ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ. കവിതയെ സിബിഐ അറസ്റ്റ് ചെയ്തു. ഇഡി അറസ്റ്റ് ചെയ്ത കവിതയെ ജുഡീഷൽ കസ്റ്റഡിയിലിരിക്കെയാണ് ചോദ്യം ചെയ്യാൻ സിബിഐ കസ്റ്റഡിയിലെടുത്തത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഏപ്രിൽ 23വരെ കവിതയുടെ ജുഡീഷൽ കസ്റ്റഡി നീട്ടിയിരുന്നെങ്കിലും സിബിഐ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയായിരുന്നു. കവിതയെ മാർച്ച് 15 നാണ് ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള കേസാണിതെന്നും പ്രതിപക്ഷ നേതാക്കളെയാണ് കേസിലൂടെ ലക്ഷ്യമിടുന്നതെന്നും കവിത പ്രതികരിച്ചു.
Read MoreCategory: Top News
‘ബിജെപിയെ എതിർക്കാൻ കോൺഗ്രസിനാകുന്നില്ല’; ഇന്ന് മത്സരിക്കുന്ന പല കോൺഗ്രസ് നേതാക്കളും നാളെ എവിടെയായിരിക്കുമെന്ന് പറയാൻ സാധിക്കുന്നില്ല; ഇ.പി. ജയരാജൻ
കണ്ണൂർ: ബിജെപി-സംഘപരിവാർ ശക്തികളാണു രാജ്യത്തിന്റെ പ്രധാന ശത്രുവെന്നും അവരെ അധികാരത്തിൽനിന്നു താഴെയിറക്കുകയാണ് മുഖ്യലക്ഷ്യമെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ബിജെപിയെ എതിർക്കാൻ കോൺഗ്രസിനു സാധിക്കുന്നില്ല. ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ നേതൃത്വം കൊടുക്കാനുള്ള ശക്തിയും കരുത്തും കോൺഗ്രസിനില്ല. ബിജെപിയെ തോല്പിക്കുക എന്ന പൊതുവായ ലക്ഷ്യത്തിനൊപ്പമല്ല കോൺഗ്രസ് നില്‍ക്കുന്നത്. കോൺഗ്രസിന് ഇടതുപക്ഷത്തെ തോല്പിക്കുകയാണ് മുഖ്യലക്ഷ്യമെന്നും ജയരാജൻ പറഞ്ഞു. കേന്ദ്രത്തിൽ ബിജെപിയുടെ ഭരണം അവസാനിപ്പിക്കാൻ ഏതെല്ലാം സാഹചര്യങ്ങളുണ്ടോ അതിന്റെ ഒപ്പം ഇടതുപക്ഷം ഉണ്ടാകും. ഇന്ത്യാ മുന്നണി ബിജെപിയെ പ്രതിരോധിക്കാൻ ഫലപ്രദമാണ്. ഇടതുപക്ഷം ആദ്യമായി എടുക്കുന്ന നിലപാടല്ല, ദേശീയതലത്തിൽ കോൺഗ്രസിന്റെ ഭാഗമാകുകയെന്നത്. രാഹുൽ ഗാന്ധിയെ അല്ല, ആരെയും നേതാവായി കാണുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല. പക്ഷേ, നയിക്കാൻ കഴിയണം. കോൺഗ്രസ് നേതൃത്വത്തിന് ശക്തമായ നിലപാടെടുക്കുവാൻ സാധിക്കാത്തതാണ് കോൺഗ്രസിൽ ഗ്രൂപ്പിസം വരുന്നതിന്റെയും നേതാക്കൾ കൊഴിഞ്ഞു പോകുന്നതിന്റെയും കാരണം. അവസരവാദപരമായ നിലപാടാണ് കേരളത്തിൽ കോൺഗ്രസ്…
Read Moreവോട്ടിനൊരു ‘ഉമ്മ’; ബിജെപി സ്ഥാനാർഥി പ്രചാരണത്തിനിടെ സ്ത്രീയെ ചുംബിച്ചു; വിവാദമാക്കി തൃണമൂൽ
കോൽക്കത്ത: ബിജെപിയുടെ നോർത്ത് മാൾഡ ലോക്സഭാ സ്ഥാനാർഥി ഖാഗൻ മുർമു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീയെ ചുംബിച്ചതു വിവാദമായി. