രാ​ത്രി​യി​ൽ വീ​ട് വി​ട്ടി​റ​ങ്ങി​യ യു​വ​തി ക​ട​ൽ​ത്തീ​ര​ത്ത് മ​രി​ച്ച നി​ല​യി​ൽ; നാ​ട്ടു​കാ​രും പോ​ലീ​സും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല

അ​മ്പ​ല​പ്പു​ഴ: യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ട​ൽ​ത്തീ​ര​ത്ത​ടി​ഞ്ഞു. ആ​ല​പ്പു​ഴ വാ​ട​ക്ക​ൽ തെ​ക്കേ പാ​ല​ക്ക​ൽ വീ​ട്ടി​ൽ ബെ​ൻ​ഡി​യ​ർ-​ജ​സീ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ലീ​ന(20)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് നീ​ർ​ക്കു​ന്നം മാ​ധ​വ​മു​ക്കി​നു സ​മീ​പ​ത്തെ തീ​ര​ത്ത​ടി​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ന് ​വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ അ​ലീ​ന​യെ പി​ന്നീ​ട് കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സൗ​ത്ത് പോ​ലീ​സും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More

‘കൈ​മ​ട​ക്കിലെ വൈ​ദ​ഗ്ദ്ധ്യം’… നേ​ടി​യ​ത് ഒന്നും ര​ണ്ടു​മ​ല്ല, 12 കോ​ടി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത്; കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി പ​ണ്ടേ പ്ര​ശ്ന​ക്കാ​ര​ൻ

ഗാ​​ന്ധി​​ന​​ഗ​​ര്‍: അ​​ന​​ധി​​കൃ​​ത സ്വ​​ത്ത് സ​​മ്പാ​​ദ​​ന​​ത്തി​​ന്‍റെ പേ​​രി​​ല്‍ ഡോ​​ക്ട​​റെ സ​​സ്‌​​പെ​​ന്‍​ഡ് ചെ​​യ്തു. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ യൂ​​റോ​​ള​​ജി വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​വാ​​സു​​ദേ​​വ​​ന്‍ ന​​മ്പൂ​​തി​​രി​​യെ​​യാ​​ണ് സ​​സ്പെ​​ന്‍​ഡ് ചെ​​യ്ത​​ത്. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ഡോ​​ക്ട​​ര്‍​മാ​​ര്‍​ക്ക് സ്വ​​കാ​​ര്യ പ്രാ​​ക്ടീ​​സ് അ​​നു​​വ​​ദ​​നീ​​യ​​മ​​ല്ലെ​​ങ്കി​​ലും ഇ​​ദ്ദേ​​ഹം സ്വ​​കാ​​ര്യ പ്രാ​​ക്ടീ​​സ് ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​​തി​​നെത്തു​​ട​​ര്‍​ന്ന് ക​​ഴി​​ഞ്ഞ മാ​​സം വി​​ജി​​ല​​ന്‍​സ് സം​​ഘം ഡോ​​ക്ട​​റു​​ടെ സ്വ​​കാ​​ര്യ പ്രാ​​ക്ടീ​​സ് പി​​ടി​​കൂ​​ടു​​ക​​യും ഡോ​​ക്ട​​ര്‍​ക്കെ​​തി​​രേ കേ​​സ് എ​​ടു​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. തു​​ട​​ര്‍​ന്ന് അ​​വ​​ധി​​യി​​ലാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം ക​​ഴി​​ഞ്ഞ ദി​​വ​​സം ഡ്യൂ​​ട്ടി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ചി​​രു​​ന്നു. ഇ​​ന്ന​​ലെ സ​​സ്‌​​പെ​​ന്‍​ഷ​​ന്‍ ഓ​​ര്‍​ഡ​​ര്‍ പ്ര​​ഖ്യാ​​പി​​ക്കു​​മ്പോ​​ള്‍ അ​​ദ്ദേ​​ഹം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ഡ്യൂ​​ട്ടി​​യി​​ലാ​​യി​​രു​​ന്നു. 12 കോ​​ടി രൂ​​പ അ​​ന​​ധി​​കൃ​​ത സ്വ​​ത്ത് സ​​മ്പാ​​ദി​​ച്ചു​​വെ​​ന്നാ​​ണ് വി​​ജി​​ല​​ന്‍​സ് റി​​പ്പോ​​ര്‍​ട്ട് സ​​മ​​ര്‍​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി. 2013 മു​​ത​​ല്‍ 2018 വ​​രെ ഇ​​ദ്ദേ​​ഹം അ​​ന​​ധി​​കൃ​​ത​​മാ​​യി സ്വ​​ത്ത് സ​​മ്പാ​​ദ​​നം ന​​ട​​ത്തി​​യെ​​ന്നാ​​ണ് വി​​ജി​​ല​​ന്‍​സി​​ന്‍റെ ക​​ണ്ടെ​​ത്തി​​ല്‍. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ സ​​ര്‍​വീ​​സി​​ല്‍ നി​​ന്ന് സ​​സ്പെ​​ന്‍​ഡ് ചെ​​യ്യ​​ണ​​മെ​​ന്നാ​​യി​​രു​​ന്നു വി​​ജി​​ല​​ന്‍​സി​​ന്‍റെ ശി​​പാ​​ര്‍​ശ. ഇ​​ത് സം​​ബ​​ന്ധി​​ച്ച്…

