തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം. നിലവിലുള്ള 56 എംഎൽഎമാർ ഇത്തവണ മത്സരരംഗത്തുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനാണ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ, കൊണ്ടോട്ടി, തിരൂർ, പാലക്കാട് മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. സ്വതന്ത്രര് മാഹി – അഡ്വ. ടി അശോക് കുമാര് (സ്വതന്ത്രന്)
Read MoreCategory: Top News
തെരഞ്ഞെടുപ്പ് തീയതിക്ക് പിന്നാലെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് സിപിഐ: നാല് മന്ത്രിമാരും കളത്തിൽ
തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പിലേക്ക് അടുത്തതോടെ സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മണ്ഡലം – സ്ഥാനാർഥി കാഞ്ഞങ്ങാട് – അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽനാദാപുരം – അഡ്വ. പി. വസന്തംതിരൂരങ്ങാടി – അജിത് കൊളാടിഏറനാട് – അഡ്വ. ഷെഫീർ കിഴിശ്ശേരിമണ്ണാർക്കാട് – മൻസിൽ അബുബക്കർനാട്ടിക – ഗീതാഗോപികയ്പമംഗലം -കെ. കെ വത്സരാജ്പറവൂർ ഇ ടി ടൈസൺ മാസ്റ്റർ |മൂവാറ്റുപുഴ | എൻ അരുൺ ഹരിപ്പാട്- ടി .ജിസ്മോൻവൈക്കം – പി പ്രദീപ്പീരുമേട് – കെ സലിംകുമാർഅടൂർ – പ്രിജി കണ്ണൻ പുനലൂർ -അജയപ്രസാദ്. സികരുനാഗപ്പള്ളി -അഡ്വ. എം. എസ് താരചാത്തന്നൂർ – അഡ്വ. ആർ രാജേന്ദ്രൻചിറയിൻകീഴ് – മനോജ് ബി ഇടമന. സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണ ജനവിധി തേടും. തെരഞ്ഞെടുപ്പ് തീയതി…
Read Moreതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു: ഏപ്രിൽ 9 ന് കേരളം പോളിംഗ് ബൂത്തിലേക്ക്; ഫലപ്രഖ്യാപനം മെയ് 4 ന്; തമിഴ്നാട്ടിൽ വോട്ടെടുപ്പ് ഏപ്രിൽ 23 ന്, ബംഗാളിൽ രണ്ട് ഘട്ടം
ന്യൂഡൽഹി: കേരളം അടക്കം നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9ന് നടക്കും. മേയ് 4ന് വോട്ടെണ്ണൽ. പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കേരളത്തിനൊപ്പം തന്നെയാണ് നടക്കുന്നത്.ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. മാർച്ച് 16-നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. മാർച്ച് 23-ന് ആണ് നാമനിര്ദേശ പത്രിക സമര്പ്പിക്കാനുളള അവസാന തിയതി. സമര്പ്പിച്ച നാമനിര്ദേശ പത്രികകളുടെ സൂഷ്മപരിശോധന മാര്ച്ച് 24-ന് നടക്കും. സ്ഥാനാര്ഥിത്വം പിന്വലിക്കാനുളള അവസാന തിയതി മാര്ച്ച് 26ന്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ…
Read Moreകവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച: രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം മോഷണം പോയി; മോഷ്ടിച്ചത് അമൂല്യമായ രത്നങ്ങൾ പതിച്ച സ്വർണാഭരണങ്ങൾ
