മുംബൈ: കഴിഞ്ഞ 34 ദിവസമായി കാണാതായ 19 കാരിയുടെ മൃതദേഹം നവി മുംബൈയിലെ ഖാർഘർ മേഖലയിൽ നിന്ന് കണ്ടെത്തി. ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കാമുകൻ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് വ്യക്തമാക്കി. കാമുകന്റെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ ഇയാൾ ഒരു കോഡ് ഉപയോഗിച്ചിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഈ കോഡ് ഡീകോഡ് ചെയ്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ അടയാളപ്പെടുത്തിയ മരത്തിന്റെ നമ്പറായിരുന്നു അത്. യുവതിയുടെ മൃതദേഹം കണ്ടെത്താൻ ഈ കോഡ് പോലീസിന് സഹായകമായി. താനുമായുള്ള പ്രണയ ബന്ധം വേർപെടുത്തിയതിൽ പ്രകോപിതനായ പ്രതി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഡിസംബർ 12 ന് സയോണിലെ കോളേജിലേക്ക് പോയ യുവതിയെ കാണാതാവുകയായിരുന്നു. തുടർന്ന് കലംബോലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനിടെ ഡിസംബർ 12 ന് ജുയിനഗർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കലംബോലി സ്വദേശിയായ…
Read MoreCategory: Top News
വൈദ്യുതി അമൂല്യമാണ്, ഇവിടെ വേണ്ട..! ഇലക്ട്രിക് ബസ് അധികകാലം ഉപയോഗിക്കാനാവില്ല; ഇലക്ട്രിക് ബസുകളോട് മുഖം തിരിച്ച് ഗണേഷ്
തിരുവനന്തപുരം: പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന തുകയ്ക്ക് നാലു ഡീസൽ ബസുകൾ വാങ്ങാം. ഇലക്ട്രിക് ബസ് അധികകാലം ഉപയോഗിക്കാനാവില്ല. അവ വിജയകരമായി ഉപേയാഗിക്കപ്പെട്ടതായി എവിടെയും തെളിയിക്കപ്പെട്ടിട്ടില്ലെന്നും തൊഴിലാളിസംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം മന്ത്രി മാധ്യമ പ്രവർത്തകരോടു പറഞ്ഞു. തിരുവനന്തപുരത്ത് 10 രൂപയ്ക്ക് ഓടുന്ന ഇലക്ട്രിക് ബസിനു വരുമാനമുണ്ടെങ്കിലും ലാഭമുണ്ടെന്ന് പറയാൻ പറ്റില്ല. 10 രൂപയ്ക്ക് ഓടുന്ന ബസുകളിൽ കൂടുതൽ ആളുകളെ കയറ്റാനാവില്ല. പല റൂട്ടുകളിലും ഇലക്ട്രിക് ബസിൽ ആളില്ലാത്ത അവസ്ഥയുമുണ്ട്. 10 രൂപയ്ക്ക് സർവീസ് നടത്തുന്ന ബസുകളുടെ നിരക്ക് വർധിപ്പിക്കും. നഷ്ടത്തിലോടുന്ന റൂട്ടുകൾ കണ്ടെത്തി സമയം പുനഃക്രമീകരിക്കും. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിക്കും. സ്റ്റോക്ക്, അക്കൗണ്ട്, പർച്ചേസ് എന്നിവയ്ക്കായി പുതിയ സോഫ്റ്റ്വേർ നിർമിക്കും. കെഎസ്ആർടിസി അഡ്മിനിസ്ട്രേഷൻ കന്പ്യൂട്ടറൈസ് ചെയ്യും.…
Read Moreഭക്ഷണം കഴിച്ച് ഇനി ആരും മരിക്കരുത്… ഭക്ഷണം പാഴ്സൽ എടുത്താൽ ലേബൽ നിർബന്ധം; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കമ്മീഷണർ ജാഫർ മാലിക്
തിരുവനന്തപുരം: ഭക്ഷണം തയാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാഴ്സൽ ഭക്ഷണകവറിനു പുറത്ത് നിർബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിർദേശം പുറപ്പെടുവിച്ചു. ലേബലിൽ ഭക്ഷണം തയാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയപരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കടകളിൽനിന്നു വിൽപ്പന നടത്തുന്ന പാകംചെയ്ത പാർസൽ ഭക്ഷണത്തിന് ലേബൽ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിയമം