നാ​ട്ടു​കാ​രു​ടെ സം​ശ​യം ഒ​ടു​വി​ൽ സ​ത്യ​മാ​യി; ത​ങ്ക​മ​ണി​യു​ടെ മ​ര​ണം ശ്വാ​സം മു​ട്ടി; അ​സു​ഖ​ത്തെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്ന​ത് സ​ഹോ​ദ​രി​യു​ടെ മ​ക​ൻ

  തൃ​ശൂ​ർ: വ​യോ​ധി​ക​യുടെ മരണത്തിൽ നാട്ടുകാരുടെ സംശയം ഒടുവിൽ സത്യമായി. ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ കേ​സി​ൽ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ ശ്രീ​കൃ​ഷ്ണ​പു​ര​ത്താ​ണ് സം​ഭ​വം. ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി ശ്യാം​ലാ​ൽ (34) ആ​ണ് പി​ടി​യി​ലാ​യ​ത്. ത​ങ്ക​മ​ണി (67) നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. ബു​ധ​നാ​ഴ്ച​യാ​ണ് ത​ങ്ക​മ​ണി കൊ​ല്ല​പ്പെ​ട്ട​ത്. മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള ത​ങ്ക​മ​ണി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്. ശ്വാ​സ​ത​ട​സ​മാ​യി​രു​ന്നു മ​ര​ണ​കാ​ര​ണം. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​രു​ടെ പാ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് മ​ര​ണം ശ്വാ​സം മു​ട്ടി​യാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.  ആ​ശു​പ​ത്രി​യി​ൽ പോ​കു​മ്പോ​ൾ വാ​ഹ​ന​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ശ്യാം​ലാ​ലി​നെ ചോ​ദ്യം​ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്. തോ‍​ർ​ത്ത് കൊ​ണ്ട് വാ​യും മൂ​ക്കും മൂ​ടി​ക്കെ​ട്ടി ശ്വാ​സം മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യാ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

ആ​ർ​സി, ലൈ​സ​ൻ​സ് പ്രി​ന്‍റിം​ഗി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു; അ​ച്ച​ടി​ക്കാ​നാ​കാ​തെ 10 ല​ക്ഷ​ത്തി​ലേ​റെ ആ​ർ​സി​യും ലൈ​സ​ൻ​സും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​ർ​സി, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പ്രി​ന്‍റിം​ഗ് സം​ബ​ന്ധി​ച്ചു​ള്ള അ​ന​ശ്ചി​താ​വ​സ്ഥ തു​ട​രു​ന്നു. ഇ​തു​വ​രെ പ്രി​ന്‍റ് ചെ​യ്ത​തി​ന്‍റെ പ​ണം ന​ൽ​കാ​മെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 15 കോ​ടി അ​നു​വ​ദി​ച്ചെ​ങ്കി​ലും ഈ ​തു​ക ഇ​തു​വ​രെ കൈ​മാ​റി​യി​ട്ടി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തി​ന്‍റെ കാ​ല​താ​മ​സ​മാ​ണു​ള്ള​ത്. അ​ച്ച​ടി​ക്കാ​നാ​കാ​തെ പ​ത്ത് ല​ക്ഷ​ത്തി​ലേ​റെ ആ​ർ​സി​യും ലൈ​സ​ൻ​സു​മാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ന​വം​ബ​ർ 27ന് ​മു​ട​ങ്ങി​യ​താ​ണ് പ്രി​ന്‍റിം​ഗ്. അ​തേ​സ​മ​യം, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ ഫെ​സി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്ന സി​ഡി​റ്റി​നു ന​ൽ​കാ​നു​ള്ള 6.58 കോ​ടി കു​ടി​ശി​ക ഈ ​മാ​സം വേ​ണ​മെ​ന്ന് അ​വ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ സി​ഡി​റ്റ് സേ​വ​നം നി​ർ​ത്തി​യാ​ൽ മോ​ട്ടോർ വാ​ഹ​ന വ​കു​പ്പ് ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ  

Read More

ദേ​ഹ​ത്ത് സ്പ​ര്‍​ശി​ക്കും, ഗു​രു​വി​ന്‍റെ തൃ​പ്തി​ക്കാ​യി ശ​രീ​ര​വും മ​ന​സും സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം; ക​രാ​ട്ടെ അ​ധ്യാ​പ​ക​നെ​തി​രേ കൂ​ടു​ത​ല്‍ പ​രാ​തി

