കൊല്ലം: ക്ഷേത്രത്തിൽ നായയുമായെത്തി ആക്രമണം നടത്തിയ ഗുണ്ടാ നേതാവ് പോലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ചു. കൊല്ലം പത്തനാപുരം പിടവൂർ പുത്തൻകാവ് മഹാവിഷ്ണു ക്ഷേത്രത്തിലുണ്ടായ സംഭവത്തിൽ പ്രതിയായ സജീവൻ ഓടിരക്ഷപ്പെട്ടു. ക്ഷേത്ര അന്നദാനപുരയിൽ നായയുമായെത്തിയ ഇയാൾ അതിക്രമം നടത്തി. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ ഇയാൾ തന്റെ ഓഫ് റോഡ് വാഹനം ഉപയോഗിച്ച് പോലീസ് ജീപ്പിൽ ഇടിപ്പിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. വർഷങ്ങൾക്കു മുമ്പ് അനധികൃതമായി ടിപ്പറിൽ മണൽ കടത്തിയ ഇയാളെ പിടിക്കാൻ പോലീസ് എത്തിയപ്പോൾ മണൽ പോലീസ് ജീപ്പിനു മുകളിൽ ഇട്ടശേഷം സജീവൻ രക്ഷപ്പെടുകയായിരുന്നു.
Read MoreCategory: Top News
വെള്ളാപ്പള്ളിയെ തള്ളി തുഷാർ വെള്ളാപ്പള്ളി; എസ്എൻഡിപി ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലോ ചൂലോ അല്ലെ; ഇടത് അനുകൂല നിലപാടുകൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം
ആലപ്പുഴ: വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകളും മൂന്നാംപിണറായി സർക്കാർ വരുമെന്ന് പറഞ്ഞതും വ്യക്തിപരമാണെ് തുഷാർ വെള്ളാപ്പള്ളി. സംഘടന അങ്ങനെ ഒരു നിലപാട് പറഞ്ഞിട്ടില്ല. എസ്എൻഡിപി ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലോ ചൂലോ അല്ലെന്നും തുഷാർ വ്യക്തമാക്കി. എൻഎസ്എസും എസ്എൻഡിപിയും സഹോദരസമുദായങ്ങളാണെന്നും ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യ നീക്കം തെരഞ്ഞെടുപ്പ് മുൻനിർത്തി എന്നത് കോൺഗ്രസിന്റെ ആരോപണം മാത്രമാണ്. തെരഞ്ഞെടുപ്പുമായി അതിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. വി.ഡി. സതീശനെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങൾ അദ്ദേഹത്തെ വ്യക്തിപരമായി ഉന്നംവച്ചല്ലെന്നും സതീശന്റെ പ്രസ്താവനകൾ അനാവശ്യവുമാണ്. എസ്എൻഡിപിയ്ക്കും എൻഎസ്എസിനും എതിരെ മോശമായി സംസാരിച്ചു. സമുദായ നേതാക്കളിൽ നിന്ന് ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും തുഷാർ വ്യക്തമാക്കി.
Read Moreസമുദായങ്ങളെ കച്ചവടം നടത്തുന്ന ‘കങ്കാണിപണിക്കാരെ ‘പൊതുജനം തിരിച്ചറിയണം; എൻഎസ്എസ്-എസ്എൻഡിപി സഖ്യം ദുഖിതരുടെ പങ്കു കച്ചവടമെന്ന് പരിഹസിച്ച് വിദ്യാസാഗർ
തിരുവനന്തപുരം: പുതുതായി രൂപം കൊണ്ടിരിക്കുന്ന എൻഎസ്എസ് – എസ്എൻഡിപി സഖ്യം വെറും തുല്യു ദുഃഖിതരുടെ പങ്കു കച്ചവടം മാത്രമാണെന്ന് അസ്വ.സി.കെ. വിദ്യാസാഗർ. കമ്പനി, സംഘടനാ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഇരു സംഘടനാ നേതാക്കളും നിയമ കുടുക്കിലായതിനാലാണ് സർക്കാരിന്റെ ഔദാര്യം തേടി നടക്കുന്നതെന്ന് ശ്രീനാരായണ സഹോദര ധർമവേദി നേതാവും എസ്എൻഡിപി മുൻ പ്രസിഡന്റുമായ അസ്വ.സി.കെ. വിദ്യാസാഗർ ആരോപിച്ചു. സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനുമെതിരെ നിരവധി കേസുകൾ വിവിധ കോടതികളിലുണ്ട്. പലതും മുൻ ഭാരവാഹികൾ നൽകിയതാണ്. വെളളാപ്പള്ളിക്കെതിരെ മൈക്രോ ഫിനാൻസ് വിഷയത്തിൽ മാത്രം 124 കേസുണ്ട്. കൊല്ലം എസ്.എൻ കോളജ് പ്രത്യേക ഫണ്ട് കേസും പ്രതികൂലമാണ്. ഇവയിൽ എല്ലാം സർക്കാരിന്റെ പരിഗണന കിട്ടാൻ വേദിയാണ് രണ്ടു കൂട്ടരും അടിമപ്പണി ചെയ്യുന്നത്. വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുക വഴി ഈഴവ സമുദായത്തെ എൽഡിഎഫും ഗവൺമെന്റും വഞ്ചിക്കുകയാണ്. സമുദായങ്ങളെ കച്ചവടം നടത്തുന്ന ‘കങ്കാണിപണിക്കാരെ ‘പൊതുജനം തിരിച്ചറിയണമെന്നും…
