ന്യൂഡൽ ഡൽഹി: എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഡൽഹിയിലെത്തിയ രാജേന്ദ്രൻ ബിജെപിയുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. രാജേന്ദ്രൻ ഡൽഹിയിൽ തന്നെ തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണു രാജേന്ദ്രനെ സിപിഎമ്മിൽനിന്നു സസ്പെൻഡ് ചെയ്തത്. പിന്നീട് പാർട്ടി അംഗത്വം പുതുക്കാൻ അദ്ദേഹം തയാറായിരുന്നില്ല. നേരത്തെ, ബിജെപിയുടെ ചെന്നൈയിൽ നിന്നുള്ള ദേശീയനേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടിൽ വന്നു കണ്ടു ചർച്ച നടത്തിയിരുന്നു. എന്നാൽ ബിജെപിയിലേക്ക് പോകുന്നെന്ന ആരോപണം നിഷേധിച്ച രാജേന്ദ്രൻ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിന്റെ ദേവികുളം മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു. മണ്ഡലംതല പ്രചാരണത്തിന്റെ രക്ഷാധികാരിയായി എസ്.രാജേന്ദ്രനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലായിരുന്നു കണ്‍വെന്‍ഷനില്‍ രാജേന്ദ്രൻ പങ്കെടുത്തത്. ഇതോടെയാണ് ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക്…
Read MoreCategory: Top News
കള്ളക്കേസിൽ കുടുക്കി, 72 ദിവസത്തെ ജയിൽ വാസം; തോറ്റ് കൊടുക്കാൻ തയാറല്ല ഷീല സണ്ണി; പത്ത് ലക്ഷം നഷ്ടപരിഹാരം വേണം, ഹര്‍ജി ഹൈക്കോടതിയില്‍
കൊച്ചി: 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന എക്സൈസ് വകുപ്പും ഇന്ന് നിലപാട് അറിയിക്കും. ഷീല സണ്ണി 72 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നത് ഗൗരവതരമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. എന്നിട്ടും മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയേണ്ടി വന്നുവെന്നുമാണ് ഷീല സണ്ണിയുടെ വാദം. വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ നിയമ വിരുദ്ധമായി കേസില്‍ പ്രതി ചേര്‍ത്തു. യഥാര്‍ഥ സംഭവവും എക്സൈസ് മഹസറും തമ്മില്‍ ബന്ധമില്ലെന്ന് തെളിഞ്ഞു. കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തതില്‍ ഉള്‍പ്പടെ പിഴവുണ്ടെന്നും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് ഷീല സണ്ണിയുടെ ഹര്‍ജിയിലെ ആവശ്യം. കഴിഞ്ഞവർഷം…
Read Moreവി.ഡി. സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതിൽ മിടുക്കനാണ്; ഭാര്യക്കെതിരേ പ്രചരിക്കുന്ന ഫോട്ടോയ്ക്ക് പിന്നിൽ സതീശനെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതിൽ മിടുക്കനാണെന്നും തന്റെ ഭാര്യക്കെതിരേ പ്രചരിക്കുന്ന ഫോട്ടോക്ക് പിന്നിൽ സതീശനാണെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരേയും അശ്ലീല വീഡിയോ ഇറക്കിയിരുന്നു. ബിജെപിയുമായി സതീശൻ ചർച്ച നടത്തിയിട്ടുണ്ടെന്നും സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും ഇ.പി. ജയരാജൻ ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. പുനർജനിയുടെ പേരിൽ പിരിച്ച പണം വി.ഡി. സതീശൻ എന്ത് ചെയ്തെന്ന് പറയണം. ഒരു വീടും സതീശൻ നിർമിച്ച് നൽകിയില്ല. കേരളത്തിൽ എൽഡിഎഫിന് അനുകൂലമായ തരംഗമാണ്. 20 ലോക്സഭ മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികൾ സജീവമായി രംഗത്തുണ്ട്. ബിജെപി സർക്കാരിന്റെ ഭരണം അവസാനിപ്പിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. മതധ്രുവീകരണത്തിനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനെ ജനങ്ങൾ ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
Read Moreവിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട ഫോട്ടോകൾ അയച്ചു നൽകി; മോചനത്തിന് 30 ലക്ഷം വേണമെന്നു പിതാവിനു സന്ദേശം
ജയ്പുർ: രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് കോച്ചിംഗിന് പഠിക്കുന്ന വിദ്യാര്‍ഥിനിയെ ഒരുസംഘം തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ശിവപുരി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കയറില്‍ കെട്ടിയിട്ട ഫോട്ടോകൾ അയച്ച സംഘം മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ മകളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി പിതാവിന്റെ പരാതിയില്‍ പറയുന്നു. കോട്ടയിലെ വിജ്ഞാന് നഗറിലെ ഒരു കോച്ചിംഗ് സെന്ററിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന് അടുത്തുള്ള ഒരു വാടകമുറിയിലായിരുന്നു താമസം. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെയാണ് പിതാവിന്റെ ഫോണിലേക്ക് മകളെ കെട്ടിയിട്ടിരിക്കുന്ന ഫോട്ടോകളും ഭീഷണിസന്ദേശവും ലഭിച്ചത്. പണം കൈമാറാനുള്ള അക്കൗണ്ട് നമ്പറും അയച്ചു. ഉടന്‍തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നു പിതാവ് പറഞ്ഞു. പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനും പ്രതികളെ പിടികൂടാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നു കോട്ട എസ്പി അമൃത ദുഹാന്‍ പറഞ്ഞു. വിദ്യാര്‍ഥിനിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം നല്‍കുമെന്നും എസ്പി അറിയിച്ചു.
