പാലോട്: സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വീടുകളിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. നന്ദിയോട് പൗവത്തൂർ സ്മിതാ ഭവനിൽ ദീപുകൃഷ്ണൻ (36) ആണ് അറസ്റ്റിലായത്. വീടുകളിലെത്തി അവിടെയുള്ള സ്ത്രീകളുടെ നഗ്നചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും യു ട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും അത് ഉറപ്പു വരുത്തുന്നതിന് വന്നതാണെന്നും തെറ്റിധരിപ്പിക്കും. തുടർന്ന് ശരീരത്തിന്റെ അളവെടുക്കണമെന്ന് ആവശ്യപ്പെടുകയും അതിനായി ഇരയുടെ കൈയിൽ നിന്നും സമ്മതപത്രം എഴുതി വാങ്ങുകയും ചെയ്യും. ശേഷം അളവെടുക്കുന്നതിനിടയിൽ അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. പോലീസുകാരെപ്പോലെ രൂപഭാവം വരുത്തി മാന്യമായ വേഷത്തിലാണ് ഇയാൾ വീടുകളിലെത്തിയിരുന്നത്. ഈമാസം നാലിന് പാലോട് സ്വദേശിനി പാലോട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നു വരികയായിരുന്നു. ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരം റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ തമ്പാനൂരിലെ ഒരു ലോഡ്ജിൽ നിന്നാണ് പിടികൂടിയത്.…
Read MoreCategory: Top News
“അവഹേളനം ഖുറാനോടോ..?’സർക്കാരിനെ ഇകഴ്ത്താൻ പ്രതിപക്ഷം ഖുറാനെപ്പോലും ആയുധമാക്കുന്നു; തുടർഭരണമുണ്ടാകുമെന്ന തിരിച്ചറിവിലാണ് പ്രതിപക്ഷം കള്ളപ്രചാരണങ്ങൾ നടത്തുന്നതെന്ന് കോടിയേരി
തിരുവനന്തപുരം:എൽഡിഎഫ് സർക്കാരിനെ ഇകഴ്ത്താൻ വേണ്ടി പ്രതിപക്ഷം വിശ്വാസികളുടെ പുണ്യഗ്രന്ഥമായ ഖുറാനെപ്പോലും ആയുധമാക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജലീലിനും സർക്കാരിനുമെതിരേ നടത്തുന്ന ഖുറാൻ വിരുദ്ധ പ്രക്ഷോഭം ഗതികിട്ടാപ്രേതമായി ഒടുങ്ങുമെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി വ്യക്തമാക്കി. “അവഹേളനം ഖുറാനോടോ..?’ എന്ന തലക്കെട്ടോടെയാണ് കോടിയേരി ലേഖനം ഏഴുതിയിരിക്കുന്നത്. പ്രതിപക്ഷസമരം ജനാധിപത്യ സമരമല്ല, സമരഭാസമാണ്. പുണ്യഗ്രന്ഥമായ ഖുറാനോട് ആർഎസ്എസിനെപ്പോലെ ഒരു അലർജി മുസ്ലിം ലീഗിനും കോൺഗ്രസിനും എന്തിനാണെന്നും ലേഖനത്തിൽ കോടിയേരി ചോദിക്കുന്നു. ഖുറാനോടും ബൈബിളിനോടും ഭഗവത്ഗീതയോടും കമ്യൂണിസ്റ്റുകാർക്ക് ഒരേ സമീപനമാണ് ഉള്ളത്. എന്നാൽ ആർഎസ്എസിനും ബിജെപിക്കും ഖുറാനോടുള്ള വിരോധം മറയില്ലാത്തതാണ്. മുസ്ലിംങ്ങളെയും ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും ഉൻമൂലനം ചെയ്യാൻ നിലകൊള്ളുന്ന പ്രസ്ഥാനമാണ് ആർഎസ്എസ്. ഇതിനൊത്താണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസികളെ ഏത് ഘട്ടത്തിലും രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുന്നതിന് ഒരുമടിയും മോദി സർക്കാരിനില്ല എന്നത് ഇതിനകം തെളിയിച്ചിട്ടുള്ളതാണെന്നും കോടിയേരി…
