തിരുവനന്തപുരം: തലസ്ഥാനത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടി ശോഭന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ആണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്. അതേസമയം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും ശോഭന പത്രസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ “ആദ്യം ഞാൻ മലയാളം പഠിക്കട്ടെ. ഇപ്പോൾ ഞാൻ ഒരു നടി മാത്രമാണ്’ എന്നായിരുന്നു ശോഭനയുടെ മറുപടി. നെയ്യാറ്റിൻകരയിലെ പ്രചാരണപരിപാടികളിലും ശോഭന പങ്കെടുക്കും.
Read MoreCategory: Top News
മദ്യപിച്ചെത്തിയ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; ഭാര്യ പോലീസ് പിടിയിൽ
സീതത്തോട്: മദ്യപിച്ചെത്തിയ ഭർത്താവിനെ തർക്കത്തിനിടെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. പത്തനംതിട്ട അട്ടത്തോടാണ് സംഭവം. ചിറ്റാർ കൊടുമുടി സ്വദേശി രത്നാകരൻ(57) ആണ് മരിച്ചത്. സംഭവത്തിൽ ഭാര്യ ശാന്തയെ പമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ രത്നാകരനുമായുള്ള തർക്കത്തിനിടയിൽ ശാന്ത ഇയാളെ കമ്പി വടിക്ക് തലയ്ക്കടിച്ചു. പരിക്കേറ്റ രത്നാകരനെ അയൽവാസികൾ നിലയ്ക്കലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read Moreക്ഷേമപെൻഷൻ വിതരണം; കനിയാതെ കേന്ദ്രം; സാങ്കേതിക തകരാറിന്റെ പേരുപറഞ്ഞ് സംസ്ഥാനം നൽകിയ തുകയും കേന്ദ്രം മുടക്കുന്നതായി പരാതി
തിരുവനന്തപുരം: ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതം സംസ്ഥാനം വകയിരുത്തിയിട്ടും പെൻഷൻകാർക്ക് തുക കുറച്ചു വിതരണം ചെയ്യുന്നതായി പരാതി. വിഷു, റംസാൻ ആഘോഷക്കാലത്ത് അനുവദിച്ച രണ്ടു ഗഡു ക്ഷേമപെൻഷനിൽ കേന്ദ്രവിഹിതം ക്യത്യമായി ലഭിക്കാത്തതുമൂലം 400 മുതൽ 1000 രൂപവരെയാണ് കുറയുന്നത്. കേന്ദ്രവിഹിതംകൂടി ലഭിക്കേണ്ട 6.88 ലക്ഷത്തോളം ക്ഷേമപെൻഷൻകാർക്കാണ് തുകയിലെ ഈ കുറവ്. ക്ഷേമപെൻഷനിലെ കേന്ദ്ര വിഹിതം നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ, ഇത് കേന്ദ്രസർക്കാർ മുടക്കുന്ന സാഹചര്യത്തിൽ മുഴുവൻ തുകയും പെൻഷൻകാർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ മുൻകൂറായി പണം അനുവദിച്ചിരുന്നു. കേന്ദ്ര സർക്കാർ വിഹിതം വിതരണം ചെയ്യേണ്ട പിഎഫ്എംഎസ് അധികൃതർക്ക് തുക കൈമാറിയിട്ടും പലർക്കും രണ്ടു ഗഡു കേന്ദ്രവിഹിതം ലഭിച്ചിട്ടില്ല. സാങ്കേതിക തകരാറിന്റെ പേരുപറഞ്ഞ് സംസ്ഥാനം നൽകിയ തുകയും കേന്ദ്രം മുടക്കുകയാണെന്നാണ് പെൻഷൻകാരുടെ ആക്ഷേപം. കഴിഞ്ഞമാസം വിതരണം പൂർത്തിയാക്കിയ ഒരുഗഡു പെൻഷനിലും ഇതേ പ്രശ്നമുണ്ടായി. 1.94 ലക്ഷം പേരുടെ കേന്ദ്രവിഹിതമാണ്…
Read Moreകെ-ഫോണ്‍ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കാനുള്ള പദ്ധതിയെന്ന് വി.ഡി. സതീശന്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്നതിനുവേണ്ടിയാണ് 1500 കോടി രൂപയുടെ കെ-ഫോണ്‍ പദ്ധതി കൊണ്ടുവന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. എറണാകുളം ഡിസിസി ഓഫീസില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ-ഫോണ്‍ കൊള്ളയില്‍ സിബിഐ അന്വേഷണം തന്നെയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 18 മാസംകൊണ്ടു പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ട് 1500 കോടി രൂപ മുടക്കി 2017 ല്‍ കൊണ്ടുവന്ന കെ-ഫോണ്‍ പദ്ധതി 2024ലും നടപ്പാക്കാനായിട്ടില്ല. 