കണ്ണൂർ: യുട്യൂബ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെതിരേ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരേ കേസെടുക്കാൻ തീരുമാനം. സർക്കാർ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ സൈബർ സെൽ പോലീസാണ് കേസെടുത്തത്. നേരത്തേ, ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ പോലീസിനും മോട്ടോർ വാഹന വകുപ്പിനുമെതിരേ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരുന്നത്. ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്കെതിരേ വീണ്ടും കേസെടുത്തു കണ്ണൂര്‍: യുട്യൂബ് വ്ലോഗർമാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരേ വീണ്ടും കേസെടുത്ത് പോലീസ്. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പുതിയ കേസെടുത്തിരിക്കുന്നത്. യുട്യൂബിൽ ഇ ബുൾ ജെറ്റ് പങ്കുവച്ചിരുന്ന മറ്റു വീഡിയോകൾ തെളിവായി ഉപയോഗിച്ചാണ് പോലീസിന്റെ നടപടി. തോക്ക് ചൂണ്ടിയും മറ്റും പ്രകോപനം സൃഷ്ടിക്കുന്ന ഇവരുടെ വീഡിയോകളുണ്ടെന്നും പോലീസ് പറയുന്നു.
Read MoreCategory: Top News
സിനിമയല്ലിത്,പച്ചയായ ജീവിതം..! ആറുമക്കൾക്കും അമ്മയെ നോക്കാൻ നേരമില്ല; പോലീസ് ഇടപെട്ടിട്ടും അടുക്കാതെ മക്കൾ; ഒടുവിൽ അമ്മയെനോക്കാൻ മക്കൾവെച്ച നിബന്ധന ഇങ്ങനെ…
വടകര: 95 വയസുള്ള മാതാവിനെ പരിചരിക്കാന്‍ മക്കള്‍ കൂട്ടാക്കാത്തതറിഞ്ഞ് വടകര ജനമൈത്രീ പോലീസിന്റെ ഇടപെടല്‍. പുറങ്കരയിലെ നാരായണി അമ്മക്കാണ് ജനമൈത്രി പോലീസ് ആശ്വാസം പകര്ന്നെത്തിയത്. എട്ടു മക്കളില്‍ ആറു പേര് ജീവിച്ചിരിപ്പുണ്ടെങ്കിലും അമ്മയോട് പുലര്‍ത്തേണ്ട സ്നേഹവും കടമയും മറന്നുപോയതോടെ അമ്മ കഷ്ടത്തിലായി. പലഭാഗത്തായി താമസിക്കുന്ന മക്കള്‍ അമ്മയെ വേണ്ടമട്ടില്‍ പരിചരിക്കുന്നില്ലെന്ന് പോലീസിനു ബോധ്യമായി. മയ്യന്നൂരിലെ മകന്റെവീട്ടിലായിരുന്ന അമ്മയെ പുറങ്കരയിലെ മകളുടെ വീട്ടിലാക്കാന്‍ കഴിഞ്ഞ ദിവസം ശ്രമമുണ്ടായി. മറ്റൊരു മകള്‍ ഓട്ടോറിക്ഷയില്‍ പുറങ്കരയിലെത്തിച്ചെങ്കിലും വരുന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍ മക്കള്‍ തമ്മില്‍ അസ്വാരസ്യമുണ്ടായതായി പറയുന്നു. ഇതിനു പിന്നാലെ മയ്യന്നൂരിലെ മകന്റെ മകനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നാരായണിഅമ്മയെ വഴിയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞെന്ന് ആരോപിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് വിഷയം പൊതുസമൂഹത്തിന്റെയും ജനമൈത്രി പോലീസിന്റെയും ശ്രദ്ധയില്‍പെടുന്നത്. അമ്മയെ പരിചരിക്കുന്നത് ബാധ്യതയായി കണക്കാക്കുന്നവര്ക്കെതിരെ കടുത്ത അമര്‍ഷമാണ് സോഷ്യല്‍…
Read Moreനീതിക്കു വേണ്ടി ഇരക്കാൻ ഇനി ഒരു സ്ഥലവും ബാക്കിയില്ല; ഇനി പിടിച്ചു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല; അനീതിയുടെ കയ്പുനീർ കുടിച്ച് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ സമരം ആറുവർഷം പിന്നിടുന്നു…