കോ​ഴി​ക്കോ​ട്: എ​ട​വ​ണ്ണ​പ്പാ​റ​യി​ലെ 17 കാ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ക​രാ​ട്ടെ അ​ധ്യാ​പ​ക​നെ​തി​രേ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ൽ.‌ ക​രാ​ട്ടെ അ​ധ്യാ​പ​ക​ൻ സി​ദ്ദി​ഖ് അ​ലി​യു​ടെ നി​ര​ന്ത​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നാ​ണ് ക​രാ​ട്ടെ ക്ലാ​സി​ലെ മു​ൻ വി​ദ്യാ​ര്‍​ഥി​നി വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് പ​റ​ഞ്ഞ് അ​ധ്യാ​പ​ക​ൻ ദേ​ഹ​ത്ത് സ്പ​ർ​ശി​ക്കാ​റു​ണ്ടായിരുന്നെന്ന് പെ​ൺ​കു​ട്ടി പ​റ​യു​ന്നു. ശ​രീ​ര​വും മ​ന​സും ഗു​രു​വി​ന്‍റെ തൃ​പ്തി​ക്കാ​യി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്ന​ത്രെ പീ​ഡ​നം. എ​ട്ട് വ​യ​സ് മു​ത​ലു​ള്ള കു​ട്ടി​ക​ളെ​യാ​ണ് സ്ഥാ​പ​ന​ത്തി​ൽ വ​ച്ച് ഉ​പ​ദ്ര​വി​ക്കു​ന്ന​ത്. പീ​ഡ​നം അ​സ​ഹ​നീ​യ​മാ​യ​പ്പോ​ൾ പ​രി​ശീ​ല​നം മ​തി​യാ​ക്കു​ക​യും അ​ധ്യാ​പ​ക​നെ​തി​രേ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു​വെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു. എ​ന്നാ​ൽ സി​ദ്ദി​ഖ് അ​ലി​യു​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് പ​രാ​തി പി​ന്നീ​ട് പി​ൻ​വ​ലി​ച്ചു. എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ മ​രി​ച്ച കു​ട്ടി​യെ​യും അ​വ​ൾ നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ളും ത​നി​യ്ക്ക​റി​യാ​മെ​ന്നും സി​ദ്ദി​ഖ് അ​ലി കൊ​ല്ലാ​നും മ​ടി​ക്കി​ല്ലെ​ന്നും പെ​ൺ​കു​ട്ടി സ്വ​കാ​ര്യ​ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച സം​ഭ​വം ഉ​ണ്ടാ​യ​ത്. വീ​ട്ടി​ൽനി​ന്ന് കാ​ണാ​താ​യ പ്ല​സ് വ​ൺ വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൃ​ത​ദേ​ഹം 100 മീ​റ്റ​ർ…

Read More

ആരോഗ്യവകുപ്പിൽ 9 ല​ക്ഷ​ത്തി​ന് സ​ർ​ക്കാ​ർ ജോ​ലി; നി​യ​മ​ന ഉ​ത്ത​ര​വും കൈ​യി​ൽ കി​ട്ടി; ജോ​ലി​ക്കാ​യി കാ​ത്തി​രു​ന്നു​കാ​ത്തി​രു​ന്ന് യു​വ​തി മ​ടു​ത്തു; തട്ടിപ്പിന് ഇരയായത് ആരോഗ്യ മന്ത്രിയുടെ നാട്ടുകാരി

