പരവൂർ: ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഗുണനിലവാരമില്ലാത്തതും പഴകിയതുമായ മുട്ടകൾ വിൽക്കുന്നുവെന്ന ഉപഭോക്തൃ പരാതികളിൽ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ. പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ‘ബ്ലിങ്കിറ്റി’നോട് വിഷയത്തിൽ അടിയന്തിരമായി വിശദീകരണം തേടി അഥോരിറ്റി കത്തയച്ചു. സോഷ്യൽ മീഡിയയിലൂടെ ഉയർന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് എഫ്എസ്എസ്എഐയുടെ ഇടപെടൽ.
Read MoreCategory: Top News
ഈ സതീശൻമാർക്ക് രാഷ്ട്രീയമില്ല… സൗജന്യ ബിരിയാണി ആസ്വദിച്ച് സതീശന്മാർ; ഹോട്ടൽ ഉടമ പ്രഖ്യാപിച്ച സതീശൻമാർക്കുള്ള ബിരിയാണ് കഴിച്ചത് മുപ്പതോളംപേർ
ആലുവ: പുതിയ മുഖ്യമന്ത്രി ചുമതലയേറ്റെടുക്കുന്നതിന്റെ ബഹുമാനാർഥം റോയൽ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് പ്രഖ്യാപിച്ച സൗജന്യ ബിരിയാണി ആസ്വദിച്ച് മുപ്പതോളം സതീശന്മാർ. റോയലിന്റെ ജില്ലയിലെ 14 ശാഖകളിലും സതീശ്, സതീശൻ എന്നീ പേരുകളിലുള്ളവർക്കു സൗജന്യമായി ബിരിയാണി സത്കാരം ഒരുക്കിയിരുന്നു. ആലുവ കേന്ദ്രമായ റോയൽ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആലുവ ദേശത്തു താമസിക്കുന്ന ആലുവക്കാരൻ മുഖ്യമന്ത്രിയായതിൽ സന്തോഷം പങ്കിടാനാണ് ബിരിയാണി വാഗ്ദാനം ചെയ്തത്. സത്യപ്രതിജ്ഞാദിനമായിരുന്ന ഇന്നലെ തിരിച്ചറിയൽ കാർഡുമായി വന്നവർക്കാണ് ബിരിയാണി നൽകിയത്.ആലുവയിൽ ഉടമ റഫീഖ് ചൊക്ലിതന്നെയാണ് സതീശൻമാരെ സ്വീകരിച്ചത്. ആകെ 30ഓളം പേർ വന്നതായാണു കണക്ക്. തന്റെപേരിൽ ഒരു മുഖ്യമന്ത്രി ഉണ്ടായതിൽ അഭിമാനിക്കുന്നുവെന്ന് ഫെഡറൽ ബാങ്ക് മുൻ മാനേജരായ സതീശ് ഭക്ഷണശേഷം പറഞ്ഞു. സൗജന്യമറിഞ്ഞ് എത്തിയവരെല്ലാം യുഡിഎഫ് അനുഭാവികളല്ലെങ്കിലും നല്ലൊരു ഭരണം കാഴ്ചവയ്ക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകളർപ്പിച്ചു.
