ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരേ നടന്നത് വൻ ഗൂഢാലോചനയെന്നും സൂത്രധാരനെ കൈയോടെ പിടികൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്റെ സംസ്ഥാനത്തെ ആദ്യ കുടുംബസംഗമം ധർമടം മണ്ഡലത്തിലെ വേങ്ങാട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏതെല്ലാം തരത്തിൽ സർക്കാരിനെതിരേ കഥ മെനയാൻ ശ്രമം നടത്തുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ ഗൂഢാലോചന. സർക്കാരിനെതിരേ വ്യാജ കഥകൾ വ്യാപകമാവുകയാണ്. ഈ ആരോപണത്തിനു പിന്നിൽ ചില വ്യക്തികളും മാധ്യമപ്രവർത്തകരുമാണ്. സർക്കാരിനെതിരേയുള്ള ആരോപണങ്ങൾക്ക് അൽപ്പായുസ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലു ദിവസങ്ങളിലായി മണ്ഡലത്തിൽ നടക്കുന്ന 28 കുടുംബയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.രാവിലെ 10ന് തുടങ്ങി വൈകുന്നേരം ആറോടെ അവസാനിക്കും. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടുംബയോഗം.
Read MoreCategory: Top News
അമ്പട ഊറ്റ് വീരാ..! തുരങ്കമുണ്ടാക്കി ഐഒസി പൈപ്പ് ലൈനിൽ നിന്ന് ഊറ്റിയെടുത്തത് ലക്ഷങ്ങളുടെ എണ്ണ; മധ്യവയസ്കന്റെ കള്ളത്തരം കണ്ട് നടുങ്ങി പോലീസ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസിഎൽ) പൈപ്പ്ലൈനില്‍ നിന്ന് നാലു മാസമായി എണ്ണ ചോർത്തിക്കൊണ്ടിരുന്ന പ്രതി പിടിയിൽ. ഡൽഹി സ്വദേശിയായ 52 വയസുകാരനെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. രാകേഷ് അഥവാ ഗോലു എന്നാണ് ഇയാളുടെ പേരെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 40 മീറ്ററോളം നീളത്തില്‍ ഭൂഗര്‍ഭതുരങ്കം ഉണ്ടാക്കിയായിരുന്നു ഇയാളുടെ എണ്ണ ചോര്‍ത്തല്‍. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ജൂണ്‍ മാസം മുതല്‍ ഇതുവരെ ലക്ഷക്കണക്കിന് രൂപയുടെ എണ്ണ ഇയാൾ ഊറ്റിയെടുത്തു എന്നു കണ്ടെത്തിയിട്ടുണ്ട്.പോചന്‍പുര്‍ കോളനിയിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനില്‍ നിന്നായിരുന്നു ചോര്‍ത്തല്‍ നടത്തിവന്നത്. ഭൂമിക്കടിയില്‍ രണ്ട് മീറ്റര്‍ ആഴത്തില്‍ സ്ഥാപിച്ചിരുന്ന പൈപ്പ് ലൈനിലേക്ക് തുരങ്കമുണ്ടാക്കിയ പ്രതി പൈപ്പ് ലൈനില്‍ ദ്വാരമുണ്ടാക്കി അതില്‍ മറ്റൊരു പൈപ്പ് ഘടിപ്പിച്ച് എണ്ണ അതിലൂടെ ചോര്‍ത്തുകയായിരുന്നു. കമ്പനി നടത്തിയ പരിശോധനയില്‍ എണ്ണയുടെ…
Read Moreഅത്ഭുതകരമായ രക്ഷപെടൽ..! കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചു വീണ് സ്കൂൾ വിദ്യാർഥിനി; ടയറിനടിയിൽപെടാതെ രക്ഷപെട്ടത് തലനാരിഴക്ക്
തിരുവനന്തപുരം:കെഎസ്ആർടിസി ബസിൽ നിന്ന് വീണ പെൺകുട്ടിക്ക് അദ്ഭുതകരമായി രക്ഷപെടൽ.പോത്തൻകോട് എൽവിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ഡോർ തുറന്ന് പെൺകുട്ടി റോഡിലേക്ക് തെറിച്ചു വിഴുകയായിരുന്നു. ബസിന്റെ ടയ റിനടിയിലേക്ക് വീണ പെൺകുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വൈകുന്നേരം സ്കൂൾ വിട്ടു മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വാവറയമ്പലത്ത് ബസ് നിർത്തി ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ പെൺകുട്ടിയ്ക്ക് നിസാരമായ പരിക്കേറ്റു.
