തീ​വ്ര​മ​ഴ മു​ന്ന​റി​യി​പ്പ്; മൂ​ന്ന് ദി​വ​സം അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത, നാ​ല് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ മൂ​ന്നു ദി​വ​സം അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത. ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ തീ​വ്ര​മ​ഴ സാ​ധ്യ​ത​യെ​ത്തു​ട​ർ​ന്ന് മൂ​ന്നു ദി​വ​സം റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച​യോ​ടെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു വി​വ​രം. 30ഓ​ടെ കാ​ല​വ​ർ​ഷം എ​ത്തി​യേ​ക്കും. ശ​ക്ത​മാ​യ മ​ഴ​യാ​ണ് ഇ​ന്ന​ലെ സം​സ്ഥാ​ന​ത്തു ല​ഭി​ച്ച​ത്. മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ അ​തീ​വ ജാ​ഗ്ര​ത​യ്ക്കു നി​ർ​ദേ​ശ​മു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് ശ​ക്ത​മാ​യ മ​ഴ​യി​ൽ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റി. അ​ട്ട​ക്കു​ള​ങ്ങ​ര, മു​ക്കോ​ല​യ്ക്ക​ൽ, കു​മാ​ര​പു​രം, ഉ​ള്ളൂ​ർ തു​ട​ങ്ങി വി​വി​ധ​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ചാ​ല ക​ന്പോ​ള​ത്തി​ലും നി​ര​വ​ധി ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. സ്മാ​ർ​ട്ട് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി റോ​ഡു​ക​ൾ കു​ഴി​ച്ച​താ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ക്കി​യ​ത്. ശ​ക്ത​മാ​യ മ​ഴ കാ​ര​ണം പൊ​ന്മു​ടി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള…

Read More

പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വെട്ടിക്കൊല്ലാൻ ശ്രമം; മൂന്ന് ഗുണ്ടകൾ പിടിയിൽ

കാ​യം​കു​ളം: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി റെ​യി​ൽ​വേ ക്രോ​സ്സി​ൽ ഇ​ട്ട് വെ​ട്ടി​കൊ​ല്ലാ​ൻ ശ്ര​മി​ച്ചു. ഗു​ണ്ടാ സം​ഘ​മാ​ണ് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്. അ​രു​ൺ പ്ര​സാ​ദ് എ​ന്ന യു​വാ​വി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ട് പോ​യി കൊ​ല്ലാ​ൻ നോ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഗു​ണ്ട​ക​ൾ പി​ടി​യി​ൽ. കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​മ​ൽ ചി​ന്തു, അ​ഭി​മ​ന്യു, അ​നൂ​പ് ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ൻ വൈ​രാ​ഗ്യം മൂ​ല​മാ​ണ് യു​വാ​വി​നെ ഇ​വ​ർ ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സും ഗു​ണ്ട​ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​നി​ടെ ഗു​ണ്ടാ നേ​താ​വി​ന്‍റെ ഫോ​ൺ ന​ഷ്ട​പ്പെ​ട്ട​ത് യു​വാ​വ് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​താ​ണ് വൈ​രാ​ഗ്യ​ത്തി​ന് കാ​ര​ണം. മ​ർ​ദ​ന​മേ​റ്റ് യു​വാ​വി​ന്‍റെ വ​ല​ത് ചെ​വി​യു​ടെ കേ​ൾ​വി ശ​ക്തി ന​ഷ്ട​മാ​യി. യു​വാ​വി​ന്‍റെ ഐ​ഫോ​ണും ടൈ​റ്റാ​ൻ വാ​ച്ചും പ്ര​തി​ക​ൾ ക​വ​ർ​ന്നു. കേ​സി​ൽ ഇ​നി ഒ​രാ​ളെ കൂ​ടി പി​ടി​കൂ​ടാ​ൻ ഉ​ണ്ട്.

