തിരുവനന്തപുരം: സിനിമാതാരം എന്ന നിലയിലുള്ള തന്റെ പരിമിതികൾക്കപ്പുറം സാമൂഹിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ സ്വീകരിക്കുകയും അവ ധീരമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന മീനാക്ഷി അനൂപിനെ പ്രശംസിച്ച് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ രംഗത്തെത്തി. കടുത്തുരുത്തിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തതിനെത്തുടർന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി മീനാക്ഷിയെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്. വെള്ളിത്തിരയിലെ നായിക എന്നതിലുപരി, സ്വതന്ത്രമായ ചിന്തകളും അഭിപ്രായങ്ങളും തുറന്നുപറയാൻ മടിക്കാത്ത വ്യക്തിത്വമാണ് മീനാക്ഷിയുടേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ നിരീക്ഷണങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെക്കുന്നതിലൂടെ ആരോഗ്യകരമായ സംവാദങ്ങൾക്ക് തുടക്കമിടാൻ മീനാക്ഷിക്ക് സാധിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ തലമുറയ്ക്ക് ഇത്തരം ആർജ്ജവമുള്ള നിലപാടുകൾ വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അഭിപ്രായ വ്യത്യാസമില്ല’ എന്ന തലക്കെട്ടോടെ പങ്കുവെച്ച കുറിപ്പിൽ മീനാക്ഷിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഒരു ചിത്രവും മന്ത്രി ഉൾപ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ നിലപാടുകളിലെ വ്യക്തതയും…
Read MoreCategory: Today’S Special
പൊന്നേ… ഈ പോക്ക് എങ്ങോട്ടാണ്? സ്വര്‍ണവില വര്‍ധനയെക്കുറിച്ചുള്ള പ്രതികരണങ്ങളിലൂടെ…
കൊച്ചി: പെണ്ണായാല്‍ പൊന്നു വേണം… എന്ന ചൊല്ല് പണ്ടു മുതലേ മലയാളികള്‍ക്കിടയില്‍ പ്രചാരത്തിലുള്ളതാണ്. കുഞ്ഞിന്റെ ജനനം, പിറന്നാള്‍, വിവാഹം, വിവാഹ വാര്‍ഷികം തുടങ്ങിയ ആഘോഷങ്ങളിലെല്ലാം സ്വര്‍ണാഭരണങ്ങള്‍ സമ്മാനമായി നല്കുന്ന ശീലം മലയാളികള്‍ക്കിടയിലുണ്ട്. മഞ്ഞലോഹത്തോടുള്ള ഭ്രമം പുതുതലമുറയില്‍ കുറഞ്ഞു കാണുന്നുണ്ടെ ങ്കിലും സ്വര്‍ണവില കൂടുന്നത് മലയാളികള്‍ക്ക് എന്നും ആശ ങ്കയാണ്. കൈയില്‍ ചെറിയൊരു തുക വന്നാല്‍ പോലും സുരക്ഷിത നിക്ഷേപമെന്ന നിലയി ല്‍ ഒരു ഗ്രാം സ്വര്‍ണമെങ്കിലും വാങ്ങി സൂക്ഷിക്കുന്ന ശീലമുള്ളവരുമുണ്ട്. എന്നാല്‍ സ്വര്‍ണവിലയില്‍ അടിക്കടിയുള്ള ഈ വര്‍ധന മലയാളികളുടെ വിവാഹ സങ്കല്പത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഈ വിലക്കയറ്റത്തില്‍ പകച്ചു നില്‍ക്കുകയാണ് മലയാളി സ്ത്രീകള്‍. വിവാഹ പാര്‍ട്ടികള്‍ക്കും ഉണ്ടായിട്ടുള്ള പ്രതിസന്ധി ചില്ലറയല്ല. സ്വര്‍ണവില വര്‍ധനയെക്കുറിച്ചുള്ള പ്രതികരണങ്ങളിലൂടെ…. *പെണ്മക്കളുള്ള മാതാപിതാക്കള്‍ക്ക് ആശങ്ക ദീപ ബിന്ജുവനിതാ സംരംഭകറാംസി ബര്‍ഗേഴ്സ്, കാക്കനാട് കൈയില്‍ പൈസ ഉള്ള വര്‍ക്കാണെങ്കില്‍ ആഭരണമായിട്ടല്ല, സ്വര്‍ണം ഒരു നിക്ഷേപം എന്ന…
Read Moreട്രെയിനുകളുടെ വേഗക്കുതിപ്പിന് 79 ശതമാനം ട്രാക്കുകളും സജ്ജമാക്കി റെയിൽവേ
