പഠനാവശ്യത്തിനു തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലച്ചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രവാഹമായതോടെ ഗ്രൂപ്പ് പൂട്ടി. ലഖ്നൗ സര്‍വകലാശാലയിലെ ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി വിഭാഗം ബിരുദ വിദ്യാര്‍ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും പ്രചരിച്ചത്. സര്‍വകലാശാല അധികൃതരുടെ പരാതിയില്‍ ഹസന്‍ഗഞ്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകരുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥിനികളിലൊരാളാണ് വാട്സാപ്പ് ഗ്രൂപ്പ് നിര്‍മിച്ചത്. ഏകദേശം 170-ഓളം വിദ്യാര്‍ഥികളും അധ്യാപകരും ഗ്രൂപ്പിലുണ്ടായിരുന്നു. എന്നാല്‍ പഠനാവശ്യത്തിന് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പില്‍ ശനിയാഴ്ച രാത്രി മുതല്‍ അശ്ലീലചിത്രങ്ങളും അശ്ലീലസന്ദേശങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെട്ടെന്നാണ് പരാതി. സഹപാഠിയായ ഒരു വിദ്യാര്‍ഥിയുടെ നമ്പറില്‍നിന്നാണ് അശ്ലീലചിത്രങ്ങള്‍ വന്നതെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. രാത്രി 11.58-ന് ഈ നമ്പറില്‍നിന്ന് ആദ്യം ഒരു അശ്ലീലചിത്രം ഗ്രൂപ്പില്വന്നു. ക്ലാസിലെ നാല് പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള അശ്ലീലസന്ദേശത്തിന് പിന്നാലെയായിരുന്നു ഈ ചിത്രം വന്നത്. ശേഷം ഇതേ നമ്പറില്‍നിന്ന് വിദ്യാര്‍ഥിനികളെയും അധ്യാപകരെയും അപമാനിച്ചുള്ള സന്ദേശങ്ങള്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു. ഇതിനിടെ,…
Read MoreCategory: Today’S Special
ടെക്സസിന്റെ ടെക്നോളജി ടൈഗര്‍! കണ്ണൂർ നടുവിൽ സ്വദേശിയായ നാൽപ്പത്തെട്ടുകാരൻ കൃഷ്ണകുമാറിന്റെ വിജയഗാഥ
അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തിന്റെ എൺപത്തിയാറാമത് ലജിസ്ലേറ്റീവ് അസംബ്ലിയിൽ ക്ലൗഡ് കംപ്യൂട്ടിംഗിൽ സംസ്ഥാനം പിന്നോട്ടായതുസംബന്ധിച്ചു ചർച്ച ചൂടുപിടിക്കുന്നു. മറ്റു സംസ്ഥാനങ്ങളെല്ലാം മുന്നിൽ. കേമന്മാരെന്നു കരുതുന്ന ഏറ്റവും മുന്നേറ്റസംസ്ഥാനം പിന്നിൽ ഇഴഞ്ഞു നീങ്ങുന്നു. ക്ലൗഡ് അഡോപ്ഷൻ സ്പീഡാക്കണം. അന്നത്തെ സ്റ്റേറ്റ് ചീഫ് ഇൻഫർമേഷൻ ഓഫീസർ ടോഡ് കിംബ്രിയെൽ അടിയന്തര യോഗം വിളിച്ചു. ഗവൺമെന്റിൽ അധികമാരും ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. എല്ലാം സ്പീഡാക്കാൻ ക്ലൗഡ് ട്രാൻസ്ഫോർമേഷൻ ആളിക്കത്തിക്കാൻ ടോഡ് ടെക്സാസ് ക്ലൗഡ് ടൈഗർ ടീം എന്ന ആശയം അവതരിപ്പിച്ചു. അങ്ങനെ 2019 മാർച്ച് 28ന് ടൈഗർ ടീം പ്രഖ്യാപിക്കപ്പെട്ടു. സർക്കാരും സ്വകാര്യമേഖലയിലെ വൻതോക്കുകളുമായ മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവർ അണിനിരന്ന ആ സേനയെ നയിക്കാൻ ടോഡ് കണ്ടെത്തിയത് മലയാളിയായ വി. ഇ. കൃഷ്ണകുമാറിനെ. കണ്ണൂർ നടുവിൽ സ്വദേശിയായ ഈ നാൽപ്പത്തെട്ടുകാരൻ അന്നുമുതൽ ടെക്സാസ് സംസ്ഥാനത്തിന്റെ ഐടി രംഗത്തെ താക്കോൽസ്ഥാനത്താണ്. ഇപ്പോൾ ടെക്സാസ്…
Read Moreനേഹ കക്കർ! ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഗായിക; കഠിനാധ്വാനം, ദൃഢനിശ്ചയം- ഈ രണ്ടു വാക്കുകൾ ഒഴിവാക്കി വിശേഷിപ്പിക്കാനാവില്ല, നേഹ കക്കർ എന്ന ഗായികയെ…
കഠിനാധ്വാനം, ദൃഢനിശ്ചയം- ഈ രണ്ടു വാക്കുകൾ ഒഴിവാക്കി വിശേഷിപ്പിക്കാനാവില്ല, നേഹ കക്കർ എന്ന ഗായികയെ. നാലാം വയസിൽ ചെറിയ സദസുകളിൽ നേഹ ഭജനുകൾ പാടിയിരുന്നത് നേരംപോക്കിനായിരുന്നില്ല. കുടുംബത്തിന്റെ കൈപിടിക്കാനായിരുന്നു. ഇന്നു രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള ഗായികമാരിൽ ഏറ്റവും മുന്നിലാണ് മുപ്പത്തിമൂന്നുകാരിയായ നേഹ. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഒരു സിനിമാപ്പാട്ടിന് 20 ലക്ഷം രൂപയ്ക്കു മുകളിലാണ് അവരുടെ പ്രതിഫലം. തുടക്കത്തിൽപ്പറഞ്ഞ രണ്ടു വിശേഷണങ്ങൾക്കൊപ്പം അവർ ഒരു വാക്കുകൂടി സ്വയം ഉണ്ടാക്കിയെടുത്തു- ആത്മവിശ്വാസം! ജനനം മുതൽ അതിശയം ഉത്തർപ്രദേശിലെ ഋഷികേശിൽ നിധി കക്കറിന്റെയും ഋഷികേശ് കക്കറിന്റെയും മൂന്നാമത്തെ മകളായാണ് നേഹ ജനിച്ചത്. കുടുംബത്തിലെ സാന്പത്തിക പരാധീനതകൾ നിമിത്തം മൂന്നാമതൊരു കുഞ്ഞിനെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നില്ലെന്ന് മൂത്ത സഹോദരൻ ടോണി കക്കർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഗർഭഛിദ്രം നടത്തുന്നതുപോലും അവർ അന്നാലോചിച്ചു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നേഹ കക്കർ എന്ന ഗായികയെ രാജ്യത്തിനു ലഭിക്കുമായിരുന്നില്ല. ഒരു കളിപ്പാട്ടംപോലും…
Read Moreകളിക്കുന്ന കുഞ്ഞിന്റെ അടുത്തേക്ക് രാജവെമ്പാല! സ്ട്രോക്ക് വന്നതിനാൽ മുത്തശ്ശന് കുഞ്ഞിനെ എടുക്കാൻ കഴിഞ്ഞില്ല; പക്ഷേ… വീഡിയോ വൈറൽ
വരാന്തയിലിരുന്ന് കളിക്കുന്ന കുഞ്ഞിന്റെ അടുത്തേക്ക് ഒരു പാമ്പ് ഇഴഞ്ഞെത്തുന്നതിന്റെ വീഡിയോ വൈറലാകുന്നു. വിയറ്റ്നാമില്‍ നിന്നുള്ളതാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ. മുത്തശ്ശനൊപ്പം വീടിനു മുന്നിലെ വരാന്തയിൽ ഇരുന്ന് കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്നാണ് പാന്പ് വരുന്നത് മുത്തശ്ശന്റെ ശ്രദ്ധയിൽപ്പെടുന്നത്. സ്ട്രോക്ക് വന്നതിനാൽ അദേഹത്തിന് കുഞ്ഞിനെ എടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ഒച്ചവയ്ക്കാൻ കഴിഞ്ഞു. നിലവിളികേട്ട് കുട്ടിയുടെ അച്ഛൻ ഓടിയെത്തി കുട്ടിയുമായി വീടിനു അകത്തേക്ക് ഓടി. പിന്നാലെ മുത്തശ്ശനും അകത്തേക്ക് കയറി. വീടിനു അകത്ത് എത്തിയതും പാന്പ് വരാന്തയിൽ എത്തുന്നതായി കാണാം. ഉടനെ ഇവർ വീടിന്റെ വാതിൽ അടയ്ക്കുന്നു. പിന്നാലെ എത്തിയ പാന്പ് വാതിലിൽ കൂടെ അകത്ത് കയറാൻ ശ്രമിക്കുന്നത് കാണാം. ശ്രമം പരാജയപ്പെട്ട രാജവെമ്പാല ഇഴഞ്ഞു പുറത്തേക്ക് പോകുന്നതും വീഡിയോയിലുണ്ട്.