Read Moreഅർച്ചനയുടെ മരണം! പോലീസ് അന്വേഷണം തൃപ്തികരമല്ല; കാമുകനായ യുവാവിനെ രക്ഷിക്കാൻ നീക്കമെന്ന് ബന്ധുക്കൾ; മുഖ്യമന്ത്രിക്ക് പരാതി നല്കാന് നീക്കം
കായംകുളം: ആറാട്ടുപുഴ പെരുന്പള്ളിയിൽ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനി അർച്ചന മരിക്കാനിടയായ സംഭവത്തിൽ കാമുകനായ യുവാവിനെ രക്ഷിക്കാൻ നീക്കം നടക്കുന്നതായും പോലീസ് അന്വേഷണം തൃപ്തികരമല്ലന്നും അർച്ചനയുടെ ബന്ധുക്കൾ ദീപികയോട് പറഞ്ഞു. കണ്ടല്ലൂർ പട്ടോളി മാർക്കറ്റിലെ വീട്ടിലെത്തി കഴിഞ്ഞ ദിവസം യുവാവിനെ പോലീസ് ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇയാൾക്കെതിരേ പോലീസ് കേസെടുത്തില്ല. മൊഴി പരിശോധിച്ചുവരികയാണെന്നാണ് പോലീസ് പറയുന്നത്. ഇതുവരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കാൻ തക്കതായ തെളിവുകൾ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ആത്മഹത്യാ കുറിപ്പിലും വാട്സ് ആപ് ശബ്ദ സന്ദേശങ്ങളിലും മരണത്തിന് ഉത്തരവാദി യുവാവാണെന്ന് വ്യക്തമാകുന്ന തെളിവുണ്ടെന്നും കേസെടുക്കാത്തത് യുവാവിനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അതിനാൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് അർച്ചനയുടെ ബന്ധുക്കൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അർച്ചനയുടെ വീട്ടിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Read Moreസൈനികരുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രം! ഇന്ത്യൻ സൈനികർക്ക് നേരെ പാട്ട് തന്ത്രവുമായി ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി; കേള്‍പ്പിക്കുന്നത് പഞ്ചാബി പാട്ടുകള്‍
സ്വന്തം ലേഖൻ ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യൻ സൈനികർക്ക് നേരെ പാട്ട് തന്ത്രവുമായി ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി. പാങ്ങോംഗിലെ ഫിംഗർ പോയിന്റ് നാലിൽ ലൗഡ്സ്പീക്കറുകൾ വച്ച് ചൈനീസ് പട്ടാളം പഞ്ചാബി പാട്ടുകൾ കേൾപ്പിക്കുകയാണ്. സൈനികരുടെ മനോവീര്യം കെടുത്താൻ, തണുപ്പ് കാലത്ത് ഇത്രയും മുകളിൽ നിലയുറിപ്പിക്കുന്നത് അസാധ്യമാണെന്നുള്ള സംഭാഷണങ്ങൾ ഹിന്ദിയിലും കേൾപ്പിക്കുന്നുണ്ട്. ഫിംഗർ പോയിന്റ് നാലിൽ ചൈനീസ് സേന നിൽക്കുന്നതിനും മുകളിലായാണ് ചൈനയുടെ കടന്നുകയറ്റം ചെറുത്ത് ഇന്ത്യൻ സേന നിലയുറപ്പിച്ചിരിക്കുന്നത്. 1962ലെ യുദ്ധത്തിന് മുൻപും ചൈന ഹിന്ദി ഗാനങ്ങളും മറ്റും കേൾപ്പിച്ചിരുന്നതായി മുൻ സൈനീക മേധാവി ഉൾപ്പെ ടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു. സൈനികരുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളാണിതെന്നാണ് മുൻ സൈനിക ഉദ്യോഗസ്ഥർ പറയുന്നത്. ഫിംഗർ പോയിന്റിന് മുകളിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർക്ക് താഴെ ചൈനീസ് ക്യാന്പിൽ നടക്കുന്ന സൈനിക നീക്കങ്ങളെല്ലാം സുവ്യക്തമായി വീക്ഷിക്കാനാകും. ഇതാണ് ചൈനീസ് പക്ഷത്തെ അസ്വസ്ഥരാക്കുന്നത്.
