പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി സ്വദേശി ടിഞ്ചു മൈക്കിളിന്റെ മരണം ക്രൈംബ്രാഞ്ച് ഫോറൻസിക് അന്വേഷണത്തിലൂടെ നടത്തിയ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ടിഞ്ചുവിന്റെ കാമുകനുമായുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് കേസിന്റെ ആദ്യഘട്ടത്തിൽ കണ്ടെത്തിയെങ്കിലും പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ സംഭവങ്ങൾ പുറംലോകമറിഞ്ഞത്. തുടർന്ന് യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്തു. ‘ലാസ്റ്റ് സീൻ തിയറി’യിലൂടെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണമാണ് ഒരു പക്ഷേ നിരപരാധിയായ ഒരാളെ കുറ്റവാളിയായി ചിത്രീകരിച്ചു ജീവിതകാലം മുഴുവൻ ജയിലിലടക്കേണ്ട കേസിൽ നിർണായകമായത്. 2019 ഡിസംബർ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയാങ്കലിൽ ടിജിൻ ജോസഫിന്റെ വീട്ടിൽ ഇരുപത്താറുകാരിയായ നഴ്സ് ടിഞ്ചു മൈക്കിളിനെ തൂ,ങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് ആദ്യം എഴുതിത്തള്ളിയ കേസ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുകയും കാമുകൻ ടിജിൻ ജോസഫിനെ പ്രതിയാക്കുകയും ചെയ്തു. ശരീരമാസകലം മുറിവേറ്റ നിലയിലാണ് ടിഞ്ചുവിനെ കണ്ടെത്തിയത്.…
Read MoreCategory: Top News
കോഴിക്കോട്ട് ജീവനൊടുക്കാൻ റഷ്യൻ യുവതിയുടെ ശ്രമം! ഇവര്‍ താമസിച്ചിരുന്നത് മലയാളിയായ ആൺസുഹൃത്തിനൊപ്പം; കാരണം…
കോഴിക്കോട്: കൂരാച്ചുണ്ടിൽ മലയാളിയായ ആൺസുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്ന റഷ്യൻ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയ യുവതിയുടെ ആരോഗ്യനില ഗുരുതരമാണ്. കാളങ്ങാലിയിലെ വസതിയിൽ സുഹൃത്തിനൊപ്പം വസിക്കുകയായിരുന്ന യുവതി ഇന്നലെയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സുഹൃത്തിന്റെ പക്കൽ നിന്നുള്ള മാനസികപീഡനം മൂലമാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് അഭ്യൂഹമുണ്ട്. കോഴിക്കോട് സ്വദേശിയുമായി സാമൂഹ്യമാധ്യമങ്ങളിലുടെ പരിചയം സ്ഥാപിച്ച യുവതി, മൂന്ന് മാസം മുമ്പാണ് ഇയാളെ തേടി കേരളത്തിലെത്തിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Read Moreവിദേശത്തുനിന്ന് എത്തിയ വീട്ടമ്മയുമായി കാമുകൻ നടുറോഡിൽ ഏറ്റുമുട്ടി; ഭർത്താവു മരിച്ച യുവതിയിൽനിന്ന് യുവാവ് തട്ടിയെടുത്തത് ലക്ഷങ്ങൾ
പെരുവ: വിദേശത്തവച്ച് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടു നാട്ടിലെത്തിയ വീട്ടമ്മ എയര്‍പോര്‍ട്ടില്‍നിന്നു നേരെ കാമുകനെത്തേടിയെത്തി. കാമുകന് സ്വീകരിക്കാതെ വന്നതോടെ ഇരുവരും തമ്മില്‍ നടുറോഡില്‍ അടിപിടിയായി. ചേര്‍ത്തല സ്വദേശിയും രണ്ട് മക്കളുടെ മാതാവുമായ വീട്ടമ്മ ബുധനാഴ്ച ഉച്ചയോടെയാണു വിദേശത്തുനിന്ന് നെടുമ്പാശേരിയില്‍ എത്തിയത്. അവിടെനിന്ന് പെരുവ മൂര്ക്കാട്ടുപടിയിലുള്ള യുവാവിന്റെ വീട്ടിലെത്തുകയായിരുന്നു. കാരിക്കോട് കയ്യൂരിക്കല്‍ ജംഗ്ഷനില്‍ വച്ചാണു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കയ്യാങ്കളിയില്‍ എത്തുകയും ചെയ്തത്. നാട്ടുകാര്‍ ഇടപെട്ടതോടെ വെള്ളൂര്‍ പോലീസ് സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. മാസങ്ങളായി തുടങ്ങിയ ഫേസ്ബുക്ക് പ്രണയത്തിനിടയില്‍ വീട്ടമ്മയോടു യുവാവ് വന്‍ തുകയും കൈപ്പറ്റിയിരുന്നു.