Read Moreമിസ് വേള്‍ഡ് ആയതിന് പിന്നാലെ തലയില്‍ ആ കിരീടം വച്ചു അമ്മയ്ക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ഐശ്വര്യ! ആ ചിത്രത്തിലുണ്ട് ഐശ്വര്യയുടെ വിനയം
ലോകസുന്ദരി പട്ടം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് ഐശ്വര്യ റായി. പിന്നീട് ബോളിവുഡില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമകളിലും ഐശ്വര്യ തിളങ്ങി. വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്നു ചെറിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയാണ് ഐശ്വര്യ ഇപ്പോള്‍. എന്നാല്‍ നടിയെക്കുറിച്ചുള്ള പഴയ വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ഐശ്വര്യ മിസ് വേള്‍ഡ് മത്സരത്തില്‍ വിജയിച്ചതിന് ശേഷമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. മിസ് വേള്‍ഡ് ആയതിന് പിന്നാലെ തലയില്‍ ആ കിരീടം വച്ചുകൊണ്ട് അമ്മയ്ക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ഐശ്വര്യയുമാണ് ചിത്രത്തിലുള്ളത്. ഈ ഫോട്ടോ ഇത്രയും വൈറലായതിന് പിന്നില്‍ ഐശ്വര്യ റായിയും അമ്മ വൃന്ദയും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നു എന്നതായിരുന്നു. വെറും നിലത്ത് പ്ലേറ്റ് വച്ച് പലകയുടെ മുകളില്‍ ഇരിക്കുന്ന ഐശ്വര്യ കൈ കൊണ്ട് വാരിയാണ് ഭക്ഷണം കഴിക്കുന്നത്. മുമ്പും ഐശ്വര്യയുടെ…
Read Moreകൗമാരക്കാരികളായ മക്കളുടെ അടുത്തിരുന്ന് കാണുമ്പോള്‍ അത് അത്ര സുഖമായിരുന്നില്ല! ഞങ്ങൾ വിയർക്കാൻ തുടങ്ങും; തന്റെ പിതാവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് തപ്സി
ബോളിവുഡിലെ ബോൾഡ് ലേഡിയാണ് തപ്സി പന്നു. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും പ്രേക്ഷകമനസുകൾ കീഴടക്കാൻ താരത്തിനു കഴിഞ്ഞു. ഇപ്പോഴിതാ, തന്റെ പിതാവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് തപ്സി. ഡാഡ് കൂടുതലും കണ്ടിരുന്നത് ഇംഗ്ലീഷ് സിനിമകളായിരുന്നുവെന്നും വീട്ടില്‍ ഒരു ടിവിയേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ കൂടെയിരുന്ന് കാണുക എന്നല്ലാതെ തങ്ങള്‍ക്ക് വേറെ വഴിയുണ്ടായിരുന്നില്ലെന്നും തപ്സി പറയുന്നു. ‘ഇംഗ്ലീഷ് സിനിമയില്‍ പ്രണയ രംഗങ്ങളും ചൂടന്‍ രംഗങ്ങളുമൊക്കെ സാധാരണമായിരുന്നു. അതുകൊണ്ട് കൗമാരക്കാരികളായ മക്കളുടെ അടുത്തിരുന്ന് കാണുമ്പോള്‍ അത് അത്ര സുഖമായിരുന്നില്ല. ഞങ്ങള്ക്കെല്ലാര്ക്കും വിയര്‍ക്കാന്‍ തുടങ്ങും, എന്താണ് ഇനി ചെയ്യുക എന്നറിയാതെ.’- തപ്സി പന്നു പറയുന്നു.
Read Moreഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മനോഹരമായ പ്രണയചിത്രം! ഒരു സിനിമയ്ക്കായി മാധുരിക്ക് 15 ലക്ഷത്തിന്റെ ചോളി, ഐശ്വര്യക്ക് 600 സാരികള്‍…
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മനോഹരമായ പ്രണയചിത്രമാണ് ദേവദാസ്. സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്-ഐശ്വര്യ റായ് ജോഡികള്‍ ഒന്നിച്ചെത്തിയ ദേവദാസിന്റെ 19-ാം വാര്‍ഷികം അടുത്ത കാലത്ത് നടന്നു. 2002-ല്‍ ഇറങ്ങിയ ദേവദാസിന്റെ ബജറ്റ് 50 കോടി ആയിരുന്നു. അതുവരെ ബോളിവുഡില്‍ പിറവി കൊണ്ട ചിത്രങ്ങളെ വച്ചു നോക്കുമ്പോള്‍ ഏറ്റവും പണച്ചെലവേറിയ ചിത്രവും ദേവദാസ് ആയിരുന്നു. വലിയ ക്യാന്‍വാസിലും വലിയ ബജറ്റിലും ഒരുക്കിയ ചിത്രത്തിലെ കോസ്റ്റ്യൂമുകളും ഏറെ രാജകീയമായിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന താരമായിരുന്ന മാധുരി ദീക്ഷിത് അണിഞ്ഞ ഓരോ വസ്ത്രവും 15 ലക്ഷം രൂപയ്ക്ക് അടുത്ത് വില വരുന്നവയായിരുന്നു. ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഖോസ്ലയും ചേര്‍ന്നാണ് മാധുരിയുടെ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. വില കൊണ്ടു മാത്രമല്ല, ഭാരം കൊണ്ടും അമ്പരപ്പിക്കുന്നവയായിരുന്നു ചിത്രത്തില്‍ മാധുരി ധരിച്ച വസ്ത്രങ്ങള്‍. കാഹെ ചേഡ് ചേഡ് മൊഹെ… എന്ന ഗാനത്തില്‍…
Read Moreസ്വന്തം പേരിൽ ക്ഷേത്രങ്ങളുള്ള താരങ്ങൾ..! സിനിമാതാരങ്ങളോടുള്ള ആരാധനയില്‍ എപ്പോഴും മുന്‍പന്തിയിലാണ് തമിഴ് ജനത…
സിനിമാതാരങ്ങളോടുള്ള ആരാധനയില്‍ എപ്പോഴും മുന്‍പന്തിയിലാണ് തമിഴ് ജനത. സിനിമ പുറത്തിറങ്ങുന്പോള്‍ ഫാൻസ്കാർ നടത്തുന്ന ആഹ്ലാദ പ്രകടനങ്ങളും എല്ലാം പലപ്പോഴും അതിരു കടക്കാറുമുണ്ട്. ആരാധന മൂലം സിനിമാ നടികള്‍ക്ക് അന്പലങ്ങള്‍ വരെ പണിത് നല്‍കാനൊരുങ്ങിയ സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തെന്നിന്ത്യന്‍ താരവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നടി ഖുശ്ബുവിന് ആരാധകര്‍ അന്പലം പണിത് നല്‍കിയിരുന്നു. എന്നാല്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള താരത്തിന്റെ ഒരു പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു ക്ഷേത്രം പൊളിച്ചുമാറ്റപ്പെട്ടു എന്നാണാണ് റിപ്പോര്‍ട്ടുകള്‍. മുന്ന മിഷേല്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധയും അംഗീകാരവും നേടിയ നടിയാണ് നിധി അഗര്‍വാൾ. ബോളിവുഡില്‍ നാന്ദി കുറിച്ച്, തമിഴിലും തെലുങ്കിലും സജീവമാവുകയായിരുന്നു നിധി. നിധിക്കായി അടുത്തിടെ ക്ഷേത്രവും പ്രതിഷ്ഠയും പാലഭിഷേകവുമൊക്കെ നടത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പേരിലും ഒരു അന്പലം കെട്ടാന്‍ ആരാധകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നയന്‍താര…