Read More

ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സൻ കൊ​ല​പാ​ത​കം; 15 പ്ര​തി​ക​ൾ​ക്കും വ​ധ​ശി​ക്ഷ; പ്ര​തി​ക​ൾ ദാ​ക്ഷി​ണ്യം അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് കോട​തി

മാ​വേ​ലി​ക്ക​ര: ബി​ജെ​പി നേ​താ​വും ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന അ​ഡ്വ. ര​ഞ്ജി​ത് ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ 15 പ്ര​തി​ക​ൾ​ക്കും വ​ധ​ശി​ക്ഷ വി​ധി​ച്ചു. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി (ഒ​ന്ന്) വി.​ജി. ശ്രീ​ദേ​വി​യാ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. 15 പ്ര​തി​ക​ളും കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ഴി​ഞ്ഞ 20നു ​കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. എ​സ്ഡി​പി​ഐ-​പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​ണു പ്ര​തി​ക​ൾ. ര​ഞ്ജി​ത് ശ്രീ​നി​വാ​സ​നെ 2021 ഡി​സം​ബ​ർ 19ന് ​ആ​ല​പ്പു​ഴ വെ​ള്ള​ക്കി​ണ​റി​ലു​ള്ള വീ​ട്ടി​ൽ ക​യ​റി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മു​ന്നി​ലി​ട്ടു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണു പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ കു​റ്റ​കൃ​ത്യ​മെ​ന്നു ക​ണ​ക്കാ​ക്കി​യാ​ണു ശി​ക്ഷാ​വി​ധി. ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി ആ​സൂ​ത്രി​ത​മാ​യി​ട്ടാ​ണു പ്ര​തി​ക​ൾ അ​രും​കൊ​ല ന​ട​ത്തി​യ​തെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി. ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​ർ​ക്കും വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ന്ന മൂ​ന്നു രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ഒ​ടു​വി​ല​ത്തേ​താ​യി​രു​ന്നു ര​ഞ്ജി​ത് ശ്രീ​നി​വാ​സ​ന്‍റെ വ​ധം. വ​യ​ലാ​റി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ആ​ർ. ന​ന്ദു​കൃ​ഷ്ണ​യാ​ണ് ആ​ദ്യം കൊ​ല്ല​പ്പെ​ട്ട​ത്.…

Read More

ജി​യ​ന്ന​മോ​ൾ​ക്ക് നീ​തി വേ​ണം; സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് മ​ക​ൾ എ​ങ്ങ​നെ താ​ഴെ​വീ​ണു? ദു​രൂ​ഹ​ത പു​റ​ത്ത്കൊ​ണ്ടു​വ​രാ​ൻ  നി​യ​മ​പോ​രാ​ട്ട​വു​മാ​യി മാ​താ​പി​താ​ക്ക​ൾ

