രാ​ജ്യം വി​ട്ട​ത് നാ​ലു കാ​റു​ക​ളി​ലും ഹെ​ലി​കോ​പ്റ്റ​റി​ലും നി​റ​യെ പ​ണ​വു​മാ​യി! അ​ഫ്ഗാ​നി​ൽ തു​ട​ർ​ന്നി​രു​ന്നെ​ങ്കി​ൽ അ​ക്ര​മ​ത്തി​ന് സാ​ക്ഷ്യം​വ​ഹി​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു; അ​ഷ​റ​ഫ് ഗ​നി

അ​ബു​ദാ​ബി: അ​ഫ്ഗാ​നി​ൽ തു​ട​രാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ൽ വ​ലി​യ അ​ക്ര​മ​ത്തി​ന് താ​ൻ സാ​ക്ഷ്യം​വ​ഹി​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നെ​ന്ന് മു​ൻ പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് ഗ​നി.

യു​എ​ഇ​യി​ൽ അ​ഭ​യം തേ​ടി​യ ഗ​നി ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്.

നാ​ടു​വി​ട്ട​തി​നു ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ഇ​ത്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും നാ​റ്റോ മേ​ധാ​വി ജെ​ൻ​സ് സ്റ്റോ​ൾ​റ്റ​ൻ​ബ​ർ​ഗും കാ​ര്യ​മാ​റി​യാ​തെ​യാ​ണ് ത​ന്നെ വി​മ​ർ​ശി​ക്കു​ന്ന​തെ​ന്നും ഗ​നി പ​റ​ഞ്ഞു.

എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും അ​റി​യാ​ത്ത​വ​ർ ത​ന്നെ വി​ധി​ക്ക​രു​ത്. താ​ലി​ബാ​നു​മാ​യി അ​ഫ്ഗാ​ൻ സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

ഇ​ത് ത​ങ്ങ​ളു​ടെ പ​രാ​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. എ​ഫ്ബി​യി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലാ​ണ് ഗ​നി പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്.

ഗ​നി​ക്കും കു​ടും​ബ​ത്തി​നും അ​ഭ​യം ന​ൽ​കി​യ വി​വ​രം യു​എ​ഇ ഇ​ന്ന് പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.

മാ​നു​ഷി​ക പ​രി​ഗ​ണ​ന​വ​ച്ചാ​ണ് ഗ​നി​ക്ക് അ​ഭ​യം ന​ൽ​കി​യ​തെ​ന്ന് യു​എ​ഇ അ​റി​യി​ച്ചു.

അ​ഫ്ഗാ​നി​ൽ​നി​ന്ന് ക​ട​ന്ന ഗ​നി ആ​ദ്യം താ​ജി​ക്കി​സ്ഥാ​നി​ലേ​ക്കു ര​ക്ഷ​പ്പെ​ടാ​നാ​ണ് ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ അ​ഭ​യം ല​ഭി​ക്കാ​തെ​വ​ന്ന​തോ​ടെ ഒ​മാ​നി​ലേ​ക്കു​പോ​യെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്.

നാ​ലു കാ​റു​ക​ളി​ലും ഹെ​ലി​കോ​പ്റ്റ​റി​ലും നി​റ​യെ പ​ണ​വു​മാ​യാ​ണ് അ​ഫ്ഗാ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് രാ​ജ്യം വി​ട്ട​ത്. മു​ഴു​വ​ൻ പ​ണ​വും ഹെ​ലി​കോ​പ്റ്റ​റി​ൽ നി ​റ​യ്ക്കാ​ൻ സാ​ധി​ച്ചി​ല്ല.

കു​റെ പ​ണം റ​ൺ​വേ​യി​ൽ ഉ​പേ​ക്ഷി​ച്ചി​ട്ടാ​ണു ഗ​നി​യും കൂ​ട്ടാ​ളി​ക​ളും പോ​യ​തെ​ന്ന് കാ​ബൂ​ളി​ലെ റ​ഷ്യ​ൻ എം​ബ​സി വ​ക്താ​വ് നി​കി​ത ഇ​ഷ്ചെ​ൻ​കോ പ​റ​യു​ന്നു.

Related posts

Leave a Comment