തിരുവനന്തപുരം: ഓണത്തിന് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നമ്മള് കോവിഡില്‍ നിന്നും മുക്തരല്ല. കഴിഞ്ഞ ഓണ സമ യത്ത് 2,000ത്തോളം കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഓണം കഴിഞ്ഞതോടെ കേസുകൾ 11,000ത്തോളമായി. ഇപ്പോള്‍ അതല്ല സ്ഥിതി. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ്. പ്രതിദിന കോവിഡ് കേസുകള്‍ 20,000ന് മുകളിലാണ്. മാത്രമല്ല കേരളം മൂന്നാം തരംഗത്തിന്റെ ഭീഷണിയിലുമാണ്. അതിനാല്‍ തന്നെ ഓണം കഴിഞ്ഞ് കോവിഡ് വ്യാപനമുണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു. സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം. കടകളില്‍ പോകുന്നവരും കടയിലുള്ളവരും യാത്ര ചെയ്യു ന്നവരും ഡബിള്‍ മാസ്കോ, എന്‍ 95 മാസ്കോ ധരിക്കേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസര്‍ കൊണ്ട് കൈ വൃ ത്തിയാക്കുകയോ ചെയ്യണം. സോപ്പിട്ട് കൈ കഴുകാതെ മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളില്‍…
Read MoreCategory: Top News
രണ്ട് ഡോസ് വാക്സിനെടുത്ത ശേഷവും 87,000 പേർക്ക് കോവിഡ്; 46 ശതമാനവും കേരളത്തിൽ; വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍
ന്യൂഡൽഹി: രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം രാജ്യത്താകെ 87,000 ലേറെ ആളുകൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതിൽ 46 ശതമാനം കേസുകളും കേരളത്തിൽ നിന്നുള്ളതാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ എൻഡിടിവിയോട് പറഞ്ഞു. ആദ്യ ഡോസ് കുത്തിവയ്പ്പിന് ശേഷം കേരളത്തിൽ 80,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ ഡോസിന് ശേഷം 40,000 പേർക്കും രോഗം ബാധിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തില്‍ കേസുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ നില്ക്കുന്നതില് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. വാക്സിനെടുത്ത ശേഷം കോവിഡ് വന്ന 200 ഓളം പേരുടെ സാമ്പിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചിരുന്നു. എന്നാൽ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. നൂറു ശതമാനം വാക്സിനേഷൻ നടന്ന വയനാട്ടിലും കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പേര്‍ക്കു…
Read Moreകഞ്ചാവ് കേസിൽ കുടുക്കിയതാണെന്ന പരാതി; ഡിവൈഎഫ്ഐ നേതാവിന്റെ “പിടിപാടില്‍’ എസ്ഐയെ തെറിപ്പിച്ചു; കൂടുതല്‍ പോലീസുകാര്‍ക്കെതിരേ നടപടി ഉണ്ടായേക്കും
