ചെറുതോണി: തടഞ്ഞുവച്ച ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് പോലീസ് സഹകരണ സംഘത്തിനു മുമ്പിൽ സർവീസിൽനിന്നു വിരമിച്ച എസ്ഐ നിരാഹാരസമരം ആരംഭിച്ചു. കഴിഞ്ഞ 31ന് മറയൂരിൽനിന്ന് വിരമിച്ച എസ്ഐ അടിമാലി വള്ളപ്പടി സ്വദേശി പുളിയാങ്കൽ അശോക് കുമാറാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. വിരമിച്ചപ്പോൾ കിട്ടേണ്ട ആനുകൂല്യങ്ങളൊന്നും കിട്ടിയില്ലെന്ന് അശോക് കുമാർ പറയുന്നു. 2019 ൽ അശോക് കുമാറിന്റെ ജാമ്യത്തിൽ മൂന്ന് വനിതാ പോലീസുകാർ പോലീസ് സഹകരണ സംഘത്തിൽനിന്ന് അഞ്ചു ലക്ഷം രൂപവീതം വായ്പയെടുത്തിരുന്നു. ഓവർ ഡ്രാഫ്റ്റായിട്ടാണ് വായ്പയെടുത്തത്. ഒരു രൂപ പോലും വനിതാ പോലീസുദ്യോഗസ്ഥർ തിരിച്ചടച്ചില്ല. ഇതാണ് ജാമ്യക്കാരന്റെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാൻ കാരണമായി പറയുന്നത്. എന്നാൽ അശോക് കുമാർ പറയുന്നത് ഇങ്ങനെ: 2019 ലാണ് താൻ ജാമ്യം നിന്ന് വനിതാ പോലീസുകാർ വായ്പയെടുക്കുന്നത്. ഇപ്പോൾ 5 വർഷത്തോളമായി. നിയമപ്രകാരം വായ്പയെടുത്ത് ഒരു വർഷമായിട്ടും തവണത്തുക അടയ്ക്കാതെവന്നപ്പോൾ വായ്പയെടുത്തവർക്കും ജാമ്യക്കാരനായ തനിക്കും…
Read MoreCategory: Top News
വിവാഹ ആഭാസങ്ങൾ… വധുവിന്റെ വീട്ടിലേക്കു വരൻ എത്തിയത് ഒട്ടകപ്പുറത്ത്; വരന്റെ വാഹനം പാർക്ക് ചെയ്യുന്നതിനെചൊല്ലി വധുവിന്റെ വീട്ടുകാരും വരന്റെ സുഹൃത്തുക്കളും തമ്മിൽ കൂട്ടത്തല്ല്; ഒടുവിൽ….
കണ്ണൂർ: വധുവിന്റെ വീട്ടിലേക്ക് വരൻ ഒട്ടകത്തിലെത്തിയത് സംഘർഷത്തിൽ കലാശിച്ചു. കണ്ണൂർ വാരത്താണു സംഭവം. വളപട്ടണം സ്വദേശിയായ വരനാണ് ഒട്ടകപ്പുറത്ത് വാരത്തുള്ള വധുവിന്റെ വീട്ടിലേക്ക് എത്തിയത്. ഒട്ടകപ്പുറത്തുള്ള വരന്റെയും ഒപ്പമുള്ള കൂട്ടുകാരുടെയും ആഘോഷ യാത്ര കണ്ണൂർ-മട്ടന്നൂർ റൂട്ടിൽ ഗതാഗതക്കുരുക്കിനിടയാക്കി. വാഹനങ്ങൾ ഒരു മണിക്കൂറോളം റോഡിൽ കുടുങ്ങിക്കിടന്നു. ഒട്ടകപ്പുറത്തുള്ള വരനെ താഴയിറങ്ങിയാൽ മാത്രമേ വധുവിന്റെ വീട്ടിലേക്ക് പ്രവേശിപ്പിക്കുവെന്ന് വധുവിന്റെ ബന്ധുക്കൾ പറഞ്ഞത് വരന്റെ സുഹൃത്തുക്കളും വധുവിന്റെ ബന്ധുക്കളും തമ്മിലുള്ള വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചു. ഇതിനിടയിൽ, വരന്റെ ആഘോഷ യാത്രയ്ക്കിടെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചപ്പോൾ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു.ചക്കരക്കല്ല് പോലീസ് സംഭവസ്ഥലത്ത് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. എന്നാൽ, ആർക്കെതിരേയും കേസെടുത്തിട്ടില്ല. നേരത്തെ കണ്ണൂരിലുണ്ടായ വിവാഹ ആഭാസങ്ങളിൽ ജീവൻ നഷ്ടപ്പെട്ട സംഭവങ്ങൾവരെ ഉണ്ടായിരുന്നു. ഇതിനെതിരേ ശക്തമായ നടപടികൾ ഉണ്ടായതോടെ വിവാഹ ആഭാസങ്ങൾക്ക് അറുതിയായിരുന്നു.ഇതിനിടയിലാണ് വാരത്ത് വീണ്ടും ഇത്തരം സംഭവമുണ്ടായത്.
