ഏ​ക സി​വി​ല്‍​കോ​ഡ് പു​രോ​ഗ​മ​ന​പ​രം ! ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രാ​യ സെ​മി​നാ​റി​നു മു​മ്പ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി എം ​വി ഗോ​വി​ന്ദ​ന്‍

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി മു​മ്പോ​ട്ടു പോ​കു​മ്പോ​ള്‍ അ​തി​നെ​തി​രേ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​നു മു​ന്നോ​ടി​യാ​യി സി​പി​എം പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി എം ​വി ഗോ​വി​ന്ദ​ന്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ഏ​ക സി​വി​ല്‍​കോ​ഡ് എ​ന്ന​ത് പു​രോ​ഗ​മ​ന നി​ല​പാ​ടാ​ണെ​ന്ന് പ​റ​ഞ്ഞ എം.​വി.​ഗോ​വി​ന്ദ​ന്‍, അ​ത് ന​ട​പ്പാ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ ല​ക്ഷ്യം രാ​ജ്യ​ത്തെ ഫാ​സി​സ​ത്തി​ലേ​ക്ക് ന​യി​ക്കു​ക എ​ന്ന​താ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ആ​ര്‍​എ​സ്എ​സി​നും ബി​ജെ​പി​ക്കും ഏ​ക സി​വി​ല്‍​കോ​ഡി​നോ​ട് താ​ത്പ​ര്യ​മു​ണ്ടെ​ന്ന് തെ​റ്റി​ദ്ധാ​ര​ണ​യു​ള്ള ആ​ള​ല്ല താ​നെ​ന്നും എം.​വി.​ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ന​ട​ത്തു​ന്ന ദേ​ശീ​യ സെ​മി​നാ​റി​ന് മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​മ്പോ​ഴാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഇ.​എം.​എ​സ് അ​ട​ക്ക​മു​ള്ള സി​പി​എം നേ​താ​ക്ക​ള്‍ നേ​ര​ത്തെ ഏ​ക സി​വി​ല്‍​കോ​ഡി​നെ പി​ന്തു​ണ​ച്ച​ത് യു​ഡി​എ​ഫ് രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് എം.​വി.​ഗോ​വി​ന്ദ​ന്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. എം ​വി ഗോ​വി​ന്ദ​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഒ​രു ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പി​ലാ​ക്കു​ക എ​ന്ന പു​രോ​ഗ​മ​ന​പ​ര​മാ​യ നി​ല​പാ​ട് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യ​ല്ല, ഇ​ന്ത്യ​യെ ഫാ​സി​സ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള…

Read More

ഗർഭിണിയായ ദർശന മകളെയും കൂട്ടി എന്തിന് പുഴയിൽ ചാടി; കുടുംബപ്രശ്നം ഉള്ളതായി അറിയില്ലെന്ന് നാട്ടുകാർ; മൂന്നാം ദിവസവും കുട്ടിയെ കണ്ടെത്താനായില്ല…