പരവൂർ: ട്രെയിനുകളുടെ വേഗക്കുതിപ്പിന് ട്രാക്കുകൾ സജ്ജമാക്കുന്ന ജോലികളിൽ വൻ വിജയം കൈവരിച്ച് റെയിൽവേ. ഇപ്പോൾ രാജ്യത്തെ 79 ശതമാനം ട്രാക്കുകളും മണിക്കൂറിൽ 110 കിലോമീറ്ററോ അതിൽ കൂടുതലോ വേഗത്തിൽ സഞ്ചരിക്കാൻ പ്രാപ്തമായതായി റെയിൽ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തിനിടെ സമയബന്ധിതമായി യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ ജോലികളുടെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേയ്ക്ക് അതിന്റെ ട്രാക്ക്’ ശൃംഖലയുടെ വേഗം ഗണ്യമായി വർധിപ്പിക്കാൻ സാധിച്ചത്. 2014 ൽ 40 ശതമാനം ട്രാക്കുകളിൽ മാത്രമാണ് 110 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നത്. അതാണ് ഇപ്പോൾ ഏതാണ്ട് ഇരട്ടിയോളമായി ഉയർന്നത്. ട്രാക്ക് നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി പ്രത്യേകം തുക നീക്കിവച്ചത് കാരണമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. വേഗമേറിയതും സുരക്ഷിതവുമായ ട്രെയിൻ യാത്ര ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ എല്ലാ സോണുകളിലും പുരോഗമിക്കുന്നതായും മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം ട്രാക്കുകളുടെ ഗുണനിലവാരവും പ്രകടനവും മെച്ചപ്പെടുത്തുന്നതിന് 11…
Read More‘ബാഹുബലി’ കുതിച്ചുയർന്നു… അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ
ഐഎസ്ആർഒയുടെ എൽവിഎം-3 എം-6 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യവും രണ്ട് മാസത്തിനിടെയുള്ള രണ്ടാം വിക്ഷേപണവുമാണിത്. 16 മിനിറ്റുകൊണ്ട് ഉപഗ്രഹത്തെ ഭൂമിയിൽനിന്ന് 520 കിലോമീറ്റർമാത്രം അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. ഖര, ദ്രവ, ക്രയോജനിക് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന മൂന്നു ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്. അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ പുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2-വിനെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. 6100 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ടെലികോം ടവറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ സാധാരണ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം എത്തിക്കുകയെന്നതാണ് ബ്ലൂബേർഡ് ഉപഗ്രഹത്തിന്റെ ദൗത്യം. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) യുഎസ് ആസ്ഥാനമായുള്ള എഎസ്ടി…
Read Moreപേപ്പർകൊണ്ട് നിർമിച്ച ബേത്ലഹേം ഗ്രാമം കൗതുകമാകുന്നു; കാഞ്ഞിരപ്പള്ളിക്കാരൻ ജിജോ ജോസഫിന്റെ വ്യത്യസ്ത പുൽക്കൂട് വൈറലാണ്
കാഞ്ഞിരപ്പള്ളി: ക്രിസ്മസിന് എല്ലാവരും പുല്ലും കമ്പുകളും കൊണ്ട് പുൽക്കൂട് ഉണ്ടാക്കുമ്പോൾ പേപ്പർ കൊണ്ടുള്ള ഒരു ബേത്ലഹേം ഗ്രാമം ഒരുക്കിയിരിക്കുകയാണ് ജിജോ. കാഞ്ഞിരപ്പള്ളി സുഖോദയ ആയുര്‍വേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന കൊച്ചുതെക്കേയില് ജിജോ ജോസഫാണ് ഈ പുൽക്കൂടിന്റെ വിസ്മയ ശില്പി. പല നിറത്തിലുള്ള പേപ്പറുകൾ കൊണ്ടാണ് പുൽക്കൂട് ഉണ്ടാക്കിയിരിക്കുന്നത്. പുൽക്കൂടിനോട് ചേർന്ന് മലകളും കിണറും മരങ്ങളും വേലികളും എല്ലാം പേപ്പർ കൊണ്ട് തന്നെ. ഒപ്പം അങ്ങ് ദൂരെ ഒരു കൊട്ടാരവും ഒട്ടകപ്പുറത്ത് വരുന്ന ആളും ഒക്കെ നിർമിതിയിലുണ്ട്. പേപ്പറിൽ ഒരുങ്ങിയ ബേത്ലഹേം ഗ്രാമത്തിൽ ഉണ്ണിയേശുവും മാതാവും ഔസേപ്പിതാവും നക്ഷത്രവും മാലാഖയുമൊക്കെ നിറഞ്ഞപ്പോൾ പുൽക്കൂടിന്റെ പുതുകാഴ്ചയുടെ പുതിയ ചരിത്രം എഴുതുകയാണ് ഈ കടലാസുകൾ. കാഞ്ഞിരപ്പള്ളിയിലെ അമല പ്രസിലെ ജീവനക്കാരനാണ് ജിജോ ജോസഫ്. ചിരട്ടയിൽ കരകൗശല വസ്തുക്കൾ നിർമിക്കുന്നതും ഇലകളിൽ ചിത്രങ്ങൾ വരയ്ക്കുന്നതുമൊക്കെ ജിജോയുടെ കഴിവുകളാണ്. 2022ൽ ചിരട്ടകൊണ്ട് പുൽക്കൂടും പതിമൂന്ന്…