സ്റ്റേഷനിൽവച്ചു യുവാവിനെക്കുറിച്ചു കൂടുതൽ മനസിലാക്കിയ വീട്ടമ്മ താന്‍ നല്കിയ പണം കിട്ടിയാല്‍ മതിയെന്നും ബന്ധത്തില്‍നിന്നു പിന്മാറുകയാണെന്നും അറിയിച്ചു. വീട്ടമ്മയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചുപോയിരുന്നു. പന്ത്രണ്ടും പത്തും വയസ് പ്രായമായ രണ്ട് പെണ്‍കുട്ടികളുണ്ട് അവർക്ക്. യുവാവിന്റെ പിതാവ് മരത്തില്‍നിന്നു വീണു മെഡിക്കല്‍ കോളജില്‍…
Read Moreപ്രാര്‍ഥനയോടെ ലോകം! നടൻ ഇന്നസെന്റിന്റെ നില അതീവ ഗുരുതരം; ജീവൻ നിലനിൽക്കുന്നത് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ…
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടൻ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിൽക്കുന്നത്. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.
Read Moreകോവിഡ് നിയന്ത്രണങ്ങൾ തിരികെ വരുമോ? രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; ഒരാഴ്ചത്തെ സ്ഥിതി വിലയിരുത്തിയ ശേഷം തീരുമാനം
ന്യൂഡൽഹി: കോവിഡ് കേസുകൾ രാജ്യത്ത് വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരണോ എന്ന കാര്യവും ചർച്ചയിൽ. ഒരാഴ്ച കഴിഞ്ഞ് ഇതേപ്പറ്റി കേന്ദ്ര സർക്കാർ ആലോചിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒരാഴ്ച കഴിഞ്ഞ് സ്ഥിതി വീണ്ടും വിലയിരുത്തും. തല്കാലം നിലവിലെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. സംസ്ഥാനങ്ങളിലേക്ക് സംഘത്തെ അയയ്ക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. രാജ്യത്തെ കോവിഡ്, എച്ച് 3 എൻ2 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായും കേന്ദ്രസർക്കാർ രണ്ടു ദിവസങ്ങൾക്കു മുൻപ് യോഗം ചേർന്നിരുന്നു. നീരീക്ഷണവും പരിശോധനയും ശക്തമാക്കും. ആവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും പ്രധാനമന്ത്രി നിർദേശം നൽകി. ജനങ്ങൾ മുൻകരുതലും ജാഗ്രത നിർദ്ദേശങ്ങളും പാലിക്കണം. കോവിഡിനൊപ്പം പനി അടക്കം മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പോസ്റ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കർശനമായി നടത്തണം. ആശുപത്രികൾ പ്രതിസന്ധിയെ നേരിടാൻ സജ്ജമെന്ന്…
Read Moreവിദ്യാർഥിയെ പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ പിടിയിൽ; നിരന്തരമായ പീഡനത്തിന് ഇരായായ കുട്ടി ഒടുവിൽ എല്ലാം വിളിച്ചു പറഞ്ഞു; വിഷ്ണു ഇനി അകത്ത് കിടക്കും…
