ഡ്രൈ​വിം​ഗ് സ്കൂ​ൾ ആ​ശാ​നോ​ട് പ്ര​ണ​യം; വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി കാ​റി​ൽ‌ ക​റ​ങ്ങി പീ​ഡി​പ്പി​ച്ച​ത് മൂ​ന്ന് വ​ർ​ഷം; സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ൾ ഭ​ർ​ത്താ​വി​ന് അ​യ​ച്ചു ന​ൽ​കു​മെ​ന്ന് ഭീ​ഷ​ണി

ആ​ല​പ്പു​ഴ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ പാ​ണാ​വ​ള്ളി സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് പി​ടി​യി​ലാ​യ​ത്. യു​വ​തി​യെ പ​ല​ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി എ​ന്നാ​ണ് പ​രാ​തി. ഡ്രൈ​വിം​ഗ് സ്കൂ​ൾ ന​ട​ത്തി​പ്പു​കാ​ര​നാ​ണ് പ്ര​തി. ഇ​വ​ർ 2023 മു​ത​ൽ പ​രി​ച​യ​ക്കാ​രാ​യി​രു​ന്നു. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് അ​ടു​പ്പ​ത്തി​ലാ​കു​ന്ന​ത്. യു​വ​തി​യെ പ​ല സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. യു​വ​തി​യു‌​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു. ഇ​വ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന് അ​യ​ച്ചു കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

Read More

പ്ര​ണ​യ ബ​ന്ധം ഭാ​ര്യ​യോ​ട് പ​റ‍​യു​മെ​ന്ന് പ​റ​ഞ്ഞ് നി​ര​ന്ത​രം ഭീ​ഷ​ണി; പ​ല​പ്പോ​ഴാ​യി ല​ക്ഷ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി; നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ കാ​മു​കി​യെ വെ​ട്ടി​നു​റു​ക്കി ഫ്രി​ഡ്ജി​ലാ​ക്കി

വി​ശാ​ഖ​പ​ട്ട​ണം: ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കാ​മു​കി​യെ കൊ​ന്ന് വെ​ട്ടി​നു​റു​ക്കി ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ച്ച നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റ​സ്റ്റി​ല്‍. നാ​വി​ക​സേ​ന​യി​ലെ ടെ​ക്നീ​ഷ​നും വി​ഴി​യ​ന​ഗ​രം ജി​ല്ല​യി​ലെ രാ​ജാം സ്വ​ദേ​ശി​യു​മാ​യ വീ​ന്ദ്ര(30)​യാ​ണ് കാ​മു​കി മൗ​നി​ക (28)യെ ​അ​രും​കൊ​ല ചെ​യ്ത​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം പ്ര​തി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യു​ടെ വി​ശാ​ഖ​പ​ട്ട​ണം ന​ഗ​ര​ത്തി​ലെ ഗാ​ജു​വാ​ക പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ൽ​വി ന​ഗ​റി​ലു​ള്ള വ​സ​തി​യി​ല്‍ ഒ​ളി​പ്പി​ച്ച​നി​ല​യി​ൽ മൃ​ത​ദേ​ഹാ​വ​ശി​ഷ്‌​ട​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു. റ​ഫ്രി​ജ​റേ​റ്റ​റി​ൽ​നി​ന്നും ഒ​രു ബാ​ഗി​ല്‍​നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ കു​റ​ച്ചു​ഭാ​ഗ​ങ്ങ​ൾ പ്ര​തി ക​ത്തി​ച്ച​താ​യും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച ഭാ​ര്യ സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​യ സ​മ​യം ര​വീ​ന്ദ്ര കാ​മു​കി​യെ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും പി​ന്നീ​ട് ഇ​വ​ർ ത​മ്മി​ൽ ഉ​ട​ലെ​ടു​ത്ത ചി​ല വാ​ക്കു​ത​ർ​ക്ക​ങ്ങ​ൾ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. 2021ൽ ​ഡേ​റ്റിം​ഗ് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​കു​ക​യും നി​ര​ന്ത​രം…