കൊച്ചി: കഞ്ചാവ് കേസില്‍ കുടുക്കിയെന്ന ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ഉണ്ടായേക്കും. കേസില്‍ കുടുക്കിയതാണെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ പരിശോധനക്ക് നേതൃത്വം നല്കിയ എസ്ഐയെ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു. നിലവില്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണം നടക്കുകയാണ്. എന്തെങ്കിലും സ്വാധീനം ഉണ്ടായതായി തെളിഞ്ഞാല്‍ കൂടുതല്‍ പോലീസുദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി വന്നേക്കുമെന്നാണ് സൂചന. കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. 15 ഗ്രാം കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേരെ ഡാന്‍സാഫ് രാത്രി കലൂര്‍ ദേശാഭിമാനി ജംഗ്ഷനില്‍നിന്നും പിടികൂടി എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെത്തിച്ചിരുന്നു. കഞ്ചാവ് കൈവശം വെച്ചുവെന്ന കുറ്റത്തിനൊപ്പം വില്പനയ്ക്കായി സൂക്ഷിച്ചിരുന്നുവെന്ന വകുപ്പും ചുമത്തി. പത്രങ്ങളില്‍ വാര്‍ത്തയും നല്‍കിയിരുന്നു പോലീസ്. ഇത് പാര്‍ട്ടിതലത്തില്‍ എതിര്‍ചേരിയില്‍ നിന്ന് കരുനീക്കം നടന്നതായാണ് പ്രതികളുടെ സംശയം. ഇതോടെയാണ്, പിന്നില്‍ ഗൂഢാലോചന ആരോപണം ഉയര്‍ന്നത്.…
Read Moreഇനി കുടുങ്ങും… വൈറലാകാൻ വായിൽ തോന്നിയത്; സൈബര്‍ പട്രോളിംഗ് കര്‍ശനമാക്കി പോലീസ് ; കേസും അറസ്റ്റും ഉണ്ടാകും
കോഴിക്കോട് : സമൂഹ മാധ്യമങ്ങളില്‍ വൈറലാവാന്‍ എന്തും ഏതും പങ്കുവയ്ക്കുന്നവര്‍ കുടുങ്ങും. പ്രകോപനമായ രീതിയില്‍ പോസ്റ്റിടുകയും അവ പങ്കുവയ്ക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിംഗ് പോലീസ് ഊർജിതമാക്കി. ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ പൊതുജനങ്ങള്ക്കിടയിലേക്കു സമൂഹമാധ്യമങ്ങള്‍ വഴി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് പോലീസ് തീരുമാനം. സൈബര്‍ ഡോമും ഓരോ ജില്ലയിലേയും സൈബര്‍ സെല്ലും സൈബര്‍ പോലീസും ഇക്കാര്യം വിശദമായി പരിശോധിക്കും . ജമ്മു കാഷ്മീരിലെ കഠ്വയില് എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടത്തിയ വാട്സ് ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ടും ശബരിമലയിലെ യുവതീപ്രവേശം, ഹര്‍ത്താല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങള്‍ അടിസ്ഥാനമാക്കിയും സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേയും നടപടി സ്വീകരിച്ചിരുന്നു. അടുത്തിടെ ഇ ബുള്‍ ജെറ്റ് യൂടൂബര്മാര്ക്കെതിരേ കേസെടുത്തതിനു പിന്നാലെ നിരവധി പേര് കലാപത്തിന് ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയകള്‍ വഴി സന്ദേശം…