Read Moreആംബുലൻസിൽ പീഡനത്തിനിരയായ പെൺകുട്ടി ആശുപത്രിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു; വാതില്‍ അടയ്ക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് കണ്ടില്ലായിരുന്നെങ്കില്‍…
കോട്ടയം: ആറന്മുളയിൽ ആംബുലൻസിൽ പീഡനത്തിന് വിധേയയായ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് പന്തളം സ്വദേശിനിയായ 19കാരി ജീവനൊടുക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലായിരുന്നു കോവിഡ് രോഗികൂടിയായ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമം നടത്തിയത്. വാർഡിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. പേവാർഡിന്റെ ഒന്നാം നിലയിലെ മുറിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിഞ്ഞത്. ഇതിന്റെ എതിർവശത്തെ മുറിയിൽ സഹായത്തിനെത്തിയ മാതാവും താമസിക്കുന്നു. ഉച്ചയോടു കൂടി മാതാവ് , കഴുകിയ വസ്ത്രം ഉണക്കുന്നതിനായി മുറിക്ക് വെളിയിൽ പോയി. ഇതിനിടയിൽ വാതിൽ അകത്തുനിന്ന് അടയ്ക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സിന്റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ ഇവർ ഉടൻ തന്നെ കതകിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് നേഴ്സിംഗ് ഓഫീസറെ വിവരം അറിയിച്ചു. വാതിൽ തുറക്കുവാൻ ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. പിന്നീട് വാതിൽ തല്ലിപ്പൊളിച്ച ശേഷം അകത്ത് പ്രവേശിച്ചപ്പോൾ പെൺകുട്ടി…
Read Moreസീരിയൽ നടി ശ്രാവണിയുടെ ആത്മഹത്യ! പ്രമുഖ സിനിമാ നിർമാതാവ് അറസ്റ്റിൽ; സെപ്റ്റംബർ എട്ടിനാണ് ശ്രാവണിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്…
ഹൈദരാബാദ്: സീരിയൽ നടി കോണ്ടപ്പള്ളി ശ്രാവണി (26) ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രമുഖ തെലുങ്ക് ചലച്ചിത്ര നിർമാതാവ് അറസ്റ്റിൽ. ആർഎക്സ് 100 എന്ന സിനിമയുടെ നിർമാതാവ് അശോക് റെഡ്ഡിയെയാണു ഹൈദരാബാദ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഹൈദരാബാദ് പോലീസിനു മുന്പിൽ കീഴടങ്ങി. കേസിൽ മൂന്നാം പ്രതിയാണ് അശോക് റെഡ്ഡി. സെപ്റ്റംബർ എട്ടിനാണ് ഹൈദരാബാദിലെ മധുര നഗറിലെ അപ്പാർട്ട്ന്റിന്റെ കുളിമുറിയിൽ ശ്രാവണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സായ് കൃഷ്ണ റെഡ്ഡി, ദേവരാജ് റെഡ്ഡി എന്നീ രണ്ടു പേർക്കെതിരെയും ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ശ്രാവണി 2018ൽ സായ് കൃഷ്ണ റെഡ്ഡിയുമായി ബന്ധത്തിലായിരുന്നുവെന്നു പറയപ്പെടുന്നു. പിന്നീട് അശോക് റെഡ്ഡിയുമായും ദേവരാജ് റെഡ്ഡിയുമായും അടുപ്പമുണ്ടായി. ദേവരാജ് റെഡ്ഡിക്കെതിരെ ശ്രാവണി ആരോപണങ്ങൾ ഉന്നയിച്ചിട്ടല്ല. എന്നാൽ ഇയാളെയും പ്രതി ചേർത്താണു പോലീസ്…
