ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന് കെ. ജെ. ജോയ് (77) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘ കാലമായി ചികില്‍സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച ചെന്നൈയില്‍ നടക്കും. മലയാളത്തിലെ ആദ്യ ടെക്നോ സംഗീതജ്ഞന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ. ജെ. ജോയ് ഇരുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ. ജെ. ജോയ്യുടെ സംഗീത യാത്രയ്ക്ക് അര നൂറ്റാണ്ടിന്റെ തിളക്കമുണ്ട്. 1975 ൽ ‘ലൗ ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് ജോയ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 65ഓളം മലയാള ചലചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയിട്ടുമുണ്ട്. പ്രമുഖ സംഗീതസംവിധായകൻ എംഎസ് വി എന്നറിയപ്പെടുന്ന എം.എസ്. വിശ്വനാഥന്റെ അക്കോർഡിയൻ ആർട്ടിസ്റ്റ് ആയാണ് ജോയ് തന്റെ ചലച്ചിത്രസംഗീത ജീവിതം ആരംഭിക്കുന്നത്. അക്കോർഡിയനിൽ മാത്രമല്ല, കീ ബോർഡിലും വയലിനിലും ജോയ് അസാമാന്യപ്രതിഭയായിരുന്നു. ജോയിയെ തിരിച്ചറിഞ്ഞതും…
Read MoreCategory: Top News
വനിതകൾ മുഖ്യമന്ത്രിയാകട്ടെ; തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ പേര് വെട്ടുന്ന സന്ദർഭം ഏതാണെന്ന് പറഞ്ഞ് കെ.കെ. ശൈലജ
കോഴിക്കോട്: സ്ത്രീകള്‍ മുഖ്യമന്ത്രിയാകുന്നതില്‍ തടസമില്ലെന്ന് മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ എംഎല്‍എ. കൂടുതല്‍ സ്ത്രീകള്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കൊടുക്കണം. വിജയസാധ്യതയൊക്കെ ചര്‍ച്ച ചെയ്താണു ചിലയിടത്തുനിന്നും സ്ത്രീകളുടെ പേരുകള്‍ മാറ്റുന്നത്. ജയിക്കുന്ന സീറ്റില്‍ത്തന്നെ സ്ത്രീകളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അവര്‍ പറഞ്ഞു. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി നല്ല ആശയത്തോടുകൂടിയാണ് നാടിനെ മുന്നോട്ടു നയിക്കുന്നതെന്ന് അവര്‍ പറഞ്ഞു. നാളുകളായി പിന്തള്ളപ്പെട്ടുപോയ വിഭാഗമാണ് സ്ത്രീകള്‍. അവരെ മുന്നിലേക്കു കൊണ്ടുവരാന്‍ ഇടതുപക്ഷ ആശയം നന്നായി സഹായിച്ചിട്ടുണ്ട്. അതുപോലെ പാര്‍ലമെന്റിലും നിയമസഭയിലും അതിനാവശ്യമായ നടപടിക്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. വനിതാ സംവരണ ബിൽ കേന്ദ്രസര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രമാണെന്ന് കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. ശൈലജ എഴുതിയ “നിശ്ചയദാര്‍ഢ്യം കരുത്തായി…
Read Moreരായാവിന്റെ പോലീസ്… എറണാകുളം സ്റ്റേഷനില്‍ പ്രതിക്ക് ക്രൂരമർദനം; സ്റ്റേഷനിലെ സംഹാരതാണ്ഡവം എസ്ഐയുടെ വക; ദൃശ്യങ്ങള്‍ പുറത്ത്; ഉന്നതതല അന്വേഷണം തുടങ്ങി
കൊച്ചി: പോലീസ് സ്റ്റേഷനില്‍വച്ച് എസ്ഐ പ്രതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എറണാകുളം അമ്പലമേട് സ്റ്റേഷനില്‍ ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ എസ്ഐ റെജിക്കെതിരേ ഉന്നതതല അന്വേഷണം തുടങ്ങി. മുന്‍ ഭാര്യയെ വാടകവീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതി ബിബിന്‍ തോമസിനാണ് മര്‍ദനമേറ്റത്. 2023 ജനുവരി 20നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. വേര്‍പിരിഞ്ഞു കഴിഞ്ഞ ഭാര്യയെ വാടകവീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. അക്രമാസക്തനായ പ്രതി സ്റ്റേഷനില്‍വച്ച് ബഹളമുണ്ടാക്കിയപ്പോള്‍ നിയന്ത്രിക്കാനാണ് താന്‍ ശ്രമിച്ചതെന്നാണ് എസ് ഐയുടെ വിശദീകരണം. അതേസമയം സ്റ്റേഷനിലുള്ളിലെ സസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്ഐ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്.