Read Moreകൊച്ചിയില്‍ ഒരു കോടിയുടെ ലഹരി വേട്ട! ഇവര്‍ യാത്ര ചെയ്തിരുന്നത് ആഡംബര കാറുകളില്‍ കുടുംബസമേതമെന്ന രീതിയില്‍; രണ്ടു യുവതികളടക്കം ഏഴ് പേര് പിടിയില്‍
കൊച്ചി: മാരക ലഹരിവസ്തുക്കളുമായി രണ്ടു യുവതികളടക്കം ഏഴുപേരെ കൊച്ചിയില്‍ പിടികൂടി. കോഴിക്കോട് സ്വദേശികളായ ശ്രീമോന്, മുഹമ്മദ് ഫാബാസ്, ഷംന, കാസർഗോഡ് സ്വദേശികളായ അജ്മല്‍, മുഹമ്മദ് ഫൈസല്‍, എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്സല്, തൈബ എന്നിവരാണ് എക്സൈസിന്റെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്. കാക്കനാടുള്ള ഫ്ളാറ്റില്‍നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വിപണിയില്‍ ഒരുകോടി രൂപയോളം വിലവരുന്ന ലഹരിമരുന്നുകളായ എംഡിഎംഎ, എല്‍എസ്ഡി, മറ്റ് ലഹരിഗുളികകള്‍ എന്നിവ പ്രതികളില്‍നിന്നും പിടികൂടിയിട്ടുണ്ട്. എക്സൈസ് പിടിയിലാകുമ്പോള്‍ ഇവരുടെ പക്കല്‍ 90 ഗ്രാം എംഡിഎംഎയും മൂന്ന് വിദേശ ഇനം നായ്ക്കളും ഉണ്ടായിരുന്നു. ചെന്നൈയില്‍ നിന്നാണ് ലഹരി മരുന്ന് ഇവര്‍ കൊണ്ടുവന്നിരുന്നതെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. ആഡംബര കാറുകളില്‍ കുടുംബസമേതമെന്ന രീതിയിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. സ്ത്രീകളെ ഉപയോഗിച്ചാണ് പ്രധാനമായും മയക്കുമരുന്ന് ഇതരസംസസ്ഥാനങ്ങളില്നിന്നടക്കം കടത്തിയിരുന്നത്. വിദേശ ഇനത്തില്‍ പെട്ട നായ്ക്കളെ കൊണ്ടുവരുന്നുവെന്നാണ് പലപ്പോഴും ചെക്പോസ്റ്റുകളില്‍ ഇവര്‍ അറിയിച്ചിരുന്നത്.…
Read Moreരാജ്യം വിട്ടത് നാലു കാറുകളിലും ഹെലികോപ്റ്ററിലും നിറയെ പണവുമായി! അഫ്ഗാനിൽ തുടർന്നിരുന്നെങ്കിൽ അക്രമത്തിന് സാക്ഷ്യംവഹിക്കേണ്ടിവരുമായിരുന്നു; അഷറഫ് ഗനി
അബുദാബി: അഫ്ഗാനിൽ തുടരാൻ തീരുമാനിച്ചിരുന്നെങ്കിൽ വലിയ അക്രമത്തിന് താൻ സാക്ഷ്യംവഹിക്കേണ്ടിവരുമായിരുന്നെന്ന് മുൻ പ്രസിഡന്റ് അഷറഫ് ഗനി. യുഎഇയിൽ അഭയം തേടിയ ഗനി ഫേസ്ബുക്കിലൂടെയാണ് പ്രതികരണം നടത്തിയത്. നാടുവിട്ടതിനു ശേഷം അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും നാറ്റോ മേധാവി ജെൻസ് സ്റ്റോൾറ്റൻബർഗും കാര്യമാറിയാതെയാണ് തന്നെ വിമർശിക്കുന്നതെന്നും ഗനി പറഞ്ഞു. എല്ലാ വിശദാംശങ്ങളും അറിയാത്തവർ തന്നെ വിധിക്കരുത്. താലിബാനുമായി അഫ്ഗാൻ സർക്കാർ നടത്തിയ ചർച്ചകൾ വിജയത്തിലെത്തിക്കാനായില്ല. ഇത് തങ്ങളുടെ പരാജയമാണെന്നും അദ്ദേഹം സമ്മതിച്ചു. എഫ്ബിയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഗനി പ്രതികരണം നടത്തിയത്. ഗനിക്കും കുടുംബത്തിനും അഭയം നൽകിയ വിവരം യുഎഇ ഇന്ന് പരസ്യപ്പെടുത്തിയിരുന്നു. മാനുഷിക പരിഗണനവച്ചാണ് ഗനിക്ക് അഭയം നൽകിയതെന്ന് യുഎഇ അറിയിച്ചു. അഫ്ഗാനിൽനിന്ന് കടന്ന ഗനി ആദ്യം താജിക്കിസ്ഥാനിലേക്കു രക്ഷപ്പെടാനാണ് ശ്രമിച്ചത്. എന്നാൽ അഭയം ലഭിക്കാതെവന്നതോടെ ഒമാനിലേക്കുപോയെന്നായിരുന്നു റിപ്പോർട്ട്. നാലു കാറുകളിലും…
