ബംഗളൂരു: പഴകിയ സാമ്പാർ വിളമ്പിയതിനെ ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. ബംഗളൂരു സ്വദേശിനിയായ കാവ്യ (27)യാണ് ആത്മഹത്യ ചെയ്തത്. മൂന്ന് ദിവസം മുമ്പ് ഉണ്ടാക്കിയ സാമ്പാർ ചൂടാക്കി വീണ്ടും വിളമ്പുകയായിരുന്നു. ഇതേ ചൊല്ലി ഭർത്താവ് രംഗസ്വാമിയുമായുണ്ടായ തർക്കം കൈയേറ്റത്തിലേക്ക് എത്തി. ഇതിൽ മനംനൊന്ത് യുവതി കൃഷി ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കുടിക്കുകയായിരുന്നു. കാവ്യക്ക് ശാരീരിക പ്രശ്നങ്ങളും ഛർദ്ദിയും ശ്രദ്ധയിൽപ്പെട്ട ബന്ധു വിവരം തിരക്കിയതോടെയാണ് കീടനാശിനി കഴിച്ച വിവരം പുറത്തറിയുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിലും മരണകാരണം കീടനാശിനി കഴിച്ചതാണെന്ന് കണ്ടെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ച് വർഷം മുമ്പാണ് രംഗസ്വാമിയും കാവ്യയും വിവാഹിതരായത്. ഇരുവർക്കും നാല് വയസുള്ള കുട്ടിയുണ്ട്.
Read MoreCategory: Top News
പാചക വാതകം വില കത്തിക്കയറി: ഗാര്ഹിക സിലിണ്ടറിന് 60 രൂപ വര്ധിച്ചു
കൊച്ചി: ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ സിലിണ്ടറിന് 9,22 രൂപയായി. വാണിജ്യ സിലിണ്ടറിന്റേയും വില കൂട്ടിയിട്ടുണ്ട്. 115 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. അതേസമയം പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകൾ തെറ്റെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലാണ് വില വർധന. വില വർധനയോടെ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. 19 കിലോഗ്രാം കൊമേഴ്സ്യൽ സിലിണ്ടറിന്റെ വില 1768.50 രൂപയിൽ നിന്ന് 1883 രൂപയായി ഉയർന്നു.
Read Moreആറ്റുകാൽ പൊങ്കാല: മാലിന്യം മുഴുവൻ നീക്കിയില്ലെന്ന് പരാതി; വീഴ്ച വരുത്തിയ കോര്പറേഷനിലെ പത്ത് ഹെല്ത്ത് ഇന്സ്പെക്ടര്മാരെ സ്ഥലംമാറ്റി
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല കഴിഞ്ഞുള്ള മാലിന്യ നീക്കത്തിൽ വീഴ്ച വരുത്തിയ കോര്പറേഷനിലെ പത്ത് ഹെല്ത്ത് ഇന്സ്പെക്ടര്മാരെ സ്ഥലംമാറ്റി. മണക്കാട്, ജഗതി ഓഫീസുകളിലെ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഭരണസൗകര്യാര്ഥം ഹെല്ത്ത് ഇന്സ്പെക്ടര്മാരെ മാറ്റി നിയമിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. മാലിന്യ നീക്കത്തിൽ വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടത് കോർപറേഷന്റെ ചുമതലയായിരുന്നു. എന്നാൽ മാലിന്യം മുഴുവൻ നീക്കിയില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച പരിശോധന നടത്തി റിപ്പോര്ട്ട് നൽകാൻ മന്ത്രി ശിവൻകുട്ടി ആര്ഡിഒയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പത്തു ഹെല്ത്ത് ഇന്സ്പെക്ടര്മാരെ മാറ്റികൊണ്ട് ഉത്തരവിറക്കിയത്.
