കോട്ടയം: ജില്ലയിൽ റോഡപകടങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കൂടുതലും ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോട്ടയം നഗരത്തിലും ചുറ്റുപാടും നടന്ന വിവിധ റോഡപകടത്തിൽ ഒരു ജീവൻ പൊലിയുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്. കഴിഞ്ഞ ദിവസം ഈരയിൽക്കടവ്-മണിപ്പുഴ റോഡിൽ ബൈക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ പുതുപ്പള്ളി സ്വദേശിയായ തൃക്കോതമംഗലം കടവിൽപറന്പിൽ ഗോകുലത്തിൽ ജി. ഗോകുൽ (20) മരിച്ചു. ഇതിനുപിന്നാലെ ചുങ്കം മെഡിക്കൽ കോളജ് റോഡിൽ തിരുവാറ്റയിൽ രണ്ടു ദിവസങ്ങളിലായി ഒരേ സ്ഥലത്ത് നടന്ന രണ്ട് അപകടങ്ങളിൽ മൂന്നുപേർക്കും ഏറ്റുമാനൂർ പേരൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു പേർക്കും പരിക്കേറ്റിരുന്നു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സുരക്ഷാ സംവിധാനങ്ങളും പോലീസ് നിരീക്ഷണവും കൂടിവരുന്ന സാഹചര്യത്തിലാണ് റോഡപകടങ്ങളും കൂടുന്നത്. ഇരുചക്ര വാഹനങ്ങളുടെ അമിത വേഗതയാണ് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്.…
Read MoreCategory: Top News
വിനോദിന്റെ വിനോദം ഇനി നടക്കില്ല; വിവാഹ തട്ടിപ്പുകാരനെ കുടുക്കി ആദ്യഭാര്യ; രണ്ടാം ഭാര്യയുടെ നിർണായകമായ മൊഴി അഴിക്കുള്ളിലേക്കും;തട്ടിപ്പിനോടൊപ്പം പീഡനക്കേസുമെടുത്ത് പോലീസ്
ഏറ്റുമാനൂർ: രണ്ടാം ഭാര്യയുടെ മൊഴി നിർണായകമായി. വിവാഹ തട്ടിപ്പിനു പിന്നാലെ പീഡന കേസ് കൂടി രേഖപ്പെടുത്തിയതോടെ കാസർഗോഡ് സ്വദേശി റിമാർഡിൽ. വിവാഹ തട്ടിപ്പു നടത്തി രണ്ടാം ഭാര്യയുമായി കണ്ണൂരിലും കാസർഗോഡും കറങ്ങി നടന്ന പ്രതിയെ പോലീസ് പിടിച്ചത് അതിവിദഗ്ദമായി. കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവങ്ങൾ പുറത്തറിഞ്ഞതോടെയാണ് ഒന്നാം ഭാര്യക്കു പിന്നാലെ രണ്ടാം ഭാര്യയും പ്രതിക്കെതിരേ നിയമനടപടിക്ക് മുതിർന്നത്. രണ്ടാം ഭാര്യയും ഏറ്റുമാനൂർ സ്വദേശിനിയുമായ യുവതിയുടെ പരാതിയിൽ പീഡന കേസിലാണ് ഇയാളെ ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുന്നത്. ആദ്യ വിവാഹം മറച്ചുവെച്ചു രണ്ടാമതു വിവാഹം കഴിച്ച വിനോദിനെതിരേ രണ്ടാം ഭാര്യയും വീട്ടുകാരും രംഗത്തു വന്നിരിക്കുകയാണ് ഇപ്പോൾ. നിജസ്ഥിതി മനസിലാക്കിയ രണ്ടാം ഭാര്യ വീട്ടുകാർക്കൊപ്പം പോയി. ആദ്യഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന പ്രതി ജൂണിലാണ് രണ്ടാമതു വിവാഹം കഴിക്കുന്നത്. രണ്ടാം വിവാഹം കഴിഞ്ഞു കണ്ണൂരിൽ താമസിക്കുന്ന തന്റെ…
Read Moreഒടുവിൽ മറനീക്കി പുറത്തേക്ക്…! സ്വപ്നയ്ക്കു പിന്നാലെ ശിവശങ്കറും പറഞ്ഞു; പ്രതിപക്ഷത്തിന്റെ ആരോപണവും ശരിയായി; സിപിഎമ്മിലെ ഉന്നത നേതാവിന്റെ കുടുംബത്തിലേക്ക് ഇഡി
