പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച് സ്കൂൾ വിദ്യാർഥികൾ. ഒരു മുൻ സഹപാഠിയുടെ അമ്മയെ ഒരു പോലീസുകാരൻ തല്ലുകയും, മകളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ചെയ്ത കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധം നടത്തിയത്. യുപിയാലാണ് സംഭവം. സംഭവം ശ്രദ്ധയിൽപ്പെട്ട്, ജില്ലാ ഭരണകൂടം സർക്കിൾ ഓഫീസറെയും മിലാക് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെയും രണ്ട് കോൺസ്റ്റബിൾമാരെയും നീക്കം ചെയ്യുകയും, കുറ്റാരോപിതനായ ഔട്ട്പോസ്റ്റിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പോലീസ് സ്റ്റേഷനു സമീപം നടത്തിയ സമരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഔട്ട്പോസ്റ്റ് ഇൻചാർജ് അശോക് കുമാർ ഉൾപ്പെടെയുള്ള ചില പോലീസുകാർ ചൊവ്വാഴ്ച വീട്ടിലെത്തി തന്നെയും മകളെയും മർദിച്ചതായി 12 വയസ്സുകാരിയുടെ അമ്മ പറഞ്ഞു. “പോലീസുകാരൻ എന്നെ രണ്ടുമൂന്നു തവണ അടിച്ചു, എന്റെ വസ്ത്രങ്ങൾ കീറി, കേസ് പിൻവലിക്കാൻ…
Read MoreCategory: Top News
കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരിയെ ഏഴ് വയസുകാരന് ലൈംഗികമായി പീഡിപ്പിച്ചു; ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ആശുപത്രി; അമ്മയുടെ വെളിപ്പെടുത്തൽ നടക്കുന്നത്
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ദേഹത് ജില്ലയില്‍ അയല്‍വാസിയായ അഞ്ചു വയസുകാരിയെ ഏഴ് വയസുകാരന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കളിച്ചുകൊണ്ടിരുന്ന മകളെ ഏഴുവയസ്സുകാരന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അഞ്ചുവയസ്സുകാരിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ജില്ലയിലെ അക്ബര്‍പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഐപിസി 376, പോക്സോ ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയമോപദേശം ലഭിച്ച ശേഷം കേസില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് അക്ബര്‍പൂര്‍ കോട്വാലി പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സതീഷ് സിംഗ് പറഞ്ഞു. .ചൊവ്വാഴ്ചയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും സതീഷ് പറഞ്ഞു.
Read Moreആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ തട്ടിക്കൊണ്ടുപോയി; എയർപിസ്റ്റളിന് വെടിവച്ചും മർദിച്ചും യുവാവ്; ഇരുവർക്കുമിടയിലെ പ്രശ്നം പഴയ തേപ്പ്കഥ…
കോതമംഗലം: യുവതിയെ കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയും എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. മൂവാറ്റുപുഴ രണ്ടാര്‍ കോട്ടപ്പടിയില്‍ ജവഹര്‍ കരിം (32) ആണ് അറസ്റ്റിലായത്. പോത്താനിക്കാട് സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. മയക്കുമരുന്നിനടിമയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. തൊടുപുഴയില്‍ പിഎസ്സി കോച്ചിംഗിന് പോകാന്‍ നില്‍ക്കുകയായിരുന്നു യുവതി. കാറില്‍ എത്തിയ ജവഹര്‍ കരിം യുവതിയെ ഭീഷണിപ്പെടുത്തി ബലമായി കാറില്‍ കയറ്റുകയായിരുന്നു. കാറില്‍ കയറിയില്ലെങ്കില്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി.പോത്താനിക്കാട് പുളിന്താനം ഭാഗത്ത് നിന്നും തട്ടിക്കൊണ്ടുപോയ യുവതിയെ കോതമംഗലം ചെറുവട്ടൂരിലെ ഒരു കടയില്‍ വച്ചാണ് മർദിച്ചതും എയര്‍ പിസ്റ്റളിന് വെടിവച്ചതും. യുവതിയുടെ ദേഹത്ത് എയര്‍ പിസ്റ്റൾ പെല്ലറ്റ് തറച്ച് പത്തോളം മുറിവുകളുള്ളതായും പോലീസ് പറഞ്ഞു. യുവതിയെ എയര്‍ പിസ്റ്റളിന് വെടിവച്ചും മർദിച്ചും പ്രതി ആനന്ദിക്കുകയായിരുന്നു പോലീസ് പറഞ്ഞു. യുവതി മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.…
Read Moreഅമ്പത്തൊന്നുകാരി സുജാതയും രണ്ട് സുന്ദരികളും; വാടക വീടെടുത്ത് അനാശാസ്യം; ആളെനിയന്ത്രിക്കാൻ രണ്ടിടത്ത് ബ്രാഞ്ചുകളും; വാഴക്കുളത്തുനിന്ന് പിടിയിലായത് ആറംഗസംഘം
വാഴക്കുളം: വീട് വാടകയ്ക്കെടുത്ത് വാഴക്കുളത്ത് അനാശാസ്യകേന്ദ്രം നടത്തിയതിന് പോലീസ് പിടിയിലായ ആറംഗ സംഘത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. കാട്ടാക്കാട പന്നിയോട് കോലാവുപാറ അഭിനാശ് ഭവനിൽ അഭിലാഷ് (44), ചടയമംഗലം ഇലവക്കോട് ഹിൽ വ്യൂവിൽ അബ്രാർ ( 30 ), കള്ളിയൂർ ചിത്തിരഭവനിൽ റെജി (37), തിരുവള്ളൂർ നക്കീരൻ ദേവിശ്രീ (39,) ഒറ്റപ്പാലം പൊന്നാത്തുകുഴിയിൽ രംസിയ (28), ചെറുതോണി തടിയമ്പാട് ചമ്പക്കുളത്ത് സുജാത (51) എന്നിവരെയാണ് കോടതി റിമാൻഡു ചെയ്തത്. ഉടമസ്ഥൻ വിദേശത്തായതിനാൽ വാടകയ്ക്ക് നൽകിയിരുന്ന വാഴക്കുളം ചാവറ കോളനിക്കു സമീപത്തെ വീട്ടിൽ നിന്നാണ് മൂന്നു യുവതികൾ ഉൾപ്പെടെ നടത്തിപ്പുകാരായ ആറുപേരെ ഞായറാഴ്ച രാത്രിയിൽ വാഴക്കുളം പോലീസ് പിടികൂടിയത്. ഒന്നര വർഷം മുമ്പ് ഇവർ മൂവാറ്റുപുഴയിൽ നടത്തിയിരുന്ന അനാശാസ്യകേന്ദ്രവുമായി ബന്ധപ്പെട്ട് അടിപിടി കേസുകളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സമാന രീതിയിൽ പെരുമ്പല്ലൂരും കോലഞ്ചേരിയിലും കേന്ദ്രം നടത്തിയിരുന്നതായും അറിയുന്നു.…
Read Moreകളിക്കുന്നതിനിടെ കഴുത്തിൽ കുരുക്ക് വീണ് പതിമൂന്നുകാരൻ മരിച്ചു; മകനെ രക്ഷിക്കാൻ കഴിയാതെ അന്ധയായ അമ്മ
കളിക്കുന്നതിനിടയിൽ കഴുത്തിൽ കുരുക്ക് വീണ് പതിമൂന്നുകാരൻ മരിച്ചു. അനുജത്തിമാരോടൊപ്പം കളിക്കുമ്പോഴാണ് സംഭവം. ഉത്തർ പ്രദേശിലെ ഒറായി ഏരിയയിലെ കാൻഷിറാം കോളനിയിലാണ് ഇവർ താമസിച്ചിരുന്നത്. അബദ്ധത്തിൽ കുരുക്ക് മുറുകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ചൊവ്വാഴ്ച പോലീസ് അറിയിച്ചു. അന്ധയായ അമ്മയ്ക്ക് മകനെ രക്ഷിക്കാൻ കഴിഞ്ഞില്ല, അവർ കൂട്ടിച്ചേർത്തു. കളിക്കുന്നതിനിടെ കുട്ടി കണ്ണിൽ തുണി കെട്ടിയ ശേഷം കഴുത്തിൽ കയർ ഉപയോഗിച്ച് കുരുക്ക് ഇടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കയർ ജനലിൽ കെട്ടിയ നിലയിലായിരുന്നു. ഒരു ചെറിയ മേശപ്പുറത്തിരിക്കുകയായിരുന്ന കുട്ടി. കളിക്കുന്നതിനിടെ അബദ്ധത്തിൽ മേശ തെറിച്ചു വീണു. തുടർന്ന് കുട്ടിയുടെ കഴുത്തിൽ കുരുക്ക് മുറുകുകയും മരിക്കുകയും ചെയ്തു. കാഴ്ചയുണ്ടായിരുന്നെങ്കിൽ മകൻ മരിക്കില്ലായിരുന്നുവെന്ന് കുട്ടികളുടെ അമ്മ സംഗീത പറഞ്ഞതായി കേട്ടതായി നാട്ടുകാരും പോലീസും പറഞ്ഞു.