Read Moreഡിജിറ്റൽ തട്ടിപ്പ്: ബാങ്കുകൾക്ക് കൈമലർത്താനാവില്ല; നഷ്ടപരിഹാരത്തിനു ചട്ടം വരുന്നു
കൊല്ലം: അനുദിനം വർധിച്ചുവരുന്ന ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകളിൽനിന്നു സാധാരണക്കാരായ ബാങ്ക് ഉപയോക്താക്കളെ സംരക്ഷിക്കാൻ വിപ്ലവാത്മകമായ നീക്കവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചെറിയ മൂല്യമുള്ള വഞ്ചനാപരമായ ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകൾക്കു നഷ്ടപരിഹാരം ഉറപ്പാക്കുന്ന പുതിയ കരട് ചട്ടങ്ങൾ ആർബിഐ പുറത്തിറക്കി. ഇതനുസരിച്ച് 50,000 രൂപ വരെയുള്ള ഡിജിറ്റൽ തട്ടിപ്പ് ക്ലെയിമുകൾക്കു ഭാഗികമായോ പൂർണമായോ ഉള്ള നഷ്ടപരിഹാരം ലഭിക്കും. ഉപയോക്താക്കൾ നേരിടുന്ന അറ്റ നഷ്ടത്തിന്റെ 85 ശതമാനം അല്ലെങ്കിൽ പരമാവധി 25,000 രൂപ (ഏതാണോ കുറവ് അത്) തിരികെ നൽകാനാണ് റിസർവ് ബാങ്കിന്റെ നിർദേശം. ഡിജിറ്റൽ ഇടപാടുകളിൽ തട്ടിപ്പ് നടന്നാൽ പലപ്പോഴും ഉപയോക്താവ് അശ്രദ്ധ കാണിച്ചുവെന്ന പേരിൽ ബാങ്കുകൾ കൈമലർത്തുന്ന രീതിക്ക് ഇതോടെ മാറ്റം വരും. ഒരു ഇടപാടിൽ ഉപയോക്താവിന് ബാധ്യതയുണ്ടെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം ഇനി മുതൽ ബാങ്കുകൾക്കായിരിക്കും. 2026 ജൂലൈ ഒന്നു മുതലോ അതിനു ശേഷമോ നടത്തുന്ന…
Read More‘ജനം യുഡിഎഫിനെ വിജയിപ്പിക്കാൻ തയാറായി നിൽക്കുകയാണ്, അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരിൽ നിന്നും ഉണ്ടാകാൻ പാടില്ല’: അബിൻ വർക്കിക്കെതിരായ പോസ്റ്റർ: വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്ന് കെ. സി വേണുഗോപാൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യത മാത്രമാണ് പരിഗണിക്കുക. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരും. ആറന്മുള മണ്ഡലത്തിൽ അബിൻ വർക്കിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിനെക്കുറിച്ച് പാർട്ടി അന്വേഷിക്കും. ഒരു സ്ഥാനാർത്ഥിയേയും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണം. ജനം യുഡിഎഫിനെ വിജയിപ്പിക്കാൻ തയാറായി നിൽക്കുകയാണ്. അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരിൽ നിന്നും ഉണ്ടാകാൻ പാടില്ല. എല്ലാ തലങ്ങളിലും ചർച്ച നടത്തിയാകും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. സ്വയം പ്രഖ്യാപനം നടത്തിയാൽ സ്വയം പ്രഖ്യാപിച്ചിരിക്കുകയുള്ളൂ. ഘടകകക്ഷികളുമായുള്ള ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കും. നൂറിലധികം സീറ്റുകൾ നേടി ജയിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണുള്ളത്. സിറ്റിംഗ് എംപിമാർ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreജാസ്ലിയയുടെ മരണം: പ്രതി സിറിയക് വാഗമണ്ണിൽ പിടിയില്; തിരിച്ചറിയാതിരിക്കാൻ പ്രതി ക്ലീൻഷേവ് ചെയ്തിരുന്നു; പിടിയിലാകുന്നത് ഏഴാം ദിവസം
കൊച്ചി: അങ്കമാലിയില് ജാസ്ലിയ ജോണ്സന്റെ മരണത്തിന് ഇടയാക്കിയ വാഹനമോടിച്ച പ്രതി ഡോ. സിറിയക് പി. ജോണ് പിടിയില്. വാഗമണ്ണിലെ റിസോട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയെ ഉടൻ അങ്കമാലി പോലീസിനു കൈമാറും. സിറിയകിന്റെ പിതാവ് ജോര്ജ് മാത്യുവിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ മകനെ ഒളിപ്പിച്ച കുറ്റത്തിനാണ് അങ്കമാലി പോലീസ് ജോര്ജിനെ അറസ്റ്റ് ചെയ്തത്. കേസിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സിറിയക് ഒളിവിലായിരുന്നു. അപകടം നടന്ന ആറു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന് പോലീസിന് സാധിച്ചിരുന്നില്ല. ഇതിനിടെ കോട്ടയം സെഷന്സ് കോടതിയില് പ്രതി മുന്കൂര് ജാമ്യാപേക്ഷ നല്കിയിരുന്നു. ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്സ് കോളജിന് സമീപത്തുവെച്ച് ജാസ്ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്പെട്ടത്.
