കോട്ടയം: കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വീക്ഷണം മുഖപ്രസംഗത്തിനെതിരേ ആഞ്ഞടിച്ച് പാർട്ടിയുടെ മുഖപത്രമായ നവപ്രതിച്ഛായ. “വിഷ വീക്ഷണത്തിന്റെ പ്രചാരകൻ’ എന്ന തലക്കെട്ടിലാണു കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിലെ പരാമർശത്തിനെതിരെയുള്ള നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വീക്ഷണം പത്രാധിപരുടെ വേഷണമണിഞ്ഞ ചില കോൺഗ്രസുകാർ ജോസ് കെ. മാണിയോട് സിപിഎമ്മിന്റെ അരക്കില്ലത്തിൽ കിടന്നു വെന്തുരാകാതെ തിരിച്ചു യുഡിഎഫിലേക്കു വരുന്നതാണ് നല്ലതെന്നു ഉപദേശിച്ച മുഖപ്രസംഗം മുൻകൂട്ടി തയാറാക്കിയ നാടകമാണെന്നു ലേഖനത്തിൽ പറയുന്നു. വാർത്ത പ്രചരിച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാവ് ചാനലുകളിൽ അവതരിച്ച് മുഖപ്രസംഗത്തെ തള്ളുകയും തങ്ങൾ ആരെയും യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്നു വിശദീകരണം നല്‍കുകയും ചെയ്തു. എന്തായാലും കേരള കോൺഗ്രസ് എമ്മിന്റെ അപേക്ഷ ലഭിച്ചു എന്നു പറയാതിരുന്നത് നന്നായി എന്നു ലേഖനം പരിഹസിക്കുന്നു. കേരള കോൺഗ്രസ് എമ്മിന്റെ പൊളിറ്റിക്കൽ ക്രെഡിബിലിറ്റി തകർക്കാനായി ബോധപൂർവം നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായിട്ടു മാത്രമേ വീക്ഷണത്തിന്റെ മുഖപ്രസംഗത്തെയും…
Read MoreCategory: Top News
തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു; പത്ത് പേര് വെന്തു മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; ബസ് പൂര്‍ണമായും കത്തിനശിച്ചു
ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിന് സമീപം തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് പത്ത് പേര് മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇവരെ നൂഹ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീകളും കുട്ടികളും അടക്കം 60ഓളം പേര് ബസിലുണ്ടായിരുന്നെന്നാണ് വിവരം. കുണ്ഡ്ലി-മനേസര്‍-പല്‍വാല്‍ എക്സ്പ്രസ്വേയില് വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ബസിനുള്ളില്‍നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം മുഴങ്ങിയെന്നും പിന്നാലെ തീപിടിക്കുകയായിരുന്നുമെന്നാണ് വിവരം. തീപിടിത്തം ഉണ്ടായി മൂന്ന് മണിക്കൂറിന് ശേഷമാണ് പോലീസ് അപകടസ്ഥലത്ത് എത്തിയത്. ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. വൃന്ദാവനില്‍നിന്ന് വരികയായിരുന്ന തീര്‍ഥാടകസംഘമാണ് അപകടത്തില്‍പ്പെട്ടത്.