Read Moreഭർത്താവിനെ തീർക്കാൻ ഭാര്യയുടെയും മകന്റെയും ക്വട്ടേഷൻ; വീട് കാണിച്ച് നൽകാൻ സംഘത്തോടൊപ്പം കോട്ടയത്തെത്തി; പരിക്കേറ്റ ഭർത്താവിനെ ശുശ്രൂഷിക്കാനെത്തിയ ഭാര്യയുടെ കള്ളത്തരം പൊളിച്ച് പോലീസ്
വണ്ടിപ്പെരിയാർ: വള്ളക്കടവിൽ അർധരാത്രി യുവാവിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ ഇയാളുടെ ഭാര്യയും മകനും പിടിയിൽ. വള്ളക്കടവ് കരിക്കിണ്ണം വീട്ടിൽ അബ്ബാസിനു നേരേയാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്വട്ടേഷൻ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് പരിക്കേറ്റ അബ്ബാസ് പറഞ്ഞിരുന്നു. പോലീസ് അന്വേഷണത്തിൽ അബ്ബാസിന്റെ ഭാര്യ ആഷിറ ബീവി(39), മകൻ മുഹമ്മദ് ഹസൻ (19) എന്നിവർ സംഭവ ദിവസം വണ്ടിപ്പെരിയാറിൽ എത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അബ്ബാസിന്റെ ഭാര്യയെയും മകനെയും പോലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞ കുറേ നാളുകളായി ഭാര്യ ആഷിറയെ അബ്ബാസ് ശാരീരികമായും മാനസീകമായും പീഡിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ആക്രമണം. ആഷിറയുടെ അയൽവാസിയായ ഷമീർ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘത്തെ ഭാര്യയും മകനും ചേർന്ന് അബ്ബാസിനെ മർദിക്കുന്നതിനായി ചുമതലപ്പെടുത്തി.…
Read Moreമന്ത്രി കെ രാധാകൃഷ്ണനെ അപമാനിച്ചവർ നവോത്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളും, അവരുടെ പിന്‍ഗാമികളും ; തുറന്നടിച്ച് മന്ത്രി വി.ശിവന്‍കുട്ടി
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. സ്പീക്കറായിരുന്നപ്പോഴും അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരുണ്ടായിരുന്നു. നവോത്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളും, അവരുടെ പിന്‍ഗാമികളുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍. ശ്രീനാരായണ ഗുരുവും മഹാത്മാ അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും ഉഴുതുമറിച്ച നവോത്ഥാന മണ്ണാണ് ഇത്. അനാചാരങ്ങളുടെ ഇരുള് കൊണ്ട് ഇത് മറയ്ക്കാനാകില്ലെന്ന് വി.ശിവന്‍കുട്ടി പറഞ്ഞു. മന്ത്രി രാധാകൃഷ്ണനെ ആക്ഷേപിച്ചത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും, ഇത്തരക്കാര്‍ക്കെതിരെ വീട്ടു വീഴ്ചയില്ലാത്ത നടപടികള്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും വി ശിവന്‍കുട്ടി കൂട്ടിചേർത്തു. ഞാന്‍ ഒരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് പോയി. ആ ക്ഷേത്രത്തില്‍ ചെന്ന സന്ദര്‍ഭത്തില്‍ അവിടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാന പൂജാരി വിളക്ക് കത്തിച്ച് കൊണ്ടു വന്നു. വിളക്ക് എന്റെ കൈയില്‍ തരാതെ അദ്ദേഹം തന്നെ കത്തിച്ചു. അപ്പോള്‍ ആചാരമായിരിക്കും എന്ന് കരുതി മാറി നിന്നു.…
Read Moreകൊലകൊല്ലിയായി വീണ്ടും ഷവർമ; പിതാവ് വാങ്ങിനൽകിയ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ചു; 13 മൂന്ന് മെഡിക്കൽ വിദ്യാർഥികൾ ചികിത്സയിൽ
