ഇത്തവണത്തെ കിറ്റ് ‘പൊളിക്കും’ ! ഭക്ഷ്യക്കിറ്റില്‍ ബിസ്‌ക്കറ്റും ശര്‍ക്കര വരട്ടിയും ഉറപ്പാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍; ഇതിന് കാരണമായത് ഏഴാംക്ലാസുകാരി അനറ്റിന്റെ കത്ത്…

സപ്ലൈകോയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റില്‍ ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇരട്ടിമധുരം. വിതരണത്തിനെത്തുന്ന സൗജന്യ ഭക്ഷ്യക്കിറ്റില്‍ ബിസ്‌ക്കറ്റും ശര്‍ക്കര വരട്ടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്റെ ഇടപെടലിലാണ് ഇത്തരത്തില്‍ രണ്ട് ഐറ്റം മധുര പലഹാരങ്ങളുമായി വ്യത്യസ്തമായ കിറ്റ് തയ്യാറാകുന്നത്. പൂര്‍ണപിന്തുണയുമായി സ്പ്ലൈകോയും കൈകോര്‍ക്കുന്നതോടെ കേരളത്തിലെ ഓരോ കുടുംബത്തിലേയും കുട്ടികളുടെ കൈകളിലേക്ക് പലഹാരമെത്തുകയാണ്. മന്ത്രിയുടെ തീരുമാനത്തിന് പിന്നില്‍ അടൂരിലെ ഏഴാംക്ലാസുകാരി അനറ്റിന് നല്‍കിയ വാക്കിന്റെ മധുരവുമുണ്ട്. അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അനറ്റ് ഭക്ഷ്യക്കിറ്റില്‍ സ്നാക്സും ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. പെരിങ്ങനാട് പാറക്കൂട്ടം ചെറിയാച്ചന്‍ തോമസ്-ഷൈനി ചെറിയാന്‍ ദമ്പതികളുടെ ഇളയ മകളാണ് അനറ്റ്. അന്ന് വീട്ടുകാരെ പോലും അറിയിക്കാതെയാണ് ഈ ഏഴാംക്ലാസുകാരി കത്തെഴുതിയത്. കത്ത് ശ്രദ്ധയില്‍പ്പെട്ടതോടെ ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ അടുത്ത തവണ കിറ്റില്‍ സ്നാക്സ് പാക്കറ്റ് ഉണ്ടാവുമെന്ന ഉറപ്പ് നല്‍കുകയും…

Read More

വാക്‌സിന്‍ നല്‍കാന്‍ എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി വന്ധ്യംകരിച്ചു ! വഴിമധ്യേ ഉപേക്ഷിച്ച ഭിന്നശേഷിക്കാരനും അവിവാഹിതനുമായ യുവാവ് അബോധാവസ്ഥയില്‍…

വാക്‌സിന്‍ നല്‍കാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ ശേഷം ബധിരനും മൂകനുമായ 40കാരനെ വന്ധ്യംകരിച്ചതായി പരാതി. ലോക ജനസംഖ്യാദിനത്തിന് തൊട്ടുമുന്‍പ് വന്ധ്യംകരണവുമായി ബന്ധപ്പെട്ട ടാര്‍ജറ്റ് തികയ്ക്കുന്നതിനു വേണ്ടി ആശാ വര്‍ക്കറാണ് യുവാവിനെ ആശുപത്രിയില്‍ കൊണ്ടു പോയി വന്ധ്യംകരിച്ചതെന്ന് ആരോപണം. ഭിന്നശേഷിക്കാരന്‍ അവിവാഹിതനാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. എറ്റാ ജില്ലയിലാണ് സംഭവം. ധ്രുവ് കുമാര്‍ എന്നയാളാണ് വന്ധ്യംകരണത്തിന് വിധേയനായത്. ആശുപത്രിയിലേക്ക് കൊണ്ടുപോയി വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനിടെ വഴിമധ്യേ ഭിന്നശേഷിക്കാരനെ ആശാ വര്‍ക്കര്‍ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു. വഴിമധ്യേ അബോധാവസ്ഥയിലായ യുവാവിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആഗ്ര എസ്എന്‍ മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാക്സിന്‍ നല്‍കാമെന്ന് പറഞ്ഞ് ആശാ വര്‍ക്കര്‍ നീലം കുമാരിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജനസംഖ്യാദിനമായ ജൂലൈ 11ന് മുന്‍പ് വന്ധ്യംകരണവുമായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യവകുപ്പ് നല്‍കിയ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ്…