Read More”പുലി”വാല് പിടിക്കാതെ വാക്സിനെടുത്തു..! മടവിട്ട് പുലികൾ പുറത്തിറങ്ങുന്നില്ലെങ്കിലും പുലി വരും വീട്ടകങ്ങളിലേക്ക്…
തൃശൂർ: നഗരം ഇളക്കിയുള്ള പുലിക്കളിയില്ലെങ്കിലെന്ത്, കോവിഡിനെ തുരത്താൻ തൃശൂരിലെ പുലികൾ വാക്സിനെടുത്തതു കൗതുക കാഴ്ചയായി. തൃശൂർ പൂരപ്രേമിസംഘവും ടി.സി. കുഞ്ഞിയമ്മ ട്രസ്റ്റും സരോജ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ സംയുക്തമായി നടത്തിയ ക്യാന്പിലാണ് അയ്യന്തോൾ പുലിക്കളി സംഘത്തിലെ ജെയ്സണ്‍ പുലിവേഷത്തോടെ വന്നു വാക്സിനെടുത്തത്. ക്ഷേത്രങ്ങളുമായും പൂരോത്സവങ്ങളുമായും ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത നൂറ്റന്പതോളം ആളുകൾക്കു വേണ്ടിയാണു സൗജന്യ വാക്സിനേഷൻ ക്യാന്പ് നടത്തിയത്. പുലിക്കളിക്കാർക്കു പുറമേ ആനക്കാർ, ആനപ്പുറക്കാർ, വാദ്യകലാകാരൻമാർ, ക്ഷേത്രജീവനക്കാർ, ലൈറ്റ് സൗണ്ട് ജീവനക്കാർ, പന്തം പിടിക്കുന്നവർ, ഡക്കറേഷൻകാർ, കൂത്ത് കൂടിയാട്ടം കലാകാരൻമാർ തുടങ്ങി നിരവധി ആളുകൾ വാക്സിനെടുത്തു. കുഞ്ഞിയമ്മ ട്രസ്റ്റിമാരായ അച്യുതൻകുട്ടി, നാരായണൻകുട്ടി എന്നിവർ ചേർന്നു ക്യാന്പ് ഉദ്ഘാടനം ചെയ്തു. പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴെക്കാട്ട്, കണ്‍വീനർ വിനോദ് കണ്ടംകാവിൽ, സരോജ മൾട്ടി സ്പെഷാലിറ്റി ആശുപത്രി എക്സിക്യൂട്ടീവ് ഡയറകടർ രോഹിത്ത് പിഷാരടി, നന്ദൻ വാകയിൽ, അനിൽകുമാർ…
Read Moreകവറോണം..! ഓണക്കോടിക്കൊപ്പം പതിനായിരം രൂപ; തൃക്കാക്കര നഗരസഭാധ്യക്ഷ വിവാദത്തിൽ
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് നഗരസഭാധ്യക്ഷ പതിനായിരം രൂപ വെറുതെ നല്‍കിയെന്ന് ആരോപണം. പണത്തിന്റെ ഉറവിടത്തിൽ സംശയം തോന്നിയ പതിനെട്ട് കൗൺസിലർമാർ പണം തിരിച്ച് നൽകി. ചെയര്‍പഴ്സന്റെ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതിയും നല്കി. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പനാണ് ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെ 43 കൗണ്‍സിലര്‍മാര്‍ക്കും 15 ഓണക്കോടിയോടൊപ്പം പണം നൽകിയത്. അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്. നഗരസഭയ്ക്ക് ഇങ്ങനെയൊരു ഫണ്ടില്ലെന്നിരിക്കെ ഈ പണം എവിടെ നിന്നെന്നാണ് അംഗങ്ങളുടെ സംശയം. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയർപേഴ്സൻ ആയ അജിത തങ്കപ്പൻ ഭരണം നടത്തുന്നത്.