Read Moreബസിനകത്ത് സിസിടിവി കാമറയുണ്ട്, അത്തരത്തിൽ പ്രശ്നമുണ്ടായതിന്റെ യാതൊരു തെളുവുകളുമില്ല; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ബസ് ജീവനക്കാരുടെ പ്രതികരണം
കോഴിക്കോട്: ബസിനുള്ളിൽവച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിനുപിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബസ് ജീവനക്കാർ. ബസിൽ ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടായതായി ആരും പരാതി പറഞ്ഞിരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. പയ്യന്നൂർ റെയിൽവേ സ്റ്റോപ്പിൽ നിന്ന് നിരവധി പേർ ബസിൽ കയറിയതുകൊണ്ട് നല്ല തിരക്കായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വിഷയത്തക്കുറിച്ച് അറിഞ്ഞത്. വണ്ടിയിലെ വിഷ്വലിൽ എന്തെങ്കിലുമുണ്ടോയെന്ന് നോക്കാൻ മുതലാളിയാണ് പറഞ്ഞത്.ബസിനകത്ത് സിസിടിവി കാമറയുണ്ട്. അതിനകത്തും അത്തരത്തിൽ പ്രശ്നമുണ്ടായതിന്റെ യാതൊരു തെളുവുകളുമില്ലെന്ന് ജീവനക്കാരൻ പറഞ്ഞു. ബസിൽ ലൈംഗീകാതിക്രമമെന്ന് ആരോപിച്ച് യുവതി വീഡിയോ പകർത്തി പുറത്തുവിട്ടതിന് പിന്നാലെ ഗോവിന്ദാപുരം സ്വദേശി ദീപക് ആണ് ജീവനൊടുക്കിയത്. വീഡിയോ പുറത്തുവിട്ട വടകര സ്വദേശി ഷിംജിതയ്ക്കെതിരേ പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു. ഇവർ ഒളിവിൽ പോയെന്നാണ് സൂചന. ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി…
Read Moreവീട്ടിൽ അതിക്രമിച്ച കയറി വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ചു; പിന്നീട് നാടുവിട്ട പ്രതിയെ മൂന്നു വർഷത്തിന് ശേഷം കർണാടകയിൽ നിന്ന് പൊക്കി ഇടുക്കി പോലീസ്
ഇടുക്കി: വീട്ടില്‍ അതിക്രമിച്ചു കയറി 46കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി മൂന്നു വര്‍ഷത്തിനു ശേഷം കര്‍ണാടകയില്‍ പിടിയില്‍. അടിമാലി ഇരുമ്പുപാലം ഒഴുകത്തടം ചൂരക്കുഴിയില്‍ ദിനൂപിനെ (38) ആണ് കര്‍ണാടകയിലെ ശിവമോഗയില്‍ നിന്ന് പോലീസ് പിടികൂടിയത്. 2023-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇരുമ്പുപാലം സ്വദേശിനിയായ വീട്ടമ്മയെ അവരുടെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കൃത്യത്തിന് ശേഷം കേരളം വിട്ട പ്രതി പോലീസിനെ വെട്ടിച്ച് വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവിടെയെത്തി പിടികൂടുകയായിരുന്നു. ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാജന് കെ. അരമനയുടെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ സി.ആര്. സന്തോഷ്, സന്തോഷ് ബാബു, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മനു മോഹന്‍,…
