കാസര്‍ഗോഡ്: സിപിഎം പ്രാദേശികനേതാവ് കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന പരാതിയുമായി വീട്ടമ്മ .എന്മകജെ പെര്‍ളയിലെ എസ്.സുധാകരക്കെതിരേയാണു ഗുരുതര ആരോപണങ്ങളുമായി വീട്ടമ്മ രംഗത്തെത്തിയത്. സംസ്ഥാന പോലീസ് മേധാവിക്ക് തെളിവുകള്‍ സഹിതം യുവതി പരാതി നല്കി. എന്മകജെ പഞ്ചായത്തിലെ മൂന്നാംവാര്‍ഡായ മല്ലെമൂലയിലെനിന്നുള്ള സിപിഎം മെംബറാണ് സുധാകര. ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവിനും ശിക്ഷിക്കപ്പെട്ടിരുന്നു. എയ്ഡഡ് പ്രൈമറി സ്കൂള്‍ അധ്യാപകന്‍കൂടിയായ സുധാകര അടുത്തവര്‍ഷം സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കുകയാണ്. 1995 മുതലാണ് സുധാകര തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് വീട്ടമ്മ ആരോപിച്ചു. അപ്പോള്‍ അദ്ദേഹത്തിന് 24 വയസായിരുന്നു. ‘തുടക്കത്തില്‍, എന്നെ വിവാഹം കഴിക്കുമെന്നു വാഗ്ദാനം ചെയ്ത് അയാള്‍ എന്നെ ഉപയോഗിച്ചു. പിന്നീട്, അയാള്‍ മറ്റൊരാളെ വിവാഹം കഴിച്ചു. എന്റെ വിവാഹവും കഴിഞ്ഞിരുന്നു. പക്ഷേ എന്നെ അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നതു തുടര്‍ന്നു. സ്വന്തം നഗ്നവീഡിയോകള്‍ എന്റെ ഫോണിലേക്ക് അയച്ചു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്റെ പക്കലേക്ക് വരണമെന്നും…
Read MoreCategory: Top News
വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകന്റെ ഫോണിൽ അശ്ലീല ദൃശ്യങ്ങളുടെ ശേഖരം; ഇതിൽ കുട്ടികളുടെ വീഡിയോകളും; പരാതിയുമായി കൂടുതൽ വിദ്യാർഥികൾ രംഗത്ത്
പാലക്കാട്; മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകന്റെ ഫോണിൽ അശ്ലീല ദൃശ്യങ്ങളുടെ വൻശേഖരം. കുട്ടികളുടേതടക്കം നഗ്നദൃശ്യങ്ങളും ഇതിൽ ഉണ്ട്. അതേസമയം, അധ്യാപകനെതിരെ പരാതിയുമായി കൂടുതൽ കുട്ടികൾ രംഗത്തെത്തി. അഞ്ച് കുട്ടികൾ കൂടിയാണ് അധ്യാപകനെതിരെ പരാതി നൽകിയത്. മലമ്പുഴ കല്ലേപ്പുള്ളി പിഎഎംഎം യുപി സ്കൂൾ സംസ്കൃത അധ്യാപകൻ അനിലാണ് മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ ഇയാൾ റിമാൻഡിലാണ്.
