കിറ്റും ഭക്ഷണവും മാത്രമല്ല ജനങ്ങള്‍ക്ക് ആവശ്യം ! തുറന്നടിച്ച് ടിനി ടോം…

ഭക്ഷ്യക്കിറ്റ് നല്‍കിയതു കൊണ്ടുമാത്രം ജനങ്ങള്‍ സന്തുഷ്ടരാവില്ലെന്ന് നടന്‍ ടിനിടോം. ഒരു ചാനലിന്റെ ചര്‍ച്ചയിലായിരുന്നു താരത്തിന്റെ പ്രതികരണം. ‘ജനങ്ങള്‍ക്ക് കിറ്റോ ഭക്ഷണമോ മാത്രമല്ല ആവശ്യം. കിറ്റുകൊണ്ട് അവര്‍ക്ക് വിശപ്പടങ്ങുമായിരിക്കും എന്നാല്‍ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും, അവന്റെ മാനസികാരോഗ്യത്തെ സംരക്ഷിക്കുന്നതും വിനോദമാണ്,’ ടിനി ടോം പറഞ്ഞു. ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ സിനിമാ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടിംഗിന് അനുമതി നല്‍കി. ഇതിന് പിന്നാലെ മോഹന്‍ലാല്‍, പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി തെലങ്കാനയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. ഹൈദരാബാദില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം രണ്ടാഴ്ചയ്ക്ക് ശേഷമാകും കേരളത്തിലേക്ക് വരിക.

Read More

ഭാര്യയെയും മക്കളെയും പബ്ലിക്ക് ആക്കാന്‍ ആഗ്രഹമില്ല ! ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ നേരെ മഞ്ചേരിയില്‍ വന്നാല്‍ മതി;തുറന്നു പറഞ്ഞ് ഷാനവാസ് ഷാനു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷാനവാസ് ഷാനു. കുങ്കുമപ്പൂവിലെ രുദ്രന്‍ എന്ന കഥാപാത്രമാണ് ഷാനവാസിനെ പ്രശസ്തനാക്കിയത്. പിന്നീട് സീത സീരിയലിലെ വില്ലനും നായകനുമായി അഭിനയിച്ചു തകര്‍ത്ത താരം ഇപ്പോള്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. മിസ്റ്റര്‍ ഹിറ്റ്‌ലര്‍ എന്ന പേര് മാറ്റി രാജാവിന്റെ മകന്‍ എന്നാക്കാന്‍ പോവുകയാണെന്ന് തമാശയായി ഷാനവാസ് പറയുന്നു. വൈകുന്നേരം മുതല്‍ നാളെ വെളുപ്പിന് നാല് മണി വരെ ഈ കോസ്റ്റ്യൂമില്‍ ആയിരിക്കും. മനസിലായല്ലോ കഷ്ടപ്പാട്. ബംഗാളികളൊന്നും ഒന്നുമല്ലെന്നാണ് ഷാനവാസ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ ഹിറ്റ്‌ലര്‍ ആണോന്ന ചോദ്യത്തിന് ആവശ്യത്തിന് ഹിറ്റ്‌ലര്‍ ആവണമല്ലോയെന്നും ഷാനവാസ് പറയുന്നു. ആക്ഷന്‍ കിംഗ് ഓഫ് മിനിസ്‌ക്രീന്‍ എന്ന പേരിന് പിന്നിലെ കഥയും ഷാനവാസ് പറഞ്ഞു. കുങ്കുമപ്പൂവ് സീരിയല്‍ ചെയ്യുന്ന സമയത്ത് കോവളത്തും ശംഖുമുഖം ബീച്ചിലുമൊക്കെ കൊണ്ട് പോയി വെയിലത്ത് ഇട്ട് തല്ലി കൂടിപ്പിക്കുകയായിരുന്നു. സീത…

Read More

സിന്ദൂരം അണിയിച്ച ശേഷം വധുവിനെ കണ്ടു പേടിച്ച വരന്‍ വേദിയില്‍ നിന്ന് ഇറങ്ങിയോടി ! വിചിത്ര സംഭവത്തിന്റെ വീഡിയോ വൈറല്‍…

