വീ​ട്ടു​കാ​ർ എ​തി​ർ​ത്തി​ട്ടും അ​വ​ർ ഒ​ന്നി​ച്ചു; ര​ണ്ടാം മാ​സം ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് തൂ​ങ്ങി മ​രി​ച്ചു; ഇ​രു​വ​ർ​ക്കി​ട​യി​ലും ഉ​ണ്ടാ​യ കാ​ര​ണം തേ​ടി പോ​ലീ​സ്

ല​ക്നോ:​ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ത​ര്യ സു​ജ​ൻ സ്വ​ദേ​ശി​യാ​യ അ​രു​ൺ ശ​ർ​മ (22), വി​ഷു​ൻ​പു​ര​യി​ലെ ദ​ളി​ത് സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള നേ​ഹ (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നേ​ഹ​യെ ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​രു​ൺ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​മാ​സം മു​മ്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. വീ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പു​ക​ളു​ണ്ടാ​യി​ട്ടും 2025 ന​വം​ബ​റി​ൽ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് ഇ​വ​ർ വി​വാ​ഹം ചെ​യ്തു. പി​ന്നീ​ട് അ​രു​ണി​ന്‍റെ കു​ടും​ബം നേ​ഹ​യെ സ്വീ​ക​രി​ച്ചു. അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, സം​ഭ​വ ദി​വ​സം അ​രു​ണും നേ​ഹ​യും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. അ​സ്വ​സ്ഥ​യാ​യ നേ​ഹ മു​റി​യി​ലേ​ക്ക് പോ​വു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് അ​രു​ൺ അ​രി​വാ​ളെ​ടു​ത്ത് നേ​ഹ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഇ​രു​വ​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Read More

ബ​ട്ട​ൻ​സ് അ​ഴി​ക്കും മു​മ്പ്… ശു​ചി​മു​റി​യി​ൽ കാ​മ​റ ഓ​ണാ​ക്കി വ​ച്ച​നി​ല​യി​ൽ; പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ പ​രി​ശോ​ധി​ച്ച പോ​ലീ​സു​കാ​രി ഞെ​ട്ടി; ഉ​ട​മ ത​ന്‍റെ മേ​ലു​ദ്യോ​ഗ​സ്ഥ​ൻ

ചെ​ന്നൈ: സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ശു​ചി​മു​റി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​തി​ന് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട്ടി​ലെ രാ​മ​നാ​ഥ​പു​രം ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്യൂ​ട്ടി​ക്ക് വി​ന്യ​സി​ച്ചി​രു​ന്നു ഇ​രു​വ​രെ​യും. ഈ ​സ​മ​യ​മാ​ണ് സം​ഭ​വം. ശു​ചി​മു​റി​യി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ ഇ​തേ​ക്കു​റി​ച്ച് മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി. ഇ​തേ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഫോ​ണി​ന്‍റെ ഉ​ട​മ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ണെ​ന്ന് ക​ണ്ടെ​ത്തി. ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും തു​ട​ർ​ന്ന് അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യു​മാ​യി​രു​ന്നു. അ​തേ​സ​മ​യം, ഫോ​ണി​ൽ നി​ന്ന് വീ​ഡി​യോ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പോ​ലീ​സു​കാ​ര​ൻ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചു.

Read More

ലോ​ഡ്ജു​ക​ളി​ല്‍ സ്ത്രീ​ക​ളെ പാ​ര്‍​പ്പി​ച്ച് അ​നാ​ശാ​സ്യം; ബം​ഗാ​ളി​യും പാ​ല​ക്കാ​ട്ടു​കാ​ര​നും പി​ടി​യി​ൽ; സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ലോ​ഡ്ജു​ക​ളി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ഒ​രു​ങ്ങി പോ​ലീ​സ്