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: സ്കൂ​​ൾ കെ​​ട്ടി​​ട​​ത്തി​​ൽ​​നി​​ന്ന് വീ​​ണു​​മ​​രി​​ച്ച ജി​​യ​​ന്ന​​മോ​​ളു​​ടെ നീ​​തി​​ക്കാ​​യി നി​​യ​​മ​​പോ​​രാ​​ട്ട​​വു​​മാ​​യി മാ​​താ​​പി​​താ​​ക്ക​​ൾ. ബം​​ഗ​​ളൂ​​രു ചെ​​ല്ല​​ക്ക​​ര​​യി​​ലെ ഡ​​ൽ​​ഹി പ്രീ ​​സ്കൂ​​ളി​​ൽ​​നി​​ന്നാ​​ണ് മ​​ണി​​മ​​ല കു​​റു​​പ്പ​​ൻ​​പ​​റ​​ന്പി​​ൽ ജി​​റ്റോ ടോ​​മി ജോ​​സ​​ഫ് – ബി​​നി​​റ്റ ദ​​ന്പ​​തി​​ക​​ളു​​ടെ നാ​​ലു​​വ​​യ​​സു​​കാ​​രി​​യാ​​യ മ​​ക​​ൾ ജി​​യ​​ന്ന ആ​​ൻ ജി​​റ്റോ ക​​ഴി​​ഞ്ഞ ദി​​വ​​സം മ​​ര​​ണ​​മ​​ട​​ഞ്ഞ​​ത്. കു​​ഞ്ഞി​​ന്‍റെ മ​​ര​​ണ​​ത്തി​​ൽ ദു​​രൂ​​ഹ​​ത​​യു​​ണ്ടെ​​ന്ന് അ​​ന്നു​​മു​​ത​​ൽ മാ​​താ​​പി​​താ​​ക്ക​​ൾ ആ​​രോ​​പി​​ച്ചി​​രു​​ന്നു. കു​​ട്ടി​​യു​​ടെ മ​​ര​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് പ്രി​​ൻ​​സി​​പ്പ​​ൽ തോ​​മ​​സ് ചെ​​റി​​യാ​​ൻ ഒ​​ളി​​വി​​ൽ പോ​​കു​​ക​​യും തു​​ട​​ർ​​ന്ന് ഞാ​​യ​​റാ​​ഴ്ച പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി കീ​​ഴ​​ട​​ങ്ങു​​ക​​യും വൈ​​കു​​ന്നേ​​രം ജാ​​മ്യം എ​​ടു​​ത്ത് പോ​​കു​​ക​​യും ചെ​​യ്തു. സ്കൂ​​ളി​​ലെ മു​​ഴു​​വ​​ൻ സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളും മ​​റ്റ് തെ​​ളി​​വു​​ക​​ളും മാ​​റ്റി​​യ​​താ​​യി മാ​​താ​​പി​​താ​​ക്ക​​ൾ പ​​റ​​ഞ്ഞു. കു​​ട്ടി വീ​​ണ​​തി​​നെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ ര​​ക്ത​​ക്ക​​റ​​ക​​ൾ സ​​ഹി​​തം തു​​ട​​ച്ചു​​മാ​​റ്റി​​യ​​താ​​യും മാ​​താ​​പി​​താ​​ക്ക​​ൾ ആ​​രോ​​പി​​ച്ചു. കു​​ട്ടി​​യെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച ശേ​​ഷ​​മാ​​ണ് ത​​ങ്ങ​​ളെ വി​​വ​​രം അ​​റി​​യി​​ച്ച​​ത്. ആ​​ദ്യം കു​​ട്ടി ക​​ളി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന​​പ്പോ​​ൾ വീ​​ണെ​​ന്നാ​​ണ് പ​​റ​​ഞ്ഞ​​ത്. എ​​ന്നാ​​ൽ, പോ​​ലീ​​സും ഡോ​​ക്ട​​ർ​​മാ​​രു​​മാ​​ണ് 22 അ​​ടി​​യോ​​ളം ഉ​​യ​​ര​​ത്തി​​ൽ​​നി​​ന്നാ​​ണ് വീ​​ണ​​തെ​​ന്ന് പ​​റ​​ഞ്ഞ​​ത്. അ​​പ്പോ​​ൾ മു​​ത​​ൽ ദു​​രൂ​​ഹ​​ത​​യു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും…