Read Moreഎല്ലാവരോടൊപ്പം എന്നും ഉണ്ടാകും; വാർഡിലെ എല്ലാവീട്ടിലും ക്രിസ്മസ് കേക്ക് നൽകി പഞ്ചായത്തംഗം ശിവദാസ് യു. പണിക്കർ
മാന്നാർ: തദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുശേഷം സ്വന്തം വാർഡിലെ എല്ലാ വീടുകളിലും എത്തി മെംബർ കേക്ക് വിതരണം ചെയ്തു. കടപ്ര പഞ്ചായത്ത് പരുമല 11-ാം വാർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശിവദാസ് യു. പണിക്കർ ആണ് വാർഡിലെ മുഴുവൻ വീടുകളിലും തന്റെ സ്നേഹസമ്മാനമായി കേക്ക് വിതരണം ചെയ്തത്. ഹൃദയം മധുരം ഒപ്പം, സ്നേഹം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകൾ എന്ന് എഴുതി തന്റെ ചിത്രവും പതിച്ച ബോക്സിൽ വാർഡിലെ 490 വീടുകളിലും ശിവദാസ് നേരിട്ടെത്തിയാണ് കേക്ക് വിതരണം ചെയ്തത്. വരുന്ന അഞ്ചുവർഷത്തെ വാർഡിലെ വികസന പ്രവർത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് മധുരം വിതരണം ചെയ്തതെന്നും ജാതിമത കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരോടൊപ്പം എന്നും ഉണ്ടാകുമെന്നും ശിവദാസ് യു. പണിക്കർ പറഞ്ഞു. വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാണ് ശിവദാസ് തെരഞ്ഞെടുക്കപ്പെട്ടത്. മുൻ മെംബർ വിമല ബെന്നി, മണ്ഡലം പ്രസിഡന്റ് ടി.പി. പ്രദീഷ്,…
Read Moreഅനാഥയായ നേപ്പാൾ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ ഹൃദയത്തുടിപ്പുകൾ ഇനി ദുർഗ കാമിയൽ സ്പന്ദിച്ച് തുടുങ്ങും
തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ അഭിമാനത്തില്‍ എറണാകുളം ജനറല്‍ ആശുപത്രി. നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമി(22)ക്കാണ് തിരുവനന്തപുരത്ത് മസ്തിഷ്കമരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46) ഹൃദയം മാറ്റിവച്ചത്. ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്റ്ററിലാണ് ഷിബുവിന്റെ ഹൃദയം എറണാകുളത്തേക്കു കൊണ്ടുപോയത്. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ക്രമീകരണങ്ങളൊരുക്കി. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്ന ആശുപത്രികളിലേക്കുള്ള വഴികളിൽ റോഡ് ക്ലിയറൻസ് പോലീസ് സാധ്യമാക്കി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, പോലീസ്, ജില്ലാ ഭരണകൂടങ്ങൾ എന്നിവ സംയുക്തമായി പ്രവർത്തിച്ചു. കെ സോട്ടോയാണ് അവയവവിന്യാസം ഏകോപിപ്പിച്ചത്. കഴക്കൂട്ടത്ത് ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ഷിബു വീട്ടിലേക്ക് സ്കൂട്ടറിൽ വരുന്ന വഴി ഈ മാസം 14ന് കൊല്ലത്തെ മൂക്കാട്ടുക്കുന്ന് എന്ന സ്ഥലത്ത് സ്കൂട്ടറിൽനിന്നു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം…
Read Moreസത്യപ്രതിജ്ഞയ്ക്കുശേഷം അന്തേവാസികള്‍ക്ക് ഭക്ഷണമൊരുക്കി യുഡിഎഫ് പ്രതിനിധികൾ