പല വിവാഹവേദികളും വിചിത്രമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്. അത്തരമൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാദവേദിയില്‍ വച്ചാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. വിവാഹ ചടങ്ങുകളെല്ലാം കഴിഞ്ഞ് വധുവിനെ സിന്ദൂരം ചാര്‍ത്തി. രണ്ട് സ്ത്രീകളുടെ സഹായത്തോടെയാണ് വരന്‍ സിന്ദൂരം അണിയിച്ചത്. പിന്നാലെ ഒരു വശത്തേക്ക് ചരിഞ്ഞ് വീഴുന്നു. ശേഷം വധുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കുന്ന വരന്‍ എന്തോ കണ്ട് പേടിച്ചപോലെ തലയില്‍ കെട്ടിയിരുന്ന തലപ്പാവൊക്കെ പറിച്ചെറിഞ്ഞ് വിവാഹവേദിയില്‍ നിന്ന് ഇറങ്ങിയോടി. ഇതാണ് വിഡിയോയില്‍ കാണുന്നത്. വിഡിയോയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്തിനാണ് വധുവിനെ കണ്ട് വരന്‍ പേടിച്ചോടുന്നതെന്ന് വ്യക്തമല്ല. നിരഞ്ജന്‍ മോഹപത്ര എന്നയാളാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇത് യഥാര്‍ഥ വിവാഹമാണോ അതോ ഷോര്‍ട്ട് ഫിലിമോ, ആല്‍ബം ഷൂട്ടോ ആണോയെന്നും ചിലര്‍ സംശയമുയര്‍ത്തുന്നുണ്ട്.

Read More

കോവിഡ് ആന്റിബോഡി നിലനില്‍ക്കുന്നത് ഒമ്പതു മാസം വരെ മാത്രം ! പുതിയ പഠനത്തില്‍ തെളിയുന്നത്…

കോവിഡ് ഭേദമായവരുടെ ശരീരത്തില്‍ ആന്റിബോഡി നിലനില്‍ക്കുക ഒമ്പതു മാസം വരെയെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. അതായത് സ്വാഭാവികമായി വൈറസ് ബാധയെ തടയുന്നതിനുള്ള ആന്റിബോഡി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അസുഖം ബാധിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ആന്റിബോഡികള്‍ മൂന്ന് മാസം വരെ വീണ്ടും രോഗം ഉണ്ടാകുന്നതിനെ തടയുമെന്നായിരുന്നു മുമ്പ് വിചാരിച്ചിരുന്നത്. എന്നാല്‍,ഇറ്റലിയിലെയും ബ്രിട്ടനിലെയും ഗവേഷകരുടെ പഠനറിപ്പോര്‍ട്ടനുസരിച്ച് ഒന്‍പതു മാസം വരെ ആന്റിബോഡി നിലനില്‍ക്കും. ഇറ്റലിയിലെ ഒരു നഗരത്തില്‍ 3000 താമസക്കാരില്‍ 85 ശതമാനം പേരിലും നടത്തിയ ഗവേഷണത്തിന്റെ ഫലമായാണ് പഠനറിപ്പോര്‍ട്ട്. കൂടാതെ, രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നവരിലും ഇല്ലാത്തവരിലും ആന്റിബോഡിയുടെ അളവിന്റെ കാര്യത്തില്‍ വലിയതോതിലുള്ള വ്യത്യാസങ്ങളില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

രാ​ജു, എ​മ്പു​രാ​ൻ ഒ​രു 50 കോ​ടി​ക്ക് തീ​രു​മാ​യി​രി​ക്കും അ​ല്ലേ…? ക​ണ്ണു​ത​ള്ളി പൃ​ഥ്വി​രാ​ജ്! ഈ ​വ​ർ​ഷം അ​വ​സാ​ന​മോ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​മോ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചേ​ക്കു​മെന്ന്‌ സൂ​ച​ന