Read Moreഉന്നത വിജയം ലക്ഷ്യം, ഫോണിനോടുള്ള ചങ്ങാത്തം ഉപേക്ഷിച്ചു; പരീക്ഷ തീരുംവരെ കല്ലാനിക്കല് സെന്റ് ജോര്ജ് എച്ച്എസ്എസിലെ കുട്ടികളുടെ ഫോണ് ഇനി ലോക്കറില്
തൊടുപുഴ: പൊതുപരീക്ഷ തീരുംവരെ കല്ലാനിക്കല് സെന്റ് ജോര്ജ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്ഥികള് ഫോണിനോട് ചങ്ങാത്തം കൂടില്ല. ഉന്നതവിജയം നേടുകയെന്ന ലക്ഷ്യം മുന്നിര്ത്തിയാണ് വിദ്യാര്ഥികള് ഫോണിനോട് ബൈ പറഞ്ഞത്. ഇതോടെ ഇവിടത്തെ വിദ്യാര്ഥികള് പരീക്ഷയെഴുതുന്ന മറ്റുവിദ്യാര്ഥികള്ക്ക് മാതൃകയായി മാറിയിരിക്കുകയാണ്. ഇനി ഏകാഗ്രതയോടെ പരീക്ഷയെന്ന ഒറ്റ ലക്ഷ്യം മുന്നില്ക്കണ്ട് ഉന്നതവിജയത്തിലേക്ക് കുതിക്കുകയെന്നതാണ് ഇവരുടെ ഉറച്ചതീരുമാനം. ഇതിനായി മൊബൈല്ഫോണുകള് സ്കൂളില് ഒരുക്കിയിരിക്കുന്ന പ്രത്യേക ലോക്കറില് സൂക്ഷിക്കാന് ഏല്പ്പിച്ചിരിക്കുകയാണ് വിദ്യാര്ഥികള്. പ്രത്യേകം പേരെഴുതി സൂക്ഷിച്ചിരിക്കുന്ന മൊബൈലുകള് പരീക്ഷ അവസാനിക്കുന്ന ദിവസം തിരിച്ചു നല്കും. മൊബൈല് ഉപയോഗം വേണ്ടെന്നുവച്ചതോടെ പഠനത്തില് കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കാന് കഴിയുന്നുണ്ടെന്നു വിദ്യാര്ഥികള് പറഞ്ഞു. കോവിഡ് കാലയളവിലാണ് വിദ്യാര്ഥികള്ക്കിടയില് മൊബൈല് ഫോണിന്റെ ഉപയോഗം ക്രമാതീതമായി വര്ധിച്ചത്. സ്കൂളുകളില് അധ്യയനം നിലച്ചതോടെ ഓണ്ലൈന് ക്ലാസുകളായിരുന്നു വിദ്യാര്ഥികളുടെ ആശ്രയം. അന്നുതുടങ്ങിയ മൊബൈല് ഫോണിനോടുള്ള അടുപ്പം വിദ്യാര്ഥികളില് എല്ലാ പരിധിയും ലംഘിച്ച് വര്ധിക്കുകയായിരുന്നു. മൊബൈല്…
Read Moreചിരിക്കാത്ത അവലോകനം… ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചതെങ്ങനെ; ശ്യാമള ഡിവൈഎഫ്ഐ ഭാരവാഹിയായി പ്രവർത്തിച്ചുവന്നയാളെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥി വിവാദം അനാവശ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്കെത്തിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ തന്നെ സ്ഥാനാർഥിയാക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. വിവാദം അനാവശ്യമെന്ന് പറഞ്ഞ ഗോവിന്ദൻ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ ഉയർന്ന വിമർശനങ്ങളോട് ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചത് എങ്ങനെ എന്നായിരുന്നു പ്രതികരിച്ചത്. ജില്ലാ ഘടകവും സംസ്ഥാന സെക്രട്ടേറിയറ്റും രണ്ട് തവണ പരിശോധിച്ച പട്ടികയാണ് സംസ്ഥാന സമിതിക്ക് മുന്നിൽ വന്നത്. വിവാഹം കഴിക്കുമ്പോൾ പി.