Read More

ന​ൽ​പ​താം വ​യ​സി​ൽ പ്ര​ണ​യം 28 കാ​ര​നോ​ട്; നാ​ല് കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് പോ​യ​ത് ഇ​ൻ​സ്റ്റ​ഗ്രാം കാ​മു​ക​നൊ​പ്പം; കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ൽ മ​ന​സ് മാ​റ്റി, വീ​ട്ട​മ്മ തി​രി​കെ വീ​ട്ടി​ലെ​ത്തി

ല​ക്നോ: നാ​ല് കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് വീ​ട്ട​മ്മ ഒ​ളി​ച്ചോ​ടി​യ​ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സു​ഹൃ​ത്തി​നൊ​പ്പം.​കു​ടും​ബ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് വീ​ട്ട​മ്മ തി​രി​ച്ചെ​ത്തി. 10 ദി​വ​സം മു​ന്പാ​യി​രു​ന്നു ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് ഇ​വ​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 28 വ​യ​സു​കാ​ര​നാ​യ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. പി​ന്നീ​ട് യു​വ​തി​യു​ടെ കു​ടും​ബം ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ പി​പി​ഗ​ഞ്ച് മേ​ഖ​ല​യി​ൽ ഇ​രു​വ​രും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് യു​വ​തി​യു​ടെ ഭ​ർ​ത്താ​വും കു​ട്ടി​ക​ളും ബ​ന്ധു​ക്ക​ളും വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും അ​വ​ർ വി​സ​മ്മ​തി​ച്ചു. വി​വ​ര​മ​റി​ഞ്ഞ പോ​ലീ​സ് ഇ​രു​വി​ഭാ​ഗ​ത്തെ​യും സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച​യും മ​ക്ക​ളു​ടെ ക​ര​ച്ചി​ലും യു​വ​തി​യു​ടെ മ​ന​സ് മാ​റ്റി. കു​ടും​ബ​ത്തോ​ടൊ​പ്പം പോ​കാ​ൻ യു​വ​തി സ​മ്മ​തി​ക്കു​ക​യും പോ​ലീ​സ് ഇ​വ​രെ സു​ര​ക്ഷി​ത​മാ​യി വീ​ട്ടു​കാ​ർ​ക്കൊ​പ്പം അ​യ​ക്കു​ക​യും ചെ​യ്തു. പ്ര​ശ്നം സ​മാ​ധാ​മ​പ​ര​മാ​യി പ​രി​ഹ​രി​ച്ചു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

അ​ടു​ക്ക​ള​യി​ല്‍ ഗ്യാ​സ് തീ​ര്‍​ന്നു​പോ​കു​മെ​ന്ന് ഭ​യ​മാ​ണോ? വൈ​ദ്യു​തി ഉ​പ​യോ​ഗ പാ​ച​കം വൈ​കു​ന്നേ​രം ആ​റി​നു മു​മ്പാ​വ​ട്ടെ; നി​ര്‍​ദേ​ശ​വു​മാ​യി കെ​എ​സ്ഇ​ബി