Read More

ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ക്രെ​ഡി​റ്റാ​യ​ത് 9900 കോ​ടി രൂ​പ; അ​ന്തം​വി​ട്ട് യു​വാ​വ്

ല​ക്നോ: അ​പ്ര​തീ​ക്ഷി​ത​മാ​യി സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് 9900 കോ​ടി രൂ​പ വ​ന്നാ​ൽ എ​ന്താ​യി​രി​ക്കും നി​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം? ആ​രാ​യാ​ലും ഞെ​ട്ടി​പ്പോ​കി​ല്ലേ. അ​ത്ത​ര​ത്തി​ൽ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഭ​ദോ​ഹി ജി​ല്ല​യി​ലെ ഒ​രു യു​വാ​വ്. ഭാ​നു പ്ര​കാ​ശ് എ​ന്ന യു​വാ​വി​ന്‍റെ അ​ക്കൗ​ണ്ടി​ലാ​ണ് ഇ​ത്ര​യും രൂ​പ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ​ത്. 9900 കോ​ടി രൂ​പ അ​ക്കൗ​ണ്ടി​ൽ ക്രെ​ഡി​റ്റാ​യ സ​ന്ദേ​ശം ക​ണ്ട് യു​വാ​വ് ഞെ​ട്ടി​പ്പോ​യി. ഉ​ട​ൻ ത​ന്നെ യു​വാ​വ് ബാ​ങ്കി​ൽ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സോ​ഫ്‌​റ്റ്‌​വെ​യ​ർ പി​ഴ​വ് മൂ​ല​മാ​ണ് ഭീ​മ​മാ​യ തു​ക യു​വാ​വി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്. അ​ക്കൗ​ണ്ടി​ന്‍റെ എ​ൻ​പി​എ സ്റ്റാ​റ്റ​സു​മാ​യി ബ​ന്ധി​പ്പെ​ട്ടു​ള്ള സോ​ഫ്റ്റ്‌​വെ​യ​ർ ബ​ഗ് മൂ​ല​മാ​ണ് ഈ ​പി​ഴ​വ് വ​ന്ന​തെ​ന്ന് ബ്രാ​ഞ്ച് മാ​നേ​ജ​ർ രോ​ഹി​ത് ഗൗ​തം പ​റ​ഞ്ഞു. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള​ള ന​ട​പ​ടി​യെ​ടു​ത്തെ​ന്നും ബാ​ങ്ക് അ​റി​യി​ച്ചു.

Read More

കാലിന് ഇടേണ്ട വലിയ കമ്പി പൊട്ടിയ കൈയിൽ ഇട്ടു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ശ​സ്ത്ര​ക്രി​യ പി​ഴ​വെ​ന്ന് പ​രാ​തി. കോ​ഴി​ക്കോ​ട് പ​യ്യാ​ന​യ്ക്ക‌​ല്‍ സ്വ​ദേ​ശി അ​ജി​ത്താ​ണ് പ​രാ​തി​ക്കാ​ര​ന്‍. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ​പ്പോ​ഴാ​ണ് പി​ഴ​വ് സം​ഭ​വി​ച്ചത് മനസിലായത്. കഴിഞ്ഞ ദിവസം ഉണ്ടായ അ​പ​ക​ട​ത്തി​ൽ അ​ജി​ത്തി​ന്‍റെ കൈ​യി​ലെ എ​ല്ലു പൊ​ട്ടി. ഉ​ട​ൻ​ത​ന്നെ യുവാവിന് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​കേ​ണ്ടി വ​ന്നു. എ​ന്നാ​ൽ യു​വാ​വി​ന്‍റെ കൈ​യി​ൽ ഇ​ട്ട​ത് കാ​ലി​ന് ഇ​ടേ​ണ്ട വ​ലി​യ ക​മ്പി​യാ​ണ്. ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം അ​ജി​ത്തി​ന് വേ​ദ​ന ശ​ക്ത​മാ​യ​പ്പോ​ഴാ​ണ് ശസ്ത്രക്രിയയിലെ പി​ഴ​വ് തി​രി​ച്ച​റി​ഞ്ഞ​ത്. അ​തി​നു പി​ന്നാ​ലെ വീ​ണ്ടും ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് അ​ജി​ത്തി​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചു. 3000 രൂ​പ​യു​ടെ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ത​ങ്ങ​ള്‍ വാ​ങ്ങി കൊ​ടു​ത്തി​രു​ന്നു എ​ന്നും, പ​ക്ഷേ അ​തൊ​ന്നും ഡോ​ക്ട​ര്‍ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും യു​വാ​വി​ന്‍റെ അ​മ്മ പ​റ​ഞ്ഞു.