Read Moreരാജ്യ തലസ്ഥാനത്ത് കൽക്കരി കത്തിച്ച പുക ശ്വസിച്ച് നാല് മരണം
ന്യൂഡൽഹി: ആലിപ്പുരിൽ ചൂടുകായുന്നതിനിടെ പുക ശ്വസിച്ച് രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. ചൂടുകായാനുപയോഗിക്കുന്ന കൽക്കരി ഉപയോഗിച്ചുള്ള അംഗിതിയിൽ നിന്നുള്ള പുക ശ്വസിച്ചതാണ് മരണ കാരണം. തണുപ്പകറ്റാൻ രാത്രി കത്തിച്ചുവച്ച അംഗിതിയിൽ നിന്നുള്ള പുക മുറിയിൽ നിറഞ്ഞതോടെ ഓക്സിജന്റെ അളവ് താഴ്ന്ന് ശ്വാസംമുട്ടി മരിക്കുകയയിരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും സമാനരീതിയിൽ അപകടം റിപ്പോർട്ട് ചെയ്തിരുന്നു. തണുപ്പകറ്റാനായി കൽക്കരി കത്തിക്കുന്ന കാര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഡൽഹി സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. കൽക്കരി കത്തിക്കുന്നുണ്ടെങ്കിൽ ഉറങ്ങുന്നതിന് മുമ്പ് കെടുത്തണമെന്നാണ് നിർദേശം.
Read Moreമൂടക്കൊല്ലിയെ വിറപ്പിച്ച് വീണ്ടും കടുവ: പന്നിഫാമിൽ കടുവയുടെ ആക്രമണം; പന്നികളെ കൊന്നുതിന്നു
വയനാട്: മൂടക്കൊല്ലിയിൽ കടുവ ഇറങ്ങി. പന്നിഫാമിൽ കയറി പന്നികളെ കടിച്ചു തിന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഫാമിൽകയറി പന്നികളെ വലിച്ചിഴച്ച് കൊണ്ടുപോയി കൊന്നു തിന്നുകയായിരുന്നു. പന്നികളെ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങൾ ഫാമിന് സമീപത്തു നിന്നും കണ്ടെത്തി. ശ്രീജിത്ത്, ശ്രീനീഷ് എന്നിവരുടെ പന്നിഫാമിലാണ് സംഭവം. ഇതേ ഫാമിലെ തന്നെ 21 പന്നിക്കുഞ്ഞുങ്ങളെ കഴിഞ്ഞ ആറാം തീയതി കടുവ തിന്നിരുന്നു. ഇതിനു പിന്നാലെ വനംവകുപ്പ് പ്രദേശത്ത് കാമറയും കൂടുകളും സ്ഥാപിച്ചിരുന്നു. പ്രദേശത്ത് നിരീക്ഷണവും നടത്തിവരികയായിരുന്നു. അതിനിടയിലാണ് വീണ്ടും കടുവയെത്തിയത്. ആളെക്കൊല്ലി കടുവയെ പിടികൂടിയ പ്രദേശമാണിത്. വീണ്ടും കടുവയുടെ ശല്യമുണ്ടാകുന്നതിൽ നാട്ടുകാർക്കും പ്രതിഷേധമുണ്ട്.