Read More

മൂ​ക്കി​ൻ തു​മ്പ​ത്താ ദേ​ഷ്യം… അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വ്  കോ​പം തീ​ർ​ത്ത​ത് ഭാ​ര്യ​യു​ടെ മൂ​ക്കി​ന് വെ​ട്ടി

തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട് ക​ല്ലൂ​രി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യു​ടെ മൂ​ക്ക് വെ​ട്ടി. ക​ല്ലൂ​ർ കു​ന്നു​കാ​ട് കാ​വു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ സു​ധ (49) യു​ടെ മൂ​ക്കാ​ണ് ഭ​ർ​ത്താ​വ് അ​നി​ൽ​കു​മാ​ർ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​നു ശേ​ഷം അ​നി​ൽ​കു​മാ​ർ ഒ​ളി​വി​ൽ പോ​യി. അ​നി​ൽ​കു​മാ​റും സു​ധ​യും ത​മ്മി​ൽ കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി പി​ണ​ക്ക​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.  സു​ധ​യു​ടെ ബ​ന്ധു​വി​ന്‍റെ മ​ര​ണ​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സു​ധ​യു​ടെ കൈ ​വി​ര​ലി​നും പ​രി​ക്കു​ണ്ട്. പ്ര​തി​യ്ക്കെ​തി​രെ വ​ധ ശ്ര​മ​ത്തി​ന് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Read More

സി​ആ​ർ​പി​എ​ഫി​ന്‍റെ അ​ര​യി​ൽ ഉ​ള്ള​ത് ക​ളി​ത്തോ​ക്ക​ല്ല; എ​സ്എ​ഫ്ഐ​ക്കാ​രെ ഇ​ള​ക്കി​വി​ടു​ന്ന എം.​വി. ഗോ​വി​ന്ദ​നെ തോ​ക്കി​ന്‍റെ കാ​ര്യം ഓ​ർ​മി​പ്പി​ച്ച് കെ. ​സു​രേ​ന്ദ്ര​ൻ

ക​ണ്ണൂ​ർ: ഗവർണറുടെ സു​ര​ക്ഷ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സി​ആ​ർ​പി​എ​ഫ് സേ​നാം​ഗ​ങ്ങ​ളു​ടെ അ​ര​യി​ലു​ള്ള​ത് ക​ളി​ത്തോ​ക്ക​ല്ല. എ​സ്എ​ഫ്ഐ​ക്കാ​രെ ഇ​ള​ക്കി​വി​ട്ട് എം.​വി. ഗോ​വി​ന്ദ​ൻ അ​തെ​ടു​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ക്ക​രു​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ഭ​ര​ണ​പ​രാ​ജ​യം മ​റ​ച്ചു​വ​യ്ക്കാ​ൻ എ​സ്എ​ഫ്ഐ​ക്കാ​രെ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ ഇ​ള​ക്കി​വി​ടു​ക​യാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ചെ​യ്യു​ന്ന​ത്. സി​ആ​ർ​പി​എ​ഫ് വ​ന്നാ​ലും ഗ​വ​ർ​ണ​റെ വി​ടി​ല്ലെ​ന്നാ​ണ് ഗോ​വി​ന്ദ​ൻ പ​റ​യു​ന്ന​ത്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ഗ​വ​ർ​ണ​റെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ ക​ലാ​പ​മു​ണ്ടാ​ക്കാ​നാ​ണ് ശ്ര​മം ന​ട​ത്തു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ര​മാ​ധി​കാ​രി ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​റാ​ണെ​ന്ന് സു​പ്രീം കോ​ട​തി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ ച​ട്ട​ങ്ങ​ളും പാ​ലി​ച്ച് ഗ​വ​ർ​ണ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തി ഗ​വ​ർ​ണ​റെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളി​ൽ​നി​ന്നും എ​സ്എ​ഫ്ഐ​ക്കാ​രോ​ട് പി​ന്മാ​റാ​ൻ ഗോ​വി​ന്ദ​ൻ ത​ന്നെ പ​റ​യു​ന്ന​താ​യി​രി​ക്കും ന​ല്ല​ത്. ഗ​വ​ർ​ണ​റെ ആ​ക്ര​മി​ക്കാ​ൻ വ​ന്നാ​ൽ എ​ന്താ ന​ട​ക്കു​ക​യെ​ന്നു പോ​ലും ഗോ​വി​ന്ദ​ന് അ​റി​യി​ല്ലേ​യെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

