സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വി​വാ​ഹവാ​ഗ്ദാ​നം ന​ൽ​കും; തട്ടിപ്പിന് പ്ലാൻ ചെയ്യുന്നത് അമ്മയും മകനും ചേർന്ന്; കോട്ടയം സ്വദേശിക്ക് നഷ്ടപ്പെട്ടത് 10 ലക്ഷം

മാ​വേ​ലി​ക്ക​ര: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ നാ​ൽ​പ്പ​ത്തൊ​ന്നു​കാ​രി​യാ​യ വീ​ട്ട​മ്മ​യും സു​ഹൃ​ത്തും കു​റ​ത്തി​കാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ച​ട​യ​മം​ഗ​ലം, മ​ണ​ല​യം ബി​ന്ദു വി​ലാ​സ​ത്തി​ൽ ബി​ന്ദു(41), ഇ​രി​ങ്ങാ​ല​ക്കു​ട, അ​രി​പ്പാ​ലം പു​ത്തൂ​ർ​വീ​ട്ടി​ൽ റെ​നീ​ഷ് (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മാ​വേ​ലി​ക്ക​ര വാ​ത്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​യി​ൽനി​ന്നും കാ​ർ​ഡി​യോ​ള​ജി എം​ഡി വി​ദ്യാ​ർ​ഥി​നി​യാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കു​ക​യും ശേ​ഷം പ​ഠ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നെ​ന്ന് പ​റ​ഞ്ഞ് അ​ഞ്ചു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ട്ട​യം സ്വ​ദേ​ശി​യി​ൽനി​ന്നും 10 ല​ക്ഷം രൂ​പ​യും ഇ​വ​ർ സ​മാ​ന രീ​തി​യി​ൽ ത​ട്ടി​യെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.മ​റ്റൊ​രു പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കൊ​ല്ലം സൈ​ബ​ർ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ ബി​ന്ദു​വി​നെ​യും സു​ഹൃ​ത്തി​നെ​യും കു​റ​ത്തി​കാ​ട് പോ​ലീ​സ് അ​വി​ടെ​യെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​ൽ ബി​ന്ദു​വി​ന്‍റെ മ​ക​ൻ മി​ഥു​ൻ മോ​ഹ​ൻ പി​ടി​യി​ലാ​കാ​നു​ണ്ട്. ഇ​യാ​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഭ​ർ​ത്താ​വു​മാ​യി അ​ക​ന്ന് ക​ഴി​ഞ്ഞി​രു​ന്ന ബി​ന്ദു മ​ക​നും ഇ​വ​രു​ടെ സു​ഹൃ​ത്തു​മാ​യി ചേ​ർ​ന്ന് സ​മാ​ന രീ​തി​യി​ലു​ള്ള ത​ട്ടി​പ്പു​ക​ൾ ആ​സൂ​ത്ര​ണം…

Read More

പെൺകുഞ്ഞിന് ജന്മം നൽകിയതിൽ ഭ​ര്‍​ത്താ​വ് നിരന്തരം വ​ഴ​ക്കി​ട്ടു; 29 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടി അമ്മ

ചെ​ന്നൈ: ഇനിച്ചിട്ട് ഇരുപത്തിയൊമ്പത് ദി​വ​സം മാ​ത്രമുള്ള പെ​ണ്‍​കു​ഞ്ഞി​നെ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടി അ​മ്മ​. ചെ​ന്നൈ കൊ​ര​ട്ടൂ​ര്‍ സ്വ​ദേ​ശി കു​മ​രേ​ശ​ന്‍റെ(32) ഭാ​ര്യ സം​ഗീ​ത(26) ആ​ണ് നാടിനെ നടുക്കിയ ​ക്രൂ​ര​കൃ​ത്യം ചെ​യ്ത​ത്. കി​രു​മാ​മ്പാ​ക്കം പോ​ലീ​സ് യുവതിയെ അ​റ​സ്റ്റ് ചെ​യ്തു. കു​മ​രേ​ശ​ന്‍റെ ര​ണ്ടാം ഭാ​ര്യ​യാ​ണ് സം​ഗീ​ത. ഇ​യാ​ള്‍ സ്ഥി​രം മ​ദ്യ​പാ​നി​യാ​ണ്. പെ​ണ്‍​കു​ഞ്ഞു​ണ്ടാ​യ​തി​ന് കു​മ​രേ​ശ​ന്‍ വ​ഴ​ക്കി​ടു​ക പ​തി​വാ​യി​രു​ന്നു. ബ​ബി​ത എ​ന്നു പേ​രി​ട്ട കു​ഞ്ഞി​നെ ശ​നിയാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കാ​ണാ​താ​യ​ത്. കു​മ​രേ​ശ​നും സം​ഗീ​ത​യും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യും യു​വ​തി​ കു​ഞ്ഞി​നെ എ​ടു​ത്ത് മൂ​ര്‍​ത്തി​ക്കു​പ്പ​ത്ത് എ​ത്തി മ​ണ​ലി​ല്‍ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഞാ​യ​റാ​ഴ്ച പു​തു​ക്കു​പ്പം ബീ​ച്ചി​ലെ മ​ദ്യ​ശാ​ല​യ്ക്ക് പി​ന്നി​ല്‍ കൈ​ക​ളും കാ​ലു​ക​ളും വെ​ളി​യി​ല്‍ തെ​ളി​ഞ്ഞ നി​ല​യി​ല്‍ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഗീ​ത പി​ടി​യി​ലാ​യ​ത്.

