ന​വ​വ​ധു​വി​നെ ആ​ക്ര​മി​ച്ച കേ​സ്; രാ​ഹു​ല്‍ ജ​ര്‍​മ​നി​യി​ലേ​ക്ക് ക​ട​ന്ന​താ​യി സം​ശ​യം; ര​ക്ഷ​പെ​ടാ​നു​ള​ള എ​ല്ലാ സ​ഹാ​യ​വും പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് ചെ​യ്ത​താ​യും ആ​രോ​പ​ണം

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ ന​വ​വ​ധു​വി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പ​ന്തീ​രാ​ങ്കാ​വ് വ​ള്ളി​ക്കു​ന്ന് സ്‌​നേ​ഹ​തീ​ര​ത്തി​ല്‍ രാ​ഹു​ല്‍ പി. ​ഗോ​പാ​ല​ന്‍ ജോ​ലി​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലേ​ക്കു ക​ട​ന്ന​താ​യി സം​ശ​യം. ജ​ര്‍​മ​നി​യി​ല്‍ ഏ​റോ​നോ​ട്ടി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റാ​ണ് ഇ​യാ​ള്‍. രാ​ഹു​ല്‍ രാ​ജ്യം വി​ട്ടോ എ​ന്ന് ഉ​റ​പ്പി​ക്കാ​ന്‍ ഫോ​റി​നേ​ഴ്‌​സ് റീ​ജ്യ​ണ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​യാ​ള്‍​ക്കു​വേ​ണ്ടി പോ​ലീ​സ് രാ​ജ്യ​മെ​ങ്ങും ജാ​ഗ്ര​ത പു​ല​ര്‍​ത്തി​വ​രി​ക​യാ​ണ്. എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട്.​ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ യാ​തൊ​രു പു​രോ​ഗ​തി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. രാ​ഹു​ല്‍ ബം​ഗളൂരു​വി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​താ​യി ചി​ല സൂ​ച​ന​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ പോ​ലീ​സ് സം​ഘം അ​വി​ടേ​ക്ക് പോ​യി​ട്ടു​ണ്ട്. രാ​ഹു​ലി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്ത പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് ഇ​യാ​ള്‍​ക്ക് രാ​ജ്യം വി​ടാ​ന്‍ സ​ഹാ​യം ചെ​യ്ത​താ​യും ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. പോ​ലീ​സ് നി​ല​പാ​ടി​ല്‍ പൊ​തു​സ​മൂ​ഹ​ത്തി​ല്‍​നി​ന്നു ശ​ക്ത​മാ​യ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്ത​ത്.​ അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ.​എ​സ്. സ​രി​നെ സ​ര്‍​വീ​സി​ല്‍നി​ന്ന് സ​സ്‌​പെ​ന്‍​ഡ്…

