വിഴിഞ്ഞം:. യുവതിയെ മരിച്ച നിലയിൽകണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുന്നു. ഒളിവിൽ പോയ ഭർത്താവ് ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിൽ എത്തി. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദിൽഷൻ ഹൗസിൽ പ്രിൻസി(32) യെയാണ് വീടിനുള്ളിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് അന്തോണിദാസ് (രതീഷ്,36) ഇന്ന് രാവിലെ ഒൻപത് മണിയോടെ വിഴിഞ്ഞം സ്റ്റേഷനിൽ ഒരു വക്കീലിനൊപ്പം ഹാജരാവുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം നടന്ന സംഭവംരാത്രി വൈകിയാണ് പുറം ലോകമറിഞ്ഞത്. കാര്യമറിഞ്ഞ് അയൽവാസികൾ എത്തുമ്പോൾ പ്രിൻസിയുടെ മൃതദേഹം കണ്ടെത്തിയ കട്ടിലിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ ഒന്നര വയസുള്ള മകൾ ദിഹാന ഒന്നുമറിയാതെ ഉറങ്ങുന്ന നിലയിലായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- കുടുംബ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. മൂത്ത സഹോദരിയുടെ വീട്ടിൽ ആയിരുന്ന പ്രിൻസിയും മക്കളായ ദിൽഷനും ദിഷാലും ദിഹാനയെയും ശനിയാഴ്ച രാത്രി അന്തോണിദാസ്…
Read MoreCategory: Top News
മരിച്ച സഹപ്രവർത്തകനോടു പോലും നീതികാട്ടാത്താ ജീവനക്കാരെ മനുഷ്യാവകാശ കമ്മീഷൻ കുടഞ്ഞു; 23 വർഷം മുമ്പ് മുക്കിയ ഫയൽ 24 മണിക്കൂറിനകം കണ്ടെത്തി…
തൊടുപുഴ: മരിച്ചുപോയ ജീവനക്കാരന്റെ ആനുകൂല്യങ്ങൾ നൽകാനും ആശ്രിതനിയമനത്തിനും സർവീസ് ബുക്ക് കാണാനില്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ ബന്ധുക്കളെ കബളിപ്പിച്ചത് നീണ്ട 23 വർഷം. ഒടുവിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ വിളിച്ച് വിചാരണ ചെയ്തതോടെ രേഖകൾ 24 മണിക്കൂറിനകം പുറത്തു വന്നു.ഇടുക്കി ഡിഎംഒ ഓഫീസിൽനിന്നു കാണാതായ ഫയൽ കണ്ടെത്തിയത് തിരുവനന്തപുരത്തുനിന്ന്. വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കിം മലപ്പുറത്ത് നടത്തിയ വിചാരണയിലാണ് ഫയൽ കണ്ടെത്താൻ നിർദേശം നൽകിയത്. ഇടുക്കി ഡിഎംഒ ഓഫീസിൽ ആരോഗ്യ വിദ്യാഭ്യാസ പ്രചാരണ വിഭാഗത്തിൽ ഓഫീസറായിരുന്ന നിലന്പൂർ സ്വദേശി ജയരാജൻ 2017-ലാണു സർവീസിലിരിക്കെ മരിച്ചത്. അദ്ദേഹത്തിന്റെ ആനുകൂല്യങ്ങൾക്കായി നിലന്പൂരിലുള്ള ബന്ധുക്കൾ സമീപിച്ചപ്പോൾ ജയരാജൻ മരിക്കുന്നതിനു 17 വർഷം മുന്‍പ് ജയരാജന്റെ സർവീസ് ബുക്ക് കാണാതായതായി സഹപ്രവർത്തകർ വെളിപ്പെടുത്തി. ജയരാജന്റെ സർവീസ്ബുക്ക് 2000 മേയിൽ അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിലേക്ക് അയച്ചതിൽ പിന്നെ അത് മടങ്ങിവന്നിട്ടില്ലെന്നായിരുന്നു ഇതു സംബന്ധിച്ച വിവരാവകാശ…
Read Moreദുരന്തങ്ങൾ വരുന്ന വഴി… ബൈക്ക് തട്ടിയ നായ ഓട്ടോയ്ക്ക് കുറുകെ ചാടി; നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് കുടുംബനാഥന് ദാരുണാന്ത്യം; അത്ഭുതകരമായി രക്ഷപ്പെട്ട് ഭാര്യ
തലയോലപ്പറമ്പ്: നായ വട്ടം ചാടിയതിനെതുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യ ബീവി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെട്ടിക്കാട്ട്മുക്ക് വരവുകാലയിൽ സാലി (59)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30നു വടകര ഉദയ പറമ്പത്ത് ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. നായ ഒരു ബൈക്കിൽ തട്ടിയ ശേഷം ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ടു മറഞ്ഞ ഓട്ടോയിൽ നിന്നും സാലിയെ ഉടൻതന്നെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രഥമശുശ്രൂഷ നൽകി . പിന്നീട് തെള്ളകത്തെയും പാലായിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കി. മക്കൾ: ഷുക്കൂർ ( പോലീസ് കോൺസ്റ്റബിൾ കുറവിലങ്ങാട്), മൻസൂർ, (ഗൾഫ്). മരുമക്കൾ : ഹസീന, തസ്നി. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.