തിരുവനന്തപുരം: വടിയാർ കൊട്ടാരത്തിൽ നിന്ന് രണ്ട് കോടി രൂപ മൂല്യമുള്ള വജ്രം പതിപ്പിച്ച സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പോലീസ് കേസെടുത്തു. ഗൗരി ലക്ഷ്മി ഭായിയുടെ കൈവശമുണ്ടായിരുന്ന അമൂല്യമായ രത്നങ്ങൾ പതിച്ച സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് വിവരം. 2025 നവംബർ മാസത്തിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ യാഥാസ്ഥാനത്ത് ഇല്ലെന്ന് മനസിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നണ് പരാതിയിൽ പറയുന്നത്. തുടർന്ന് കൊട്ടാരത്തിൽ പരിശോധന നടത്തിയിട്ടും ആഭരണങ്ങൾ ലഭിച്ചില്ല. അതോടെ മോഷണമാണെന്ന സംശയത്തിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിത്. എന്നാൽ പരാതി സംഭവിച്ച് പരസ്യ പ്രതികരണത്തിന് കുടുംബം തയാറായിട്ടില്ല. മോഷണം പോയ വസ്തുക്കൾ 1) ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ മുത്തും ഇടകലർന്ന സ്വർണ ചെയിൻ…
Read Moreകള്ളവോട്ടിനും ബൂത്തു പിടിത്തത്തിനും പിടിവീഴും: അതിസങ്കീർണ പ്രശ്നബാധിത ബൂത്തുകളിൽ ഡ്രോണ് നിരീക്ഷണം ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ
തിരുവനന്തപുരം: അതിസങ്കീർണ പ്രശ്നബാധിത ബൂത്തുകളിൽ ഡ്രോണ് നിരീക്ഷണം ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനും ബൂത്തു പിടിത്തത്തിനും സാധ്യതയുള്ള പ്രദേശങ്ങളിലാണ് ഡ്രോണ് നിരീക്ഷണം ഏർപ്പെടുത്താൻ ആലോചിക്കുന്നത്. ജില്ലാ വരണാധികാരികളായ ഒട്ടേറെ കളക്ടർമാർ ഡ്രോണ് നിരീക്ഷണം വേണമെന്ന ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഡ്രോണ് നിരീക്ഷണം ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ നടപ്പാക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാൻ 30 കന്പനി കേന്ദ്രസേനയാണ് കേരളത്തിൽ എത്തുന്നത്. ഏതാണ്ട 2500 കേന്ദ്രസേനാംഗങ്ങൾ കേരളത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടാകും. കേന്ദ്രസായുധ സേനയുടെ നോഡൽ ഓഫിസറെയും നിശ്ചിച്ചു. തെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായി അടുത്ത ദിവസങ്ങളിൽ തന്നെ കേന്ദ്രസേനയുടെ ആദ്യ കന്പനികൾ കേരളത്തിലെത്തും. എല്ലാ ബൂത്തുകളിലും ഇത്തവണ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശം. പ്രശ്നബാധിത ബൂത്തുകളിൽ ലൈവ് ടെലികാസ്റ്റിംഗ്,…
Read Moreതൃശൂർ വേണമെന്ന് ഞാൻ അങ്ങോട്ട് പറഞ്ഞു,തൃശൂരുകാരെ വിശ്വാസമാണ്; അച്ഛനെ വിശ്വസിച്ചവർക്ക് തന്നെയും വിശ്വസിക്കാമെന്ന് പദ്മജ വേണുഗോപാൽ