Read Moreരഹസ്യബന്ധം പിടിക്കപ്പെട്ടപ്പോൾ ഇരുവരുടെയും പങ്കാളികൾ ഒഴിഞ്ഞുപോയി; ഭാര്യ ഉപേക്ഷിച്ചപ്പോൾ കാമുകിയെ തേച്ച് കാമുകൻ; യുവാവിന്റെ വീട് അഗ്നിക്കിരയാക്കി യുവതി
പത്തനംതിട്ട: എന്ന തേച്ചിട്ട് സുഖമായി കഴിയാമമെന്ന് കരുതിയോ. ഭാര്യയുമായി വേർപിരിഞ്ഞിട്ടും തന്നെ സ്വീകരിക്കാത്തതിന്റെ പേരിൽ യുവതി യുവാവിന്റെ വീടിനു തീയിട്ടു. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനു തീവച്ച കേസിൽ കാമുകി സുനിതയും സുഹൃത്ത് സതീഷ് കുമാറും പോലീസ് പിടിയിൽ. വീട്ടിലുണ്ടായിരുന്ന ബൈക്കും ഇവർ അഗ്നിക്കിരയാക്കി. രാജ്കുമാറും സുനിതയും തമ്മിൽ അടുപ്പത്തിലായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്. തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു. സംഭവത്തിൽ രാജ്കുമാറിന് പരാതി ഇല്ലാതിരുന്നിട്ടും പെരുനാട് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഒരു മാസം മുൻപ് രാജ്കുമാറിന്റെ കാറും കത്തിനശിച്ചിരുന്നു. ഈ കേസിലും ഇയാൾ പോലീസിൽ പരാതി നൽകിയിരുന്നില്ല. സുനിതയും രാജ്കുമാറും തമ്മിലുള്ള ബന്ധത്തെ തുടർന്ന് ഇരുവരുടെയും ജീവിതപങ്കാളികളുമായി വിവാഹബന്ധം വേർപിരിഞ്ഞിരുന്നു.
Read Moreപറഞ്ഞതിലും നേരത്തെ മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി; പിണറായിയെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ എത്തിയില്ല
തിരുവനന്തപുരം: വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്. മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ എത്തിയില്ല. മുൻകൂട്ടി അറിയിച്ചതിലും നേരത്തെയാണ് മുഖ്യമന്ത്രിയുടെ മടക്കം. മേയ് 19നു രാത്രി തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. നേരത്തെ 21നു മടങ്ങിയെത്തും വിധമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര ക്രമീകരിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തിയാണ് മടക്കം. മേയ് ആറിനാണ് സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി കുടുംബത്തോടൊപ്പം വിദേശത്തേക്കു പോയത്.
Read Moreപതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പത്തൊമ്പതുകാരനു ജീവപര്യന്തം; വീട്ടിൽ അതിക്രമിച്ച് കയറി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി
ചാവക്കാട്: പതിനഞ്ചുകാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പത്തൊന്പതുകാരനു ജീവിതാവസാനംവരെയുള്ള ജീവപര്യന്തം തടവും 4.75 ലക്ഷം രൂപ പിഴയും. മുല്ലശേരി ആനത്താഴത്ത് അതുലി(19)നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അന്യാസ് തയ്യില്‍ ശിക്ഷിച്ചത്. മറ്റു വകുപ്പുകളില്‍ വേറെ 15 വര്‍ഷം കഠിനതടവുകൂടി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷവും നാലുമാസവുംകൂടി തടവ് അനുഭവിക്കണം. 2022-ലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീടിനുള്ളിലേക്ക് അതിക്രമിച്ചുകയറി അടുക്കളയില്വച്ചും ടെറസിന്റെ മുകളില്വച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന് കേസ്. പാവറട്ടി എസ്ഐ എം.സി. റെജിക്കുട്ടി, ഇന്‍സ്പെക്ടര്‍ എം.കെ. രമേഷ് എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.