കർശനമായി നടപ്പിലാക്കാൻ കമ്മീഷണർ ജാഫർ മാലിക് നിർദേശം നൽകിയത്. പാർസൽ ഭക്ഷണം ഉപയോഗിക്കേണ്ട സയമപരിധി കഴിഞ്ഞ് കഴിക്കുന്നതുമൂലം ഭക്ഷ്യ വിഷബാധ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം, പാകംചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം. നിലവിൽ പായ്ക്കറ്റുകളിൽ വിൽപ്പന നടത്തുന്ന ഭക്ഷണത്തിൽ ലേബൽ നിർബന്ധമാണ്. കടകളിൽനിന്നു പാഴ്സലായി വിൽപ്പന നടത്തുന്ന ഊണ്, സ്നാക്സ്, മറ്റ് ഭക്ഷണങ്ങൾ എന്നിവയ്ക്കെല്ലാം നിയമം ബാധകമാണ്. ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ…
Read Moreഎട്ടാംനാൾ പുറത്തേക്ക്; രാഹുൽ മാങ്കൂട്ടത്തിലിന് നാല് കേസുകളിലും ജാമ്യം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നാല് കേസുകളിലും ജാമ്യം. ഡിജിപി ഓഫീസ് മാര്‍ച്ച് കേസിൽ തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് തന്നെ രാഹുൽ ജയില്‍ മോചിതനാകും. സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമ കേസിലും രാഹുലിന് ഇന്ന് ജാമ്യം ലഭിച്ചിരുന്നു. പോലീസുകാരെ ആക്രമിച്ചു എന്നതടക്കമുള്ള ഗുരുതരവകുപ്പുകള്‍ ചുമത്തിയിരുന്ന കേസിലാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പൊതുമുതല്‍ നശിപ്പിച്ചതിന് കോടതി പറഞ്ഞ തുക കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. രണ്ട് മാര്ച്ചുകളിലായി നാല് കേസുകളാണ് രാഹുലിനെതിരേ രജിസ്റ്റര്‍ ചെയ്തിരുന്നത്. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിലെ രണ്ട് കേസുകളില്‍ ചൊവ്വാഴ്ച ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ ജനുവരി 9ന് പത്തനംതിട്ടയിലെ വീട്ടില്‍നിന്ന് അറസ്റ്റിലായ രാഹുൽ നിലവിൽ…
Read Moreരാഷ്ട്രീയകാര്യ സമിതിയിൽ പിടിമുറുക്കി കെ.സി. വേണുഗോപാൽ; എ, ഐ ഗ്രൂപ്പുകൾക്ക് അതൃപ്തി, കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്നോ
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിച്ചത് കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് പോരിന് കളമൊരുക്കിയിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് വളരെ അടുത്ത് എത്തിനിൽക്കുന്ന സമയത്താണ് കേരളത്തിലെ കോൺഗ്രസിൽ പുതിയ പോർമുഖം തുറന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ച് ഹൈക്കമാൻഡ് അറിയിപ്പ് ഇറക്കിയത്. പിന്നാലെ എ, ഐ ഗ്രൂപ്പുകൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കേരളത്തിലെ ഗ്രൂപ്പ് നേതാക്കന്മാരെ മറികടന്ന് കെ.സി.വേണുഗോപാൽ പക്ഷക്കാരായ കൂടുതൽ നേതാക്കളെ രാഷ്ട്രീയകാര്യ സമിതിയിൽ കുത്തി നിറച്ചുവെന്നാണ് പഴയ ഗ്രൂപ്പ് പ്രതാപികളുടെ പരാതി. 23 പേർ അംഗങ്ങളായിരുന്ന സമിതിയിൽ പുതിയതായി 13 പേരെ കൂടി ഉൾപ്പെടുത്തി അംഗങ്ങളുടെ എണ്ണം 36 ആക്കി. ഇത്രയും അംഗങ്ങളെ പുതിയതായി ഉൾപ്പെടുത്തിയിട്ടും തങ്ങൾക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്നാണ് എ, ഐ ഗ്രൂപ്പുകൾ പറയുന്നത്. പുതിയതായി സമിതിയിൽ ഉൾപ്പെട്ടവരിൽ 10 പേരും വേണുഗോപാൽ പക്ഷക്കാരാണെന്നാണ് മറ്റ് ഗ്രൂപ്പുകളുടെ ആക്ഷേപം. എംപിമാരിൽ നാല് പേരെ…