Read Moreഅതീവ ഗുരുതരം! നാലായിരം കടന്ന് കോവിഡ്, ഉറവിടം അറിയാത്ത 351 കേസുകൾ; 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം; വിശദമായ വിവരങ്ങള്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കോവിഡ്. 4081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 351 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും141 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇന്ന് 10 മരണങ്ങളും കോവിഡ് മൂ ലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 489 ആയി. നിലവിൽ 34,314 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് 2737 പേർക്ക് രോഗ വിമുക്തിയുണ്ടായി. 87,345 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,730 സാമ്പിളുകളാണ് പരിശോധിച്ചത്. 3081 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം 16, തിരുവനന്തപുരം 15, കാസര്‍ഗോഡ് 12, തൃശൂര്‍, കണ്ണൂര്‍ 8 വീതം, കൊല്ലം, പാലക്കാട്, മലപ്പുറം 3,…
Read Moreലോക്ക്ഡൗൺ ദുരിതത്തിൽപ്പെട്ടവരെ മയക്കുമരുന്നു മാഫിയ ലക്ഷ്യമിടുന്നു… ചെറുപ്പക്കാരെ കാരിയർമാരാക്കി സുരക്ഷയ്ക്കു കൂടെ “ചിക്ക്’!
സ്വന്തം ലേഖകൻതൃശൂർ: കോവിഡ് കാലത്തു സാന്പത്തിക ബുദ്ധിമുട്ടിൽപ്പെട്ടവരെ ലക്ഷ്യമിട്ടു മയക്കുമരുന്നു മാഫിയ പ്രവർത്തനം ശക്തമാക്കിയതായി സൂചന. ലോക്ക്ഡൗണിൽ വരുമാനം കുറഞ്ഞും നിലച്ചും ദുരിതത്തിലായവരെ പ്രലോഭിപ്പിച്ചു മയക്കുമരുന്നു കടത്തിനും വിതരണത്തിനും ഉപയോഗിക്കുകയാണ് ലഹരി മാഫിയ. നിരവധി ചെറുപ്പക്കാർ ഇങ്ങനെ മയക്കുമരുന്നു മാഫിയയുടെ വലയിൽ അകപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം. ഒരിക്കൽപ്പെട്ടു കഴിഞ്ഞാൽ രക്ഷപ്പെടാൻ പറ്റാത്ത കുരുക്കാനാണ് ലഹരിമാഫിയയുടേത്. കഴിഞ്ഞ ദിവസങ്ങളിൽ മയക്കുമരുന്നുകളുമായി പിടിയിലായവരെ ചോദ്യം ചെയ്തതിൽനിന്നാണ് അധികൃതർക്ക് ഈ വിവരം ലഭിച്ചത്. ഇതിനെതിരേ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ വളരെ അപകടകരമായ സാഹചര്യങ്ങളിലേക്കു പോകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അസ്വസ്ഥരായ യുവാക്കളെ കണ്ടെത്തി നെറ്റ് വർക്കിലേക്കു കൊണ്ടുവരാൻ കേരളത്തിലെന്പാടും ഒരു സംഘംതന്നെ പ്രവർത്തിക്കുന്നുണ്ട്. രം കാരിയർമാർക്കു നൽകുന്നതയത്ര പ്രതിഫലം പുതുതായി എത്തുന്നവർക്കു നൽകേണ്ടതില്ലെന്നതും മയക്കുമരുന്ന് റാക്കറ്റുകൾക്കു ലാഭകരമാണ്. കോവിഡ്കാല കഷ്ടതകളിൽനിന്നു കരകയറാൻ യുവതലമുറയ്ക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി അവർക്കുസുരക്ഷിതബോധം നൽകണം. ചിക്ക് കൂടെയുണ്ടെങ്കിൽ?ലിവിംഗ് ടുഗെദർ…
Read Moreഏട്ടനും ഏട്ടത്തിയും ഹാരിസ് ഇക്കയും കൂടിയാടീ എന്നെ കൊണ്ടുപോയത് ! ഹാരിസും ലക്ഷ്മി പ്രമോദും ചെയ്ത കൊടും ചതി തുറന്നു പറഞ്ഞ് റംസിയുടെ സഹോദരി അന്‍സി…