കൽപ്പറ്റ: അടിയന്തരാവസ്ഥക്കാലത്തു വനം വകുപ്പ് തെറ്റായി പിടിച്ചെടുത്ത 12 ഏക്കർ കൃഷിഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിനു തിരികെ ലഭിക്കുന്നതിനായി കാഞ്ഞിരത്തിനാൽ ജെയിംസ് കൽപ്പറ്റ കളക്ടറേറ്റിന് മുന്നിൽ നടത്തുന്ന സമരം ആറ് വർഷം പിന്നിട്ടു. 60 വർഷം മുന്‍പ് വിലകൊടുത്തുവാങ്ങി, നികുതിയടച്ച് താമസിച്ചുവന്നിരുന്ന ഭൂമിയിൽ നിന്ന് പെട്ടെന്നൊരു ദിവസം കുടിയിറക്കപ്പെട്ട കഥയാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റേത്. ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിയിൽ ഇവർക്ക് നഷ്ടപ്പെട്ടത് സ്വന്തം കിടപ്പാടം കൂടിയായിരുന്നു. കടുത്ത നീതി നിഷേധത്തിനിടെ ഒരു പതിറ്റാണ്ടിലധികമായി തുടരുന്ന സമരം, 2015 ഓഗസ്റ്റ് 15 മുതൽ ജോർജിന്റെ മകളും കുടുംബവും വയനാട് കളക്ടറേറ്റിലേക്ക് മാറ്റുകയായിരുന്നു. മറ്റൊരു ഓഗസ്റ്റ് 15 കഴിയുന്പോഴും അനീതിയുടെ വെറും നിലത്ത് ഇവരുടെ സത്യഗ്രഹസമരം 2194 പിന്നിടുകയാണ്. കാഞ്ഞിരത്തിനാൽ ജോർജ്, ജോസ് സഹോദരങ്ങൾ 1967ൽ കുട്ടനാട് കാർഡമം കന്പനിയിൽനിന്നു വിലയ്ക്കുവാങ്ങിയ കൃഷിയിടം വനം വകുപ്പ് പിടിച്ചെടുക്കുന്നതോടെയാണ് ഈ കുടുംബത്തിന്റെ ദുരിതം തുടങ്ങുന്നത്.…
Read Moreകിക്കിൽ ബെവ്കോ! ബാറുകളിൽ ചാകര, മറിയുന്നത് കോടികൾ; മദ്യം കൗണ്ടറുകളുടെ എണ്ണം കൂട്ടി വിൽക്കാനുള്ള ഉദ്യമത്തിന് ബാർ ഉടമകളുടെ സമ്മർദ്ധം ശക്തമാകുന്നു
ഇ. അനീഷ് കോഴിക്കോട്: മദ്യം വാങ്ങാനുള്ള തിരക്കുമായി ബന്ധപ്പെട്ട് ഓണക്കാലത്തും വ്യക്തതയില്ലാതെ ബെവ്കോ . എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കേരള ബീവറേജ് കോർപറേഷൻ. ചിലയിടത്ത് ബുക്കിംഗ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചെങ്കിലും ഇത് തിരക്ക് കുറയ്ക്കാൻ കാരണമാകില്ലെന്നാണ് വിലയിരുത്തൽ. ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാനുള്ള യാതൊരു ക്രമീകരണങ്ങളും ഇതുവരെ ബെവ്കോ ആസൂത്രണം ചെയ്തിട്ടില്ല. ഹൈക്കോടതി വിധിയെ തുടർന്ന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന് എങ്ങും തൊടാതെ ബെവ്കോ നിർദേശിച്ചെങ്കിലും അത് അപ്രായോഗികമാണെന്ന് നേരത്തെ തന്നെ ബെവ്കോ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ യാതൊരു വിധ ക്രമീകരണവും നടത്താൻ അധികൃതർ തയ്യാറായാട്ടില്ല : അതേസമയം പകരം സംവിധാനം തിരക്ക് നിയന്ത്രിക്കാൻ അപ്രായോഗികമാണെന്ന് ഇവർ പറയുന്നു. ബാറുകൾ മദ്യം യഥേഷ്ടം വിൽക്കുമ്പോൾ ഇക്കാര്യത്തിൽ വ്യക്തതയില്ലാത്ത അവസ്ഥയിലാണ് ബീവറേജ് കോർപറേഷൻ . മദ്യം കൗണ്ടറുകളുടെ എണ്ണം കൂട്ടി വിൽക്കാനുള്ള ഉദ്യമത്തിന് ബാർ ഉടമകളുടെ സമ്മർദ്ധം ശക്തമാകുന്നു എന്നാണ്…
Read Moreആദ്യം കൊലപാതമാണെന്ന് അവകാശപ്പെട്ടെങ്കിലും! തെളിവുകളിൽ ഹാജരാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു; സുനന്ദ പുഷ്കർ കേസിൽ ശശി തരൂർ കുറ്റവിമുക്തൻ
ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂർ കുറ്റവിമുക്തൻ. തരൂരിന് മേൽ ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്ന് ഡൽഹി റോസ് അവന്യു കോടതി വിധിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജി ഗീതാംഞ്ജലി ഗോയൽ ആണ് വിധി പറഞ്ഞത്. തരൂരിനെതിരെ തെളിവുകളിൽ ഹാജരാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു. ശശി തരൂരിനെതിരെ ഐപിസി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്നാണ് ഡൽഹി പോലീസ് വാദിച്ചത്. എന്നാല്‍ സുനന്ദ പുഷ്കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു ശശി തരൂരിന്റെ വാദം. ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. 2014 ജനുവരി 17-നായിരുന്നു ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം കൊലപാതമാണെന്ന് അവകാശപ്പെട്ടെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനായില്ല. ഒടുവില്‍ ആത്മഹത്യപ്രേരണക്കുറ്റം ചേര്‍ത്ത് 2018 മേയ് 15ന് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളും മറ്റ്…
Read Moreകോട്ടയം ജില്ല തിരുവഞ്ചൂരിന്റെ കൈകളിലേക്ക് ? എ ഗ്രൂപ്പ് പുകയുന്നു; ഡിസിസി പ്രസിഡന്റ് പദവിയിലേക്കുള്ള ഗ്രൂപ്പു കസേരകളി തുടരുന്നു; പുറത്തേക്ക് വരുന്ന ചില കഥകളിങ്ങനെ…
കോട്ടയം: പുതിയ ഡിസിസി പ്രസിഡന്റ് എത്തുന്നതോടെ കോട്ടയം ജില്ലയിൽ കോണ്‍ഗ്രസ് സമവാക്യങ്ങൾ മാറിമറിയുന്നു. എ ഗ്രൂപ്പ് ആധിപത്യം ഉറപ്പിച്ചിരുന്ന ജില്ലയിൽ ഇതോടെ വലിയ പൊട്ടിത്തെറി ഉണ്ടായേക്കുമെന്നാണ് സൂചന. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നോമിനിയായി നാട്ടകം സുരേഷ് കോട്ടയം ഡിസിസി പ്രസിഡന്റായേക്കും. ഉമ്മൻ ചാണ്ടിക്കൊപ്പം എ ഗ്രൂപ്പിൽ ഉറച്ചു നിന്നിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറച്ചുനാളായി അസ്വസ്ഥനാണ്. പ്രതിപക്ഷനേതാവ് സ്ഥാനത്തേക്കു പരിഗണിച്ച തിരുവഞ്ചൂരിനെ വെട്ടിയതു ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്നാണെന്നും കോണ്‍ഗ്രസിൽ അടക്കം പറച്ചിലുണ്ടായിരുന്നു. എ ഗ്രൂപ്പിൽ നിന്നുകൊണ്ടു തന്നെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ നേതൃത്വത്തിനൊപ്പമാണ്. കുറച്ചുനാളായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ചേർന്നുള്ള പ്രവർത്തനമാണ് തിരുവഞ്ചൂർ നടത്തുന്നത്. ഇതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ കെപിസിസി പ്രസിഡന്റിനു മുന്നിൽ നാട്ടകം സുരേഷിനെ ഡിസിസി പ്രസിഡന്റാക്കാൻ പിന്തുണയ്ക്കുകയും ചെയ്തു. നാട്ടകം സുരേഷ് എ ഗ്രൂപ്പിലാണെങ്കിലും നിലവിൽ തിരുവഞ്ചൂർ…
Read Moreതെളിവുകള്‍ സഹിതം എന്‍ഐഎ ; ഐഎസിനെ എതിര്‍ക്കുന്നവരെ യുവതികള്‍ ലക്ഷ്യമിട്ടു! ജാമിത ടീച്ചറെയും കണ്ണൂരിലെ ജിം ട്രെയിനറെയും അപായപ്പെടുത്തണമെന്ന് ആഹ്വാനം