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്കുമെന്നു പറഞ്ഞിടത്തുനിന്ന് നിയോജകമണ്ഡലങ്ങളില്‍ ആയിരം വീതം 14,000 ആയി കുറച്ചു. ടെന്‍ഡര്‍ നടപടിക്കുശേഷം 1000 കോടിയുടെ പദ്ധതിയില്‍ 50 ശതമാനം ടെന്‍ഡര്‍ എക്സസ് നല്കി 1500 കോടിയാക്കി. എസ്ആര്‍ഐടിയെ കൂടാതെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ പ്രസാഡിയോ എന്ന കമ്പനിയും കരാറിനു പിന്നിലുണ്ടായിരുന്നു. പദ്ധതിക്കുവേണ്ടി കിഫ്ബിയില്‍നിന്ന് കടമെടുത്ത 1032 കോടി അടുത്തമാസം മുതല്‍ പ്രതിവര്‍ഷം 100…
Read Moreനായകൻ വീണ്ടും വരാ…. പ്രധാനമന്ത്രി ഇന്നും നാളെയും കൊച്ചിയില്‍
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും.ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുയോഗങ്ങളില്‍ മോദി പങ്കെടുക്കും. രാത്രി 8.30ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്ററില്‍ നാവിക വിമാനത്താവളത്തിലെത്തി റോഡ് മാര്‍ഗം എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ എത്തും. രാത്രി ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന പ്രധാനമന്ത്രി നാളെ രാവിലെ തൃശൂരിലേക്കു പോകും. അവിടെ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുന്നംകുളം ചെറുവട്ടാനിയില് തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ആറ്റിങ്ങലിലെത്തുന്ന അദ്ദേഹം കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും. തിരികെ കൊച്ചിയിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 12.50ന് ഡല്‍ഹിയിലേക്കു മടങ്ങും.
Read Moreട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചെരിഞ്ഞു
പാലക്കാട്: മലന്പുഴ കൊട്ടേക്കാട് ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചെരിഞ്ഞു. ഡോ. ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള വെറ്ററിനറി ഡോക്ടർമാരും വനപാലകരും ആനയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിനിടെ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ചെരിഞ്ഞത്. ആനയെ ചികിത്സിക്കുന്നതിനായി മൃഗഡോക്ടർമാരുടെ സാന്നിധ്യത്തിൽ വനത്തിൽ താത്കാലിക ചികിത്സാസൗകര്യം ഒരുക്കിയിരുന്നു. ബുധനാഴ്ച മലന്പുഴ കൊട്ടേക്കാട് റെയിൽവേ ഗേറ്റിനു സമീപം പാളം മുറിച്ചുകടക്കുന്നതിനിടെ ഏറ്റവും പിന്നിലുണ്ടായിരുന്ന പിടിയാനയ്ക്കാണ് ട്രെയിൻ തട്ടി പരിക്കേറ്റത്. കുടിവെള്ളത്തിനായി ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം തിരിച്ചുപോകുന്നതിനിടെയാണ് അപകടം. ആനയ്ക്കു വെള്ളവും ഗ്ലൂക്കോസും വേദനസംഹാരിയും നൽകിയിട്ടും ഭക്ഷണം കഴിച്ചിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ വലതുകാലിനും ഇടുപ്പെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അതേസമയം, ആനയെ ട്രെയിൻ ഇടിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് കഴിഞ്ഞദിവസം വനംവകുപ്പ് സർജൻ വ്യക്തമാക്കിയത്. നേരിട്ട് ഇടിയേറ്റതിന്റെ പരിക്കുകളോ പാടുകളോ ആനയുടെ ശരീരത്തിൽ ഇല്ലെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു. ട്രെയിൻ വന്ന സമയത്തു വേഗത്തിൽ ഓടിവീണ് പരിക്കേറ്റതായിരിക്കാമെന്നായിരുന്നു വിലയിരുത്തൽ.