പള്ളിക്കത്തോട്: സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ പതിന്നാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്തത്. പ്രതിയായ ചെറുവള്ളി സ്വദേശി വിഷ്ണു (30) ആണ് പിടിയിലായത്. നിരന്തര പീഡനത്തിന് ഇരയായ കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. വിദേശത്തായിരുന്ന മാതാപിതാക്കൾ കുട്ടിയുടെ പരാതി ചൈൽഡ് ലൈന്‍ ഓൺലൈനായി നൽകി. ചൈൽഡ് ലൈൻ പ്രവർത്തകർ പരാതി അന്വേഷിച്ചശേഷം റിപ്പോർട്ട് പള്ളിക്കത്തോട് പോലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് പള്ളിക്കത്തോട് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഅത്താഴം മുടക്കിയെങ്കിലും തലയെടുപ്പിൽ കേമൻതന്നെ..! ഉയര്‍ന്ന മസ്തകം, നീളമുള്ള തുമ്പിക്കൈ, കൂര്‍ത്തു നീളം കുറഞ്ഞ കൊമ്പുകള്‍;കള്ളക്കൊമ്പന്‍ അരിക്കൊമ്പനായ കഥയിങ്ങനെ…
രാജകുമാരി: ആക്രമണകാരിയായ അരിക്കൊമ്പനെതിരേ നാട്ടിലെ വലിയ പ്രതിഷേധവും തളയ്ക്കാനായി കോടനാട്ട് കൂടൊരുങ്ങിയതൊന്നും അരിക്കൊമ്പന് അറിയില്ല. നാട്ടില്‍ പരിഭ്രാന്തി പരത്തി വിലസുകയാണ് കാട്ടുകൊമ്പന്. ആക്രമണത്തില്‍ മാത്രമല്ല തലയെടുപ്പിലും അരിക്കൊമ്പന് ഇടുക്കിയില്‍ ഒന്നാമനാണ്. ഉയര്‍ന്ന മസ്തകം, നീളമുള്ള തുമ്പിക്കൈ നിലത്ത് വച്ചാല്‍ ഒരടിയിലധികം നിവര്ന്നുകിടക്കും. മറ്റാനകളില്നിന്നു വ്യത്യസ്തമായ കൂര്‍ത്തു നീളം കുറഞ്ഞ കൊമ്പുകള്‍. മസ്തകമുയര്ത്തിയുള്ള നില്പ്പില് ഇവനോടൊപ്പം നില്ക്കാന് ചിന്നക്കനാലില്‍ മറ്റൊരാനയുണ്ടാകില്ല. ആക്രമണകാരിയെങ്കിലും തുമ്പിക്കൈയാട്ടി തലയുയര്‍ത്തിപ്പിടിച്ചുള്ള നടത്തം ആരെയും ആകർഷിക്കുന്നതാണ്. അരിക്കൊമ്പനെന്ന പേരു വന്നതിലും ഒരു കഥയുണ്ട്. ഒന്നല്ല ഒരുപാടു മോഷണങ്ങളുടെ കഥ. ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയില്‍ ആദിവാസി കുടുംബങ്ങളെ കുടിയിരുത്തിയതിനുശേഷം ആളില്ലാത്ത ഷെഡുകളില്നിന്നും അരിയും പഞ്ചസാരയും ഉപ്പുമൊക്കെ അപഹരിച്ചാണ് തുടക്കം . ഇവിടെനിന്ന് ഇഷ്ട ഭക്ഷണം ആവശ്യത്തിന് ലഭിക്കാതായതോടെ ഇവന് നാട്ടിലേക്കിറങ്ങി. പിന്നങ്ങോട്ട് വീടുകളുടെ അടുക്കള തകര്‍ത്ത് അരിയകത്താക്കി പല കുടുംബങ്ങളുടേയും അത്താഴം മുടക്കി. ആദ്യം കള്ളക്കൊമ്പന്‍ എന്നൊരു…
Read Moreആ പൊട്ടൽ വെറും വെച്ചുകെട്ട്..! വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൈക്ക് പൊട്ടലില്ല; സര്‍ക്കാരിന് തിരിച്ചടിയായി മെഡിക്കല്‍ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഏഴ് വകുപ്പുകൾ ഇട്ട് പൂട്ടാൻ നോക്കിയ പോലീസുകാർക്ക് പണിയായി. നിയമസഭയിലെ സംഘര്‍ഷത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കാരിന് തിരിച്ചടി. വാച്ച് ആന്‍ഡ് വാര്‍ഡ് അംഗത്തിന്റെ കൈക്ക് പൊട്ടലില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.പൊട്ടല്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് രണ്ട് വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തെ ഏഴ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തത്. ഏഴ് വകുപ്പുകളാണ് എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇതില്‍ മൂന്നെണ്ണം ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമായിരുന്നു. ഡോക്ടര്‍മാരുമായി സംസാരിച്ചശേഷം ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കാനാണ് പോലീസ് ആലോചിക്കുന്നത്.
