കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന നവകേരള സ്ത്രീസദസ് ഇന്ന് കൊച്ചിയില്‍ നടക്കും. നെടുമ്പാശേശി സിയാല്‍ കൺവൻഷൻ സെന്റററില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് പരിപാടി. വിവിധ മേഖലകളില്‍ നിന്നുള്ള രണ്ടായിരത്തോളം സ്തീകള്‍ പങ്കെടുക്കുന്ന പരിപാടിയിൽ നവകേരളം കർമപദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമയാണ് മോഡറേറ്റര്‍. ആരോഗ്യമന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു, ജെ. ചിഞ്ചു റാണി എന്നിവരും അൻവർ സാദത്ത് എംഎൽഎ, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ തുടങ്ങിയവരും പങ്കെടുക്കും. പി.കെ. ശ്രീമതി ടീച്ചർ, മേഴ്സിക്കുട്ടിയമ്മ, ഐശ്വര്യ ലക്ഷ്മി, ദിവ്യ ഗോപിനാഥ്, മേഴ്സിക്കുട്ടൻ, ഷൈനി വിൽസൺ, പി.കെ. മേദിനി, നിലമ്പൂർ അയിഷ, ടെസി…
Read MoreCategory: Top News
ഓണ്‍ലൈൻ ചികിത്സക്കിടെ വനിതാ ഡോക്ടർക്ക് മുന്നിൽ സ്വയംഭോഗം: എഫ്ഐആർ രജിസ്റ്റർ ചെയ്തത് പരാതി നൽകി പത്ത് ദിവസം കഴിഞ്ഞ്; പോലീസിനെതിരേ ആരോപണവുമായി പരാതിക്കാരി
തിരുവനന്തപുരം: വനിതാ ഡോക്ടർക്ക് മുന്നിൽ ഓൺലൈൻ ചികിത്സക്കിടെ നഗ്നതാ പ്രദർശനം നടത്തിയ ആൾക്കെതിരെ നടപടി എടുക്കാതെ പോലീസ്. ഇ സഞ്ജീവനി പോർട്ടൽ വഴി പരിശോധന നടത്തവെയാണ് ഡോക്ടർക്ക് നേരെ നഗ്നത പ്രദർശിപ്പിച്ചത്. ഒരു മാസം മുമ്പായിരുന്നു സംഭവം. ഡോക്ടർ പരാതി നൽകി പത്ത് ദിവസം കഴിഞ്ഞാണ് തമ്പാനൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ‘ജനുവരി 25ന് നൈറ്റ് ഡ്യൂട്ടിയായിരുന്ന സമയത്ത് 11.53ന് ആണ് 25 വയസ് പ്രായം തോന്നിക്കുന്ന പയ്യൻ വിളിച്ചത്. രാഹുൽ കുമാർ, ഭോപ്പാൽ, മധ്യപ്രദേശ് എന്നായിരുന്നു അഡ്രസിൽ കാണിച്ചത്. ആദ്യം ഓഡിയോ വീഡിയോ ഇല്ലായിരുന്നു പിന്നീടാണ് ഇയാളുടെ മുഖം വ്യക്തമായി കണ്ടത്. അസുഖം എന്താണെന്ന് ആവർത്തിച്ച് ചോദിച്ചിട്ടും അയാൾ മറുപടി പറഞ്ഞില്ല. ചാറ്റ് ബോക്സിൽ എനിക്ക് നിങ്ങളെ കാണാന്‍ കഴിയുന്നില്ലെന്ന മെസേജ് വന്നു. ഇതു പറഞ്ഞു തീർന്ന ഉടനെ ഇയാള്‍ കാമറ താഴ്ത്തി സ്വയംഭോഗം…
Read Moreഅഭിമാനത്തിന് ക്ഷതം സംഭവിച്ചു; പുഷ്പന്റെ പരാതിയിൽ കെഎസ്യു നേതാവ് അലോഷ്യസ് സേവ്യറിനെതിരെ കേസ്; ഐപിസി 153 വകുപ്പ് ചുമത്തി പോലീസ്
കണ്ണൂർ: സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ എഡിറ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചു. ഷ്പന്റെ പരാതിയിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ കേസ്. ചൊക്ലി പോലീസാണ് അലോഷ്യസിനെതിരെ കലാപാഹ്വാനത്തിനു കേസെടുത്തത്. സ്വകാര്യ സർവകലാശാല വിഷയത്തിൽ സിപിഎം നയം മാറ്റത്തെ വിമർശിച്ച് അലോഷ്യസ് ഈ മാസം ആറിന് പങ്കുവച്ച ഫേസ്ബുക് പോസ്റ്റിന് എതിരെയാണ് പുഷ്പൻ പരാതി നൽകിയത്. ഐപിസി 153ന് പുറമെ കേരള പോലീസ് ആക്ടിലെ 120(o) വകുപ്പും ചുമത്തിയിട്ടുണ്ട്. കൂത്തുപറമ്പ് വെടിവയ്പിൽ പരിക്കേറ്റ് കിടപ്പിലാണ് പുഷ്പൻ.