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ ശ്രീഹിപുർ ഗ്രാമത്തിൽ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഖാഗൻ മുർമു സ്ത്രീയെ ചുംബിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഇതേത്തുർന്നു തൃണമൂൽ കോൺഗ്രസ് ബിജെപിക്കെതിരേ രംഗത്തെത്തി. “ബിജെപി സ്ഥാനാർഥി ഖഗെൻ മുർമു പ്രചാരണവേളയിൽ സ്വന്തം ഇഷ്ടപ്രകാരം ഒരു സ്ത്രീയെ ചുംബിക്കുന്ന ചിത്രമാണു പുറത്തുവന്നിരിക്കുന്നതെന്നും ബിജെപി ക്യാമ്പിൽ സ്ത്രീ വിരുദ്ധ രാഷ്ട്രീയക്കാർക്കു ക്ഷാമമില്ലെന്നും തൃണമൂൽ കോൺഗ്രസ് എക്സിൽ കുറിച്ചു. വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിക്കുന്ന എംപിമാർ മുതൽ നേതാക്കൾ വരെ ബിജെപിയിലുണ്ട്. അവർ അധികാരത്തിൽ വന്നാൽ എന്തുചെയ്യുമെന്നു സങ്കൽപ്പിക്കുക എന്നും കുറിപ്പിലുണ്ട്. എന്നാൽ ആ സ്ത്രീ തന്റെ കുട്ടിയെപോലെയാണെന്നായിരുന്നു ഖഗെൻ മുർമുവിന്റെ വിശദീകരണം. “ഒരു കുട്ടിയെ ചുംബിക്കുന്നതിൽ തെറ്റില്ല. ഇത് തികച്ചും ഗൂഢാലോചനയാണ്. അവർക്ക്…
Read Moreമീനച്ചൂടിൽ വെന്തുരുകി കേരളം; പാലക്കാട് തുടർച്ചയായ നാലാം ദിവസവും താപനില 40 ഡിഗ്രിക്കു മുകളിൽ
തിരുവനന്തപുരം: പകൽതാപനില ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും അത്യുഷ്ണത്തിന്റെ പിടിയിലായി. പാലക്കാട് തുടർച്ചയായ നാലാം ദിവസവും താപനില 40 ഡിഗ്രിക്കു മുകളിലെത്തി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 40.2 ഡിഗ്രി സെൽഷസാണ് ഇന്നലെ പാലക്കാട് അനുഭവപ്പെട്ട ചൂട്. എന്നാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട് 42 ഡിഗ്രി സെൽഷസാണ്. പാലക്കാട് ജില്ലയിലെ പോത്തുണ്ടിയിലാണ് 42 ഡിഗ്രി രേഖപ്പെടുത്തിയത്. ഇതുൾപ്പെടെ സംസ്ഥാനത്തെ 12 സ്ഥലങ്ങളിൽ പകൽതാപനില 41 ഡിഗ്രിക്കു മുകളിലെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തന്നെ അടയ്ക്കാപൂത്തൂർ, കൊല്ലങ്കോട്, മലന്പുഴ, മംഗലം ഡാം, മങ്കര, ഒറ്റപ്പാലം എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിലെ കുന്നന്താനം, മലപ്പുറം ജില്ലയിലെ നിലന്പൂർ, തൃശൂർ ജില്ലയിലെ വെള്ളാനിക്കര എന്നിവിടങ്ങളിലും ഇന്നലെ പകൽച്ചൂട് 41 ഡിഗ്രിക്കു മുകളിലെത്തി. പാലക്കാടിനു…
Read Moreഒരിക്കലും മറക്കാനാവാത്ത ഒരുപറ്റം ക്ലാസിക് സിനിമകൾ സമ്മാനിച്ച് യാത്രയാകുന്നു; ‘ഗാന്ധിമതി ബാലൻ’ മലയാളികൾക്ക് സമ്മാനിച്ചത് സുവർണ ചലച്ചിത്രങ്ങൾ
തിരുവനന്തപുരം: അമ്മയുടെ പേര് സ്വന്തം പേരിനൊപ്പം ചേർത്ത ഗാന്ധിമതി ബാലൻ എന്ന ചലച്ചിത്ര നിർമാതാവ് മലയാള സിനിമാ ലോകത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരുപറ്റം ക്ലാസിക് സിനിമകൾ സമ്മാനിച്ചാണ് യാത്രയാവുന്നത്. ഗാന്ധിമതി എന്നത് ബാലന്റെ അമ്മയുടെ പേരായിരുന്നു. അമ്മയ്ക്ക് ആ പേര് നല്‍കിയത് മഹാത്മാ ഗാന്ധിയായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്ത് വലിയൊരു ബ്രാൻഡ് ആയി മകൻ വളർത്തിയെടുത്തു. ആ മകനിൽനിന്ന് മലയാള കരയിൽ പിറന്നുവീണത് 30ലധികം ക്ലാസിക് ചലച്ചിത്രങ്ങൾ. മലയാളത്തിന്റെ അനശ്വര സംവിധായകൻ പത്മരാജന്റെ കൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ ചെയ്തത്. ഒരുമിച്ച് ഒരുമുറിയിൽ കിടന്നുറങ്ങി. എന്തിനും ഏതിനും പത്മരാജനൊപ്പം ബാലനുണ്ടായിരുന്നു. ബാലനും പത്മരാജനും സന്തതസഹചാരികളായി. പദ്മരാജന്റെ ആകസ്മിക മരണം ബാലനെ വല്ലാതെ തളർത്തി. സിനിമാ മേഖലയിൽനിന്നു പിൻവാങ്ങാൻ അതും ഒരു കാരണമായി. മലയാളത്തിന്റെ എക്കാലത്തേയും മികച്ച താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച്…