Read Moreഅതിരുവിട്ട് പോലീസ്: ലാത്തിച്ചാര്‍ജ്ജില്‍ യൂത്ത് കോൺഗ്രസ് നേതാവിന്റെ തലച്ചോറിനു ക്ഷതം
അമ്പലപ്പുഴ: പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ ഗുരുതരപരിക്കേറ്റ യൂത്ത്കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് എം.പി.പ്രവീണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിന് ക്ഷതമേറ്റതിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ലാത്തിക്ക് അടിയേറ്റതാണ് ക്ഷതമേല്‍ക്കാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പരിക്കേറ്റ ശരണ്യ ശ്രീകുമാറിനെയും തിരുവല്ല സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വയറിന് ചവിട്ടേറ്റ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസി.അരിതാബാബുവിനെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയേറ്റ് ജില്ലാ സെക്രട്ടറി മേഘയുടെ കഴുത്തിലെ ഡിസ്കിനു ഗുരതര പരിക്കുണ്ട്. വൈസ് പ്രസിഡന്റ് ഗംഗാശങ്കർ പ്രകാശ്, സംസ്ഥാന ജനറൽ സെക്രട്ടറി മീനു സജീവ്, നൗഫൽ ചെമ്പകപ്പള്ളി, മേഘ രഞ്ജിത്ത്, സൈഫുദ്ധീൻ, രൂപേഷ് , ആദർശ് മഠത്തിൽ, മുത്താരാ രാജ്, സിന്ധു കുറപ്പ് , അർജുൻ ഗോപകുമാർ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇവരും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
Read Moreകെഎസ്ആര്‍ടിസി ബസ് ആംബുലന്‍സായി; കുഴഞ്ഞുവീണ യുവതിക്കു പുനർജന്മം; ഇടയ്ക്കിറങ്ങാതെ സഹകരിച്ച എല്ലാ യാത്രക്കാർക്കും നന്ദിയറിച്ച് ഡ്രൈവറും കണ്ടക്ടറും
ചേര്‍ത്തല: കുഴഞ്ഞു വീണ യുവതിക്കു കരുതലായി കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും സഹയാത്രികരും. നിമിഷ വേഗത്തില്‍ ബസ് ആംബുലന്സായപ്പോള് കൊച്ചിയുടെ തിരക്കിനെ വകഞ്ഞുമാറ്റി ബസ് അമൃതാ മെഡിക്കല്‍ കോളജിന്റെ അത്യാഹിത വിഭാഗത്തിനു മുന്നിലാണ് നിര്‍ത്തിയത്. യുവതി അപകടനില തരണം ചെയ്തെന്നുറപ്പാക്കിയാണ് ജീവനക്കാരും യാത്രക്കാരും മടങ്ങിയത്. ചേര്‍ത്തല ഡിപ്പോയില്‍ നിന്നു രാവിലെ 7.15 ന് അരൂക്കുറ്റി വഴി അമൃതാ മെഡിക്കല്‍ കോളജിലേക്കു പോയ കെഎസ്ആര്‍ടിസി ബസാണ് ഇടക്കാല ആംബുലന്‍സായത്. വടുതലയില്‍ നിന്നു കയറിയ ഹസീനയെന്ന യുവതിയാണ് അരൂരില്‍ കുഴഞ്ഞു വീണത്. യാത്രക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും യുവതി ഉണരാതെ വന്നതാണ് ആശങ്കയാക്കിയത്. ഉടന്‍ ബസ് സമീപത്തെ കുമ്പളത്തുള്ള ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറില്ലാത്തതിനാല്‍ ചികിത്സ കിട്ടിയില്ല. അടുത്ത ആശുപത്രിയിലെത്തുന്നതിനിടെ ആംബുലന്‍സിനായി ശ്രമിച്ചെങ്കിലും സമയത്തില്‍ സജ്ജമായില്ല. ഉടന്‍തന്നെ യാത്രക്കാര്‍ ബസ് സൗകര്യപ്രദമായ ആശുപത്രിയിലേക്കു തിരിക്കാന്‍ പിന്തുണ നല്കി. യാത്രക്കാര്‍ സഹകരിച്ചതോടെ ഡ്രൈവര്‍ എൻ.എസ്. സജിമോനും…
Read Moreപിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു വലിച്ചു കൊണ്ടുപോയി; വീട്ടുകാരെത്തിയപ്പോൾ കൂടുതൽ നായ്ക്കൾ ആക്രമിക്കാനെത്തി; കുട്ടിയുടെ തലയ്ക്കും കഴുത്തിനും പരിക്ക്