അടൂർ: ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്, വ്യാ​ജ​നി​യ​മ​ന ഉ​ത്ത​ര​വ് ത​യാ​റാ​ക്കി മ​ല​മേ​ക്ക​ര സ്വ​ദേ​ശി​നി​യി​ൽ​നി​ന്ന് ഒ​ന്പ​തു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മൂ​ന്നു​പേ​രെ അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്നും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം പെ​രി​നാ​ട് വെ​ള്ളി​മ​ൺ വി​നോ​ദ് ഭ​വ​നി​ൽ വി​നോ​ദ് ബാ​ഹു​ലേ​യ​ൻ (50), നൂ​റ​നാ​ട് ഐ​രാ​ണി​ക്കു​ടി ചെ​റു​മു​ഖ രോ​ഹി​ണി നി​ല​യം വീ​ട്ടി​ൽ അ​യ്യ​പ്പ​ദാ​സ്‌ കു​റു​പ്പ് (22)ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ മു​രു​ക​ദാ​സ് കു​റു​പ്പ്(29) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ർ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. 2021 മാ​ർ​ച്ചി​ൽ മു​രു​ക​ദാ​സും അ​യ്യ​പ്പ​ദാ​സും പ​രാ​തി​ക്കാ​രി​ക്ക് വി​നോ​ദി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. വി​നോ​ദ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളു​ള്ള​യാ​ളാ​ണെ​ന്നും പൊ​തു പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും സ​ർ​ക്കാ​രി​ൽ സ്വാ​ധീ​ന​മു​ണ്ടെ​ന്നും ജോ​ലി വാ​ങ്ങി​ത്ത​രു​മെ​ന്നും പ​രാ​തി​ക്കാ​രി​യെ പ​റ​ഞ്ഞു​വി​ശ്വ​സി​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ് ഇ​വ​രി​ൽ​നി​ന്നു പ​ണം കൈ​പ്പ​റ്റി​യ​ത്. ഏ​പ്രി​ലി​ൽ പ​രാ​തി​ക്കാ​രി​ക്ക് മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള വ്യാ​ജ​നി​യ​മ​ന ഉ​ത്ത​ര​വും…

Read More

പാ​ര്‍­​ട്ടി­​ക്ക് അ­​ക­​ത്തു​ണ്ടാ­​യ ത​ര്‍­​ക്ക­​ങ്ങ­​ളി​ല്‍ ത­​ന്നോ­​ട് സ്വീ­​ക­​രി­​ച്ച നിലപാട് നാല് വെട്ടിൽ തീർത്തുകളഞ്ഞു; സി­​പി­​എം ലോ­​ക്ക​ല്‍ സെ­​ക്ര­​ട്ട­​റി­​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​നു​ണ്ടാ​യ കാ​ര​ണം ഇ​ങ്ങ​നെ… 

  കോ­​ഴി­​ക്കോ­​ട്: കൊ­​യി­​ലാ­​ണ്ടി­​യി​ല്‍ സി­​പി­​എം ലോ­​ക്ക​ല്‍ സെ­​ക്ര­​ട്ട­​റി­​യെ കൊ­​ല­​പ്പെ­​ടു­​ത്തി​യ­​ത് വ്യ­​ക്തി​വി­​രോ­​ധം തീ​ര്‍­​ക്കാ­​നെ­​ന്ന് പ്ര­​തി അ­​ഭി­​ലാ­​ഷിന്‍റെ മൊ­​ഴി.  പാ​ര്‍­​ട്ടി­​ക്ക് അ­​ക­​ത്തു​ണ്ടാ­​യ ത​ര്‍­​ക്ക­​ങ്ങ­​ളി​ല്‍ ത­​ന്നോ­​ട് സ്വീ­​ക­​രി­​ച്ച നി­​ല­​പാ­​ടാ­​ണ് കൊ­​ല­​പാ­​ത­​ക­​ത്തി­​ലേ­​ക്ക് ന­​യി­​ച്ച​ത്. സം­​ഭ­​വ­​ത്തി​ല്‍ മ­​റ്റാ​ര്‍​ക്കും പ­​ങ്കി­​ല്ലെ­​ന്നും ത­​നി­​ച്ചാ­​ണ് കൊ­​ല ന­​ട­​ത്തി­​യ­​തെ​ന്നും ഇ­​യാ​ള്‍ പോ­​ലീ​സി­​നോ­​ട് പ­​റ​ഞ്ഞു. ഇ­​യാ­​ളെ വി­​ശ­​ദ­​മാ­​യി ചോ​ദ്യം ചെ­​യ്യു­​മെ­​ന്ന് പോ­​ലീ­​സ് അ­​റി­​യി​ച്ചു. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​നാ​ഥ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​യി​ലാ​ണ്ടി പെ​രു​വ​ട്ടൂ​ർ ചെ​റി​യ​പു​റം ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ല്‍ മ​ഴു കൊ​ണ്ടു​ള്ള നാ​ലി​ല​ധി​കം മു​റി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഉ​ട​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ സി​പി​എം മു​ൻ ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം അ​ഭി​ലാ​ഷി​നെ ആ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read More