Read Moreഅങ്കണവാടിയിലെ അലമാരയിൽ നിന്ന് പുറത്തേക്ക് ചാടിയ പാമ്പ് യുവതിയുടെ മുഖത്ത് കടിച്ചു തൂങ്ങി; നടക്കുന്ന സംഭവം കോഴിക്കോട്
കോഴിക്കോട്: അങ്കണവാടിയിലെ ആയയ്ക്ക് പാന്പുകടിയേറ്റു. കോഴിക്കോട് ഏരിമല അങ്കണവാടിയിലാണ് സംഭവമുണ്ടായത്. പരതപ്പൊയിൽ സ്വദേശിനി സുശീലയ്ക്കാണ് കടിയേറ്റത്. അടുക്കളയിലെ അലമാരയിൽ നിന്ന് സാധനങ്ങൾ എടുക്കവേ പാമ്പ് സുശീലയുടെ മുഖത്തേക്ക് ചാടുകയായിരുന്നു. മുഖത്ത് കടിയേറ്റ സുശീലയെ ഉടന്‍ തന്നെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. സംഭവ സമയത്ത് അങ്കണവാടിയിൽ കുട്ടികളുണ്ടായിരുന്നില്ല. പാമ്പു പിടുത്തക്കാരൻ എത്തിയാണ് പാമ്പിനെ കൂടിയത്. ശേഷം പാന്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.
Read Moreവാഹനാപകടത്തില്‍പ്പെട്ട് ചികിത്സയ്ക്കെത്തി യുവാവ്; പരിശോധിക്കുന്നതിനിടെ ഡോക്ടർക്ക് കിട്ടിയത് എംഡിഎംഎ; കൊച്ചിയിൽ സംഭവം ഇങ്ങനെ…
കൊച്ചി: വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയ്ക്കായി എത്തിയ യുവാവിന്റെ കൈയില്‍നിന്ന് എംഡിഎംഎ പിടികൂടി. കേസുമായി ബന്ധപ്പെട്ട് ആലങ്ങാട് മാളിയംപീടിക സബിന്‍ നാഥ്(28) ആണ് എറണാകുളം സൗത്ത് പോലീസിന്റെ നിരീക്ഷണത്തിലുള്ളത്. ഇയാളുടെ കൈയില്‍ നിന്ന് 2.67 ഗ്രാം എംഡിഎംഎ പിടികൂടി.ഇന്നലെ വൈകുന്നേരം ആലുവയില്‍വച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സബിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇയാളെ എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. വസ്ത്രം മാറ്റി ഡോക്ടര്‍ പരിശോധിക്കുന്ന സമയത്താണ് ലഹരിമരുന്ന് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ എറണാകുളം സൗത്ത് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More‘മുസ്ലിം പെൺകുട്ടികളോടുള്ള അപമാനം’; രാഹുൽ ദത്തെടുത്ത പട്ടികുട്ടിയുടെ പേരിനെചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പട്ടിക്കുട്ടിക്ക് മുസ്ലിം പേരിട്ടതിനെ വിമർശിച്ച് ഓൾ ഇന്ത്യ മജ്ലിസെ ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് മുഹമ്മദ് ഫർഹാൻ. രാഹുൽ ഗാന്ധി ഗോവയിൽനിന്ന് പുതുതായി എത്തിച്ച നായ്ക്കുട്ടികളിലൊന്നിന് “നൂറി’ എന്നാണ് പേരിട്ടത്. നായ്ക്കുട്ടിക്ക് മുസ്ലിം പേരിട്ടത് മുസ്ലിം പെൺകുട്ടികളോടുള്ള അപമാനമാണെന്ന് എഐഎംഐഎം ആരോപിച്ചു. മൂന്ന് മാസം പ്രായമുള്ള ജാക്ക് റസൽ ടെറിയർ നായ്ക്കുട്ടിക്കാണ് നൂറി എന്ന് പേരിട്ടത്. ഗോവയിൽനിന്നു നായ്ക്കുട്ടിയെ ദത്തെടുത്ത് അമ്മ സോണിയാ ഗാന്ധിക്ക് സമ്മാനമായി നൽകിയത് രാഹുൽ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. നൂറി ഗോവയിൽനിന്ന് ഞങ്ങളുടെ കൈകളിലേക്ക് എത്തിയെന്നും ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായി അവൾ മാറിയെന്നും രാഹുൽ വീഡിയോയിൽ പറഞ്ഞു. സോണിയാ ഗാന്ധിയുടെ മറ്റൊരു വളർത്തു നായയായ “ലാപ്പോ’യെയും ഗോവയിൽനിന്നാണ് കൊണ്ടുവന്നത്.
