ബംഗളുരു ലഹരിമരുന്ന് കേസിലെ പ്രതികളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം ചോദ്യം ചെയ്യും. ഇവര്‍ക്ക് ശ്രീലങ്കയിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. ശ്രീലങ്കയിലെ ചാവേര്‍ സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തിയ ടീമാകും ഇക്കാര്യം അന്വേഷിക്കുന്നത്. ലങ്കയില്‍ നിന്ന് ചാവേറുകളെ കൊണ്ടു വന്ന് സ്ഫോടനം നടത്തനായിരുന്നു ലക്ഷ്യം. തമിഴ്നാട്ടിലേയും കേരളത്തിലേയും മത കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. ശ്രീലങ്കയില്‍ സ്ഫോടനം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ തീവ്രവാദ സന്ദേശങ്ങള്‍ ഇവരില്‍ ചിലര്‍ പ്രചരിപ്പിച്ചതായി എന്‍ഐഎയ്ക്കു തെളിവുകള്‍ ലഭിച്ചിരുന്നു. ശ്രീലങ്കന്‍ സ്ഫോടനത്തില്‍ കേരളത്തില്‍ നിന്നാര്‍ക്കെങ്കിലും നേരിട്ട് ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ പര്യാപ്തമായ ഒരു തെളിവും ഇതുവരെ കിട്ടിയില്ല. ഇതിനിടെയാണ് മയക്കുമരുന്ന് കേസ് ഉയര്‍ന്നു വന്നത്. ഇതോടെയാണ് അന്വേഷണം വീണ്ടും എന്‍ഐഎ ശക്തമാക്കുന്നത്. ശ്രീലങ്കന്‍ സ്ഫോടനങ്ങളിലെ ഇന്ത്യന്‍ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കര്‍, കാസര്‍ഗോഡ് കാളിയങ്കാട്ടെ അഹമ്മദ് അരാഫത്ത്,…
Read MoreCategory: Top News
‘നാറ്റമില്ലാത്തത് നാറ്റത്തിന് മാത്രം’; അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും;ന്യായീകരണ ക്യാപ്സൂളുകള് തയ്യാറാണ്; മന്ത്രി ജലീലിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍…
മതഗ്രന്ഥ ഇറക്കുമതി വിവാദത്തില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്ന മന്ത്രി കെ.ടി ജലീലിനെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ.എ.ജയശങ്കര്‍. ഇത്രയധികം ആരോപണങ്ങള്‍ ഉണ്ടായിട്ടു കൂടി ജലീല്‍ രാജി സന്നദ്ധത പ്രകടിപ്പിക്കാത്തതിനെയാണ് ജയശങ്കര്‍ പരിഹസിച്ചത്. ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ല. അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും. ന്യായീകരണ ക്യാപ്സൂളുകള് തയ്യാറാണ്. നാറ്റമില്ലാത്തത് നാറ്റത്തിന് മാത്രമാണെന്നും ജയശങ്കര്‍ ഫെയ്സ്ബുക്കിലൂടെ പരിഹസിക്കുന്നു. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്… ”പുലരുവാന്‍ ഏഴര രാവുളളപ്പോള്‍ ഉന്നത വിദ്യാഭ്യാസ- മതഗ്രന്ഥ വിതരണ വകുപ്പു മന്ത്രി സഖാവ് കെ.ടി. ജലീല്‍ എറണാകുളത്ത് എന്‍ ഐ എ ഓഫീസിലെത്തി. ചോദ്യം ചെയ്യലിനു വിധേയനായി.കേരള ചരിത്രത്തില്‍ ആദ്യമായാണ് നാടു ഭരിക്കുന്ന ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ല. അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും.…
Read Moreമുഖ്യമന്ത്രിക്ക് ജലീലിനെ തള്ളിപ്പറയാൻ ഭയം; ഗവണ്മെന്റിന്റെ ക്ലീൻചിറ്റ് ജനങ്ങൾ കീറി; ഇനിയെങ്കിലും മന്ത്രി രാജി വയ്ക്കണമെന്ന് ഷാഫി
തിരുവനന്തപുരം: സ്വർണക്കള്ളടക്കത്ത് കേസിൽ മന്ത്രി കെ.ടി.ജലീലും മുഖ്യമന്ത്രിയുടെ ഓഫീസുമെല്ലാം ആരോപണമുനയിൽ വന്നതു മുതൽ സംസ്ഥാന സർക്കാരിന്റെ ക്ലീൻ ചിറ്റ് ജനങ്ങൾ കീറിയതാണെന്നും മന്ത്രി ഇനിയെങ്കിലും രാജിവയ്ക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. മുഖ്യമന്ത്രിക്ക് ജലീലിനെ തള്ളിപ്പറയാൻ ഭയമാണെന്നും അന്വേഷണം തനിക്കോ തന്റെ ഓഫീസിനോ നേരെ തിരിയുമോ എന്നതാണ് ആ ഭയത്തിനു കാരണമെന്നും എംഎൽഎ പറഞ്ഞു. ഇത്തരത്തിൽ ഒരു സംസ്ഥാന മന്ത്രി ദേശീയ അന്വേഷണ ഏജൻസിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ധാർമികത അപ്പാടെ നഷ്ടമായെന്നും പറഞ്ഞ ഷാഫി മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ സ്വപ്നയടക്കമുള്ള സ്വർണക്കടത്തു കേസ് പ്രതികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവർത്തിച്ച് ആരോപിച്ചു.