കൊച്ചി: തൃശൂരുകാരെ വിശ്വാസമാണെന്നും ഇത്തവണ അവർ കൈവിടില്ലെന്നും ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. പദ്ധതികൾ നടപ്പാക്കാൻ പിതാവ് കരുണാകരൻ കാട്ടിയ ധൈര്യം തനിക്കുമുണ്ടെന്നും അതിനാൽ ജനങ്ങൾ തന്റെ ഒപ്പം നിൽക്കുമെന്ന് ഉറപ്പാണെന്നും പദ്മജ അവകാശപ്പെട്ടു. തൃശൂർ മണ്ഡലത്തിൽ പദ്മജ ബിജെപി സ്ഥാനാർഥി ആകുമെന്നാണ് സൂചന. ഇത്തവണ ബിജെപി തന്നോട് എവിടെ മത്സരിക്കണമെന്ന് ചോദിച്ചപ്പോൾ തൃശൂർ മതിയെന്ന് താൻ പറഞ്ഞുവെന്നും പദ്മജ പ്രതികരിച്ചു. ബിജെപിക്കാരെ സംബന്ധിച്ച് പ്രസ്ഥാനം അവർക്ക് വലുതാണ്. അല്ലാതെ വ്യക്തികൾ എന്തുപറയുന്നു എന്നല്ല അവർ നോക്കുന്നത്. പാർട്ടി പറയുന്നവരെ ജയിപ്പിക്കുന്നവരാണ് അവർ. അതുകൊണ്ട് നല്ല ആത്മവിശ്വാസമുണ്ടെന്നും പദ്മജ പറഞ്ഞു. കോണ്ഗ്രസുകാരും തനിക്ക് പരസ്യമായി പിന്തുണ നൽകുന്നുണ്ടെന്ന് പത്മജ അവകാശപ്പെട്ടു. അച്ഛനെ പോലെ തനിക്കും ഒരുപേടിയുമില്ല. അച്ഛനെ വിശ്വസിച്ചവർക്ക് തന്നെയും വിശ്വസിക്കാമെന്നും പത്മജ പറഞ്ഞു. എന്നാൽ കോൺഗ്രസുകാർ കെ. മുരളീധരനെ പിന്നിൽ നിന്ന് കുത്തുമെന്ന് പദ്മജ പറഞ്ഞു.…
Read Moreകുപ്രസിദ്ധ ഗുണ്ടാനേതാവ് അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു; ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതി; ആക്രമണം ജാമ്യത്തിലിറങ്ങി മടങ്ങുമ്പോൾ
കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപകൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. എന്നാൽ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. അലുവ അതുലിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഒരു ലിറ്റര് കള്ളിന്റെ പകുതി വിലയെങ്കിലും പാലിന് ലഭിക്കണം; കാലിത്തീറ്റ വില നിയന്ത്രിക്കുവാന് സര്ക്കാരിനു കഴിയാത്തത് കമ്പനികൾ സമ്പന്നരായതുകൊണ്ടെന്ന് ക്ഷീരകര്ഷക സംഘം
പാലാ: കാലിത്തീറ്റയുടെ അടിക്കടിയുള്ള വിലക്കയറ്റംമൂലം ക്ഷീരകര്ഷകര് കടുത്ത പ്രതിസന്ധിയിലാണെന്ന് ക്ഷീര കര്ഷക സംഘം ഭാരവാഹികള് പത്രസമ്മേളത്തില് പറഞ്ഞു.കാലിത്തീറ്റയ്ക്ക് 600 രൂപ വിലയുള്ളപ്പോള് ഒരു ലിറ്റര് പാലിന് 34 രൂപയായിരുന്നു. ആ കാലിത്തീറ്റയ്ക്ക് ഇന്നു മൂന്നിരട്ടി വിലയായി. പാലിനോ 39 രൂപയും. 2022ല് പാലിന് വിലകൂട്ടിയ ശേഷം പലതവണ കാലിത്തീറ്റ വിലകൂടി. കേരളത്തില് വിലകൂടാത്ത ഏക വസ്തു പാല് മാത്രമാണ്. ഇന്നത്തെ കാലിത്തീറ്റയുടെ വിലവച്ച് പാലിന് 80 രൂപയെങ്കിലും ലഭിക്കാതെ ക്ഷീരകര്ഷകര്ക്കു പിടിച്ചുനില്ക്കാനാവില്ല. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും പലതവണ നിവേദനങ്ങള് നൽകിയിട്ടും നടപടിയുണ്ടായില്ല.പാലിന് വിലയോ സബ്സിഡിയോ കൂട്ടണമെന്നാണ് കര്ഷകരുടെ ആവശ്യം. ഒരു ലിറ്റര് കള്ളിന്റെ പകുതിവിലപോലും ഒരു ലിറ്റര് പാലിന് കിട്ടുന്നില്ലെന്ന് കര്ഷകര് പറയുന്നു. പാല്വില നിയന്ത്രിക്കുവാന് സര്ക്കാരിനു കഴിയുന്നുണ്ടെങ്കിലും കാലിത്തീറ്റ വില നിയന്ത്രിക്കുവാന് സര്ക്കാരിനു കഴിയുന്നില്ല. ഇതിനു കാരണം കമ്പനികള് കോടീശ്വരന്മാരും കര്ഷകര് ദരിദ്രരുമായതാണെന്ന് ഭാരവാഹികള്…