Read Moreകഞ്ഞികുടി മുട്ടും: വില കേട്ടാൽ കഞ്ഞി നെറുകയിൽ കേറും: അരിക്ക് അന്പരപ്പിക്കുന്ന വിലക്കയറ്റം
കണ്ണൂർ: സാധാരണക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കി പച്ചക്കറിക്കും പയർവർഗങ്ങൾക്കും പിന്നാലെ കേരളത്തിൽ അരിയുടെ വിലയും കുതിക്കുന്നു. പൊന്നി, കോലം, കുറുവ, ജയ അരി ഇനങ്ങള്‍ക്ക് അഞ്ചു മുതൽ 10 രൂപ വരെയാണു ചില്ലറ വിപണിയിൽ വര്‍ധിച്ചിരിക്കുന്നത്. ഒരുമാസത്തിനിടെയാണ് അന്പരപ്പിക്കുന്ന ഈ വിലക്കയറ്റം. ഒരു മാസം മുൻപ് 43 രൂപ മൊത്തവിലയുണ്ടായിരുന്ന വെള്ളക്കുറുവയ്ക്ക് ഇപ്പോൾ 46 രൂപയാണ് വില. ചില്ലറവിപണിയിൽ അഞ്ചു രൂപയെങ്കിലും അധികം നൽകണം. ഉണ്ട മട്ടയ്ക്ക് ആറു മാസത്തിനിടെ ഉണ്ടായ വർധന 12 രൂപ വരെയാണ്. 34 -35 രൂപ വില ഉണ്ടായിരുന്ന അരിയുടെ ഇന്നത്തെ വില 45 -46 രൂപയാണ്. വടി മട്ടയ്ക്കും 10 രൂപയുടെ വർധന ഉണ്ടായി. ബംഗാളിൽനിന്ന് എത്തുന്ന സ്വർണ, സുലേഖ എന്നിവയ്ക്കും വിലകൂടിയിട്ടുണ്ട്. വില കുറയേണ്ട സീസണായിട്ടും കുറുവ, ജയ അരി ഇനങ്ങളുടെ വില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. പൊന്നി അരിയുടെ വിലയില്‍…
Read Moreഓറഞ്ച്കാട്ടി സന്തോഷ് വിളിച്ചപ്പോൾ കടയിലേക്ക് കയറിച്ചെന്നു; പിന്നീട് 11 വയസുകാരൻ നേരിട്ടത് ക്രൂരമായ ലൈംഗിക അതിക്രമം; പ്രതിക്ക് 23 വർഷം കഠിന തടവ് വിധിച്ച് കോടതി
ചേര്‍ത്തല: ഓറഞ്ചു നല്‍കാമെന്നു പറഞ്ഞ് തട്ടുകടയ്ക്കുള്ളിലേക്കു പതിനൊന്നുകാരനെ വിളിച്ചുകയറ്റി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ പ്രതിക്കു 23വര്‍ഷം തടവും ഒരുലക്ഷം പിഴയും ശിക്ഷ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ മനയത്ത് വീട്ടില്‍ സന്തോഷി (49)നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 2018 ഡിസംബറില്‍ അര്‍ത്തുങ്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതാണ് കേസ്. മാരാരിക്കുളം ബീച്ചിനു സമീപം പ്രതി നടത്തിയിരുന്ന തട്ടുകടയിലേക്കാണ് കുട്ടിയെ കയറ്റി ഗുരുതരമായ ലൈംഗികാതിക്രമം നടത്തിയത്. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ ഗുരുതരമായി ലൈംഗിക അതിക്രമം നടത്തിയതിനു പോക്സോ നിയമത്തിലെ വകുപ്പ് പ്രകാരം 20 വര്‍ഷം തടവും 50,000 രൂപ പിഴയും പ്രകൃ തി വിരുദ്ധ പീഡനത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് പ്രകാരം മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയും ആണ് വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം…
