ഏറ്റുമാനൂർ: ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനും സ്ഥാനാർഥി നിർണയത്തിനും മുമ്പേ യുഡിഎഫ് ചുവരെഴുത്തു തുടങ്ങി. കോട്ടയം പാർലമെന്റ് നിയോജക മണ്ഡലത്തിൽ തെള്ളകം അടിച്ചിറയിലാണ് മതിലുകൾ വെള്ളപൂശി യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടിയുള്ള ചുവരെഴുത്ത് ആരംഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി എന്നു മാത്രമാണ് ചുവരെഴുത്തിലുള്ളത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന യുഡിഎഫ് പ്രചാരണരംഗം സജീവമാക്കി നിർത്താനാണ് ഇപ്പോൾത്തന്നെ ചുവരെഴുത്ത് ആരംഭിച്ചിരിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള കോൺഗ്രസിന്റെ അവസാനവട്ട ഉഭയകക്ഷി ചർച്ച ഇന്നു നടക്കും. പാർട്ടി ചെയർമാൻ പി.ജെ. ജോസഫും എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫുമാണ് ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സീറ്റ് ജോസഫ് വിഭാഗത്തിനാണെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ അമേരിക്കയിൽ ചികിത്സയിലായിരുന്ന കെപിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്ത് എത്തിയത്. ഇന്നത്തെ ചർച്ചയിൽ സുധാകരനും…
Read MoreCategory: Top News
വിശ്രമവും കൃത്യമായ ചികിത്സയും ഇല്ല; മൂന്ന് വർഷത്തിനിടെ ചരിഞ്ഞത് 86 നാട്ടാനകൾ; ആനപ്രേമികളുടെ ആശങ്കയകറ്റാൻ ക്യാപ്റ്റീവ് ബ്രീഡിംഗ് അത്യാവശ്യം
കോട്ടയം: മറ്റൊരു ഉത്സവകാലത്തിനു കൊടിയേറുമ്പോള്‍ എഴുന്നള്ളിപ്പിനായുള്ള നാട്ടാനകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 1000ലധികം നാട്ടാനകളുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോഴുള്ളത് 410ഓളം ആനകളാണ്. പതിനായിരത്തിലധികം ഉത്സവങ്ങള്‍ക്കാണു സംസ്ഥാനത്ത് ആനയെ എഴുന്നള്ളിക്കുന്നത്. നിലവില്‍ തൃശൂര്‍, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍നിന്നാണു കൂടുതല്‍ ആനകള്‍ എഴുന്നള്ളിപ്പിന് എത്തുന്നത്. ആനകളുടെ എണ്ണം കുറഞ്ഞതിനാല്‍ തിടമ്പാനകളുടെ ഏക്കത്തുക ഇരട്ടിയായി. കൂട്ടാനകളുടെ തുകയിലും വര്‍ധനയുണ്ട്. ഇത് ഉത്സവങ്ങള്‍ക്കു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കേരളത്തില്‍ ആകെയുള്ള നാട്ടാനകളില്‍ 50 ശതമാനത്തിലേറെയും പിടിയാനകളാണ്. ഉത്സവകാലങ്ങളില്‍ 25ലധികം ആനകള്‍ മദപ്പാടിലായിരിക്കും. ഏകദേശം 275 ആനകളെയാണ് ഉത്സവത്തിന് എഴുന്നള്ളിക്കാനാകുക. 2023ല്‍ മാത്രം ചരിഞ്ഞതു 18 നാട്ടാനകളാണ്. ചെര്‍പ്പുളശേരി, മംഗലാംകുന്ന്, ചാന്നാനിക്കാട്, മനിശീരി ഉള്‍പ്പെടെയുള്ള ആനത്തറവാടുകളില്‍ നിന്നടക്കം സംസ്ഥാനത്ത് മൂന്നു വര്‍ഷത്തിനിടെ ചരിഞ്ഞത് 86 നാട്ടാനകളാണ്. പ്രായാധിക്യം, എരണ്ടക്കെട്ട്, പാദരോഗം എന്നിവയാണ് എണ്ണം കുറയാന്‍ ഇടയാക്കുന്നത്. കൂടുതലും പാദരോഗമാണു കാരണമെന്നാണു വനംവകുപ്പ് പറയുന്നത്. എഴുന്നള്ളിപ്പിനയയ്ക്കുന്ന ആനകള്‍ക്കു…
Read Moreഭാര്യയുടെ വീട്ടിലെത്തി തീ കൊളുത്തി ജീവനൊടുക്കി യുവാവ്; വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് ദാരുണ സംഭവം
പത്തനംതിട്ട :യുവാവ് ഭാര്യയുടെ വീട്ടുമുറ്റത്ത് തീ കൊളുത്തി ജീവനൊടുക്കി. പത്തനംതിട്ട വലഞ്ചുഴിയിൽ ഇന്നലെ രാത്രി 12.30 തോടെയാണ് സംഭവമുണ്ടായത്. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം (39) ആണ് മരിച്ചത്. രാത്രിയിൽ ഇയാൾ ഭാര്യയുടെ വീട്ടിലെത്തി വഴക്കിട്ടതിന് ശേഷം കൈയിൽ കരുതിയ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ ആളി പടർന്നതിനാൽ ഹാഷിമിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചു. ഹാഷിമും ഭാര്യയും തമ്മിൽ വിവാഹമോചന കേസ് നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഹാഷിമിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreനിറംമാറി നിതീഷ്: വീണ്ടും ബിഹാർ മുഖ്യമന്ത്രി, ഒൻപതാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
പാറ്റ്ന: ബിഹാറില്‍ എന്‍ഡിഎ മുന്നണിക്കൊപ്പം ചേർന്ന് ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ സത്യവാചകം ചൊല്ലികൊടുത്തു. പല സഖ്യങ്ങളുടെയും ഭാഗമായി ഒൻപത് തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവായിരുന്ന വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഇവരെ കൂടാതെ ആറ് മന്ത്രിമാരും അധികാരമേറ്റിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഡല്‍ഹിയില്‍ നിന്നും ബിഹാറിലെത്തിയിരുന്നു. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2022-ല്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് മഹാസഖ്യത്തില്‍ ചേര്‍ന്ന് മുഖ്യമന്ത്രിയായ നിതീഷ് ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ പിരിച്ചുവിട്ട് രാജി സമര്‍പ്പിച്ചത്.
