വാടാനപ്പള്ളി: സിപിഎമ്മും ബിജെപിയും തമ്മിൽ തെരഞ്ഞെടുപ്പിൽ കൈകോർക്കുന്ന അന്തർധാര വ്യക്തമായതായി യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. മണലൂർ മണ്ഡലം പര്യടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻ ഭഗവത് കഴിഞ്ഞാൽ ആർഎസ്എസിന്റെ നേതാവാണ് പിണറായി. ഈ കൊടുക്കൽ വാങ്ങൽ അറിയാത്ത തൃശൂരിലെ സ്ഥാനാർഥി പാവമാണ്. വടകരയിൽ യുഡിഎഫ് ജയിക്കില്ലെന്നും തൃശൂരിൽ സുരേഷ് ഗോപി ജയിക്കും എന്നും ഉറപ്പിച്ചു പറയാൻ കെ. സുരേന്ദ്രന് കഴിഞ്ഞത് ഈ അന്തർധാരയുടെ ഫലമാണ്. ചില സീറ്റുകൾക്ക് വേണ്ടി വർഗീയ കക്ഷികളുമായി കൂട്ടുചേരുന്ന പിണറായി വിജയൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും മുരളീധരൻ റഞ്ഞു.
Read MoreCategory: Top News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍; 2004ല്‍ സുനാമി ഉണ്ടാകുന്നതിന് മുമ്പും കടല്‍ ഉള്വലിഞ്ഞിരുന്നെന്ന് നാട്ടുകാർ
ആലപ്പുഴ: പുറക്കാട് 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു. പുറക്കാട് മുതല്‍ തെക്കോട്ട് മൂന്നൂറ് മീറ്ററോളം ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. രാവിലെ ആറര മുതലാണ് പ്രതിഭാസം ശ്രദ്ധയില്‍പ്പെട്ടത്. തീരത്തോട് ചേര്‍ന്നുള്ള ഭാഗത്ത് ചെളിക്കെട്ട് അടിഞ്ഞതിനാല്‍ പുലര്‍ച്ചെ കടലിലേക്ക് പോയ മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചെത്താന്‍ കഴിയാത്ത അവസ്ഥയാണ്. മുമ്പ് 2004ല്‍ സുനാമി ഉണ്ടാകുന്നതിന് മുമ്പ് കടല്‍ ഉള്വലിഞ്ഞിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതോടെ മത്സ്യതൊഴിലാളികള്‍ ആശങ്കയിലാണ്. സാധാരണ ചാകര എത്തുന്നതിന് മുമ്പും ഇത്തരത്തില്‍ കടല്‍ ഉള്വലിയാറുണ്ടെന്നാണ് വിവരം.
Read Moreപൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ട്; ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും; ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
ഇടുക്കി: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംപിയുമായ ഡീന്‍ കുര്യാക്കോസിനെയും മുന്‍ എംപി പി.ജെ. കുര്യനെയും വ്യക്തിപരമായി അധിക്ഷേപിച്ച് സിപിഎം നേതാവ് എം.എം. മണി. ഡീന്‍ കുര്യക്കോസ് ഷണ്ഡനാണെന്നും “ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു’ എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു മണിയുടെ പരിഹാസം. ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാല്‍ അനുഭവിക്കും. കെട്ടിവച്ച കാശ് പോലും ഡീന്‍ കൊടുക്കരുതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ഇടുക്കി തൂക്കുപാലത്ത് അനീഷ് രാജന് അനുസ്മരണ സമ്മേളനത്തിലായിരുന്നു മണിയുടെ വിവാദപ്രസംഗം. കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യൻ പെണ്ണ് പിടിയനാണെന്നും മണി അധിക്ഷേപിച്ചു. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരെന്നും ആകെയുള്ള സ്വദേശി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കാറ്റില്‍ പറത്തിയായിരുന്നു മണിയുടെ തൂക്കുപാലം പ്രസംഗം.…
Read Moreജനങ്ങളില്‍ നിന്ന് സംഭാവന വാങ്ങി ജനങ്ങളുടെ ചെലവില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി; ബിജെപിയെയും കോണ്‍ഗ്രസിനെയും പോലെയല്ല; “ഇത് ഉത്തരേന്ത്യയല്ല കേരളമെന്ന് എം.വി. ഗോവിന്ദൻ
