കോഴിക്കോട്: ജാതി, മത ഭേദമില്ലാതെ ലോകമെന്പാടുമുള്ള മലയാളികളും വിവിധ പ്രസ്ഥാനങ്ങളും സംഘടനകളും കൈകോർത്തപ്പോൾ സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 19 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടന്പുഴ സ്വദേശി അബ്ദുൾ റഹീ (42) മിന്റെ മോചനത്തിനു വഴി തെളിഞ്ഞു. എപ്രിൽ 16നുള്ളിൽ ദയാധനമായി സൗദി ബാലന്റെ കുടുംബത്തിനു നൽകേണ്ട 34 കോടി രൂപ ഇന്നലെത്തന്നെ അബ്ദുൾറഹീമിന്റെ മോചനത്തിനായി രൂപീകരിച്ച അക്കൗണ്ടുകളിലെത്തി. ഈ തുക ഉടൻതന്നെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്കു മാറ്റും. വിദേശകാര്യമന്ത്രാലയം ഈ തുക സൗദിയിലെ ഇന്ത്യൻ എംബസിക്കു കൈമാറും. ഇന്ത്യൻ എംബസി സൗദി കോടതി മുഖേന സൗദി ബാലന്റെ കുടുംബത്തിനു കൈമാറും. തുക എത്രയും പെട്ടെന്ന് കൈമാറി അബ്ദൂൾ റഹീമിന്റെ ജീവൻ രക്ഷിക്കാൻ തിരക്കിട്ട നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷറഫ് വേങ്ങാട് പറഞ്ഞു. സൗദിയിൽ ഈദ് അവധിയായതിനാൽ…
Read MoreCategory: Top News
കരുതിയിരിക്കണം, ‘കേന്ദ്ര ഉദ്യോഗസ്ഥരെ’; അറസ്റ്റ് ഭീഷണിയിലൂടെ പണം തട്ടല്‍
കൊച്ചി: കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥര്‍ ചമഞ്ഞു കൊച്ചിയില്‍ വീണ്ടും പണം തട്ടല്‍. എറണാകുളം സ്വദേശിക്ക് 1.2 കോടി രൂപയും മറ്റൊരാള്‍ക്ക് 30 ലക്ഷം രൂപയും നഷ്ടമായി. തട്ടിപ്പ് വ്യാപകമായതോടെ മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി. അജ്ഞാത ഫോണ്‍ കോളുകളെയും ഇ- മെയില്‍ സന്ദേശങ്ങളെയും സൂക്ഷിക്കണമെന്നും സാമ്പത്തികവിവരങ്ങള്‍ ഉള്‍പ്പെടെ മറ്റ് യാതൊരു വിവരങ്ങളും അജ്ഞാതര്‍ക്ക് കൈമാറരുതെന്നും പോലീസ് നിർദേശിച്ചു. പോലീസ്, നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ, ട്രായ്, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ തുടങ്ങിയ നിയമപാലകരെന്ന വ്യാജേനയാണു പണം തട്ടുന്നത്. ഇത്തരം ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ ഉടന്‍തന്നെ 1930 എന്ന ഫോണ്‍ നമ്പറില്‍ പോലീസിനെ വിവരം അറിയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വിളിയോ ഇ- മെയിലോ ഇങ്ങനെ എത്താം തട്ടിപ്പിനിരയാക്കാന്‍ ഉദ്ദേശിക്കുന്നവരെ ഫോണിലോ ഇ- മെയില്‍ മുഖേനയോ ബന്ധപ്പെടുന്നതാണു രീതി. നിങ്ങള്‍ക്കയച്ച കൊറിയറിലോ…
Read Moreഇനി ആശ്വാസക്കാലം; കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതി
തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി 3,000 കോടി രൂപ കടമെടുക്കാൻ താത്കാലിക അനുമതി നൽകി കേന്ദ്രസർക്കാർ. 5,000 കോടി കടമെടുക്കാൻ അനുമതി തേടിയതിനു പിന്നാലെയാണ് 3,000 കോടിയുടെ താത്കാലിക അനുമതി ലഭിച്ചത്. ഈ സാന്പത്തികവർഷത്തെ വായ്പാപരിധിയിൽനിന്ന് 3,000 കോടി രൂപ കടമെടുക്കാനാണ് മുൻകൂർ അനുമതി. ഈ സാന്പത്തികവർഷം കടമെടുക്കാനുള്ള പരിധിയിൽ വലിയ വെട്ടിക്കുറവു വരുത്തില്ലെന്നാണു സംസ്ഥാന ധനവകുപ്പിന്റെ പ്രതീക്ഷ. 37,000-38,000 കോടി രൂപയുടെ കടമെടുക്കാൻ ഈ സാന്പത്തിക വർഷം അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. മുൻ വർഷങ്ങളിൽ ബജറ്റിനു പുറത്ത് കിഫ്ബിയിൽനിന്നും കടമെടുത്തിരുന്നു. ഇതു വായ്പാ പരിധിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കവും ഉയർന്നിരുന്നു. ബജറ്റിനു പുറത്തെ കടമെടുപ്പും മറ്റും ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും നേരിടുന്നുണ്ട്. അതിനിടെ, ക്ഷേമപെൻഷൻ അടക്കം വിതരണം ചെയ്യുന്നതിനായി 2,000 കോടി രൂപ സഹകരണ ക്ഷേമനിധിയിൽ നിന്നു കടമെടുത്തിരുന്നു. 