കാ­​യം­​കു​ള­​ത്ത് ഓ­​ടി­​ക്കൊ­​ണ്ടി­​രു­​ന്ന കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബ­​സി­​ന് തീ­​പി­​ടി­​ച്ചു; രൂക്ഷഗന്ധം ശ്രദ്ധിച്ച ഡ്രൈവർ രക്ഷകനായി

ആ­​ല​പ്പു­​ഴ: കാ​യം​കു​ള​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു തീ​പി​ച്ചു. എം​എ​സ്എം കോ​ള​ജി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സ് പൂ​ര്‍­​ണ­​മാ​യും ക­​ത്തി­​ന­​ശി­​ച്ചു. തീ ​പ​ട​രു​ന്ന​തി​നു മു​ൻ​പ് യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ബ​സി​ൽ​നി​ന്ന് രൂ​ക്ഷ​മാ​യ ഗ​ന്ധം ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഡ്രൈ​വ​ർ ഉ​ട​ൻ ത​ന്നെ ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രോ​ട് ഇ​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി­​ദ്യാ​ര്‍­​ഥി­​ക­​ള​ട­​ക്കം നി­​ര​വ­​ധി യാ­​ത്ര­​ക്കാ​ര്‍ ബ​സി​ൽ ഉ­​ണ്ടാ­​യി­​രു­​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍​നി​ന്നു തോ​പ്പും​പ​ടി​ക്കു പോ​യ ബ​സി​നാ​ണു തീ​പി​ടി​ച്ച​ത്. പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്നു.

Read More

ലൈ​സ​ൻ​സും ആ​ർ​സി​യും അ​ച്ച​ടി​ക്കാ​ൻ പ​ണ​മി​ല്ലാ​ത്ത മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് അ​ടു​ത്ത പ​ണി; സേ​വ​ന​ങ്ങ​ൾ നി​ർ​ത്തു​ക​യാ​ണെ​ന്ന് സി-​ഡി​റ്റ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തെ തു​ട​ർ​ന്ന്  വീണ്ടും പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​നു​ള്ള സേ​വ​ന​ങ്ങ​ൾ, ഭീ​മ​മാ​യ കു​ടി​ശ്ശി​ക വ​രു​ത്തി​യ​തോ​ടെ നി​ർ​ത്തി​വ​യ്ക്കു​ന്ന​താ​യി സി-​ഡി​റ്റ് അ​റി​യി​ച്ചു. ഒ​രു വ​ർ​ഷ​ത്തെ കു​ടി​ശി​ക​യാ​യി ആ​റ​ര​ക്കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ് സി-​ഡി​റ്റി​ന് ന​ൽ​കാ​നു​ള്ള​ത്. ആ​ർ​സി ബു​ക്കും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും അ​ച്ച​ടി​ക്കാ​ൻ പ​ണ​മി​ല്ലാ​തെ നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ഴാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​തി​സ​ന്ധി. സി-​ഡി​റ്റ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന് വേ​ണ്ടി ഫെ​സി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് പ്രോ​ജ​ക്ട് വ​ഴി നി​ര​വ​ധി സേ​വ​ന​ങ്ങ​ളാ​ണ് ന​ൽ​കി വ​രു​ന്ന​ത്. എ​ന്നാ​ൽ സേ​വ​ന​ത്തി​നു​ള്ള തു​ക ക‍​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ന​ൽ​കി​യി​ട്ടി​ല്ല. കു​ടി​ശി​ക ആ​റു​കോ​ടി 58 ല​ക്ഷം ക​ട​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് സേ​വ​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പ് ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ സി-​ഡി​റ്റ് ന​ല്‍​കി​യി​രു​ന്നു. ഇ​തൊ​ക്കൊ​യാ​യി​ട്ടും കാ​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​മി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്ക് സേ​വ​നം നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് കാ​ണി​ച്ച് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സേ​വ​നം മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ ന​ൽ​കി​ല്ല. നി​ല​വി​ലെ പ്രോ​ജ​ക്ടു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന…

Read More

ക​ട​ലി​ലും ചൂ​ടേ​റി: കൂ​ട്ട​ത്തോ​ടെ തീ​രം​വി​ട്ട് മ​ത്തിയും അ​യ​ലയും, മാ​ന്ത​ലും; ഡീ​സ​ൽ ചെ​ല​വി​നു പോ​ലും മ​ത്സ്യം കി​ട്ടു​ന്നി​ല്ലെന്ന് തൊ​ഴി​ലാ​ളി​ക​ൾ