Read More

ഐസ്ക്രീം കഴിച്ച വിദ്യാർഥി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റോ? കട പൂട്ടിച്ചു; വിശ്വസിക്കാനാവാതെ നാട്ടുകാർ

കോ​ഴി​ക്കോ​ട്: വി​ദ്യാ​ര്‍​ഥിയുടെ മ​രണം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ മൂലമെന്ന് സം​ശ​യം. കോ​ഴി​ക്കോ​ട് കോ​റോ​ത്ത് മു​ഹ​മ്മ​ദ​ലി​യു​ടെ മ​ക​ന്‍ അ​ഹ​മ്മ​ദ് ഹ​സ​ന്‍ റി​ഫാ​യി (12) ആ​ണ് മ​രി​ച്ച​ത്. ച​ങ്ങ​രോ​ത്ത് എ​യു​പി സ്‌​കൂ​ളി​ല്‍ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. കു​ട്ടി ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഐ​സ്‌​ക്രീം ക​ഴി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഛര്‍​ദി അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​യെ ക്ലി​നി​ക്കി​ലും പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കൊ​യി​ലാ​ണ്ടി പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ സാ​മ്പി​ള്‍ ഇ​വ​ര്‍ ശേ​ഖ​രി​ച്ചു. ഐ​സ്‌​ക്രീം വി​റ്റ ക​ട താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ച് സീ​ല്‍ ചെ​യ്തു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി അ​റി​യാ​ൻ ക​ഴി​യു.

Read More

സൗഹൃദം, ചാറ്റിംഗ്, പിന്നെ കെണി! നസ്രിയയുടെ കെണിയില്‍ കൂടുതല്‍പേര്‍ ? ഡോക്ടര്‍ക്ക് പോയത്‌ അ​ഞ്ച​ര​ല​ക്ഷം രൂ​പ

കൊ​ച്ചി: ഡോ​ക്ട​റെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി അ​ഞ്ച​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​തി​ക​ൾ കൂ​ടു​ത​ൽ​പേ​രെ കെ​ണി​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​നി ന​സ്രി​യ, ഇ​ടു​ക്കി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​മീ​ൻ എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം അ​ഞ്ചി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ച്ചി​യി​ലെ ഡോ​ക്ട​റു​ടെ അ​ടു​ത്ത് ചി​കി​ത്സ​യ്ക്കാ​യാ​ണ് ന​സ്രി​യ എ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി ഡോ​ക്ട​റു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചു. സൗ​ഹൃ​ദ​ത്തി​ലാ​യ ഇ​രു​വ​രും ചാ​റ്റിം​ഗ് തു​ട​ർ​ന്നു. ഇ​തി​നി​ടെ ത​ന്‍റെ ചി​കി​ത്സ​യു​ടെ ആ​വ​ശ്യ​ത്തി​നെ​ന്ന് പ​റ​ഞ്ഞ് യു​വ​തി ഡോ​ക്ട​റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ഈ ​സ​മ​യ​ത്ത് ര​ണ്ടാം പ്ര​തി​യാ​യ അ​മീ​നും ഇ​വി​ടെ​യെ​ത്തി. ഇ​യാ​ൾ ഇ​രു​വ​രു​ടെ​യും സ്വ​കാ​ര്യ​ചി​ത്ര​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി. ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി 45,000 രൂ​പ ഡോ​ക്ട​റി​ൽ​നി​ന്ന് ഗൂ​ഗി​ൾ​പേ വ​ഴി കൈ​ക്ക​ലാ​ക്കി. ഡോ​ക്ട​ർ വ​ന്ന…