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ലോ​ഡ്ജു​ക​ളി​ല്‍ സ്ത്രീ​ക​ളെ പാ​ര്‍​പ്പി​ച്ച് അ​നാ​ശാ​സ്യ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ലോ​ഡ്ജ് ന​ട​ത്തി​പ്പു​കാ​രെ കു​ടു​ങ്ങാ​നൊ​രു​ങ്ങി പോ​ലീ​സ്. സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ ഇ​ത്ത​രം ലോ​ഡ്ജു​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്.ന​ഗ​ര​ത്തി​ലെ ലോ​ഡ്ജു​ക​ളി​ല്‍ സ്ത്രീ​ക​ളെ പാ​ര്‍​പ്പി​ച്ച് അ​നാ​ശാ​സ്യം ന​ട​ത്തി​യി​രു​ന്ന ര​ണ്ടു പേ​രെ ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വെ​സ്റ്റ് ബം​ഗാ​ള്‍ സ്വേ​ദ​ശി പ്ര​സ​ഞ്ജി​ത് ഘോ​ഷ് (35), പാ​ല​ക്കാ​ട് സ്വ​ദേ​ശി സു​ധീ​ഷ് കു​മാ​ര്‍ (45) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് എ​സ്എ​ച്ച്ഒ അ​നീ​ഷ് ജോ​യി, എ​സ്‌​ഐ സി. ​അ​നൂ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. എ​റ​ണാ​കു​ളം എ.​സി.​ലൈ​ന്‍ റോ​ഡി​ന് കി​ഴ​ക്ക് വ​ശ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൗ​ത്ത് ട​വ​ര്‍ എ​ന്ന ലോ​ഡ്ജി​ലും എ​സ്.​എ.​റോ​ഡി​ന് വ​ട​ക്ക് വ​ശ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി.​കെ.​റ​സി​ഡ​ന്‍​സി എ​ന്ന ലോ​ഡ്ജി​ലും സ്ത്രീ​ക​ളെ താ​മ​സി​പ്പി​ച്ച് അ​നാ​ശാ​സ്യ​ത്തി​ന് ഒ​ത്താ​ശ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു പ്ര​തി​ക​ള്‍. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​സി​പി ജു​വ​ന​പ്പ​ടി മ​ഹേ​ഷി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ലോ​ഡ്ജു​ക​ളി​ല്‍…

Read More

പ്ര​തി​ഷ്ഠ​യു​ടെ സ്വ​ർ​ണ​മാ​ല​ക​ൾ ക​വ​ർ​ന്ന് മു​ക്കു​പ​ണ്ടം പ​ക​രം വ​ച്ചു: പൂ​ജാ​രി പി​ടി​യി​ൽ; പ​തി​വാ​യി ല​ഹ​രി ക​ഴി​ച്ചെ​ത്തു​ന്ന ശ്രീ​കു​മാ​റി​നെ പ​റ​ഞ്ഞു​വിട്ടു; പി​ന്നാ​ലെ​യാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്

അ​മ്പ​ല​പ്പു​ഴ: ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ​യി​ൽനി​ന്ന് സ്വ​ർ​ണ​മാ​ല​ക​ൾ ക​വ​ർ​ന്നശേ​ഷം മു​ക്കുപ​ണ്ടം പ​ക​രംവച്ച പൂ​ജാ​രി പി​ടി​യി​ൽ. അ​മ്പ​ല​പ്പു​ഴ മൂ​ടാ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ലെ ഭ​ദ്ര​കാ​ളി പ്ര​തി​ഷ്ഠ​യി​ൽനി​ന്ന് താ​ലി​യോ​ടുകൂ​ടി​യ ര​ണ്ടു സ്വ​ർ​ണമാ​ല​ക​ൾ ക​വ​ർ​ന്നശേ​ഷം പ​ക​രം മു​ക്കു​പ​ണ്ടം വ​ച്ച പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി ശ്രീ​കു​മാ​റാ​ണ് (46) അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ട​രല​ക്ഷം രൂ​പ വ​രു​ന്ന 17 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ന്ന​ത്. പ​തി​വാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്ന പൂ​ജാ​രി​യെ ഈ ​കാ​ര​ണ​ത്താ​ൽ ക്ഷേ​ത്ര​ത്തി​ൽനി​ന്ന് പ​റ​ഞ്ഞുവി​ട്ടി​രു​ന്നു. ഇ​തി​നു ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണ​ത്തി​നു പ​ക​രം മു​ക്കു​പ​ണ്ടം വച്ച​ത് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യ​ത്തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ദീ​പ​ക് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി രാ​ഹു​ൽ ഈ​ശ്വ​ർ; യു​വാ​വ് മ​രി​ച്ച വാ​ർ​ത്ത സ​ങ്ക​ട​ക​ര​മാ​ണെ​ന്നും ത​ന്‍റെ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് വീ​ഡി​യോ പ​ങ്കു​വെ​ച്ച യു​വ​തി