കോ​ഴി​ക്കോ​ട്: വേ​നൽക്കാല​ത്തു ക​ര​യി​ല്‍ ചൂ​ടു ക​ന​ക്കു​മ്പോ​ള്‍ ക​ട​ലി​ലും ചൂ​ടു വ​ര്‍​ധി​ച്ചു. ചൂ​ടു കൂ​ടി​യ​തോ​ടെ മ​ത്സ്യ​ല​ഭ്യ​ത​യി​ല്‍ വ​ലി​യ കു​റ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ബോ​ട്ടു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും മത്സ്യബന്ധനത്തിനു​പോ​കാ​തെ ക​ര​യ്ക്ക​ടു​പ്പി​ച്ചു. ബേ​പ്പൂ​രി​ലും പു​തി​യാ​പ്പ​യി​ലു​മാ​യി ചെ​റു​തും വ​ലു​തും ഉ​ള്‍​പ്പെ​ടെ ഏ​താ​ണ്ട് 1,500 ബോ​ട്ടു​ക​ളു​ണ്ട്. ഇ​തി​ല്‍ അ​ഞ്ഞൂ​റി​ല്‍ താ​ഴെ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന​ത്. വ​ലി​യ തു​ക​യ്ക്ക് ഡീ​സ​ല​ടി​ച്ച് പോ​കു​ന്ന ബോ​ട്ടു​കാ​ര്‍​ക്ക് ഡീ​സ​ലിന്‍റെ ചെ​ല​വി​നു പോ​ലുമുള്ള മ​ത്സ്യം കി​ട്ടു​ന്നി​ല്ലെ​ന്ന് ബോ​ട്ടു​ട​മ​ക​ള്‍ പ​റ​യു​ന്നു. കേ​ര​ള​ത്തീ​ര​ത്തു ചൂ​ടു കൂ​ടി​യ​തോ​ടെ മീ​നു​ക​ള്‍ കൂ​ട്ട​ത്തോ​ടെ തീ​രം വി​ട്ട​താ​ണു മീ​ന്‍ കു​റ​യാ​ന്‍ കാ​ര​ണം. വ​ലി​യ ബോ​ട്ടു​ക​ള്‍ ഇ​ട​യ്ക്ക് പോ​കു​മെ​ങ്കി​ലും കാ​ര്യ​മാ​യി മീ​ന്‍ ല​ഭി​ക്കാ​റി​ല്ല. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യാ​യി ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ​യെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. ചൂ​ണ്ട​പ്പ​ണി ല​ക്ഷ്യ​മി​ട്ടു വി​ര​ലി​ലെ​ണ്ണാ​വു​ന്ന ബോ​ട്ടു​കാ​ര്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ മീ​ന്‍​പി​ടി​ത്ത​ത്തി​നു പോ​കു​ന്ന​ത്.​ സാ​ധാ​ര​ണ ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​ണ് മീ​ന്‍ കി​ട്ടാ​തെ നേ​രി​യ പ്ര​തി​സ​ന്ധി നേ​രി​ടാ​റു​ള്ള​ത്.​എ​ന്നാ​ലി​പ്പോ​ള്‍ ഫെ​ബ്രു​വ​രി മാ​സ​ത്തി​ല്‍ ത​ന്നെ വേ​ണ്ട​ത്ര മ​ത്സ്യ​ല​ഭ്യ​ത​യി​ല്ലാ​ത്ത…

Read More

ക​ണ്ണൂ​രി​ല്‍ എ​ല്ലാ കൊ​ല​പാ​ത​ക​ങ്ങ​ളി​ലും കൊ​ന്ന​വ​ര്‍ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്; ടി.​പി. വ​ധ​ക്കേ​സ് പ്ര​തി പി.​കെ. കു​ഞ്ഞ​ന​ന്ത​ന്‍റെ മ​ര​ണം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റാ​ണെ​ന്ന് കെ.​എം. ഷാ​ജി