Read Moreബാബു ജീവിതത്തിലേക്ക് മടങ്ങിവന്ന രണ്ടാം വാർഷികത്തിൽ അമ്മയുടേയും സഹോദരന്റേയും മരണം; ആത്മഹത്യയെന്ന് പോലീസ്
പാലക്കാട്: മലമ്പുഴ കുമ്പാച്ചിമലയിൽ നിന്നു രണ്ടു വർഷം മുൻപ് സൈന്യത്തിന്റെ സഹായത്തോടെ രക്ഷിച്ച ബാബുവിന്റെ മാതാവ് റഷീദ(46), സഹോദരൻ ഷാജി(23) എന്നിവർ ജീവനൊടുക്കിയതാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഇവരെ കടുക്കാംകുന്നത്ത് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. മോർച്ചറിയിൽ മൃതദേഹങ്ങൾ കാണാനെത്തിയ ബാബു മാനസികാസ്വാസ്ഥ്യം കാട്ടിയതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ കള്ളിക്കാട് ജുമാ മസ്ജിദിൽ കബറടക്കി. മലമ്പുഴ മന്തക്കാടുള്ള വാടക വീട്ടിലാണ് റഷീദയും രണ്ടു മക്കളും താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി സമീപവാസികൾ പോലീസിനോട് പറഞ്ഞു. ബാബു ആറു മാസമായി ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസ് പറയുന്നത്. 2022 ഫെബ്രുവരിയിലാണ് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചത്. ബാബുവിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം നടക്കുന്ന സമയത്ത് ഉറക്കവും ഭക്ഷണവുമില്ലാതെ മലയടിവാരത്ത് കാത്തിരുന്ന റഷീദയുടെയും ഷാജിയുടെയും ചിത്രം…
Read Moreടി.പി. വധക്കേസിൽ സിബിഐ എത്തുമോ? ആഞ്ഞടിച്ച് കെ.കെ. രമ; നെഞ്ചിടിച്ച് സിപിഎം, വിഷയം ഏറ്റെടുത്ത് യുഡിഎഫ്
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ വീണ്ടും ആഞ്ഞടിച്ച് ആര്‍എംപിഐ നേതാവും ടി.പിയുടെ ഭാര്യയുമായ കെ.കെ. രമ എംഎൽഎ രംഗത്തെത്തിയതോടെ സിപിഎം കനത്ത പ്രതിരോധത്തിൽ. ആറിത്തണുത്തുവെന്നു സിപിഎം കരുതിയ കേസ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വീണ്ടും സജീവമായിരിക്കുകയാണ്. ലോക്സഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കേ വിഷയം യുഡിഎഫ് നേതാക്കൾ ഏറ്റെടുത്തുകഴിഞ്ഞു. പുതിയ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ സുപ്രീം കോടതിയിലേക്ക് പോകാനുള്ള തയാറെടുപ്പിലാണു ആര്‍എംപിഐ. കരുത്തുറ്റ സ്ഥാനാര്‍ഥിയെ നിര്‍ത്തി വടകര ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കാമെന്ന സിപിഎം മോഹങ്ങള്‍ക്ക് ഇപ്പോഴുയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ തിരിച്ചടിയാണ്. കോഴിക്കോടുള്ള ടി.പിയെ കൊല്ലാൻ കണ്ണൂരില്‍നിന്ന് ആളെത്തിയത് സിപിഎം ആസൂത്രണത്തിന് തെളിവാണെന്നാണ് കെ.കെ. രമ പറയുന്നത്. ടി.പി. ചന്ദ്രശേഖരൻ വധം വി.എസ്. അച്യുതാനന്ദനു കൂടിയുള്ള സിപിഎമ്മിന്റെ താക്കീതായിരുന്നുവെന്നും രമ ആരോപിച്ചു. വധഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് എടുത്തു പറഞ്ഞ രമ, ഫോണ്‍ വിവരങ്ങളില്‍ അടക്കം തെളിവുകള്‍ കിട്ടാൻ സിബിഐ…