Read Moreവയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
പാലക്കാട്: ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോട്ടായി ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി(65) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വേലായുധൻ ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൊലപാതകം എന്നാണ് വിവരം. സംഭവത്തിൽ ഭർത്താവ് വേലായുധനെ അറസ്റ്റ് ചെയ്തു. വേലായുധനും വേശുക്കുട്ടിയും തമ്മിൽ ദിവസവും കലഹം പതിവായിരുന്നു. ഇന്നലെ രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ വേലായുധൻ വിറകുപയോഗിച്ച് വേശുക്കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് വേശുക്കുട്ടി താഴെവീണു. രാവിലെ എഴുന്നേറ്റപ്പോഴാണ് വേശുക്കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. വേലായുധൻ തന്നെയാണ് കൊലപാതക വിവരം ബന്ധുക്കളെ അറിയിച്ചത്. വേശുക്കുട്ടിക്ക് മാനസിക പ്രശ്നമുള്ളതായി ബന്ധുക്കൾ പറയുന്നു. വേലായുധനെ കോട്ടായി പോലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Read Moreആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി: ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീർ(61) ആണ് മരിച്ചത്. കഴക്കൂട്ടം ദേശീയ പാതയിൽ എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സ്ഥലത്ത് രാവിലെ ഒൻപതിനാണ് അപകടം നടന്നത്. വിഴിഞ്ഞം പനത്തുറയിൽ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറി നസീർ ഓടിച്ചിരുന്ന ബൈക്കിൽ തട്ടുകയായിരുന്നു. സർവ്വീസ് റോഡു വഴി ബൈക്കിൽ വരികയായിരുന്നു നസീർ. ലോറി തട്ടി ബൈക്ക് മറിയുകയും നസീർ ലോറിക്കടിയിലേക്ക് പോവുകയുമായിരുന്നു. ലോറിയുടെ പിൻ ചക്രം തലയിലൂടെ കയറിയിറങ്ങി. ഹെൽമെറ്റുൾപ്പെടെ പൊട്ടിയാണ് നസീർ മരിച്ചത്. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്തു.
