കോട്ടയം: ജനകീയൻ – കേരള രാഷ്ട്രീയത്തിൽ ഈ വിശേഷണത്തിന് ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരു അവകാശിയില്ല. ആൾക്കൂട്ടത്തിന്റെ നേതാവെന്ന് പ്രിയപ്പെട്ട “ഒസി’യെ അനുയായികളും എതിരാളികളും ഒരേപോലെ വിളിച്ചത്, കൈയകലത്തിൽ ഉണ്ടായാലും ജനപ്രളയത്തിന്റെ ചുഴിയിൽ അകപ്പെട്ട് തങ്ങളിൽ അകന്നുപോവുന്ന പ്രഭാവലയം കൊണ്ടുകൂടിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന വടവൃക്ഷത്തിന്റെ തണലിൽ വളർന്ന നേതാവെന്ന വിശേഷണം ഉമ്മൻ ചാണ്ടിക്ക് ചേരില്ല. പുതുപ്പള്ളിയിൽ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ പടയോട്ടം കേരളത്തിലെ കോൺഗ്രസിന് താങ്ങും തണലുമായി എന്നതാണ് ശരിയായ നിരീക്ഷണം. 1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടി – ബേബി ചാണ്ടി ദമ്പതികളുടെ മകനായി ജനിച്ച ഉമ്മൻ ചാണ്ടി കെഎസ്യുവിലൂടെയാണ് സംഘടനാ പ്രവർത്തനമാരംഭിച്ചത്. കെഎസ്യുവിന്റെ കേരളത്തിലെ പ്രസിദ്ധമായ ഒരണ വിദ്യാർഥി കൺസഷൻ സമരത്തിലൂടെയാണ് ഉമ്മൻ ചാണ്ടി രാഷ്ട്രീയ നേതൃനിരയിൽ എത്തുന്നത്. പിന്നീട് 1962-ൽ കെഎസ്യു കോട്ടയം ജില്ലാ…
Read MoreCategory: Top News
അടൂരിലെ 17കാരി ഇരയായത് ക്രൂരപീഡനത്തിന് !
അടൂര്‍: സുഹൃത്തായ യുവാവും അയാളുടെ സുഹൃത്തുക്കളുമടക്കം പതിനേഴുകാരികാരിയെ ഒറ്റയ്ക്കും കുട്ടായും പീഡിപ്പിച്ചതായി പോലീസ് റിപ്പോര്‍ട്ട്. കൂട്ടബലാത്സംഗത്തിനുള്പ്പെടെയുള്ള കുറ്റങ്ങളില്‍ അഞ്ചുപേരാണ് ഇന്നലെ അടൂരില്‍ റിമാന്‍ഡിലായത്. പെണ്‍കുട്ടിയുടെ കാമുകനായ കൊല്ലം പട്ടാഴി സ്വദേശിയും അടൂര്‍ നെല്ലിമുകളില്‍ താമസിക്കുന്നയാളുമായ സുമേഷ് (19), ആലപ്പുഴ നൂറനാട് പണയില്‍ ശക്തി (18), ഇയാളുടെ സുഹൃത്തുക്കളായ ആലപ്പുഴ നൂറനാട് സ്വദേശി അനൂപ് (22), ആലപ്പുഴ നൂറനാട് പണയില്‍ അഭിജിത്ത് (20), ആലപ്പുഴ നൂറനാട് സ്വദേശി അരവിന്ദ് (28) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിയുടെ മറ്റൊരു സുഹൃത്ത് മുഖേന ശക്തിയുമായി പരിചയപ്പെടുകയും പിന്നീട് ശക്തി രാത്രിയില്‍ പെണ്‍കുട്ടിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാളുടെ സുഹൃത്ത് അനൂപ് കുട്ടിയുമായി അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയും ചെയ്തു. മറ്റൊരു ദിവസം ശക്തി, അനൂപ് സുഹൃത്തുക്കളായ അഭിജിത്, അരവിന്ദ് എന്നിവരുമൊത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി, സുഹൃത്തായ അരവിന്ദിന്റെ സാന്നിധ്യത്തില്‍ മൂന്നു പേരും പെണ്‍കുട്ടിയെ…
Read Moreനഴ്സിംഗ് അഡ്മിഷന് തട്ടിപ്പ് ! പണവും സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായത് നിരവധിപേര്‍ക്ക്; പരാതിക്കാര്‍ക്കെതിരേ ഭീഷണി