കോ​​ട്ട​​യം: പാ​​ച​​ക​​വാ​​ത​​കം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ​​തോ​​ടെ പ​​ല​​രും വി​​റ​​ക​​ടു​​പ്പി​​ലേ​​ക്കും വൈ​​ദ്യു​​തി അ​​ടു​​പ്പി​​ലേ​​ക്കു​​മൊ​​ക്കെ പാ​​ച​​കം മാ​​റ്റി​​യി​​ട്ടു​​ണ്ട്. വി​​റ​​ക​​ടു​​പ്പി​​നേ​​ക്കാ​​ള്‍ കൂ​​ടു​​ത​​ല്‍ ഇ​​ന്‍​ഡ​​ക്‌​​ഷ​​ന്‍ കു​​ക്ക​​റു​​ക​​ളോ​​ടാ​​ണ് എ​​ല്ലാ​​വ​​ര്‍​ക്കും പ്രി​​യം. ഇ​​ന്‍​ഡ​​ക്‌​​ഷ​​ന്‍ കു​​ക്ക​​റി​​ല്‍ പാ​​ച​​കം പൊ​​ടി​​പൊ​​ടി​​ക്കു​​മ്പോ​​ള്‍ കെ​​എ​​സ്ഇ​​ബി പു​​തി​​യ നി​​ര്‍​ദേ​​ശ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​ന്‍​ഡ​​ക്‌​​ഷ​​ന്‍ കു​​ക്ക​​റി​​ല്‍ പാ​​ച​​കം ചെ​​യ്‌​​തോ​​ളൂ. പ​​ക്ഷേ, അ​​ത് പ​​ക​​ല്‍​സ​​മ​​യ​​ത്ത് മ​​തി​​യെ​​ന്നാ​​ണ് നി​​ര്‍​ദ്ദേ​​ശം. കെ​​എ​​സ്ഇ​​ബി​​യു​​ടെ ഫേ​​സ്ബു​​ക്ക് പേ​​ജി​​ലാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ച കു​​റി​​പ്പ് പ​​ങ്കു​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​ടു​​ക്ക​​ള​​യി​​ല്‍ ഗ്യാ​​സ് തീ​​ര്‍​ന്നു​​പോ​​കു​​മെ​​ന്ന് ഭ​​യ​​മാ​​ണോ? പ​​ക​​ല്‍ സ​​മ​​യ​​ത്ത് ഇ​​ന്‍​ഡ​​ക്‌​​ഷ​​ന്‍ സ്റ്റൗ, ​​മൈ​​ക്രോ​​വേ​​വ് ഓ​​വ​​ന്‍ എ​​ന്നി​​ങ്ങ​​നെ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള പാ​​ച​​ക​​രീ​​തി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചാ​​ല്‍ ഗ്യാ​​സി​​ന്‍റെ ഉ​​പ​​യോ​​ഗം പ​​ര​​മാ​​വ​​ധി കു​​റ​​യ്ക്കാ​​ന്‍ ക​​ഴി​​യും. വൈ​​ദ്യു​​തി ആ​​വ​​ശ്യ​​ക​​ത കൂ​​ടി​​യ വൈ​​കു​​ന്നേ​​രം ആ​​റി​​നു ശേ​​ഷ​​മു​​ള്ള സ​​മ​​യം ഇ​​ല​​ക്‌​​ട്രി​​ക് പാ​​ച​​കം ഒ​​ഴി​​വാ​​ക്കാ​​നും ശ്ര​​ദ്ധി​​ക്കു​​മ​​ല്ലോ? ഇ​​ങ്ങ​​നെ​​യാ​​ണ് കെ​​എ​​സ്ഇ​​ബി​​യു​​ടെ കു​​റി​​പ്പ്. ഏ​​പ്രി​​ല്‍ പ​​കു​​തി​​യോ​​ടെ സം​​സ്ഥാ​​ന​​ത്തെ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗം അ​​തി​​ന്‍റെ പ​​ര​​മാ​​വ​​ധി​​യി​​ലെ​​ത്തു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി മു​​ന്‍​ക​​രു​​ത​​ലെ​​ന്ന രീ​​തി​​യി​​ലാ​​ണ് കെ​​എ​​സ്ഇ​​ബി​​യു​​ടെ നി​​ര്‍​ദേ​​ശം.

Read More

അ​യ്യ​പ്പ​ൻ​മാ​രു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ ഏ​റ്റു​മാ​നൂ​രി​ന്‍റെ അ​ങ്ക​ത്ത​ട്ടി​ൽ തീ​പാ​റും പോ​രാ​ട്ടം; മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ നാ​ട്ട​കം, വി​ജ​യം ആ​വ​ർ​ത്തി​ക്കാ​ൻ വി.​എ​ൻ. വാ​സ​വ​ൻ