Read More

ഷാ​റൂ​ഖ് സെ​യ്ഫി തീ​വ്ര മൗ​ലി​ക​വാ​ദി, അ​ക്ര​മം ന​ട​ത്തി​യ​ത് കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ! എ​ഡി​ജി​പി

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി തീ​വ്ര മൗ​ലി​ക​വാ​ദി​യെ​ന്ന് എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​ര്‍. സാ​ക്കി​ര്‍ നാ​യ്ക്ക്, ഇ​സ്രാ​ര്‍ അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ ആ​ളു​ക​ളു​ടെ വീ​ഡി​യോ​ക​ള്‍ പ്ര​തി നി​ര​ന്ത​രം കാ​ണാ​റു​ണ്ടാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷാ​റൂ​ഖ് ത​ന്നെ​യാ​ണ് കു​റ്റ​കൃ​ത്യം ചെ​യ്ത​തെ​ന്ന് ഇ​തു​വ​രെ​യു​ള​ള അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. അ​ക്ര​മം ന​ട​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​​യാ​ണ് പ്ര​തി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. പ്ര​തി​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി​യ​ത് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. പ്ര​തി​ക്ക് ഏ​തെ​ങ്കി​ലും സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​ക്കെ​തി​രെ​യു​ള്ള ശാ​സ്ത്രീ​യ​​മാ​യ എ​ല്ലാ തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ഷാ​റൂ​ഖ് നാ​ഷ​ണ​ല്‍ ഓ​പ്പ​ണ്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ച്ച ആ​ളാ​ണ്. പ്ല​സ് ടു ​വി​ദ്യാ​ഭ്യാ​സം നേ​ടി​യി​ട്ടു​ണ്ടെ​ന്നും എ​ഡി​ജി​പി പ​റ​ഞ്ഞു.

Read More

ട്രെ​യി​ന്‍ തീ​വയ്പ്! കേ​ര​ള​ത്തി​നു പു​റ​ത്ത് ആ​സൂ​ത്ര​ണം ന​ട​ന്നു; ഒ​ടു​വി​ല്‍ എ​ന്‍​ഐ​എ എ​ത്തു​ന്നു

കോ​ഴി​ക്കോ​ട്:​ എ​ലത്തൂ​രി​ലെ ട്രെ​യി​ന്‍ തീ​വ​യ്പ് കേ​സി​ല്‍ പ്ര​തി ഷാ​റൂ​ഖി​നെ​തി​രേ കേ​ര​ള പോ​ലീ​സ് യു​എ​പി​എ ചു​മ​ത്തി​യ​ത് കേ​സി​ല്‍ അ​ന്ത​ര്‍​സം​സ്ഥാ​ന ബ​ന്ധം ബോ​ധ്യ​പ്പെ​ട്ട​തി​നാ​ല്‍. സം​സ്ഥാ​ന​ത്തി​നു പു​റ​ത്ത് വ​ലി​യരീ​തി​യി​ലു​ള്ള ആ​സൂ​ത്ര​ണം ന​ട​ന്നു​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം എ​ത്തി നി​ല്‍​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ തെ​ളി​വെ​ടു​പ്പ് ഇ​ന്ന​ത്തോ​ടെ പോ​ലീ​സ് പൂ​ര്‍​ത്തി​യാ​ക്കും. സം​ഭ​വം ന​ട​ന്ന എ​ല​ത്തൂര്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ഇ​നി തെ​ളി​വെ​ടു​പ്പ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ന്ധ്രാ പ്ര​ദേ​ശി​ലെ തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന പ്ര​തി ഷാ​റൂ​ഖി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നു ല​ഭി​ച്ച സ​ഹാ​യ​ത്തെക്കുറി​ച്ചും ഡ​ല്‍​ഹി​ല്‍നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​മാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. കേ​ര​ള പോ​ലീ​സും കേ​ന്ദ്ര എ​ജ​ന്‍​സി​ക​ളും പ്ര​തി ഷാ​റൂ​ഖി​ന്‍റെ നാ​ടാ​യ ഡ​ല്‍​ഹി​യി​ലെ ഷ​ഹീ​ന്‍​ബാ​ഗ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് യു​എ​പി​എ ചു​മ​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ പ്ര​തി​ക്ക് സ​ഹാ​യം ല​ഭി​ച്ചോ എ​ന്ന കാ​ര്യ​ത്തി​ല്‍ തെ​ളി​വു​ക​ളൊ​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ ഇ​ത​ര​സം​സ്ഥാ​ന​ത്തെ വേ​രു​ക​ള്‍ തേ​ടി ര​ണ്ടു​ദി​വ​സ​ത്തി​ല​ധി​കം തു​ട​ര്‍​ച്ച​യാ​യ…