പടന്ന (കാസർഗോഡ്): പടന്ന ടൗണിലെ വിവിധ ഭാഗങ്ങളിലുണ്ടായ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒന്നര വയസുള്ള പിഞ്ചുകുഞ്ഞുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. വടക്കെപ്പുറത്തെ ഇലവൻ സ്റ്റാർ ക്ലബ് പരിസരത്തെ പെയിന്റിംഗ് തൊഴിലാളി പി.സുലൈമാൻ-വി.പി.ഫെബീന ദമ്പതികളുടെ മകൻ ബഷീർ (ഒന്നര), എ.വി. മിസ്രിയ (48), കാന്തിലോട്ട് ഓടത്തിൽ രതീഷിന്റെ മകൻ ഗന്ധർവ്(ഒമ്പത്), ഷൈജു- മിനി ദമ്പതികളുടെ മകൻ നിഹാൻ (ആറ്) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. തലയ്ക്കും കൈക്കും കഴുത്തിനും മറ്റും പരിക്കേറ്റ പിഞ്ചുകുഞ്ഞ് ബഷീർ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവർ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികൾക്കാണ് ആദ്യം തെരുവുനായയുടെ കടിയേറ്റത്. പിഞ്ചുകുഞ്ഞിനെ നായ കടിച്ചുവലിച്ചു കൊണ്ടുപോകുന്നത് തടയാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും കൂടുതൽ നായ്ക്കളെത്തിയതോടെ രക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലായി. പിന്നീട് നാട്ടുകാർ കൂട്ടത്തോടെ എത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്.
Read Moreഓട്ടോയിൽ കയറിയതു മുതൽ ഡ്രൈവറുടെ പെരുമാറ്റം മോശമായ രീതിയിൽ; വീഡിയോ എടുത്ത് ഡ്രൈവറെ കുടുക്കി യുവതി
മുട്ടം: യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു. മുട്ടം സ്വദേശിയായ ഓട്ടോ ഡ്രൈവർ സിറിളിനെതിരേയാണ് പോലീസ് കേസെടുത്തത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് ജോലിക്കു പോകാൻ ഓട്ടോയിൽ കയറിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഓട്ടോയിൽ വച്ച് ഇയാൾ അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തിയിരുന്നു. ഇതും പരാതിയോടൊപ്പം പോലീസിനു കൈമാറി. പ്രതിയുടെ ഓട്ടോറിക്ഷ പോലീസ് പിടിച്ചെടുത്തു. ഇത് കോടതിയിൽ ഹാജരാക്കും. പ്രതിയോട് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മുട്ടം എസ്എച്ച്ഒ പ്രിൻസ് ജോസഫ് പറഞ്ഞു.
Read Moreഇന്നത്തെ ദിനം പ്രധാനമന്ത്രിക്കൊപ്പം… മന്ത്രിസഭായോഗവും ജ്യോതിബസു അനുസ്മരണം ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിക്കൊപ്പം
സ്വന്തം ലേഖകൻ തിരുവനന്തപുരം: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതിബസു അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കി. കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിരവധി പരിപാടികളിൽ പങ്കെടുക്കേണ്ട സാഹചര്യത്തിലാണ് ഇന്നത്തെ കോൽക്കത്ത സന്ദർശനം മുഖ്യമന്ത്രി ഒഴിവാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാവിലെ എൽഡിഎഫ് യോഗം കഴിഞ്ഞയുടൻതന്നെ തിരുവനന്തപുരത്തുനിന്നു കൊച്ചിയിലേക്കു പോയിരുന്നു. കൊച്ചി കപ്പൽശാലയിലെ ഡ്രൈ ഡോക്കിന്റെ ഉദ്ഘാടന ചടങ്ങിലാണു മുഖ്യമന്ത്രി ഇന്നു പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുക. ഇന്നു ചേരേണ്ട മന്ത്രിസഭായോഗവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടികൾ കാരണം നാളത്തേക്കു മാറ്റിവച്ചു.
Read More