Read Moreതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപേ കുരുക്കുമുറുക്കി ഇഡി; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം വീണ്ടും വിഐപികളിലേക്ക്; അനൂപ് ഡേവിസിനേയും, എ.സി. മൊയ്തീനെയും ചോദ്യം ചെയ്തേക്കും
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണവും ചോദ്യം ചെയ്യലും വീണ്ടും സിപിഎമ്മിലെ വിഐപികളിലേക്ക്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിനു മുൻപായി കരുവന്നൂർ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുരുക്കു മുറുക്കുകയാണ്. കേസിൽ തൃശൂർ കോർപറേഷൻ സിപിഎം കൗണ്‍സിലർ അനൂപ് ഡേവിസ് കാടയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഇദ്ദേഹത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. അനൂപിനെ നേരത്തെ ഇഡി വിശദമായി ചോദ്യം ചെയ്ത് മൊഴിയെടുത്തിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് ഇഡിക്ക് ലഭിച്ച ചില വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നാണ് വിവരം. അനൂപിനു തൊട്ടുപിന്നാലെ മുൻ മന്ത്രി എ.സി. മൊയ്തീൻ എംഎൽഎയെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി എന്നു സൂചനകളുണ്ട്. കേസന്വേഷണം വേഗത്തിലാക്കാൻ കോടതിയും അടുത്തിടെ നിർദേശം നൽകിയിരുന്നു. കേസിലുൾപ്പെട്ട ചില പ്രധാനികളെ മാപ്പുസാക്ഷികളാക്കിയതിനെ തുടർന്ന് ഇഡിക്ക് പല നിർണായക വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തട്ടിപ്പിലെ മുഖ്യ പ്രതിയായ…
Read Moreശല്യക്കാരാകുന്ന കാട്ടുജീവി പാമ്പെന്ന് വനംവകുപ്പ്; നഷ്ടപരിഹാരം തേടി ആരും വരാതിരിക്കാൻ കണക്ക് സൂക്ഷിക്കാതെ അധികൃതർ; വ്യക്തമായ കണക്കുണ്ടെന്ന് നാട്ടുകാർ
പത്തനംതിട്ട: കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ സാധാരണ മനുഷ്യന്റെ സൈരജീവിതം തകര്‍ക്കുമ്പോഴും വനംവകുപ്പിന്റെ പട്ടികയില്‍ ഇത്തരം കണക്കുകളൊക്കെ ഉള്‍പ്പെടുന്നില്ല. ആരെങ്കിലും പരാതിപ്പെട്ടാല്‍ മാത്രമേ ഔദ്യോഗികമായി വന്യമൃഗ ആക്രമങ്ങള്‍ കണക്കില്പ്പെടുത്തുകയുള്ളൂ. നഷ്ടപരിഹാരം തേടി ആരും വരാതിരിക്കണമെന്നതാണ് വനംവകുപ്പിന്റെ നിലപാട്. ലഭിച്ചിട്ടുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ തന്നെ കാലതാമസവുമുണ്ട്. കാട്ടുപന്നിയും കാട്ടാനയും പുലിയും