ചാ​യ ചോ​ദി​ച്ച​പ്പോ​ൾ കൊ​ടു​ത്തി​ല്ല: ദേ​ഷ്യം അ​ട​ക്കാ​നാ​കാ​തെ അ​മ്മാ​യി അ​മ്മ മ​രു​മ​ക​ളെ വെ​ട്ടി​ക്കൊ​ന്നു; അ​മ്മ ക​ൺ​മു​ന്നി​ൽ പി​ട​ഞ്ഞ് വീ​ഴു​ന്ന​ത് കണ്ട് സ​ഹി​ക്കാ​നാ​കാ​തെ മ​ക്ക​ൾ

നി​ല​മ്പൂ​ർ: ക​രു​ളാ​യി​ൽ അ​മ്മാ​യി​യ​മ്മ​യു​ടെ വെ​ട്ടേ​റ്റ് മ​രു​മ​ക​ൾ മ​രി​ച്ചു. പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ക​രു​ളാ​യി​ചെ​ട്ടി​കു​ണ്ടു​ങ്ങ​ൽ പു​ളി​ക്ക​ത്ത​ട​ത്തി​ൽ ര​ജി​ല​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​മ്മാ​യി​യ​മ്മ​യാ​യ ശാ​ന്ത വെ​ട്ടു​ക​ത്തി​കൊ​ണ്ട് ര​ജി​ല​യെ വെ​ട്ടു​ക​യാ​യി​രു​ന്നു.

‌ശ​രീ​ര​മാ​സ​ക​ലം വെ​ട്ടേ​റ്റ ര​ജി​ല എ​ന്ന 30കാ​രി വീ​ട്ടി​ൽ വ​ച്ചു​ത​ന്നെ മ​രി​ച്ചു. ര​ജി​ല​യു​ടെ കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​ണ് ശാ​ന്ത മ​രു​മ​ക​ളെ വെ​ട്ടി​ക്കൊ​ന്ന​ത്. കു​ട്ടി​ക​ളു​ടെ നി​ല​വി​ളി കേ​ട്ടാ​ണ് നാ​ട്ടു​കാ​ർ വി​വ​രം അ​റി​ഞ്ഞ​ത്.

വെ​ട്ടേ​റ്റു വീ​ണ ര​ജി​ല കു​ട്ടി​ക​ളോ​ടു വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​ക​ൾ വെ​ള്ളം ന​ൽ​കു​ന്ന​തി​നി​ട​യി​ൽ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് ശാ​ന്ത​യെ വീ​ട്ടി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ര​ജി​ല​യു​ടെ ഭ​ർ​ത്താ​വ് സു​നി​ൽ രാ​വി​ലെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഓ​ട്ടം പോ​യ​താ​യി​രു​ന്നു. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ സു​നി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ കൂ​ടി​യാ​ണ്. രാ​വി​ലെ ചാ​യ ചോ​ദി​ച്ച​പ്പോ​ൾ ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ശാ​ന്ത പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. മൃ​ത​ദ്ദേ​ഹം നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മൃ​ത​ദ്ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കു മാ​റ്റും.

Related posts

Leave a Comment