സ്വന്തം ലേഖകന്‍കൊച്ചി: സ്വര്‍ണക്കടത്തും മറ്റു സര്‍ക്കാര്‍ പദ്ധതികളിലും അന്വേഷണം ശക്തമാക്കി മുന്നോട്ടു പോകുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സിപിഎമ്മിലെ ഉന്നത നേതാവിന്റെ കുടുംബത്തിലേക്കും കടക്കുന്നു. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടു പ്രതിപക്ഷം ആരോപണമുന്നയിക്കുന്ന ബന്ധുവിന് നേരേയാണ് ഇഡിയും നീങ്ങുന്നത്.ശിവശങ്കറില്നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫോണിലൂടെ ഇവരുമായി ബന്ധപ്പെട്ടതെന്നറിയുന്നു. ശിവശങ്കറുമായി ബന്ധപ്പെട്ട സ്പ്രിംഗ്ളർ, മറ്റു ഐടി പ്രോജക്ടുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിശദീകരണമാണ് ചോദിച്ചത്. ശിവശങ്കറിന്റെ മൊഴിയില്‍നിന്നും ലഭിച്ച വിവരങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ വിളിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. അടുത്ത ഘട്ടത്തിനു മുന്നോടിയായിട്ടുള്ള നടപടിക്രമം മാത്രമാണെന്നാണ് ഇഡി വൃത്തങ്ങളില്‍നിന്നും ലഭിക്കൂന്ന സൂചന. സ്വര്‍ണക്കടത്തിനു മുമ്പു തന്നെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണമായിരുന്നു സ്പ്രിംഗ്ളർ വിവാദം. എന്നാല്‍ ഇതിനു ചുക്കാന്‍ പിടിച്ച ശിവശങ്കര്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ വേണ്ടി സ്വയം കുറ്റം ഏറ്റെടുത്തിരുന്നു. ഈ കേസില്‍ ഉന്നതനും കുടുംബത്തിനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ശിവശങ്കര്‍ കുറ്റം ഏറ്റെടുത്തതോടെ പാര്‍ട്ടിയും ഇയാളെ…
Read Moreകോട്ടയത്ത് കൂടുതൽ സീറ്റ് വേണമെന്ന് ജോസ് പക്ഷം: അർഹതപ്പെട്ട സീറ്റ് നിഷേധിച്ചാൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ഭീഷണിയുമായി സിപിഐ; ഇടത് മുന്നണി സീറ്റ് വിഭജനം പ്രതിസന്ധിയില്‍
കോട്ടയം: കോട്ടയം ജില്ലയില്‍ ഇടത് മുന്നണി സീറ്റ് വിഭജനം പ്രതിസന്ധിയില്‍. ജോസ് പക്ഷം കൂടുതല്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. കോട്ടയത്ത് കേരള കോണ്‍ഗ്രസ് ശക്തമായ പാര്‍ട്ടിയാണെന്നും ശക്തിക്ക് അനുസരിച്ച് അര്‍ഹമായ പരിഗണന വേണമെന്നും ഇക്കാര്യത്തില്‍ സിപിഐയും സിപിഎമ്മും വിട്ടുവീഴ്ച്ചയ്ക്ക് തയാറാകണമെന്നും ജോസ് വിഭാഗം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. 22 ഡിവിഷനുള്ള ജില്ലാ പഞ്ചായത്തില്‍ 12 സീറ്റുകളാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നതെന്നാണ് സൂചന. എന്നാല്‍ ഒന്‍പ് സീറ്റ് നല്‍കാമെന്നാണ് സിപിഎം നിലപാട്. പത്ത് സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. അഞ്ച് സീറ്റില്‍ മത്സരിച്ചിരുന്ന സിപിഐ കേരള കോണ്‍ഗ്രസിന് വേണ്ടി ഒരു സീറ്റ് വിട്ട് നല്‍കിയിരുന്നു. ഇപ്പോള്‍ നാല് സീറ്റ് മാത്രമാണ് സിപിഐക്കുള്ളത്. എന്നാല്‍ സിപിഐ ഒരു സീറ്റ് കൂടി വിട്ട് നല്കിയാല് മാത്രമേ കേരള കോണ്‍ഗ്രസിന് ഒന്‍പത് സീറ്റ് കൊടുക്കാന്‍ സാധിക്കു. പക്ഷെ സിപിഐ…
Read Moreതിരുമ്മല്‍ കേന്ദ്രങ്ങളിൽ വേറെ ഇടപാടും! ഇടുങ്ങിയ മുറിയും പ്രത്യേക ലൈറ്റുകളും; ഒറ്റനോട്ടത്തിൽ കണ്ടെത്താൻ സാധിക്കാത്ത രീതിയിൽ നിർമാണം; എറണാകുളത്തെ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