Read More

വി​ശ്വാ​സം അ​ത​ല്ലേ എ​ല്ലാം; ‘കേ​ജ്‌​രി​വാ​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ബ​ട്ട​ണ്‍ അ​മ​ര്‍​ത്തും, ഞാ​ന്‍ എ​എ​പി​യു​ടെ ബ​ട്ട​ണ്‍ അ​മ​ര്‍​ത്തും’; രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക്ക് വോ​ട്ട് ചെ​യ്യു​മെ​ന്ന പ്ര​ഖ്യാ​പി​ച്ച് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ര​ണ്ട് സ​ഖ്യ​ക​ക്ഷി​ക​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ് ഈ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. അ​തി​നാ​ൽ താ​ൻ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​എ​പി​ക്കാ​ണ് വോ​ട്ട് ചെ​യ്യു​ന്ന​ത്. അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ള്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക്കും വോ​ട്ട് ചെ​യ്യും എ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ‘കെ​ജ്‌​രി​വാ​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ബ​ട്ട​ണ്‍ അ​മ​ര്‍​ത്തും, ഞാ​ന്‍ എ​എ​പി​യു​ടെ ബ​ട്ട​ണ്‍ അ​മ​ര്‍​ത്തും’ എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ഡ​ല്‍​ഹി​യി​ലെ റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​സ്ഥാ​വ​ന. പ്ര​സം​ഗ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ രാ​ഹു​ൽ വെ​ല്ലു​വി​ളി​ച്ചു. വെ​ല്ലു​വി​ളി​ച്ചാ​ലും മോ​ദി താ​നു​മാ​യി സം​വാ​ദ​ത്തി​ന് വ​രി​ല്ലെ​ന്ന​റി​യാ​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

Read More

അ​തി​ജീ​വി​ത​ക​ളെ അ​പ​മാ​നി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ന​ൽ​ക​രു​ത്, പ​രി​ര​ക്ഷ​യും ആ​ത്മ​വി​ശ്വാ​സ​വും ന​ൽ​കാ​ൻ പൊ​തു​സ​മൂ​ഹം ത​യാ​റാ​ക​ണം: പി. ​സ​തീ​ദേ​വി

പ​റ​വൂ​ർ: അ​തി​ജീ​വി​ത​ക​ളെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന​ത് അ​വ​രു​ടെ ഭാ​വി ജീ​വി​ത​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ മാ​ധ്യ​മ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി. അ​തി​ജീ​വി​ത​ക​ൾ​ക്ക് പ​രി​ര​ക്ഷ​യും ആ​ത്മ​വി​ശ്വാ​സ​വും ന​ൽ​കാ​ൻ പൊ​തു​സ​മൂ​ഹം ത​യാ​റാ​ക​ണം. പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സി​ൽ ഇ​ര​യാ​യ യു​വ​തി​യെ പ​റ​വൂ​രി​ലെ വ​സ​തി​യി​ൽ പി. ​സ​തീ​ദേ​വി സ​ന്ദ​ർ​ശി​ച്ചു. അ​തി​ജീ​വി​ത​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു പ​ക​രം മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി ജീ​വി​തം ത​ക​ർ​ക്കു​ന്ന അ​വ​സ്‌​ഥ ഉ​ണ്ടാ​ക​രു​ത്. പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ജാ​ഗ്ര​ത ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​മാ​ണ്. പോ​ലീ​സി​നെ​യും നി​യ​മ സം​വി​ധാ​ന​ങ്ങ​ളെ​യും വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യും കു​ടും​ബ​വും പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ചാ​ന​ലു​ക​ളി​ൽ വ​ലി​യ വാ​ർ​ത്ത​യാ​ക്കു​ന്ന​ത് ശ​രി​യ​ല്ല. പെ​ൺ​കു​ട്ടി​ക്ക് മാ​ന​സി​ക​മാ​യി വ​ള​രെ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന തെ​റ്റാ​യ വാ​ർ​ത്ത​ക​ളും വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തെ വ​രെ ഇ​ത് തെ​റ്റാ​യി ബാ​ധി​ക്കും. ശാ​രീ​രി​ക പീ​ഡ​ന​ത്തി​ന് ശേ​ഷം പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ ഭ​ർ​ത്താ​വി​ന് കൂ​ട്ടു​നി​ന്ന​ത് പു​രു​ഷ സു​ഹൃ​ത്താ​ണ്. പു​രു​ഷ സു​ഹൃ​ത്ത് രാ​ത്രി സ​മ​യ​ത്ത് ആ ​വീ​ട്ടി​ൽ…