കടുവയുമൊക്കെ നാട്ടിലിറങ്ങി ജനങ്ങളെ ആക്രമിച്ച സംഭവങ്ങള്‍ ഏറെ നടന്നിട്ടും വനംവകുപ്പിന്റെ കണക്കുകളില്‍ ഇപ്പോഴും ശല്യക്കാര്‍ പാമ്പാണ്. കാട്ടുപന്നികള്‍ നേരിട്ടു മനുഷ്യരെ ആക്രമിക്കുകയും വാഹനങ്ങള്‍ക്കു കുറുകെ ചാടുകയും ചെയ്ത സംഭവങ്ങളില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ജില്ലയില്‍ അഞ്ച് പേരെങ്കിലും മരിച്ചിട്ടുണ്ട്. ശയ്യാവലംബരായവര്‍ അടക്കം നൂറിലേറെ ആളുകള്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. ഇതൊന്നും വകുപ്പ് അറിഞ്ഞിട്ടില്ല. വിവിധ കര്‍ഷക സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഒക്കെ പക്കല്‍ ഈ കണക്കുകളുണ്ട്. സംഭവങ്ങള്‍ വാര്‍ത്തയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവയുമാണ്. എന്നാല്‍ വനംവകുപ്പിന്റെ പക്കല്‍ ഇവയൊന്നും എത്തിയിട്ടില്ല. പത്തനംതിട്ട ജില്ലയില്‍…
Read Moreആനയ്ക്കോ, മനുഷ്യനോ ഇവിടെ വില… “കാട്ടിൽ പോയി വോട്ട് ചോദിക്ക് സാറേ”; മന്ത്രിമാർക്ക് മുന്നിൽ പൊട്ടിത്തെറിച്ച് വയനാട്ടുകാർ; മുഖം രക്ഷിക്കാൻ മന്ത്രിമാർ നൽകിയ മറുപടിയിങ്ങനെ
മാനന്തവാടി: പത്തു ദിവസമായില്ലേ, ആനയെ എന്തേ പിടിക്കാത്തേ? പയ്യമ്പള്ളി ചാലിഗദ്ദയില്‍ ഈ മാസം പത്തിന് അയല്‍വാസിയുടെ വീട്ടുമുറ്റത്ത് കാട്ടാന ചവിട്ടിക്കൊന്ന കര്ഷകന് പനച്ചിയില്‍ അജീഷിന്റെ മകള്‍ അല്‍ന, വീട്ടിലെത്തിയ മന്ത്രിമാര്‍ക്കു മുന്നില്‍ ഉന്നയിച്ചതാണ് പൊള്ളുന്ന ഈ ചോദ്യം. പിതാവിന്റെ ജീവനെടുത്ത മോഴയാന ദിവസങ്ങള്‍ കഴിഞ്ഞിട്ടും വനത്തില്‍ വിഹരിക്കുന്നതിന്റെ വേദനയില്‍ അല്‍നയുടെ ഉള്ളില്‍നിന്നു വന്നതായിരുന്നു ചോദ്യം. ചോദ്യത്തിനു മുന്നില്‍ മന്ത്രിമാരും ഒപ്പമുണ്ടായിരുന്നവരും പതറി. റവന്യു മന്ത്രി കെ. രാജന്, വനം മന്ത്രി എ.കെ. ശശീന്ദ്രന്, തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷ് എന്നിവരും സംഘവുമാണ് ഇന്നലെ അജീഷിന്റെ വീട്ടിലെത്തിയത്. പ്രതീക്ഷിച്ചതുപോലുള്ള സ്വീകരണമല്ല അജീഷിന്റെ കുടുംബാംഗങ്ങളില്‍നിന്നും പ്രദേശവാസികളില്‍നിന്നും മന്ത്രിസംഘത്തിനു ലഭിച്ചത്. വന്യമൃഗ ആക്രമണം തുടര്‍ക്കഥയായിട്ടും മന്ത്രിമാര്‍ വയനാട്ടിൽ എത്താത്തതിലുള്ള രോഷം പ്രദേശവാസികള്‍ മറച്ചുവച്ചില്ല. “കാട്ടിൽ പോയി വോട്ട് ചോദിക്ക് സാറേ…” എന്നും “എന്താടോ, ആനയ്ക്കോ, മനുഷ്യനോ ഇവിടെ വില’’എന്ന ചോദ്യവും പ്രദേശവാസികളില്‍നിന്ന്…
Read Moreഅഡാപ്റ്ററിൽ 11 ലക്ഷത്തിന്റെ സ്വർണം, ശരീരത്തിൽ അണിഞ്ഞെത്തിയത് 12 ലക്ഷത്തിന്റെ സ്വർണം; ഐ ഫോണിനുള്ളിലെ പരീക്ഷണവും പാളി; പുത്തൻ തന്ത്രങ്ങളുമായി യാത്രക്കാർ
