ആ​ൺ​കു​ഞ്ഞി​നെ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ നി​ര​ന്ത​രം മ​ർ​ദി​ച്ചു: ഗ​ർ​ഭ​സ്ഥ​ശി​ശു ആ​ൺ​കു​ട്ടി​യാ​ണോ എ​ന്ന​റി​യാ​ൻ ഭാ​ര്യ​യു​ടെ വ​യ​റു​കീ​റി, ഗ​ർ​ഭ​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ൺ​കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം; ഭ​ർ​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്

ല​ക്നോ: ഗ​ർ​ഭ​സ്ഥ​ശി​ശു ആ​ൺ​കു​ട്ടി​യാ​ണോ എ​ന്ന​റി​യാ​നാ​യി എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യു​ടെ വ​യ​റു​കീ​റി​യ യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. യു​പി​യി​ലെ ബ​ദാ​വു​ൻ സ്വ​ദേ​ശി പ​ന്നാ​ലാ​ലി​നാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 2020 സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ഞ്ച് പെ​ൺ​മ​ക്ക​ളു​ള്ള പ​ന്നാ​ലാ​ൽ ആ​ൺ​കു​ട്ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ അ​നി​ത​യെ നിരന്തരം മ​ർ​ദി​ക്കു​മാ​യി​രു​ന്നു. ആ​ൺ​കു​ഞ്ഞി​ന് വേ​ണ്ടി ര​ണ്ടാം വി​വാ​ഹം ക​ഴി​ക്കു​മെ​ന്നും പ​ന്നാ​ലാ​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​ന്ന ദി​വ​സം പ​ന്നാ​ലാ​ൽ ഭാ​ര്യ​യെ മ​ർ​ദി​ക്കു​ക​യും വ​യ​റു​കീ​റി കു​ട്ടി ആ​ണോ പെണ്ണാണോ​ എന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​നി​ത ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ച്ച​തോ​ടെ പ​ന്നാ​ലാ​ൽ അ​രി​വാ​ളു​മാ​യി പ്ര​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​നി​ത ഇ​റ​ങ്ങി ഓ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ന്നാ​ലെ ചെ​ന്ന പ്ര​തി ഇ​വ​രു​ടെ വ​യ​റ് കീ​റു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ അ​നി​ത​യു​ടെ നി​ല​വി​ളി കേ​ട്ട് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഓ​ടി​യെ​ത്തി​യ​പ്പോ​ൾ ത​ന്നെ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. അ​നി​ത​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഗ​ർ​ഭ​ത്തി​ലു​ണ്ടാ​യി​രു​ന്ന…

Read More

നൊ​ന്തു​പെ​റ്റ​തി​നേ​ക്കാ​ൾ എ​ത്ര​യോ വേ​ദ​ന… അ​ത്താ​ഴം വി​ള​മ്പി ന​ൽ​കി​യി​ല്ല; മ​ക​ൻ അ​മ്മ​യെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കെ​ട്ടി​ത്തൂ​ക്കി

ഭോ​പ്പാ​ൽ: അ​ത്താ​ഴം വി​ള​മ്പി നൽകാത്തതിലെ വൈരാഗ്യത്തിൽ മകൻ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്‌​ലം ജി​ല്ല​യി​ലെ ശ​ര​വ​ൻ ഗ്രാ​മ​ത്തി​ലാ​ണ് നാടിനെ നടുക്കിയ സം​ഭ​വം. മകനെതിരേ അച്ഛൻ മ​ലി​യ ഭീ​ൽ ആ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. മ​ക​ൻ ആ​ശാ​റാം അ​മ്മ ജീ​വാ​ബാ​യി​യെ(65) കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചു. അ​ത്താ​ഴം വി​ള​മ്പു​ന്ന​തി​നെ​ച്ചൊ​ല്ലി പ്ര​തി അ​മ്മ​യു​മാ​യി വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. അ​മ്മ​യു​മാ​യി ആ​ശാ​റാം വ​ഴ​ക്കി​ട്ട​പ്പോ​ൾ വി​ഷ​യ​ത്തി​ൽ പി​താ​വ് ഇ​ട​പെ​ട്ടു. ഇ​തോ​ടെ ആ​ശാ​റാം വീ​ട്ടി​ൽ നി​ന്നും പു​റ​ത്തേ​യ്ക്ക് പോ​യി. തു​ട​ർ​ന്ന് ഉ​റ​ങ്ങി​ക്കി​ട​ന്ന അ​മ്മ​യെ മ​ക​ൻ വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും ഇ​ഷ്ടി​ക​ക​ൾ കൊ​ണ്ട് മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ അ​മ്മ​യു​ടെ മൃ​ത​ദേ​ഹം മു​റ്റ​ത്തെ മ​ര​ത്തി​ൽ ആ​ശാ​റാം കെ​ട്ടി​ത്തൂ​ക്കി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ആ​ശാ​റാം വീ​ട്ടി​ൽ നി​ന്നും മു​ങ്ങി. കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Read More

മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ട്; നി​ർ​ദേ​ശം ത​ള്ളി സ്റ്റാ​ലി​ൻ

ചെ​ന്നൈ: മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ള​ണ​മെ​ന്ന് ത​മി​ഴ്നാ​ട്. 28നു​ചേ​രു​ന്ന വി​ദ​ഗ്ധ​സ​മി​തി യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്യ​രു​തെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന​യ​ച്ച ക​ത്തി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ആ​വ​ശ‍്യ​പ്പെ​ട്ടു. സു​പ്രീം​കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വു​ക​ൾ ധി​ക്ക​രി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങും- കേ​ന്ദ്ര പ​രി​സ്ഥി​തി, വ​നം മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ൽ സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

Read More

അ​തി​തീ​വ്ര മ​ഴ: സം​സ്ഥാ​ന​ത്ത് 101.74 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം

തി​രു​വ​ന​ന്ത​പു​രം: ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന അ​തി​തീ​വ്ര മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക കൃ​ഷി​നാ​ശം. സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ ഇ​ന്ന​ലെ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ന​ലെ വ​രെ 101.74 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മു​ണ്ടാ​യി. സം​സ്ഥാ​ന​ത്താ​കെ 8510.91 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി​നാ​ശ​മു​ണ്ടാ​യ​ത്. 26936 ക​ർ​ഷ​ക​രെ​യാ​ണ് ഇ​തു ബാ​ധി​ച്ച​ത്. വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കൃ​ഷി നാ​ശ​മു​ണ്ടാ​യ​ത്. 2848.93 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ച​പ്പോ​ൾ 1548 ക​ർ​ഷ​ക​രെ അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ഇ​ന്ന​ലെ വ​രെ 19.42 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. ഇ​ടു​ക്കി​യി​ൽ 1880.46 ഹെ​ക്ട​റി​ലും ആ​ല​പ്പു​ഴ​യി​ൽ 746.81 ഹെ​ക്ട​റി​ലും കോ​ഴി​ക്കോ​ട് 746.36 ഹെ​ക്ട​റി​ലെ​യും കൃ​ഷി ന​ശി​ച്ച​തി​ലൂ​ടെ യ​ഥാ​ക്ര​മം 1.33 കോ​ടി രൂ​പ​യു​ടെ​യും 14.7 കോ​ടി രൂ​പ​യു​ടെ​യും 3.78 കോ​ടി രൂ​പ​യു​ടെ​യും ന​ഷ്ട​മു​ണ്ടാ​യി. എ​റ​ണാ​കു​ളം-303.6 ഹെ​ക്ട​ർ (8.41 കോ​ടി), ക​ണ്ണൂ​ർ- 297.36 (9.6 കോ​ടി), കാ​സ​ർ​ഗോ​ഡ്-190.7 (15.27 കോ​ടി), കാ​സ​ർ​ഗോ​ഡ്-190.7 (15.2 കോ​ടി), കൊ​ല്ലം-29.21 (2.0 കോ​ടി),…

Read More

സാ​ക്ഷി​യാ​യ ഭാ​ര്യ​ക്ക് പ്ര​തി​യു​ടെ ക​ത്ത്; “സ്വ​ർ​ണ​വും പ​ണ​വും ന​ല്കാം, മൊ​ഴി മാ​റ്റ​ണം’; ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ

ത​ല​ശേ​രി: കു​ടും​ബ​പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് ഭാ​ര്യ​യേ​യും ​ഒ​ന്ന​ര​വ​യ​സു​കാ​രി​യാ​യ ഏ​ക മ​ക​ളേ​യും പു​ഴ​യി​ൽ ത​ള്ളി​യി​ടു​ക​യും മ​ക​ൾ മ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി 30 ന് ​കോ​ട​തി പ​രി​ഗ​ണി​ക്കും. കു​ടും​ബ കോ​ട​തി ​ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പാ​ട്യം പ​ത്താ​യ​കു​ന്നി​ലെ കു​പ്പി​യാ​ട്ട് മ​ട​പ്പു​ര വീ​ട്ടി​ൽ കെ.​പി. ഷി​നു (45) പ്ര​തി​യാ​യ കേ​സി​ലാ​ണ് ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തി​നാ​ൽ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ഗ​വ.​പ്ലീ​ഡ​ർ അ​ഡ്വ. കെ.​അ​ജി​ത്ത് കു​മാ​ർ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. കേ​സി​ലെ സാ​ക്ഷി​യാ​യ ഭാ​ര്യ സോ​ന​ക്ക് പ്ര​തി അ​യ​ച്ച 15 ക​ത്തു​ക​ളി​ൽ അ​ഞ്ച് ക​ത്തു​ക​ൾ പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. “തെ​റ്റു ചെ​യ്തു, മാ​പ്പാ​ക്ക​ണം, സ്വ​ർ​ണ​വും പ​ണ​വും തി​രി​ച്ചു ന​ൽ​കാം, മൊ​ഴി മാ​റ്റി പ​റ​യ​ണം’ എ​ന്നി​ങ്ങ​നെ എ​ഴു​തി​യ ക​ത്തു​ക​ളാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. എ​ന്നാ​ൽ ഈ ​ക​ത്തു​ക​ൾ പ്ര​തി എ​ഴു​ത​യ​തെ​ല്ലെ​ന്നാ​ണ് പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. വി​ചാ​ര​ണ​ക്ക് മു​ന്നോ​ടി​യാ​യി…

Read More

മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന മെ​ലി​ഞ്ഞ ശ​രീ​ര പ്ര​കൃ​തി​യു​ള്ള ആ​ൾ; കാ​സ​ര്‍​ഗോ​ട്ട് പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി ആ​ന്ധ്ര​യി​ൽ പി​ടി​യി​ൽ

കാ​സ​ര്‍​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട്ട് പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ആ​ഭ​ര​ണം ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ പ്ര​തി പി​ടി​യി​ല്‍. ആ​ന്ധ്ര​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​ത് നി​ര്‍​ണാ​യ​ക​മാ​യി. സ്വ​ന്ത​മാ​യി ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ത്ത ഇ​യാ​ള്‍ മ​റ്റൊ​രു ഫോ​ണി​ലാ​ണ് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​ത്. ഇ​യാ​ളെ വൈ​കാ​തെ കേ​ര​ള​ത്തി​ലെ​ത്തി​ക്കും. ഇ​ക്ക​ഴി​ഞ്ഞ 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ട​ന്ന​ക്കാ​ട് വീ​ട്ടി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന 10 വ​യ​സു​കാ​രി​യെ പ്ര​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ന്ന ശേ​ഷം പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന മെ​ലി​ഞ്ഞ ശ​രീ​ര പ്ര​കൃ​തി​യു​ള്ള ആ​ളാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് കു​ട്ടി മൊ​ഴി ന​ല്‍​കി​യി​രു​ന്നു. കേ​സി​ലെ പ്ര​തി കു​ട​ക് സ്വ​ദേ​ശി സ​ലീ​മി​നെ തി​രി​ച്ച​റി​യു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ്. രേ​ഖാ​ചി​ത്ര​വും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ഒ​ത്തു​നോ​ക്കി​യാ​ണ് പ്ര​തി​യെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. നേ​ര​ത്തെ, പ്ര​ദേ​ശ​ത്തു ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ലീ​മി​ന്‍റെ രേ​ഖാ​ചി​ത്രം പോ​ലീ​സ് വ​ര​ച്ചി​രു​ന്നു. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി അ​തി​ജീ​വി​ത​യാ​യ കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പം താ​മ​സി​ക്കു​ക​യാ​ണ് ഇ​യാ​ളും കു​ടും​ബ​വും.…

