എടത്വ: തുണി ചുണ്ടില്‍ കുരുങ്ങിയ ചേരക്കോഴിയെ രക്ഷിച്ച് സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍. ദിവസങ്ങളായി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാതെ പോച്ചയാറിനു സമീപം മരിയാപുരത്തേക്കുള്ള തോട്ടില്‍ അവശനിലയിലായിരുന്ന ചേരക്കോഴിയെയാണ് ചെറുതന പോച്ച വേഴക്കാട് അഞ്ചില്‍ ജീസന്‍ ജോജി, പുന്നപ്ര ഷോണ്‍ ആന്റണി, ജീവന് ജയന്, ജലില്‍ ജയന്, ജസ്ലിന് സേവ്യര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷിച്ചത്. ഞായറാഴ്ച ഈ അഞ്ചം ഗസംഘം പള്ളിയില്‍ പോയി തിരികെ വരുമ്പോഴാണ് തോട്ടിറമ്പില്‍ സംരക്ഷിത വിഭാഗത്തില്‍പ്പെട്ട ചേരക്കോഴിയെ അവശനിലയില്‍ കണ്ടത്. ചേരക്കോഴിയുടെ ചുണ്ടില്‍ കുരുങ്ങിയിരുന്ന തുണി ബ്ലേഡ് ഉപയോഗിച്ച് സൂക്ഷ്മമായി മുറിച്ച് നീക്കിയാണ് ഇവർ രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ചേരക്കോഴിയെ തോട്ടിലേക്ക് സ്വതന്ത്രമായി വിടുകയായിരുന്നു.
Read MoreCategory: Today’S Special
വസ്ത്രങ്ങൾ ഊരിമാറ്റി മസാജ് ചെയ്യാൻ കിടന്നു, എത്തിയതാകട്ടെ പുരുഷനും: അനുഭവം പങ്കുവച്ച് യുവതി; വൈറലായി പോസ്റ്റ്
മസാജ് സെന്ററുകൾ ഇന്നത്തെകാകലത്ത് മിക്ക സ്ഥലങ്ങളിലും കണ്ടുവരുന്നതാണ്. ചില സ്ഥലങ്ങളിൽ ഇത്തരം സെന്ററുകളുടെ മറവിൽ നടക്കുന്ന പെൺവാണിഭക്കേസുകൾ വാർത്തകളിൽ ഇടം തേടാറുംമുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലാണ് സംഭവം. ഫുൾബോഡി മസാജ് ചെയ്യാനെത്തിയതായിരുന്നു ഹുവാൻ എന്ന യുവതി. റൂമിൽ കയറി വസ്ത്രങ്ങളെല്ലാം അഴിച്ച്വച്ചു കാത്തിരുന്നു. എന്നാൽ മസാജ് ചെയ്യാനായി എത്തിയതാകട്ടെ ഒരു പുരുഷനും. കമഴ്ന്ന് കിടക്കുന്നതിനാൽ ആരാണ് എത്തിയതെന്ന് ആദ്യം യുവതിക്ക് മനസിലായില്ല. വനിതാ മേനേജർ റൂമിലെത്തി യുവതിയുടെ ദേഹത്തേക്ക് ഒരു ടവൽ കൊണ്ടിട്ടു. എന്തിനാണ് ടവലിട്ടതെന്ന് ചോദിക്കാൻ നോക്കിയപ്പോഴാണ് മുന്നിൽ നിൽക്കുന്ന പുരുഷനെ ഇവർ കണ്ടത്. തനിക്ക് ഒരു പുരുഷൻ മസാജ് ചെയ്തു തരണ്ടെന്ന് യുവതി പറഞ്ഞപ്പോൾ വനിതാ മാനേജർ ഇവരെ പരിഹസിച്ചു. പുരുഷൻ മസാജ് ചെയ്തു തന്നാൽ എന്താ പ്രശ്നം. ഡോക്ടർമാർ പുരുഷൻമാർ ഉണ്ടല്ലോ പിന്നെന്താ കുഴപ്പം. അതുപോലെ കണ്ടാൽ…