Read More

കൈ​ക്ക് ചെ​യ്യേ​ണ്ട ഓ​പ്പ​റേ​ഷ​ൻ നാ​വി​ൽ ചെ​യ്തു; മാ​പ്പ് പ​റ​ഞ്ഞ് ഡോ​ക്ട​റു​ടെ കു​റ്റ​സ​മ്മ​തം; സൂ​പ്ര​ണ്ടി​ന്‍റെ വി​ശ​ദീ​ക​ര​ണം ന​ട​ക്കു​ന്ന​ത്; കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് വീ​ണ്ടും വി​വാ​ദ​ത്തി​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള­​ജി​ല്‍ അ­​വ​യ­​വം മാ​റി ശ­​സ്­​ത്ര­​ക്രി­​യ. കൈ​ക്ക് ശ​സ്ത്ര​ക്രിയനടത്താൻ എ​ത്തി​യ നാ​ലു വ​യ​സു​കാ​രി​യു​ടെ നാ​വി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി­​യെന്നാണ് കുടുംബത്തിന്‍റെ പരാതി. കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​ര്‍ മ​ധു​ര ബ​സാ​ര്‍ സ്വ​ദേ​ശി​നി​യാ​യ ആ​യി​ഷ റു​വ​യ്ക്കാ​ണ് ശ​സ്ത്ര​ക്രി​യ മാ​റി ചെ​യ്­​ത​ത്. ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് സം­​ഭ​വം. കൈ­​യി​ലെ ആ​റാം​വി​ര​ല്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ശ​സ്ത്ര­​ക്രി­​യ­​യാ­​ണ് കു­​ട്ടി­​ക്ക് ന­​ട­​ത്തേ­​ണ്ടി­​യി­​രു­​ന്ന​ത്. ഇ­​തി­​ന് പ​ക­​രം നാ­​വി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു­​ന്നു. പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​തോ​ടെ അ­​ര­​മ­​ണി­​ക്കൂ­​റി­​നു­​ള്ളി​ല്‍ മ​റ്റൊ​രു ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ട്ടി​യു​ടെ ആ​റാം വി​ര​ല്‍ നീ​ക്കം ചെ​യ്തു. സം­​ഭ­​വ­​ത്തി​ല്‍ ഡോ​ക്ട​ര്‍ മാ​പ്പ് പ­​റ­​ഞ്ഞെ­​ന്ന് കു­​ട്ടി­​യു­​ടെ കു­​ടും­​ബം പ്ര­​തി­​ക­​രി­​ച്ചു. അ​തേ​സ​മ​യം, കു​ട്ടി​യു​ടെ നാ​വി​നും ത​ട​സം ഉ​ണ്ടാ​യി­​രു­​ന്നെ­​ന്നാ​ണ് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് സൂ­​പ്ര­​ണ്ടി​ന്‍റെ വി­​ശ­​ദീ­​ക­​ര​ണം. ഇ​ക്കാ​ര്യം നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നോ എ​ന്ന് വ്യ​ക്ത­​മ​ല്ല. നേ​ര​ത്തേ ശ​സ്ത്ര​ക്രി​യ​ക്കി​ടെ ഉ​പ​ക​ര​ണം വ​യ​റ്റി​ല്‍ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഹ​ര്‍​ഷി­​ന എ­​ന്ന സ്ത്രീ ​ഇ​പ്പോ​ഴും നീ​തി​ക്കാ​യി പോ​രാ​ട്ടം തു​ട​രു​ന്ന​തി​നി​ടെ­​യാ­​ണ് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​നെ­​തി­​രേ വീ​ണ്ടും പ­​രാ­​തി ഉ­​യ­​രു­​ന്ന​ത്.

Read More

പ​ന്തീ​രാ​ങ്കാ​വി​ലെ ക​ല്യാ​ണ​രാ​മ​ൻ…കോ​ട്ട​യ​ത്തെ ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യി രാ​ഹു​ൽ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്തു; വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്താ​ൻ ചോ​ദി​ച്ച​ത് ല​ക്ഷ​ങ്ങ​ൾ; കോ​ട്ട​യ​ത്തെ ക​ല്ല്യാ​ണ​ക്ക​ഥ​യി​ങ്ങ​നെ