Read Moreവടകരയിൽ ഒരു വര്‍ഷത്തിനിടെ മയക്കുമരുന്ന് കുത്തിവച്ചു മരിച്ചത് ആറുപേര്‍; ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരെക്കുറിച്ച് പോലീസ് കണക്കെടുപ്പ്
കോഴിക്കോട്: വടകര മേഖലയില്‍ ഒരു വര്‍ഷത്തിനിടെ മയക്കുമരുന്നു കുത്തിവച്ച് മരിച്ചത് ആറുപേര്‍. ഇവരെല്ലാം മയക്കുമരുന്ന് ഉപയോഗിച്ചാണു മരിച്ചതെന്നു സംശയിക്കുന്നുവെങ്കിലും പോലീസ് ഇതിനെതിരായി കാര്യമായ നീക്കമൊന്നും നടത്തുന്നില്ല. മരണത്തോടെ എല്ലാ അന്വേഷണങ്ങളും നിലയ്ക്കുകയാണ്. ഇന്നലെ രണ്ടു യുവാക്കള്‍ കൂടി മരിച്ചതോടെ മയക്കുമരുന്ന് മാഫിയ നാള്‍ക്കുനാള്‍ സമൂഹത്തെ വരിഞ്ഞു മുറുക്കുകയാണെന്ന് സുചിപ്പിക്കുന്നു. വെള്ളിയാഴ്ച ഏറാമല കുന്നുമ്മക്കരയിലെ ഒഴിഞ്ഞ പറമ്പില്‍ രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തോടെ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെക്കുറിച്ച് പോലീസ് കണക്കെടുപ്പ് തുടങ്ങി. യുവാക്കളുടെ മരണത്തോടെയാണ് ഇവിടെ മയക്കുമരുന്നുപയോഗിക്കുന്നവരുണ്ടെന്നുള്ള വിവരം പോലും ഈ ഗ്രാമത്തിലെ നാട്ടുകാർ അറിയുന്നത്. നാട്ടിൻപുറത്തെ ഗ്രാമങ്ങളിലെല്ലാം മയക്കുമരുന്നുപയോഗം പടർന്നുപിടിക്കുന്നതായാണു വിവരം. കഴിഞ്ഞ സെപ്റ്റംബറില്‍ വടകര കൈനാട്ടി മേല്‍പ്പാലത്തിന്റെ അടിവശത്തു പ്രവാസിയായ യുവാവിനെ മരിച്ചനിലയില്‍ കാണപ്പെട്ടത് ഏറെ വിവാദമായിരുന്നു. പിന്നില്‍ മയക്കുമരുന്ന് മാഫിയയാണെന്ന ആരോപണം തുടക്കം മുതല്‍ ഉയര്‍ന്നു. ഏതോ വീട്ടില്‍ കൊണ്ടു പോയി മയക്കുമരുന്ന് കുത്തിവച്ചെന്നും…
Read Moreഭൂരിഭാഗവും മതേതര ഇന്ത്യക്കൊപ്പം സർവേഫലങ്ങളിൽ അമ്പരന്നു ബിജെപി; ഉത്തരേന്ത്യയിൽ തിരിച്ചടി ഉണ്ടാകും
ന്യൂഡൽഹി: നാനൂറ് സീറ്റും മൂന്നാം വട്ടവും അധികാരവും ലക്ഷ്യമിട്ടു തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ടുപോകുന്ന ബിജെപി നേതൃത്വത്തെ സര്‍വേ റിപ്പോര്‍ട്ടുകൾ ആശങ്കയിലാക്കുന്നു. ഉത്തരേന്ത്യയിലെ നിലവിലുള്ള സീറ്റുകൾ കുറയുമെന്നാണു സർവേ ഫലങ്ങൾ. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകളെങ്കിലും കുറഞ്ഞേക്കാം. സർവേഫലങ്ങളെത്തുടർന്നു സ്ഥിതിഗതികൾ ബിജെപി കേന്ദ്രനേതൃത്വം അടിയന്തരമായി വിലയിരുത്തി. പ്രധാനമന്ത്രിയെ പരമാവധി മണ്ഡലങ്ങളിൽ എത്തിക്കാനും പ്രാദേശിക വിഷയങ്ങളിലേക്കു ശ്രദ്ധ തിരിയുന്നത് ഒഴിവാക്കാനും തീരുമാനിച്ചതായി അറിയുന്നു.എല്ലാ മതങ്ങൾക്കും തുല്യസ്ഥാനമുള്ള ഇന്ത്യ എന്ന സങ്കല്പത്തിനൊപ്പമാണു രാജ്യത്തെ ജനങ്ങളുടെ മനസെന്നു വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പിന് മുന്നോടി ആയി സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റി (സിഎസ്ഡിഎസ്) നടത്തിയ സർവേ ഫലം. ഇതിൽ പങ്കെടുത്ത 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തെ പിന്തുണച്ചു. എല്ലാ പൊതു തെരഞ്ഞെടുപ്പുകൾക്ക് മുൻപും ശേഷവും സിഎസ്ഡിഎസ് നടത്തുന്ന സിഎസ്ഡിസി-ലോക്നീതി സർവേകൾ രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളിൽ…