ഏ​​റ്റു​​മാ​​നൂ​​ർ: തീ​​പാ​​റു​​ന്ന രാ​​ഷ്‌​​ട്രീ​​യ പോ​​രാ​​ട്ട​​ങ്ങ​​ൾ ന​​ട​​ന്നി​​ട്ടു​​ള്ള നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​മാ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ. 1957ലും 1960​​ലും ഇ​​ന്ത്യ​​ൻ നാ​​ഷ​​ണ​​ൽ കോ​​ൺ​​ഗ്ര​​സി​​നാ​​യി​​രു​​ന്നു വി​​ജ​​യം. കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് രൂ​​പീ​​ക​​രി​​ക്ക​​പ്പെ​​ട്ട ശേ​​ഷം ന​​ട​​ന്ന ആ​​ദ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ1965 ൽ ​​കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് വി​​ജ​​യി​​ച്ചു. 1967ലും 1970​​ലും കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ര​​ണ്ടാ​​മ​​തും കോ​​ൺ​​ഗ്ര​​സ് മൂ​​ന്നാ​​മ​​തു​​മാ​​യി. 1977 ൽ ​​യു​​ഡി​​എ​​ഫി​​ൽ കോ​​ൺ​​ഗ്ര​​സി​​നാ​​യി​​രു​​ന്നു സീ​​റ്റ്. കോ​​ൺ​​ഗ്ര​​സ് ര​​ണ്ടാ​​മ​​തെ​​ത്തി. 1980ൽ ​​എ​​ൽ​​ഡി​​എ​​ഫ് വി​​ജ​​യി​​ച്ചു. 1982ൽ ​​യു​​ഡി​​എ​​ഫി​​ൽ സീ​​റ്റ് ല​​ഭി​​ച്ച കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് വി​​ജ​​യി​​ച്ചു. 1987ൽ ​​ഇ​​രു മു​​ന്ന​​ണി​​ക​​ളെ​​യും തോ​​ല്പി​​ച്ച് സ്വ​​ത​​ന്ത്ര​​ൻ വി​​ജ​​യി​​ച്ചു. 1991ൽ ​​തോ​​മ​​സ് ചാ​​ഴി​​കാ​​ട​​നി​​ലൂ​​ടെ കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് മ​​ണ്ഡ​​ലം തി​​രി​​ച്ചു​​പി​​ടി​​ച്ചു. 2006 വ​​രെ കേ​​ര​​ള കോ​​ൺ​​ഗ്ര​​സും ചാ​​ഴി​​കാ​​ട​​നും വി​​ജ​​യം ആ​​വ​​ർ​​ത്തി​​ച്ചു. 2011ൽ ​​മ​​ണ്ഡ​​ലം പു​​ന​​ർ​​നി​​ർ​​ണ​​യ​​ത്തി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്ന കു​​മാ​​ര​​ന​​ല്ലൂ​​ർ പ​​ഞ്ചാ​​യ​​ത്ത് കോ​​ട്ട​​യം നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തോ​​ട് ചേ​​ർ​​ക്കു​​ക​​യും കോ​​ട്ട​​യ​​ത്തു​​നി​​ന്നും കു​​മ​​ര​​കം, തി​​രു​​വാ​​ർ​​പ്പ് പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ ഏ​​റ്റു​​മാ​​നൂ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്ത​​തോ​​ടെ മ​​ണ്ഡ​​ല​​ത്തി​​ന്‍റെ…

Read More

ഇ​ള​യ ദ​ള​പ​തി​ക്ക് ജ​യി​ച്ചേ മ​തി​യാ​കൂ… ന​ട​ൻ വി​ജ​യ് പെ​രു​മ്പൂ​രി​ലും തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ലും മ​ത്സ​രി​ക്കും; മ​ത്സ​രം ഡി​എം​കെ​യും ടി​വി​കെ​യു​മെ​ന്ന് വി​ജ​യ്