Read Moreവിഷുവിനു ശേഷം അങ്കം മുറുകും; ദേശീയ നേതാക്കൾ കളത്തിലിറങ്ങുന്നതോടെ പ്രചാരണം കൊഴുക്കും
തിരുവനന്തപുരം: വിഷുവിനു ശേഷം സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കും. ദേശീയ നേതാക്കൾ ഉൾപ്പെടെ കളത്തിലിറങ്ങുന്നതോടെ പ്രചാരണം രാഷ്ട്രീയ വിഷയങ്ങളിൽ കൂടുതലായി കേന്ദ്രീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള നേതാക്കൾ ബിജെപിക്കായി പ്രചാരണത്തിനെത്തും. ഈ വർഷം പ്രധാനമന്ത്രി ഇതിനോടകം അഞ്ചു തവണയാണ് കേരളത്തിലെത്തിയത്. അമിത് ഷായുടെ സന്ദർശന പരിപാടി പല തവണയായി മാറ്റിവയ്ക്കുകയാണ്. കോണ്‍ഗ്രസിനായി രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പ്രചാരണത്തിനെത്തും. ഇവരുടെ പ്രചാരണ പരിപാടികളുടെ വിശദാംശങ്ങൾ ഇനിയും തയാറായിട്ടില്ല. ഇടതുമുന്നണിക്കായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയവർ എത്തും. വോട്ടെടുപ്പിനു രണ്ടാഴ്ച മാത്രം അവശേഷിക്കുന്പോഴും തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണിക്കു വ്യക്തമായ മേധാവിത്വം നേടാനായിട്ടില്ല. ഇടതുമുന്നണിയുടെ പ്രചാരണത്തിന്റെ നായകത്വം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഏറ്റെടുത്തിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തിൽ ഊന്നിനിന്നു…
Read Moreസ്ഫോടനത്തിന് പിന്നില്‍ സിപിഎം അല്ല, ആയുധമുണ്ടാക്കാന്‍ ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തിയിട്ടില്ല; എം.വി. ഗോവിന്ദന്
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സിപിഎമ്മിന് വേണ്ടി ആയുധമുണ്ടാക്കാന്‍ ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഗോവിന്ദന് പ്രതികരിച്ചു. സംഘടനയുമായി ബന്ധമുള്ള ആരെങ്കിലും ബോംബ് നിര്‍മാണത്തിന്റെ ഭാഗമായിട്ടുണ്ടോ എന്ന് ഡിവൈഎഫ്ഐ പരിശോധിക്കട്ടെ. ഒരാളും പാര്‍ട്ടിയുടെ അറിവോടെ അതിന് മുതിരേണ്ട. ബോംബ് നിര്‍മാണക്കേസില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കട്ടെയെന്നും ഗോവിന്ദന് പറഞ്ഞു. അതേസമയം പാനൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രാദേശിക ഭാരവാഹി ഷിജാലും കേസിലെ മറ്റൊരു പ്രതിയായ ഷബില്‍ ലാലും ചേര്‍ന്നാണ് ബോംബ് നിര്‍മാണത്തിനുള്ള വസ്തുക്കള്‍ വാങ്ങിയത്. ബോംബ് നിര്‍മാണത്തിനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Read Moreഅസത്യ പ്രചാരണം നടത്തുന്നു; ശശി തരൂരിനെതിരെ നിയമ നടപടികളുമായി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തലസ്ഥാനത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ നിയമ നടപടികളുമായി എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. തനിക്കെതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഡിഎ സ്ഥാനാർഥി വക്കീൽ നോട്ടീസ് അയച്ചത്. വൈദികർ ഉൾപ്പെടെയുള്ളവർക്ക് പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് ഒരു അഭിമുഖത്തിൽ ശശി തരൂർ രാജീവ് ചന്ദ്രശേഖറിനെതിരെ നടത്തിയ പ്രസ്താവനയാണ് പരാതിക്ക് കാരണം. ഈ പ്രസ്താവന പിൻവലിക്കണമെന്നാണ് ആവശ്യം. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനുള്ളിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. പ്രസ്താവനയിൽ തെളിവുണ്ടെങ്കിൽ ഹാജരാക്കണം. അല്ലാത്ത പക്ഷം അപമാനിക്കാനുള്ള ശ്രമമാണ് യുഡിഎഫ് സ്ഥാനാർഥിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Read Moreസിബിഐ അന്വേഷണത്തിൽ പൂർണ പ്രതീക്ഷ; നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്; സിദ്ധാർഥന്റെ അച്ഛൻ
കൽപ്പറ്റ: സിദ്ധാർഥന്റെ മരണത്തിൽ നടക്കുന്ന സിബിഐ അന്വേഷണത്തിൽ പൂർണ പ്രതീക്ഷയെന്നു സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ്. വൈത്തിരിയിലെ ഗവ. റസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന സിബിഐ ഓഫീസിൽ സിബിഐ സംഘത്തിനു മുന്‍പാകെ മൊഴി നൽകാൻ എത്തിയതായിരുന്നു അദ്ദേഹം. “എനിക്ക് പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തിന് മുൻപാകെ പറഞ്ഞിട്ടുണ്ട്. നീതി ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നേരത്തേ പോലീസിനോട് ആവർത്തിച്ച അതേ കാര്യങ്ങൾതന്നെയാണ് എനിക്കു പറയാനുള്ളത്. എന്റെ സംശയം മുഴുവനായും പറഞ്ഞു. കൊലപാതകമാണെന്ന സംശയം ആവർത്തിച്ചു. ചില പേരുകൾ ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. കൂടുതൽ പ്രതികളെ ഒഴിവാക്കിയത് പോലീസിന്റെ കുറ്റം കൊണ്ടാണെന്നു കരുതുന്നില്ല. ബാഹ്യസമ്മർദം അത്രയും കൂടുതലുള്ളതിനാലാകാം”- ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു പറഞ്ഞു. അടുത്ത ദിവസംതന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷനും അന്വേഷണം തുടങ്ങും.
Read Moreവ്രതാനുഷ്ഠാനം പരിസമാപ്തിയിലേക്ക്; മാസപ്പിറവി കണ്ടു; കേരളത്തിൽ ഇന്ന് ചെറിയപെരുന്നാൾ
കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ കേരളത്തിൽ ഇന്ന് ഈദുൽ ഫിത്വർ (ചെറിയപെരുന്നാൾ) ആയിരിക്കുമെന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കേരള ഹിലാൽ (കെഎൻഎം) കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി തുടങ്ങിയവർ അറിയിച്ചു. ത്യാഗത്തിന്റേയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നാട് ഈദ് ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ചുറ്റുമുള്ളവരുടെ വേദനകളും ദുഖങ്ങളുമറിയാനും അവയിൽ പങ്കുചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്ഠമായ ആശയങ്ങളെ…
Read More