ഹരിപ്പാട്: വേനലായതോടെ പള്ളിപ്പാട് പഞ്ചായത്തിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും വ്യാപകമായി നികത്തുന്നതായി പരാതി. അനധികൃതമായി നെൽവയലുകൾ നികത്താൻ ഗ്രാവലുമായി എത്തിയ ലോറികൾ എഐവൈഎഫിന്റെ നേതൃത്വത്തിൽ തടഞ്ഞു പ്രതിഷേധിച്ചു. പറയങ്കേരി പാലത്തിന് ഇരുവശം, കുരീക്കാട് ജംഗ്ഷന് തെക്ക്, നാലുകെട്ടും കവല, കുരീത്ര റോഡിനു സമീപം, കൊളാച്ചിറ പാലത്തിന് തെക്ക്, അരയാകുളങ്ങര ക്ഷേത്രത്തിനു സമീപം, ആഞ്ഞിലിമൂട് പാലത്തിന് ഇരുവശം, കൊങ്ങിനേത്ത് സ്കൂളിന്റെ വടക്കുവശം എന്നീ ഭാഗങ്ങളിലെ നെൽവയലുകൾ വ്യാപകമായി നികത്തപ്പെടുകയാണ്. രാത്രികാലങ്ങളിൽ നൂറുകണക്കിനു ലോറികളിൽ ഗ്രാവലും കെട്ടിടാവശിഷ്ടങ്ങളും എത്തിച്ചാണ് ഒരു പ്രദേശം മുഴുവൻ നികത്തുന്നത്. നേരം വെളുക്കുമ്പോഴേക്കും ഏക്കർ കണക്കിനു നെൽപ്പാടങ്ങൾ കരയായി മാറുന്ന സ്ഥിതിയാണെന്നു നാട്ടുകാർ പറയുന്നത്. നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്.അനധികൃതമായി നികത്തുന്നത് പരാതിപ്പെട്ടാൽ പരാതിപ്പെടുന്നവരുടെ പേരും വിലാസവും ചില ജീവനക്കാർതന്നെ ഭൂമാഫിയ സംഘത്തിനു കൈമാറുകയാണെന്നും ഗുണ്ടാ സംഘങ്ങൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. എഐവൈഎഫ്…
Read MoreCategory: Top News
നിറപുഞ്ചിരിയോടെ… അമ്മ ഉപേക്ഷിച്ച കുഞ്ഞിന് മുലപ്പാലിന്റെ മധുരം നൽകി ആരോഗ്യവാനാക്കി കോട്ടയം മെഡിക്കൽ കോളജ്; കുഞ്ഞിന് തണലായി സർക്കാരും
ഗാന്ധിനഗർ: പ്രസവശേഷം ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ പത്തനംതിട്ട ഓമല്ലൂരിലെ ശിശുസംരക്ഷണ കേന്ദ്രം ഏറ്റെടുത്തു. സിഡബ്ലുസി നിർദേശപ്രകാരമാണ് സർക്കാർ ശിശു സംരക്ഷണ കേന്ദ്രം ഏറ്റെടുത്തത്. പ്രസവശേഷം മാതാവ് ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ചെങ്ങന്നൂർ പോലീസാണ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ 15 ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്ന നവജാതശിശുവിനെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. രാവിലെ 11ന് ആശുപത്രി സൂപ്രണ്ടും ചികിത്സയ്ക്കു നേതൃത്വം കൊടുക്കുകയും ചെയ്ത ഡോ.കെ.പി. ജയപ്രകാശ് കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പു വരുത്തിയ ശേഷം ഡിസ്ചാർജ് ചെയ്യുകയായിരുന്നു. തുടർന്ന് ഉച്ചകഴിഞ്ഞ് 2.50ന് പത്തനംതിട്ടയിൽനിന്നു കേരള ശിശുക്ഷേമ വകുപ്പിന്റെ വാഹനം എത്തി. കുട്ടിയെ ആശുപത്രിയിൽ പരിചരിച്ചിരുന്ന ഓമല്ലൂരിലെ ശിശു സംരക്ഷണ കേന്ദ്രത്തിലെ രണ്ടു വനിതാ ജീവനക്കാരുടെ നേതൃത്വത്തിൽ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോകുകയായിരുന്നു. 1.300 ഗ്രാം തൂക്കമുണ്ടായിരുന്ന നവജാത ശിശുവിന് ഇപ്പോൾ1.420 ഗ്രാം തൂക്കമുണ്ട്.…
Read Moreഎഐ കാമറകൾ ഇന്ന് മിഴി തുറക്കും ; ഗതാഗത നിയമലംഘനത്തിന് പിഴ ഇന്നുമുതൽ ; ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴയിൽ നിന്ന് ഇളവ്
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന എഐ കാമറകൾ ഇന്ന് സംസ്ഥാനത്തൊട്ടാകെ മിഴി തുറക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 3.30ന് ഉദ്ഘാടനം ചെയ്യും. 726 എഐ കാമറകളിലൂടെയാണ് ഇനി ഗതാഗത നിയമലംഘനത്തിനുള്ള പിഴ ഈടാക്കുക. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാകും പിഴയിൽ നിന്നും ഇളവുണ്ടാവുക. സംസ്ഥാനത്ത് ആദ്യമായാണ് നിർമിത ബുദ്ധി കാമറകള്‍ വഴി നിയമലംഘനം പിടികൂടി പിഴയീടാക്കുന്നത്. നഗര-ഗ്രാമ വ്യത്യസമില്ലാതെ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്നുപേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും പിഴയുണ്ടാകും. കാറിൽ കൈക്കുഞ്ഞുങ്ങളെ പിൻസീറ്റിൽ മുതിർന്നവർക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണം. ഒരു കാമറയിൽ നിയമലംഘനം കണ്ടെത്തുന്ന വാഹനത്തിനും വ്യക്തിക്കും തുടർന്നുള്ള കാമറകളിൽ ഓരോ തവണ പതിയുമ്പോഴും അതേ കുറ്റത്തിനു പിഴ വരും. അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക ഈടാക്കുന്നത്; 250 രൂപ. അമിതവേഗം, സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതെയുളള യാത്ര,…
Read Moreരണ്ട് മോഡലുകളെ കാട്ടി ചോദിച്ചത് അറുപതിനായിരം രൂപ; കസ്റ്റമർ തനിപോലീസായി; നടി ആരതി മിത്തലിൽ സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിൽ
മുംബൈ: സെക്സ് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് നടിയും കാസ്റ്റിംഗ് ഡയറക്ടറുമായ ആരതി മിത്തലിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ഗോരേഗാവ് മേഖലയിൽ സെക്സ് റാക്കറ്റ് നടത്തിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ദിൻദോഷി സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ് സുതാറിന് ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു അന്വേഷണം. കസ്റ്റമറെന്ന വ്യാജേന ആരതി മിത്തലിനെ സമീപിച്ച അന്വേഷണ ഉദ്യോഗസ്ഥന് രണ്ടു മോഡലുകളുടെ ഫോട്ടോ ആരതി ഫോണിൽ അയച്ചു നൽകുകയായിരുന്നു. ഇവർക്കായി 60,000 രൂപയും ആവശ്യപ്പെട്ടു.പോലീസ് ഹോട്ടലിൽ എത്തിച്ച രണ്ട് ഡമ്മി കസ്റ്റമർമാർക്കു മുന്നിൽ രണ്ടു മോഡലുകളുമായി ആരതി മിത്തൽ എത്തുകയായിരുന്നു. പെൺകുട്ടികളെ കടത്തിക്കൊണ്ടു പോയി എന്നടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ആരതിയെ അറസ്റ്റ് ചെയ്തത്. കേസന്വേഷണം മുംബൈ ക്രൈം ബ്രാഞ്ച് യൂണിറ്റ് 11 ന് നൽകി. ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ ആരതി മുംബൈയിൽ കാസ്റ്റിംഗ് ഡയറക്ടറായാണ് പ്രവർത്തിച്ചുവന്നത്. സോഷ്യൽ മിഡിയയിലും മറ്റും ഒരു ലക്ഷത്തോളം ഫോളോവേഴ്സാണ് ആരതിക്കുള്ളത്.
Read Moreഗര്‍ഭിണികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം ! കുട്ടികളെ ഒരു കാരണവശാലും മുമ്പിലിരുത്താന്‍ പാടില്ല; ഇനി നിയമം ലംഘിക്കുന്നവര്‍ പാടുപെടും…
സംസ്ഥാനത്ത് നാളെ മുതല്‍ എഐ കാമറകള്‍ വരുന്നതില്‍ ആശങ്കാകുലരാണ് പല ആളുകളും. എന്നാല്‍ ഈ അവസരത്തില്‍ ആശങ്ക വേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാല്‍ മതിയെന്നും വ്യക്തമാക്കുകയാണ് ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത്. നല്ലൊരു ഗതാഗത സംസ്കാരം വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. കാറിന്റെ മുന്‍വശത്തിരുന്ന് സീറ്റ് ബെല്‍റ്റ് ഇല്ലാതെ ഗര്‍ഭിണികള്‍ യാത്ര നടത്തിയാലും പിഴ ഈടാക്കും. പിറകില്‍ ഉള്ളവര്‍ക്കൊപ്പമായിരിക്കണം കൈക്കുഞ്ഞുങ്ങളെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാനത്ത് ആകെ 726 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകല്‍ എന്നിവ പിടിക്കാന്‍ 675 കാമറകളും സിഗ്നല്‍ ലംഘിച്ച് പോയി കഴിഞ്ഞാല്‍ പിടികൂടാന്‍ 18 കാമറകളാണ് ഉള്ളത്. അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 കാമറകളും അതിവേഗം കണ്ടെത്താന്‍ നാലു കാമറകള്‍ പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി കാമറകള്‍ ഒപ്പിയെടുക്കും. നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളില്‍…
Read Moreപൂജകള്‍ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിച്ച് പൂജാരി; സാജൻ പൂജാരിക്ക് പണികൊടുത്ത് കുട്ടി പൂജാരികൾ..