Read Moreഅലീനയുടെ വാക്കിൽ വീണു; മോഡലിംഗിനായി വിദേശത്തെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി; എതിർത്തവരുടെ നഗ്നചിത്രങ്ങൾ പകർത്തി ബന്ധുക്കൾക്കയച്ചു
കൊച്ചി: മോഡലിംഗിന്റെ പേരിൽ യുവതികളെ ദുബായിലെത്തിച്ച് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. പീഡനത്തിന് ഒത്താശ ചെയ്ത രണ്ട് യുവതികളെ മരട് പോലീസ് അറസ്റ്റ് ചെയ്തു. സിന്ധു, അലീന എന്നിവരാണ് അറസ്റ്റിലായത്. നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അലീന. കൊച്ചിയിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും യുവതികളെ മോഡലിംഗിന്റെ പേരിൽ ദുബായിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും എത്തിക്കുന്നതിന്റെ പ്രധാന ബുദ്ധികേന്ദ്രം അലീനയും സിന്ധുവുമാണ്. വിദേശത്ത് ഹോട്ടലിൽ എത്തിച്ച് ലഹരി മരുന്ന് നൽകി യുവതികളെ അബോധാവസ്ഥയിലാക്കി ഒന്നിലധികം ആളുകൾ പീഡനത്തിനിരയാക്കും. ഈ ദൃശ്യങ്ങൾ പകർത്തും. തുടർന്ന് പീഡന ദൃശ്യങ്ങൾ കാണിച്ച് വീണ്ടും ഇവരെ പീഡിപ്പിക്കും. ഭീഷണിക്ക് വഴങ്ങാത്ത യുവതികളുടെ ബന്ധുക്കൾക്ക് പീഡനദൃശ്യങ്ങൾ അയച്ചു നൽകും. അഞ്ച്പേർ പീഡനത്തിനിരയായെന്നും ഇതിൽ മൂന്നുപേർ പരാതി നൽകിയെന്നും പോലീസ് പറയുന്നു. മൂന്നുപേരുടെ രഹസ്യമൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് അലീന, സിന്ധു എന്നിവരിലേക്ക് അന്വേഷണം എത്തിയത്. സിന്ധുവിനെ മുംബൈയിലെത്തിയാണ് മരട്…
Read Moreപൂന്തുറയിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അതിക്രമത്തിന് ഇരയാക്കിയത് ലഹരി നൽകിയ ശേഷം; കുട്ടി പോലീസിനോട് പറഞ്ഞതിങ്ങനെ…
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേയ് 14ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നടന്നു വരികയായിരുന്ന കുട്ടിയെ ഒരു സംഘം ആളുകൾ പിടിച്ചുകൊണ്ടുപോയി ലഹരി നൽകിയശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Read Moreപെട്രോൾ വാങ്ങിപ്പോകുന്ന സ്ത്രീ; കാറിൽ തീ പിടിക്കാൻ കാരണം പെട്രോൾ; കാറിൽ ഗർഭിണി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കോഴിക്കോട്: പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണ്ടെത്തൽ. തീപിടിക്കാൻ കാരണം പെട്രോളാണെന്നും തീപിടിത്തം ആസൂത്രിതമാണെന്നും പോലീസ്. കക്കറമുക്ക് പൂവത്തുംചാലിൽ സോനയാണ് (27) മരിച്ചത്. ഭർത്താവ് രജിൻലാൽ ഗുരുതരമായി പോള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെട്രോൾ വാങ്ങി പോകുമ്പോഴാണ് തീപിടിത്തമുണ്ടായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഒരു സ്ത്രീ പെട്രോൾ വാങ്ങി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. രജിൻലാലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കാറിൽ പെട്രോളിന്റെ മണം തനിക്ക് കിട്ടി. എന്താണ് പെട്രോൾ മണക്കുന്നതെന്ന് ചോദിപ്പോഴേയ്ക്കും തീ പടർന്നു എന്നാണ് ഇയാളുടെ മൊഴി. സോനയും ഭർത്താവും പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ സോനയുടെ പങ്ക് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.
Read Moreനിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തുടങ്ങിയ രാഷ്ട്രീയ പ്രയാണം: റിക്കാർഡുകളുടെ തോഴൻ ചെന്നിത്തല
ആലപ്പുഴ: ഇരുപത്തിയാറാം വയസില്‍ നിയമസഭയിലെത്തിയ കന്നിക്കാരന് തന്റെ ആദ്യ നിയമസഭയുടെ അവസാനത്തെ കാലത്ത് ഒമ്പതു മാസം മന്ത്രിയായി. അന്ന് തെരഞ്ഞെടുപ്പുകാലത്ത് എതിരാളികള്‍ വിളിച്ച മുദ്രാവാക്യം ചെന്നിത്തലയുടെ ചിന്ന പയ്യന്, വട്ടുകളിക്കാന്‍ പോ പയ്യാ എന്നായിരുന്നു. മന്ത്രിസഭയിലെത്തിയതോടെ ചെന്നിത്തലയിലെ ചിന്ന പയ്യന് നാടുഭരിച്ചത് കണ്ടോളൂ എന്നു തിരിച്ചു വിളിക്കും വിധമായിരുന്നു രമേശ് ചെന്നിത്തല ഭരണരംഗം കൈകാര്യം ചെയ്തത്. കേരള രാഷ്ട്രീയത്തിലെ റിക്കാഡുകളുടെ തോഴനാണ് രമേശ് ചെന്നിത്തല. 1982- മേയ് 24 ന് 26-ാം വയസില്‍ ഹരിപ്പാട് നിന്ന് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തുടങ്ങിയ രാഷ്ട്രീയ പ്രയാണം. 1986-ല്‍ കെ. കരുണാകരന് മന്ത്രിസഭയിലൂടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രിയായി തുടര്‍ന്നു. ഗ്രാമവികസന വകുപ്പാണ് രമേശ് കൈകാര്യം ചെയ്തത്. ആ റിക്കാര്‍ഡ് ഇന്നുവരെ ആര്‍ക്കും മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. 2014- 2016 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിൽ…