Read Moreനൈറ്റിയെടുത്ത് പിരിച്ച് അമ്മയുടെ കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ചു; മദ്യപാനം ചോദ്യം ചെയ്ത അമ്മയെ കൊന്നരീതി പോലീസിന് കാണിച്ചു കൊടുത്ത് മകൻ; പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ
മാവേലിക്കര: മദ്യപാനം ചോദ്യം ചെയ്തതിന് അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകനെ റിമാന്‍ഡ് ചെയ്തു. തഴക്കര പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കല്ലിമേല്‍ ബിനീഷ് ഭവനത്തില്‍ ബിനീഷ് (29) ആണ് റിമാന്‍ഡിലായത്. പരേതനായ മോഹനന് ആചാരിയുടെ ഭാര്യ ലളിത (60) ആണ് കൊല്ലപ്പെട്ടത്. ബിനീഷിനെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തിങ്കള്‍ പകല്‍ മൂന്നിന് ബിനീഷുമായി പോലീസ് തെളിവെടുപ്പു നടത്തിയിരുന്നു. നൈറ്റി പിരിച്ച് കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിച്ചായിരുന്നു കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. നൈറ്റി വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. പ്രതിയെ റിമാന്‍ഡ് ചെയ്തു. ശനി വൈകിട്ട് അഞ്ചിനാണ് സംഭവം. ബിനീഷിന്റെ മദ്യപാനത്തെ ചോദ്യം ചെയ്ത ലളിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായശേഷം അയല്‍വാസികളോടും ബന്ധുക്കളോടും മരണവിവരം അറിയിക്കുകയും സംസ്കാരത്തിന് സഹകരിക്കണമെന്ന് പറയുകയും ചെയ്തു. സ്ഥലത്തെത്തിയ ബന്ധുക്കള്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു. ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.…
Read Moreകാരുണ്യഹസ്തവുമായി സുരേഷ് ഗോപിയെത്തി; തകഴിയിൽ ജീവനൊടുക്കിയ നെൽകർഷകൻ പ്രസാദിന്റെ കുടുംബത്തിനു കടബാധ്യതയിൽനിന്നു മോചനം
അമ്പലപ്പുഴ: ജീവനൊടുക്കിയ നെൽകർഷകന്റെ കുടുംബത്തിന്റെ മുഴുവൻ കടവും വീട്ടി ചലച്ചിത്ര നടൻ സുരേഷ് ഗോപി. മൂന്നു വർഷമായി പണയപ്പെടുത്തിയിരുന്ന ആധാരം കുടുംബത്തിന് തിരികെ ലഭിച്ചു. തകഴി കുന്നുമ്മ കാട്ടിൽ പറമ്പിൽ പ്രസാദിന്റെ ഭാര്യ ഓമന 2021 ഏപ്രിൽ 29ന് പട്ടികജാതി പട്ടിക വർഗ വികസന കോർപറേഷനിൽ പണയപ്പെടുത്തിയ ആധാരമാണ് തിങ്കളാഴ്ച ലഭിച്ചത്. സ്വയം തൊഴിൽ വായ്പയായി 60,000 രൂപയാണ് ഓമന പട്ടികജാതി പട്ടിക വർഗ വികസന കോർപറേഷനിൽ നിന്നെടുത്തത്. ഇതിൽ 15,000 രൂപയോളം തിരികെയടച്ചിരുന്നു. 11 മാസക്കാലമായി തിരിച്ചടവ് മുടങ്ങിയിരുന്നു. ബാക്കി തുക കുടിശികയായതിന്റെ പേരിൽ ഒരാഴ്ച മുൻപ് ഇവർക്ക് ജപ്തി നോട്ടീസ് വന്നിരുന്നു. കുടിശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തിയെന്നായിരുന്നു നോട്ടീസിൽ. ഈ തുക മുംബൈ മലയാളി സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി പ്രസാദിന്റെ കുടുംബത്തിന് നൽകിയിരുന്നു. തൊട്ടുപിന്നാലെ…