കൊ​ണ്ടോ​ട്ടി: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​തിയായ സിപിഎം നേതാവ് പി.​കെ. കു​ഞ്ഞ​ന​ന്ത​ന്‍റെ മ​ര​ണം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റാ​ണെ​ന്ന് മു​സ് ലിം ലീ​ഗ് നേ​താ​വ് കെ.​എം. ഷാ​ജി. ടി.​പി.​ വ​ധ​ക്കേ​സി​ല്‍ നേ​താ​ക്ക​ളി​ലേ​ക്ക് എ​ത്താ​നു​ള്ള ഏ​ക​ക​ണ്ണി​യാ​യി​രു​ന്നു കു​ഞ്ഞ​ന​ന്ത​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ണ്ടോ​ട്ടി മു​നി​സി​പ്പ​ല്‍ മു​സ് ലിം ലീ​ഗ് സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ക​ണ്ണൂരി​ല്‍ എ​ല്ലാ കൊ​ല​പാ​ത​ക​ങ്ങ​ളി​ലും കൊ​ന്ന​വ​ര്‍ െകാ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. ര​ഹ​സ്യം ചോ​രു​മോ എ​ന്ന ഭ​യം വ​രു​മ്പോ​ഴാ​ണ് കൊ​ന്ന​വ​രെ കൊ​ല്ലു​ന്ന​ത്. ഫ​സ​ല്‍ വ​ധ​ക്കേ​സി​ലെ മൂ​ന്നു​പേ​രും കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​റ​ച്ച് ആ​ളു​ക​ളെ കൊ​ല്ലാ​ന്‍ വി​ടും. അ​വ​ര്‍ കൊ​ല​പാ​ത​കം ന​ട​ത്തി തി​രി​കെ വ​രും. അ​വ​രി​ല്‍നി​ന്ന് ര​ഹ​സ്യം ചോ​രു​മോ എ​ന്ന ഭ​യം വ​രു​മ്പോ​ള്‍ കൊ​ന്ന​വ​രെ കൊ​ല്ലും. ഫ​സ​ല്‍ വ​ധ​കേ​ക്ക​സി​ല്‍ പ്ര​തി​ക​ളെ കൊ​ന്ന​തും സ​പി​എ​മ്മാ​ണ്. ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ഷാ​ജി പ​റ​ഞ്ഞു. ടി​പി വ​ധ​ക്കേ​സി​ല്‍ പ​തി​മൂ​ന്നാം പ്ര​തി​യാ​യ കു​ഞ്ഞ​ന​ന്ത​ന്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​ര​വെ 2020 ജൂ​ണി​ലാ​ണ്…

Read More

സൗ​ന്ദ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ആ​ക്ഷേ​പം; 10 ല​ക്ഷ​വും സ്വ​ർ​ണ​വും ഇ​നി​യും വേ​ണം; ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​വീ​ട്ടു​കാ​രും  ദ്രോ​ഹി​ക്കു​ന്നുവെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി

പ​യ്യ​ന്നൂ​ര്‍: സൗ​ന്ദ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ആക്ഷേപിച്ചും കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ടും ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​വീ​ട്ടു​കാ​രും മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി പീ​ഡി​പ്പി​ക്കു​ന്നെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വു​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​യ്യ​ന്നൂ​രി​ലെ 28 കാ​രി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് ഷൊ​ർ​ണൂ​ർ കൊ​ള​പ്പു​ള്ളി സ്വ​ദേ​ശി ദീ​പ​ക്, ദീ​പ​ക്കി​ന്‍റെ മാ​താ​പി​താ​ക്ക​ളാ ഇ​ന്ദി​ര, സ​തീ​ശ​ൻ, ബ​ന്ധു​ക്ക​ളാ​യ ദി​വ്യ, ര​മ്യ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. മ​താ​ചാ​ര​പ്ര​കാ​രം ന​ട​ന്ന വി​വാ​ഹ​സ​മ​യ​ത്ത് യു​വ​തി​ക്ക് 65 പ​വ​ൻ ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ താ​മ​സി​ച്ചു വ​ര​വേ ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും കൂ​ടു​ത​ൽ സ്വ​ർ​ണ​വും പ​ത്തു ല​ക്ഷം രൂ​പ​യും വേ​ണ​മെ​ന്നും സൗ​ന്ദ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ആക്ഷേപിച്ച് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ദ്രോ​ഹി​ക്കു​ന്നു​വെ​ന്നു​മാ​ണ് പ​രാ​തി. ഭ​ര്‍​ത്താ​വ് പ​ല​ത​ര​ത്തി​ലു​ള്ള ലൈം​ഗീ​ക വൈ​കൃ​ത​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​താ​യും പ​രാ​തി​യി​ലു​ണ്ട്. ​യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More