ഇടുക്കി: യുഡിഎഫ് എന്നത് ദുര്‍ബലമായ സംവിധാനം, ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും എല്ലാക്കാലത്തും സജീവമായി മുന്നോട്ട് വന്നിട്ടുള്ളത് എല്‍ഡിഎഫ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. തങ്ങള്‍ ജനങ്ങളുടെ ചെലവില്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ജനങ്ങളില്‍ നിന്നാണ് സംഭാവന വാങ്ങാറുള്ളത്. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും മുതലാളിമാരുടെ കാശ് വാങ്ങിയാണ് പണിയെടുക്കുന്നത്. വന്യജീവി പ്രശ്നത്തിലും ഇടപെട്ടിട്ടുള്ളത് സിപിഎം ആണ്. ഇനിയുമത് തുടരും. തെരഞ്ഞെടുപ്പില്‍ സമദൂരം എന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാട് ഗുണമാവുക എല്‍ഡിഎഫിനെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഡീന്‍ കുര്യാക്കോസ് എംപിയേക്കുറിച്ച് താന്‍ വ്യക്തിപാരമായി ഒന്നും പറയുന്നില്ല. തങ്ങള്‍ നയപരമായിട്ടാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. എംപിയെ മണ്ഡലത്തില്‍ കാണാറില്ലെന്ന് ജനങ്ങളില്‍ നിന്നും മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. “ഇത് ഉത്തരേന്ത്യ അല്ല കേരളമാണ്. വര്‍ഗീയ ധ്രുവീകരണങ്ങള്‍ വിലപ്പോകില്ല; ദോഷം…
Read Moreകൊമ്പന് സുഖമാണോ സാർ..! തെരഞ്ഞെടുപ്പ് വിജയത്തിന് ആന ഒരു തടസമാകില്ല; അരിക്കൊമ്പന്റെ വിശേഷങ്ങൾ അറിയാൻ സ്ത്രീകൾ വിളിക്കാറുണ്ടെന്ന് എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്യജീവി പ്രശ്നം പ്രചാരണ വിഷയമാകില്ലെന്നും ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും വനംവ മന്ത്രി എ.കെ. ശശീന്ദ്രന്. സംസ്ഥാനത്ത് 150% വനവിസ്തൃതി വര്‍ധിച്ചു. അതിനാല്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെ എണ്ണവും കൂട്ടാനുള്ള ശിപാര്‍ശ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അരിക്കൊമ്പന് പ്രശ്നങ്ങളൊന്നുമില്ലാതെ കാട്ടില്‍ സസുഖം ജീവിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ആനയെ സംബന്ധിച്ച് തമിഴ്നാട് കൃത്യമായി വിവരം നല്‍കുന്നുണ്ട്. സ്ത്രീകള്‍ അടക്കം നിരവധി ആളുകള്‍ അരിക്കൊമ്പന്റെ വിശേഷങ്ങള്‍ അറിയാന്‍ വനംവകുപ്പിനെ ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പടയപ്പയേയും ഉള്‍ക്കാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നത് ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക ടീമിനെ അയച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ശ്രമവും പരാജയപ്പെട്ടാല്‍ മാത്രമേ മയക്കുവെടി വയ്ക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മാട്ടുപ്പെട്ടിയില്‍ പടയപ്പ ഇന്നും ജനവാസ മേഖലയിലെത്തി. വഴിയോരത്തെ കടകള്‍ തകര്‍ത്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ ഇത്…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് 90 ലക്ഷം ചെലവാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ; 10 കോടിയെങ്കിലും വേണ്ടിവരുമെന്ന് രാഷ്ട്രീയനേതാക്കൾ