Read Moreനിയമനക്കോഴക്കേസ്; അഖില്‍ സജീവ് കുടുങ്ങി; പത്തനംതിട്ട പോലീസിന്റെ വലയിൽ വീണത് തേനിയിൽവെച്ച്; സിഐടിയു ഓഫീസിലെ പണാപഹരണക്കേസിലും പ്രതി
പത്തനംതിട്ട: ഒളിവിലായിരുന്ന നിയമനക്കോഴക്കേസ് പ്രതി അഖില്‍ സജീവിനെ തമിഴ്നാട്ടിലെ തേനിയില്‍നിന്നു പത്തനംതിട്ട പോലീസ് പിടികൂടി. ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനംചെയ്തു മലപ്പുറം സ്വദേശി ഹരിദാസനില്‍നിന്നു പണം വാങ്ങിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പത്തനംതിട്ട വള്ളിക്കോട് സ്വദേശി അഖില്‍ സജീവനെ പിടികൂടിയത്. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറും സംഘവുമാണ് അഖിലിനെ തേനിയില്‍ കണ്ടെത്തിയത്. തേനി ബസ് സ്റ്റാന്‍ഡ് റോഡ് പരിസരത്തുനിന്ന് ഇന്നു പുലര്‍ച്ചെ അഖിലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. നിരവധി തട്ടിപ്പുകേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന അഖില്‍ സജീവ് ഏറെനാളായി ഒളിവിലായിരുന്നു. ഒളിവില്‍ കഴിഞ്ഞുവരവേയാണ് ഇയാള്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു സമീപമെത്തി ആരോഗ്യവകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ടു കോഴ വാങ്ങിയെന്ന പരാതി ഉണ്ടായത്. ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേരും തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അഖില്‍ മാത്യു എന്നപേരിൽ ആള്‍മാറാട്ടം നടന്നുവെന്ന നിഗമനമാണ് പോലീസിനുള്ളത്. പത്തനംതിട്ടയില്‍…
Read More23 സാക്ഷികൾ, 26 പ്രമാണങ്ങൾ, ആറു തൊണ്ടിമുതലുകൾ; പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിന് 80 വർഷം തടവും പിഴയും
കുമളി: ഇടുക്കിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിന് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും. 2020ൽ രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. തുടർന്ന് ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തിൽ രാജാക്കാട് പോലീസ് കേസെടുക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷൻ 23 സാക്ഷികളെയും 26 പ്രമാണങ്ങളും ആറു തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. ഇതിനു ശേഷമാണ് ഇടുക്കി അതിവേഗ കോടതി പ്രതിക്ക് 80 വർഷം കഠിന തടവ് വിധിച്ചത്. ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതി. പെൺകുട്ടിയുടെ പുനരധിവാസത്തിനായി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട് ഒരുലക്ഷം രൂപ നല്‍കണമെന്നും കോടതി നിർദേശിച്ചു.