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ആപ്പിള്‍ ഇയര്‍പോഡിന്റെ ചാര്‍ജിംഗ് അഡാപ്റ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കടത്തി കൊണ്ടുവന്ന 182.44 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 11.47 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. മൊബൈൽഫോണിനുള്ളിൽ കടത്താൻ ശ്രമിച്ച സ്വര്‍ണം എന്ന് തെറ്റി ധരിപ്പിക്കുന്ന വിധത്തിലുളള ഒരു വസ്തുവും അധികൃതര്‍ പിടിച്ചെടുത്തു. സംഭവത്തിൽ പിടിയിലായയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വിലക്കൂടിയ ഫോണിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചാല്‍ പിടിച്ചെടുക്കുമോ എന്നുളള പരീക്ഷണം നടത്തിയതാണെന്നും പറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. മറ്റൊരു കേസില്‍ യാത്രക്കാരനില്‍ നിന്നും ശരീരത്തില്‍ അണിഞ്ഞു കൊണ്ടു വന്ന 199.79 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണ മാലകളും അധികൃതര്‍ പിടിച്ചെടുത്തു. ഇതിന് പൊതു വിപണിയില്‍ 12.57 ലക്ഷം രൂപ വില വരും. സ്വർണത്തിനു പുറമേ അബുദാബിയില്‍ നിന്നും എത്തിയ രണ്ട് യാത്രക്കാരില്‍…
Read Moreഇവിടെ ആരുമില്ലേ, പെൺകുട്ടിയിറങ്ങിവരുമ്പോൾ യുവാവിന്റെ നഗ്നതാ പ്രദർശനം; പതിനേഴുകാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ ഷിബു ഇനി ജയിലഴിക്കുള്ളിൽ
തിരുവനന്തപുരം: പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതിക്ക് മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയ് ക്കും തിരുവന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഷിബു കുമാറിനെ(49)യാണ് ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. 2022 ഏപ്രിൽ 10ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയോട് പല പ്രാവശ്യം അശ്ലീലച്ചുവയോടെ സംസാരിക്കുമായിരുന്നു. സംഭവദിവസം വീട്ടിനകത്തിരുന്നു പഠിക്കുകയായിരുന്ന കുട്ടിയ പ്രതി വിളിക്കുകയും ജനലിൽ കൂടി കുട്ടി നോക്കിയപ്പോൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഈ സമയം കുട്ടിയുടെ അമ്മൂമ്മയും അയൽവാസിയും ഉണ്ടായിരുന്നു. അമ്മൂമ്മ വഴക്കു പറഞ്ഞതിനെ തുടർന്നാണ് പ്രതി പോയത്. പല തവണ കുട്ടി വീട്ടിൽ വരുന്ന വഴിക്ക് പ്രതി മദ്യ ലഹരിയിൽ ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്യാറുണ്ടെന്നാണ് പ്രോസിക്യൂഷൻ കേസ്.പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.
Read More