Read Moreഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നു! ആസാമില്‍ കുടുങ്ങിയ തൊഴിലാളികളുടെ പ്രശ്നത്തില്‍ ഞങ്ങള്‍ ഇടപെട്ടിരുന്നു; പോലീസ് മനഃപൂര്‍വം കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് വ്ലോഗർ സഹോദരങ്ങള്‍
കണ്ണൂര്‍: പോലീസ് മനഃപൂര്‍വം കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇ-ബുൾ ജെറ്റ് വ്ലോഗർ സഹോദരങ്ങള്‍. ഇതിനുപിന്നില്‍ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമാണെന്നും മയക്കുമരുന്ന് മാഫിയയുമായി തങ്ങള്‍ക്കു ബന്ധമുണ്ടെന്നത് അടിസ്ഥാനരഹിതമാണെന്നും വ്ലോഗര്‍ സഹോദരങ്ങളായ എബിനും ലിബിനും പറഞ്ഞു. യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് ഗുരുതര ആരോപണങ്ങള്‍. ടൂറിസ്റ്റ് ബസുകളില്‍ കേരളത്തിലേക്കു കഞ്ചാവും ആയുധവും കടത്തുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഇതാണ് തങ്ങള്ക്കുനേരേയുള്ള നീക്കത്തിനു പിന്നിലെന്നും ഇരുവരും ആരോപിച്ചു. ആരോപണത്തില്‍ പ്രതികരിക്കേണ്ടെന്നു കരുതിയതാണ്. ഇനിയും പ്രതികരിക്കാതിരുന്നാല്‍ ഞങ്ങളെ ചവിട്ടിത്താഴ്ത്തും. നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമായതിനാലാണു പ്രതികരിക്കുന്നത്. ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നുവെന്നു മനസിലായി. ഞങ്ങളെ വേട്ടയാടുകയാണ്. ഒരു അജന്‍ഡ ഇതിനു പിന്നിലുണ്ട്. തങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുകയാണെന്നും വ്ലോഗർ സഹോദരന്മാര് പറയുന്നു. കുടുക്കിയതിനുപിന്നില്‍ വന്‍ ആസൂത്രണമാണ്. ഞങ്ങളുടെ അറിവില്ലായ്മ മുതലാക്കി ഞങ്ങളെ കുടുക്കി. വികാരപരമായി പ്രതികരിച്ചുപോയി. അതില്‍ പിടിച്ചാണ് അവര്‍ ഞങ്ങളെ കുടുക്കിയത്. ഞങ്ങളെ ചിലര്‍ ഭയക്കുന്നു എന്നതിന്റെ…
Read Moreകോഴിക്കോട്ട് കുറുവ സംഘം എത്തിയോ? തമിഴ്കലര്‍ന്ന മലയാളമാണ് ഇവര്‍ സംസാരിച്ചതെന്ന് മൊഴി; ദേഹത്ത് എണ്ണ പുരട്ടുകയും ചെയ്യുന്നുണ്ട്; ജനം ഭീതിയിൽ
കോഴിക്കോട്: കോഴിക്കോട് നഗര പരിധിയിലെ കവര്‍ച്ചക്ക് പിന്നില്‍ കുറുവാസംഘമെന്ന് സംശയം. ചെട്ടികുളത്ത് കത്തിമുനയില്‍ വീട്ടമ്മയെ നിര്‍ത്തി സ്വര്‍ണവും പണവും കവര്‍ന്നത് കുറുവാ സംഘമെന്നാണ് പോലീസ് സംശയിക്കുന്നത്. കവര്‍ച്ചയ്ക്കിരയായവരുടെ മൊഴിയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നാണ് പോലീസ് കുറുവാസംഘമാണെന്ന നിഗമനത്തിലെത്തിയത്. തമിഴ്കലര്‍ന്ന മലയാളമാണ് ഇവര്‍ സംസാരിച്ചതെന്നാണ് മൊഴി. ദേഹത്ത് എണ്ണ പുരട്ടുകയും ചെയ്യുന്നുണ്ട്. സാധാരണ കുറുവാസംഘമാണ് ഇത്തരത്തില്‍ ദേഹത്ത് എണ്ണപുരട്ടി മോഷണത്തിനിറങ്ങാറുളളത്. ഈ മാസം ആദ്യം സംസ്ഥാന അതിര്‍ത്തിയില്‍ ദേശീയ പാതകളിലും വ്യാപാര കേന്ദ്രങ്ങളിലും കവര്‍ച്ചയ്ക്കായി കുറുവാസംഘം എത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. മാരകായുധങ്ങളുമായി നീങ്ങുന്ന മൂന്നംഗ സംഘത്തിന്റെ ദൃശ്യങ്ങളും വാളയാര്‍ ഭാഗത്തുനിന്ന് ലഭിച്ചിരുന്നു. ഇതേ സംഘമാണ് കോഴിക്കോട് എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് ചെട്ടികുളം കൊളായില്‍ ചന്ദ്രകാന്തത്തില്‍ വിജയലക്ഷ്മിയുടെ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് മോഷണം നടന്നത്. സമാനരീതിയില്‍ മോഷണം നടത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച്…
Read More