ന്‍റെ ബ​ജ​റ്റി​നെ കു​റി​ച്ച് നി​ർ​മ്മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ഉ​ന്ന​യി​ച്ച സം​ശ​യ​ത്തി​ന് അ​ന്തം​വി​ട്ട് നോ​ക്കി​യി​രി​ക്കു​ന്ന ഒ​രു ഫോ​ട്ടോ​യാ​ണ് മ​റു​പ​ടി​യാ​യി പൃ​ഥ്വി​രാ​ജ് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ‘രാ​ജു, എ​മ്പു​രാ​ൻ ഒ​രു 50 കോ​ടി​ക്ക് തീ​രു​മാ​യി​രി​ക്കും അ​ല്ലേ’. ഇ​തി​ന് മ​റു​പ​ടി​യാ​യി ‘ലേ ​ഞാ​ൻ’ എ​ന്നെ​ഴു​തി അ​ന്തം​വി​ട്ടി​രി​ക്കു​ന്ന സ്മൈ​ലി​യാ​ണ് പൃ​ഥ്വി​രാ​ജ് ഫോ​ട്ടോ​യ്ക്കൊ​പ്പം പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന അ​ടി​ക്കു​റി​പ്പി​ലു​ള്ള​ത്. കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞാ​ൽ ഈ ​വ​ർ​ഷം അ​വ​സാ​ന​മോ അ​ല്ലെ​ങ്കി​ൽ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​മോ എ​മ്പു​രാ​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മോ​ഹ​ൻ​ലാ​ൽ-​പൃ​ഥ്വി​രാ​ജ് കൂ​ട്ടു​കെ​ട്ട് ഒ​രു​മി​ക്കു​ന്ന ബ്രോ ​ഡാ​ഡി​യു​ടെ ചി​ത്രീ​ക​ര​ണം ഹൈ​ദ​രാ​ബാ​ദി​ൽ ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക‌​യാ​ണ്.

Read More

ജാ​ഡ​ക്കാ​രി​യെ​ന്ന ഒ​രു ഇ​മേ​ജ് എ​നി​ക്കു​ണ്ട്, അ​തി​നു കാ​ര​ണ​വു​മു​ണ്ട്…! ചി​രി​ച്ചു കൊ​ണ്ട് സം​സാ​രി​ച്ചാ​ല്‍ വ​ലി​യ കു​ഴ​പ്പ​മി​ല്ല; ന​ടി ​ഹ​ണി റോ​സ് തുറന്നുപറയുന്നു…

വി​ന​യ​ന്‍റെ ബോ​യ്ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​സി​നി​മ​യി​ലെ​ത്തി​യ ന​ടി​യാ​ണ് ഹ​ണി റോ​സ്. തു​ട​ർ​ന്ന് മ​ല​യാ​ള​ത്തി​നൊ​പ്പം തെ​ന്നി​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും താ​രം സാ​ന്നി​ധ്യ​മ​റി​യി​ച്ചു. ഇ​പ്പോ​ഴി​താ, ജാ​ഡ​ക്കാ​രി​യെ​ന്ന ഒ​രു ഇ​മേ​ജ് ത​നി​ക്കു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ഹ​ണി റോ​സ്. ഒ​രു​പ​ക്ഷെ ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജ് പോ​ലു​ള്ള സി​നി​മ​ക​ളി​ലെ ത​ന്‍റെ ക​ഥാ​പാ​ത്ര​വു​മാ​യി ത​ന്നെ റി​ലേ​റ്റ് ചെ​യ്യു​ന്ന​ത് കൊ​ണ്ടാ​കും അ​ങ്ങ​നെ തോ​ന്നു​ന്ന​തെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു. “എ​ന്‍റെ പ​ഴ​യ ഇ​ന്‍റ​ര്‍​വ്യു ഒ​ക്കെ കാ​ണു​ന്പോ​ള്‍ ഞാ​ന്‍ ത​ന്നെ ചി​ന്തി​ക്കാ​റു​ണ്ട് ദൈ​വ​മേ ഇ​ത്ര ആ​ധി​കാ​രി​ക​മാ​യി​ട്ടൊ​ക്കെ​യാ​ണോ ഞാ​ന്‍ സം​സാ​രി​ച്ചേ എ​ന്ന്. ചി​രി​ച്ചു കൊ​ണ്ട് സം​സാ​രി​ച്ചാ​ല്‍ വ​ലി​യ കു​ഴ​പ്പ​മി​ല്ല. എ​ന്നാ​ല്‍ ഇ​ത്തി​രി സീ​രി​യ​സ് ആ​യാ​ല്‍ എ​ന്‍റെ മു​ഖ​മാ​കെ മാ​റും. ശ​ബ്ദം പോ​ലും മാ​റും. ഭ​യ​ങ്ക​ര ബു​ജി​യാ​യി​പ്പോ​കും. അ​താ​യി​രി​ക്കാം കാ​ര​ണം. നേ​രി​ട്ട് എ​ന്നെ അ​റി​യു​ന്ന​വ​ര്‍​ക്കെ​ല്ലാം സ​ത്യം അ​റി​യാം.’- ഹ​ണി റോ​സ് പ​റ​യു​ന്നു…