Read More

‘ജ​ന​പ​ക്ഷ​ത്തി​ല്ല, ബി​ജെ​പി പ​ക്ഷ​ത്ത്’… പി.​സി.​ജോ​ര്‍­​ജ് ബി­​ജെ­​പി­​യി­​ലേ­​ക്ക്; സംസ്ഥാന പാർട്ടിയുടെ ആ ​നി​ർ​ദേ​ശ​ത്തി​ന് മു​ന്നി​ൽ പി.​സി വ​ഴ​ങ്ങി​യോ?

ന്യൂ­​ഡ​ല്‍​ഹി: ജ­​ന​പ­​ക്ഷം പാ​ര്‍​ട്ടി പി­​രി­​ച്ചു­​വി­​ട്ട് പി.​സി.​ജോ​ര്‍­​ജ് ഉ­​ട​ന്‍ ബി­​ജെ­​പി­​യി​ല്‍ ചേ­​രു­​മെ­​ന്ന് സൂ​ച­​ന. ബി­​ജെ­​പി കേ­​ന്ദ്ര നേ­​തൃ­​ത്വ­​വു­​മാ­​യി ഇ​ന്ന് ച​ര്‍­​ച്ച . ഉ­​ച്ച­​യ്­​ക്ക് ശേ­​ഷം ഡ​ല്‍­​ഹി­​യി​ല്‍ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ മ­​ക­​നും ജി​ല്ലാ പ­​ഞ്ചാ​യ­​ത്ത് അം­​ഗ­​വു​മാ​യ ഷോ​ണ്‍ ജോ​ര്‍​ജും പി.​സി.​ജോ​ര്‍­​ജി­​ന് ഒ­​പ്പ­​മു­​ണ്ട്. എ​ല്‍­​ഡി­​എ­​ഫി­​നും യു­​ഡി­​എ­​ഫി​നു­​മൊ­​പ്പം നി​ല്‍­​ക്കാ​ന്‍ ഏ­​റെ നാ­​ളു­​ക­​ളാ­​യി പി.​സി ശ്ര­​മം ന­​ട­​ത്തു​ന്നു​ണ്ടെ­​ങ്കി​ലും ഇ­​രു­​മു­​ന്ന­​ണി­​ക​ളും താ­​ത്­​പ​ര്യം പ്ര­​ക­​ടി­​പ്പി­​ച്ചി­​രു­​ന്നി​ല്ല. ഇ­​തോ­​ടെ ക­​ഴി­​ഞ്ഞ ഒ­​രു വ​ര്‍­​ഷ­​ത്തോ­​ള­​മാ­​യി ബി­​ജെ­​പി­​യു­​മാ­​യി സ­​ഹ­​ക­​രി­​ച്ച് മു­​ന്നോ­​ട്ട് പോ­​കു­​ന്ന­​തി­​നി­​ടെ­​യാ­​ണ് പാ​ര്‍­​ട്ടി­​യി​ല്‍ ചേ­​രാ­​നു­​ള്ള നീ​ക്കം. ‌ജ­​ന​പ­​ക്ഷം പാ​ര്‍­​ട്ടി­​യെ എ​ന്‍​ഡി­​എ മു­​ന്ന­​ണി­​യി​ല്‍ എ­​ത്തി­​ക്കു­​ക­​യാ­​യി­​രു­​ന്നു പി.​സി­​യു­​ടെ ഉ­​ദ്ദേ­​ശ്യം. എ­​ന്നാ​ല്‍ ബി­​ജെ­​പി സം​സ്ഥാ­​ന അ­​ധ്യ­​ക്ഷ​ന്‍ കെ.​സു­​രേ­​ന്ദ്ര​ന്‍ അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍ ഈ ​നീ​ക്ക­​ത്തെ ശ­​ക്ത­​മാ­​യി എ­​തി​ര്‍­​ത്തി­​രു​ന്നു. ഘ­​ട­​ക­​ക­​ക്ഷി​യാ­​യി എ​ന്‍­​ഡി­​എ­​യി​ല്‍ എ­​ത്തി­​യാ​ലും പാ​ര്‍­​ട്ടി­​ക്ക് വി­​ശ്വാ­​സ്യ­​ത­ ഉ­​ണ്ടാ­​വി­​ല്ലെ­​ന്നാ​ണ് കേ­​ര­​ള നേ­​താ­​ക്ക​ള്‍ ദേ​ശീ­​യ നേ­​തൃ­​ത്വ­​ത്തെ അ­​റി­​യി­​ച്ച​ത്. ഇ­​തോ­​ടെ പാ​ര്‍­​ട്ടി­​യി​ല്‍ ചേ​ര്‍­​ന്നാ​ല്‍ ഒ­​പ്പം നി​ര്‍­​ത്താ­​മെ­​ന്ന ബി­​ജെ­​പി നേ­​തൃ­​ത്വ­​ത്തി­​ന്‍റെ നി​ര്‍­​ദേ­​ശ­​ത്തി­​ന് വ­​ഴ­​ങ്ങു­​ക­​യാ­​യി­​രു­​ന്നെ­​ന്നാ­​ണ് വി­​വ​രം.