Read More‘അമ്മാവാ, എനിക്ക് നിങ്ങളുടെ മകളുടെ പ്രായമല്ലേയുള്ളൂ, മാന്യമായി പെരുമാറുക’: പാട്ട് പാടുന്നതിനിടെ മധ്യവയസ്കന്റെ അശ്ലീല പ്രദർശനം; ചുട്ട മറുപടി കൊടുത്ത് ഗായിക
സ്റ്റേജ് പരിപാടിക്കിടെ കാണികൾക്കിടയിൽ നിന്ന് അശ്ലീലപ്രയോഗം കാണിച്ച മധ്യവയസ്കന് ചുട്ട മറുപടി കൊടുത്ത് യുവഗായിക. ഹരിയാൻവി ഗായികയായ പ്രഞ്ജല്‍ ദഹിയയാണ് അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്കനെ എയറിലാക്കിയത്. യുവതി ഗാനം ആലപിക്കുന്നതിനിടെ താഴെ സദസിൽ ഇരുന്ന മധ്യവയസ്കൻ യുവതിക്ക് നേരെ അശ്ലീല പ്രദർശനം നടത്തുകയായിരുന്നു. ഉടൻതന്നെ പാട്ട് നിർത്തുകയും തക്ക മറുപടി കൊടുക്കുകയും ചെയ്തു. ‘അമ്മാവാ, എനിക്ക് നിങ്ങളുടെ മകളാകാനുള്ള പ്രായമേ ഉള്ളൂ. അതുകൊണ്ട് മാന്യമായി പെരുമാറുക’ എന്ന് പ്രഞ്ജൽ പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ലൈവ് ഷോയ്ക്കിടെ ഗായിക പാട്ട് പകുതിയില്‍ നിര്‍ത്തുന്നത് വീഡിയോയില്‍ കാണാം. അവര്‍ ഷോ നിര്‍ത്തിവച്ച ശേഷം പ്രേക്ഷകരെ അഭിസംബോധന ചെയ്ത് അടിസ്ഥാന മര്യാദകള്‍ പാലിക്കാനും ആവശ്യപ്പെട്ടു. ചിലർ വേദിയിലേക്കു കയറാൻ ശ്രമിച്ചതോടെയാണ് ഗായിക മുന്നറിയിപ്പ് നൽകിയത്.
Read Moreഅമ്മയുടെ കൈവിട്ട് റോഡിന്റെ മറുവശത്തേക്ക് ഓടി: ചെന്നു നിന്നതാകട്ടെ പാഞ്ഞു വരുന്ന ബസിനു മുന്നിൽ; ഡ്രൈവർ സഡൻ ബ്രേക്കിട്ട് നിർത്തിയതിനാൽ രക്ഷിക്കാനായത് കുഞ്ഞ് ജീവൻ
രക്ഷിതാവിന്റെ കൈവിട്ട് റോഡിലേക്ക് ഓടിയ പിഞ്ചുബാലന് രക്ഷകനായി ബസ് ഡ്രൈവർ. പാലക്കാട് തൃത്താല കൂറ്റനാട് വാവനൂരിലാണ് സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയിൽ നിന്നും പിഞ്ചു ബാലൻ റോഡ് മുറിച്ച് മറുവശത്തേക്ക് ഓടുകയായിരുന്നു. ഓടിയതാകട്ടെ ഗുരുവായൂരിൽ നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന്റെ മുന്നിലേക്കും. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലുകൾ മൂലം സരക്ഷിക്കാനായത് കുഞ്ഞു ജീവനാണ്. സെക്കന്റുകൾ കൊണ്ട് ബസ് സഡൻ ബ്രേക്കിട്ട് നിർത്തിയതിനാൽ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ‘മയിൽവാഹനം’ എന്ന ബസിന്റെ ഡ്രൈവർ അനൂപിന്റെ മനസാന്നിധ്യം കൊണ്ടാണ് കുട്ടിയെ രക്ഷിക്കാനായത്.