Read More

സി​നി​മ​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം; യു​വ​സ​മൂ​ഹ​ത്തി​ല്‍ സാ​മൂ​ഹ്യ​തി​ന്മ​ക​ളോ​ട് ആ​വേ​ശ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശ​മെ​ന്ന് അഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ

കൊ​ച്ചി: മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​ള്ള സി​നി​മ​ക​ളും മാ​ധ്യ​മ​പ​രി​പാ​ടി​ക​ളും പു​തു​ത​ല​മു​റ​യെ നാ​ശ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നു​വെ​ന്ന് കാ​ത്ത​ലി​ക് ബി​ഷ​പ്‌​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഓ​ഫ് ഇ​ന്ത്യ (സി​ബി​സി​ഐ) ലെ​യ്റ്റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷെ​വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍. ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹ്യ, സ​മു​ദാ​യി​ക, സാം​സ്‌​കാ​രി​ക നേ​തൃ​ത്വ​ങ്ങ​ളും ഇ​തി​നെ​തി​രേ രം​ഗ​ത്തു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത നാ​ളു​ക​ളി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ല സി​നി​മ​ക​ളും മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം ഉ​യ​ര്‍​ത്തി​ക്കാ​ട്ടി യു​വ​സ​മൂ​ഹ​ത്തി​ല്‍ സാ​മൂ​ഹ്യ​തി​ന്മ​ക​ളോ​ട് ആ​വേ​ശ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണു ന​ല്‍​കു​ന്ന​ത്. സാ​മൂ​ഹ്യ​വി​പ​ത്തു​ക​ളെ ചൂ​ണ്ടി​ക്കാ​ട്ടി സ​മൂ​ഹ​ത്തി​ന് ശ​രി​യാ​യ വ​ഴി​ക​ളാ​ണു മാ​ധ്യ​മ​ങ്ങ​ൾ തു​റ​ന്നു​ന​ൽ​കേ​ണ്ട​തെ​ന്നും വി.​സി. സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു.

Read More

കൊ​ട്ടി​യം ഷി​ജു​വി​നെ നി​ക്ക​റി​യി​ല്ലേ​ട; ഗു​ണ്ട​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ന്നാ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി​യെ കൊ​ല്ലാ​ൻ ശ്ര​മം

കൊ​ല്ലം: ഗു​ണ്ട​യാ​യ​ത​ന്നെ തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ന്ന പേ​രി​ൽ വി​ദ്യാ​ർ​ഥി​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​ധാ​ന​പ്ര​തി അ​റ​സ്റ്റി​ൽ. ബൗ​ണ്ട​ർ​മു​ക്ക് സ്വ​ദേ​ശി കൊ​ട്ടി​യം ഷി​ജു​വാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം ചി​ത​റ ബൗ​ണ്ട​ർ മു​ക്കി​ൽ‌ ഏ​പ്രി​ൽ 17നാ​യി​രു​ന്നു സം​ഭ​വം. ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന കൊ​ട്ടി​യം ഷി​ജു​വി​നെ കൊ​ട്ടി​യ​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ൽ നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ ര​ണ്ടാം​പ്ര​തി തീ​പ്പൊ​രി ഷി​ബു നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. പാ​ങ്ങോ​ട് മൂ​ന്നു​മു​ക്ക് സ്വ​ദേ​ശി മു​സ​മ്മി​ൽ (18) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. മു​സ​മ്മി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ റോ​ഡി​ൽ നി​ന്ന സ​മ​യ​ത്താ​ണ് കൊ​ട്ടി​യം ഷി​ജു അ​തു​വ​ഴി​യെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളോ​ട് റോ​ഡി​ൽ നി​ന്ന് മാ​റി നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മു​സ​മ്മി​ൽ മാ​റാ​ൻ ശ്ര​മി​ക്ക​വേ ഷി​ജു സ്കൂ​ട്ട​റി​ൽ​നി​ന്നും ഇ​റ​ങ്ങി വ​ന്ന് മാ​റാ​ൻ എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ട് ഉ​ണ്ടോ​ടാ​യെ​ന്ന് ചോ​ദി​ച്ച് ത​ള്ളി മാ​റ്റി. ഞാ​ൻ ആ​രാ​ണെ​ന്ന് അ​റി​യാ​മോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ മു​സ​മ്മി​ൽ അ​റി​യി​ല്ലെ​ന്ന് മ​റു​പ​ടി ന​ൽ​കി. തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ വി​ദ്യാ​ർ​ഥി​യെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ​വ​ച്ച് ക്രൂ​ര​മാ​യി…