അന്പലപ്പുഴ: സത്യപ്രതിജ്ഞക്കുശേഷം പുന്നപ്ര ശാന്തിഭവന് അന്തേവാസികള്‍ക്ക് ഭക്ഷണമൊരുക്കി യുഡിഎഫ് പ്രതിനിധികളും നേതാക്കളും. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ നിന്നു വിജയിച്ച യുഡിഎഫ് പ്രതിനിധികളും ബ്ലോക്ക് അംഗങ്ങളും നേതാക്കളുമാണ് ശാന്തിഭവനിലെത്തി അന്തേവാസികള്‍ക്ക് ഭക്ഷണം വിളമ്പി ഒപ്പം ഭക്ഷണം കഴിച്ച് പിരിഞ്ഞത്. പി.എ. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ. ഹമീദ് ഉദ്ഘാടനം നടത്തി.എം.എച്ച്. വിജയൻ, കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡന്റ് ഹസൻ പൈങ്ങാമഠം, ജില്ലാ പഞ്ചായത്തംഗം എ.ആര്. കണ്ണന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സീന, സിനിയ ഷിഹാബ്, സിമി പൊടിയൻ, വിഷ്ണു പ്രസാദ്, മനീഷ് എം. പുറക്കാട്, ലേഖാ ബിജു, പഞ്ചായത്തംഗങ്ങളായ കെ.എഫ്.തോബിയാസ്, റാണി ഹരിദാസ്, മധു കാട്ടിച്ചിറ, ജി. രതീഷ്, രശ്മി ഷാജി, ജയ. സി, പി. ഉണ്ണിക്കൃഷ്ണൻ, മുതാംസ് സമീർ, ഇന്തുലേഖ, യുഡി എഫ് പ്രവർത്തകരായ ഷിതാ ഗോപിനാഥ് , ടി.കെ.പി. സലാഹുദ്ദീൻ, ലതാകുമാരി,…
Read Moreപറക്കാം ഇനി പറക്കാം… പറക്കാനൊരുങ്ങി ‘ബ്ലൂബേർഡ്’
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് നടത്തുന്ന അമേരിക്കയുടെ ബ്ലൂബേര്‍ഡ്- 6 ഉപഗ്രഹത്തിന്റെ വിക്ഷേപണം ബുധനാഴ്ച ശ്രീഹരിക്കോട്ടയില്‍ നടക്കും. ഐഎസ്ആര്‍ഒയുടെ ‘എല്‍വിഎം 3’ വിക്ഷേപണ വാഹനത്തിലാണ് ബ്ലൂബേര്‍ഡ്- 6 വിക്ഷേപിക്കുക. ഇന്ത്യന്‍ സമയം രാവിലെ 8.54ഓടെയാണ് വിക്ഷേപണം. ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള വാണിജ്യ കരാറിലൂടെയാണ് യുഎസിന്റെ ഉപഗ്രഹവിക്ഷേപണം ഐഎസ്ആര്‍ഒ നടത്തുന്നത്. ബംഗളൂരു ആസ്ഥാനമായുള്ള ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമാണ് ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ്. ലോകമെമ്പാടുമുള്ള ദൈനംദിന സ്മാര്‍ട്ട്ഫോണുകളിലേക്ക് ഹൈ-സ്പീഡ് സെല്ലുലാര്‍ ബ്രോഡ്ബാന്‍ഡ് നേരിട്ട് എത്തിക്കുന്നതിനാണ് അടുത്ത തലമുറ ബ്ലൂബേര്‍ഡ് ഉപഗ്രഹങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
Read Moreഇരുപത്തിയൊന്നാം വയസിൽ തുടങ്ങിയ വിജയത്തേരോട്ടം; റിക്കാർഡിട്ട് ജോസ്മോൻ മുണ്ടയ്ക്കൽ
കോട്ടയം: തദ്ദേശത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും സത്യപ്രതിജ്ഞ ചെയ്ത് റിക്കാര്‍ഡിട്ട് ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍.ത്രിതല പഞ്ചായത്ത് രൂപംകൊണ്ട ശേഷമുള്ള 1995ലെ തെരഞ്ഞെടുപ്പു മുതല്‍ തുടര്‍ച്ചയായി മത്സരിക്കുകയും എല്ലാ തെരഞ്ഞെടുപ്പിലും വിജയിക്കുകയും ചെയ്തു. ഇന്നലെ കുറവിലങ്ങാട് ഡിവിഷനില്നിന്നുമുള്ള ജില്ലാ പഞ്ചായത്തംഗമായി ഏഴാം തവണയാണ് ജോസ്മോന് സത്യപ്രതിജ്ഞ ചെയ്തത്.21-ാം വയസില്‍ കൊഴുവനാല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍നിന്നാണ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2000ലും 2005ലും പഞ്ചായത്തിലേക്കും 2010ല്‍ ഏറ്റുമാനൂര്‍ ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്കും 2015ല്‍ കൊഴുവനാൽ പഞ്ചായത്തിലേക്കും കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയായി യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചു. 2020ല്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി യുഡിഎഫില്‍നിന്ന് കിടങ്ങൂര്‍ ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടു. കുറവിലങ്ങാട് ഡിവിഷനില്‍ ഇത്തവണ നടത്തിയ ഏഴാം അങ്കത്തിലും കേരള കോണ്‍ഗ്രസില്‍നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചു. ചേര്‍പ്പുങ്കല്‍ സ്വദേശിയാണ്. ഭാര്യ: ജെന്‍സി. മകന്: ജെഫിന്.
Read More