ചെറുതോണി: പോക്സോ കേസില്‍ ക്ഷേത്രപൂജാരിയെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. മാട്ടുക്കട്ട സ്വദേശി ചേറാടിയില്‍ സാജനെ( 51) യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാഴ്ച മുമ്പ് ഇടുക്കി പോലീസ് സ്റ്റേഷന് പരിധിയിലെ ക്ഷേത്രത്തില്‍ പൂജാരിയായി എത്തിയ സാജന് ഇതേ ക്ഷേത്രത്തില്‍ പൂജകള്‍ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. സാജന് കുട്ടികളെ മെബൈല്‍ ഫോണില്‍ അശ്ലീല വിഡിയോകള്‍ കാണിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്തതായി കുട്ടികളുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു. സാജന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ കുട്ടികള്‍ വീടുകളിലേക്ക് മടങ്ങുകയും ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഇടുക്കി പോലീസില്‍ പരാതി നല്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreജീവനുവേണ്ടിയുള്ള പോലീസുകാരുടെ ഓട്ടം വെറുതേയായില്ല; ബക്കറ്റിലുപേക്ഷിച്ച കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തു; ഇന്ന് ആശുപത്രി വിടും
ഗാന്ധിനഗർ: പ്രസവശേഷം ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്ന് ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് അറിയിച്ചു. പ്രസവശേഷം മാതാവ് ശുചിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ചിരുന്നു. അമ്മയ്ക്ക് അമിതരക്തസ്രാവമുണ്ടായതിനെ തുടർന്നു ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് യുവതി പ്രസവിച്ചെന്ന് മനസിലാകുന്നത്. പിന്നീട് ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിൽ ശിശു മരണപ്പെട്ടതിനാൽ കുഴിച്ചിട്ടതായി യുവതി പറഞ്ഞു. യുവതിയോടൊപ്പം ആശുപത്രിയിലെത്തിയ മൂത്തമകൻ പറഞ്ഞത് കുട്ടി ശുചിമുറിയിലെ ബക്കറ്റിൽ ഉണ്ടെന്നായിരുന്നു. ഉടൻതന്നെ ആശുപത്രി അധികൃതർ പോലീസിനെയും ചൈൽഡ് വെൽഫയർ കമ്മിറ്റി അധികൃതരേയും അറിയിച്ചു. പോലീസിൽ വിവരം ലഭിച്ച ഉടൻ ചെങ്ങന്നൂർ എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തിൽ പോലീസ് യുവതിയുടെ വീട്ടിലെത്തി എസ്ഐ അഭിലാഷ് ബക്കറ്റിലുള്ള കുഞ്ഞുമായി ഓടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ നാലിനായിരുന്നു സംഭവം. ആശുപത്രിയിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം നവജാത ശിശുവുമായി…
Read Moreനയന സൂര്യന്റെ മരണം കൊലപാതകമല്ല; മരണകാരണം മയോകാര്‍ഡിയല്‍ ഇന്‍ഫാർക്ഷനെന്ന് മെഡിക്കൽ ബോർഡ്; എന്താണ് മയോകാർഡിയൽ