Read More

അപ്പം വിൽക്കാൻ നല്ലത് വന്ദേഭാരത്..! സിപിഎമ്മിനെ കവിതയിലൂടെ ആക്ഷേപിച്ച് പന്ന്യന്‍റെ മകൻ

കണ്ണൂർ: കെ- റെയില്‍ വരാന്‍ വേണ്ടി വന്ദേഭാരതിനെ എതിര്‍ക്കുന്ന സിപിഎമ്മിന് കവിതയുടെ ഭാഷയില്‍ രാഷ്ട്രീയ മറുപടി നല്‍കി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍റെ മകന്‍ രൂപേഷ് പന്ന്യൻ. കെ റെയില്‍ കാരറ്റ് പോലെ കേരളത്തെ വെട്ടിമുറിക്കുമ്പോള്‍ ഒരു പ്രശ്നവും സൃഷ്ടിക്കാതെ ചീറിപ്പായുന്ന വന്ദേഭാരതിനെ നോക്കി വരട്ടെ ഭാരത് എന്ന് പറയാത്തവര്‍ മലയാളികളല്ല എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ച കവിതയിൽ രൂപേഷ് പറയുന്നത്. വന്ദേഭാരതിനോടുള്ള എതിര്‍പ്പ് സിപിഎം തുടരുമ്പോഴാണ് ഇവരൊന്നും മലയാളികളല്ല എന്ന് മുതിര്‍ന്ന സിപിഐ നേതാവിന്‍റെ മകന്‍ കവിതയിലൂടെ ആക്ഷേപിക്കുന്നത്. കെ റെയിലിനെ സിപിഐ എതിര്‍ക്കുമ്പോള്‍ ആ നിലപാടിനൊപ്പംനിന്നു സിപിഎമ്മിനെ വിമര്‍ശിക്കുകയാണ് കവിതയിലൂടെ. വന്ദേ ഭാരത്.. വരട്ടെ ഭാരത് എന്നാണ് കവിതയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും കവിതയിൽ പരാമർശിക്കുന്നുണ്ട്. അപ്പം വില്‍ക്കണമെങ്കില്‍ വന്ദേഭാരത് പോരാ കെ റെയില്‍തന്നെ വേണമെന്നും വന്ദേഭാരതില്‍ അപ്പം…

Read More

മു​ണ്ട് മാ​ടി​ക്കെ​ട്ടി…​ ടീ ഷ​ർ​ട്ട് ധ​രി​ച്ച് കൈയിൽ ലാ​ത്തി​യു​മാ​യി സി​ഐ ‘സ​ർ…’!! വ​നി​താ പോ​ലീ​സി​ന്‍റെ ദ​യ​നീ​യ വി​ളി; ഏമാന്‍റെ അഴിഞ്ഞാട്ടം കണ്ട് പോ​ലീ​സു​കാ​രും ഞെ​ട്ടി

ത​ല​ശേ​രി: മ​ദ്യ​പി​ച്ചു ല​ക്ക് കെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​ക്ര​മം ന​ട​ത്തി​യ ധ​ർ​മ​ടം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി.​ സ്മി​തേ​ഷി​നെ​തി​രേ കേ​സെ​ടു​ത്തു. സ്റ്റേ​ഷ​നി​ലെ​ത്തി​യ ആ​ളു​ടെ കാ​റ് അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലാ​ണ് സി​ഐ​ക്കെ​തി​രേ കേ​സ്. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്. സി​ഐ സ്മി​തേ​ഷി​നെ സ​ർ​വീ​സി​ൽനി​ന്ന് ഇ​ന്ന​ലെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. മ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത​റി​ഞ്ഞ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ വൃ​ദ്ധ​യാ​യ അ​മ്മ​യ്ക്കും ഒ​പ്പ​മു​ള്ള​വ​ർ​ക്കു​മെ​തി​രേ​യു​മാ​ണ് സി​ഐ​യു​ടെ പ​രാ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. വ​യോ​ധി​ക എ​ത്തി​യ കാ​റി​ന്‍റെ ക്ലാ​സാ​ണ് സി​ഐ ലാ​ത്തി കൊ​ണ്ട് അ​ടി​ച്ചു ത​ക​ർ​ത്ത​ത്. വി​ഷു ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച രാ​ത്രി 11.30 നാ​ണ് ധ​ർ​മ​ടം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മു​റ്റ​ത്ത് നാ​ട​കീ​യ​മാ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങ​റി​യ​ത്. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് ധ​ർ​മ​ടം ചാ​ത്തോ​ട​ത്ത് വ​ച്ച് എ​സ്ഐ രാ​ഗേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മ​മ്പ​റം കീ​ഴ​ത്തൂ​രി​ലെ ബി​ന്ദു നി​വാ​സി​ല്‍ കെ.​ സു​നി​ൽ കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് ധ​ർ​മ​ടം പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, എ​ട​ക്കാ​ടു​ള്ള ഭാ​ര്യ…