Read Moreപത്രക്കെട്ട് എടുക്കാൻ പോയ തക്കംപാർത്ത് പോലീസിനെ വെട്ടിച്ച് പ്രതി ജയിൽ ചാടി
കണ്ണൂർ: പോലീസുകാരുടെ കണ്ണ് വെട്ടിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി. കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. പത്രക്കെട്ട് എടുക്കാൻ പോകുന്നതിനിടയിൽ മറ്റൊരാളുടെ ബൈക്കിൽ കയറി പ്രതി രക്ഷപെടുകയായിരുന്നു. ഗേറ്റിന് പുറത്തേക്ക് പോയ പ്രതി നിമിഷനേരം കൊണ്ട് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് പിറകിൽ കയറിപ്പോവുകയായിരുന്നു. മയക്കുമരുന്ന് കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഹർഷാദ്. കണ്ണവം പോലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ഹർഷാദ് ശിക്ഷ അനുഭവിക്കുകയായിരുന്നു. അതിനിടയിലാണ് ഇന്ന് രാവിലെ പോലീസിനെ വെട്ടിച്ച് ഇയാൾ ജയിലിൽ നിന്നും ചാടി പോയത്. ജയിലിലെ വെൽഫയർ ഓഫീസിൽ ജോലിയായിരുന്നു ഹർഷാദിന്.
Read Moreപാലങ്ങൾ ഇനി മുതൽ ഹൈടെക് ലെവലിൽ: സന്ദർശകർക്കായി സൗജന്യ വൈഫൈ, സെല്‍ഫി പോയിന്റ്; ദീപാലംകൃതമാക്കിയ ഫറോക്ക് പഴയ പാലം നാടിന് സമർപ്പിക്കും
കോഴിക്കോട്: സംസ്ഥാനത്തെ പഴയ പാലങ്ങള്‍ ഇന്നുമുതല്‍ പുതുമോടിയിലേക്ക്. നവീകരിച്ച പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഫറോക്ക് പഴയ പാലത്തില്‍ നടക്കും. ഞായർ വൈകിട്ട് ഏഴിന് ദീപാലങ്കാര ഉദ്ഘാടനം പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. സന്ദര്‍ശകര്‍ക്കായി ആധുനിക സൗകര്യങ്ങളോടെ ഇന്നുമുതൽ നവീകരിച്ച പാലം തുറന്നു കൊടുക്കും. വൈദ്യുതവിളക്കുകളാൽ ദീപാലംകൃതമായ സംസ്ഥാനത്തെ ആദ്യപാലം എന്ന ഖ്യാതിയും ഫറോക്ക് പഴയപാലത്തിന്റെ പേരിലാകും. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗമാണ് പാലത്തില്‍ വൈദ്യുത ദീപാലങ്കാരം ഒരുക്കുന്നത്. പദ്ധതി നിര്‍വഹണത്തിനുള്ള 1.65 കോടി രൂപ ചെലവഴിക്കുന്നത് ആര്‍ബി ഡിസികെ ആണ്. സന്ദർശകർക്കായി പാലത്തില്‍ സെല്‍ഫി പോയിന്റ്, സംഗീത പരിപാടി, കഫറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, കുട്ടികളുടെ പാര്‍ക്ക്, ഗാര്ഡന് മ്യൂസിക്, വീഡിയോ വാള്, സൗജന്യ വൈഫൈ, ടോയ് ലെറ്റ് ബ്ലോക്ക്, വി ആര് ഹെഡ്സെറ്റ് മൊഡ്യൂള്‍, നിര്‍മ്മിത ബുദ്ധിയില്‍…
Read Moreകെനിയൻ സുന്ദരികൾ കൊച്ചിയിൽ തങ്ങിയത് അനധികൃതമായി; അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയിരുന്നതായി സംശയം; പോലീസ് പറയുന്നതിങ്ങനെ…
കൊച്ചി: വിസ കാലാവധി കഴിഞ്ഞും നെട്ടൂരിൽ രണ്ട് കെനിയന്‍ യുവതികള്‍ അനധികൃതമായി തങ്ങിയ സംഭവത്തില്‍ യുവതികള്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്നതായി സംശയിക്കുന്നതായി അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് നെട്ടൂരിലെ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്ന കെനിയ സ്വദേശികളായ ഗ്വാരോ മാര്‍ഗരറ്റ് സെബീന (35), എഗാഡ്വ മേഴ്സി അദംബ (26) എന്നിവരെയാണ് പനങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ സാജു ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ എന്തിനാണ് ഇത്രയും കാലം ഇവിടെ താമസിച്ചതെന്ന് അടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരുകയാണ്. ഇവരുടെ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിസിറ്റിംഗ് വിസയില്‍ ഇന്ത്യയില്‍ എത്തിയ ഇരുവരുടെയും വിസ കാലാവധി 2018ല്‍ തീര്‍ന്നിരുന്നു. രാജ്യത്തെ പലയിടങ്ങളിലും താമസിച്ച ശേഷം രണ്ടാഴ്ച മുമ്പാണ് നെട്ടൂരിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കാനെത്തിയത്. ഒരാഴ്ച മുമ്പ് കൂടെ താമസിക്കാനെത്തിയ കെനിയയിലെ മറ്റൊരു യുവതിയുമായി ബഹളമുണ്ടാവുകയും യുവതിയുടെ പാസ്പോര്‍ട്ടും…