കോ​ഴി​ക്കോ​ട്: ബ​സി​ൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ യു​വ​തി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി രാ​ഹു​ൽ ഈ​ശ്വ​ർ. കോ​ഴി​ക്കോ​ട് ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി ദീ​പ​ക് (41) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഗോ​വി​ന്ദ​പു​ര​ത്തെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു ദീ​പ​ക്. ബ​സി​നു​ള്ളി​ൽ വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പെ​ൺ​കു​ട്ടി വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വ​സ്തു​താ​വി​രു​ദ്ധ​മാ​യ ആ​രോ​പ​ണ​മാ​ണ് യു​വ​തി​യു​ടേ​തെ​ന്നും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ദീ​പ​ക് ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം യു​വ​തി​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റം ചു​മ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ ഈ​ശ്വ​ർ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ ദീ​പ​ക് ജീ​വ​നൊ​ടു​ക്കി​യ​തി​ന് പി​ന്നാ​ലെ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് പെ​ൺ​കു​ട്ടി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ​യ്യ​ന്നൂ​രി​ലെ ബ​സ് യാ​ത്ര​യ്ക്കി​ടെ ത​നി​ക്കും മ​റ്റൊ​രു പെ​ൺ​കു​ട്ടി​ക്കും ഉ​ണ്ടാ​യ ദു​ര​നു​ഭ​വ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യാ​ണ് യു​വ​തി ഇ​പ്പോ​ൾ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.…

Read More

കൈ​ക്കു​ഞ്ഞു​മാ​യി ര​ക്ത​ത്തി​ൽ കു​ളി​ച്ചു​വ​രു​ന്ന യു​വ​തി; വീ​ട്ടി​ലെ​ത്തി നോ​ക്കി​യ നാ​ട്ടു​കാ​ർ ക​ണ്ട​ത് വെ​ട്ടേ​റ്റ് മ​രി​ച്ചു കി​ട​ക്കു​ന്ന ദ​മ്പ​തി​ക​ളെ; ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ മ​ക​ളു​ടെ ആ​ദ്യ ഭ​ർ​ത്താ​വ്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം തോ​ട്ട​ക്ക​ര​യി​ൽ ദ​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ന്നു. നാ​ല​ക​ത്ത് ന​സീ​ർ(63), ഭാ​ര്യ സു​ഹ​റ(60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ്ര​തി പൊ​ന്നാ​നി സ്വ​ദേ​ശി റാ​ഫി ക​സ്റ്റ​ഡി​യി​ൽ. ദ​ന്പ​തി​ക​ളു​ടെ വ​ള​ർ​ത്തു​മ​ക​ളു​ടെ മു​ൻ ഭ​ർ​ത്താ​വാ​ണ് പ്ര​തി റാ​ഫി. അ​ർ​ധ​രാ​ത്രി 12ഓ​ടെ​യാ​ണ് സം​ഭ​വം. വ​ള​ർ​ത്തു മ​ക​ളു​ടെ നാ​ലു​വ​യ​സാ​യ മ​ക​നെ ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ല​യി​ലും ക​ണ്ടെ​ത്തി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ദ്യം ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സു​ൽ​ഫി​യ​ത്ത് എ​ന്ന യു​വ​തി നാ​ല്‌ വ​യ​സു​കാ​ര​നു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യു​ന്ന​ത്. നാ​ട്ടു​കാ​ർ വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് ദ​മ്പ​തി​ക​ളെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വാ​വി​നെ സ​മീ​പ​ത്തെ ഖ​ബ​ർ​സ്ഥാ​നി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക കാ​ര​ണം വ്യ​ക്ത​മ​ല്ല.

Read More

ഞാ​ൻ അ​ത് മാ​ത്ര​മേ പ​റ​ഞ്ഞി​ട്ടു​ള്ളു; സ​മു​ദാ​യ നേ​താ​ക്ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി സ​തീ​ശ​ൻ ഒ​ഴി​വാ​ക്ക​ണം; നാ​ലു ജി​ല്ല​ക​ളി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കും, സ​തീ​ശ​ന് മു​ന്ന​റി​യി​പ്പു​മാ​യി നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: സ​മു​ദാ​യ നേ​താ​ക്ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി വി.​ഡി.​സ​തീ​ശ​ൻ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം രം​ഗ​ത്ത്. എ​സ്എ​ൻ​ഡ‍ി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ മു​ഖ്യ​മ​ന്ത്രി കാ​റി​ല്‍ ക​യ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​തീ​ശ​ന്‍റെ പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്കം. തു​ട​ര്‍​ന്ന് സ​തീ​ശ​നെ​തി​രെ വെ​ള്ളാ​പ്പ​ള്ളി​യും എ​ന്‍​എ​സ്എ​സ് നേ​താ​വ് ജി. ​സു​കു​മാ​ര​ന്‍ നാ​യ​രും രം​ഗ​ത്തെ​ത്തി. പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ​തീ​ശ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​മു​ദാ​യ​ങ്ങ​ളും മ​ത​ങ്ങ​ളും ത​മ്മി​ൽ ശ​ത്രു​ത ഉ​ണ്ടാ​ക​രു​തെ​ന്നും സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത ഉ​ണ്ടാ​ക്ക​രു​തെ​ന്നു​മാ​ണ് കോ​ൺ​ഗ്ര​സ് നി​ല​പാ​ട്. അ​ത് മാ​ത്ര​മാ​ണ് താ​ൻ പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സ​മു​ദാ​യ നേ​താ​ക്ക​ളെ പി​ണ​ക്കേ​ണ്ട​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം. ഇ​വ​രെ പി​ണ​ക്കി​യാ​ൽ നാ​ലു ജി​ല്ല​ക​ളി​ൽ പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​യു​ന്നു