ചെ​ന്നൈ: ന​ട​ൻ വി​ജ​യ് നേ​തൃ​ത്വം ന​ൽ​കു​ന്ന ടി​വി​കെ 234 സീ​റ്റി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വി​ജ​യ് പെ​ര​ന്പൂ​ർ, തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കും. ചെ​ന്നൈ​യി​ലെ ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ൽ ന​ട​ന്ന പാ​ർ​ട്ടി യോ​ഗ​ത്തി​നു​ശേ​ഷം വി​ജ​യ് ആ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ചെ​ന്നൈ​യി​ലാ​ണ് പെ​ര​ന്പൂ​ർ മ​ണ്ഡ​ലം. മ​ധ്യ ത​മി​ഴ്നാ​ട്ടി​ലാ​ണ് തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് മ​ണ്ഡ​ലം. ടി​വി​കെ​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ എ​ൻ. ആ​ന​ന്ദ്, ആ​ധ​വ് അ​ർ​ജു​ന, പി. ​വെ​ങ്ക​ട്ട​ര​മ​ണ​ൻ, ആ​ർ. അ​രു​ൺ​രാ​ജ്, സി.​ടി.​ആ​ർ. നി​ർ​മ​ൽ​കു​മാ​ർ, കെ.​എ. സെ​ങ്കോ​ട്ട​യ്യ​ൻ എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി. മു​ൻ അ​ണ്ണാ ഡി​എം​കെ മ​ന്ത്രി കു.​പാ. കൃ​ഷ്ണ​ൻ ലാ​ൽ​ഗു​ഡി​യി​ൽ ടി​വി​കെ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കും. മു​ൻ ഡി​എം​കെ, അ​ണ്ണാ ഡി​എം​കെ നേ​താ​ക്ക​ളും സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യും ടി​വി​കെ​യും ത​മ്മി​ലാ​ണ് മ​ത്സ​ര​മെ​ന്ന് വി​ജ​യ് പ​റ​ഞ്ഞു.

Read More

മ​ക​ൾ മി‍​ഠാ​യി മോ​ഷ്ടി​ച്ചെ​ന്ന ക​ട​ക്കാ​ര​ന്‍റെ പ​രാ​തി; പി​താ​വ് മ​ക​ളെ ത​ല്ലി​ക്കൊ​ന്നു; പ​രാ​തി​യു​മാ​യി കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ

ല​ക്നോ: ക​ട​യി​ല്‍ നി​ന്ന് മി​ഠാ​യി പാ​ക്ക​റ്റ് മോ​ഷ്ടി​ച്ച​തി​ന് 12 വ​യ​സു​കാ​രി​യെ പി​താ​വ് അ​ടി​ച്ചു​കൊ​ന്നു. സം​ഭ​വ​ത്തി​ൽ പു​ഷ്‌​പേ​ന്ദ്ര​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തു. നടക്കുന്ന സംഭവം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ര​ത്ത​ന്‍​പു​രി​ൽ. കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് ആ​ര​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മ​ക​ള്‍ ക​ട​യി​ല്‍ നി​ന്ന് ഒ​രു പാ​ക്ക​റ്റ് മി​ഠാ​യി മോ​ഷ്ടി​ച്ചു​വെ​ന്ന് ക​ട​യു​ട​മ പു​ഷ്‌​പേ​ന്ദ്ര​യോ​ട് പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് കോ​പാ​കു​ല​നാ​യ ഇ​യാ​ൾ മ​ക​ളെ വ​ടി​കൊ​ണ്ട​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കു​ട്ടി​യെ ത​ല്ലാ​ൻ ഉ​പ​യോ​ഗി​ച്ച വ​ടി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് മു​ക​ളി​ല്‍ വ​ഴി​യ​രി​കി​ലെ പേ​രാ​ലി​ന്‍റെ ചി​ല്ല പൊ​ട്ടി​വീ​ണു: യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് മു​ക​ളി​ല്‍ മ​ര​ക്കൊ​മ്പ് പൊ​ട്ടി​വീ​ണ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. കൊ​യി​ലാ​ണ്ടി അ​ണേ​ല സ്വ​ദേ​ശി ആ​ദ​ര്‍​ശി(40)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ എ​ല്‍​ഐ​സി ഓ​ഫീ​സി​ന് മു​ന്‍​വ​ശ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ആ​ദ​ര്‍​ശി​ന്‍റെ ദേ​ഹ​ത്തേ​യ്ക്ക് റോ​ഡ​രി​കി​ൽ നി​ന്ന വ​ലി​യ പേ​രാ​ലി​ന്‍റെ കൊ​മ്പ് പെ​ട്ടെ​ന്ന് പൊ​ട്ടി​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ നാ​ട്ടു​കാ​രും മ​റ്റു വാ​ഹ​ന യാ​ത്രി​ക​രും ചേ​ര്‍​ന്ന് യു​വാ​വി​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ഇ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. അ​പ​ക​ടം ന​ട​ക്കു​മ്പോ​ള്‍ നി​ര​വ​ധി ആ​ളു​ക​ൾ മ​ര​ത്തി​ന് സ​മീ​പ​ത്താ​യി ഉ​ണ്ടാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് പ​ല​രും ചി​ത​റി ഓ​ടി​യ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