Read More

ഏ​പ്രി​ലി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ വൈ​ദ്യു​തി ബി​ൽ 30.34 ല​ക്ഷം രൂ​പ; ഓ​രോ മാ​സ​വും ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി എ​സി​ക​ൾ വാ​ങ്ങി​ച്ചു​കൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം: ക​ടു​ത്ത ചൂ​ടി​ൽ കേ​ര​ളം വെ​ന്തു​രു​കി​യ​പ്പോ​ൾ സം​സ്ഥാ​ന ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ വൈ​ദ്യു​തി ഉ​പ​യോ​ഗ​വും കു​ത്ത​നെ ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ വൈ​ദ്യു​തി ബി​ൽ ഇ​ന​ത്തി​ൽ ക​ന​ത്ത തു​ക​യാ​ണ് ന​ൽ​കേ​ണ്ടി വ​ന്ന​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ അ​ഞ്ചു ക​ണ്‍​സ്യൂ​മ​ർ ന​ന്പ​രു​ക​ളി​ലാ​യി 30.34 ല​ക്ഷം രൂ​പ​യു​ടെ ബി​ല്ലാ​ണ് കെ​എ​സ്ഇ​ബി ന​ൽ​കി​യ​ത്. ചൂ​ട് ഉ​യ​ർ​ന്ന​തോ​ടെ കൂ​ടു​ത​ൽ എ​സി​ക​ൾ വി​വി​ധ ഓ​ഫി​സു​ക​ളി​ലാ​യി സ്ഥാ​പി​ച്ച​തും പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രു​ന്ന എ​യ​ർ​ക​ണ്ടീ​ഷ​നു​ക​ൾ അ​ട​ക്കം പ്ര​വ​ർ​ത്തി​പ്പി​ച്ച​തു​മാ​ണ് വൈ​ദ്യു​തി ബി​ൽ ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്ന​ത്. ഓ​രോ മാ​സ​വും ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യാ​ണ് മ​ന്ത്രി​മാ​രു​ടെ​യും ഐ​എ​എ​സു​കാ​ര​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഓ​ഫി​സു​ക​ൾ​ക്കാ​യി എ​സി​ക​ൾ വാ​ങ്ങി​ച്ചു​കൂ​ട്ടി​യ​ത്. കെ​എ​സ്ഇ​ബി പ​ട്ടം ഓ​ഫി​സി​ൽ നി​ന്നു ല​ഭി​ച്ച ഏ​പ്രി​ൽ മാ​സ​ത്തെ ബി​ല്ല് പ്ര​കാ​രം മേ​യ് 15ന് 30,34,416 ​രൂ​പ അ​നു​വ​ദി​ച്ചു​കൊ​ണ്ടാ​ണ് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ പെ​യ്തു തു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​നാ​ൽ ഈ ​മാ​സ​ത്തെ ബി​ല്ലി​ൽ കു​റ​വു…

Read More

നാ​ലു​വ​യ​സു​കാ​രി​യു​ടെ കൈ​വി​ര​ലി​ന് പ​ക​രം നാ​ക്കി​ൽ ശ​സ്ത്ര​ക്രി​യ ചെ​യ്ത സം​ഭ​വം; ഡോ​ക്ട​റു​ടെ വീ​ഴ്ച ല​ഘൂ​ക​രി​ച്ച് സൂ​പ്ര​ണ്ടി​ന്‍റെ റി​പ്പോ​ര്‍​ട്ട്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നാ​ലു​വ​യ​സു​കാ​രി​യു​ടെ കൈ​വി​ര​ലി​ന് പ​ക​രം നാ​ക്കി​ൽ ശ​സ്ത്ര​ക്രി​യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഡോ​ക‌്ട​റു​ടെ വീ​ഴ്ച ല​ഘൂ​ക​രി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മാ​തൃ​ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്രം സൂ​പ്ര​ണ്ടി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്. കു​ട്ടി​യു​ടെ നാ​വി​ന് കു​ഴ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്നും എ​ന്നാ​ല്‍ വി​വ​രം മാ​താ​പി​താ​ക്കേ​ളാ​ട് പ​റ​യാ​തി​രു​ന്ന​ത് വീ​ഴ്ച​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​നാ​ണ് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യ​ത്. കു​ട്ടി​യു​ടെ നാ​വി​ന് പ്ര​ശ്‌​ന​ങ്ങ​ൾ ക​ണ്ടു. എ​ങ്കി​ൽ​ത​ന്നെ​യും അ​ത് ശ​സ്ത്ര​ക്രി​യ​യ്ക്കു മു​ന്നേ വാ​ക്കാ​ലെ​ങ്കി​ലും ബ​ന്ധു​ക്ക​ളെ അ​റി​യി​ക്ക​ണ​മാ​യി​രു​ന്നു. അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള ഡോ​ക‌്ട​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ട​വേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. അ​ദ്ദേ​ഹം ഇ​ത്ര​നാ​ൾ ന​ട​ത്തി​യ സേ​വ​ന മി​ക​വും ശ​സ്ത്ര​ക്രി​യ​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് വ​ലി​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കേ​ണ്ട​തി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തേ​സ​മ​യം ചി​കി​ത്സാ പി​ഴ​വി​ൽ സൂ​പ്ര​ണ്ടി​ന്‍റെ റി​പ്പോ​ർ​ട്ട് ത​ള്ളി പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ രം​ഗ​ത്തെ​ത്തി. കു​ഞ്ഞി​ന്‍റെ നാ​വി​ന് ഒ​രു പ്ര​ശ്‌​ന​വു​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ആ​റാം വി​ര​ൽ നീ​ക്കു​ന്ന​തി​നു പ​ക​രം കു​ഞ്ഞി​ന്‍റെ നാ​വി​ന് ശ​സ്ത്ര​ക്രി​യ ചെ​യ്ത…