Read More

എന്നും ഒരു കപ്പ് കാപ്പി കുടിച്ചാല്‍ എല്ലാം ‘പെര്‍ഫെക്ട് ഓകെ’ ! ദിവസവും കാപ്പി കുടിക്കുന്നതു വഴി കോവിഡില്‍ നിന്ന് രക്ഷ നേടാമെന്ന് പഠനം…

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നവരില്‍ കോവിഡ് ബാധയ്ക്കുള്ള സാധ്യത കുറവെന്ന് പഠനം. കാപ്പി കുടിക്കാത്ത ആളുകളേക്കാള്‍ വൈറസ് ബാധിക്കാനുള്ള സാധ്യത ഇവരില്‍ 10 ശതമാനം കുറവായിരിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. മുതിര്‍ന്നവരില്‍ ന്യുമോണിയ റിസ്‌ക് കുറയ്ക്കാനും കാപ്പി കുടിക്കുന്നത് സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. കാപ്പിയുടെ രോഗപ്രതിരോധ സംരക്ഷണ ശേഷിയാണ് കോവിഡിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. നാല്‍പതിനായിരത്തോളം ആളുകളില്‍ പരീക്ഷണം നടത്തിയതിന് ശേഷമാണ് ഫലം പുറത്തുവിട്ടത്. കാപ്പിയുടെ അളവ്, എണ്ണ അടങ്ങിയ മത്സ്യം, ഇറച്ചി, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങി പതിവായുള്ള ആഹാരക്രമവും കോവിഡും തമ്മിലുള്ള ബന്ധം ശാസ്ത്രജ്ഞര്‍ വിലയിരുത്തി. മാംസാഹാരം കുറയ്ക്കുന്നതും കൂടുതല്‍ പച്ചക്കറികള്‍ കഴിക്കുന്നതും കോവിഡ് സാധ്യത കുറയ്ക്കുമെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. പോഷകാഹാര രോഗ പ്രതിരോധ വ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുമെന്ന സങ്കല്‍പത്തെ പിന്തുണയ്ക്കുന്നതാണ് പഠനത്തിലെ കണ്ടെത്തലുകളെന്നും അവര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു വഴി കോവിഡിനതിരേ അധിക…

Read More

ലുക്കില്‍ ‘സുന്ദരന്‍’ വര്‍ക്കില്‍ ‘ഭീകരന്‍’ ! മാരക ബാക്ടീരിയ വാഹകരായ ചെഞ്ചെവിയന്‍ ആമകള്‍ കേരളത്തില്‍ പെരുകുന്നു;ആഫ്രിക്കന്‍ ഒച്ചിനേക്കാള്‍ അപകടകാരി…