കെ.ഷിന്റുലാല്‍ കോഴിക്കോട്: ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ കണ്ണൂര്‍ സ്വദേശികളായ യുവതികള്‍ രണ്ടുപേരെ വധിക്കാന്‍ ആഹ്വാനം ചെയ്തതായി വിവരം. ഇസ്ലാമിക് സ്റ്റേറ്റിനെ പൊതു ഇടങ്ങളിലും സമൂഹ മാധ്യമങ്ങളിലും രൂക്ഷമായി വിമര്ശിക്കുന്നവര്ക്കെതിരേയാണ് ഇരുവരും രംഗത്തെത്തിയത്. കൊയിലാണ്ടി സ്വദേശിയായ ജാമിത ടീച്ചറെയും കണ്ണൂരിലെ ജിംട്രെയിനറെയും ഇവര്‍ എതിരാളികളായി കണ്ടിരുന്നുവെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്കു തെളിവ് ലഭിച്ചു. തുടര്‍ന്നാണ് ഡല്‍ഹിയില്‍നിന്നുള്ള എന്‍ഐഎ സംഘം കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ താഴെത്തെരു സ്വദേശിനി സിഫ ഹാരീസിനെയും ബന്ധുവായ താണ സ്വദേശി മിസ്ഹയെയും ഇന്നലെ അറസ്റ്റ് ചെയ്തത്. ഭീഷണിഐഎസിനെതിരേ പരസ്യമായി പ്രതികരിക്കുന്നവരെ ഇല്ലാതാക്കാന്‍ പോരാളികള്‍ക്ക് ആയില്ലെങ്കില്‍ ദൗത്യം ഞങ്ങള്‍ ഏറ്റെടുക്കാമെന്ന രീതിയില്‍ ഇവര്‍ ആശയ വിനിമയം നടത്തിയതായാണ് എന്‍ഐഎ കണ്ടെത്തിയതെന്നാണ് വിവരം. കൂടാതെ ജമ്മു കാശ്മീര്‍ വിഷയങ്ങളിലുള്‍പ്പെടെ ദേശവിരുദ്ധ വികാരമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. ഇക്കാര്യങ്ങള്‍ കൂടി വ്യക്തമാക്കുന്ന തെളിവുകള്‍ എന്‍ഐഎ ലഭിച്ചിട്ടുണ്ട്.രാജ്യത്താദ്യമായി ജുമുഅ നമസ്കാരത്തിനു…
Read Moreനടപ്പാതയില്ലാതെ നാലു പതിറ്റാണ്ടുകൾ; സമയ ത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാതെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം നിരത്തി വിലപിച്ച് വീട്ടമ്മാർ; കുടിൽകെട്ടി സമരത്തിനൊരുങ്ങി തഹസിൽദാർപ്പാടത്തെ നാട്ടുകാർ
കൊല്ലങ്കോട് : ടൗണിനോടു ചേർന്നുള്ള തഹസിൽദാർപ്പാടത്ത് മുപ്പത് കുടുംബങ്ങൾ സഞ്ചാര സൗകര്യമില്ലാതെ ദുരിതം പേറാൻ തുടങ്ങിയിട്ടു നാലു പതിറ്റാണ്ടുകൾ.പ്രധാന പാതയിൽ നിന്നും ഇരുന്നൂറു മീറ്റർ ദൈർഘ്യത്തിൽ വയൽ വരന്പിലൂടെ ഇടവഴിയുണ്ടെങ്കിലും ഇതു സഞ്ചാരയോഗ്യമല്ല. ഇക്കാരണം കൊണ്ട് തഹസിൽപാടം നിവാസികൾ രണ്ടു കിലോമീറ്റർ ചുറ്റി വേണം പ്രധാന പാതയിലെത്താൻ.സമയോചിതമായി ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതിനാൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം നിരത്തി വിലപിക്കുകയായാണ് വീട്ടമ്മമാർ. കഴിഞ്ഞാഴ്ച 62കാരനായ അസുഖബാധിതനായ തുളസി ആശുപത്രിയിലേക്ക് തകർന്ന പാതയിലൂടെ നടന്നു പോവുന്നതിനിടെ വയൽ വരന്പിലെ മണ്പാതയിൽ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ചുമന്ന് പ്രധാന പാതയിൽ കൊണ്ടുവന്ന് വാഹനത്തിൽ എത്തിച്ചെങ്കിലും മരണത്തിനു കിഴടങ്ങുകയായിരുന്നു. പ്രദേശത്തെ ചെല്ലപ്പന്റെ ഭാര്യയും സമാനമായ രീതിയിലാണ് മരണപ്പെട്ടത്.കൊല്ലങ്കോട് പഞ്ചായത്ത് പതിനൊന്നാം വാർഡിലുൾപ്പെടുന്നതാണ് തഹസിൽദാർപ്പാടം. വോട്ട് അഭ്യർത്ഥിക്കുന്നസ്ഥാനാർത്ഥികളോട് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നത് ഓട്ടോറിക്ഷ എങ്കിലും എത്താൻ കഴിയും വിധം സഞ്ചാരയോഗ്യമായ പാതയാക്കി മാറ്റണം എന്നു മാത്രമാണ്.…