തിരുവനന്തപുരം: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കു ലാവിഷായി ചെലവഴിക്കാം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2024ലെ തെരഞ്ഞെടുപ്പിൽ 20 ലക്ഷം രൂപയാണ് അധികമായി ചെലവഴിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയുള്ളത്. മുൻപ് 70 ലക്ഷം രൂപയാണ് ഔദ്യോഗികമായി ചെലവഴിക്കാൻ അനുമതിയുള്ളതെങ്കിൽ ഇത്തവണ അത് 90 ലക്ഷമാണ്. നിരീക്ഷിക്കാൻ പല തല സംവിധാനങ്ങളാണു തെരഞ്ഞെടുപ്പു കമ്മീഷൻ ഒരുക്കിയിട്ടുള്ളത്. എന്നാൽ, അനൗദ്യോഗികമായി ഇതിന്റെ പത്ത് ഇരട്ടിയിലേറെ ചെലവു വരുമെന്നാണു രാഷ്ട്രീയ നേതാക്കൾ പറയുന്നത്. പ്രമുഖ മുന്നണി സ്ഥാനാർഥികൾക്കെല്ലാം ചുരുങ്ങിയത് 10 കോടിയെങ്കിലും വേണ്ടിവരും തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ. ഇതിലേറെ തുക ചെലവഴിക്കുന്ന സ്ഥാനാർഥികളുമുണ്ട്. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന ശേഷം കേരളത്തിൽ 40 ദിവസത്തെ പൊതു പ്രചാരണ പരിപാടികളുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം നേരത്തേ വന്നതിനാൽ പ്രചാരണം തുടങ്ങിയവരാണ് ഏറെയും. വിജയിച്ച ശേഷമുള്ള സ്ഥാനാർഥിയുടെ ആഹ്ലാദ പ്രകടനത്തിനു വേണ്ടിവരുന്ന തുക അടക്കമുള്ള കണക്കാണ്…
Read Moreപ്രവർത്തിക്കുന്നവർ കാഴ്ചക്കാർ, വന്നുകേറുന്നവർ കാര്യക്കാരാകുന്ന കാഴ്ച ദുഃഖകരം; ഇനി കോൺഗ്രസ് മുക്ത ബിജെപിക്കായി പ്രയത്നിക്കേണ്ടിവരുമെന്ന് സി.കെ. പദ്മനാഭൻ
കാസർഗോഡ്: മറ്റു പാർട്ടികളിൽനിന്നെത്തുന്നവർക്ക് അമിത പ്രാധാന്യം നല്കുന്നതിൽ സംസ്ഥാന ബിജെപിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവരുന്നു. കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിനായി ഏറെക്കാലം പ്രയത്നിച്ചതുപോലെ ഇനി കോൺഗ്രസ് മുക്ത ബിജെപിക്കു വേണ്ടിയും പ്രയത്നിക്കേണ്ടിവരുമെന്ന് മുതിർന്ന നേതാവ് സി.കെ. പദ്മനാഭൻ പറഞ്ഞു. ഇന്നലെ സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രസ്താവന. കഴിഞ്ഞദിവസം എൻഡിഎ കാസർഗോഡ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനിൽ പദ്മജ വേണുഗോപാലിനെ ഉദ്ഘാടകയാക്കിയതിനെത്തുടർന്ന് വേദിയിലുണ്ടായിരുന്ന സി.കെ. പദ്മനാഭൻ നിലവിളക്ക് കൊളുത്തുന്നതിൽ പങ്കെടുക്കാതെ മാറിനിന്നിരുന്നു. ബിജെപി ദേശീയ സമിതി അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ പദ്മനാഭനെ വേദിയിലിരുത്തി പത്മജയെ ഉദ്ഘാടകയാക്കിയതിൽ ഒരു വിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്തുനിന്നും അതൃപ്തി ഉയർന്നിരുന്നു. ഉദ്ഘാടനച്ചടങ്ങ് നടക്കുമ്പോൾ കസേരയിൽനിന്ന് എഴുന്നേല്‍ക്കാതിരുന്ന സി.കെ. പദ്മനാഭൻ പിന്നീട് പദ്മജയുടെ പ്രസംഗം തീരുന്നതിനുമുമ്പ് വേദി വിടുകയും ചെയ്തു. ബിജെപി എന്ന സംഘടനയ്ക്ക് ചില അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ടെന്നും അത് ലംഘിക്കുന്നത്…
Read Moreവിവാദത്തിനും പിൻവലിക്കലിനും മിന്നൽ വേഗം… ടൊവിനൊയുമൊത്തുള്ള ചിത്രം പങ്കുവച്ച് സുനിൽ കുമാർ; ചിത്രംകണ്ട് ടൊവിനോ കുറിപ്പിട്ടു,വിശദീകരണവുമായി സിപിഐ സ്ഥാനാർഥിയും
തൃശൂര്‍: നടന് ടൊവിനോ തോമസുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിലെ വിവാദത്തിൽ വിശദീകരണവുമായി തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍ കുമാര്‍. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മിഷന് ബ്രാന്‍ഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു,അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിന്‍വലിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ചിത്രം പൂങ്കുന്നത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ഷൂട്ടിംഗ് ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ഫോട്ടോ പങ്കുവച്ചപ്പോള്‍ ടൊവിനൊ വിജയാശംസകള്‍ നേര്‍ന്നാണ് യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്നേഹത്തിന് നന്ദിയെന്നും സമൂഹ മാധ്യമങ്ങളില്‍ സുനില്‍ കുമാര്‍ കുറിച്ചിരുന്നു. എന്നാല്‍ ഇതിനെതിരേ ടൊവിനൊ പ്രതികരിച്ചിരുന്നു. താന്‍ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ അംബാസഡര്‍ ആണ്. തന്റെ ചിത്രമൊ തന്നോടൊപ്പമുള്ള ചിത്രമൊ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുത്, അത് നിയമവിരുദ്ധമാണ്. ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഏവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവുമായ…
Read Moreഅനുവിന്റെ കൊലപാതകം; അറസ്റ്റിലായ മുജീബ് റഹ്മാന് മുത്തേരി ബലാത്സംഗ കേസിലെ ഒന്നാംപ്രതി
കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുജീബ് റഹ്മാന് ബലാത്സംഗ കേസിലെ ഒന്നാം പ്രതി. 2020 സെപ്റ്റംബറിലാണ് കോഴിക്കോട് മുത്തേരിയില്‍ വയോധികയെ ബലാത്സംഗം ചെയ്ത ശേഷം കവര്‍ച്ച നടത്തിയത്. മോഷ്ടിച്ച ഓട്ടോയില്‍ എത്തിയ പ്രതി വയോധികയെ വാഹനത്തില്‍ കയറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ വയോധികയുടെ കൈയിലുണ്ടായിരുന്ന പണവുമായി ഇയാള്‍ കടന്നുകളഞ്ഞു. എന്നാൽ റിമാന്‍ഡിലിരിക്കെ ഇയാള്‍ കോവിഡ് സെന്ററില്‍നിന്ന് കടന്നുകളയുകയായിരുന്നു.പിന്നീട് മുക്കം പോലീസ് ഭാര്യവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പേരാമ്പ്ര വാളൂരില്‍ കുറങ്കുടി മീത്തല്‍ അനുവിനെ കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ രീതിയാണ് പോലീസിനെ പ്രതിയിലേക്ക് എത്തിച്ചത്. ഭര്‍ത്താവിന് അടുത്തെത്താന്‍ വഴിയില്‍ വാഹനം കാത്തുനിന്ന അനുവിനെ ഇയാള്‍ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റുകയായിരുന്നു. മറ്റ് വാഹനങ്ങള്‍ കിട്ടാതിരുന്ന സാഹചര്യത്തില്‍ ഇവര്‍ ബൈക്കില്‍ കയറി. തോടിന്…
Read Moreപാറശാല ഷാരോൺ വധക്കേസ്: ഡിവൈഎസ്പിയുടെ അന്തിമ റിപ്പോർട്ട് റദ്ദാക്കണം; പ്രതി ഗ്രീഷ്മ വീണ്ടും സുപ്രീം കോടതിയിൽ
ന്യൂഡൽഹി: പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫയൽ ചെയ്ത അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് ഗ്രീഷ്മ അടക്കമുള്ള പ്രതികൾ. സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചാണ് പുതിയ ഹർജി. അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ ക്രൈബ്രാഞ്ച് ഡിവൈഎസ്പിക്ക് നിയമപരമായ അധികാരമില്ലെന്നാണ് വാദം. ഹർജിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂ എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഈ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഗ്രീഷ്മയ്ക്ക് വേണ്ടി അഭിഭാഷകൻ ശ്രീറാം പറക്കാട്ടാണ് ഹർജി സമർപ്പിച്ചത്. ഗ്രീഷ്മയ്ക്കു പുറമെ കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരുമാണ് മറ്റ് ഹർജിക്കാർ. 2022 ഒക്ടോബർ 14ന് ആണ് പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് ഗ്രീഷ്മ കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയത്. വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ…
Read More