Read Moreസിക്കിം വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 19 ആയി, കാണാതായ 103 പേർക്കായി തിരച്ചിൽ തുടരുന്നു
സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 19 ആയി ഉയർന്നതായ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കരസേനയുടെയും എൻഡിആർഎഫിന്റെയും ടീമുകൾ ഒഴുകിപ്പോയവരെയും കാണാതായവരെയും തിരയുന്നതിനായി മൂന്നാം ദിവസവും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. ബുധനാഴ്ച പുലർച്ചെ വടക്കൻ സിക്കിമിലെ ലൊണാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് 103 പേരെയാണ് കാണാതായത്. വിദേശികളടക്കം 3000 വിനോദസഞ്ചാരികൾ സിക്കിമിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യൻ സൈന്യം ടെലികമ്മ്യൂണിക്കേഷൻ സൗകര്യം സജീവമാക്കി ആശങ്കാകുലരായ കുടുംബാംഗങ്ങളോട് സംസാരിക്കാൻ വിനോദസഞ്ചാരികളെ സഹായിച്ചു. ഒറ്റപ്പെട്ട വിനോദസഞ്ചാരികളെ ഒഴിപ്പിക്കുന്നതിനാണ് മുൻഗണന നൽകിയത്. അവരെ വിമാനമാർഗം മാംഗാനിലേക്ക് കൊണ്ടുപോകാനും അവിടെ നിന്ന് റോഡ് മാർഗം സിക്കിമിലെത്തിക്കാനുമാണ് തീരുമാനം. പ്രളയത്തിൽ സംസ്ഥാനത്ത് 11 പാലങ്ങൾ തകർന്നു. ഇതിൽ മംഗൻ ജില്ലയിൽ മാത്രം എട്ട് പാലങ്ങൾ ഒലിച്ചുപോയി. നാംചിയിൽ രണ്ട് പാലങ്ങളും ഗാംഗ്ടോക്കിൽ ഒരു പാലവുമാണ് തകർന്നത്. നാശനഷ്ടമുണ്ടായ നാല് ജില്ലകളിലായി ജല പൈപ്പ്…
Read Moreദുരൂഹ രോഗം; നൂറോളം സ്കൂൾ വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ദുരൂഹ രോഗം ബാധിച്ച് കെനിയയിലെ 100 ഓളം സ്കൂൾ വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാകമേഗ പട്ടണത്തിലെ എറെഗി ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനികൾക്ക് കാൽമുട്ട് വേദനയും നടക്കാൻ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. പെൺകുട്ടികൾ നടക്കാൻ ബുദ്ധിമുട്ടുന്നതായും കാലിന് തളർച്ച അനുഭവപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് മാസ് ഹിസ്റ്റീരിയ ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സ്കൂളിലൂടെ പെൺകുട്ടികൾ നടക്കാൻ ബുദ്ധിമുട്ടുന്ന വീഡിയോ എക്സിൽ വൈറലാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്കൂൾ സന്ദർശിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് രക്ഷിതാക്കളെ അറിയിച്ചു. മറ്റ് വിദ്യാർഥികൾക്ക് ക്ലാസുകൾ സാധാരണപോലെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. രക്തം, മൂത്രം, മലം എന്നിവയുടെ സാമ്പിളുകൾ കിസുമു, നെയ്റോബി എന്നിവിടങ്ങളിലെ ലബോറട്ടറികളിലേക്ക് അയച്ചു. സാമ്പിളിന്റെ ഫലം ഈ ആഴ്ച അവസാനം വരും.
Read More