Read Moreതഴച്ചുവളരുമോ ഭീകരസംഘടനകൾ ? അഫ്ഗാനിസ്ഥാൻ വീണ്ടും താലിബാന്റെ ഭരണത്തിലാകുന്പോൾ ഇന്ത്യക്കും പാശ്ചാത്യരാജ്യങ്ങൾക്കും ഭയക്കാനേറെ
കാബൂൾ: അഫ്ഗാനിസ്ഥാൻ വീണ്ടും താലിബാന്റെ ഭരണത്തിലാകുന്പോൾ ഇന്ത്യക്കും പാശ്ചാത്യരാജ്യങ്ങൾക്കും ഭയക്കാനേറെ. അഫ്ഗാനിസ്ഥാൻ വീണ്ടും ഭീകരതയുടെ സർവകലാശാല ആകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനു മുന്‍പ് താലിബാൻ ഭരിച്ചത് 1996 മുതൽ 2001 വരെയാണ്. ഒസാമ ബിൻ ലാദന്റെ നേതൃത്വത്തിലുള്ള അൽക്വയ്ദ ഭീകരസംഘടന അഫ്ഗാനിസ്ഥാൻ കേന്ദ്രമാക്കി തഴച്ചുവളർന്നത് അക്കാലത്താണ്. 2001 സെപ്റ്റംബർ 11ന് അൽക്വയ്ദ ഭീകരർ അമേരിക്കയിൽ ഭീകരാക്രമണം നടത്തുംവരെ അഫ്ഗാനിസ്ഥാൻ ഭീകരതാവളമായി തുടർന്നു. 2001 ഡിസംബറിൽ അഫ്ഗാനിസ്ഥാനിലെത്തിയ യുഎസ്- പാശ്ചാത്യ സേനകൾ താലിബാനെ അധികാരത്തിൽനിന്നു പുറത്താക്കി അൽക്വയ്ദയെ അമർച്ച ചെയ്തു. രണ്ടു പതിറ്റാണ്ടിനുശേഷം അമേരിക്കൻ സേന മടങ്ങുന്പോൾ താലിബാൻ വീണ്ടും അധികാരം പിടിച്ചിരിക്കുന്നു. അൽക്വയ്ദ വീണ്ടും തലയുയർത്തുമോ എന്നാണ് ലോകത്തിന്റെ ആശങ്ക. ഇറാക്കും സിറിയയും ഉൾപ്പെടെ പശ്ചിമേഷ്യയിൽ സ്വാധീനം നഷ്ടമായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന അഫ്ഗാനിൽ വീണ്ടും ശക്തിപ്പെടാനുള്ള സാധ്യതയും ഉടലെടുത്തിരിക്കുന്നു. ഇരു ഭീകരസംഘടനകളും തിരിച്ചുവരാനുള്ള സാധ്യത…
Read Moreഉമ്മൻ ചാണ്ടി “കോൺഗ്രസിന്റെ അന്തകനോ’; കോട്ടയത്ത് പോസ്റ്റർ പ്രതിഷേധം; സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്റർ പ്രതിഷേധം. ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ അന്തകനോ എന്നാണ് പോസ്റ്റർ. കോട്ടയം നഗരത്തിലും ഡിസിസി ഓഫീസിനു മുന്നിലുമാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവർക്കെതിരെയും പോസ്റ്ററിൽ ആരോപണമുണ്ട്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ തലപ്പത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തും ചൂതാട്ടകേന്ദ്രവും നടത്തുന്നവരെയെന്നും പോസ്റ്ററിൽ ആരോപിക്കുന്നു. ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് പോസ്റ്റർ പ്രതിഷേധം. ജില്ലാ ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസിനെ ഡിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിക്കാനുള്ള നീക്കത്തില്‍ ആയിരുന്നു ഉമ്മന്‍ചാണ്ടി. എ ഗ്രൂപ്പില്‍ നിന്ന് തന്നെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒപ്പമുള്ള കെപിസിസി സെക്രട്ടറി നാട്ടകം സുരേഷിനെ ഡിസിസി അധ്യക്ഷനാക്കാനും നീക്കം നടത്തുന്നുണ്ട്. കോട്ടയത്ത് ഐ ഗ്രൂപ്പില്‍ നിന്ന് ജോസഫ് വാഴക്കനും, ഫിലിപ്പ് ജോസഫും ഡിസിസി…
Read More