Read Moreകട്ടപ്പനയിലെ അധ്യാപികയുടെ കൊല ആസൂത്രിതമെന്ന് സൂചന! പോലീസ് നിഗമനം ഇങ്ങനെ…
കാഞ്ചിയാര്‍ പേഴുംകണ്ടത്ത് യുവ അധ്യാപിക കൊല്ലപ്പെട്ടത് തലയ്ക്കേറ്റ ക്ഷതം കാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക സൂചന. പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ. വത്സമ്മ (അനുമോള്‍-27)യെയാണ് ചൊവ്വാഴ്ച്ച വീടിനുള്ളിലെ കിടപ്പറയില്‍ കട്ടിലിനടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയെന്ന് കരുതുന്ന ഭര്‍ത്താവ് ബിജേഷ് ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റിയിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. അഴുകി തുടങ്ങിയതിനാല്‍ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്താനായിട്ടില്ലായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതത്തെ തുടര്‍ന്ന് രക്ത സ്രാവം ഉണ്ടായതായിട്ടാണ് നിഗമനമെന്ന് പോലീസ് അറിയിച്ചു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂയെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ അനിമോളുടെ ഭര്‍ത്താവ് ബിജേഷ് തമിഴ്നാട്ടിലേക്ക് കടന്നതായുള്ള സംശയം ബലപ്പെടുന്നുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍…
Read Moreഅനുമോളും വിജേഷും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, പക്ഷേ..! ഭർത്താവിനായി ഊർജിത തെരച്ചിൽ; പോലീസിന്റെ പ്രാഥമിക നിഗമനം ഇങ്ങനെ…
ഇടുക്കി: കട്ടപ്പന കാഞ്ചിയാറില്‍ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് ശാസ്ത്രീയ പരിശോധന ആരംഭിച്ചു. കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ വിജേഷിന്റെ ഭാര്യ പി.ജെ. വത്സമ്മ (അനുമോള്‍ -27 )യുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലാണ് ഇന്നു രാവിലെ മുതല്‍ പോലീസ് ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നത്. അനുമോളുടെ ഭര്‍ത്താവ് വിജേഷിനായി പോലീസ് വ്യാപക തെരച്ചില്‍ നടത്തി വരികയാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം വിജേഷ് കടന്നുകളഞ്ഞെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഞായറാഴ്ച വത്സമ്മയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് വിജേഷും യുവതിയുടെ കുടുംബാംഗങ്ങളും കട്ടപ്പന പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു മുമ്പ് അനുമോള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് വിജേഷ് പാമ്പനാറിലുള്ള ഇവരുടെ മാതാപിതാക്കളെ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടത്തെ വീട്ടില്‍ എത്തിയിരുന്നു. അനുമോളുടെ അമ്മ ഫിലോമിന കിടപ്പുമുറിയില്‍ കയറിയപ്പോള്‍ വിജേഷ്…
Read More