ക​ൽ​പ്പ​റ്റ: അ​ഞ്ചു​വ​യ​സു​ള്ള മ​ക​ളു​മാ​യി പു​ഴ​യി​ൽ ചാ​ടി​യ യു​വ​തി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. കു​ഞ്ഞി​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള തെ​ര​ച്ചി​ൽ ര​ണ്ടാം ദി​വ​സ​വും വി​ഫ​ലം. വെ​ണ്ണി​യോ​ട് അ​ന​ന്ത​ഗി​രി ഓം ​പ്ര​കാ​ശി​ന്‍റെ ഭാ​ര്യ ദ​ർ​ശ​ന​യാ​ണ്(32) മേ​പ്പാ​ടി ഡോ.​ മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. മ​ക​ൾ ദ​ക്ഷ​യ്ക്കാ​യു​ള്ള തെ​ര​ച്ചി​ലാ​ണ് ഇ​ന്ന​ലെ​യും വി​ഫ​ല​മാ​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് കു​ഞ്ഞി​നെ​യു​മെ​ടു​ത്ത് വെ​ണ്ണി​യോ​ട് പാ​ത്തി​ക്ക​ൽ പാ​ല​ത്തി​ൽ​നി​ന്നു ദ​ർ​ശ​ന പു​ഴ​യി​ൽ ചാ​ടി​യ​ത്. ഗ​ർ​ഭി​ണി​യാ​യ ഇ​വ​രെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​വും തു​ർ​ക്കി ജീ​വ​ൻ ര​ക്ഷാ സ​മി​തി​യും പി​ണ​ങ്ങോ​ട് ബെ​റ്റ് അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യാ​ണ് ദ​ക്ഷ​യ്ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ക​ൽ​പ്പ​റ്റ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ യു​കെ​ജി വി​ദ്യാ​ർ​ഥി​നി​യാ​ണ് ദ​ക്ഷ. കു​ഞ്ഞി​നെ​യു​മെ​ടു​ത്ത് പു​ഴ​യി​ൽ ചാ​ടാ​ൻ ദ​ർ​ശ​ന​യ്ക്കു പ്രേ​ര​ണ​യാ​യ​ത് എ​ന്താ​ണെ​ന്ന​തി​ൽ ഇ​നി​യും വ്യ​ക്ത​ത​യാ​യി​ല്ല. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​താ​യി അ​റി​വി​ല്ലെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

Read More

പി​ടി 7ന്‍റെ കാ​ഴ്ച പോ​യതിന് പി​ന്നി​ല്‍ ദു​രൂ​ഹ​ത; പെ​ല്ല​റ്റ് ക​ഥ ഉ​ണ്ടാ​ക്കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച മ​റ​യ്ക്കാൻ; പ​രാ​തി ന​ല്‍​കു​മെ​ന്ന് ആ​ന​പ്രേ​മി സം​ഘം

  പാ​ല​ക്കാ‌​ട്: പാ​ല​ക്കാ​ട്ട് ധോ​ണി​യി​ല്‍ നി​ന്നും വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ കൊ​മ്പ​ന്‍ പി​ടി 7ന്‍റെ കാ​ഴ്ച പോ​യ സം​ഭ​വ​ത്തി​ല്‍ ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന് പ​രാ​തി ന​ല്‍​കു​മെ​ന്ന് ആ​ന​പ്രേ​മി സം​ഘം. ആ​ന​യു​ടെ കാ​ഴ്ച പോ​യ​തി​ന് പി​ന്നി​ല്‍ ദു​രൂ​ഹ​ത​യെ​ന്നാ​ണ് ആ​ന​പ്രേ​മി സം​ഘ​ത്തി​ന്‍റെ പ​രാ​തി. ആ​ന​യെ ച​ട്ടം പ​ഠി​പ്പി​ക്കു​ന്ന​തി​നി​ടെ കാ​ഴ്ച ശ​ക്തി പോ​യ​താ​കാ​മെ​ന്നാ​ണ് ആ​ന​പ്രേ​മി സം​ഘ​ത്തി​ന്‍റെ വാ​ദം. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച മ​റ​യ്ക്കാ​നാ​ണ് പെ​ല്ല​റ്റ് ക​ഥ ഉ​ണ്ടാ​ക്കു​ന്ന​ത്. ആ​ന​യു​ടെ ശ​രീ​ര​ത്തി​ല്‍ പെ​ല്ല​റ്റ് ഇ​ല്ലെ​ന്നാ​ണ് വ​നം​വ​കു​പ്പ് വി​വ​രാ​വ​കാ​ശ രേ​ഖ​യി​ല്‍ പ​റ​യു​ന്ന​തെ​ന്നും ആ​ന​പ്രേ​മി സം​ഘം പ​റ​യു​ന്നു. പി​ടി 7ന്‍റെ ഒ​രു ക​ണ്ണി​ന് കാ​ഴ്ച​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച സ​മി​തി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന വേ​ണ്ടി വ​രും. പി​ടി​കൂ​ടു​മ്പോ​ൾ ത​ന്നെ ആ​ന​യ്ക്ക് വ​ല​ത് ക​ണ്ണി​ന് കാ​ഴ്ച​ശ​ക്തി​യു​ണ്ടാ​യി​രു​ന്നി​ല്ല. പെ​ല്ല​റ്റ് ത​റ​ച്ച​തോ അ​പ​ക​ട​ത്തി​ലോ ആ​കാം കാ​ഴ്ച ശ​ക്തി ന​ഷ്ട​മാ​യ​തെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ. ആ​ന​യ്ക്ക് മ​റ്റ് പ്ര​ശ്ന​ങ്ങ​ളൊ​ന്നും ത​ന്നെ​യി​ല്ല.