വിവാഹ വാഗ്ദാനം നല്കി ചതിച്ച ശേഷം വിവാഹത്തില്‍ നിന്ന് വരന് പിന്മാറിയതിനെത്തുടര്ന്ന് ജീവനൊടുക്കിയ റംസി മലയാളികള്‍ക്കാകെ വേദനയാകുകയാണ്. റംസിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ നടി ലക്ഷ്മി പ്രമോദ് അടക്കമുള്ളവരെ പ്രതിചേര്‍ത്തിരിക്കുകയാണ് പോലീസ്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റംസിയുടെ സഹോദരി അന്‍സി. ആകെ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് തങ്ങളുടെ ഉമ്മ എന്നും എന്റെ മകള്‍ സ്വപ്നത്തില്‍ വന്നു എന്റെ റംസി എന്റെ അടുത്ത് വന്നു എന്നോട് സംസാരിച്ചു ഇങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമാണ് ഉമ്മ ഇപ്പോള്‍ സംസാരിക്കുന്നതെന്നും അന്‍സി പറയുന്നു. മരിക്കുന്നതിനു തൊട്ടുമുമ്പ് റംസി കൈ മുറിച്ച ചിത്രം ഹാരിസിന് ഫോണില്‍ അയച്ചു നല്‍കിയിരുന്നു. ഈ ചിത്രം കണ്ടിട്ടും ഹാരിസ് കുലുങ്ങിയില്ലെന്നും നിന്റെ ഇത്ത ബാത്റൂമില്‍ തലകറങ്ങി കിടക്കുന്നുണ്ട് വേണമെങ്കില്‍ പോയി നോക്ക് എന്ന് ഹാരിസ് പറഞ്ഞതായും അന്‍സി പറയുന്നു. എങ്കില്‍ പോലും റംസി കൈമുറിച്ച കാര്യം…
Read Moreജലീലിന്റെ രാജി ആവശ്യപ്പെടില്ല; സ്വയം മാറിനിന്നേക്കും; ജലീലുമായി മുഖ്യമന്ത്രി സംസാരിച്ചു; പുറത്തു വരുന്ന ചില സൂചനകൾ നൽകുന്നത്…
റെനീഷ് മാത്യുകണ്ണൂർ: നയതന്ത്ര പാഴ്സൽ വഴി മത ഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി ജലീലിനെ എൻഐഐ ചോദ്യം ചെയ്തതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ ഉൾപ്പെടെയുള്ള ഘടകഘക്ഷികൾ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയതായി സൂചന. ഇന്നലെ രാത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ജലീൽ ആശയ വിനിമയം നടത്തിയതായും പറയുന്നു. എന്നാൽ, ജലീലിന്റെ രാജി മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെടാൻ സാധ്യതയില്ല. ഇന്നലെ നടന്ന മന്ത്രി സഭായോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തില്ലെങ്കിലും ജലീൽ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് സിപിഐ ഉൾപ്പെടെയുള്ള ഘടകഘക്ഷികൾ മുഖ്യമന്ത്രിയോടും എൽഡിഎഫ് കൺവീനറോടും ആവശ്യപ്പെട്ടതായാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനും ഇ.പി.ജയരാജൻ ഉൾപ്പെടയുള്ള ചില മന്ത്രിമാർക്കും സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നിരുന്നു. ജലീലിന്റെ മാത്രം രാജി ആവശ്യപ്പെട്ടാൽ അത് ചില മുസ്ലിംസംഘടനകളുടെ പ്രതിഷേധത്തിന് കാരണമാകും. അതിനാൽ ജലീൽ സ്വയം രാജി വയ്ക്കണമെന്നാണ് മുഖ്യമന്ത്രിയും എൽഡിഎഫും ആവശ്യപ്പെട്ടതെന്നാണ് സൂചന. എൻഐഎ…
Read More