മുണ്ടക്കയം: നഴ്സിംഗിന് അഡ്മിഷന് നല്‍കാമെന്ന പേരില്‍ മലയോരമേഖലയില്‍ തട്ടിപ്പ് വ്യാപകമാകുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്കാണു പണം നഷ്ടപ്പെടുകയും പഠനം മുടങ്ങുകയും ചെയ്തത്. ഭൂരിഭാഗം ആളുകളും മാനനഷ്ടം ഭയന്നു പുറത്തുപറയുവാന്‍ തയാറാകാറില്ല. നഴ്സിംഗ് പഠനത്തിന് ആവശ്യമായ ലോണ്‍ അടക്കം തരപ്പെടുത്തി നല്‍കാമെന്ന മോഹന വാഗ്ദാനം നല്‍കിയാണ് ഏജന്റുമാര്‍ വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ബന്ധപ്പെടുന്നത്. കര്‍ണാടകയിലെ സ്വകാര്യ നഴ്സിംഗ് കോളജുകളില്‍ അഡ്മിഷന് നല്‍കാമെന്നും പഠനത്തിന് ആവശ്യമായ തുക പലിശ രഹിതമായി ട്രസ്റ്റില്‍നിന്നു ലഭ്യമാക്കാമെന്നുമുള്ള വാഗ്ദാനങ്ങളാണ് ഏജന്റ് നല്‍കുന്നത്. കുട്ടികളുടെ പഠന രേഖകള്‍ ആദ്യം കൈക്കലാക്കുന്ന തട്ടിപ്പുകാര്‍ പിന്നീട് ട്രസ്റ്റില്‍നിന്ന് ലോണ്‍ പാസാക്കുന്നതിന് ആദ്യഘട്ടത്തില്‍ അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ അടയ്ക്കണമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ഇത്തരത്തില്‍ വന്‍തുക കൈക്കലാക്കുകയുമാണ് ചെയ്യുന്നത്. ട്രസ്റ്റിന് നല്‍കാനെന്ന പേരില്‍ ഇവരില്‍നിന്നു ഒപ്പിട്ട് വാങ്ങുന്ന രേഖകള്‍ കാണിച്ച പിന്നീട് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്നു വന്‍തുകയുടെ ലോണ്‍ ഏജന്‍സികള്‍ കൈക്കലാക്കും.…
Read Moreബിജെപിയ്ക്കെതിരായ വിശാലസഖ്യം ! എഎപിയടക്കം 24 പാര്‍ട്ടികള്‍ ബംഗളൂരുവിലെത്തും
ബംഗളൂരു: ബിജെപിക്കെതിരേ വിശാലസഖ്യത്തിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്നും നാളെയുമായി ബംഗളൂരുവില്‍ ചേരും. 24 പാര്‍ട്ടികള്‍ പങ്കെടുക്കും. ഡല്‍ഹി ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ എഎപിയും യോഗത്തിനെത്തും. വൈകിട്ട് ആറ് മുതല്‍ എട്ട് വരെ ആദ്യയോഗം നടക്കും. തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നില്‍ നേതാക്കള്‍ പങ്കെടുക്കും.നാളെ രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെയാണ് പ്രധാന യോഗം. സഖ്യത്തിന് പേര് നല്‍കുന്നതിലടക്കം നാളെ തീരുമാനമുണ്ടാകും. സീറ്റ് വിഭജനത്തിലും പ്രാഥമിക ചര്‍ച്ചയുണ്ടാകും. പ്രതിപക്ഷത്തിന്റെ രണ്ടാമത്തെ യോഗമാണ് ബംഗളൂരുവിലേത്. പട്നയിലായിരുന്നു ആദ്യയോഗം. ഏക സിവില്‍ കോഡ്, എന്‍സിപിയിലെ പിളര്‍പ്പ് എന്നീ വിഷയങ്ങളില്‍ എടുക്കേണ്ട നിലപാടില്‍ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് മൂന്ന് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ഒരു പൊതു അജണ്ടയോടെ പ്രവര്‍ത്തിക്കേണ്ടതെങ്ങനെ എന്നതിലാകും ചര്‍ച്ചകളില്‍ ഊന്നല്‍ നല്‍കുക. കോണ്‍ഗ്രസിനും എഎപിക്കും പുറമെ…