Read More

‘ക​ലോ​ത്സ​വം സ​മ്മാ​നി​ക്കു​ന്ന​ത് കൂ​ട്ടാ​യ്മ​യു​ടെ സാ​മൂ​ഹ്യ​പാ​ഠം: പാ​ഠ​പു​സ്ത​ക​ത്തി​ന് പു​റ​ത്ത് ഇ​ത്ര​യേ​റെ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന ഇ​ട​മി​ല്ല; മ​ല​യാ​ള സി​നി​മ​യ്ക്ക് ഒ​ട്ടേ​റെ പ്ര​തി​ഭ​ക​ളെ യു​വ​ജ​നോ​ത്സ​വം സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്’; മോ​ഹ​ൻ​ലാ​ൽ

തൃ​ശൂ​ർ: 64-ാമ​ത് സംം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​ഥി​തി ആ​യി മോ​ഹ​ൻ​ലാ​ൽ. ക​ലോ​ത്സ​വം കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത് അ​വ​സ​ര​ങ്ങ​ൾ മാ​ത്ര​മ​ല്ല കൂ​ട്ടാ​യ്മ​യു​ടെ സാ​മൂ​ഹ്യ​പാ​ഠ​മാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. യു​വ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ക​ല​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​മാ​ണ് ക​ലോ​ത്സ​വം. പാ​ഠ​പു​സ്ത​ക​ത്തി​ന് പു​റ​ത്ത് ഇ​ത്ര​യേ​റെ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന ഇ​ട​മി​ല്ല. ക​ലാ​കാ​ര​ന്മാ​രെ ക​ലാ​കാ​രി​ക​ളെ ഈ ​വേ​ദി​യി​ലേ​ക്ക് മാ​ത്ര​മാ​യി ചു​രു​ക്ക​രു​തെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. പ​ങ്കു​വെ​ക്ക​ലി​ന്റെ ര​സം കു​ട്ടി​ക​ളെ ശീ​ലി​പ്പി​ക്കു​ക​യും തോ​ൽ​വി​യാ​ണ് വി​ജ​യ​ത്തി​ന്‍റെ ച​വി​ട്ടു​പ​ടി​യെ​ന്ന തി​രി​ച്ച​റി​വ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്നു​ണ്ടെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മ​യ്ക്ക് ഒ​ട്ടേ​റെ പ്ര​തി​ഭ​ക​ളെ യു​വ​ജ​നോ​ത്സ​വം സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് വ​ന്നി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ വ​ലി​യ ന​ഷ്ട​മാ​യേ​നെ. എ​ല്ലാ​വി​ധ ഭാ​ഗ്യ​ങ്ങ​ളും ഒ​ത്തു​വ​ന്ന​തി​നാ​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​യി എ​ന്നും മോ​ഹ​ൻ​ലാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഗ​ഡി​ക​ളേ ഇ​ങ്ങ​ടെ നാ​ട്ടീ​ന്ന് മ്മ​ള് ക​പ്പി​ങ്ങെ​ടു​ത്തൂ​ട്ടോ… സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ൽ​സ​വം: സ്വ​ർ​ണ ക​പ്പ് ക​ണ്ണൂ​രി​ന്

