കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വരുംമുൻപേ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച് ബിന്ദു കൃഷ്ണ. കൊല്ലം ഡിസിസി ഓഫീസിന് മുൻപിൽ നിന്നുമാണ് ബിന്ദു കൃഷ്ണയുടെ പ്രചരണം ആരംഭിച്ചത്. വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇടത് ദുർഭരണത്തിനെതിരെയും ഫാസിസ്റ്റ് രാഷ്ട്രീയത്തിന് എതിരെയും പോരാടുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച എംഎൽഎ ഇവിടെ ഇല്ലാതിരുന്നിട്ടും കുറച്ച് വോട്ടിന് തോറ്റ ഞാൻ മുഴുവൻ സമയവും കൂടെയുണ്ടായിരുന്നത് ജനങ്ങൾക്ക് അറിയാം. അവരുടെ കുടുംബാംഗമായി ഇന്നും നാളെയും അവരോടൊപ്പം ഞാനുണ്ടാകും.-ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
Read MoreCategory: Top News
കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിതാവ് പിന്നാലെ ചാടി; ബഹളം കേട്ടെത്തിയ യുവാവ് കുട്ടിയെ രക്ഷിച്ചു; പിതാവിന് ശ്വാസം മുട്ടി ദാരുണാന്ത്യം
പാലക്കാട്: കളിക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മകനെ രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം. വടക്കാഞ്ചേരി മാരാത്തുകുന്ന് ഉന്നതി വാരിയത്ത് വീട്ടില്‍ വിഷ്ണു (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരന് അരുഷ് കിണറ്റിലേക്ക് കാല്‍തെന്നി വീഴുകയായിരുന്നു. മകന് കിണറ്റില്‍ വീണതറിഞ്ഞ വിഷ്ണു ഉടന്‍തന്നെ രക്ഷിക്കാനായി താഴേക്ക് ചാടി. ബഹളം കേട്ടെത്തിയ അയല്‍വാസി വൈശാഖ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. ഇതിനിടെ സ്ഥലത്തെത്തിയ അഗ്നിശമനസേന കുട്ടി സുരക്ഷിതനാണെന്ന് കണ്ട് മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് വിഷ്ണുവിനെ കാണാനില്ലെന്ന വിവരം നാട്ടുകാര്‍ അറിയിക്കുന്നത്. തുടര്‍ന്ന് സേനാംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ കിണറ്റിലെ ചേറില്‍ കുടുങ്ങിയ നിലയില്‍ വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കിണറ്റിനുള്ളിലെ ഓക്സിജന്‍ കുറവും ശ്വാസതടസവുമാണ് അപകടത്തിന്റെ ആക്കം കൂട്ടിയത്. പരിക്കേറ്റ അരുഷ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില…
Read Moreതിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സർജിക്കൽ ഐസിയുവിൽ തീപിടിത്തം; തീ പിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്ന് അധികൃതർ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം. രണ്ടാം നിലയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റി. ഈ ബ്ലോക്കിൽ നിരവധി രോഗികളുണ്ടായിരുന്നുവെന്നാണ് വിവരം. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളെ ഏഴ്, എട്ട് വാർഡുകളിലേക്ക് മാറ്റി. തീ പടരാതിരിക്കാന്‍ ഓക്സിജന്‍ ഓഫ് ചെയ്തു. രോഗികളെ വെന്റിലേറ്ററോട് കൂടി മാറ്റി. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മുഴുവന്‍ രോഗികളെയും മാറ്റിയെന്നും കേടുപാടുകള്‍ വന്ന ചില ഉപകരണങ്ങള്‍ മാത്രമേ മാറ്റാനുള്ളുവെന്നും അധികൃതര്‍ പറഞ്ഞു. തി പിടിത്തത്തെ തുടർന്ന് വലിയ തോതിൽ പുക ഉയർന്നത് നിരവധി പേർക്ക് ശ്വാസതടസം നേരിട്ടു. ഗ്ലാസ് ഡോറുകൾ തകർത്താണ് ഫയർഫോഴ്സ് സംഘവും ആശുപത്രിജീവനക്കാരും രക്ഷാ പ്രവർത്തനം നടത്തിയത്.