കെ. ശ്യാമള ഡിവൈഎഫ്ഐ ഭാരവാഹിയായിരുന്ന കാര്യവും സംസ്ഥാന സെക്രട്ടറി മറുപടിയിൽ ഓർമ്മിപ്പിച്ചു. പാര്ട്ടിക്ക് വേണ്ടിയും തെരഞ്ഞെടുപ്പിൽ മത്സരിച്ചും പി.കെ. ശ്യാമള പല പദവികൾ വഹിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. അനാവശ്യമായ വിവാദമാണ് ശ്യാമളയുമായി ബന്ധപ്പെട്ടുള്ളതെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Read Moreബസിൽ അഭിഭാഷകയെ ശല്യം ചെയ്ത യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ; വർക്കലയിലെ ലോഡ്ജിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം
തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ യുവതിയെ ശല്യം ചെയ്ത കേസിലെ പ്രതി ലോഡ്ജിൽ മരിച്ച നിലയിൽ. ബാലരാമപുരം സ്വദേശി വിമൽകുമാർ ആണ് മരിച്ചത്. വർക്കലയിലെ ലോഡ്ജിലാണ് വിമൽകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് കെഎസ്ആര്ടിസി ബസിൽ യാത്ര ചെയ്ത അഭിഭാഷകയെ ശല്യം ചെയ്തെന്ന പരാതിയിൽ ഇയാൾക്കെതിരെ മംഗലപുരം പോലീസ് കേസെടുത്തിരുന്നു. ദൃശ്യങ്ങൾ സഹിതമാണ് യുവതി പരാതി നൽകിയത്. ഇതേ തുടർന്ന് വിമൽകുമാറിനായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മരണം. യുവതിയുടെ പരാതിയിൽ കേസ് നമ്പർ സഹിതം ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിമൽകുമാറിനെ മുറിക്ക് പുറത്ത് കാണാത്തതിനെ തുടർന്ന് ലോഡ്ജ് മാനേജർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Read Moreഞണ്ടുകറി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ചികിത്സയിലിരിക്കെ യുവാവിന് ദാരുണാന്ത്യം; ഞണ്ടിനോട് അലർജിയുണ്ടായിരുന്നതായി ബന്ധുക്കൾ
പനങ്ങാട്: വീട്ടിൽ പാചകം ചെയ്ത ഞണ്ടുകറി കഴിച്ചതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡ് (33) ആണ് മരിച്ചത്. യുവാവിന് ഞണ്ടുകറിയോട് അലർജിയുണ്ടായിരുന്നു. നേരത്തെയും ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് എൽജിൻ ജൂഡിന് അലർജിയുണ്ടായതായി ബന്ധുക്കൾ അറിയിച്ചു. ശനിയാഴ്ച രാത്രി വീട്ടിൽ തയാറാക്കിയ ഞണ്ടുകറിയാണ് എൽജിൻ ജൂഡ് കഴിച്ചത്. ഇതിന് പിന്നാലെ യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ജൂഡിനെ നെട്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Read More