Read Moreതെളിവുകള്‍ പരിശോധിക്കാന്‍ രണ്ട് തരം സമീപനം; ദിലീപിനെതിരായ തെളിവുകള്‍ പക്ഷപാതപരമായി തള്ളി; വിചാരണക്കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷന് ഡിജിയുടെ നിയമോപദേശം. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാല്‍ ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ലെന്നുമാണ് നിയമോപദേശം. ദിലീപിനെതിരെ ഗൗരവമേറിയ നിര്‍വധി തെളിവുകള്‍ സമര്‍പ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തില്‍ പറയുന്നു. ജഡ്ജി പെരുമാറിയത് വിവേചനപരമായിട്ടാണ്. തെളിവുകള്‍ പരിശോധിക്കാന്‍ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ക്ക് എതിരെ അംഗീകരിച്ച തെളിവുകള്‍ പോലും ദിലീപിനെതിരെ അംഗീകരിച്ചില്ല. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാന്‍ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമര്‍ശങ്ങള്‍ എന്നും നിയമോപദേശത്തില്‍ പറയുന്നു. അടുത്ത ആഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു…
Read Moreഒറ്റ ദിവസംകൊണ്ട് അനാഥരായവർ; രജനിയുടെ മരണത്തോടെ ജീവിതം വഴിമുട്ടി മക്കൾ; സുരക്ഷിതമല്ലാത്ത ഒറ്റമുറി വീട്ടിൽ അനിയൻമാരേ മാറോട് ചേർത്ത് ചേച്ചി
ഉപ്പുതറ: അമ്മ കൊല്ലപ്പെടുകയും അച്ഛനെ കാണാതാകുകയും ചെയ്തതോടെ ജീവിതം വഴിമുട്ടി മൂന്ന് മക്കൾ. അനാഥത്വം മാത്രമല്ല ഇവരുടെ മുന്നിലെ ചോദ്യം. ഇനിയെങ്ങനെ പഠിക്കും, ജീവിക്കും. ഇതിനൊന്നും ഉത്തരം കണ്ടെത്താനാകാതെ വീർപ്പുമുട്ടി കഴിയുകയാണ് മത്തായിപ്പാറ മലേക്കാവിൽ രതീഷ് ( സുബിൻ) – രജനി ദമ്പതികളുടെ മക്കളായ രേവതിയും രതിനും രാജീവും. രജനി കൊല ചെയ്യപ്പെട്ടതോടെ ഒറ്റ ദിവസം കൊണ്ടാണ് ഇവർ അനാഥരായത്. അച്ഛൻ ഒളിവിൽ പോയി . സ്വന്തമെന്ന് പറയാൻ രജനിയുടെ രണ്ട് സഹോദരിമാരും അമ്മയും മാത്രമാണിവർക്കുള്ളത്. രേവതി ബിരുദ വിദ്യാർഥിയാണ്. രതിൻ പ്ലസ്ടു വിദ്യാർഥിയും രാജീവ് പത്താംക്ലാസ് വിദ്യാർഥിയുമാണ്. അമ്മയെ കൊല്ലപ്പെട്ട നിലയിൽ ആദ്യം കണ്ട രാജീവ് അതിന്റെ ഞെട്ടലിൽനിന്ന് മുക്തനായിട്ടില്ല. അടച്ചുറപ്പില്ലാത്ത ഒറ്റമുറി ഷെഡിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. പുല്ലുമേഞ്ഞ ഷെഡിനു മുകളിൽ പഴകിയ പടുത വലിച്ചുകെട്ടിയാണ് മഴയിൽനിന്ന് രക്ഷ നേടുന്നത്. ലൈഫിൽ വീട് അനുവദിച്ചെങ്കിലും ബാക്കി…
Read Moreവിവാഹിതരായ കമിതാക്കളുടെ പ്രണയം വീട്ടിലറിഞ്ഞു; ഇരുവരേയും കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ; വിതുരയിലെ ലോഡ്ജിൽ നിന്ന് ഇരുവരേയും കണ്ടെത്തുമ്പോൾ…
തിരുവനന്തപുരം: വിതുരയിൽ കമിതാക്കളെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട് സ്വദേശിനി മഞ്ജു (31) എന്നിവരാണ് മരിച്ചത്. വിവാഹിതരായ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ബന്ധം ഇരുവരുടെയും വീട്ടിൽ അറിഞ്ഞതിനെതുടർന്ന് പ്രശ്നം ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. സുബിനെ കാണാതായതിന് മാരായമുട്ടത്തും മഞ്ജുവിനെ കാണാതായതിന് ആര്യങ്കോടും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