കൊച്ചി: തിരുമ്മല്‍ കേന്ദ്രങ്ങളുടെ മറവില്‍ അനാശാസ്യം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് വിവിധ തിരുമ്മല്‍ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. യാതൊരുവിധ ലൈസന്‍സുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് സര്ട്ടിഫിക്കറ്റുകളുണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തിരുമ്മല്‍ കേന്ദ്രങ്ങളുടെ മറവില്‍ ആയിരങ്ങള്‍ വാങ്ങി അനാശ്വാസ്യം നടന്നിരുന്നതായ വ്യക്തമായ തെളിവുകളാണു പോലീസിനു ലഭിച്ചത്. ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷനു സമീപത്ത് പ്രവര്‍ത്തിക്കുന്ന ലാക്മി സ്പാ, ആസാദ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍ ആരോഗ്യ സ്പാ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ആദ്യ സ്ഥാപനത്തിലെ റെയ്ഡുകള്‍ക്കുശേഷം പുറത്തിറങ്ങി മറ്റ് സ്ഥാപനങ്ങളില്‍ എത്തിയപ്പോഴേക്കും ഇവിടെയുള്ളവര്‍ മുങ്ങിയതായി പോലീസ് പറയുന്നു. മുറികള്‍ പൂട്ടാതെയും ഫാനുകളും ലൈറ്റുകളും ഓഫാക്കാതെയുമാണു പലരും മുങ്ങിയത്. രാവിലത്തെ പരിശോധനകള്‍ക്കുശേഷം ഉച്ചകഴിഞ്ഞ് മൂന്ന് സ്ഥാപനങ്ങളിലും പോലീസ് പരിശോധന നടത്താനായി എത്തി. ഒരു ദിവസം മാത്രം 90,000 രൂപയുടെ വരുമാനം ഇത്തരം…
Read Moreഅഞ്ചു വർഷം, 150 വിദേശയാത്ര; ഷാജിക്കെതിരേ ഇഡി അന്വേഷണം;ഹവാല ബന്ധമുണ്ടെന്ന് ആരോപണം; ബിനാമി പേരില്‍ ഷാജിക്ക് ഭൂമിയുണ്ടെന്നുകാട്ടി വീണ്ടും പരാതി
സ്വന്തംലേഖകന്‍ കോഴിക്കോട്: കെ.എം.ഷാജിയുടെ വിദേശയാത്രകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ 150 തവണ വിദേശയാത്രകള്‍ നടത്തിയതായി ഇഡി മുമ്പാകെ ഐഎന്‍എല്‍ നേതാവ് എന്‍.കെ.അബ്ദുള്‍ അസീസ് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദേശയാത്രകളെക്കുറിച്ചു പരിശോധിക്കുന്നത്. ഔദ്യോഗിക ആവശ്യത്തിനാണെങ്കില് നിയമസഭാ സ്പീക്കറുടെ അനുമതി തേടണം. എന്നാല്‍, ഷാജി യാത്രസംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിരുന്നില്ല. അതിനാല്‍ സ്വകാര്യ യാത്രകളായി മാത്രമേ ഇതിനെ കണക്കാക്കാനാവൂ. ഈ സാഹചര്യത്തിലാണ് ഷാജിയുടെ വിദേശയാത്രകള്‍ സംബന്ധിച്ചു പരാതി നല്‍കിയത്. ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉള്ളത്. ഷാജിക്ക് ഹവാല ഇടപാടുകളുള്ള ചില വ്യക്തികളുമായി ബന്ധമുണ്ടെന്നും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഷാജിയുടെ അടുത്ത സുഹൃത്തുക്കള്‍ ഹവാല കേസുകളിലും സാമ്പത്തിക കുറ്റകൃത്യങ്ങളിലും പെട്ടവരാണെന്ന് പരാതിയിൽ ആരോപിക്കുന്നു. ഇവരുമായി ചേര്‍ന്ന് വരവില്‍ കവിഞ്ഞ സ്വത്തുക്കള്‍ സമ്പാദിച്ചതായുള്ള ആക്ഷേപവും പരാതിയിലുണ്ട്. കൂടാതെ സുഹൃത്തുക്കളുടെ ആഡംബര കാറില്‍ ആദ്യയാത്രക്കാരനായിരുന്നത് ഷാജിയായിരുന്നത്രേ. വിദേശയാത്രകള്‍ സ്പോണ്സര് ചെയ്തത് ഈ സുഹൃത്തുക്കളാണ്.…