കോ​ട്ട​യം: കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വി​ല്‍ ന​വ​വ​ധു​വി​നെ മ​ര്‍​ദി​ച്ച രാ​ഹു​ല്‍ പി. ​ഗോ​പാ​ല്‍ മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലെ യു​വ​തി​യു​മാ​യി വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തി​യി​രു​ന്നു. മൂ​ന്നു​മാ​സം മു​മ്പാ​ണ് നി​ശ്ച​യം ന​ട​ത്തി​യ​ത്. ഇ​തി​നു​ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി രാ​ഹു​ല്‍ എ​ത്തു​ക​യും വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് പോ​യ രാ​ഹു​ലി​ന്‍റെ സം​സാ​ര​ത്തി​ലു​ണ്ടാ​യ വ്യ​ത്യാ​സം മൂ​ലം യു​വ​തി​യു​ടെ കു​ടും​ബം വി​വാ​ഹ​ബ​ന്ധ​ത്തി​ല്‍​നി​ന്നു പി​ന്മാ​റു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തു​ന്ന​തി​ന് ല​ക്ഷ​ങ്ങ​ള്‍ രാ​ഹു​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ലും ത​മ്മി​ല്‍ സം​സാ​രി​ച്ച് ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി എ​റ​ണാ​കു​ളം കു​ടും​ബ​ക്കോ​ട​തി​യി​ല്‍ വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തു​ന്ന​തി​ന് കേ​സ് ഫ​യ​ല്‍ ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം യു​വ​തി​യു​ടെ സ​ഹോ​ദ​ര​ന്‍ സ്റ്റേ​ഷ​നി​ല്‍ രാ​ഹു​ലി​നെ​തി​രേ പ​രാ​തി​യു​മാ​യി എ​ത്തി​യി​രു​ന്നു. രാ​ഹു​ലി​നെ​തി​രേ പ​രാ​തി​യു​ള്ള പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഓ​ണ്‍​ലൈ​നാ​യി യു​വ​തി​യു​ടെ സ​ഹോ​ദ​ര​നെ​ക്കൊ​ണ്ട് കേ​സ് ഫ​യ​ല്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ മൊ​ഴി എ​ടു​ക്കു​വാ​ന്‍ പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് എ​ത്തു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ​യും പോ​ലീ​സ് എ​ത്തി​യി​ല്ല.

Read More

രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​യ​ർ​ ഇ​ന്ത്യ ഏ​റ്റെ​ടു​ക്ക​ണം; പ്ര­​വാ­​സി­​യു­​ടെ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി എ­​യ​ര്‍ ഇ­​ന്ത്യാ ഓ­​ഫി­​സി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധി​ച്ച് ബ​ന്ധു​ക്ക​ൾ