Read Moreമല്ലികാര്‍ജുന്‍ ഖർഗെ ഇന്ത്യ മുന്നണി ചെയർമാൻ; പദവി നിരസിച്ച് നിതീഷ് കുമാര്‍
ന്യൂഡൽഹി: ഇന്ത്യ മുന്നണിയുടെ ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ തെരഞ്ഞെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമടക്കമുള്ള വിഷയങ്ങളിൽ വെർച്വലായി ശനിയാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇത് സംബന്ധിച്ച് ഇന്ത്യാ മുന്നണി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ശിവസേന ഒഴികെയുള്ള എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ചെയർമാൻ സ്ഥാനത്തേക്ക് സാധ്യത ഉണ്ടായിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്നുതന്നെ ആരെങ്കിലും നിയുക്ത സ്ഥാനത്തേക്ക് വരണമെന്ന് നിതീഷ് തന്നെ വ്യക്തമാക്കി. അതേസമയം, കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ നിതീഷ് വിസമ്മതിച്ചു. നിതീഷ് മുന്നണിയുടെ കൺവീനറാകുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുമായി നടത്തിയ ചർച്ചക്ക് ശേഷമാകും കൺവീനർ പദവി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നാണ്…
Read Moreഏട്ടന്റെ കല്യാണിതന്നെ..! ഫോണിൽ അസഭ്യം പറഞ്ഞ കാമുകനെതിരെ ക്വട്ടേഷൻ കൊടുത്ത് കാമുകി; യുവാവിനെ മര്‍ദിച്ച് ഫോണും പണവും അപഹരിച്ചു; യുവതികളടക്കം ഏഴുപേര്‍ പിടിയിൽ
ചേര്‍ത്തല: രാത്രിയില്‍ യുവതി ഫോണില്‍ വിളിച്ചുവരുത്തിയ യുവാവിനെ ഒമ്പതംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും ഫോണും അപഹരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യുവതികളടക്കം ഏഴുപേരെ ചേര്‍ത്തല പോലീസ് അറസ്റ്റുചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്. ആലപ്പുഴ സ്വദേശി അഖിലിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ഇയാളുടെ പരാതിയില്‍ ആലുവ ചൂര്‍ണിക്കര തായ്ക്കാട്ടുകര പഴയപറമ്പ് അബ്ദുള്‍ ജലീല്‍ (32), തായ്ക്കാട്ടുകര ബാര്യത്തുവീട്ടില്‍ ജലാലുദീന്‍ (35), തായ്ക്കാട്ടുകര മാഞ്ഞാലിവീട്ടില്‍ മുഹമ്മദ് റംഷാദ് (25), തായാക്കാട്ടുകര നച്ചത്തള്ളാത്ത് വീട്ടില്‍ ഫൈസല്‍ (32), പള്ളൂരുത്തി കല്ലുപുരക്കല്‍ വീട്ടില്‍ അല്‍ത്താഫ് (20), കൊല്ലം കരുനാഗപ്പള്ളി പരക്കാട് സ്വദേശിനി കല്യാണി (20), പാലക്കാട് വാണിയംകുളം സ്വദേശിനി മഞ്ജു (25) എന്നിവരാണ് പിടിയിലായത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: അഖിലും യുവതിയും തമ്മില്‍ സൗഹൃദത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ അഖില്‍ യുവതിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതിലുള്ള പ്രകോപനമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമായത്. യുവതി കൂട്ടുമാരുമായി ആലോചിച്ച്…
Read More