Read Moreപശ്ചിമഘട്ടങ്ങളിലെ ചിത്രശലഭ വൈവിധ്യത്തിൽ കേരളം ഒന്നാമത്; 22 എണ്ണം വംശനാശ ഭീഷണി നേരിടുന്നവ
കണ്ണൂർ: പശ്ചിമഘട്ട മലനിരകളിലെ വൈവിധ്യമാർന്ന ചിത്രശലഭങ്ങൾ ഏറ്റവും കൂടുതലുള്ളത് കേരളത്തിലെ മലനിരകളിലെന്ന് പഠനം. ശാസ്ത്ര ജേർണലായ എന്റോമോണാണ് ഇതു സംബന്ധിച്ച പഠന -ഗവേഷണ റിപ്പാർട്ട് പ്രസിദ്ധീകരിച്ചത്. ഡോ. കലേഷ് സദാശിവൻ നേതൃത്വം നൽകുന്ന ഗവേഷക സംഘമാണ് ‘ചിത്രശലഭങ്ങൾ: കേരളത്തിലെ തത്സ്ഥിതിയും’ എന്ന പേരിലുള്ള സന്പൂർണ റിപ്പോർട്ട് തയാറാക്കിയത്. പി.സി. സുജിത, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, വി.സി. ബാലകൃഷ്ണൻ, കെ. ബൈജു, ഇ. കുഞ്ഞികൃഷ്ണൻ, ടോം അഗസ്റ്റിൻ, വിനയൻ പി. നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരളത്തിലെ മലനിരകളിലും തീരപ്രദേശങ്ങളിലും കഴിഞ്ഞ 25 വർഷത്തിലധികമായി തയാറാക്കിയ നിരന്തര പഠനങ്ങളുടെ സമാഹാരമാണു റിപ്പോർട്ട്. കേരളത്തിലെ ജൈവവൈവിധ്യം കാടുകളിലും മലനിരകളിലും മാത്രമൊതുങ്ങുന്നതല്ലെന്നതാണ് ചിത്രശലഭങ്ങളുടെ വൈവിധ്യത്തിന്റെ അടിസ്ഥാന ഘടകം. പുൽമേടുകൾ, നെൽവയലുകൾ, റബർ-തേയില തോട്ടങ്ങൾ, കായലുകൾ, ഉയർന്ന മലനിരകൾ എന്നിവയെല്ലാം ചിത്രശലഭങ്ങൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നുണ്ട്. 328 ഇനങ്ങൾ; 41 എണ്ണം പശ്ചിമഘട്ടത്തിൽ…
Read Moreആലപ്പുഴയിലെ കാഴ്ച കാണാൻ ഹെലികോപ്റ്ററിലെത്തി ചെന്നൈ സ്വദേശികൾ; ഹെലിപാഡൊരുക്കി പുന്നമടയിലെ ഹോട്ടലുകളും
ആലപ്പുഴ: ആലപ്പുഴയിലെയും കുട്ടനാട്ടിലെയും കാഴ്ചകൾ കാണാനും കായൽ സവാരി നടത്താനും ഇനി ആകാശമാർഗവും വിനോദ സഞ്ചാരികൾക്ക് കുട്ടനാട്ടിലെത്താം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിൽ തമിഴ്നാട്ടിൽനിന്നുള്ള സംഘം ആലപ്പുഴയിലെത്തി. ആലപ്പുഴ പുന്നമടയിലെ റമദാ ഹോട്ടലിന്റെ ഹെലിപാഡിലാണ് സംഘം എത്തിയത്. കായൽ ടൂറിസവും ഒപ്പം ഡെസ്റ്റിനേഷൻ ടൂറിസവും വളർത്തുന്നതിന്റെ ഭാഗമായിട്ടാണ് ഹോട്ടലുകളും മറ്റും ടൂറിസം മേഖലയിൽ ഇതിനായി സൗകര്യമൊരുക്കിയിരിക്കുന്നത്. പുതുവർഷവും ക്രിസ്മസും ഒക്കെ ആഘോഷിക്കുന്നതിന്റെ ഭാഗമായി വിദേശികൾ അടക്കം ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ആലപ്പുഴയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഹൗസ് ബോട്ടുകളും ഹോട്ടലുകളും പൂർണമായും നിറഞ്ഞുകഴിഞ്ഞു. കുട്ടനാട്ടിലൂടെയുള്ള കാൽസവാരിയും അതിനുശേഷം കടൽത്തീരങ്ങളിലെ ആഘോഷങ്ങളുമാണ് പ്രധാനമായും വിനോദസഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകർഷിക്കുന്നത്. ഒപ്പം ഇന്ത്യയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലെ മലിനീകരണവും അപകടങ്ങളും ഒക്കെ പതിവായ സാഹചര്യത്തിൽ സ്വതന്ത്രമായി എത്താൻ കഴിയുന്ന ഒരു ടൂറിസം മേഖലയായി കേരളം മാറി. ഇതിന്റെ ഭാഗമായിട്ട് കൂടിയാണ് കൂടുതൽ വിനോദ സഞ്ചാരികളെ…