തി­​രു­​വ­​ന­​ന്ത­​പു​രം: ഒ­​മാ­​നി​ല്‍ മ­​രി­​ച്ച പ്ര­​വാ­​സി മ­​ല­​യാ­​ളി ന­​മ്പി രാ­​ജേ­​ഷി­​ന്‍റെ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി തി​രു​വ​ന​ന്ത​പു​ര​ത്തെ എ­​യ​ര്‍ ഇ­​ന്ത്യ ഓ­​ഫീ­​സി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി ബ­​ന്ധു­​ക്ക​ള്‍. ഹൃ­​ദ­​യാ­​ഘാ­​ത­​ത്തെ തു­​ട​ര്‍­​ന്ന് അ­​ത്യാ­​സ­​ന്ന നി­​ല­​യി­​ലാ­​യി­​രു­​ന്ന രാ­​ജേ­​ഷി­​നെ പ­​രി­​ച­​രി­​ക്കാ​ന്‍ ഭാ­​ര്യ അ​മൃ­​ത വി​മാ­​ന ടി​ക്ക­​റ്റ് ബു­​ക്ക് ചെ­​യ്­​തി­​രു­​ന്നെ­​ങ്കി​ലും പോ­​കാ​ന്‍ ക­​ഴി­​ഞ്ഞി​ല്ല.  ആ­​ശു­​പ­​ത്രി­​യി​ല്‍­​നി­​ന്ന് വ­​ന്ന­​തി­​ന് ശേ­​ഷം വേ­​ണ്ട ശു­​ശ്രൂ­​ഷ ല­​ഭി­​ക്കാ​ത്ത­​ത് മൂ­​ല­​മാ­​ണ് രാ­​ജേ­​ഷ് മ­​രി­​ച്ച­​തെ­​ന്ന് ഇ­​വ​ര്‍ ആ­​രോ­​പി​ച്ചാണ് ബന്ധുക്കളുടെ  പ്ര­​തി­​ഷേ​ധം കു­​ടും­​ബ­​ത്തി­​ന്‍റെ ഉ­​ത്ത­​ര­​വാ­​ദി​ത്വം എ­​യ​ര്‍ ഇ­​ന്ത്യ ഏ­​റ്റെ­​ടു­​ക്ക­​ണ­​മെ­​ന്നാ­​ണ് ആ­​വ­​ശ്യം. എ­​യ​ര്‍ ഇ­​ന്ത്യ­​യു­​ടെ ഭാ­​ഗ­​ത്തു­​നി­​ന്ന് കൃ­​ത്യ​മാ­​യ മ­​റു​പ­​ടി ല­​ഭി­​ക്കു​ന്ന­​ത് വ­​രെ പ്ര­​തി­​ഷേ­​ധം തു­​ട­​രാ­​നാ­​ണ് തീ­​രു­​മാ​നം. മേ­​യ് ഏ­​ഴി­​നാ​ണ് ജോ​ലി സ്ഥ​ല​ത്ത് കു​ഴ​ഞ്ഞ് വീ­​ണ­​തി­​നെ തു­​ട​ര്‍­​ന്ന് രാ​ജേ​ഷി­​നെ ഒ­​മാ­​നി­​ലെ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ച​ത്. എ​ട്ടി​ന് ഒ​മാ​നി​ലേ​ക്ക് പു​റ​പ്പെ​ടാ​ന്‍ ഭാ​ര്യ അ​മൃ​ത വി­​മാ­​ന ടി​ക്ക­​റ്റ് ബു­​ക്ക് ചെ­​യ്­​തി­​രു­​ന്നെ­​ങ്കി​ലും എ​യ​ര്‍ ഇ­​ന്ത്യാ ജീ​വ​ന​ക്കാ​രു​ടെ സ​മ­​രം മൂ­​ലം പോ­​കാ​ന്‍ ക­​ഴി­​ഞ്ഞി​ല്ല. വീ​ണ്ടും ടി​ക്ക​റ്റെ​ടു​ത്തെ​ങ്കി​ലും സ​മ­​രം അ­​വ­​സാ­​നി­​ക്കാ­​ത്ത­​തു­​മൂ­​ലം യാ­​ത്ര…

Read More

ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന് ജീ​വി​ക്കാ​നു​ള്ള മൗ​ലി​കാ​വ​കാ​ശ​മു​ണ്ട്; 27 ആ​ഴ്ച​യാ​യ ഗ​ർ​ഭം അ​ല​സി​പ്പി​ക്ക​ണ​മെ​ന്ന യു​വ​തി​യു​ടെ ഹ​ർ​ജി ത​ള്ളി സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി. 27 ആ​ഴ്ച പ്രാ​യ​മു​ള്ള ഗ​ർ​ഭം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി​യാ​ണു സു​പ്രീം​കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് 20 വ​യ​സു​കാ​രി​യാ​യ അ​വി​വാ​ഹി​ത സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണം. ഗ​ർ​ഭാ​വ​സ്ഥ​യി​ലെ കു​ഞ്ഞി​ന് ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യ ഒ​ന്നും ചെ​യ്യാ​ൻ ത​ങ്ങ​ൾ​ക്കാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ത​മാ​ക്കി. മെ​ഡി​ക്ക​ൽ ടെ​ർ​മി​നേ​ഷ​ൻ ഓ​ഫ് പ്ര​ഗ്‌​ന​ൻ​സി ആ​ക്‌​ടി​ൽ അ​മ്മ​യെ​ക്കു​റി​ച്ചു മാ​ത്ര​മാ​ണു പ​റ​യു​ന്ന​തെ​ന്ന് ഹ​ർ​ജി​ക്കാ​രി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞെ​ങ്കി​ലും കു​ട്ടി​ക്കും ജീ​വി​ക്കാ​ൻ മൗ​ലി​കാ​വ​കാ​ശ​മു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഇ​പ്പോ​ൾ ഗ​ർ​ഭാ​വ​സ്ഥ​യി​ൽ കു​ഞ്ഞി​ന് ഏ​ഴു മാ​സം പ്രാ​യ​മു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കു​ഞ്ഞി​നും അ​മ്മ​യ്ക്കും ശാ​രീ​രി​ക​മാ​യ അ​പ​ക​ടം ഒ​ന്നു​മി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച കോ​ട​തി ക​ണ്ടെ​ത്തി. അ​തി​നാ​ൽ ഗ​ർ​ഭഛി​ദ്രം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ 14…

