കാ​മു​ക​ൻ 15കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു; ന​ഗ്ന​ചി​ത്ര​ങ്ങ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി സു​ഹൃ​ത്തു​ക്ക​ൾ​ക്കും കാ​ഴ്ച​വ​ച്ചു; പീ​ഡ​നം സ​ഹി​ക്കാ​തെ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച് പെ​ൺ​കു​ട്ടി

ത​ല​ശേ​രി: ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ ന​ഗ​ര​ത്തി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​​യാ​യ പ​തി​ന​ഞ്ചു​കാ​രി​യെ എ​ട്ടം​ഗ​സം​ഘം പീ​ഡി​പ്പി​ച്ചു. ആ​ദ്യം പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത് ആ​ൺ​സു​ഹൃ​ത്താ​ണ്. പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ ആ​ൺസു​ഹൃ​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യെ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് കാ​ഴ്ചവ​യ്ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ട​ര​മാ​സം നീ​ണ്ടുനി​ന്ന പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി ന​ഗ​ര​മ​ധ്യ​ത്തി​ൽ കൈ ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മൂ​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷം പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

മാ​ളി​ൽ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ​ത്തി​ലാ​യ 19 കാ​ര​നാ​ണ് പെ​ൺ​കു​ട്ടി​യെ ഉ​പ​യോ​ഗി​ച്ച ശേ​ഷം സു​ഹൃ​ത്തു​ക്ക​ൾ​ക്ക് പ​ങ്കുവ​ച്ച​ത്. മാ​ഹി, ക​ണ്ണൂ​ർ, പ​യ്യാ​മ്പ​ലം തു​ട​ങ്ങി മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ചാ​ണ് പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ൽ കൈ ഞ​ര​മ്പ് മു​റി​ച്ച് പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.

ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച പെ​ൺ​കു​ട്ടി ഡോ​ക്‌​ട​ർ​ക്ക് ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് പീ​ഡ​ന വി​വ​രം പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ ന​ന്ന പീ​ഡ​ന​ങ്ങ​ൾ​ക്ക് മൂ​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് ര​ണ്ട് പ്ര​തി​ക​ളെ ഉ​ട​ൻ ത​ന്നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​റ്റ് പ്ര​തി​ക​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​താ​യും ഇ​വ​രെ പി​ടി​കൂ​ടാ​ൻ വ്യാ​പ​ക​മാ​യ റെ​യ്ഡ് ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും അ​റി​യു​ന്നു.

Related posts

Leave a Comment