കാണാന്‍ ഭംഗിയുള്ള പല ജീവികളും അപകടകാരികളാകാറുണ്ട്. ഉദാഹരണം ഒട്ടുമിക്ക വിഷപാമ്പുകളെയും കാണാന്‍ നല്ല ഭംഗിയാണെന്നതു തന്നെ. ചെഞ്ചെവിയന്‍ ആമകളുടെ കാര്യവും സമാനമാണ്. കാണാന്‍ സുന്ദരനാണെങ്കിലും ഇവ പരിസ്ഥിതിയ്ക്ക് സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല. സംസ്ഥാനത്ത് ഇവ പെരുകുന്നുവെന്ന വിവരം അത്യന്തം ആശങ്കാജനകമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 49 എണ്ണത്തിനെയാണ് വിവിധയിടങ്ങളില്‍ നിന്നായി കണ്ടെത്തിയത്. പേരുപോലെ തന്നെ ചെവി ഭാഗത്തെ ചുവന്ന നിറമാണ് ഇവയുടെ പ്രത്യേകത. ആഫ്രിക്കന്‍ ഒച്ചുപോലെ പെരുകാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധവേണമെന്ന് വനം ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മെക്സിക്കോയാണ് ചെഞ്ചെവിയന്‍ ആമകളുടെ ജന്മദേശം. കാണാന്‍ ഭംഗിയുണ്ടെങ്കിലും അപകടകാരിയാണെന്ന് വിദഗ്ധര്‍ പറയുന്നു. മനുഷ്യനെ ബാധിക്കുന്ന ബാക്ടീരിയകളുടെ വാഹകരാണ്. മാത്രമല്ല ജലാശയങ്ങളിലെ ചെറുജീവികളെ നശിപ്പിക്കും. ആഫ്രിക്കന്‍ ഒച്ചുപോലെ പെരുകാന്‍ സാധ്യതയുള്ളതിനാല്‍ ഭാവിയില്‍ പരിസ്ഥിതിക്ക് ഇവ ഭീഷണിയാകുമെന്ന് വന ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സൈന്റിസ്റ്റ് ഡോ.ടി വി സജീവ് പറയുന്നു. വെള്ളത്തിലിറങ്ങിയാല്‍…

Read More

അ​തി​നൂ​ത​നം, സു​ര​ക്ഷി​തം..! തു​റ​ന്നു, വ​മ്പൻ വി​മാ​ന​ത്താ​വ​ളം; കോ​വി​ഡി​ന്‍റെ കേ​ടു​തീ​ർ​ത്ത്ചൈ​ന

ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​നം ചൈ​ന​യി​ലെ സി​ച്ചു​വാ​ൻ എ​യ​ർ​ലൈ​ൻ​സ് ബീ​ജി​ങ്ങി​ലേ​ക്ക് ഒ​രു വി​മാ​നം പ​റ​ത്തി​യ​ത് പു​തി​യൊ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ്. ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 11.10ന് ​പ​റ​ന്നു​യ​ർ​ന്ന ആ ​ഫ്ളൈ​റ്റ് ചെ​ങ്ദു ടി​യാ​ൻ​ഫു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നു​ള്ള ആ​ദ്യ​ത്തേ​താ​യി​രു​ന്നു. എ​ട്ടു ബി​ല്യ​ണ്‍ യു​വാ​ൻ (ന​മ്മു​ടെ ക​ണ​ക്കി​ൽ ഏ​ക​ദേ​ശം 9500 കോ​ടി രൂ​പ) ചെ​ല​വി​ട്ട് അ​വ​ർ ഒ​രു വി​മാ​ന​ത്താ​വ​ളം ഉ​ണ്ടാ​ക്കി എ​ന്ന​ത​ല്ല അ​തി​ശ​യം. അ​തു​ണ്ടാ​ക്കി​യ കാ​ലം ഏ​ത് എ​ന്നോ​ർ​ക്കു​ന്പോ​ഴാ​ണ്! കോ​വി​ഡ് എ​ന്ന​ത് കേ​ട്ടു​മ​റ​ന്ന എ​ന്തോ കാ​ര്യ​മ​ല്ലേ ചൈ​ന​ക്കാ​ർ​ക്ക് എ​ന്നു ന്യാ​യ​മാ​യും സം​ശ​യി​ക്കാം. മെ​ഗാ എ​യ​ർ​പോ​ർ​ട്ട്സി​ച്ചു​വാ​ൻ പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ചെ​ങ്ദു ഇ​പ്പോ​ൾ ചൈ​ന​യി​ലെ വ​ൻ ന​ഗ​ര​ങ്ങ​ളാ​യ ഷാ​ങ്ഹാ​യ്, ബീ​ജി​ങ് എ​ന്നി​വ​യ്ക്കൊ​പ്പ​മാ​ണ്- കാരണം, ഇ​വി​ട​ങ്ങ​ളി​ൽ​മാ​ത്ര​മേ ര​ണ്ടു​വീ​തം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ള്ളൂ. ചെ​ങ്ദു​വി​ൽ ഇ​പ്പോ​ൾ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ന് പ്ര​തി​വ​ർ​ഷം 12 കോ​ടി യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ശേ​ഷി​യു​ണ്ടാ​കും. ലോ​ക​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​മാ​യി ഇ​തു മാ​റു​മെ​ന്നു ചു​രു​ക്കം. ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ…