Read More

പാർട്ടി തീരുമാനം എല്ലാവർക്കും ബാധകം, പ്രത്യേകം ക്ഷണിക്കേണ്ടതില്ല; ഇ.പിയുടെ വിട്ടുനിൽപിൽ താത്വിക അവലോകനമില്ലാതെ ഗോവിന്ദൻ

കോഴിക്കോട്: സിപിഎം സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പങ്കെടുക്കാത്തതിൽ അമർഷവുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ കാരണം എന്തെന്ന് ഇ.പി. ജയരാജനോട് ചോദിക്കണം. ചടങ്ങിലേക്ക് എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണ്. ഞങ്ങളെയൊക്കെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ വന്നതെന്നും ഗോവിന്ദൻ ചോദിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയിൽ പോളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മറ്റിയംഗങ്ങളും പങ്കെടുക്കണമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കോ​ഴി​ക്കോ​ട് സെ​മി​നാ​ര്‍ ന​ട​ക്കു​മ്പോ​ള്‍ ഇ.​പി. ജയരാജൻ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്. ഡി​വൈ​ഫ്‌​ഐ നി​ര്‍​മി​ച്ച് ന​ല്‍​കി​യ സ്‌​നേ​ഹവീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​ന​ത്തി​നാ​ണ് ഇ​.പി. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. പാ​ര്‍​ട്ടി​യും ഇ​പി​യും ത​മ്മി​ലെ നി​സഹ​ക​ര​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് നി​ര്‍​ണാ​യ​ക സെ​മി​നാ​റി​ലെ വി​ട്ട് നി​ല്‍​ക്ക​ല്‍. വൈ​കു​ന്നേ​രം നാ​ലി​ന് കോ​ഴി​ക്കോ​ട് സ്വ​പ്‌​ന​ന​ഗ​രി​യി​ലാ​ണ് സിപിഎമ്മിന്‍റെ ജ​ന​കീ​യ സെ​മി​നാ​ര്‍. സെമിനാറിന്‍റെ തീ​യ​തി…

Read More

അനിയന്‍റെ പിഴ ഏട്ടന്‍റെ ചുമലിൽ… കോടതി പിരിയും വരെ അവിടെ നിക്ക്; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​നി​യ​ൻ ബൈ​ക്കോ​ടി​ച്ച​തി​ന് സ​ഹോ​ദ​ര​ന്‌ ത​ട​വും പി​ഴ​യും

കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​നി​യ​ൻ ബൈ​ക്കോ​ടി​ച്ച​തി​ന് സ​ഹോ​ദ​ര​ന്‌ ത​ട​വും പി​ഴ​യും. ആ​ലു​വ സ്വ​ദേ​ശി റോ​ഷ​നാ​ണ് അ​നി​യ​ന്‍റെ തെ​റ്റി​ന് ശി​ക്ഷ​യേ​ൽ​ക്കേ​ണ്ടി​വ​ന്ന​ത്. സ്പെ​ഷ​ൽ കോ​ട​തി അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്‌​ട്രേ​ട്ട്‌ കെ.​വി. നൈ​ന​യാ​ണ് ശി​ക്ഷി​ച്ച​ത്‌. കോ​ട​തി​സ​മ​യം തീ​രും​വ​രെ ഒ​രു​ദി​വ​സം വെ​റും​ത​ട​വി​ന്‌ ശി​ക്ഷി​ച്ച​തി​നു​പു​റ​മെ 34,000 രൂ​പ പി​ഴ​യു​മി​ട്ടു. റോ​ഷ​ന്‍റെ ലൈ​സ​ൻ​സ് മൂ​ന്നു​മാ​സ​ത്തേ​ക്കും വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി ഒ​രു​വ​ർ​ഷ​ത്തേ​ക്കും സ​സ്പെ​ൻ​ഡ്‌ ചെ​യ്‌​തു. വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്തി​നാ​ൽ 2000 രൂ​പ​യും ഇ​ൻ​ഡി​ക്കേ​റ്റ​ർ, മി​റ​ർ എ​ന്നി​വ ഘ​ടി​പ്പി​ക്കാ​ത്ത​തി​നാ​ൽ 1000 രൂ​പ​യും അ​നു​ബ​ന്ധ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ക്കാ​ത്ത​തി​ന് 1000 രൂ​പ​യും പി​ഴ അ​ട​യ്‌​ക്ക​ണം. ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ ആ​ലു​വ ഭാ​ഗ​ത്തു​നി​ന്ന്‌ ഏ​പ്രി​ലി​ലാ​ണ്‌ വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read More

കല്ല്യാണവീരന്‍റെ തട്ടിപ്പിന്  അമ്മയും സഹോദരനും കൂട്ട്; ബീ​ഹാ​ര്‍ സ്വ​ദേ​ശി​നി​യെ  വിവാഹം ചെയ്തതിന് പിന്നാലെ എറണാകുളത്തുനിന്നും വിവാഹം;  ബിടെക് തോറ്റ വൈശാഖിന്‍റെ തട്ടിപ്പും പൊളിഞ്ഞു

കൊ​ച്ചി: ആ​ദ്യ വി​വാ​ഹം മ​റ​ച്ചു​വ​ച്ച് വീ​ണ്ടും വി​വാ​ഹം ക​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ​റ്റി​ലാ​യ തൃ​ശൂ​ര്‍ ചെ​മ്പൂ​ക്കാ​വ് സ്വ​ദേ​ശി കെ. ​വൈ​ശാ​ഖി​ന്‍റെ അ​മ്മ​യേ​യും സ​ഹോ​ദ​ര​നെ​യും കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തു. വൈ​ശാ​ഖി​ന്‍റെ ര​ണ്ടാം വി​വാ​ഹം മാ​താ​വി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും അ​റി​വോ​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ പ്ര​തി ചേ​ര്‍​ത്തി​ട്ടു​ള്ള​ത്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. വൈ​ശാ​ഖി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഇ​പ്പോ​ള്‍ വി​ദേ​ശ​ത്താ​ണ്. അ​തി​നി​ടെ പ്ര​തി സ​മാ​ന രീ​തി​യി​ല്‍ കൂ​ടു​ത​ല്‍ ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മു​ള​വു​കാ​ട് പോ​ലീ​സ് വൈ​ശാ​ഖി​നെ പി​ടി​കൂ​ടി​യ​ത്. ബിടെ​ക്ക് പാ​സാ​കാ​ത്ത പ്ര​തി ബം​ഗ​ളൂ​രു​വി​ല്‍ സി​വി​ല്‍ സ​ര്‍​വീ​സ് കോ​ച്ചിം​ഗി​ന് ചേ​ര്‍​ന്ന ശേ​ഷം സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ഉ​ന്ന​ത ജോ​ലി​യു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ബീ​ഹാ​ര്‍ സ്വ​ദേ​ശി​നി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ബീ​ഹാ​റി​ല്‍ വച്ചാ​യി​രു​ന്നു വി​വാ​ഹം. ഈ ​വി​വാ​ഹം നി​ല​നി​ല്‍​ക്കെ പി​ന്നീ​ട് കേ​ര​ള​ത്തി​ലെ​ത്തി​യ പ്ര​തി കേ​ര​ളാ​മാ​ട്രി​മോ​ണി വ​ഴി എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യെ വി​വാ​ഹം ചെ​യ്യു​ക​യാ​യി​രു​ന്നു. 20…

