മൊ​ബൈ​ല്‍ ക​ടം വാ​ങ്ങി യൂ​ട്യൂ​ബി​ല്‍ നോ​ക്കി പ​ഠി​ച്ചു ! നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം കൊ​യ്ത് ബീ​ഡി​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​ള്‍…

പ്ര​ത്യേ​കി​ച്ച് ഒ​രു കോ​ച്ചിം​ഗി​നും പോ​കാ​തെ യൂ​ട്യൂ​ബ് വീ​ഡി​യോ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ വി​ജ​യ​തി​ല​ക​മ​ണി​ഞ്ഞ് എം​ബി​ബി​എ​സ് സീ​റ്റ് സ്വ​ന്ത​മാ​ക്കി ബീ​ഡി​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​ള്‍.

തെ​ല​ങ്കാ​ന​യി​ലെ നി​സാ​മാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഹ​രി​ക​യാ​ണ് ജി​വി​ത പ്രാ​രം​ബ്ധ​ത്തി​നി​നി​ട​യി​ലും ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഹ​രി​ക​യ്ക്ക് ആ​റു വ​യ​സു​ള്ള​പ്പോ​ള്‍ പി​താ​വ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു

അ​മ്മ ജോ​ലി​ക്ക് പോ​യാ​ണ് ഹ​രി​ക​യു​ടെ പ​ഠ​ന​വും വീ​ട്ടു​ചെ​ല​വും ന​ട​ത്തി​യി​രു​ന്ന​ത്. നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ വി​ജ​യം നേ​ടി​യ ഹ​രി​ക​യ്ക്ക് സി​ദ്ധി​പ്പേ​ട്ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഡ്മി​ഷ​ന്‍ ല​ഭി​ച്ചു.

നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ല്‍ 40,958-ാം റാ​ങ്കും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ 703-ാം റാ​ങ്കു​മാ​ണ്.

ഒ​രു ഡോ​ക്ട​റാ​കു​ക​യെ​ന്ന​ത് ത​ന്റെ കു​ട്ടി​ക്കാ​ലം മു​ത​ലേ​യു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നെ​ന്ന് ഹ​രി​ക പ​റ​യു​ന്നു. 2020ല്‍ ​താ​ന്‍ നീ​റ്റ് പ​രീ​ക്ഷ​യെ​ഴു​തി​യെ​ങ്കി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വേ​ശ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ മാ​ര്‍​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല.

അ​ടു​ത്ത വ​ര്‍​ഷം പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ഴും അ​തു​ത​ന്നെ​യാ​യി​രു​ന്നു സ്ഥി​തി​യെ​ന്ന് ഹ​രി​ക പ​റ​യു​ന്നു. പി​ന്നീ​ട് ത​ന്റെ ക​സി​ന്റെ കൈ​യി​ല്‍ നി​ന്ന് പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍​വാ​ങ്ങി യൂ​ട്യൂ​ബ് വീ​ഡി​യോ ക​ണ്ട് പ​രീ​ക്ഷ​യ്ക്ക് ത​യ്യാ​റെ​ടു​പ്പ് തു​ട​ങ്ങി. ഫി​സി​ക്സ്, ബ​യോ​ള​ജി, കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യും ക​ണ്ട​തെ​ന്ന് ഹ​രി​ക പ​റ​യു​ന്നു.

ത​നി​ക്ക് ആ​റ് വ​യ​സു​ള്ള​പ്പോ​ള്‍ പി​താ​വ് മ​രി​ച്ചു.​ഏ​റെ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ട്ടാ​ണ് അ​മ്മ ത​ന്റെ​യും സ​ഹോ​ദ​ര​ന്റെ​യും പ​ഠ​നം ന​ട​ത്തി​യ​ത്.

പ​ഠി​ച്ച സ്‌​കൂ​ളി​ലെ പ്രി​ന്‍​സി​പ്പ​ല്‍ ഞ​ങ്ങ​ളോ​ട് ഏ​റെ ദ​യ​യു​ള്ള​വ​നാ​യി​രു​ന്നു. വ​ള​രെ കു​റ​ഞ്ഞ ഫീ​സി​ല്‍ ത​ങ്ങ​ളെ പ​ഠി​ക്കാ​ന്‍ അ​നു​വ​ദി​ച്ചു. ഡോ​ക്ട​റാ​കാ​നു​ള്ള എ​ന്റെ സ്വ​പ്ന​ത്തി​ന് നി​ര​വ​ധി പേ​ര്‍ സ​ഹാ​യി​ച്ച​താ​യും ഹ​രി​ക പ​റ​യു​ന്നു.

Related posts

Leave a Comment