Read More

വീ​ഡി​യോ​കോ​ള്‍ ട്രാ​പ്പ്‌! കോ​ള്‍ എ​ടു​ത്താ​ല്‍ മ​റു​വ​ശ​ത്ത് ന​ഗ്ന​യാ​യ സ്ത്രീ; ​സ്ക്രീ​ൻ​ഷോ​ട്ട് വ​ല​യി​ൽ ഇ​ര​ക​ളെ​ക്കു​രു​ക്കും; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: സൈ​ബ​ർ ലോ​ക​ത്ത് പ​ണം ത​ട്ടി​പ്പി​ന്‍റെ വാ​ർ​ത്ത​ക​ൾ ദി​നം​പ്ര​തി പുറത്തുവ​രു​ന്നു. മോ​ഷ്ടാ​ക്ക​ൾ ഓ​രോ ദി​വ​സ​വും പു​തി​യ കെ​ണി​ക​ൾ വഒരുക്കിയാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. അ​ടു​ത്തി​ടെ​യാ​യി വി​ഡി​യോ കോ​ളി​ലൂ​ടെ​യാ​ണ് പ​ണം ത​ട്ടി​പ്പ്. പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ കേ​ര​ളാ പോ​ലീ​സ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. ത​ട്ടി​പ്പ് രീ​തി ഇ​ങ്ങ​നെ: അ​പ​ര​ചി​ത​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ കോ​ൾ ചെ​യ്യും. പെ​ട്ടെ​ന്ന് വീഡി​യോ കോ​ൾ വ​രു​മ്പോ​ൾ ആ​രാ​ണെ​ങ്കി​ലും കോ​ൾ എ​ടു​ക്കും. മ​റു​ത​ല​യ്ക്ക​ൽ ന​ഗ്ന​മാ​യി നി​ൽ​ക്കു​ന്ന സ്ത്രീ​യോ പു​രു​ഷ​നോ ആ​കും. വീഡി​യോ കോ​ളി​ൽ ന​മ്മു​ടെ മു​ഖം തെ​ളി​യു​ന്ന​തോ​ടെ അ​വ​ർ ഇ​ത് സ്‌​ക്രീ​ൻ​ഷോ​ട്ട് ആ​ക്കും. സ്‌​ക്രീ​ൻ​ഷോ​ട്ടി​ൽ നാം ​ന​ഗ്ന​രാ​യി നി​ൽ​ക്കു​ന്ന അ​പ​രി​ചി​ത​രു​മാ​യി വീ​ഡി​യോ കോ​ൾ ചെ​യ്യു​ന്ന​തുപോ​ലെ​യാ​കും. ഈ ​സ്‌​ക്രീ​ൻ​ഷോ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പി​ന്നീ​ടു​ള്ള ബ്ലാ​ക്ക്‌​മെ​യി​ലിം​ഗ്. പോം​വ​ഴി എ​ന്ത്: സോ​ഷ്യ​ൽ മീ​ഡി​യ കോ​ൺ​ടാ​ക്ടുക​ളു​ടെ സ​മ​ഗ്ര​മാ​യ വി​ശ​ക​ല​ന​ത്തി​നുശേ​ഷ​മാ​ണ് ഇ​ത്ത​രം കോ​ളു​ക​ൾ വി​ളി​ക്കു​ന്ന​തെ​ന്ന് കേ​ര​ളാ പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു. അ​തി​നാ​ൽ…

Read More

സൂ​ക്ഷി​ച്ചാ​ൽ ഒ​ഴി​വാ​ക്കാ​വു​ന്ന അ​പ​ക​ട​ങ്ങ​ൾ; പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ ചോ​ര്‍​ന്ന് വീ​ട് ക​ത്തി ന​ശി​ച്ചു; മ​റ്റൊ​രു അ​ടു​പ്പ് ക​ത്തി​ച്ചു​കൊ​ണ്ട് ഒ​രി​ക്ക​ലും ഗ്യാ​സ് സി​ലി​ണ്ട​ർ മാറ്റാതിരിക്കുക