Read Moreഉള്ളി വില റോക്കറ്റ് പോലെ കുതിക്കുന്നു ! ആഭ്യന്തര വിപണിയിലെ ക്ഷാമം മൂലം കയറ്റുമതി നിരോധിച്ചു…
രാജ്യത്ത് ഉള്ളി വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു. ആഭ്യന്തര വിപണിയില്‍ ഉള്ളിയ്ക്ക ക്ഷാമം നേരിട്ടതോടെ ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡിന്റേതാണ് തീരുമാനം. എല്ലാ തരത്തില്‍പ്പെട്ട ഉള്ളിയുടെയും കയറ്റുമതി നിരോധിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ ലഭ്യത കുറഞ്ഞത് ഉള്ളി വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ കനത്ത മഴ ഉള്ളിക്കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പടെ ഉള്ള മേഖലയില്‍ കിലോയ്ക്ക് നാല്പത് രൂപയ്ക്കടുത്തു ഉയര്‍ന്നിരുന്നു. ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് ഉള്ളി അധികവും കയറ്റി അയച്ചിരുന്നത്.
Read Moreകോവിഡ് സ്ഥിരീകരിച്ച അതിഥി തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാം ! സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വിവാദമാകുന്നു…
കോവിഡ് ബാധിച്ച ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ടു ജോലി ചെയ്യിപ്പിക്കാമെന്ന് ഉത്തരവിട്ട സംസ്ഥാന സര്‍ക്കാറിന്റെ നടപടി വിവാദത്തില്‍. കോവിഡ് ഉള്ളവര്‍ ക്വാറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥ ലോകത്താകെ നടപ്പാക്കുമ്പോഴാണു വ്യവസായ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതുഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന് വിചിത്രമായ ഉത്തരവു പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് അനുസരിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് പോസിറ്റീവായവരെ ജോലിയ്ക്കു നിയോഗിക്കാം. വൈറസ് ബാധിതരെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കരുതെന്നും ലക്ഷണമില്ലാത്ത കോവിഡ് ബാധിതരില്‍ നിന്നു മറ്റുള്ളവര്‍ക്ക് വൈറസ് പകരാതിരിക്കാന്‍ അവരെ ഒരുമിച്ചു ജോലിക്കു നിയോഗിക്കണമെന്നും ഉത്തരവിലുണ്ട്. ലക്ഷണങ്ങളോടെയോ അല്ലാതെയോ കോവിഡ് സ്ഥിരീകരിച്ചാല്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും തുടര്‍ന്ന് ആന്റിജന്‍ പരിശോധന നടത്തുമ്പോള്‍ വൈറസ് ബാധയില്ലെന്നു കണ്ടെത്തിയാലും ഏഴു ദിവസം കൂടി ക്വാറന്റീനില്‍ കഴിയണമെന്നുമാണ് സര്‍ക്കാരിന്റെ പൊതു ഉത്തരവ്. ഇതിന് ഘടകവിരുദ്ധമാകുകയാണ് ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന…
Read Moreഅർച്ചനയുടെ മരണം; 101 പവനും കാറും ചോദിച്ച കാമുകനെ ഉടൻ ചോദ്യം ചെയ്യും; വിവാഹം രണ്ടു വർഷം കഴിഞ്ഞേ നടത്താവൂവെന്ന് പറഞ്ഞ ശാന്തിക്കാരനെ കേന്ദ്രീകരിച്ചും അന്വേഷണം