Read More

റോഡിലൂടെ പാഞ്ഞ് മണ്‍തിട്ടയിലിടിച്ച് ആകാശത്തേക്ക് പറന്ന് കാര്‍ ! ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു…

റോഡിലുണ്ടാകുന്ന അപകടങ്ങളുടെ വീഡിയോകള്‍ പലപ്പോഴും നമ്മളെ ഞെട്ടിക്കാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തിരക്കില്ലാത്ത പാതയിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനത്തിനു മുമ്പിലേക്ക് പെട്ടെന്ന് ആകാശത്തു നിന്നും ഒരു കാര്‍ പതിച്ചാല്‍ എന്താവും അവസ്ഥ. ഭാഗ്യം കൊണ്ട് മാത്രമാണ് മറ്റ് വാഹനങ്ങളിലേക്ക് ഈ കാര്‍ വന്നു പതിക്കാഞ്ഞത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഡാഷ് ബോര്‍ഡ് കാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ദ ലൈഫ് ഓഫ് മൈക്ക് ആന്റ് ഫാം എന്ന യൂട്യൂബ് ചാനലാണ്. അമേരിക്കയിലെ കലിഫോര്‍ണിയിലെ യൂബ സിറ്റിയിലാണ് അപകടം നടന്നത്. അതിവേഗത്തില്‍ എത്തിയ കാര്‍ മണ്‍ തിട്ടയില്‍ ഇടിച്ച് ആകാശത്തേക്ക് ഉയരുകയായിരുന്നു. ഇലക്ട്രിക് ലൈനുകളുടെ ഇടിയിലൂടെ ഒരു പാലത്തിന് മുകളിലൂടെയാണ് കാര്‍ പറന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൈവേയിലുണ്ടായ ഒരു അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാറാണ് അപകടത്തില്‍ പെട്ടത്. വാഹനമോടിച്ചിരുന്നത് ഒരു…

Read More

ഉ​റ​ങ്ങും മു​മ്പ്  ആ ഹീറോയെ  ഉ​മ്മ വ​യ്ക്കും…ഞാ​ന്‍ ന​ന്നാ​യി കാ​ണാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ആ ഒരാൾ വിമർശിച്ചാലും തനിക്ക് വിഷമമില്ലെന്ന് ദീപിക 

ബോ​ളി​വു​ഡി​ന്‍റെ മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യി​ലെ മു​ഴു​വ​ന്‍ താ​ര​റാ​ണി​യാ​ണ് ദീ​പി​ക പ​ദു​ക്കോ​ണ്‍. ദീ​പി​ക​യു​ടെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്ത് സ​ഹോ​ദ​രി അ​നി​ഷ​യാ​ണ്. മ​റ്റേ​തൊ​രു സ​ഹോ​ദ​രി​മാ​രേ​യും പോ​ലെ വ​ള​രെ അ​ടു​ത്ത ബ​ന്ധ​മാ​ണ് ദീ​പി​ക​യും അ​നി​ഷ​യും ത​മ്മി​ലു​ള്ള​ത്. താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ളി​ലേ​ക്ക്. കു​ട്ടി​ക്കാ​ല​ത്ത് എ​ല്ലാ​യി​ട​ത്തും പോ​കു​ന്ന​തും ര​ഹ​സ്യ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തു​മെ​ല്ലാം അ​നി​ഷ​യു​മാ​യി​ട്ടാ​യി​രു​ന്നു. എ​ല്ലാ സ​ഹോ​ദ​രി​മാ​രെ​യും പോ​ലെ ഒ​രു മു​റി​യി​ല്‍ ത​ന്നെ​യാ​യി​രു​ന്നു കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന​തും. എ​ന്നാ​ലും സാ​ധാ​ര​ണ സ​ഹോ​ദ​രി​മാ​രേ​ക്കാ​ള്‍ ഞ​ങ്ങ​ള്‍ സു​ഹൃ​ത്തു​ക്ക​ളെ പോ​ലെ​യാ​ണ്. മ​റ്റേ​ത് സു​ഹൃ​ത്തി​നേ​ക്കാ​ളും എ​ന്നെ അ​റി​യു​ന്ന​ത് സ​ഹോ​ദ​രി​ക്കാ​ണ്. ര​ഹ​സ്യ​ങ്ങ​ള്‍ ഇ​ഷ്ട​ങ്ങ​ളും ഞ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ര​ണ്ടു​പേ​രു​ടേ​യും കാ​ഴ്ച​പ്പാ​ടു​ക​ളും സ​മാ​ന​മാ​ണ്. അ​തു​പോ​ലെ ത​ന്നെ ഇ​ഷ്ട ന​ട​നും. ചെ​റു​പ്പം മു​ത​ല്‍ ത​ന്നെ ഞങ്ങൾ ര​ണ്ടു പേ​രും ഹോ​ളി​വു​ഡ് താ​രം ലി​യ​നാ​ര്‍​ഡോ ഡി​കാ​പ്രി​യോ​യു​ടെ വ​ലി​യ ആ​രാ​ധ​ക​രാ​ണ്. ഞ​ങ്ങ​ളു​ടെ മു​റി നി​റ​യെ ഡി​കാ​പ്രി​യോ​യു​ടെ പോ​സ്റ്റ​റു​ക​ളാ​യി​രു​ന്നു​വെ​ന്നു. ഉ​റ​ങ്ങാ​ന്‍ കി​ട​ക്കു​ന്ന​തി​ന് മു​മ്പ് ഡി​കാ​പ്രി​യോ​യു​ടെ പോ​സ്റ്റ​റി​ല്‍ ചും​ബി​ക്കു​ന്ന ശീ​ലം പോ​ലും ഉ​ണ്ടാ​യി​രു​ന്നു- ദീ​പി​ക പ​റ​യു​ന്നു. അ​തേ​സ​മ​സം ത​ന്‍റെ ഏ​റ്റ​വും…