രാ​ജാ​ക്കാ​ട്: പാ​ച​ക വാ​ത​ക സി​ലി​ണ്ട​ര്‍ ചോ​ര്‍​ന്ന് രാ​ജാ​ക്കാ​ട് ടൗ​ണി​ന് സ​മീ​പം വീ​ട് ക​ത്തിന​ശി​ച്ചു. മ​മ്മ​ട്ടി​ക്കാ​നം ഇ​ഞ്ച​നാ​ട്ട് ചാ​ക്കോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട​കവീ​ടാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ 3.45 ഓ​ടെ ക​ത്തിന​ശി​ച്ച​ത്. പ​ല​ഹാ​ര​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന പൂ​ക്കു​ള​ത്ത് സ​ന്തോ​ഷാ​ണ് ഇ​വി​ടെ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന​ത്. സ​ന്തോ​ഷ് രാ​വി​ലെ പ​ല​ഹാ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. പാ​ച​ക വാ​ത​കം തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പു​തി​യ സി​ലി​ണ്ട​ര്‍ ക​ണ​ക്ട് ചെ​യ്യു​ന്ന​തി​നി​ടെ പാ​ച​ക വാ​ത​കം ലീ​ക്കാ​കു​ക​യാ​യി​രു​ന്നു. സി​ലി​ണ്ട​റി​ലേ​ക്ക് തീ​പ​ട​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​ത് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​നു തീ ​പി​ടി​ക്കു​കയായി​രു​ന്നു. വീ​ട് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തീ ​കെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ സ​ന്തോ​ഷി​നെ​യും ഭാ​ര്യ ശ്രീ​ജ​യെ​യും മ​ക​ന്‍ സാ​രം​ഗി​നെ​യും നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി പു​റ​ത്തെ​ത്തി​ച്ചു. പിന്നീടു സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി അ​ടി​മാ​ലി​യി​ലെ പൊ​ള്ള​ല്‍ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന ബൈ​ക്കും പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. കു​ടി​വെ​ള്ള ടാ​ങ്കും ന​ശി​ച്ചി​ട്ടു​ണ്ട്.അ​ടി​മാ​ലി, നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നു​ക​ളി​ലെ അ​ഗ്‌​നിര​ക്ഷാ…