Read More

ഗ​​​താ​​​ഗ​​​ത മ​​​ന്ത്രിയുമായുള്ള ചർച്ച വിജയം: സ​മ​രത്തിന് ബ്രേക്ക്; സ​ർ​ക്കു​ല​റി​ലെ മാ​റ്റം ഇ​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ ത​ട​സ​പ്പെ​ടു​ത്തി ഡ്രൈ​വിം​ഗ് സ്കൂ​ൾ യൂ​ണി​യ​നു​ക​ൾ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ന​ട​ത്തി​വ​ന്നി​രു​ന്ന സ​മ​രം അ​വ​സാ​നി​ച്ചു. ഇ​ന്ന​ലെ ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ യൂ​ണി​യ​നു​ക​ൾ തീ​രു​മാ​നി​ച്ച​ത്. യൂ​ണി​യ​ൻ ഉ​ന്ന​യി​ച്ച എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും പ​രി​ഹാ​രം ക​ണ്ടെ​ത്തി​യെ​ന്ന് ച​ർ​ച്ച​യ്ക്കു ശേ​ഷം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി​യി​ൽ ഗ​താ​ഗ​ത​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ 4/2024 എ​ന്ന സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു യൂ​ണി​യ​നു​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം. എ​ന്നാ​ൽ, സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്കു​ന്ന​തി​നു പ​ക​രം യൂ​ണി​യ​നു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ സ​ർ​ക്കു​ല​റി​ൽ മാ​റ്റം വ​രു​ത്താ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി. ഈ ​നി​ല​പാ​ടി​നെ യൂ​ണി​യ​നു​ക​ൾ സ്വാ​ഗ​തം ചെ​യ്തു. കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്താ​നു​ള്ള പു​തി​യ ഡി​സൈ​ൻ ത​യാ​റാ​ക്കാ​ൻ യൂ​ണി​യ​നു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​ത്ത് ല​ക്ഷ​ത്തോ​ളം അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും 2.5 ല​ക്ഷം അ​പേ​ക്ഷ​ക​ൾ…

Read More

അ​ജ്ഞാ​ത​നി​ൽ നി​ന്ന കു​ട്ടി നേ​രി​ട്ട​ത് ക്രൂ​ര​മാ​യ പീ​ഡ​നം; ഒ​ന്നു​മ​റി​യാ​തെ അ​വ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ; പു​ല​ർ​ച്ചെ തന്നെ തട്ടി​ക്കൊ​ണ്ടു​പോ​യ​ത് മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​യാ​ളെ​ന്ന് കു​ട്ടി