Read Moreമരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം സ്കൂട്ടറിന് പിന്നിലിരുന്ന് വരുമ്പോഴായിരുന്നു അപകടം
തിരുവനന്തപുരം: മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവാവിന് ദാരുണാന്ത്യം. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്. ബ്രൈമൂർ – പാലോട് റൂട്ടിൽ മുല്ലച്ചൽ വളവിലാണ് സംഭവം. റോഡുവക്കിൽ ഉണങ്ങി നിന്ന മാഞ്ചിയത്തിന്റെ ചില്ലയാണ് ഒടിഞ്ഞുവീണത്. സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. ബന്ധുവായ ജോയി ഓടിച്ചിരുന്ന സ്കൂട്ടറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന ഷൈജുവിന്റെ തലയിലാണ് മരം ഒടിഞ്ഞുവീണത്. ഉടൻതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പാലോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreസഹപ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; തന്നെ ഒഴിവാക്കി മറ്റൊരു വിവാഹത്തിന് ഒരുങ്ങിയ കാമുകനായ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ കുടുക്കി യുവതി
തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശി സുമിത് അമർപാൽ പൻവീർ ആണ് പിടിയിലായത്. മുംബൈയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് സിഐഎസ്എഫ് എസ്ഐ സുമിതിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷമായിരുന്നു കേസിന് ആസ്പദമായ സംഭവം. മുംബൈ വിമാനത്താവളത്തിൽ ജോലിനോക്കുന്ന കാലയളവിൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സമീപകാലത്താണ് സുമിത് അമർപാൽ പൻവീർ സ്ഥലംമാറ്റം ലഭിച്ച് തിരുവനന്തപുരത്തെത്തിയത്. ഇതിനിടെ പ്രതി മറ്റൊരു വിവാഹത്തിന് തയാറെടുക്കുന്നതായി പരാതിക്കാരി അറിഞ്ഞു. ഇതേ തുടർന്ന് ഇവർ മുംബൈയിലെ നിർമൽ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മുംബൈയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ വലിയതുറ പോലീസിലും തുടർന്ന് കോടതിയിലും ഹാജരാക്കിയിരുന്നു. പിന്നാലെ ബുധനാഴ്ച വൈകുന്നേരത്തോടെ ട്രെയിൻ മാർഗം മുംബൈയിലേക്കു കൊണ്ടുപോയി.
Read Moreഉടൻ പണം..! വെള്ള പേപ്പറിൽ എഴുതിയ നാലു നമ്പറുകൾ മാത്രം; വില മുപ്പത് രൂപമാത്രം; വ്യാജ ലോട്ടറി വില്പനയിലൂടെ ദിവസവും മറിയുന്നതു ലക്ഷങ്ങള്‍
കോട്ടയം: കോട്ടയം ജില്ലയിലെ ലോട്ടറി മേഖലയ്ക്കു ഭീഷണിയായി വ്യാജ ലോട്ടറി വില്പന വീണ്ടും സജീവം. ഈരാറ്റുപേട്ട, പാലാ, കോട്ടയം, ചങ്ങനാശേരി, തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാജ ലോട്ടറി വില്പന തകൃതിയായി നടക്കുന്നത്. വ്യാജ ലോട്ടറി വില്പനയില് മാത്രം വന്‍തുക ഓരോ ദിവസവും ജില്ലയില്‍ മറിയുന്നതായാണ് സൂചന. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ഒറ്റ നമ്പര്‍ ലോട്ടറിയുടെ രീതിയിലാണ് വ്യാജ ലോട്ടറികളും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളായി ജില്ലയില്‍ സര്‍ക്കാരിന്റെ ലോട്ടറി വില്പനയില് വന്‍ കുതിച്ചു ചാട്ടമുണ്ടായിരുന്നു. ഇതോടെ ലോട്ടറി വില്പന തൊഴിലായി സ്വീകരിച്ചവരും നിരവധിയായിരുന്നു. എന്നാല്‍ ഏതാനും നാളുകളായി ലോട്ടറി വില്പനയില് കടുത്ത മാന്ദ്യമാണ് അനുഭവപ്പെടുന്നത്. മുമ്പുണ്ടായിരുന്നതിന്റെ പകുതി പോലും ടിക്കറ്റുകള്‍ കടകളില്‍ നിന്നും ഏജന്റുമാരുടെ പക്കല്‍ നിന്നും വിറ്റുപോകാത്ത സാഹചര്യമുണ്ടായതോടെയാണ് ലോട്ടറി തൊഴിലാളികള്‍ ഇതുസംബന്ധിച്ചു അന്വേഷണം നടത്തിയത്. തുടര്‍ന്നാണ് സംസ്ഥാന ലോട്ടറിയ്ക്കു ബദലായി വ്യാജ ലോട്ടറി വില്പന…
Read Moreബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം;അറസ്റ്റിനുള്ള വിലക്ക് തുടരും; ഈ മാസം 21 വരെ അറസ്റ്റ് പാടില്ല; പരാതിക്കാരിയെ കക്ഷി ചേര്‍ത്തു
കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്ത് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 21 വരെ അറസ്റ്റ് പാടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. ഹര്‍ജിയില്‍ പരാതിക്കാരിയെ കക്ഷി ചേര്‍ത്തു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മില്‍ ഉണ്ടായതെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു.ഗര്‍ഭഛിദ്രത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. മൂന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. കേസില്‍ പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബര്‍ ആക്രമണം നടക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ കോടതിയെ…
Read Moreഎനിക്കും പെൺമക്കളുണ്ട്; പോക്സോ കേസ് പ്രതിക്ക് സഹതടവുകാരന്റെ മർദനം; അടിയേറ്റ് തങ്കപ്പന്റെ പല്ല് കൊഴിഞ്ഞുപോയി; ഒരച്ഛനെന്ന നിലയിലുള്ള രോഷം കൊണ്ട് ചെയ്തതെന്ന് തമ്പി
ജില്ലാ ജയിലിൽ ആലപ്പുഴ: ജില്ലാ ജയിലിൽ പോക്സോ കേസ് പ്രതിക്ക് സഹതടവുകാരന്റെ മർദനം. സംഭവത്തിൽ അടിപിടിക്കേസിലെ പ്രതിയായ റോണിക്കെതിരേ (40) സൗത്ത് പോലീസ് കേസെടുത്തു. പോക്സോ കേസ് പ്രതി തങ്കപ്പനാണ് (85) മർദനമേറ്റത്. പുതുവത്സരദിനത്തിലായിരുന്നു സംഭവം. ഇരുവരും കഴിഞ്ഞ 31നാണ് ജില്ലാ ജയിലിലെത്തിയത്. തങ്കപ്പൻ പോക്സോ കേസിലെ പ്രതിയാണെന്ന് റോണിക്ക് അറിയില്ലായിരുന്നു. ഇതറിഞ്ഞതോടെ തനിക്കും പെൺമക്കളുണ്ടെന്ന് പറഞ്ഞുകൊണ്ട് മർദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ ജയിൽ ഉദ്യോഗസ്ഥരാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ഒരച്ഛനെന്ന നിലയിലുള്ള രോഷം കൊണ്ട് മർദിച്ചതാണെന്നായിരുന്നു പ്രതി പോലീസിനോടു പറഞ്ഞത്. സംഭവത്തിൽ തങ്കപ്പന്റെ പല്ലുകൊഴിഞ്ഞു. കഴിഞ്ഞ 29നും ജില്ലാ ജയിലിൽ തടവുകാരനെ സഹതടവുകാരൻ മർദിച്ചിരുന്നു. ജില്ലാ ജയിലിലെ തടവുകാരനായ തമ്പിക്കുട്ടനാണ് (53) മർദനമേറ്റത്. ജയിലിൽ മൂത്രമൊഴിച്ചുവെന്ന വിരോധത്തിലാണ് സഹതടവുകാരനായ മണികണ്ഠൻ തമ്പിക്കുട്ടനെ മർദിച്ചത്. തന്റെ ദേഹം വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് ബാത്ത്റൂമിൽ എത്തിക്കുകയും തലയ്ക്ക് കൈകൊണ്ടും പ്ലാസ്റ്റിക്ക് ബക്കറ്റുപയോഗിച്ചും മർദിക്കുകയായിരുന്നു. ഈ…
Read More