Read More‘ദൈവനാമത്തിൽ സത്യപ്രതിജ്ഞ’: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശൻ അധികാരമേറ്റു
തിരുവനന്തപുരം: കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി. ഡി സതീശന് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വി. ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ പി. കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി. പി ജോൺ, അനൂപ് ജേക്കബ്, എ. പി അനിൽകുമാർ, ബിന്ദു കൃഷ്ണ, പി. സി വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, റോജി എം. ജോൺ, ഒ. ജെ ജനീഷ്, കെ. എ തുളസി, പി. കെ ബഷീർ, എൻ. ഷംസുദ്ദീൻ, കെ .എം ഷാജി, വി. ഇ അബ്ദുൾ ഗഫൂർ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി. കെ ശിവകുമാർ,…
Read More‘2006 മെയ്18 ന് വി. എസിന്റെ ന്റെ സത്യപ്രതിജ്ഞ: ഇന്ന് വി. ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അർഥവത്തായ യാദൃശ്ചികത തോന്നുന്നു, നവകേരളത്തിന്റെ പ്രയാണത്തില്‍ ഈ ഭരണം ജനപക്ഷത്തുണ്ടാകട്ടെ’: വി. എസ് അരുൺ കുമാർ
കൊച്ചി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി. ഡി സതീശന് ആശംസയുമായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ മകന് വി. എ. അരുണ്‍ കുമാര്‍. വി. ഡി സതീശന്റെ ദീര്‍ഘവീക്ഷണം കേരളത്തിന് പുതിയൊരു ദിശാബോധം നല്കട്ടെയെന്ന് അരുണ്‍ കുമാര്‍ ആശംസിച്ചു. അധികാരം പാവപ്പെട്ടനവന്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ പോരാടാനുമാണെന്നാണ് ആ കസേരയിലിരുന്ന് വി എസ് അച്യുതാനന്ദന് കാണിച്ചുതന്നതെന്നും അതുതന്നെയാണ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 2006 ല്‍ ഇതേ മെയ് 18 നായിരുന്നു വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നും അരുണ്‍ പറഞ്ഞു. വി. എ അരുണ്‍ കുമാര്‍ പങ്കുവച്ച കുറിപ്പ്… ഇന്ന് മെയ് 18. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതകളുള്ള ഒരു തീയതിയാണിത്. കൃത്യം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, അതായത് 2006 മെയ് 18-നായിരുന്നു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി വി.എസ്…
Read More‘വടശേരി ദാമോദരൻ സതീശൻ എന്ന ഞാൻ’… ‘ഇത് പുതുയുഗ പിറവി’; വി. ഡി സതീശന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി. ഡി സതീശന് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു.
Read Moreടീം വിഡി പ്രസെന്റ്… ആഘോഷത്തിരയടിച്ച് സെൻട്രൽ സ്റ്റേഡിയം
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിന് തലസ്ഥാനമൊരുങ്ങി. രാവിലെ പത്തിന് ജനസാഗരത്തെ സാക്ഷിയാക്കി 21 അംഗ കാബിനറ്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. സെൻട്രൽ സ്റ്റേഡിയത്തിനുള്ളിലെ ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും രാവിലെ ഏഴരയോടെ നിറഞ്ഞു. പുറത്ത് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ഇപ്പോഴും നീണ്ടനിരയാണ്. കൊടിത്തോരണങ്ങളും ബാനറുകളും ചെറിയ ഫ്ലക്സുകളുമായാണ് പ്രവർത്തകർ എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും 9.45 ഓടെയും ഗവർണർ 9.55നും വേദിയിലെത്തും. സത്യപ്രതിജ്ഞ വേദിയിൽ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. 25,000 പേർക്ക് നേരിട്ട് ചടങ്ങിൽ പങ്കെടുക്കാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിനെത്തും.
Read More