Read Moreവാട്ട്സാപ്പ് കൂട്ടായ്മയൊരുക്കി കാത്തിരുന്നു; നാലുജില്ലകളിൽ നിന്നായി കോടിക്കണക്കിന് രൂപയുടെ വീസ തട്ടിപ്പ് നടത്തിയ കോട്ടയം കാരനെ കുടുക്കി തട്ടിപ്പിനിരയായ ഉദ്യോഗാർഥികൾ
ചെറുതോണി: കോടിക്കണക്കിന് രൂപയുടെ വീസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ തട്ടിപ്പിനിരയായവരുടെ സഹായത്തോടെ ഇടുക്കി പോലീസ് പിടികൂടി. കോട്ടയം പുതുപ്പള്ളി സ്വദേശി പുളിക്കൽ റോയി ജോസഫിനെ (44) ആണ് ചെറുതോണിയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ലക്സംബർഗിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നായി കോടികൾ തട്ടിയെടുത്ത കേസിലാണ് നടപടി. യൂറോപ്യൻ രാജ്യമായ ലക്സംബർഗിൽ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ബേക്കറി ജോലി, പായ്ക്കിംഗ്, ഡ്രൈവിംഗ് തുടങ്ങിയ ജോലികൾ ലക്സംബർഗിൽ ലഭ്യമാക്കാമെന്ന വാഗ്ദാനത്തോടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഒരു വിസക്ക് 25 ലക്ഷം രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്. അഡ്വാൻസായി 10 ലക്ഷം രൂപ നൽകണം. പിന്നീട് നടപടികൾ പൂർത്തിയാകുമ്പോൾ 13 ലക്ഷം രൂപയും വിദേശത്തേക്ക് പോകുമ്പോൾ ബാക്കി രണ്ടു ലക്ഷം രൂപയും നൽകണമെന്ന വ്യവസ്ഥയിലാണ് പലരിൽനിന്നും പണം വാങ്ങിയത്. പണം വാങ്ങുമ്പോൾ നോട്ടറി നൽകിയ രസീതുകളും ഇയാൾ നൽകും.…
Read Moreഅമ്മ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചു; വാമനപുരത്തെ ഒരുവയസുകാരിയുടെ മരണം കൊലപാതകം; വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമതിച്ച് അശ്വതി
തിരുവനന്തപുരം: ഒരുവയസുകാരിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. വാമനപുരം കണിച്ചോട് സ്വദേശികളായ അശ്വതി-സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയെയാണ് വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അമ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുഞ്ഞിന് ഓട്ടിസം ബാധിച്ചതായുള്ള സംശയം അശ്വതിയ്ക്കുണ്ടായിരുന്നു. ഇതിനെ തുടർന്ന് രണ്ടാഴ്ച്ച മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ കുഞ്ഞിന് അസുഖങ്ങളൊന്നും ഉള്ളതായി കണ്ടെത്തിയിരുന്നില്ല. അശ്വതിക്ക് എട്ടുവയസുള്ള മറ്റൊരു കുട്ടികൂടിയുണ്ട്. രണ്ടാമത്തെ കുട്ടി ജനിച്ചതു മുതൽ അശ്വതി അധികം ആരോടും സംസാരിച്ചിരുന്നില്ലെന്നും ചെറിയരീതിയിൽ മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
Read More