Read Moreസിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ് കോടിയേരി; തുടർ ചികിത്സയ്ക്കായി മാറി നിൽക്കുന്നുവെന്ന സെക്രട്ടറിയുടെ ആവശ്യം അംഗീകരിച്ച് സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു. എ. വിജയരാഘവനാണ് താത്കാലിക ചുമതല. തുടർ ചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽനിന്നും അവധി അനുവദിക്കണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. കോടിയേരിയുടെ സ്ഥാനമൊഴിയൽ പിബിയും കേന്ദ്ര കമ്മിറ്റിയും അംഗീകരിച്ചിട്ടുണ്ട്. അവധി എത്രകാലത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മകന്റെ പേരിലുള്ള ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് കോടിയേരി മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും സൂചനകളുണ്ട്. മയക്കുമരുന്ന് കേസിൽ കോടിയേരിയുടെ മകൻ ബിനീഷ് ബംഗളൂരുവിൽ റിമാൻഡിൽ കഴിയുകയാണ്. വിഷയത്തിൽ പാർട്ടി തന്നെ പ്രതിരോധത്തിൽ നിൽക്കുന്ന സാഹചര്യത്തിലാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ, കോടിയേരി ചികിത്സയ്ക്കായി അമേരിക്കയിൽ പോയപ്പോൾ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിന്നിരുന്നില്ല. പകരം സെക്രട്ടറിയേറ്റ് സെന്റർ കൂട്ടായി പാർട്ടി ചുമതല നിർവഹിക്കാനാണ് തീരുമാനിച്ചിരുന്നത്.
Read Moreസ്വപ്ന എല്ലാം പറഞ്ഞു ; ശിവശങ്കറിലൂടെ വമ്പന്സ്രാവുകളിലേക്ക്; ഇഡിക്ക് പിന്നാലെ വരിഞ്ഞു മുറുക്കാൻ മറ്റ് കേന്ദ്ര ഏജൻസികൾ; ഉത്തരവാദിത്വത്തില്‍നിന്നു തലയൂരാനാവാതെ സര്‍ക്കാരും
ജോണ്സണ് വേങ്ങത്തടം കൊച്ചി: സ്വര്‍ണക്കടത്തിലും മറ്റു സര്‍ക്കാര്‍ പദ്ധതികളിലും ശിവശങ്കറിന്റെയും മറ്റുള്ളവരുടെയും പങ്കാളിത്തത്തെക്കുറിച്ചുള്ള സ്വപ്നയുടെ തുറന്നു പറച്ചില് വെട്ടിലാക്കുന്നത് സര്‍ക്കാരിനെ.അന്വേഷണത്തോടു സഹകരിക്കാതെ മാറിനിന്ന സ്വപ്ന പെട്ടെന്നാണ് എല്ലാം തുറന്നുപറയുന്നത്. പ്രതിഭാഗം പറയുന്നതു പോലെ മാനസിക സമര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് എല്ലാം തുറന്നുപറയുന്നതെന്നു വിശ്വസിക്കുമ്പോള്‍ ശിവശങ്കറിലൂടെ സര്‍ക്കാരിനെയും മറ്റു ഉന്നതരെയും വെട്ടിലാക്കാനുള്ള നീക്കമാണ് ഇഡി നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരിലേക്കുള്ള അന്വേഷണത്തിനു വേഗം വന്നിരിക്കുകയാണ്. കോവിഡില്‍നിന്നു സുഖം പ്രാപിച്ച് സി.എം. രവീന്ദ്രന് എത്തുന്നതോടെ കൂടുതല്‍ പ്രമുഖരും പ്രതിപ്പട്ടികയിലേക്ക് വരും. ഇതെല്ലാം മുന്നില്‍ കണ്ടാണ് ശിവശങ്കറിനെയും സ്വപ്നയെയും ഇഡി മുന്നില്‍ നിര്‍ത്തുന്നത്. ലൈഫ് മിഷന് ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ സ്വപ്നപദ്ധതികളിലേക്കും അന്വേഷണത്തിന്റെ വേഗം വര്‍ധിക്കും. ശിവശങ്കറിന്റെ നേതൃത്വത്തിലാണ് ഇടപാടുകളും പദ്ധതികളും നടപ്പിലാക്കിയതെങ്കിലും ഉത്തരവാദിത്വത്തില്‍നിന്നും സര്‍ക്കാരിനും തലയൂരാന്‍ സാധിക്കില്ല. ഇതില്‍ പങ്കാളികളായവരെല്ലാം പ്രതിപ്പട്ടികയിലേക്ക് വരാനുള്ള സാധ്യതയേറുകയാണ്. കുരുക്കായി വിജിലൻസ് നീക്കവുംസ്വര്ണക്കടത്തിലും ലൈഫ് മിഷനിലും…