Read Moreഅമ്മയ്ക്ക് ഇഷ്ടപ്പെട്ട ചെറുക്കനെക്കൊണ്ട് മകളെ വിഹാഹം കഴിപ്പിക്കാൻ ശ്രമം; മകൾക്ക് ഇഷ്ടം മറ്റൊരാളെ; പത്തൊമ്പതുകാരിയെ കഴുഞ്ഞ് ഞെരിച്ചുകൊന്ന് അമ്മയുടെ ക്രൂരത
ഹൈദരാബാദ്: വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മകളെ അമ്മ കൊലപ്പെടുത്തി. ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തെ വസതിയിൽ വച്ച് 19കാരിയാണ് കൊല്ലപ്പെട്ടത്. സ്വകാര്യ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടി. തിങ്കളാഴ്ച രാത്രിയാണ് അമ്മ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പറഞ്ഞു. അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കും പെൺകുട്ടിയെ ഒരു ബന്ധുവിനെ കൊണ്ട് വിവാഹം കഴിക്കാനായിരുന്നു താത്പര്യം. എന്നാൽ താൻ ഒരാളുമായി പ്രണയത്തിലാണെന്നും അയാളെ മാത്രമെ വിവാഹം ചെയ്യൂവെന്നും പെൺകുട്ടി പറഞ്ഞു. തിങ്കളാഴ്ച മകൾ കാമുകനോട് സംസാരിക്കുന്നത് കണ്ടപ്പോൾ അമ്മ പെൺകുട്ടിയുമായി വഴക്കുണ്ടാക്കി. തുടർന്ന് ഇവർ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് ഇത് ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ ഇബ്രാഹിംപട്ടണം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
Read Moreപുറക്കാട്ട് കടൽ ഉൾവലിഞ്ഞത് സ്വാഭാവിക പ്രതിഭാസമെന്ന് റിപ്പോർട്ട്; 2004ല്‍ സുനാമി ഉണ്ടാകുന്നതിന് മുമ്പും കടല്‍ ഉള്വലിഞ്ഞിരുന്നെന്ന് നാട്ടുകാർ
ആലപ്പുഴ: പുറക്കാട് കടല്‍ ഉള്‍വലിഞ്ഞത് സ്വാഭാവിക പ്രതിഭാസമെന്ന് റിപ്പോര്‍ട്ട്. റവന്യൂ, ജിയോളജി വകുപ്പുകളാണ് റിപ്പോര്‍ട്ട് നല്‍കിയത്. ചൊവ്വാഴ്ച രാവിലെ ആറര മുതലാണ് കടല്‍ ഉള്‍വലിയല്‍ പ്രതിഭാസം ദൃശ്യമായത്. പുറക്കാട് മുതല്‍ തെക്കോട്ട് 850 മീറ്ററോളം ഭാഗത്താണ് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞത്. തീരത്ത് ചളി അടിഞ്ഞതിനെ തുടർന്ന് പുലര്‍ച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികള്‍ക്ക് തിരികെ വരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഈ ഭാഗത്ത് ഉള്‍വലിയല്‍ പ്രതിഭാസം നേരത്തെയും ഉണ്ടായിട്ടുണ്ട്. 2004ല്‍ സുനാമി ഉണ്ടാകുന്നതിന് മുമ്പ് കടല്‍ ഉള്വലിഞ്ഞിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതോടെ മത്സ്യതൊഴിലാളികള്‍ ആശങ്കയിലായിരുന്നു. സാധാരണ ചാകര എത്തുന്നതിന് മുമ്പും ഇത്തരത്തില്‍ കടല്‍ ഉള്വലിയാറുണ്ടെന്നാണ് വിവരം.