Read Moreസൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ! വീഡിയോ കോളിലെ മുഖം കണ്ട് സുഹൃത്ത് ആണെന്ന് തെറ്റിദ്ധരിച്ചാല്‍ പണിപാളും; എഐ കളികള്‍ ഇങ്ങനെ…
കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയത് അതിവിദഗ്ധമായി. കേരളത്തിൽ ആദ്യമായി കോഴിക്കോട്ട് റിപ്പോർട്ട് ചെയ്ത എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സാന്പത്തിക തട്ടിപ്പ് വ്യക്തമാക്കുന്നത് ഇനിയുള്ള നാളുകളിൽ അതീവ ശ്രദ്ധവേണമെന്നാണ്. പരിചയക്കാരെന്നു നടിച്ച് ആരെങ്കിലും വീഡിയോ കോളിലൂടെ മുഖം കാണിച്ച് സാന്പത്തിക സഹായം ആവശ്യപ്പെട്ടാൽ ചാടിക്കയറി പണം അയയ്ക്കരുത്. സുഹൃത്തിന്റെ നന്പറിലേക്ക് തിരിച്ചു വിളിച്ച് ശരിക്കും സുഹൃത്തുതന്നെയാണോയെന്ന് ഉറപ്പു വരുത്തണമെന്നാണ് പോലീസ് നൽകുന്ന പ്രധാന നിർദേശം. സംശയകരമായ കോൾ ആണെങ്കിൽ ഉടൻ പോലീസിൽ വിവരം അറിയിക്കുകയും വേണം. ഏറെ ഗുണകരമായ എഐ സാങ്കേതിക വിദ്യയെ ഏതുവിധമൊക്കെ ദുരുപയോഗപ്പെടുത്താൻ കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയാണ് കോഴിക്കോട് നടന്ന അന്പരിപ്പിക്കുന്ന സാന്പത്തിക തട്ടിപ്പ്. കോഴിക്കോട് ചാലപ്പുറം സ്വദേശി പി.എസ്. രാധാകൃഷ്ണനാണ് തട്ടിപ്പിലൂടെ 40,000 രൂപ നഷ്ടമായത്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുഹൃത്തിന്റെ…
Read Moreഅടൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കാമുകനും സുഹൃത്തുക്കളും ! ആറുപേര്‍ പിടിയില്‍
അടൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയായ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസില്‍ ആറുപേര്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കാമുകനെയും ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൂലൈ ആദ്യവാരമാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്തതോടെ പെണ്‍കുട്ടിയുടെ കാമുകന് ഉള്‍പ്പെടെയുള്ള പ്രതികള്‍ നാട്ടില്‍നിന്ന് മുങ്ങിയിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായാണ് ഇവരെ പിടികൂടിയത്. രണ്ടുപ്രതികളെ ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരിയാണ്. ഞായറാഴ്ച വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കാമുകനാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പിന്നീട് കാമുകന് ഇയാളുടെ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയുടെ മൊബൈല്‍നമ്പര്‍ കൈമാറുകയായിരുന്നു. ഇവരുമായി സൗഹൃദത്തിലാകാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് കാമുകന്റെ…
Read Moreജോലി ലഭിക്കാത്തതിന്റെ ആന്തരികസംഘര്‍ഷം വ്യാജരേഖ ചമയ്ക്കുന്നതിലേക്ക് നയിച്ചു ! യുവതി അറസ്റ്റില്‍
വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ ജോലിക്ക് ചേരാന്‍ എത്തിയ യുവതി പിടിയില്‍. എഴുകോണ്‍ ബദാം ജംക്ഷന് രാഖി നിവാസില്‍ ആര്.രാഖിയെയാണ് (25) ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമാണ് യുവതി എത്തിയത്. റവന്യു വകുപ്പില്‍ ജോലി ലഭിച്ചതായുള്ള പിഎസ്സിയുടെ അഡൈ്വസ് മെമ്മോ, കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കാനുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റര്‍ എന്നിവയും ഇവരുടെ കൈവശമുണ്ടായിരുന്നു. രേഖകള്‍ പരിശോധിച്ച താലൂക്ക് ഓഫിസ് അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് രേഖകള്‍ സ്വീകരിക്കാതെ പറഞ്ഞയയ്ക്കുകയായിരുന്നു. കരുനാഗപ്പള്ളി തഹസില്‍ദാര്‍ കലക്ടര്‍ക്കും കരുനാഗപ്പള്ളി പോലീസിലും പരാതി നല്കി. പിന്നീട് രാഖിയും കുടുംബവും കൊല്ലത്തെ പിഎസ്സി റീജനല്‍ ഓഫിസിലെത്തി റാങ്ക് ലിസ്റ്റില്‍ ആദ്യം പേരുണ്ടായിരുന്നെന്നും അഡൈ്വസ് മെമ്മോ തപാലില്‍ ലഭിച്ചെന്നും അവകാശവാദം ഉന്നയിച്ചു. പിഎസ്സി ഉദ്യോഗസ്ഥര്‍ റാങ്ക് ലിസ്റ്റ് തിരുത്തിയ…
Read Moreരമാദേവി കൊലക്കേസ്; ജനാർദനന്റെ അറസ്റ്റ് വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിൽ; ക്രൈംബ്രാഞ്ച് നിഗമനങ്ങള്ക്കെതിരേ രമാദേവിയുടെ ബന്ധുക്കൾ
കോഴഞ്ചേരി: പുല്ലാട് രമാദേവി കൊലക്കേസില്‍ ക്രൈംബ്രാഞ്ച് നിഗമനങ്ങള്ക്കെതിരേ ബന്ധുക്കള്‍. പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം ശാസ്ത്രീയ അന്വേഷണ റിപ്പോര്‍ട്ടുകളെന്ന പേരില്‍ ചില നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ജനാര്ദനന് നായരെ അറസ്റ്റു ചെയ്ത നടപടിക്കെതിരേയാണ് രമാദേവിയുടെ സഹോദരങ്ങള്‍ രംഗത്തെത്തി. യഥാര്‍ഥ കൊലപാതകിയെ ഇപ്പോഴും കണ്ടെത്താനാകാതെ വന്നതോടെ ചില നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ജനാര്ദനന് നായരെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ക്രെംബ്രാഞ്ചിന്റെ അറസ്റ്റ് വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിലെന്നും ഇവര്‍ ആരോപിച്ചു. അന്വേഷണം ജനാര്ദനന് നായരിലേക്ക് എത്തിച്ച മുടിയിഴകളുടെ അധികാരികതയിലും രമാദേവിയുടെ സഹോദരന്മ്മാരായ ഉണ്ണികൃഷ്ണന് നായര്‍, രാധാകൃഷ്ണന് നായര്‍, ഗോപാലകൃഷ്ണന് എന്നിവര്‍ സംശയം പ്രകടിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകാനും എല്ലാം ഒപ്പമുണ്ടായിരുന്ന തങ്ങള്‍ അന്ന് ഈ മുടിയിഴകള്‍ കണ്ടില്ലെന്ന് രമാദേവിയുടെ സഹോദരങ്ങള്‍ പറയുന്നു. സംശയ രോഗമാണ് കൊലപാതക കാരണമെന്ന വാദവും രമാദേവിയുടെ സഹോദരങ്ങള്‍ തള്ളിക്കളഞ്ഞു. വളരെ സ്നേഹത്തോടെയാണ് ഇരുവരും ജീവിച്ചതെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍…