Read More

കോ​ടി​ക​ളു​ടെ കാ​വ​ൽ​ക്കാ​ർ, പ​ക്ഷേ കു​ടും​ബം പ​ട്ടി​ണി​യി​ൽ; ക​ള്ള​ൻ​മാ​ർ കൊ​ണ്ടു​പോ​കാ​തെ മ​റ​യൂ​ർ ച​ന്ദ​ന​മ​ര​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് വേ​ത​നം കി​ട്ടി​യി​ട്ട് മൂ​ന്നു മാ​സം

മ​റ​യൂ​ര്‍: കോ‌​ടി​ക​ൾ വി​ല​യു​ള്ള മ​റ​യൂ​രി​ലെ ച​ന്ദ​ന​മ​ര​ങ്ങ​ളു​ടെ കാ​വ​ൽ​ക്കാ​രും കു​ടും​ബ​വും പ​ട്ടി​ണി​യി​ൽ. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ വാ​ച്ച​ര്‍​മാ​ര്‍​ക്ക് ശ​മ്പ​ളം ന​ൽ​കി​യി​ട്ട് മൂ​ന്നു മാ​സം പി​ന്നി​ടു​ന്നു. മ​റ​യൂ​രി​ലെ ച​ന്ദ​ന​ക്കാ​ടു​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​വ​രാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ വ​നം​വ​കു​പ്പ് വാ​ച്ച​ര്‍​മാ​ര്‍. വൈ​കു​ന്നേ​രം ആ​റി​ന് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ഇ​വ​ര്‍ രാ​വി​ലെ ആ​റു​വ​രെ കാ​ട്ടി​നു​ള്ളി​ല്‍ ത​ന്നെ വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ള്‍, ഇ​ഴ​ജ​ന്തു​ക്ക​ൾ, പ്രാ​ണി​ക​ള്‍ ഇ​വ​യു​ടെ​യെ​ല്ലാം ശ​ല്യ​വും ആ​ക്ര​മ​ണ​വും സ​ഹി​ച്ചാ​ണ് ഇ​വ​ർ ജോ​ലി​ചെ​യ്യു​ന്ന​ത്. മ​റ​യൂ​ര്‍ ച​ന്ദ​ന ഡി​വി​ഷ​നി​ല്‍ നി​ല​വി​ല്‍ 210 ഓ​ളം താ​ത്കാ​ലി​ക വാ​ച്ച​ര്‍​മാ​രാ​ണു​ള്ള​ത്. കോ​ടി​ക​ൾ​ക്ക് കാ​വ​ൽ നി​ന്നാ​ലും മാ​സം 26 ദി​വ​സ​ങ്ങ​ൾ ജോ​ലി ചെ​യ്താ​ലും 15 മു​ത​ല്‍ 19 ദി​വ​സം വ​രെ​യു​ള്ള വേ​ത​നം മാ​ത്ര​മേ ല​ഭി​ക്കു​ന്നു​ള്ളു. അ​തും കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നി​ല്ല. ഓ​രോ മാ​സ​വും ജോ​ലി​ഭാ​രം കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും വേ​ത​ന​ത്തി​ൽ വ​ർ​ധ​ന ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ചെ​യ്ത ജോ​ലി​യു​ടെ കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭീ​ഷ​ണി​യും പി​രി​ച്ചു​വി​ട​ലും…

Read More