Read Moreആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് അംഗം അറസ്റ്റിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ഷഫീക്കിനെയാണ് എൻഐഎ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 16 നാണ് പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അറസ്റ്റിലായ ഷഫീക്ക് പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്ക്വാഡ് അംഗമായിരുന്നുവെന്ന് എൻഐഎ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്ന് പോലീസ് കണ്ടെത്തി. സംഭവദിവസം ഉച്ചയ്ക്ക് രണ്ടുബൈക്കുകളിലായി എത്തിയ പ്രതികൾ പാലക്കാട്ടെ ശ്രീനിവാസന്റെ കടയിൽക്കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഷഫീക്ക് ഒളിവിൽ പോവുകയായിരുന്നു.
Read Moreസിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകുന്നു; തെളിവു നഷ്ടപ്പെടുമെന്ന ആശങ്കയില്‍ കുടുംബം; കേസിൽ പ്രതികളായി ഇരുപത് പേർ
കോഴിക്കോട്: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം അനിശ്ചിതത്വത്തില്‍. സിബിഐ കേസ് ഏറ്റെടുക്കാന്‍ വൈകുന്നതാണ് കുടുംബത്തെ ആശങ്കയിലാഴ്ത്തുന്നത്. സിദ്ധാര്‍ഥന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐയ്ക്കു വിട്ടത്. എന്നാല്‍ ഇതോടെ കേരള പോലീസ് ഏറെക്കുറെ അന്വേഷണത്തില്‍നിന്നു പിന്‍വാങ്ങിയ മട്ടാണ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ദിവസം പോലീസ് രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ 20 പേരുടെയും അറസ്റ്റ് പൂർത്തിയായെന്നാണ് പോലീസ് പറയുന്നത്. കേസ് സിബിഐ ഏറ്റെടുത്തില്ലെങ്കിൽ അന്വേഷണം എങ്ങനെ മുന്നോട്ടുപോകുമെന്ന കാര്യത്തിലും കുടുംബത്തിന് ആശങ്കയുണ്ട്. സിബിഐ എത്തുന്നതുവരെ തെളിവുകൾ നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നും സിദ്ധാർഥന്റെ കുടുംബം ആരോപിക്കുന്നു. ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിനു മുന്‍പു സിദ്ധാർഥന് ക്രൂരമായ മർദനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും ഇരയായിരുന്നു. സംഭവത്തില്‍ എസ്എഫ്ഐ നേതാക്കാൾ ഉൾപ്പെടെയുള്ള വിദ്യാര്‍ഥികളാണു പിടിയിലായത്.…
Read Moreഒന്ന് ശ്രദ്ധിച്ചാൽ ഒന്നും നഷ്ടമാവില്ല; ഫെഡെക്സ് കൊറിയര്‍ തട്ടിപ്പ്; മലയാളികൾ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്
കൊച്ചി: ഫെഡെക്സ് കൊറിയര്‍ തട്ടിപ്പുകളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്. തട്ടിപ്പ് സംഘത്തിന് പിടിയില്‍പ്പെട്ട് ലക്ഷങ്ങള്‍ നഷ്ടമാകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഫെഡെക്സ് കൊറിയര്‍ സര്‍വീസില്‍ നിന്നാണ് എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ വിളിക്കുന്നത്. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാള്‍ അറിയിക്കുക. നിങ്ങളുടെ പേരില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയര്‍ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്തുന്നുണ്ട്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (ഗോള്‍ഡന്‍ അവര്‍) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
Read Moreഎല്ലാം ഗോവിന്ദാ..! മാനസപൂജ ചെയ്യാനൊരുങ്ങിയ സുരേഷ്ഗോപിക്കില്ല; ഇടത് സ്ഥാനാർഥി കെ.രാധാകൃഷ്ണന് വോട്ടഭ്യർഥിച്ച് കലാമണ്ഡലം ഗോപി
തൃശൂര്‍: വിവാദങ്ങൾക്കിടെ ആലത്തൂരിലെ ഇടത് സ്ഥാനാർഥി കെ.രാധാകൃഷ്ണനായി വോട്ടഭ്യർഥിച്ച് കലാമണ്ഡലം ഗോപി. വീഡിയോ സന്ദേശത്തിലൂടെയാണ് കലാമണ്ഡലം ഗോപിയുടെ വോട്ടഭ്യർഥന. മന്ത്രിയായ കെ. രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്ന് കലാമണ്ഡലം ഗോപി വീഡിയോയില്‍ പറയുന്നുണ്ട്. തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് മകൻ രഘുവിന്റെ ആരോപണം വിവാദമായിരുന്നു. സുരേഷ് ഗോപി കാണാനെത്തുമെന്നും അനുഗ്രഹിക്കണമെന്നും ഒരു ഡോക്ടർ നിർബന്ധിച്ചെന്ന് കലാമണ്ഡലം ഗോപിയുടെ മകൻ രഘുഗുരുകൃപ ഫെയ്സ്ബുക്കിൽ വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ആശാന് പത്മ വിഭൂഷൺ വേണ്ടേ എന്ന് ചോദിച്ചതായും മകൻ ഫെയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
Read More