Read More

‘സി​പി​എം – എ​സ്ഡി​പി​ഐ ബ​ന്ധ​മെ​ന്ന ആ​രോ​പ​ണം ക​ന​ഗോ​ലു ക്യാ​പ്സ്യൂ​ൾ: എ​സ്ഡി​പി​ഐ​യോ​ട് വ​ർ​ഗീ​യ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നാ​ണ് പ​റ​യാ​നു​ള്ള​ത്’: എം. ​എ ബേ​ബി

തി​രു​വ​ന​ന്ത​പു​രം: എ​സ്ഡി​പി​ഐ – സി​പി​എം ബ​ന്ധം എ​ന്ന​ത് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​മാ​ണെ​ന്നും ക​ന​ഗോ​ലു ക്യാ​പ്സൂ​ളാ​ണ​തെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​എ ബേ​ബി. ആ​ദ്യം പ​റ​ഞ്ഞ​ത് സി​പി​എം – ബി​ജെ​പി ഡീ​ൽ എ​ന്നാ​ണ്. എ​സ്ഡി​പി​ഐ​യോ​ട് വ​ർ​ഗീ​യ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നാ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും എം ​എ ബേ​ബി പ​റ​ഞ്ഞു. എ​സ്ഡി​പി​ഐ പി​ന്തു​ണ​യ്ക്കും എ​ന്ന് പ​റ​യു​ന്ന​ത് അ​വ​രു​ടെ അ​നു​ഭ​വ​ത്തി​ൽ നി​ന്നു​ള്ള പ്ര​തി​ക​ര​ണ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ർ​ഗീ​യ ശ​ക്തി​ക​ളോ​ട് സി​പി​എം ച​ർ​ച്ച ന​ട​ത്താ​റി​ല്ല. എ​സ്ഡി​പി​ഐ അ​വ​രു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ട്ടെ. പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ൽ പോ​ളിം​ഗ് ബൂ​ത്തി​ൽ പോ​യി വോ​ട്ട് ചെ​യ്യ​രു​തെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല​ല്ലോ എ​ന്നും എം. ​എ ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വി​ശു​ദ്ധ​വാ​ര​ത്തി​നു തു​ട​ക്ക​മി​ട്ട് ഇ​ന്ന് ഓ​ശാ​ന ഞാ​യ​ർ

കൊ​ച്ചി: വി​ശു​ദ്ധ​വാ​ര​ത്തി​നു തു​ട​ക്ക​മി​ട്ട് ക്രൈ​സ്ത​വ​ർ ഇ​ന്ന് ഓ​ശാ​ന ഞാ​യ​ർ ആ​ച​രി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഓ​ശാ​ന ഞാ​യ​ർ ച​ട​ങ്ങു​ക​ളും കു​ർ​ബാ​ന​യും തു​ട​ങ്ങി. എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സ​ലി​ക്ക​യി​ൽ സി​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. വ​രാ​പ്പു​ഴ ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ൻ​സി​സ് ക​ത്തീ​ഡ്ര​ലി​ൽ ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. യേ​ശു​വി​നെ ഒ​ലി​വ് മ​ര​ച്ചി​ല്ല​ക​ള്‍ വീ​ശി ജ​റു​സ​ലേ​മി​ൽ ജ​ന​സ​മൂ​ഹം വ​ര​വേ​റ്റ​തി​ന്‍റെ ഓ​ര്‍​മ പു​തു​ക്കു​ക​യാ​ണ് കു​രു​ത്തോ​ല​പ്പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ൽ വി​ശ്വാ​സി​ക​ള്‍. കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പും പ്ര​ദ​ക്ഷി​ണ​വും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും വ​ച​ന സ​ന്ദേ​ശ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ശു​ശ്രൂ​ഷ​ക​ളാ​ണ് വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്.

Read More