Read More

സഖാവ് ജാക്കിച്ചാന്‍ ! വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റുന്ന പാര്‍ട്ടിയുടെ മഹത്വം മനസ്സിലാക്കുന്നു ! ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജാക്കിച്ചാന്‍…

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പല നടപടികളും ലോകവ്യാപകമായി വിമര്‍ശനം ക്ഷണിച്ചു വരുത്തുന്ന സാഹചര്യത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സൂപ്പര്‍താരം ജാക്കി ചാന്‍ രംഗത്ത്. പാര്‍ട്ടി നടത്തിയ സിംപോസിയത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. വാഗ്ദാനങ്ങളെല്ലാം നിറവേറ്റുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം താന്‍ മനസിലാക്കുന്നുവെന്നും ജാക്കി ചാന്‍ കൂട്ടിച്ചേര്‍ത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശതാബ്ദിയോടനുബന്ധിച്ചു സിനിമാരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ളതായിരുന്നു സിംപോസിയം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന സൂപ്പര്‍താരം പാര്‍ട്ടി നിയോഗിച്ച ഉപദേശക സമിതിയില്‍ അംഗമാണ്. പക്ഷേ 2019ല്‍ ഹോങ്കോങ്ങില്‍ നടന്ന ചൈന വിരുദ്ധ ജനാധിപത്യസമരങ്ങള്‍ക്കു താരം പിന്തുണ പ്രഖ്യാപിച്ചതു വിവാദമായിരുന്നു.

Read More

പ്രിയങ്കയും നിക്കും ഉടന്‍ വേര്‍പിരിയും ! ഞെട്ടിക്കുന്ന പ്രവചനവുമായി കെആര്‍കെ…

ബോളിവുഡ് സൂപ്പര്‍ നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും അധികം വൈകാതെ വേര്‍പിരിയുമെന്ന പ്രവചനവുമായി നടനും നിര്‍മാതാവുമായ കമാല്‍ റാഷിദ് ഖാന്‍. 10 വര്‍ഷത്തിനകം നിക് പ്രിയങ്കയെ ഉപേക്ഷിക്കുമെന്നാണ് കെആര്‍കെയുടെ വാദം. ഇതേത്തുടര്‍ന്ന് ട്വിറ്ററില്‍ വലിയ വാക്‌പോരാണുണ്ടായത്. കെആര്‍കെ സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെടേണ്ടെന്നും പ്രിയങ്കയുടെ ആരാധകര്‍ പറയുന്നു. 2018 ഡിസംബര്‍ 1നാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. വിവാഹസമയത്തു തന്നെ പലരും പലവിധത്തിലുള്ള അക്ഷേപങ്ങളും ഉന്നയിച്ചിരുന്നുവെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് പ്രിയങ്കയും നിക്കും വിവാഹിതരാവുകയായിരുന്നു. പ്രിയങ്കയുടെ പ്രായക്കൂടുതല്‍, രണ്ട് വ്യത്യസ്ത സംസ്‌കാരങ്ങള്‍ തമ്മിലുള്ള അന്തരം,താരങ്ങളെല്ലാം വിവാഹമോചിതരാകും എന്ന പൊതുധാരണ, തുടങ്ങിയ വിഷയങ്ങളായിരുന്നു പരിഹാസങ്ങള്‍ക്ക് അടിസ്ഥാനം. ഇപ്പോള്‍ മൂന്നാം വര്‍ഷത്തിലും സന്തോഷമായി കഴിയുകയാണ് താരദമ്പതികള്‍. ബോളിവുഡ് താരങ്ങളെ കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ ഇതാദ്യമായല്ല കെആര്‍കെ വിവാദത്തില്‍പ്പെടുന്നത്. എന്നാല്‍ കമാല്‍ റാഷിദ് ഖാന്റെ…