Read Moreഅഭിമാനനേട്ടം… നാനോഫൈബര് സാങ്കേതികവിദ്യയില്‍ എസ്ബി കോളജ് രസതന്ത്ര വിഭാഗത്തിന് ഡിസൈന്‍ പേറ്റന്റ്
ചങ്ങനാശേരി: എസ്ബി കോളജിന് അഭിമാനനേട്ടമായി രസതന്ത്ര വിഭാഗത്തിന് പുതിയ പേറ്റന്റ് അംഗീകാരം. നാനോ ഫൈബര്‍ നിര്‍മാണ രംഗത്ത് വിപ്ലവകരമായ മാറ്റം കുറിക്കാവുന്ന പോര്‍ട്ടബിള്‍ ഇലക്ട്രോസ്പിന്നിംഗ് ഉപകരണത്തിന്റെ ഡിസൈനിനാണ് കേന്ദ്രസര്‍ക്കാരിന്റെ പേറ്റന്റ് ലഭിച്ചത്. ഇതോടെ നാനോ സാങ്കേതികവിദ്യയില്‍ എസ്ബി കോളജ് കെമിസ്ട്രി നാനോ മെറ്റീരിയല്‍സ് റിസര്‍ച്ച് ഗ്രൂപ്പ് പുതിയ നാഴികക്കല്ല് പിന്നിട്ടു. അത്യാധുനികമായ പോര്‍ട്ടബിള്‍ ഇലക്ട്രോസ്പിന്നിംഗ് ഉപകരണം ഉപയോഗിച്ച് നാനോ ഫൈബറുകള്‍ നിര്മിക്കാവുന്ന പുതിയ രീതിക്കാണ് പേറ്റന്റ് ലഭിച്ചത്.നിലവിലുള്ള രീതികളേക്കാള്‍ ലളിതമായും കുറഞ്ഞ സമയത്തിനുള്ളിലും മികച്ച ഗുണമേന്മയുള്ള നാനോ ഫൈബറുകള്‍ നിര്‍മിക്കാന്‍ പുതിയ സാങ്കേതികവിദ്യ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. തലമുടി നാരിനെക്കാള്‍ അഞ്ഞൂറ് മുതല്‍ ആയിരംവരെ വ്യാസം കുറവുള്ള നാരുകളാണ് നാനോ ഫൈബറുകള്‍. ഇലക്ട്രോണിക്സ്, ഡ്രഗ് ഡെലിവറി, അത്യാധുനിക ചികിത്സാരീതികള്‍, ഫില്‍റ്ററേഷന്‍, ടിഷ്യു എൻജിനിയറിംഗ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ ഇവയ്ക്ക് വലിയ പ്രാധാന്യമുണ്ട്.എസ്ബി കോളജ് രസതന്ത്ര വിഭാഗം മുന്‍മേധാവി…
Read Moreപ്രേമം നടിച്ച് കൂട്ടുകൂടി യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി: പകർത്തിയ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ
ഹണി ട്രാപ്പിൽ അകപ്പെടുന്ന ഒരുപാട് ആളുകളുടെ വാർത്തകൾ ദിവസവും വരാറുണ്ടെങ്കിലും അതൊന്നും കാര്യമായി ആരും ഗൗനിക്കാറില്ല. അതിനാൽത്തന്നെ ഇത്തരം ചതിക്കുഴിയിൽ അറിയാതെ ചെന്ന് വീഴുകയും ചെയ്യും. സ്നേഹം നടിച്ചും പ്രേമം നടിച്ചുമൊക്കെ ആളുകളെ വലയിലാക്കാനുള്ള വിരുതൻമാരും വിരുതികളുമൊക്കെ കഴുകൻ കണ്ണുകളുമായി ചുറ്റിലുമുണ്ട്. സൂക്ഷിച്ചാൽ ദുഖിക്കേണ്ടി വരില്ലന്നാണ് പറയുന്നത്. ഹണിട്രാപ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിലായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പൊന്നാനിയിലാണ് സംഭവം. പൊന്നാനി സ്വദേശികളായ നസീമ (44), ഭർത്താവിന്റെ സുഹൃത്ത് കളത്തിൽ വളപ്പിൽ അലി(55) എന്നിവരാണ് അറസ്റ്റിലായത്. തിരൂർ സ്വദേശിയെയാണ് ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയത്. മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു യുവാവിനെ വീടിലേക്ക് വിളിച്ചു വരുത്തിയാണ് തട്ടിപ്പ് നടത്തിയത്. നസീമയുടെ പൊന്നാനിയിലുള്ള വാടക വീട്ടിലേക്കാണ് യുവാവിനെ വിളിച്ചുവരുത്തിയത്. ഇതിന് ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യം 25,000 രൂപ പ്രതികൾ യുവാവിൽ നിന്ന്…