Read Moreജെസ്നയെ ആരോകൊലപ്പെടുത്തിയത്; മകള്‍ മുണ്ടക്കയം വിട്ടുപോയിട്ടുണ്ടാവില്ല; സ്വന്തം അന്വേഷണത്തിൽ കണ്ടെത്തിയ സത്യങ്ങൾ വെളിപ്പെടുത്തി ജെയിംസ്
മുണ്ടക്കയം: ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലെങ്കിലും മകൾ താനുമായി ബന്ധപ്പെട്ടെനെ. ജെസ്നയെ അപായപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി അച്ഛന് ജെയിംസ്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു. മകള്‍ മുണ്ടക്കയം വിട്ട് പോയിട്ടുണ്ടാവില്ല. ജെസ്നയെ അപായപ്പെടുത്തിയതാണെന്ന് താന്‍ സ്വന്തമായി നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. നേരത്തേ സംശയം തോന്നിയ ജെസ്നയുടെ സുഹൃത്തും താനും അടക്കം നുണ പരിശോധനയ്ക്ക് വിധേയരായി. ലൗ ജിഹാദ് അടക്കമുള്ള ആരോപണങ്ങളെ തള്ളുന്നതായും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് കോടതിയില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജെസ്ന ജീവിച്ചിരിപ്പില്ലെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ജെയിംസ് വ്യക്തമാക്കിയിരുന്നു. സംശയമുളള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ല. ജെസ്നയോട് രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്കാന് തയാറാണ്. സിബിഐ പുറകില്‍ ഉണ്ടെന്ന് ബോധ്യമായാല്‍ അജ്ഞാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന് ഭയമുള്ളതായും പിതാവ് കോടതിയെ അറിയിച്ചിരുന്നു.…
Read Moreതൃശൂര്‍ പൂരം; ആനകളുടെ പട്ടികയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആനകളുടെയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും പട്ടികയും സമര്‍പ്പിക്കാന്‍ വനംവകുപ്പിനോട് ഹൈക്കോടതി. ചൊവ്വാഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനംവകുപ്പിന് കോടതി നിര്‍ദേശം നല്കി. ആരോഗ്യപ്രശ്നങ്ങളോ മദപ്പാടോ ഉള്ള ആനകളെ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കും. കാഴ്ചയ്ക്ക് പ്രശ്നമുള്ളതിനാല്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിൽ പങ്കെടുപ്പിക്കുന്നതില്‍ ബുധനാഴ്ച തീരുമാനമുണ്ടാകും. അതേസമയം ഹൈക്കോടതി നേരത്തേ നിര്‍ദേശം നല്‍കിയതനുസരിച്ച് ആനയെഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ആനകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, താളമേളം, പടക്കം എന്നിവ ഇല്ലെന്ന് ഉറപ്പ് വരുത്തണം. ആനകളുടെ 50 മീറ്റര്‍ അകലെ മാത്രമേ ആളുകളെ നിര്‍ത്താവൂ, ചൂട് കുറയ്ക്കാനായി ഇടയ്ക്കിടെ ആനകളെ നനയ്ക്കണം, തുടങ്ങിയവയാണ് സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍.
Read More