കാ​ഞ്ഞ​ങ്ങാ​ട്: വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ന്ന കേ​സി​ൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​താ​യി മെ​ഡി​ക്ക​ൽ ‌റി​പ്പോ​ർ​ട്ട്. കു​ട്ടി ഇ​പ്പോ​ൾ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ല്ല. പ​ട​ന്ന​ക്കാ​ട് ഒ​ഴി​ഞ്ഞ​വ​ള​പ്പി​ലെ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ വീ​ട്ടി​ല്‍ നി​ന്നും 500 മീ​റ്റ​ര്‍ അ​ക​ലെ മ​റ്റൊ​രു വീ​ടി​നു സ​മീ​പം ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​ത​ന്നെ​യാ​ണ് ഈ ​വീ​ടി​ന്‍റെ കോ​ളിം​ഗ് ബെ​ല്‍ അ​ടി​ച്ച് വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​ത്. വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന ത​ന്നെ ആ​രോ എ​ടു​ത്തു​കൊ​ണ്ടു​പോ​യി ക​മ്മ​ലു​ക​ള്‍ ക​വ​ര്‍​ന്ന ശേ​ഷം വ​ഴി​യി​ലു​പേ​ക്ഷി​ച്ച​താ​ണെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി പ​റ​യു​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​ബി​ജോ​യി​യും കാ​ഞ്ഞ​ങ്ങാ​ട് ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​പി. ആ​സാ​ദും അ​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘം സം​ഭ​വ​സ്ഥ​ല​ത്തും ആ​ശു​പ​ത്രി​യി​ലു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക്ഷീ​ര​ക​ര്‍​ഷ​ക​നാ​യ പെ​ണ്‍​കു​ട്ടി​യു​ടെ വ​ലി​യ​ച്ഛ​ന്‍ പു​ല​ര്‍​ച്ചെ മൂ​ന്നി​ന് തൊ​ഴു​ത്തി​ലേ​ക്ക് പോ​കാ​റു​ണ്ട്. ആ ​സ​മ​യ​ത്ത് പാ​ത്ര​ങ്ങ​ളും മ​റ്റും എ​ടു​ക്കാ​നാ​യി വാ​തി​ല്‍ തു​റ​ന്നു​വ​ച്ചി​രു​ന്ന സ​മ​യ​ത്ത് അ​ക്ര​മി അ​ക​ത്തു​ക​ട​ന്ന് പെ​ണ്‍​കു​ട്ടി​യെ എ​ടു​ത്ത്…

Read More

ഭ​ക്ഷ​ണം കാ​റി​ലേ​ക്കെ​ത്തി​ച്ചു ന​ൽ​കി​യി​ല്ല; ക​ട​യു​ട​മ​യ്ക്കും ജീ​വ​ന​ക്കാ​ർ​ക്കും ക്രൂ​ര​മ​ർ​ദ​നം; ആ​റ് പേ​ര്‍​ക്കെ​തി​രെ കേ​സ്

പാ​ല​ക്കാ​ട്: ഭ​ക്ഷ​ണം കാ​റി​ലേ​ക്ക് എ​ത്തി​ച്ച് ന​ല്‍​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ഹോ​ട്ട​ലു​ട​മ​യേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. മ​ണ്ണാ​ര്‍​ക്കാ​ട് റോ​ഡ​രി​കി​ല്‍ ക​ഫേ ന​ട​ത്തു​ന്ന സ​ല്‍​ജ​ലി(29)​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ നാ​ട്ടു​ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ യൂ​സ​ഫ്, ഷു​ക്കൂ​ര്‍, ഷി​ഹാ​ബ്, റാ​ഷി​ദ്, ബാ​ദു​ഷ, എ​ന്നി​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 53-ാം മൈ​ല്‍ ഭാ​ഗ​ത്താ​ണ് സം​ഭ​വം. ക​ട​യി​ലെ​ത്തി​യ യു​വാ​ക്ക​ള്‍ ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്തു. ഭ​ക്ഷ​ണം കാ​റി​ലേ​ക്ക് എ​ത്തി​ച്ച് ന​ല്‍​ക​ണ​മെ​ന്ന് സം​ഘം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ സ​ല്‍​ജ​ല്‍ ഇ​തി​ന് ത​യാ​റാ​യി​ല്ല. ഇ​തോ​ടെ യു​വാ​ക്ക​ള്‍ സ​ല്‍​ജ​ലി​ന് നേ​രെ ത​ട്ടി​ക​യ​റു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ളെ​യും കൈ​യേ​റ്റം ചെ​യ്തു. ക​ട​യി​ലെ ക​സേ​ര​ക​ളും മ​റ്റും ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ല്‍ ക​ട​യ​ക്ക് 50,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ട​യു​ട​മ