Read Moreവനംവകുപ്പിനെ മുട്ടുകുത്തിച്ച വേലായുധന്റെ ധീര കഥ… വിജയിച്ചത് 12 വര്‍ഷത്തെ നിയമപോരാട്ടം
വന്യജീവിശല്യം മൂലമുള്ള കൃഷിനാശത്തിന് തുച്ഛമായ തുക നഷ്ടപരിഹാരം നല്കുന്ന വനംവകുപ്പിനെ മുട്ടുകുത്തിച്ച് കര്‍ഷകന്റെ ഒറ്റയാള്‍ നിയമപോരാട്ടം. വയനാട് പനമരം പഞ്ചായത്തിലെ നീര്‍വാരം ഈസ്റ്റ് പരിയാരത്തെ പി.ടി. വേലായുധന് ഹൈക്കോടതിയില്‍ വനംവകുപ്പിന്റെ നടപടികള്‍ തുറന്നു കാട്ടിയതിനെത്തുടര്‍ന്ന് കൃഷികളുടെ ആയുസ് കണക്കിലെടുത്ത് നഷ്ടപരിഹാര നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനായി വിശദമായ നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിര്‍ദേശം നല്കി. വേലായുധന് ഉന്നയിച്ച ആവശ്യങ്ങളേറെയും ന്യായമാണെന്നു കണ്ട് വിഷയത്തില്‍ ഇടപെട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി വനംവകുപ്പിനു നിര്‍ദേശം നല്‍കുകയായിരുന്നു. ഇതുപ്രകാരം വേലായുധനുമായി ഹിയറിംഗ് നടത്തിയ ശേഷമാണ് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 2014 മുതല്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും കൃഷിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്നും ആധികാരികമായ രേഖകള്‍ ശേഖരിച്ച് 2020ലാണ് വേലായുധന് ഹൈക്കോടതിയെ സമീപിച്ചത്. ഒരു ലക്ഷത്തോളം രൂപ സ്വന്തം പോക്കറ്റില്‍നിന്നു ചെലവഴിച്ചു വേലായുധന് നടത്തിയ പോരാട്ടം കേരളത്തിലെ…
Read Moreപാരഡി പാട്ടുകളുടെ പൊന്നുതന്പുരാൻ: മരണമില്ല വി.ഡി.രാജപ്പന്
പാരഡി പാട്ടുകളുടെ പൊന്നുതമ്പുരാന് സാക്ഷാല്‍ വി ഡി രാജപ്പന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ പാരഡി വിവാദത്തെ പറ്റി ഇങ്ങനെ പാടുമായിരുന്നു. ഒരു സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ അതേ ട്യൂണില്‍ നിര്‍ദോഷ ഹാസ്യത്തിലൂടെ സാമൂഹിക വിമര്‍ശനം ഉന്നയിക്കുന്നതാണ് പൊതുവേ പാരഡി ഗാനങ്ങള്‍. എന്നാല്‍ തൊട്ടാല്‍ പൊള്ളുന്ന പല കാര്യങ്ങളും പാരഡിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചതോടെ പാരഡി ട്രാജഡി ആകുന്ന കാഴ്ചയാണ് കണ്ടത്. ഇവിടെയാണ് വി.ഡി. രാജപ്പന് എന്ന ജീനിയസ് കാലത്തിന്റെ ചുരം കടന്നു പോയിട്ടും മരിക്കാതെ ജീവിക്കുന്നത്. സിനിമയില്‍ ഹാസ്യ വേഷങ്ങള്‍ ചെയ്ത് ചിരിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ വി.ഡി. രാജപ്പൻ കേരളീയരെ ചിരിപ്പിച്ചത് തന്റെ പാരഡി ഗാനങ്ങളിലൂടെയാണ്. ഒരു കവിയോ ഗാനരചയിതാവോ ഏറെ പാടുപെട്ട് സൃഷ്ടിച്ച എടുക്കുന്ന ഒരു പാട്ടിന് സംഗീതസംവിധായകര്‍ ദിവസങ്ങളോളം പാടുപെട്ട് ഉണ്ടാക്കിയെടുക്കുന്ന ഈണം അതേപടി നിലനിര്‍ത്തി വരികള്‍ മാറ്റിയെഴുതി സൃഷ്ടിക്കുന്ന പാരഡി ഗാനങ്ങള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ടെങ്കിലും വി.ഡി.രാജപ്പന്റെ പാരഡി…
Read More