രണ്ടാംഭാവം അത്രപോരാ..! സി​പി​എ​മ്മി​ല്‍ ചി​ല തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളു​ണ്ട്; ഭ​രി​ക്കു​ന്ന എ​ല്ലാ​വ​രും ന​ല്ലരീ​തി​യി​ല​ല്ല പോകുന്നതെന്ന് ​തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ല്‍ ചി​ല തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളു​ണ്ടെ​ന്ന് ഡോ.​ടി.​എം.​തോ​മ​സ് ഐ​സ​ക്. തെ​റ്റു​ക​ള്‍ തി​രു​ത്താ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഭ​രി​ക്കു​ന്ന എ​ല്ലാ​വ​രും ന​ല്ല രീ​തി​യി​ല​ല്ല പോ​കു​ന്ന​തെ​ന്ന് ത​ങ്ങ​ള്‍​ക്ക​റി​യാ​മെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

ര​ണ്ടാം​വ​ട്ടം ഭ​ര​ണം വ​രു​മ്പോ​ള്‍ ഒ​രു​പാ​ട് ദു​ഷി​പ്പു​ക​ള്‍ ക​ട​ന്നു​കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തി​നെ​തി​രാ​യി ജാ​ഗ്ര​ത​യും പ​രി​ശോ​ധ​ന​യും വേ​ണം. സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളൊ​ക്കെ ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണെ​ന്നും തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

കി​ഫ്ബി മ​സാ​ല ബോ​ണ്ടി​ല്‍ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ല. മ​സാ​ല ബോ​ണ്ടി​റ​ക്കി​യ​തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​മാ​ണു​ള്ള​ത്. ര​ണ്ട് വ​ര്‍​ഷം ന​ട​ന്നി​ട്ടും ഇ​ഡി​ക്ക് ഒ​രു തെ​ളി​വും കി​ട്ടി​യി​ട്ടി​ല്ല- തോ​മ​സ് ഐ​സ​ക് പ​റ​യു​ന്നു.

Related posts

Leave a Comment