Read More

ലൈം​ഗി​ക പീ​ഡനം, വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ഒ​ന്നി​ച്ച് താ​മ​സം, ​ഗ​ർ​ഭഛി​ദ്രം…​ഒ​ടു​വി​ൽ ലൈം​ഗി​ക തൊ​ഴി​ൽ ചെ​യ്യാ​ൻ പ്രേരണ; യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പൂ​ജാ​രി​ക്കെ​തി​രേ കേ​സ്

ചെന്നൈ: ലൈം​ഗി​ക തൊ​ഴി​ലി​ന് പ​ങ്കാ​ളി​യെ നി​ർ​ബ​ന്ധി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക്ഷേ​ത്ര പൂ​ജാ​രി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളി​ൽ കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത് ചെ​ന്നൈ പോ​ലീ​സ്. പാ​രീ​സ് കോ​ർ​ണ​റി​ലെ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യ കാ​ർ​ത്തി​ക് മു​നു​സ്വാ​മി​ക്കെ​തി​രേ സ്വ​കാ​ര്യ ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ലെ ജോ​ലി​ക്കാ​രി​യാ​യി​രു​ന്ന യു​വ​തി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ലൈം​ഗി​ക തൊ​ഴി​ൽ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്. പ​രാ​തി​ക്കാ​രി എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​ണ്.  ഒ​രി​ക്ക​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ പൂ​ജാ​രി പ​രാ​തി​ക്കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു. തു​ട​ർ​ന്ന് വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് ഇ​യാ​ൾ വാ​ഗ്ദാ​നം ന​ൽ​കു​ക​യും പി​ന്നീ​ട് ഇ​രു​വ​രും ഒ​രു​മി​ച്ച് താ​മ​സി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ നി​ർ​ബ​ന്ധി​ച്ച് യു​വ​തി​യെ നി​ർ​ബ​ന്ധി​ച്ച് ഗ​ർ​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​യാ​ക്കി. ​പി​ന്നീ​ടാ​ണ് യു​വ​തി​യെ ലൈം​ഗി​ക തൊ​ഴി​ൽ ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത വി​രു​ഗ​മ്പാ​ക്കം ഓ​ൾ വി​മ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  

Read More

പുലര്‍ച്ചെ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ശേഷം ഉപേക്ഷിച്ചു

കാ​സ​ര്‍​കോ​ട്: ഉ​റ​ങ്ങി​ക്കി​ട​ന്ന പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്വ​ർ​ണം ക​വ​ർ​ന്ന​ശേ​ഷം ഉ​പേ​ക്ഷി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് പ​ട​ന്ന​ക്കാ​ട് ഒ​ഴി​ഞ്ഞ​വ​ള​പ്പി​ലാ​ണ് സം​ഭ​വം. പു​ല​ർ​ച്ചെ കു​ട്ടി​യു​ടെ മു​ത്ത​ച്ഛ​ൻ പ​ശു​വി​നെ ക​റ​ക്കാ​ൻ പു​റ​ത്തേ​ക്ക് പോ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് അ​ടു​ക്ക​ള ഭാ​ഗ​ത്തെ ക​ത​ക് തു​റ​ന്നാ​ണ് കു​ട്ടി​യെ കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് വി​വ​രം. കു​ട്ടി​യു​ടെ ക​മ്മ​ൽ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. മോ​ഷ​ണ​ത്തി​നു ശേ​ഷം അ​ക്ര​മി കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​ഞ്ഞു. ഒ​ടു​വി​ൽ നാ​ട്ടു​കാ​രു​ടെ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി.‌പെ​ൺ​കു​ട്ടി​യു​ടെ കാ​തി​നും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More