Read More

സി​ൽ​വ​ർ​ലൈ​നി​ന് ബ​ദ​ൽ: പദ്ധതിയുമായി മുന്നോട്ടു പോകാൻ സാധ്യത; ചെ​ല​വി​ന്‍റെ ഭൂരി​ഭാ​ഗ​വും കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽനി​ന്നു നേ​ടി​യെ​ടു​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലിൽ സർക്കാർ

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ൽ ച​ർ​ച്ച ചെ​യ്ത ശേ​ഷം സി​ൽ​വ​ർ​ലൈ​നി​ന് ബ​ദ​ലാ​യു​ള്ള ​പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നു​ള്ള സാ​ധ്യ​ത​ക​ൾ തെ​ളി​യു​ന്നു. സി​ൽ​വ​ർ ലൈ​നി​ന് ബ​ദ​ലാ​യി ഇ.​ശ്രീ​ധ​ര​ൻ മു​ന്നോ​ട്ട് വ​ച്ച ​പ​ദ്ധ​തി​യു​ടെ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ക്ക​ലാ​ണു​ള്ള​ത്. റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ലും സെ​ക്ര​ട്ട​റി​യേ​റ്റി​ലും ച​ർ​ച്ച​യ്ക്ക് വ​ച്ച ശേ​ഷ​മാ​കും തു​ട​ർ ന​ട​പ​ടി​ക​ൾ. ഇ.​ശ്രീ​ധ​ര​ൻ മു​ന്നോ​ട്ട് വ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ പു​തി​യ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി വേ​ണം. എ​ന്നാ​ൽ ഇ​ത് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സി​ൽ​വ​ർ​ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ലു​ള്ള ഡി​പി​ആ​ർ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ള്ളു​ക​യോ ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ക്കു​ക​യോ ചെ​യ്യ​ണം. അ​ത​ല്ലെ​ങ്കി​ൽ ശ്രീ​ധ​ര​ന്‍റെ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച് കൊ​ണ്ട് പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ക്ക​ണം. ഇ.​ശ്രീ​ധ​ര​ൻ മു​ന്നോ​ട്ട് വ​ച്ച ആ​ശ​യം സം​സ്ഥാ​ന ബി​ജെ​പി നേ​തൃ​ത്വം സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് ഈ ​പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​യാ​യി ഡ​ൽ​ഹി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​വി.​തോ​മ​സ്…

Read More

വിദേശത്ത് ജോ​ലി ത​ര​പ്പെ​ടു​ത്തി; ല​ഹ​രി​മ​രു​ന്ന് ഒളിപ്പിച്ച ബാഗ് ന​ൽ​കി കുവൈറ്റിലേക്ക് കയറ്റി വിട്ടു; യു​വാ​വി​നെ വിദേശത്ത് കു​ടു​ക്കി​യ പ്ര​തിയെ വലയിലാക്കി ചേർത്തല പോലീസ്