Read Moreനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയത് ഗണേഷ് കുമാറിന്റെ സെക്രട്ടറിയെന്ന് റിപ്പോർട്ട്; സിസിടിവി ദൃശ്യങ്ങളും ലോഡ്ജ് രേഖകളും കുരുക്കു മുറുക്കി
കാസർഗോഡ്: നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പ് സാക്ഷിയായ വിപിൻലാലിനെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറെന്ന് റിപ്പോർട്ട്. ഇക്കാര്യം വിശദമാക്കി ബേക്കൽ പോലീസ് ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.ജനുവരി 23നാണ് സംഭവം. കേസിലെ പ്രധാന പ്രോസിക്യൂഷന് സാക്ഷിയും ബേക്കല്‍ സ്വദേശിയുമായ വിപിന്‍ലാലിനെ തേടി കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ബേക്കലിലെത്തി. തൃക്കണ്ണാടെ ബന്ധുവീട്ടിലെത്തിയ പ്രദീപ്, വിപിനെ നേരിട്ട് കാണാൻ സാധിക്കാത്തതിനെ തുടര്‍ന്ന് അമ്മാവന് ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി. ഇവിടെ നിന്നും വിപിന്റെ അമ്മയെ വിളിച്ച് വിപിന്റെ വക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തി. തുടർന്ന് വിപിനോട് മൊഴിമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. കത്തുകളിലൂടേയും സമ്മര്‍ദം തുടര്‍ന്നതായും പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സമ്മര്‍ദ്ദം സഹിക്കവയ്യാതെയാണ് സെപ്റ്റംബര്‍ 26ന് വിപിൻ ബേക്കല്‍ പോലീസിന്…
Read Moreപാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാൻ തീവ്രമായി ആഗ്രഹിക്കും , പക്ഷേ വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ, അഭിനിവേശമോ ഇല്ലാത്ത വിദ്യാർഥി; രാഹുലിനെക്കുറിച്ച് ഒബാമ പുസ്തകത്തിൽ കുറിച്ചതിങ്ങനെ..
വാഷിംഗ്ടണ്‍: അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പുതിയ പുസ്തകത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും രാഹുൽ ഗാന്ധിയെയും കുറിച്ച് പരാമർശം. ഒബാമയുടെ രാഷ്ട്രീയ ഓർമക്കുറിപ്പുകൾ നിറഞ്ഞ “എ പ്രോമിസ്ഡ് ലാൻഡ്’ എന്ന പുസ്തകത്തിലാണ് ഇരുനേതാക്കളെയുംക്കുറിച്ച് പറയുന്നത്. രാഹുൽ ഗാന്ധി മതിപ്പുളവാക്കാൻ ആഗ്രഹമുണ്ടെങ്കിലും വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തിയെന്നും ഒബാമ വിശേഷിപ്പിക്കുന്നു. പാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാൻ തീവ്രമായി രാഹുൽ ആഗ്രഹിക്കുന്നു. അതേസമയം വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ, അതിനോട് അഭിനിവേശമോ ഇല്ലാത്ത വിദ്യാർഥിയെ പോലെയാണ് രാഹുലെന്നും ഒബാമ പുസ്തകത്തിൽ കുറിച്ചു. ഒബാമയുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തെ കുറിച്ച് പരാമർശിക്കുന്നതാണ് എ പ്രൊമിസ്ഡ് ലാൻഡ് എന്ന പുസ്തകം. വൈറ്റ് ഹൗസിലെ എട്ടുവർഷം നീണ്ട ജീവിതത്തെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി എന്നിവർക്ക് പുറമേ, യുഎസിലെ അടക്കം മറ്റ്…
Read More