Read More

ജോലിക്ക് പോകുന്നതിനെച്ചൊല്ലിയുള്ള തർക്ക; ഭാ​ര്യ​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ന്നു; മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം സെ​ൽ​ഫി എ​ടു​ത്ത​ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ഗാ​സി​യാ​ബാ​ദ് (യു​പി): ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്ത​ശേ​ഷം യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാ​ണു സം​ഭ​വം. ഇ​റ്റാ​ഹ് സ്വ​ദേ​ശി​ക​ളാ​ണു ദ​മ്പ​തി​ക​ൾ. ഭ​ർ​ത്താ​വ് കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ്. ഭാ​ര്യ​ക്ക് നോ​യി​ഡ​യി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ഉ​ണ്ടാ​യി​രു​ന്നു. യു​വ​തി ജോ​ലി​ക്കു പോ​കു​ന്ന​തി​നെ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ പ​ല​ത​വ​ണ വ​ഴ​ക്കു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. സ്കാ​ർ​ഫ് ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം മ​ടി​യി​ലി​രു​ത്തി സെ​ൽ​ഫി​യെ​ടു​ത്ത് ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​മാ​ണു ക​ണ്ട​ത്. യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ലാ​യി​രു​ന്നു.

Read More

ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ  മ​രി​ച്ച​വ​ർ​ക്ക്‌ സ്മാ​ര​കം നി​ർ​മി​ച്ച് സി​പി​എം; സ്മാരകത്തിന്‍റെ ഉദ്ഘാടനം എം.​വി. ഗോ​വി​ന്ദ​ൻ നി​ർ​വ​ഹി​ക്കും

ക​ണ്ണൂ​ർ: ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് പാ​നൂ​ർ ചെ​റ്റ​ക്ക​ണ്ടി​യി​ൽ സ്മാ​ര​കം നി​ർ​മി​ച്ച് സി​പി​എം. 2015ൽ ​സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച സു​ബീ​ഷ്, ഷൈ​ജു എ​ന്നി​വ​രു​ടെ സ്മ​ര​ണ​യ്ക്കാ​യാ​ണ് സ്മാ​ര​ക മ​ന്ദി​രം നി​ർ​മി​ച്ച​ത്. ഇ​രു​വ​രും ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ​യാ​ണ് മ​രി​ച്ച​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേത്തുട​ർ​ന്ന് പാ​ർ​ട്ടി ഇ​രു​വ​രെ​യും ത​ള്ളി​പ്പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, അ​ന്ന് പാ​ർ​ട്ടി നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​യി​രു​ന്നു പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റു വാ​ങ്ങി​യ​തും സം​സ്കാ​ര​മു​ൾ​പ്പെ​ടെ​യു​ള്ള​വ​യ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത​ത്. പാ​ർ​ട്ടി നേ​ര​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​ർ​ക്കാ​ണ് ഇ​പ്പോ​ൾ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽത​ന്നെ സ്മാ​ര​കം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 22ന് ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്.

Read More