തിരുവനന്തപുരം: യുവ ചലച്ചിത്ര സംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന പ്രാഥമിക വിലയിരുത്തലുമായി മെഡിക്കൽ ബോർഡ്. മയോകാര്‍ഡിയല്‍ ഇന്‍ഫാർക്ഷൻ മൂലമാണ് നയന മരണപ്പെട്ടതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചേർന്ന മെഡിക്കല്‍ ബോർഡ് യോഗം കണ്ടെത്തി. സമാനമായ അവസ്ഥായാണ് മയോകാര്‍ഡിയല്‍ ഇന്ഫാർക്ഷനെന്നും രണ്ട് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം എടുത്താകാം മരണം സംഭവിച്ചതെന്നും ബോർഡ് വ്യക്തമാക്കി. നയന മരിച്ചുകിടന്ന മുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നതായി അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു. ബന്ധപ്പെടാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടതിനാൽ നയനയുടെ മുറിയുടെ വാതിൽ തള്ളി തുറന്ന് അകത്ത് കയറിയെന്നായിരുന്നു സുഹൃത്തുക്കൾ അറിയിച്ചത്. സാക്ഷികളുടെ സാനിധ്യത്തിൽ അതേ മുറിയുടെ വാതിൽ വീണ്ടും തളളി തുറന്ന് നടത്തിയ പരിശോധനയിൽ ഈ വാദം സ്ഥിരീകരിച്ചു. മറ്റൊരാളുടെ സാന്നിധ്യം മുറിയിൽ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും നയനയുടെ ശരീരത്തിലേറ്റ പരിക്കുകൾ മരണകാരണമായി എന്ന വാദം ശരിയല്ലെന്നും ബോർഡ് അറിയിച്ചു. കഴുത്തിനും…
Read Moreപോലീസുകാരന്റെ മോഹന വാഗ്ദാനത്തിൽ യുവതി വീണു; വിവാഹ മോചിതയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; അനസ് നാസറിനെ വിലങ്ങണിയിച്ച് പോലീസ്
തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇടുക്കി എആർ ക്യാംപിലെ ഉദ്യോഗസ്ഥനായ കോതമംഗലം സ്വദേശി അനസ് നാസർ (39) ആണ് അറസ്റ്റിലായത്. പാവറട്ടി സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് നാസറിനെതിരായ നടപടി. പുനർവിവാഹത്തിന് ഓൺലൈൻ സൈറ്റിൽ പരസ്യം നൽകിയ യുവതിയുമായി പരിചയപ്പെട്ട ഇയാൾ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ആരോപണം. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽനിന്ന് ഇയാൾ പിന്മാറിയതോടെയാണ് യുവതി പരാതി നൽകിയത്.
Read Moreകൊച്ചി വിമാനത്താവളം വഴി വിദേശ പാഴ്സൽ കള്ളക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; വിശദമായ അന്വേഷണത്തിന് ഡിആർഐ; പുറത്ത് വരുന്ന വിവരം ഞെട്ടിക്കുന്നത്
കൊച്ചി : കൊച്ചി വിമാനത്താവളം വഴിയുള്ള വിദേശ പാഴ്സൽ കള്ളക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഡയക്ടറേറ്റ് ഓഫ് റവന്യു ഇൻലിജൻസ് (ഡിആർഐ). കൊച്ചിൻ ഫോറിൻ പോസ്റ്റോഫിസിലെ സൂപ്രണ്ട് അഷുതോഷാണ് ഡിആർഐയുടെ പിടിയിലായത്. ഒരാഴ്ച മുന്‍പ് മലപ്പുറം മുന്നിയൂരിൽനിന്ന് 6.3 കിലോ സ്വർണവുമായി ആറ് പേർ അറസ്റ്റിലായിരുന്നു. കൊച്ചിയിൽനിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാഴ്സലുകളിലായിരുന്നു സ്വർണം. സ്വർണക്കടത്തിന്റെ സൂത്രധാരൻ ഷിഹാബിൽനിന്നാണ് കൂട്ടാളിയായ അഷുതോഷിനെക്കുറിച്ച് ഡിആർഐക്ക് വിവരം ലഭിച്ചത്. ഫോറിൻ പോസ്റ്റോഫീസിലെത്തുന്ന പാഴ്സലുകൾ ക്ലിയറൻസ് നൽകുന്ന ചുമതലയാണ് അഷുതോഷിന്. വിദേശത്തുനിന്നയയ്ക്കുന്ന സ്വർണം അടങ്ങിയ പാഴ്സലുകളുടെ വിവരങ്ങൾ സംഘം അഷുതോഷിനു കൈമാറും. ഇതു മറ്റുദ്യോഗസ്ഥർ അറിയാതെ അഷിതോഷ് സുരക്ഷിതമായി ക്ലിയറൻസ് നൽകി അയയ്ക്കും. കള്ളക്കടത്തു സംഘവുമായി അഷുതോഷിനുള്ള ബന്ധത്തിന്റെ തെളിവുകളും ഡിആർഐ ശേഖരിച്ചു. നേരത്തെയും സമാനമായ രീതിയിൽ പാഴ്സൽ വഴി സ്വർണം കടത്തിയതായും ഡിആർഐക്കു സംശയമുണ്ട്.…
Read More