കായംകുളം : ആറാട്ടുപുഴ പെരുമ്പള്ളിയിൽ ബി.എസ്.സി. നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ കാമുകനായ യുവാവിനെ ഉടൻ ചോദ്യം ചെയ്യുമെന്ന് തൃക്കുന്നപ്പുഴ സി ഐ ആർ ജോസ് രാഷ്ട്രദീപികയോട് പറഞ്ഞു. ഇന്നലെ അർച്ചനയുടെ മാതാപിതാക്കളുടെയും അനുജത്തിയുടെയും സുഹൃത്തായ ഒരു യുവാവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. അച്ഛന്റെ ആഗ്രഹം പോലെ..പെൺകുട്ടിയുടെ വിവാഹം ഉടൻ നടത്തരുതെന്നും രണ്ടു വർഷം കഴിഞ്ഞേ നടത്താവൂ എന്ന് അർച്ചനയുടെ അച്ഛനോടു പറഞ്ഞ ഒരു ശാന്തിക്കാരനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇത് സംബന്ധമായി അർച്ചന സുഹൃത്തിന് അയച്ച വാട്സ് ആപ് ശബ്ദ സന്ദേശങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. അച്ഛന്റെ ആഗ്രഹം പോലെ നടക്കട്ടെ എന്ന് അർച്ചന പ്രതികരിച്ചതും സന്ദേശത്തിലുണ്ട്. ഇയാളെ കണ്ടെത്തി കാര്യങ്ങൾ ആരായുമെന്നും സി ഐ പറഞ്ഞു. കാമുകന്റെ ബന്ധുക്കളെയും…കണ്ടല്ലൂർ സ്വദേശിയായ കാമുകന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കിൻ വീട്ടിൽ വിശ്വനാഥൻ…
Read Moreപാലത്തായി പീഡനം: പോലീസ് ‘കള്ളം’ പൊളിഞ്ഞേക്കും;പെൺകുട്ടിയുടെ മൊഴിയിൽതീയതി എഴുതി ചേർത്തത് ആര് ? ബാലാവകാശ കമ്മീഷൻ അന്വേഷണം തുടങ്ങി
തലശേരി: പാലത്തായി പീഡനക്കേസിൽ ബാലവകാശ കമ്മീഷൻ അന്വേഷണം ഊർജിതമാക്കി. ഇന്നലെ തലശേരി ജില്ലാ കോടതി കോംപ്ലക്സിലെ ബൈ സെന്റിനറി ഹാളിൽ നടത്തിയ സിറ്റിംഗിൽ കേസ് ആദ്യം അന്വേഷിച്ച സിഐ ശ്രീജിത്തിൽ നിന്നും കമ്മീഷൻ മൊഴി രേഖപ്പെടുത്തി. പീഡനത്തിനിരയായിട്ടുള്ള പെൺകുട്ടിയേയും അമ്മയേയും സന്ദർശിച്ച ശേഷമാണ് കമ്മീഷൻ സിറ്റിംഗ് നടത്തിയത്. ചൈൽഡ് ലൈനിനും ആദ്യം പോലീസിന് നൽകിയ മൊഴികളിലുമില്ലാത്ത തീയതികൾ പിന്നീട് എങ്ങനെ കടന്നു വന്നുവെന്നത് ദുരൂഹമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇത്തരം കേസുകളിൽ തീയതി ഒരു പ്രശ്നമല്ലെന്നിരിക്കെ തീയതിയുടെ പേരിൽ കേസ് ദുർബലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് രാഷ്ട്രദീപികയോട് പറഞ്ഞു. പോലീസ് അന്വേഷണത്തിലെ കള്ളങ്ങൾപോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്നതും കേസിനെ ദുർബലപ്പെടുത്തുന്നതുമായ പല കാര്യങ്ങളും പച്ചക്കള്ളങ്ങളാണെന്ന് ഇന്നലത്തെ പ്രാഥമികാന്വേഷണത്തിൽ തന്നെ കമ്മീഷന് ബോധ്യപ്പെട്ടതായി അറിയുന്നു. പീഡനത്തെ തുടർന്നാണ് പെൺകുട്ടിക്ക് രക്ത സ്രാവമുണ്ടായത്.…
Read Moreസ്വപ്നയുടെ വിളി പോയത് അങ്കിളിനും ചിറ്റപ്പനും! സ്വപ്ന പേരു വെളിപ്പെടുത്താതിരുന്ന പ്രമുഖരുമായുള്ള ഓണ്‍ലൈന്‍ ആശയ വിനിമയ വിവരങ്ങളാണ് ഇപ്പോള്‍ കണ്ടെത്തി
കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതിളായ സ്വപ്ന സുരേഷിന്റെ നെഞ്ചുവേദനയും റമീസിന്റെ വയറുവേദനയും വയറ്റിളക്കവും നാടകമെന്നു തെളിയുമ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടന്നു സ്വപ്ന വിളിച്ചതും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും ഫോണ്‍വിളികളിലൂടെ. കേരള രാഷ്ട്രീയത്തിലെ പ്രമുഖരായ രണ്ടു പേരെയാണ് സ്വപ്ന വിളിച്ചത്. ചിറ്റപ്പനെയും അങ്കിളിനെയുമാണ് സ്വപ്ന വിളിച്ചതെന്നാണു പുറത്തു പ്രചരിക്കുന്ന വാര്‍ത്ത. ഒരാള്‍ മന്ത്രിയാണെന്നും മറ്റൊരാള്‍ രാഷ്ട്രീയ നേതാവാണെന്നുമാണ് പുറത്തുവരുന്ന വിവരം. നേരിട്ടല്ല ഇവരുടെ പരിചയക്കാരെയാണ് വിളിച്ചത്. ആ നെഞ്ചുവേദന നെഞ്ചുവേദനയുടെ പേരില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ഫോണ്‍ വിളി ഉണ്ടായതെന്നസംശയത്തിനു പിന്നാലെയാണ് എന്‍ഐഎ. നെഞ്ചുവേദനയുടെ കാരണം കണ്ടെത്താനുള്ള ആന്‍ജിയോഗ്രാം പരിശോധന നടത്തുന്നതിന് തൊട്ടുമുന്‍പ് തന്റെ നെഞ്ചു വേദന മാറിയെന്നും ഇനി പരിശോധന വേണ്ടെന്നും സ്വപ്ന അറിയിച്ചു ജയിലിലേക്കു തന്നെ മടങ്ങി. എന്നാല്‍, എന്‍ഐഎ സ്വപ്നയുടെ ഫോണ്‍ വിളികള്‍ക്കു പിന്നാലെയുണ്ട്. ടവര്ലോക്കഷനിലൂടെ എന്‍ഐഎ സ്വപ്ന വിളിച്ചവരെയും ഇവരെ കണ്ടവരെയും കണ്ടെത്താനുള്ള…
Read Moreസീരിയലിനെ വെല്ലുന്ന തിരക്കഥ..!ഗർഭഛിദ്രം നടത്താൻ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കൽ, നിരന്തരമായ ഫോൺ വിളികൾ; റംസിയുടെ മരണത്തിൽ ഒളിവിൽപ്പോയ സീരിയൽ താരത്തിന്റെ പങ്ക് ഞെട്ടിപ്പിക്കുന്നത്
കൊല്ലം: വിവാഹത്തിൽനിന്നും പ്രതിശ്രുതവരൻ പിൻമാറിയതിനെ തുടർന്നു കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണു നടി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. നടിയും കേസിൽ ആരോപണ വിധേയരായവരും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണു ലക്ഷ്മി പ്രമോദ്. റംസിയുമായി നല്ല അടുപ്പത്തിലായിരുന്നു ലക്ഷ്മി. ഇവർ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിർണായകമാകുമെന്നും നടിയെ കേസിൽ പ്രതി ചേർക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. റംസി മൂന്നു മാസം ഗർഭിണിയായിരിക്കേ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനിരിക്കെയാണു നടി ഒളിവിൽ പോയത്.
Read Moreപാക്കിസ്ഥാൻ ഷെല്‍ ആക്രമണത്തിൽ കാഷ്മീരില്‍ മലയാളി ജവാന് വീരമൃത്യു; മൂന്നു സൈനികർക്ക് പരിക്ക്
ശ്രീനഗര്‍: കാഷ്മീരിലെ രജൗരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക്കിസ്ഥാൻ ഷെല്‍ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസ് ആണ് മരിച്ചത്. മേജർ ഉൾപ്പടെ മൂന്നു സൈനികർക്ക് പരിക്കേറ്റു. സെപ്റ്റംബര്‍ 28ന് അവധിക്ക് നാട്ടില്‍ എത്താനിരിക്കുകയായിരുന്നു അനീഷ്. പ്രകോപനമില്ലാതെയായിരുന്നു പാക് ആക്രമണം. സംഭവത്തിൽ തിരിച്ചടി നൽകിയെന്ന് സേന വക്താവ് അറിയിച്ചു.
Read More