Read Moreഅങ്കമാലിയിലെ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു ! മുന്‍ സുഹൃത്ത് പിടിയില്‍
കൊച്ചി: അങ്കമാലിയിലെ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. മൂക്കന്നൂരിലെ എംഎജിജെ ആശുപത്രിയിലാണ് സംഭവം. ലിജി(40)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ മുന്‍ സുഹൃത്തായ മഹേഷി(42)നെ പോലീസ് പിടികൂടി. ആശുപത്രിയുടെ നാലാം നിലയില്‍ വച്ചായിരുന്നു സംഭവം. രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയതായിരുന്നു ലിജി ആശുപത്രിയില്‍. മഹേഷ് ഇവിടെ എത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ കൈയില്‍ കരുതിയ കത്തിയെടുത്ത് മഹേഷ്, ലിജിയെ കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ലിജി മരിച്ചു. ലിജിയും മഹേഷും നേരത്തെ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അടുത്തിടെ ഇവര്‍ തമ്മില്‍ അകന്നു. ഇതേചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Read Moreശോഭ സുരേന്ദ്രന് മൗനം വെടിയുന്നു; പാര്‍ട്ടി ഒറ്റയാള്‍ പട്ടാളമല്ല; ശോഭയുടെ പ്രസ്താവന ചൂടുപിടിച്ച ചർച്ചയാകുന്നു; ബിജെപിയിൽ പോര് മുറുകും
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടരുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരേ സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് പ്രത്യക്ഷയുദ്ധത്തിലേക്ക്. പാര്‍ട്ടിയില്‍ ഇതുവരെ വലിയ അവഗണന നേരിട്ടിട്ടും മൗനം തുടര്‍ന്ന ശോഭ, തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നേതൃത്വത്തിനെതിരേ രംഗത്തുവന്നിരിക്കുന്നത്. കെ. സുരേന്ദ്രനെ ശക്തമായി ഭാഷയില്‍ വിമര്‍ശിച്ചു കോഴിക്കോട്ട് സംസാരിച്ച ശോഭ തുടര്‍ന്നും ഇതേ രീതിയില്‍തന്നെ മുന്നോട്ടുപോകുമെന്ന സുചനയാണുള്ളത്. പാര്‍ട്ടി പരിപാടികളില്‍നിന്നും അകന്നുനിന്ന ശോഭ ഇന്നലെ സമരവേദിയില്‍ എത്തി. ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ സമരമുഖത്തുള്ള ഹര്‍ഷിനയുടെ സമരപ്പന്തലിലാണ് ശോഭ എത്തിയത്. ശോഭയ്ക്ക് പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പിന്തുണയുണ്ട്. കേന്ദ്രനേതൃത്വം കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റുമെന്ന സൂചനയുണ്ടായിരുന്നതിനാലാണ് ശോഭ ഇതുവരെ മിണ്ടാതിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പുവരെ സുരേന്ദ്രന് തുടരുമെന്നാണു നിലവിലെ സൂചന. ഇതോടെയാണ് ഈ രീതിയില്‍ മുന്നോട്ടുപേകാനാകില്ലെന്ന സൂചന പരസ്യമായി ശോഭ നൽകിയിരിക്കുന്നത്. പാര്‍ട്ടി ഒറ്റയാള്‍…
Read More