9.1 ശതമാനം പലിശ നിരക്കിലാണ് തുക…
Read Moreതെരഞ്ഞെടുപ്പിനു ശേഷം വീര്യം കുറഞ്ഞ മദ്യത്തിന്റെ വിതരണത്തിന് സംസ്ഥാന സർക്കാർ; വൻകിട മദ്യവിതരണ കന്പനികളുമായി എക്സൈസ് വകുപ്പിന്റെ ചർച്ച അന്തിമഘട്ടത്തിൽ
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ കൂട്ടത്തോടെ ബാറുകൾ ആരംഭിച്ചതിനു പിന്നാലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ ആരംഭിക്കാനുള്ള നീക്കവുമായി സർക്കാർ. വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യുന്നതിനായി മൂന്നു വൻകിട മദ്യവിതരണ കന്പനികളുമായി എക്സൈസ് വകുപ്പിന്റെ ചർച്ച അന്തിമഘട്ടത്തിലായി. ബക്കാഡിയ കൂടാതെ ബ്രിട്ടന്, ജർമനി എന്നിവ ആസ്ഥാനമായുള്ള മറ്റു രണ്ടു മദ്യക്കന്പനികൾക്കൂടി വീര്യം കുറഞ്ഞ മദ്യവിൽപ്പനയ്ക്ക് എത്തിക്കുന്നതിനായി സർക്കാരുമായി ചർച്ച നടത്തുന്നുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ കേരളത്തിലെ ഡീലർഷിപ്പിനെക്കുറിച്ചുള്ള അവസാനഘട്ട ചർച്ചകളാണ് സർക്കാർ തലത്തിൽ പുരോഗമിക്കുന്നതെന്നാണു വിവരം. സർക്കാർ നിർദേശിക്കുന്ന ചിലർക്ക് കേരളത്തിലെ ഡീലർഷിപ് നൽകണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയതായാണു സൂചന. കൗമാരക്കാരെയും സ്ത്രീകളെയും ലക്ഷ്യമിട്ടാണ് വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽപ്പന നടത്താനായി ലോകത്തെ മുൻനിര മദ്യക്കന്പനികളെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് പ്രധാന ആരോപണം. ഇവയിലെ ആൾക്കഹോളിന്റെ അളവ് അഞ്ച് ശതമാനത്തിൽ കുറവാണെന്നാണ് പറയപ്പെടുന്നത്. 80…
Read Moreഐഎൻടിയുസി നേതാവ് സത്യന്റെ കൊലപാതകം; പുനരന്വേഷിക്കണമെന്ന് ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്
ആലപ്പുഴ: ഐഎൻടിയുസി നേതാവ് സത്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിയമ നടപടി തുടങ്ങി. കേസ് പുനരന്വേഷിക്കണം എന്നാവശ്യപെട്ടു കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. സിപിഎം നേരിട്ട് നടത്തിയ കൊലപാതകമെന്ന വെളിപ്പെടുത്തലിലാണ് പരാതി. സിപിഎം മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബുവാണ് വെളിപ്പെടുത്തൽ നടത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്തിലായിരുന്നു ഇതുസംബന്ധിച്ച പരാമർശം. ആലപ്പുഴ ഡിസിസി അധ്യക്ഷൻ ബാബു പ്രസാദാണ് ഡിജിപിക്ക് പരാതി നൽകിയത്. ബിപിൻ സി. ബാബുവിന്റെ വിശദമായ മൊഴി എടുക്കണം എന്നാണ് ആവശ്യം. യഥാർഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read Moreപാഴ്സലിൽ എംഡിഎംഎ: മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകൾ; അഭിഭാഷകയെ ഭീഷണിപ്പെടുത്തി തട്ടിപ്പ് സംഘം കവർന്നത് 15 ലക്ഷം