Read Moreദോഷം മാറാൻ യൂസഫലിയുടെ അറബിക് പൂജ; മന്ത്രത്തിനിടെ യുവതിയെ മയക്കിക്കിടത്തി പീഡിപ്പിച്ചു; അന്തിക്കാട്ടെ ദോഷക്കാരനെ അകത്താക്കി പോലീസ്
അന്തിക്കാട്: അറബിക് പൂജയുടെ മറവിൽ യുവതിയെ മയക്കി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ഒറ്റപ്പാലം എസ്ആർകെ നഗറിൽ പാലക്കപറമ്പിൽ യൂസഫലിയെ(45)യാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പത്തിരിപ്പാല ഗവ. സ്കൂളിനടുത്തു താമസിക്കുന്ന യൂസഫലി പഴുവിലിലാണു സ്ഥാപനം നടത്തുന്നത്. ഇവിടെ ദോഷംമാറ്റാനുള്ള പൂജക്കെത്തിയ തൃശൂർ സ്വദേശിനിയാണു പീഡനത്തിനിരയായത്. ദോഷം മാറുമെന്നു ധരിപ്പിച്ച് എന്തോ പൊടി യുവതിക്കു മണപ്പിക്കാൻ കൊടുത്തു. ഇതോടെ യുവതി മയക്കത്തിലായി. ഈ തക്കത്തിന് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. അറബിക് പൂജ നടത്താൻ നിരവധി പേരാണു സ്ഥാപനത്തിൽ ദിവസവും വന്നിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഇടതുമുന്നണിയുടെ സോളാർ സമരം പെട്ടെന്ന് അവസാനിച്ചത് സിപിഎമ്മിന്റെ അറിവോടുകൂടിയുള്ള ഒത്തുതീർപ്പ് കാരണം; മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: തലസ്ഥാന നഗരിയെ പൂര്‍ണമായും സ്തംഭിപ്പിച്ച ഇടതുമുന്നണിയുടെ സോളാർ സമരം പെട്ടെന്ന് അവസാനിച്ചത് സിപിഎമ്മിന്റെ അറിവോടുകൂടിയുള്ള ഒത്തുതീർപ്പ് കാരണമാണെന്ന് വെളിപ്പെടുത്തി മുതിർന്ന മാധ്യമ പ്രവർത്തകനായ ജോൺ മുണ്ടക്കയം. 2013ല്‍ നടന്ന കേസിലെ ആരോപണം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ സമരം സമരമുഖത്തുള്ള പല നേതാക്കളും അറിയാതെ പെട്ടെന്ന് അവസാനിക്കുകയായിരുന്നു. ജോണ്‍ ബ്രിട്ടാസ് സമരം അവസാനിപ്പിക്കേണ്ടേ എന്ന് ചോദിച്ച് തന്നെ വിളിച്ചിരുന്നുവെന്ന് ജോൺ മുണ്ടക്കയം പറയുന്നു. സമകാലിക മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന ജോണ്‍ മുണ്ടക്കയത്തിന്റെ “സോളാര്‍ ഇരുണ്ടപ്പോള്‍’എന്ന ലേഖനത്തിലെ “രണ്ട് പത്രക്കാര് അവസാനിപ്പിച്ച സോളാര്‍ സമരം’ എന്ന മൂന്നാം ഭാഗത്തിലാണ് വെളിപ്പെടുത്തൽ. “സമരത്തിന്റെ പുരോഗതി നിരീക്ഷിച്ച് ഓഫീസിലിരിക്കുകയായിരുന്ന എനിക്ക് 11 മണിയോടെ ഒരു ഫോണ്‍ കോള്‍ വന്നു. സുഹൃത്തും പിണറായി വിജയന്റെ വിശ്വസ്തനും കൈരളി ചാനലിന്റെ വാര്‍ത്താവിഭാഗം…
Read Moreബീഫ് കൂട്ടിയൊരു ഊണ് ഇനി സ്വപ്നങ്ങളിൽ മാത്രം; ഇടവപ്പാതിയിലും പോത്തിറച്ചിക്ക് തീവില; പോത്തുവളർത്തൽ കർഷകർക്ക് ചിലത് പറയാനുണ്ട്
കോട്ടയം: പോത്തിറച്ചിക്ക് പിന്നെയും വില കൂടുന്നു. 420 രൂപയാണ് നിലവില്‍. സീസണ് അല്ലാതിരിക്കെ ഒറ്റയടിക്കാണ് വില വര്‍ധിപ്പിച്ചത്. പോത്തിന്റെ ലഭ്യതക്കുറവാണ് പ്രധാനമായും വില വര്‍ധനവിന് കാരണമായി കച്ചവടക്കാര്‍ പറയുന്നത്. കേരളത്തില്‍ പോത്തുകൃഷി മറ്റിടങ്ങിളില്‍ ഉള്ളതിനേക്കാള്‍ കുറവാണ്. അതിനാല്‍ത്തന്നെ ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നു. ഇതാണ് വില വര്‍ധനയില്‍ പ്രതിഫലിക്കുന്നത്. ക്രിസ്മസ്, ഈസ്റ്റര്‍ സമയങ്ങളില്‍ വര്ധിക്കുന്നതിനേക്കാള് ഇത്തവണ വിലയില്‍ വര്‍ധനവുണ്ട്. പോത്തുകുട്ടികൾക്കും തീ വിലയാണ്. അയ്യായിരം രൂപയ്ക്ക് ഒരുകാലത്ത് കിടാങ്ങളെ ലഭിച്ചിരുന്നെങ്കില്‍, ഇന്ന് അത് പതിമൂവായിരത്തിലധികമാണ്. അതുകൊണ്ടുതന്നെ വളര്‍ത്തുവാന്‍ കര്‍ഷകര്‍ മടികാണിക്കുന്നു. ഇതാണ് പ്രധാനമായും വില വര്‍ധനവിന് കാരണമാകുന്നത്. പോത്തിറച്ചിയുടെ വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്തുന്നില്ല എന്നുള്ളതാണ് യഥാര്‍ഥ്യം. പോത്തു കിടാക്കളെ സൗജന്യമായി വിതരണം ചെയ്യാന്‍ മൃഗസംരക്ഷണ വകുപ്പ്് തീരുമാനം ഉണ്ടായിരുന്നെങ്കിലും നടപ്പിലാക്കിയത് വളരെ ചുരുക്കം പഞ്ചായത്തുകളാണ്. പോത്തിനെ വളര്‍ത്താനുള്ള ചിലവ് വളരെ കൂടുതലാണെന്ന് കര്‍ഷകര്‍ പറയുന്നു.…
Read Moreകേരളത്തിന്റെ പോക്ക് ഇത് എങ്ങോട്ട്? ഒന്നര വർഷത്തിനിടെ 438 കൊലപാതകങ്ങള്‍, 3338 ബലാത്സംഗങ്ങള്‍; ഗുണ്ടകളുടെ എണ്ണത്തിൽ വർധനവ്
കൊച്ചി: സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിനിടെ നടന്നത് 438 കൊലപാതകങ്ങള്‍. കഴിഞ്ഞദിവസം ഫോര്‍ട്ട് കൊച്ചിയില്‍ യുവാവിനെ അതിദാരുണമായി കുത്തിക്കൊലപ്പെടുത്തിയതാണ് ഇതില്‍ ഒടുവിലത്തേത്. ഈ കാലയളവില്‍ പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍ ഉണ്ടായിരുന്നത് 2272 പേരാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നടത്തിയ കണക്കെടുപ്പില്‍ ഇത് 2815 ആയി വര്‍ധിച്ചു. കൊലപാതകശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളും വര്‍ധിച്ചു. മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 1,32,367 കുറ്റകൃത്യങ്ങളാണു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 57,015 എണ്ണം ഐപിസി കേസുകളാണ്. ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് 1358 കൊലപാതക ശ്രമങ്ങള്‍, 3338 ബലാത്സംഗങ്ങള്‍, 124 മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റങ്ങള്‍ എന്നിവയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധയിടങ്ങളിലായി 1195 മോഷണങ്ങളും 3703 വഞ്ചനാ കുറ്റങ്ങളും, വിവിധങ്ങളായ രീതിയില്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് 5254 കേസുകളും കഴിഞ്ഞ മൂന്നു മാസത്തിനിടെ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read Moreഗുണ്ടകളെ പൂട്ടാനിറങ്ങി പോലീസ്; 301 പേർക്കെതിരേ നടപടി, 90 പേരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ഗുണ്ടകൾക്കും ലഹരി മാഫിയയ്ക്കും എതിരേ പോലീസ് നടത്തിയ പരിശോധനയിൽ 310 പേർക്കെതിരേ നടപടി സ്വീകരിച്ചു. സ്പെഷൽ ഡ്രൈവിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 90 പേരെ അറസ്റ്റ് ചെയ്തു. വാറന്റ് കേസിൽ പ്രതികളായ 153 പേർക്കെതിരേ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിച്ചു. 53 പേരെ കരുതൽ തടങ്കലിൽ വയ്ക്കുകയും അഞ്ചു പേർക്കെതിരേ കാപ്പാ നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്തു. സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ അവലോകനം ചെയ്തു. സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർബേഷ് സാഹിബ് മേഖലാ ഐജിമാർക്കും റേഞ്ച് ഡിഐജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങളിൽ അടിയന്തര നിയമനടപടി സ്വീകരിക്കണം. ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എടുക്കുന്ന…
Read More