Read Moreശബരിയില്‍ സംഭവിച്ചത് സര്‍ക്കാരിന്റെ വീഴ്ചയും പിടിപ്പുകേടും; തീരുമാനങ്ങൾ വേണ്ടവിധം നടപ്പാക്കിയിരുന്നെങ്കിൽ ശബരിമല തീര്‍ഥാടകര്‍ ഇത്തവണ പറന്നിറങ്ങിയേനെ
കോട്ടയം: പന്ത്രണ്ടു വര്‍ഷം മുന്‍പെടുത്ത തീരുമാനം വേണ്ടവിധം നടപ്പാക്കിയിരുന്നെങ്കില്‍ നിലവില്‍ എരുമേലിയില്‍ ശബരിമല തീര്‍ഥാടകര്‍ ഇക്കൊല്ലം വിമാനത്തില്‍ വന്നിറങ്ങി മടങ്ങിയേനെ. സര്‍ക്കാരിന്റെ പിടിപ്പുകേടും വീഴ്ചകളും മാത്രമാണ് ശബരി പദ്ധതി ഫയലില്‍ ഒതുങ്ങാന്‍ കാരണമായത്. കേസ് നിലനില്‍ക്കെത്തന്നെ ഏറ്റെടുക്കേണ്ട ഭൂമിയുടെ മൂല്യവില കോടതിയില്‍ കെട്ടിവച്ചശേഷം സ്ഥലം ഏറ്റെടുക്കാമായിരുന്നു.എയര്‍പോര്‍ട്ടും എസ്റ്റേറ്റും സംബന്ധിച്ച് സുപ്രീം കോടതിവരെ തുടര്‍ന്ന വ്യവഹാരങ്ങളിലെല്ലാം വിധി ബിലീവേഴ്സ് ചര്‍ച്ചിന് അനുകൂലമായിരുന്നു. 2018ലെ രാജമാണിക്യം റിപ്പോര്‍ട്ട് പ്രകാരം പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളുടെ അവകാശം സര്‍ക്കാരിനുള്ളതാണെന്നും ഹാരിസണ്‍ മലയാളം കമ്പനിവക തോട്ടമാണ് ചെറുവള്ളിയിലേതെന്നും ഇവരില്‍നിന്ന് ബിലീവേഴ്സ് ചര്‍ച്ച് തോട്ടം വാങ്ങിയതില്‍ നിയമസാധുതയില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ എയര്‍പോര്‍ട്ട് നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ന്യായവില കൊടുത്താല്‍ സ്ഥലം സര്‍ക്കാരിന് നല്കാന് തയാറാണെന്നും തുടക്കംമുതല്‍ ചര്‍ച്ച് പറയുന്നുണ്ട്. മാത്രവുമല്ല എയര്‍പോര്‍ട്ടിന് പരമാവധി 1500 ഏക്കര്‍ മതിയെന്നിരിക്കെ 2263 ഏക്കര്‍ എസ്റ്റേറ്റ് പൂര്‍ണമായി വേണമെന്നു സര്‍ക്കാര്‍…
Read Moreഇൻസ്റ്റയും ഫേസ്ബുക്കും പിന്നെ ഷിംജിതയും മുങ്ങി; യുവതിയുടെ മറ്റൊരു അവകാശവാദം പൊളിച്ച് പോലീസ്; ദീപക്കിന്റെ അമ്മയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു
കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി ഒളിവില്‍ പോയതായി സൂചന. വടകര സ്വദേശി ഷിംജിതയ്ക്കെതിരേ പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു. ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. മരിച്ച ഗോവിന്ദാപുരം സ്വദേശിയായ ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന് സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ…
Read Moreഒരാൾ ശരീരത്തിൽ സ്പർശിക്കുമ്പോൾ നമ്മുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാകും; ആ സ്ത്രീക്ക് വീഡിയോ എടുക്കുന്ന ഭാവം മാത്രം; ആരോപണം വൈറലാകുമ്പോള്‍ ഒരു ജീവിതം തകരുന്നു
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ധാര്‍മിക രോഷമാണു പങ്കുവച്ചിരിക്കുന്നത്. “ബസില്‍ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കൈ യേറ്റം പോലും ചെയ്യാറുണ്ട്. ചിലര്‍ ഭയന്ന് അവിടെനിന്നു മാറി പോകാറുണ്ട്. ഇവിടെയും അയാള്‍ മോശമായി പെരുമാറിയെന്ന് ഈ പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ ഈ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം അയാള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു. ഒരാള്‍ നമുക്കിഷ്ടമല്ലാത്ത രീതിയില്‍ പെരുമാറുമ്പോള്‍, ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ നമ്മുടെ ഭാവത്തില്‍ പെരുമാറ്റത്തില്‍ അത് പ്രകടമാകും. പക്ഷേ ഈ വീഡിയോയില്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്? ഒരു ആരോപണം വൈറലാകുമ്പോള്‍ ഒരു ജീവിതം മൗനമായി തകരുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം.…
Read Moreവിദ്യാഭ്യാസമന്ത്രിക്ക് പടന്നയിലെ കുട്ടികളുടെ ‘വലിയ നന്ദി’; ഫാത്തിമയുടെ സ്കൂളാണ് ഒറ്റ വാക്കിൽ നന്ദി പറഞ്ഞ് ഒതുക്കാതെ വേറിട്ട രീതിയിൽ സ്നേഹം പ്രകടിപ്പിച്ചത്
പടന്ന (കാസർഗോഡ്): രോഗാവസ്ഥയിലും കലയുടെ ഉപാസന തുടർന്ന പടന്നയിലെ സിയ ഫാത്തിമ എന്ന വിദ്യാർഥിനിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീട്ടിലിരുന്ന് പങ്കെടുക്കാൻ അവസരം നൽകിയ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കും മറ്റു ജനപ്രതിനിധികൾക്കും വിദ്യാഭ്യാസ അധികൃതർക്കും വേറിട്ട രീതിയിൽ വലിയ നന്ദി അർപ്പിച്ച് പടന്ന എംആർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. സ്കൂളിലെ മിനി സ്റ്റേഡിയത്തിൽ ഇന്നലെ രാവിലെ കുട്ടികൾ അക്ഷരരൂപത്തിൽ നിന്നാണു നന്ദി അറിയിച്ചത്.ശരീരത്തെ തളർത്തുന്ന വേദനയിലും തോൽക്കാൻ മനസില്ലാത്ത സിയയുടെ മനക്കരുത്തിന് വിദ്യാഭ്യാസ അധികൃതർ നൽകിയ പിന്തുണയ്ക്ക് ആദരവുമായാണ് സ്കൂളിലെ 1100ൽപരം വിദ്യാർഥികളും അണിനിരന്ന് സ്റ്റേഡിയത്തിൽ നന്ദി എന്ന കൂറ്റൻ അക്ഷരമാല തീർത്തത്. പ്രിൻസിപ്പൽ എം.സി. ശിഹാബിന്റെ ആശയത്തിൽ ഉരുത്തിരിഞ്ഞ ഈ വേറിട്ട സ്നേഹപ്രകടനത്തിന് നാടൻ കലാപ്രവർത്തകൻ ജുനൈദ് മെട്ടമ്മലാണ് സംവിധാനമൊരുക്കിയത്.
Read Moreഡ്യൂട്ടിക്കിടെ യുവതിയെ ചുംബനങ്ങളാൽ മൂടി; വൈറലായി വീഡിയോ; വിവാദത്തിലായി കർണാടകയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ
ബംഗുളൂരു: കർണാടകയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവു വിവാദത്തിൽ. രാമചന്ദ്ര റാവു ഔദ്യോഗിക ചേംബറിൽ യുവതിയുമായി അശ്ലീല പ്രവർത്തികളിൽ ഏർപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നു. സ്വർണ കടത്ത് കേസിൽ അറസ്റ്റിലായ നടി റന്യ റാവുവിന്റെ പിതാവാണ് ഡോ. രാമചന്ദ്ര റാവു. യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ ഓഫീസ് സമയത്ത് ഒരു യുവതിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഉൾപ്പടെയുള്ള വീഡിയോ ആണ് പുറത്തുവന്നത്. ഡ്യൂട്ടി സമയത്ത് രാമചന്ദ്ര റാവുവിന്റെ ചേംബറിൽ നിന്ന് രഹസ്യമായി ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് വിവരം. സംഭവത്തിൽ ഇതുവരെ പീഡന പരാതി ലഭിച്ചിട്ടില്ല. സംഭവം വിവാദമായതിന് പിന്നാലെ വീഡിയോ കോൺഫറൻസിലൂടെ പോലീസ് വകുപ്പിൽ നിന്ന് വിശദീകരണം തേടിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, വീഡിയോ ആർട്ടിഫീഷ്യൽ ഇൻറലിജൻസ് മുഖേന നിർമിച്ചതാണെന്നാണ് രാമചന്ദ്ര റാവുവിന്റെ വാദം. കഴിഞ്ഞ വർഷം മാർച്ചിലാണ് റാവുവിന്റെ…
Read More