തൃ​പ്പൂ​ണി​ത്തു​റ: കു​വൈ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​വി​ന്‍റെ കൈ​യി​ൽ ല​ഹ​രി​മ​രു​ന്നു ന​ൽ​കി കു​ടു​ക്കി​യ കേ​സി​ൽ ചേ​ർ​ത്ത​ല പ​ള്ളി​ത്തോ​ട് പ​റ​യ​ക്കാ​ട്ട് വീ​ട്ടി​ൽ പി.​ടി ആ​ന്‍റ​ണി​യെ (43) റിമാൻഡ് ചെയ്തു. ക്രൈം​ബ്രാ​ഞ്ച് സെ​ൻ​ട്ര​ൽ യൂ​ണി​റ്റ്-2 ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്. 2018 ജ​നു​വ​രി​യി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യെ​ന്ന കു​റ്റ​ത്തി​ന് നാ​യ​ര​മ്പ​ലം ശ്രാ​മ്പി​ക്ക​ൽ വീ​ട്ടി​ൽ ജോ​മോ​ൻ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്. സെ​യി​ൽ​സ്മാ​നാ​യി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ജോ​ലി ത​ര​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ജോ​മോ​നെ ആ​ന്‍റ​ണി കു​വൈ​ത്തി​ലേ​ക്കു അ​യ​ച്ച​ത്. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നു ന​ൽ​കാ​ൻ വേ​ണ്ടി​യാ​ണെ​ന്ന് പ​റ​ഞ്ഞ് യാ​ത്ര​യ്ക്ക് മു​ൻ​പാ​യി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ച് ആ​ന്‍റ​ണി ഒ​രു ബാ​ഗ് ജോ​മോ​നെ ഏ​ൽ​പ്പി​ച്ചി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ ​ബാ​ഗി​ൽ ല​ഹ​രി​മ​രു​ന്നു ക​ണ്ടെ​ത്തു​ക​യും ജോ​മോ​ൻ അ​റ​സ്റ്റി​ലാ​വു​ക​യു​മാ​യി​രു​ന്നു. താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് ജോ​മോ​ൻ വാ​ദി​ച്ചെ​ങ്കി​ലും കു​വൈ​ത്ത് സ​ർ​ക്കാ​ർ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച ജോ​മോ​ൻ അ​ഞ്ച് വ​ർ​ഷ​മാ​യി കു​വൈ​ത്തി​ലെ ജ​യി​ലി​ലാ​ണ്. ച​തി മ​ന​സി​ലാ​ക്കി​യ ജോ​മോ​ന്‍റെ പി​താ​വ്…

Read More

വിദ്യാര്‍ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; അസ്വാഭാവിക ശബ്ദം കേട്ടപ്പോൾ ഫോൺ എടുത്തുമാറ്റിയത് രക്ഷയായെന്ന് നിസാർ

കോഴിക്കോട്: വിദ്യാര്‍ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. വയനാട് മടക്കിമല ഒഴക്കൽകു ന്നിലെ നെല്ലാംങ്ക ണ്ടി ഷംസുദ്ദീൻ മുസ്‌ല്യാരുടെ മകൻ സിനാന്‍റെ മൊബൈലാണ് പൊട്ടിത്തെറിച്ചത്. രാത്രി ഉറങ്ങാൻ കിടക്കവെ സിനാൻ അടുത്തുള്ള ജനലിലാണ് ഫോൺ വച്ചിരുന്നത്. മൊബൈലിൽ നിന്ന് അസ്വാഭാവിക ശബ്ദം കേട്ടപ്പോൾ ഫോൺ എടുത്ത് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് വയനാട് കമ്പളക്കാട് ടൗണിലുള്ള ഒരു കടയിൽനിന്നു വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. കുറച്ച് ദിവസങ്ങളായി ഫോൺ ഉപയോഗിക്കുമ്പോൾ ക്രമാതീത മായി ചൂടാകാറുണ്ടായിരുന്നതായും അവർ വ്യക്തമാക്കി.

Read More

രാ​ജ​സ്ഥാ​നി​ല്‍ ദളിത് പെൺകുട്ടിയെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇരയാക്കി; പീഡനത്തിന് ശേഷം ആസിഡൊഴിച്ച് മുഖം വികൃതമാക്കി; നടക്കും വിട്ടുമാറാതെ നാട്ടുകാർ

  ജ​യ്പുര്‍: രാ​ജ​സ്ഥാ​നി​ല്‍ പ​ത്തൊ​മ്പ​തു​കാ​രി​യാ​യ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി. കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നു​ശേ​ഷം മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച് കി​ണ​റ്റി​ല്‍ ത​ള്ളി. ഭിലാ​പാ​ഡ​യി​ലാ​ണ് അ​തി​ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്ത​വ​രാ​ണ് കി​ണ​റ്റി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ര്‍ പി​ന്നീ​ട് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More