ചിക്കന്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ചു. തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം. പ്രദേശത്തെ ഒരു റസ്റ്റോറന്റില്‍ നിന്ന് പിതാവ് വാങ്ങി കൊടുത്ത ഷവര്‍മ കഴിച്ച ശേഷമാണ് കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടിയുടെ പിതാവ് ഞായറാഴ്ച റസ്റ്റോറന്റില്‍ നിന്ന് ഷവര്‍മ വാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നത്. ഷവര്‍മ കഴിച്ച ശേഷം കുട്ടിക്ക് ശാരീരിക അസ്വസ്തതകള്‍ നേരിടുകയും തുടര്‍ന്ന് രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഗുരുതര പ്രശ്നങ്ങളില്ലെന്ന് കരുതി തിങ്കളാഴ്ച കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെ വീണ്ടും അസ്വസ്തതകള്‍ നേരിടുകയും പെണ്‍കുട്ടി കുഴഞ്ഞു വീഴുകയും ചെയ്തു. ഇതേ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച 13 മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ചികിത്സയിലാണെന്ന് പൊലീസിന് അറിയിച്ചു. ഭക്ഷ്യവിഷബാധയേറ്റവരില്‍ ഏറെയും ചിക്കന്‍ അടങ്ങിയ വിഭവം കഴിച്ചവരാണ്. ഉദ്യോഗസ്ഥര്‍ റെസ്റ്റോറന്റില്‍ റെയ്ഡ് നടത്തി ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചു. എവിടെനിന്നാണ് ചിക്കന്‍ എത്തിച്ചതെന്ന് ഭക്ഷ്യസുരക്ഷാ സംഘം കണ്ടെത്തി. കേസില്‍…
Read Moreമാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം: അന്വേഷണം കേരളത്തിലേക്കും, കാണാതായ യുവതികളുടെ വിവരം ശേഖരിക്കുന്നു
ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ വനത്തിനുള്ളിൽ ട്രോളി ബാഗിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിലേക്കും. കർണാടകത്തിന് പുറമെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കാണാതായ യുവതികളെക്കുറിച്ചും അന്വേഷണം തുടങ്ങി. ആദ്യഘട്ട അന്വേഷണത്തിൽ കണ്ണൂർ റൂറൽ പരിധിയിൽ മിസിംഗ് കേസുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ, അന്വേഷണം മറ്റ് സ്റ്റേഷൻ പരിധിയിലേക്കും വ്യാപിപ്പിക്കാൻ കളക്ടറുടെ നിർദേശം ലഭിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരണങ്ങൾ ലഭ്യമാകുകയുള്ളൂവെന്നും ഇരിട്ടി എഎസ്പി തബോഷ് ബസുമദാരി രാഷ്ട്രദീപികയോട് പറഞ്ഞു. രണ്ടാഴ്ചയോളം പഴക്കമുണ്ടെന്ന് സംശയിക്കുന്ന മൃതദേഹത്തിൽനിന്നു ചുരിദാർ ലഭിച്ചതുകൊണ്ട് മാത്രമാണ് സ്ത്രീ ആണെന്ന് പോലീസ് സംശയിക്കുന്നത്. തലയോട്ടിയിൽനിന്നു മുടിയടക്കം അഴുകിമാറിയ നിലയിലാണ്. ഇന്നലെയാണ് മാക്കൂട്ടം ചുരത്തിൽ മാക്കൂട്ടം ചെക്ക് പോസ്റ്റില്‍നിന്നു 15 കിലോമീറ്റര്‍ അകലെ പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലി എന്ന സ്ഥലത്ത് റോഡിനോട് ചേര്‍ന്നുള്ള വനത്തിനുള്ളിലെ കുഴിയിൽ ട്രോളിബാഗിലാക്കിയ നിലയിൽ യുവതിയുടെ ജഡം…
Read Moreഇൻഡിഗോ വിമാനത്തിൽ യാത്രാക്കാരന് ഹൃദയാഘാതം; അടിയന്തര ലാൻഡിംഗ് നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല
ഇൻഡിഗോ വിമാനത്തിൽ യാത്രാക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിങ്കളാഴ്ച ഇൻഡിഗോയുടെ ജബൽപൂർ-ന്യൂഡൽഹി വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയർന്ന ഉടൻ ജബൽപൂരിൽ അടിയന്തര ലാൻഡിംഗ് നടത്തി. രാജേന്ദ്ര ഫ്രാങ്കെലിൻ എന്നയാളാണ് മരിച്ചത്. വിമാനം പറന്നുയർന്ന ഉടൻ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. സംഭവത്തെ കുറിച്ച് അറിയിച്ചതിനെ തുടർന്ന് വിമാനം ജബൽപൂരിലേക്ക് തിരിച്ചു. ലോക്കൽ ഏരിയ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. വിമാനത്തിൽ ഇത്തരമൊരു സംഭവം ഇതാദ്യമായല്ല. നേരത്തെ, മുംബൈയിൽ നിന്ന് റാഞ്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ 62 കാരൻ രക്തം ഛർദ്ദിക്കാൻ തുടങ്ങിയതിനെ തുടർന്ന് നാഗ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. പിന്നാലെ യാത്രക്കാരൻ മരിച്ചു.
Read More