ബംഗളൂരു: വ്യാജ കൊറിയർ തട്ടിപ്പിൽ അഭിഭാഷകയ്ക്കു നഷ്ടമായത് 15 ലക്ഷം രൂപ. 29കാരിയായ അഭിഭാഷകയാണ് ബംഗളൂരു ഈസ്റ്റ് സൈബർ ക്രൈം പോലീസിൽ തട്ടിപ്പിനിരയായതായി പരാതി നൽകിയത്. അഭിഭാഷകയുടെ പേരിൽവന്ന പാഴ്സലിൽ മാരകലഹരിമരുന്നായ എംഡിഎംഎ ഉണ്ടെന്നറിയിച്ച് ഫോൺ വിളിച്ചായിരുന്നു തട്ടിപ്പ്. ഏപ്രിൽ ആദ്യവാരം മുംബൈ പോലീസിൽനിന്നാണെന്നു പറഞ്ഞായിരുന്നു ഫോൺ. തായ്ലൻഡിൽനിന്നു വന്ന പാഴ്സലിൽ 140 ഗ്രാം ലഹരിമരുന്നുണ്ടെന്നായിരുന്നു ഫോൺ വിളിച്ചയാൾ പറഞ്ഞത്. തുടർന്ന് സിബിഐ ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തിയ ആൾക്കു ഫോൺ കൈമാറി. യുവതിക്കെതിരേ മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകൾ ചുമത്തിയതായി അറിയിച്ചു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി വീഡിയോ കോളിലൂടെ ചോദ്യംചെയ്യൽ ആരംഭിച്ചു. ഏപ്രിൽ മൂന്നിന് ഉച്ചകഴിഞ്ഞ് 2.15ന് ആരംഭിച്ച ഫോൺകോൾ അഞ്ചിനുപുലർച്ചെ 1.15 വരെ നീണ്ടുനിന്നു. ഇതിനിടെ 15 ലക്ഷം രൂപ സംഘം കൈക്കലാക്കുകയും ചെയ്തു. ചോദ്യം ചെയ്യുന്നതിനിടെ യുവതിയോടു വിവസ്ത്രയാകാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
Read Moreഅമ്മയുടെ സുഹൃത്ത് നിരന്തരമായി പീഡിപ്പിച്ചു, പുറത്തു പറയാതിരിക്കാൻ അമ്മയുടെ ഉപദ്രവവും; ഒടുവിൽ വീട് വിട്ടിറങ്ങി പത്ത് വയസുകാരി
ന്യൂഡൽഹി: അമ്മയുടെയും സുഹൃത്തിന്റെയും പീഡനത്തിൽ സഹികെട്ട് പത്തുവയസുകാരി വീടുവിട്ടിറങ്ങി. തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടന്ന പെൺകുട്ടിയെ ശ്രദ്ധപ്പെട്ട ചിലർ ഡൽഹി പോലീസിൽ ഏൽപ്പിച്ചപ്പോഴാണ് പെൺകുട്ടിയുടെ ഞെട്ടിക്കുന്ന കഥ പുറത്തറിയുന്നത്. പെൺകുട്ടിയുടെ അച്ഛൻ നാല് വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. ശേഷം അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് പെൺകുട്ടിയും 13 വയസുള്ള സഹോദരനും താമസിച്ചിരുന്നത്. എന്നാൽ ഇവരുടെ അമ്മ ഗാസിയാബാദിലേക്ക് ഒരു വർഷം മുൻപ് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. ഭർത്താവ് മരിച്ചതിന് ശേഷം ലൈംഗിക തൊഴിൽ ചെയ്താണ് ഇവർ കഴിഞ്ഞിരുന്നത്. പലതവണ ഇവരുടെ പുരുഷ സുഹൃത്ത് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ഇത് പുറത്തുപറയാതിരിക്കാൻ അമ്മയും കുട്ടിയെ ഉപദ്രവിച്ചു. കൂടാതെ വലുതാകുമ്പോൾ ലൈംഗിക തൊഴിൽ ചെയ്യണമെന്ന് കുട്ടിയെ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് അമ്മയുടെയും സുഹൃത്തിന്റെയും പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി വീടുവിട്ടിറങ്ങി. അമ്മയുടെ സുഹൃത്ത് പെൺകുട്ടിയുടെ സഹോദരനെയും ഉപദ്രവിക്കുമായിരുന്നു. സഹോദരനും നേരത്തെ വീട് ഉപേക്ഷിച്ചു പോയി. …
Read Moreമോദിയും പിണറായിയും തിങ്കളാഴ്ച തൃശൂരില്‍; അന്തര്‍ധാരയുടെ ഭാഗമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