Read More

അ​മ്മ​യു​ള്ള​ത് കൊ​ണ്ട് ഇ​ന്ന് വ​രെ ഞാ​ന്‍ ഒ​രു ബു​ദ്ധി​മു​ട്ടും അ​റി​ഞ്ഞി​ട്ടി​ല്ല, ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി സിം​ഗി​ള്‍ മ​ദ​റാ​ണ് ഞാന്‍ ..! അ​ഞ്ജ​ലി നാ​യ​ർ

ചെ​റു​പ്പ​ത്തി​ല്‍ അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും പ്രോ​ത്സാ​ഹ​നം കി​ട്ടി​യ​ത് കൊ​ണ്ടാ​ണ് ഞാ​ന്‍ അ​ഭി​ന​യ​ത്തി​ലേ​ക്ക് വ​ന്ന​ത്. മാ​ന​ത്തെ വെ​ള്ളി​ത്തേ​ര്, ബ​ന്ധ​നം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ല്‍ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​ക​ൾ ആ​വ​ണി​യും ഇ​പ്പോ​ള്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് ലാ​ലേ​ട്ട​ന്‍റെ റാം ​എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് സു​ന്ദ​രി​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​വ​ള്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. ഇ​പ്പോ​ള്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ ഇ​രി​ക്കു​ക​യാ​ണ്. ആ​വ​ണി ഇ​തു​വ​രെ ഒ​രു​പാ​ട് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​വ​ള്‍​ക്ക് താ​ല്‍​പ​ര്യം ഉ​ണ്ടെ​ങ്കി​ല്‍ പി​ന്തു​ണ കൊ​ടു​ത്ത് ഞ​ങ്ങ​ള്‍ കൂ​ടെ ഉ​ണ്ടാ​വും. ആ​വ​ണി​യെ നോ​ക്കു​ന്ന​ത് അ​മ്മ ഉ​ഷ​യാ​ണ്. അ​മ്മ​യു​ള്ള​ത് കൊ​ണ്ട് ഇ​ന്ന് വ​രെ ഞാ​ന്‍ ഒ​രു ബു​ദ്ധി​മു​ട്ടും അ​റി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി സിം​ഗി​ള്‍ മ​ദ​റാ​ണ് താ​ന്‍. പി​ന്നെ തി​ര​ക്കു​ക​ളി​ല്‍ ഇ​രി​ ക്കാ​നാ​ണ് ഇ​ഷ്ടം. അ​ഞ്ജ​ലി നാ​യ​ർ

Read More

ഡീല്‍ ഓഫ് ദി ഡേ ! മുസ്ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വച്ച് വെബ്‌സൈറ്റ് ! പ്രതിഷേധം വ്യാപകമായതോടെ കേസ്…

രാജ്യത്തെ മുസ്ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വച്ച് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട്. ഹന ഖാന്‍ എന്ന വനിതാ പൈലറ്റിന്റെ പേരാണ് ആപ്പില്‍ ആദ്യമുള്ളത്. സുഹൃത്ത് വഴിയാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹന വെളിപ്പെടുത്തുകയും ചെയ്തു. മുസ്‌ലിം സ്ത്രീകളെ പരിഹസിക്കുന്നതിനായി ചില ട്രോളന്മാര്‍ സുള്ളി ഡീല്‍സ് എന്ന ആപ്പ് വെബ്‌സൈറ്റ് വഴിയാണ് അങ്ങേയറ്റം വംശീയമായ ഈ ആക്രമണം നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിം സ്ത്രീകള്‍ പ്രത്യേകിച്ചും മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി സമൂഹത്തില്‍ നേരിട്ട് ഇടപെടുന്നവരെയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള അവരുടെ ചിത്രങ്ങള്‍ സഹിതം ‘ ഡീല്‍ ഓഫ് ദി ഡേ’ എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുന്നത്. മലയാളിയും ജാമിയ സമരത്തിലെ ശ്രദ്ധേയ സാന്നിധ്യവുമായിരുന്ന ലദീദ ഫര്‍സാനയും തന്റെ പേര് ലിസ്റ്റില്‍ കണ്ടിരുന്നതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പരാതിയെ തുടര്‍ന്ന് ഇത് നീക്കം ചെയ്തിരുന്നു. 20 ദിവസത്തിലേറെയായി…