Read Moreസ്വന്തം കുഞ്ഞിന് ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം; മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിക്കാൻ യുവതിക്ക് അനുമതി
കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്കി ഹൈക്കോടതി. സ്വന്തം കുഞ്ഞിന് ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം പരിഗണിച്ചാണ് ജസ്റ്റീസ് എം.ബി. സ്നേഹലതയുടെ ഇടക്കാല ഉത്തരവ്. ചിക്കന്‍പോക്സിനെത്തുടര്‍ന്ന് സെറിബ്രല്‍ വീനസ് ത്രോംബോസിസ് (മസ്തിഷ്ക വീക്കം) ബാധിച്ചാണ് ഹര്‍ജിക്കാരിയുടെ ഭര്‍ത്താവിന് മസ്തിഷ്കമരണം സംഭവിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിട്ടുള്ളത്. സ്വന്തം കുഞ്ഞിന് ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം പരിഗണിച്ചാണ് ബീജം ശേഖരിച്ച് ഫ്രീസ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. ബീജം ശേഖരിക്കാനാണ് അനുമതിയെന്നും മറ്റ് അസിസ്റ്റഡ് റീപ്രോഡക്ടീവ് ടെക്നോളജി നടപടികളിലേക്ക് കടക്കാന്‍ പ്രത്യേക അനുമതി വേണമെന്നും കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (എആര്‍ടി) നിയമപ്രകാരം ബീജം ശേഖരിക്കാന്‍ ഭര്‍ത്താവിന്റെ രേഖാമൂലമുള്ള സമ്മതം വാങ്ങാന്‍ കഴിയില്ലെന്നും യുവതി കോടതിയെ അറിയിച്ചു. ഇനി വൈകിയാല്‍ പിതൃത്വത്തിനുള്ള സാധ്യത എന്നേയ്ക്കുമായി നഷ്ടപ്പെടുമെന്നും അറിയിച്ചു.…
Read Moreശബരിമല യുവതി പ്രവേശനം; നിലപാടിനൊപ്പം സീനിയർ അഭിഭാഷകനെയും മാറ്റി ദേവസ്വം ബോർഡ്
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തിലെ നിലപാട് മാറ്റത്തിന് പിന്നാലെ സീനിയർ അഭിഭാഷകനെയും മാറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതി പ്രവേശനത്തെ അനുകൂലിച്ച സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ മാറ്റി. മുമ്പ് യുവതി പ്രവേശനത്തെ എതിർത്ത സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും. പുനഃപരിശോധന ഹർജിയിൽ ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാല കൃഷ്ണന് വേണ്ടി ഹാജരായിരുന്നത് അഭിഷേക് മനു സിംഗ്വി ആയിരുന്നു. അതേസമയം, ശബരിമല യുവതി പ്രവേശന കേസിൽ ഭരണഘടന ബെഞ്ചിന് മുന്നിൽ വാദം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടക്കം കക്ഷികൾക്ക് സുപ്രീംകോടതി സമയം നീട്ടി നൽകി. ചീഫ് ജസ്റ്റിസിന് മുന്നിൽ വാദങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ്…
Read Moreകാമുകൻ 15കാരിയെ ക്രൂരമായി പീഡിപ്പിച്ചു; നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സുഹൃത്തുക്കൾക്കും കാഴ്ചവച്ചു; പീഡനം സഹിക്കാതെ ആത്മഹത്യയ്ക്കു ശ്രമിച്ച് പെൺകുട്ടി
തലശേരി: കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ നഗരത്തിൽ പത്താം ക്ലാസ് വിദ്യാർഥിയായ പതിനഞ്ചുകാരിയെ എട്ടംഗസംഘം പീഡിപ്പിച്ചു. ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചത് ആൺസുഹൃത്താണ്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ ആൺസുഹൃത്ത് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ തന്റെ സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കുകയായിരുന്നു. രണ്ടരമാസം നീണ്ടുനിന്ന പീഡനത്തിനിരയായ പെൺകുട്ടി നഗരമധ്യത്തിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. തെളിവുകൾ ശേഖരിച്ച ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ രാഷ്ട്രദീപികയോട് പറഞ്ഞു. മാളിൽ വച്ച് പരിചയപ്പെട്ട് പ്രണയത്തിലായ 19 കാരനാണ് പെൺകുട്ടിയെ ഉപയോഗിച്ച ശേഷം സുഹൃത്തുക്കൾക്ക് പങ്കുവച്ചത്. മാഹി, കണ്ണൂർ, പയ്യാമ്പലം തുടങ്ങി മൂന്ന് സ്ഥലങ്ങളിൽ വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. ശനിയാഴ്ചയാണ് നഗരമധ്യത്തിൽ കൈ ഞരമ്പ് മുറിച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടി ഡോക്ടർക്ക്…
Read Moreചായ ചോദിച്ചപ്പോൾ കൊടുത്തില്ല: ദേഷ്യം അടക്കാനാകാതെ അമ്മായി അമ്മ മരുമകളെ വെട്ടിക്കൊന്നു; അമ്മ കൺമുന്നിൽ പിടഞ്ഞ് വീഴുന്നത് കണ്ട് സഹിക്കാനാകാതെ മക്കൾ
നിലമ്പൂർ: കരുളായിൽ അമ്മായിയമ്മയുടെ വെട്ടേറ്റ് മരുമകൾ മരിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുളായിചെട്ടികുണ്ടുങ്ങൽ പുളിക്കത്തടത്തിൽ രജിലയാണ് കൊല്ലപ്പെട്ടത്. അമ്മായിയമ്മയായ ശാന്ത വെട്ടുകത്തികൊണ്ട് രജിലയെ വെട്ടുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ രജില എന്ന 30കാരി വീട്ടിൽ വച്ചുതന്നെ മരിച്ചു. രജിലയുടെ കുട്ടികളുടെ മുന്നിൽ വച്ചാണ് ശാന്ത മരുമകളെ വെട്ടിക്കൊന്നത്. കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത്. വെട്ടേറ്റു വീണ രജില കുട്ടികളോടു വെള്ളം ആവശ്യപ്പെട്ടു. കുട്ടികൾ വെള്ളം നൽകുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു. പൂക്കോട്ടുംപാടം പോലീസ് ശാന്തയെ വീട്ടിൽനിന്നു കസ്റ്റഡിയിൽ എടുത്തു. രജിലയുടെ ഭർത്താവ് സുനിൽ രാവിലെ ഓട്ടോറിക്ഷയിൽ ഓട്ടം പോയതായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ സുനിൽ ഓട്ടോ ഡ്രൈവർ കൂടിയാണ്. രാവിലെ ചായ ചോദിച്ചപ്പോൾ ലഭിക്കാത്തതാണ് പ്രകോപനത്തിനു കാരണമെന്നാണ് ശാന്ത പോലീസിന് മൊഴി നൽകിയത്. മൃതദ്ദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പൂക്കോട്ടുംപാടം പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി…
Read Moreആറന്മുള പോലീസിനോടാ കളി… സ്വര്‍ണമാല അപഹരിച്ച് പമ്പാനദിയിലേക്ക് ചാടി; പിന്നാലെ നീന്തി ആറിന് നടുവിൽ വെച്ച് വലയിലാക്കി; കരയ്ക്കെത്തിച്ച് ജയിലിലാക്കി
കോഴഞ്ചേരി: വീട്ടമ്മയുടെ സ്വര്‍ണമാലയും താലിയും പൊട്ടിച്ചെടുത്ത് ഓടുന്നതിനിടെ രക്ഷപ്പെടാനായി പമ്പയാറ്റില്‍ ചാടിയ ആളെ പിന്നാലെ ആറ്റില്‍ ചാടി ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള കുഴിക്കാല കുറുന്താര്‍ കാവിന് മേലേതില്‍ വീട്ടില്‍ രാജേഷ്കുമാര്‍ (36) നെയാണ് ആറന്മുള പോലീസ് സ്റ്റേഷനിലെ കിരണ്‍, ആകേഷ് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ പമ്പയാറ്റില്‍ ചാടി പിടികൂടിയത്. ആറന്മുള വഞ്ചിത്ര സ്വദേശിനി മേലകത്തില്‍ തുണ്ടിയില്‍ വീട്ടില്‍ പ്രസന്ന (62) യുടെ മുന്നു പവനില്‍ അധികം വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് പ്രതി പൊട്ടിച്ചെടുത്തത്. ശനിയാഴ്ച വൈകുന്നേരം വീടിന്റെ ഗേറ്റ് അടയ്ക്കുന്നതിനായി മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ പതുങ്ങിയിരുന്ന പ്രതി സ്വര്‍ണ്ണമാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ പെട്ടെന്ന് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതനുസരിച്ച് എസ്ഐ ആഷില്‍ രവിയുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ പോലീസ് എത്തിയെങ്കിലും ഇയാള്‍ സമീപത്തെ മുളങ്കാട്ടില്‍ ഒളിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവില്‍ പ്രതി മുളങ്കാട്ടില്നിന്നു…
Read Moreസ്വർണം അണിയാൻ പേടിച്ച് മലയാളികൾ… കൊച്ചിയിൽ പെൺകുട്ടിയുടെ തലയിൽ മുണ്ടിട്ട് വീഴിച്ച് മോഷണം; മാലയും മൊബൈലും കവർന്നു; കല്ലിനിടിച്ച് കൊല്ലാനും ശ്രമം
കൊച്ചി: കൊച്ചിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു. കളമശേരിയിൽ ഞായറാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. കണ്ണൂർ സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടി കളമശേരിയിലെ താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. സെന്റ് ജോസഫ് പള്ളിക്ക് സമീപത്ത് വച്ച് തൊപ്പി ധരിച്ചെത്തിയ ആളാണ് പെൺകുട്ടിയെ ആക്രമിച്ചത്. പെൺകുട്ടിയുടെ തലയിൽ മുണ്ടിട്ട് വലിച്ചു വീഴ്ത്തിയ ശേഷമായിരുന്നു കവർച്ച. തൂണിൽ തലയിടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും പരിക്കേൽപ്പിച്ച ശേഷം മാലയും കമ്മലും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു. പരാതിക്കാരിയുടെ തലയുടെ പിൻഭാഗത്ത് മുറിവേറ്റിട്ടുണ്ട്. ഒരുപവനിലേറെ തൂക്കം വരുന്ന സ്വർണമാലയാണ് കവർന്നത്. പെൺകുട്ടിയുടെ സുഹൃത്തുക്കളെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreകൊല്ലത്തുനിന്ന് വീണ്ടും നടക്കുന്ന വാർത്ത; ഭാര്യയ്ക്ക് നിരന്തരം മെസേജ് അയച്ച് ശല്യപ്പെടുത്തൽ; യുവാവിനെ വിളിച്ചു വരുത്തി തല്ലിക്കൊന്ന് ദമ്പതികളും സുഹൃത്തും
കൊല്ലം: ഭാര്യയെ നിരന്തരം ശല്യപ്പെടുത്തിയാളെ വിളിച്ചുവരുത്തി മർദിച്ചു കൊന്നു. കൊട്ടിയം നടുവിലക്കര ദിലീപ് ഭവനിൽ ദിലീപ്(42)ആണ് മരിച്ചത്. സംഭവത്തിൽ പ്രതികളായ കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുൺ (30), ഭാര്യ സോന എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പ്രതികളുണ്ടെന്നു സംശയിക്കുന്നതായും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ദിലീപ്, സോനയ്ക്ക് സ്ഥിരമായി ഫോണിൽ മെസേജ് അയച്ചിരുന്നു. ഇതേതുടർന്നുണ്ടായ തർക്കം പറഞ്ഞു തീർക്കാൻ ഞായറാഴ്ച രാവിലെ വരുൺ, ദിലീപിനെ ഉളിയനാടുള്ള സുഹൃത്തിന്റെ വാടക വീട്ടിൽ വിളിച്ചുവരുത്തി. തുടർന്ന് ഇവിടെ വച്ച് വരുൺ, ദിലീപിനെ ക്രൂരമായി മർദിച്ചു. അവശനായ ദിലീപിനെ പ്രതികൾ തന്നെ കല്ലുവാതുക്കലെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിലേക്ക് കൊണ്ടുപോയി. എന്നാൽ ഇവിടെ എത്തിയപ്പോഴേക്കും മരണംസംഭവിച്ചു. ദിലീപിന്റെ ശരീരത്തിൽ ക്ഷതമേറ്റതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് വിവരം ആശുപത്രി എയ്ഡ് പോസ്റ്റിലുള്ള പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ചാത്തന്നൂർ പോലീസ്…
Read More