Read More

രാ​ജ്യ​ത്ത് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ര്‍​ധി​ക്കു​ന്നു; ഈ ​വ​ർ​ഷം പ്ര​തി​ദി​നം 7000 പ​രാ​തി​ക​ൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന. ഈ ​വ​ർ​ഷം മേ​യ് വ​രെ പ്ര​തി​ദി​നം 7000 ത്തോ​ളം പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സൈ​ബ​ർ ക്രൈം ​കോ-​ഓ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​ർ സി​ഇ​ഒ രാ​ജേ​ഷ് കു​മാ​ർ വെ​ളി​പ്പെ​ടു​ത്തി. തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​ണ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2019 മു​ത​ൽ ഇ​തു​വ​രെ രാ​ജ്യ​ത്ത് ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. ഈ​വ​ർ​ഷം ഇ​തു​വ​രെ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 740,957 പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ട്രേ​ഡിം​ഗ് ആ​പ്പു​ക​ൾ, ലോ​ണ്‍ ആ​പ്പു​ക​ൾ, ഗെ​യി​മിം​ഗ് ആ​പ്പു​ക​ൾ, ഡേ​റ്റിം​ഗ് ആ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ത​ട്ടി​പ്പു​ക​ൾ​ക്കാ​യി പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ ഡി​ജി​റ്റ​ൽ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1203.06 കോ​ടി രൂ​പ​യു​ടെ 4599 പ​രാ​തി​ക​ളാ​ണു ല​ഭി​ച്ച​ത്. കൂ​ടാ​തെ ട്രേ​ഡിം​ഗ് ആ​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14,204 കോ​ടി രൂ​പ​യു​ടെ 20,043 പ​രാ​തി​ക​ളും ല​ഭി​ച്ച​താ​യി രാ​ജേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഡേ​റ്റിം​ഗ്…

Read More

അ​റ​ബി​ക്ക​ട​ലി​ലും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ന്യൂ​ന​മ​ർ​ദം; ഇ​ന്നും മ​ഴ തോ​രി​ല്ല

തി​രു​വ​ന​ന്ത​പു​രം: തു​ട​ർ​ച്ച​യാ​യി പെ​യ്തി​റ​ങ്ങു​ന്ന മ​ഴ​യ്ക്ക് ഇ​ന്നും ശ​മ​ന​മു​ണ്ടാ​വി​ല്ലെ​ന്നു സൂ​ച​ന. അ​റ​ബി​ക്ക​ട​ലി​ലും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​ങ്ങ​ൾ മൂ​ലം സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മോ എ​ന്ന​താ​ണു നി​ർ​ണാ​യ​ക​മെ​ന്നും ചു​ഴ​ലി​ക്കാ​റ്റി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യു​ന്നു​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യാ​ൽ റി​മാ​ൽ എ​ന്ന പേ​രി​ലാ​വും അ​റി​യ​പ്പെ​ടു​ക. നി​ല​വി​ൽ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള ന്യൂ​ന​മ​ർ​ദം ഞാ​യ​റാ​ഴ്ച യോ​ടെ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി ഒ​ഡീ​ഷാ തീ​ര​ത്തെ​ത്താ​നാ​ണു സാ​ധ്യ​ത. അ​ധി​കം വൈ​കാ​തെ​ത​ന്നെ സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​മെ​ന്നും നി​ല​വി​ൽ പെ​യ്യു​ന്ന മ​ഴ വേ​ന​ൽ മ​ഴ​യു​ടെ പ​ട്ടി​ക​യി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്നു​മാ​ണു കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത വേ​ന​ൽ​മ​ഴ മൂ​ലം മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്. മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​താ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ജ​ന​ങ്ങ​ൾ…

Read More