Read Moreബസ് ബേയില്‍ ഡ്രൈവറില്ലാതെ 20 മിനിറ്റ് ബസ് സ്റ്റാര്‍ട്ട് ചെയ്തിട്ടു: സിഎംഡിയുടെ ചോദ്യത്തിനുള്ള ഉത്തരം ധിക്കാരപരം; കെഎസ്ആർടിസി ഡ്രൈവർക്ക് എട്ടിന്റെ പണി
തിരുവനന്തപുരം: കെഎസ്ആർടിസി സ്റ്റാന്റിൽ ഡ്രൈവറില്ലാതെ ബസ് സ്റ്റാര്‍ട്ട് ചെയ്തിട്ടതിനെക്കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറിയ സംഭവത്തിൽ താത്കാലിക ഡ്രൈവറെ പിരിച്ചുവിട്ടു. സംഭവത്തിൽ രണ്ട് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ഒന്‍പതിന് തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ സിഎംഡി എത്തിയപ്പോഴാണ് നെയ്യാറ്റിന്‍കര – കളിയിക്കാവിള ബസ് ബേയില്‍ യാത്രക്കാരെ കയറ്റുന്നതിനായി പാര്‍ക്ക് ചെയ്തിരുന്ന ബസ് കണ്ടക്ടറോ ഡ്രൈവറോ ഇല്ലാതെ സ്റ്റാര്‍ട്ട് ചെയ്തിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബസ് സ്റ്റാര്‍ട്ടിംഗില്‍ നിറുത്തിയിരിക്കുന്നതിനെ സംബന്ധിച്ച് ഡ്രൈവറോട് അന്വേഷിച്ചപ്പോൾ സെല്‍ഫ് എടുക്കാത്തതുകൊണ്ടാണെന്ന് ഡ്രൈവര്‍ പരുഷമായി മറുപടി പറഞ്ഞു. ബസ് 20 മിനിറ്റ് സ്റ്റാര്‍ട്ട് ചെയ്ത് ഇട്ടപ്പോൾ ഡ്രൈവറുടെ നടപടിയെ തടയാതിരുന്നതിന് ബസിലെ കണ്ടക്ടർ, ഡിപ്പോയിലെ ചാർജ്മാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പാറശാല ഡിപ്പോയിലെ താത്കാലിക ഡ്രൈവര്‍ പി. ബൈജുവിനെ പിരിച്ചുവിട്ടു. പാറശാല ഡിപ്പോയിലെ കണ്ടക്ടർ രജിത്ത് രവി, പാറശാല യൂണിറ്റില്‍ അസിസ്റ്റന്റ് ഡിപ്പോ എൻജിനീയറുടെ…
Read Moreപ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ബുധനാഴ്ച തൃശൂരില്‍ പ്രാദേശിക അവധി
തൃശൂര്‍: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ ബുധനാഴ്ച പ്രാദേശിക അവധി. ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശേരി, ചൂണ്ടിക, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച വൈകുന്നേരം പ്രധാനമന്ത്രി കേരളത്തിലെത്തും. വൈകിട്ട് 6.30 ന് എറണാകുളത്ത് ബിജെപി സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ മോദി പങ്കെടുക്കും. ബുധനാഴ്ച രാവിലെ 7.40 ന് പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിലെത്തും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം 9.30 നാണ് ഗുരുവായൂരില്‍ നിന്നും പ്രധാനമന്ത്രി മടങ്ങുന്നത്.