Read More

ബു​ർ​ഖ​യും പ​ർ​ദ്ദ​യും ധരി​ച്ചെത്തി ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ദേ​ശീ​യ ചാ​മ്പ്യ​നെ​യ​ട​ക്കം തോ​ൽ​പ്പി​ച്ച്‌ വി​ദ്യാ​ർ​ഥി; ഒടുവില്‍…

നെ​യ്റോ​ബി: ബു​ർ​ഖ​യും പ​ർ​ദ്ദ​യും ധരി​ച്ചെത്തി ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ദേ​ശീ​യ ചാ​മ്പ്യ​നെ​യ​ട​ക്കം തോ​ൽ​പ്പി​ച്ച വി​ദ്യാ​ർ​ഥി പി​ടി​യി​ൽ. സ്റ്റാ​ൻ​ലി ഒ​മോ​ണ്ടി​യെ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് പി​ടി​യി​ലാ​യ​ത്. വ​നി​താ താ​രം ച​മ​ഞ്ഞ് ഓ​പ്പ​ൺ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ച്ചാ​ണ് വി​ദ്യാ​ർ​ഥി 42,000 ഡോ​ള​ർ (ഏ​ക​ദേ​ശം 34 ല​ക്ഷം രൂ​പ) നേ​ടി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ലി​സെന്‍റ് അ​വോ​ർ എ​ന്ന പേ​രി​ലാ​ണ് ഇ​യാ​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം റൗ​ണ്ട് വ​രെ ഇ​യാ​ൾ ഒ​ന്നും സം​സാ​രി​ച്ചി​ല്ലെ​ന്നും സ്ത്രീ​ക​ൾ ഹി​ജാ​ബ് ധ​രി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ് എ​ന്ന​തി​നാ​ൽ ആ​ദ്യം സം​ശ​യം തോ​ന്നി​യി​ല്ലെ​ന്നും ചെ​സ് കെ​നി​യ പ്ര​സി​ഡ​ന്‍റ് ബെ​ർ​ണാ​ഡ് വ​ഞ്ജാ​ല പ​റ​ഞ്ഞു.

Read More

വ​ന്ദേ​ഭാ​ര​ത് ട്ര​യ​ല്‍​ റ​ണ്‍! ട്രെ​യി​ന്‍ എ​റ​ണാ​കു​ളത്തെത്തിയത് മൂ​ന്ന് മ​ണി​ക്കൂ​ര്‍ 18 മി​നി​റ്റുകൊണ്ട്

കൊ​ച്ചി: ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തു​ന്ന വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​രം സ്‌​റ്റേ​ഷ​നി​ല്‍​നി​ന്നും ക​ണ്ണൂ​രി​ലേ​ക്കാ​ണ് ട്രെ​യി​ന്‍ യാ​ത്ര തി​രി​ച്ച​ത്. പു​ല​ര്‍​ച്ചെ 5.10ന് ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​ന്‍ 8.28നാ​ണ് എ​റ​ണാ​കു​ള​ത്തെ​ത്തി​യ​ത്. കോ​ട്ട​യം സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യ ട്രെ​യി​ന്‍ 7.30നാ​ണ് ഇ​വി​ടെ​നി​ന്ന് വീ​ണ്ടും യാ​ത്ര​യാ​രം​ഭി​ച്ച​ത്. മൂ​ന്ന് മ​ണി​ക്കൂ​ര്‍ 18 മി​നി​റ്റാ​ണ് ട്രെ​യി​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തെ​ത്താ​ന്‍ എ​ടു​ത്ത സ​മ​യം. കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ ട്രെ​യി​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​നാ​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സ് എ​ടു​ക്കു​ന്ന അ​തേ സ​മ​യം​കൊ​ണ്ടാ​ണ് വ​ന്ദേ​ഭാ​ര​ത് എ​റ​ണാ​കു​ളം വ​രെ ഓ​ടി​യെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ആ​ല​പ്പു​ഴ വ​ഴി വ​രു​ന്ന ജ​നാ​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സ് മൂ​ന്ന് മ​ണി​ക്കൂ​ര്‍ 20 മി​നി​റ്റു​കൊ​ണ്ടാ​ണ് സാ​ധാ​ര​ണ എ​റ​ണാ​കു​ള​ത്തെ​ത്തു​ക.

Read More