Read More

ആ​രും എ​ന്നോ​ട് അ​ത്ത​ര​മൊ​രു അ​ഭി​പ്രാ​യ​മൊ​ന്നും ചോ​ദി​ച്ചി​രു​ന്നി​ല്ല; അ​ത്ത​ര​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ളൊ​ക്കെ സി​നി​മ​യി​ൽ സം​ഭ​വി​ക്കു​ന്നു​ണ്ട്…! ഐ​ശ്വ​ര്യ ല​ക്ഷ്മി പറയുന്നു…

നാ​യി​ക​മാ​ർ​ക്ക് ഒ​രു സെ​ൽ​ഫ് ലൈ​ഫ് ഉ​ണ്ടെ​ന്ന് പ​റ​യാ​റു​ണ്ട്. ഒ​രു സ​മ​യം ആ​യാ​ൽ അ​വ​ർ വി​വാ​ഹം ക​ഴി​ച്ച് പോ​കും, അ​താ​ണ് നാ​ട്ടു​ന​ട​പ്പ്. എ​ന്നാ​ൽ അ​ത് ബ്രേ​ക്ക് ചെ​യ്യാ​ൻ സാ​ധി​ച്ചാ​ൽ എ​ന്നു​ണ്ട്. നി​ര​വ​ധി പേ​ർ ഇ​പ്പോ​ൾ ത​ന്നെ അ​ത്ത​രം ചി​ന്താ​ഗ​തി​യൊ​ക്കെ ത​ക​ർ​ത്തി​ട്ടു​ണ്ട്. അ​വ​ർ​ക്കൊ​പ്പം ആ ​മു​ന്നേ​റ്റ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യ​ണം എ​ന്ന​താ​ണ് താ​ത്പ​ര്യം. ഇ​പ്പോ​ള്‍ സ്ത്രീ​ക​ള്‍​ക്ക് സി​നി​മാ മേ​ഖ​ല​യി​ല്‍ ന​ല്ല ബ​ഹു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്. ഒ​രു​പാ​ട് സി​നി​മ ചെ​യ്ത സം​വി​ധാ​യ​ക​ര്‍ പോ​ലും ഒ​രു സീ​നെ​ടു​ക്കു​ന്ന​തി​ന് മു​ന്പ് എ​നി​ക്കെ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്ന് കേ​ൾ​ക്കാ​റു​ണ്ട്. നേ​ര​ത്തേ അ​ത് അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. ആ​രും എ​ന്നോ​ട് അ​ത്ത​ര​മൊ​രു അ​ഭി​പ്രാ​യ​മൊ​ന്നും ചോ​ദി​ച്ചി​രു​ന്നി​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ളൊ​ക്കെ സി​നി​മ​യി​ൽ സം​ഭ​വി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തി​നാ​ലാ​കാം നി​ര​വ​ധി സ്ത്രീ​ക​ൾ സി​നി​മാ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. ഈ ​മാ​റ്റം ഇ​നി​യു​ള്ള സി​നി​മ​ക​ളി​ല്‍ പ്ര​തി​ഫ​ലി​ക്കും എ​ന്ന​ത് തീ​ര്‍​ച്ച​യാ​ണ്. -ഐ​ശ്വ​ര്യ ല​ക്ഷ്മി

Read More