Read Moreമൂടൽമഞ്ഞിൽ മറഞ്ഞു ഡൽഹി; കാഴ്ചപരിധി പൂജ്യമായി ചുരുങ്ങി; അഞ്ചു ദിവസംകൂടി സ്ഥിതി തുടരും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും ശൈത്യം രൂക്ഷമായി. മൂടൽ മഞ്ഞിനെ തുടർന്നു ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള 84 വിമാനങ്ങൾ റദ്ദാക്കി. 168 വിമാനങ്ങൾ വൈകുകയാണ്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കാത്തിരിക്കുന്നത്. 18 ട്രെയിനുകളും റദ്ദാക്കി. ഡൽഹിക്കുപുറമെ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പുലർച്ചെ മുതൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. അഞ്ചു ദിവസംകൂടി സ്ഥിതി തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. ഉത്തരേന്ത്യയിലെ ശൈത്യത്തിലെകഴിഞ്ഞ ദിവസം ഡൽഹിയിൽ പലയിടത്തും കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയതോടെ ഗതാഗതം താറുമാറായിരുന്നു. ഞായറാഴ്ച തണുപ്പകറ്റാൻ കത്തിച്ച കൽക്കരിയുടെ പുക ശ്വസിച്ച് രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലു പേർ മരിച്ചിരുന്നു. ഡൽഹി ഖേര കലൻ ഗ്രാമത്തിൽ താമസിച്ചിരുന്ന രാകേഷ് (40), ഭാര്യ ലളിത (38), ഇവരുടെ രണ്ട് ആണ്മക്കളായ പിയൂഷ് (8), സണ്ണി (7)…
Read Moreവൈക്കം സ്വദേശിനിയെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി: സഹയാത്രികര്‍ മൃതദേഹം കണ്ടത് ഇന്നു പുലർച്ചെ
കോട്ടയം: വൈക്കം സ്വദേശിനിയായ യുവതിയെ ട്രെയിൻ യാത്രയ്ക്കിടെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ്. നായരെയാണ് (44) ആലപ്പി ധന്‍ബാദ് എക്സ്പ്രസിന്റെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒഡീഷയില്‍ സഹോദരിയുടെ വീട്ടില്‍ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സുരജയെ ഇന്ന് പുലര്‍ച്ചെയാണു ട്രെയിനിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട്ടിലെ ജോലാര്‍പേട്ട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സഹയാത്രികര്‍ സുരജയുടെ മൃതദേഹം ശുചിമുറിയില്‍ കണ്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമെന്നാണ് പ്രാഥമിക വിവരം. ബന്ധുക്കള്‍ ജോലാര്‍പേട്ടിലേക്ക് പോയിട്ടുണ്ട്. സാമൂഹ്യ സേവന രംഗങ്ങളിലെ സജീവ പ്രവര്‍ത്തകയുമായിരുന്നു സുരജ. പ്രവാസിയായ ജീവനാണ് ഭര്‍ത്താവ്.
Read More