തൃശൂര്‍: തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചു തിങ്കളാഴ്ച തൃശൂരിലെത്തുന്നതു യാദൃച്ഛികമായി. എന്നാൽ, ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന പ്രചാരണം ശക്തമായിരിക്കേ രണ്ടു നേതാക്കളും ഒരേ ജില്ലയില്‍ത്തന്നെ ഒരു ദിവസമെത്തുമ്പോൾ, എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമോ എന്നാണ് പലരുടെയും സംശയം. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയെ കാണാന്‍ പിണറായി വിജയന് എത്തുമോ എന്നതും രാഷ്ട്രീയനിരീക്ഷകർ കാത്തിരിക്കുന്നു. തിങ്കളാഴ്ച രാവിലെ പത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്തെത്തുന്നത്. ആലത്തൂര്‍, തൃശൂര്‍, പൊന്നാനി പാര്‍ലമെന്റ് മണ്ഡലങ്ങളിലെ സ്ഥാനാര്ഥികള്ക്കുവേണ്ടിയാണു പ്രചാരണം നടത്തുക. കേന്ദ്രം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലമായ തൃശൂരിലെ സുരേഷ് ഗോപിക്കുവേണ്ടി ഇതു മൂന്നാംതവണയാണു പ്രധാനമന്ത്രി എത്തുന്നത്. തൃശൂരില്‍ നടന്ന സമ്മേളനത്തിലും പിന്നീട് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനും മുമ്പെത്തിയിരുന്നു. കരുവന്നൂര്‍ തട്ടിപ്പുകേസില്‍ തുടര്‍നടപടികളുണ്ടാകുമെന്നു മോദി പ്രഖ്യാപിച്ചതിനു പിന്നാലെ തൃശൂര്‍ ജില്ലയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് ഏറെ ആശങ്കയോടെയാണ്…
Read Moreചൂട് കുറഞ്ഞേക്കും; മഴമുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ അടുത്ത നാലു ദിവസം ചില സ്ഥലങ്ങളിൽ ഇടിമിന്നലിനോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും അധികം ചൂട് അനുഭവപ്പെട്ട പലക്കാട്ട് താപനില കുറയുമെന്നാണ് പ്രവചനം. ഇന്നു മുതൽ 15 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷസ് വരെ ആയിരിക്കും. തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷസ് , കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷസ്, എറണാകുളം, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷസ്, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷസ് വരെയും ചൂട് രേഖപ്പെടുത്തും. ഈ ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.
Read Moreസംവിധായകനും നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു
ചെങ്ങന്നൂർ: സംവിധായകനും നിർമാതാവും ഗാനരചയിതാവുമായിരുന്ന ഉണ്ണി ആറന്മുള(കെ.ആർ. ഉണ്ണികൃഷ്ണൻ നായർ) അന്തരിച്ചു. ചെങ്ങന്നൂരിലെ ലോഡ്ജിൽ വച്ചു ബുധനാഴ്ച വൈകുന്നേരം ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എതിർപ്പുകൾ(1984), സ്വർഗം(1987) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഉണ്ണി. അദ്ദേഹം സംവിധാനം ചെയ്ത എതിർപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് ഉർവശി മലയാള സിനിമയിലെത്തുന്നത്. കമ്പ്യൂട്ടർ കല്യാണം ആയിരുന്നു അവസാന ചിത്രം. കോവിഡ് കാലത്ത് അതിന്റെ പ്രിന്റുകൾക്ക് തകരാർ സംഭവിച്ചതിനാൽ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചില്ല. ഡിഫൻസ് അക്കൗണ്ട്സിൽ ഉദ്യോഗസ്ഥനായ ഉണ്ണി ആറന്മുള സിനിമയോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിക്കുകയായിരുന്നു. അവിവാഹിതനായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ആറന്മുള കോട്ടക്കകത്തുള്ള വീട്ടുവളപ്പിൽ നടക്കും.
Read More