Read Moreറീല്‍ ഹീറോ പരാമര്‍ശം ഏറെ വേദനിപ്പിച്ചു, ഇത് പിന്‍വലിക്കണം! ഇറക്കുമതി ചെയ്ത കാറിന്റെ നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന് വിജയ്
ഇറക്കുമതി ചെയ്ത കാറിന്റെ നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന് വിജയ്. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും പ്രവേശന നികുതിയുടെ പേരില്‍ രജിസ്ട്രേഷന് വൈകിയതില്‍ നടപടി വേണമെന്ന കാര്യം ഉന്നയിക്കുമെന്നും താരത്തിന്റെ അഭിഭാഷകന് കുമാരേശന് അറിയിച്ചു. റീല്‍ ഹീറോ പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും ചൂണ്ടികാട്ടി മദ്രാസ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. രണ്ട് ദിവസം മുന്‍പ് വിജയ്ക്ക് വന്‍ തുക പിഴ ശിക്ഷയായി മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഒരു ലക്ഷം രൂപയാണ് പിഴയായി വിധിച്ചത്. ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലായിരുന്നു പിഴ ശിക്ഷ. സിനിമയിലെ സൂപ്പര്‍ ഹീറോ ജീവിതത്തിൽ റീല്‍ഹീറോ ആകരുതെന്നും കോടതി താരത്തിനോട് പറഞ്ഞിരുന്നു.
Read Moreകോപ്പാണ്, പോ തള്ളേ…! സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് അനാവശ്യ കമന്റ്; സുബി മറുപടി നൽകയതോടെ കമന്റ് ചെയ്തയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു; പക്ഷേ…
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് അനാവശ്യ കമന്റ് ചെയ്തയാൾക്ക് മറുപടി നൽകി നടി സുബി സുരേഷ്. സുബി മറുപടി നൽകയതോടെ കമന്റ് ചെയ്തയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ആളുടെ നന്പർ പരിചയമുള്ളവർ തരണമെന്ന അഭ്യർഥനയോടെയാണ് സുബി കമന്റിന്റെയും മറുപടിയുടെയും സ്ക്രീൻ ഷോട്ട് സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. നീ കോപ്പാണ്, പോ തള്ളേ… രാവിലെ തന്നെ വെറുപ്പീര് എന്നായിരുന്നു കമന്റ്. പോസ്റ്റിന്റെ പൂർണരൂപം ആരെയും ഉപദ്രവിക്കാത്ത തരത്തിലുള്ള നമ്മുടെ ഒരു ഫോട്ടോയ്ക്ക് കീഴെ ഒരാവശ്യവുമില്ലാതെ മോശം കമന്റുമായി ഒരു സഹോദരൻ. ആ രീതിയിൽ തന്നെ (വേറെ മാർഗ്ഗമില്ലാത്തതു കൊണ്ടാ…) മറുപടി ഞാൻ കൊടുത്തപ്പോൾ കമന്റും ഡിലീറ്റ് ചെയ്ത് നമ്മുടെ സഹോ പോയി. ഈ സഹോയുടെ നമ്പർ ആരുടെയെങ്കിലും പക്കലുണ്ടെങ്കിൽ ഒന്ന് അയച്ചു തരണം. ഒന്ന് വിളിച്ചു പരിചയപ്പെടാനാണ്. NB – ചൊറിയാം.. പക്ഷേ മാന്തരുത്…
Read More