Read Moreബിഹാറിലെ രാഷ്ട്രീയ നാടകത്തിന് തിരശീല വീണു: നിതീഷ് കുമാര്‍ രാജിവച്ചു; ഇനി ബിജെപി പാളയത്തിലേക്ക്; സത്യപ്രതിജ്ഞ ഇന്ന്
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി പദത്തിൽ നിന്ന് നിതീഷ് കുമാർ രാജിവച്ചു. രാജ്ഭവനിൽ എത്തിയ നിതീഷ് ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു. എൻഡിഎ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും ചേർന്ന് ബിഹാറിൽ പുതിയ മന്ത്രിസഭ രുപീകരിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ ബിഹാറിലേക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യതയെന്ന് റിപ്പോർട്ട്. രാവിലെ നിതീഷ് കുമാറിന്റെ വസതിയില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ എല്ലാ ജെഡിയു എംഎല്‍എമാരും നിതീഷിന്റെ നീക്കത്തെ പിന്തുണച്ചെന്നാണ് വിവരം. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ പദവി നൽകും. സ്പീക്കർ പദവി ബിജെപിക്ക് നൽകാനും ധാരണയായതായിട്ടാണ് സൂചന. ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും ബിജെപിക്ക് നൽകും. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയും ബിജെപിയും തമ്മിലുള്ള…
Read Moreമദ്യം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; യുവതിക്ക് 13 വർഷം തടവും, പിഴയും
തിരുവനന്തപുരം: സ്കൂൾ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുവന്ന്, മദ്യം കൊടുത്ത് മര്‍ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കഠിനതടവും പിഴയും ചുമത്തിയത്. 13 വര്‍ഷം കഠിനതടവാണ് സന്ധ്യയ്ക്ക് വിധിച്ചത് കൂടാതെ 50,000 രൂപ പിഴയും ഒടുക്കണം.എന്നാൽ പിഴത്തുക ഒടുക്കിയില്ലെങ്കിൽ പത്തുമാസം കൂടി അധിക ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നും കോടതി ഉത്തരവിട്ടു. 2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സന്ധ്യ പെൺകുട്ടിയെ ഷോർട്ട് ഫിലിം നിർമിക്കാനുള്ള പണം നൽകാമെന്ന് പറഞ്ഞാണ് വീട്ടിലേക്ക് കൊണ്ടുപോയത്. കൂട്ടുകാരികളും ഒപ്പം ഉണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം കൂട്ടുകാരെ പുറത്തു നിർത്തുകയും തുടർന്ന് പെൺകുട്ടിക്ക് മദ്യം നൽകിയ ശേഷം ഉപദ്രവിക്കുകയും ചെയ്തു. പിന്നാലെ കൂട്ടുകാരികൾ ബഹളം വച്ചപ്പോൾ നാട്ടുകാരെത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കേസിൽ 25 സാക്ഷികളെ വിസ്തരിക്കുകയും 26 ഹാജരാക്കുകയും ചെയ്തു. …
Read Moreപിണറായി വിജയൻ ജീവിയ്ക്കുന്നത് കേന്ദ്ര ഏജൻസികളെ ഭയന്ന്; ഗവർണറുടെയും മുഖ്യമന്ത്രിയുടെയും പിണക്കം കണ്ട് ജനം ചിരിക്കുകയാണെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: ഗവർണറേയും സംസ്ഥാന സർക്കാരിനേയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗവർണർക്കെതിരേ നടത്തിയ പ്രതിഷേധങ്ങളിൽ നടപടിയില്ല. സർക്കാരാണ് പ്രതിഷേധക്കാർക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്നത്. എത്ര നാളായി ഈ രാഷ്ട്രീയ നാടകമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരിന് ഇരട്ടത്താപ്പാണ്. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം പാടില്ല. ഗവർണർക്ക് സുരക്ഷ നൽകേണ്ട സർക്കാരും മുഖ്യമന്ത്രിയും ഗവർണറെ വഴിയിൽ തടയാൻ വിദ്യാർഥി സംഘടനയെ പറഞ്ഞുവിടുന്നു. രാഷ്ട്രീയ നാടകമാണ് ഇവിടെ നടക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. എല്‍പി സ്കൂളിലെ കുട്ടികളെപ്പോലെയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം കണ്ടാല്‍ മിണ്ടാതിരിക്കുന്നത്. ഈ തമാശ കണ്ട് ജനം ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചിട്ട് മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞില്ല. റിപ്പബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ കടന്നാക്രമണം നടത്തിയത് മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോഴാണ്. റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി സംസ്ഥാന സർക്കാരിനെതിരേയും പിണറായി വിജയനെതിരേയും രൂക്ഷ വിമർശനം നടത്തി എന്നിട്ടും മുഖ്യമന്ത്രി…
Read Moreരണ്ടാംഭാവം അത്രപോരാ..! സിപിഎമ്മില്‍ ചില തെറ്റായ പ്രവണതകളുണ്ട്; ഭരിക്കുന്ന എല്ലാവരും നല്ലരീതിയിലല്ല പോകുന്നതെന്ന് തോമസ് ഐസക്
തിരുവനന്തപുരം: സിപിഎമ്മില്‍ ചില തെറ്റായ പ്രവണതകളുണ്ടെന്ന് ഡോ.ടി.എം.തോമസ് ഐസക്. തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഭരിക്കുന്ന എല്ലാവരും നല്ല രീതിയിലല്ല പോകുന്നതെന്ന് തങ്ങള്‍ക്കറിയാമെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ തോമസ് ഐസക് പറഞ്ഞു. രണ്ടാംവട്ടം ഭരണം വരുമ്പോള്‍ ഒരുപാട് ദുഷിപ്പുകള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ട്. അതിനെതിരായി ജാഗ്രതയും പരിശോധനയും വേണം. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസുകളൊക്കെ ഇതിനുദാഹരണമാണെന്നും തോമസ് ഐസക് പറഞ്ഞു. കിഫ്ബി മസാല ബോണ്ടില്‍ ഒരു തെറ്റും ചെയ്തിട്ടില്ല. മസാല ബോണ്ടിറക്കിയതില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്. രണ്ട് വര്‍ഷം നടന്നിട്ടും ഇഡിക്ക് ഒരു തെളിവും കിട്ടിയിട്ടില്ല- തോമസ് ഐസക് പറയുന്നു.
Read More