Read More

മച്ചാനെ ഇത് പോരെയളിയാ ! ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍; ആവേശത്തില്‍ ആരാധകര്‍…

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍ എത്തുന്നുവെന്ന് വാര്‍ത്ത. ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പട്ടാ’ എന്ന ബോളിവുഡ് ചിത്രത്തിലാണ് സണ്ണി ശ്രീശാന്തിന്റെ നായികയാവുക. എന്‍.എന്‍.ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു സിബിഐ ഓഫീസറിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ശ്രീശാന്ത് എത്തുന്നത്. ഓഫീസര്‍ കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ആ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിന് സണ്ണി ലിയോണായിരിക്കും മികച്ച നടിയെന്ന് സംവിധായകന്‍ ആര്‍ രാധാകൃഷ്ണന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ. ശ്രീശാന്തിനും സണ്ണി ലിയോണിനുമൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.

Read More

കാപ്പിയും കോവിഡും തമ്മില്‍ ഉള്ളത് ‘രഹസ്യബന്ധം’ ! പഠനത്തില്‍ വെളിപ്പെടുന്ന കാര്യങ്ങള്‍ ഇങ്ങനെ…

കാപ്പിയും കോവിഡും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പലരും ഏറെ നാളായി ചോദിക്കുന്നു… ഇപ്പോള്‍ ഈ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. യുഎസിലെ ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിനു പിന്നില്‍. കാപ്പിക്ക് ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. കാപ്പികുടിയ്ക്ക് ഇന്‍ഫ്‌ളമേറ്ററി ബയോമാര്‍ക്കറുകളായ സിആര്‍പി, ഇന്റര്‍ല്യൂക്കിന്‍ 6 (IL6), ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ (TNF-1) എന്നിവയുമായി ബന്ധമുണ്ടെന്നും കണ്ടു. യുകെ ബയോബാങ്കിലെ 40,000 ബ്രിട്ടീഷുകാരുടെ വിവരങ്ങളും വിശകലനം ചെയ്താണ് പഠനം. ദിവസവും കഴിക്കുന്ന കാപ്പി, ചായ, മത്സ്യം, പ്രോസസ്ഡ് മീറ്റ്, റെഡ് മീറ്റ്, പഴങ്ങള്‍, പച്ചക്കറികള്‍ ഇവയുടെ അളവ് പരിശോധിച്ചു. ദിവസവും 0.67 സെര്‍വിംഗ്സ് എങ്കിലും പച്ചക്കറികള്‍, വേവിച്ചോ വേവിക്കാതെയോ കഴിക്കുന്നത് കോവിഡ് 19 വരാനുള്ള സാധ്യത കുറയ്ക്കുമെന്നു കണ്ടു. പച്ചക്കറികള്‍ കഴിക്കുക, പ്രോസസ് ചെയ്ത ഇറച്ചിയുടെ ഉപയോഗം കുറയ്ക്കുക,…

Read More