തൃ​ശൂ​ർ: 64–ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പൊ​ന്നി​ൽ ക​പ്പ് സ്വ​ന്ത​മാ​ക്കി ക​ണ്ണൂ​ർ. 1023 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി. 1018 പോ​യി​ന്‍റു​ക​ളു​മാ​യി തൃ​ശൂ​ർ ര​ണ്ടാ​മ​തും 1013 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സ്വ​ർ​ണ​ക്ക​പ്പി​നാ​യി വീ​റും വാ​ശി​യു​മേ​റി​യ പോ​രാ​ട്ട​മാ​ണ് ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കാ​ണാ​നാ​യ​ത്. നേ​ര​ത്തെ നാ​ലാ​മ​താ​യി​രു​ന്ന തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തേ​യ്ക്ക് കു​തി​ച്ച് എ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് മൂ​ന്നാം സ്ഥാ​ന​ത്തേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ആ​ണ് മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ക. ജേ​താ​ക്ക​ൾ​ക്കു​ള്ള സ്വ​ർ​ണ​ക്ക​പ്പ് മോ​ഹ​ൻ​ലാ​ൽ ആ​ണ് സ​മ്മാ​നി​ക്കു​ക. ഒ​ന്നാം വേ​ദി​യി​ലാ​ണ് സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കു​ക. പ്രി​യ​താ​രം മോ​ഹ​ൻ​ലാ​ൽ എ​ത്തു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യ​തോ​ടെ തൃ​ശൂ​ർ ന​ഗ​ര​വും പ്ര​ധാ​ന വേ​ദി​യും ആ​വേ​ശ​ത്തി​ലാ​യി. ആ​ദ്യ ദി​നം മു​ത​ൽ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ മൂ​ന്ന് വേ​ദി​ക​ളി​ലും ശ​ക്ത​മാ​യ…

Read More

ഒ​ടു​വി​ൽ അവൾ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി: മ​ണി​പ്പു​ർ ക​ലാ​പ​ത്തി​നി​ടെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ യു​വ​തി മ​രി​ച്ചു

ഇം​ഫാ​ൽ: മ​ണി​പ്പു​ർ ക​ലാ​പ​ത്തി​നി​ടെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ 20 വ​യ​സു​കാ​രി മ​രി​ച്ചു. പ​രി​ക്കു​ക​ളെ തു​ട​ർ​ന്ന് ദീ​ർ​ഘ​കാ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു യു​വ​തി. 2023 മെ​യ് മാ​സ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. മ​ണി​പ്പൂ​രി​ൽ ക​ലാ​പ​ത്തി​നി​ടെ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളാ​ണ് ക്രൂ​ര​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​ത്. ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ന​ഗ്ന​രാ​ക്കി ആ​ൾ​ക്കൂ​ട്ട​ത്തി​ന് ന​ടു​വി​ലൂ​ടെ ന​ട​ത്തി​യ ഞെ​ട്ടി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. ഇം​ഫാ​ലി​ൽ ന​ട​ന്ന മ​റ്റൊ​രു സം​ഭ​വ​ത്തി​ലാ​ണ് 20 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​ത്. മെ​യ്തി തീ​വ്ര​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട നാ​ല് പേ​രു​ടെ സം​ഘ​മാ​ണ് കു​ന്നി​ൻ​മു​ക​ളി​ലേ​യ്ക്ക് പെ​ൺ​കു​ട്ടി​യെ കൊ​ണ്ടു​പോ​യി ഒ​രു രാ​ത്രി മു​ഴു​വ​ൻ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​ത്. അ​വി​ടെ നി​ന്ന് എ​ങ്ങ​നെ​യോ ര​ക്ഷ​പ്പെ​ട്ട യു​വ​തി വി​വ​സ്ത്ര​യാ​യി​ട്ടാ​ണ് ന​ഗ​ര​ത്തി​ലേ​യ്ക്ക് എ​ത്തി​യ​ത്. പി​ന്നീ​ട് പ​ച്ച​ക്ക​റി കൊ​ണ്ടു​വ​ന്ന ഓ​ട്ടോ​യി​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കൊ​ഹി​മ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി മാ​ന​സി​കാ​ഘാ​ത​ത്തി​ൽ നി​ന്ന് മോ​ചി​ത​യാ​യി​രു​ന്നി​ല്ല. ശ​രീ​ര​ത്തി​ൽ ശ്വാ​സ​കോ​ശ​ത്തി​ല​ട​ക്കം അ​തീ​വ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇത് സംബന്ധിച്ച് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല. ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന​ട​ക്കം ഇ​ട​പെ​ട്ട സം​ഭ​വ​ത്തി​ൽ യു​വ​തി​ക്ക് നീ​തി കി​ട്ടി​യി​രു​ന്നി​ല്ല.

Read More