Read Moreപാലക്കാട് കോഴിപ്പോര് നടത്തിയ ഏഴ് പേര് പിടിയില്‍; തൊണ്ടിമുതലായ കോഴികളെ കോടതിയിൽ സൂക്ഷിക്കാനാവില്ല; പോലീസ് ചെയ്തത് കണ്ടോ!
പാലക്കാട്: കോഴിപ്പോര് നടത്തിയ ഏഴ് പേര് ചിറ്റൂരില്‍ അറസ്റ്റില്‍. ഇവരില്‍നിന്ന് ഏഴ് കൊത്തുകോഴികളെയും 53000 രൂപയും നാല് ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. എരുത്തേമ്പതി സ്വദേശികളായ കതിരേശന്(25), അരവിന്ദ് കുമാര്‍ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെയാണ് പിടികൂടിയത്. കോഴികളെ സ്റ്റേഷനില്‍ ലേലം ചെയ്ത് വിറ്റ ശേഷം ആ തുക കോടതിയില്‍ കെട്ടിവയ്ക്കും. കോഴികളെ തൊണ്ടിമുതലായി കോടതിയില്‍ ഹാജരാക്കാനുള്ള പ്രായോഗികമായ ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനം.
Read Moreപുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം ! കാശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ചു കൊന്നു…
ജമ്മു കശ്മീരിലെ വീണ്ടും ഭീകരാക്രമണം. ഭീകരര്‍ കശ്മീരി പണ്ഡിറ്റിനെ വെടിവെച്ച് കൊന്നു. പുല്‍വാമ ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. അചാന്‍ സ്വദേശിയായ സഞ്ജയ് ശര്‍മ എന്നയാളാണ് കൊല്ലപ്പെട്ടത്. രാവിലെ പ്രദേശത്തെ ചന്തയിലേക്ക് പോകുന്നതിനിടയിലാണ് സഞ്ജയ് ശര്‍മയ്ക്ക് ഭീകരരുടെ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയിരുന്നു സഞ്ജയ് ശര്‍മ. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും പ്രദേശത്ത് സുരക്ഷയ്ക്കായി സായുധ സേനയെ വിന്യസിച്ചതായും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള അനുശോചിച്ചു.
Read Moreബിജു കുര്യന് മുങ്ങിയത് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ? ഇസ്രായേലില്‍ നിന്ന് ഇന്ന് പുറപ്പെടുമെന്ന് വിവരം
ആധുനിക കൃഷിരീതികള്‍ പഠിക്കാനായി ഇസ്രയേലില്‍ എത്തിയ ശേഷം കടന്നുകളഞ്ഞ ബിജു കുര്യന് നാളെ കേരളത്തില്‍ തിരിച്ചെത്തിയേക്കുമെന്ന് വിവരം. ഇന്ന് ഉച്ചയ്ക്ക് ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ബിജു കുര്യന് കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ബിജു കേരളത്തിലെത്തുമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍നിന്ന് ഇസ്രായേലിലെത്തിയ സംഘത്തില്‍നിന്ന് കണ്ണൂര്‍ ജില്ലയിലെ ഇരുട്ടി സ്വദേശിയായ ബിജു കുര്യനെ ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് കാണാതായത്. ടെല്‍ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെര്‍സ്ലിയ നഗരത്തില്‍ നിന്നാണ് ഇയാളെ കാണാതായത്. ഇസ്രയേലില്‍ ജോലി ചെയ്ത് പണം സമ്പാദിക്കാനായാണ് ഇയാള്‍ മുങ്ങിയതെന്ന് എന്നായിരുന്നു ആദ്യം പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇസ്രയേലിലെ ഇസ്രായേലിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇദ്ദേഹം സംഘം വിട്ടതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്ത്. ആദ്യ ദിവസം ജറുസലേം സന്ദര്‍ശിക്കുകയും അടുത്ത ദിവസം അവിടെനിന്ന് ബെത്ലഹേമിലേക്ക് പോകുകയും ചെയ്തു.…
Read Moreതിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യുവാവിനെ കാമുകിയും സഹോദരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ! സ്വര്‍ണവും പണവും കവര്‍ന്നു…
തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ പ്രവാസി യുവാവിനെ കാമുകിയും സഹോദരനും ചേര്‍ന്നു തട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തിയതായി പരാതി. തമിഴ്നാട് തക്കല സ്വദേശിയായ മുഹൈദിന്‍ അബ്ദുള്‍ ഖാദറാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഇയാളെ ചിറയന്‍കീഴിലെ റിസോര്‍ട്ടില്‍ കെട്ടിയിട്ടശേഷം പണവും സ്വര്‍ണവും കവര്‍ന്നതായാണ് യുവാവിന്റെ പരാതി. കേസില്‍ ഒന്നാംപ്രതിയായ കാമുകി ഇന്ഷ ഉള്‍പ്പെടെ ആറുപേരെ ശംഖുമുഖം പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 22-നാണ് കേസിനാസ്പദമായ സംഭവം. അബ്ദുള്‍ ഖാദര്‍ തിരുവനനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് സംഘം തട്ടിക്കൊണ്ടുപോയത്. അബ്ദുള്‍ ഖാദറും ഇന്‍ഷയും ഗള്‍ഫില്‍ ഒന്നിച്ചായിരുന്നു താമസം. ബന്ധത്തില്‍ നിന്ന് യുവാവ് പിന്മാറിയതാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ബന്ധം അവസാനിപ്പിക്കാന്‍ നഷ്ടപരിഹാരമായി ഒരുകോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് പണം നല്കാന് വിസമ്മതിച്ചതോടെ യുവതിയും സഹോദരനും തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിടുകയായിരുന്നു. വിമാനത്താവളത്തില്‍നിന്ന് നേരെ ചിറയന്‍കീഴിലെ റിസോട്ടിലെത്തിച്ച യുവാവിനെ രണ്ടുദിവസത്തോളം മുറിയില്‍…
Read Moreയുവ സംവിധായകന് മനു ജെയിംസ് അന്തരിച്ചു! മഞ്ഞപ്പിത്തം ബാധിച്ച് രാജഗിരി ആശുപത്രിയില്‍ ചികിത്സയിരുന്നു
കുറവിലങ്ങാട്: ചലചിത്ര യുവ സംവിധായകന് കുറവിലങ്ങാട് ചിറത്തിടത്തില്‍ മനു ജെയിംസ് (31) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാന്‍സി റാണി എന്ന ചിത്രത്തിന്റെ സംവിധാനം പൂര്‍ത്തീകരിച്ച് ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം. 2004ല്‍ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യുരിയസ് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറവിലങ്ങാട് ചിറത്തിടത്തില്‍ ജെയിംസ് ജോസ്-സിസിലി ജെയിംസ് ദന്പതികളുടെ മകനാണ്. കണ്ടനാട് പിട്ടാപ്പിള്ളില്‍ നൈന മനു ജെയിംസ് ആണ് ഭാര്യ. സംസ്കാരം ഞായറാഴ്ച മൂന്നിന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ മര്‍ത്ത് മറിയം അര്ക്കദിയാക്കോന് തീർഥാടന ദേവാലയത്തില്‍.
Read Moreവിവാഹ ചടങ്ങിനിടെ വധു ഹൃദയാഘാതത്തില്‍ മരിച്ചു! വരന് അനുജത്തിയെ വിവാഹം ചെയ്തുകൊടുത്തു കുടുംബം
അഹമ്മദാബാദ്: വിവാഹ ചടങ്ങിനിടെ വധു മരണപ്പെട്ട സാഹചര്യത്തില്‍ അനുജത്തിയെ വിവാഹം ചെയ്തുകൊടുത്തു കുടുംബം. ഗുജറാത്തിലെ ഭാവ്നഗറിലെ സുഭാഷ് നഗറില്‍ നടന്ന സംഭവത്തില്‍ ഹെതല്‍ എന്ന യുവതിയാണ് മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്ന് കുടുംബം ഹെതലിന്റെ ഇളയ സഹോദരിയെ അതേ ചടങ്ങില്‍ വെച്ചുതന്നെ വരന് വിവാഹം കഴിച്ചു കൊടുത്തു. ഭാവ്നഗറിലെ ജിനാഭായി രാത്തോഡിന്റെ മകള്‍ ഹെതലും നരി ഗ്രകമത്തിലെ റാണാഭായി ബുതാഭായ് അല്‍ഗോത്തറിന്റെ മകന് വിശാലും തമ്മിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. ഗ്രാമത്തിലെ ഭഗവനേശ്വര്‍ ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ ഹെതലിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ട് ഹെതല്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഹെതല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹേതലിന്റെ മരണത്തില്‍ കുടുംബം വിലപിച്ചപ്പോഴും വിവാഹാഘോഷങ്ങള്‍ തുടരാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ഹേതലിന്റെ ഇളയ സഹോദരിയെ വിശാലിന് വിവാഹം ചെയ്തു നല്കി. ഹെതലിന്റെ മരണത്തില്‍ കുടുംബം വിലപിച്ച…
Read Moreസുബിയുടെ അസുഖം ആദ്യം കണ്ടെത്തിയവള്, നിഴലായി കൂടെ നിന്നവള്‍! അയല്‍വാസി പെണ്‍കുട്ടിയെ സുബി സ്വന്തം നാത്തൂനാക്കിയ കഥ
സുബിയുടെ മരണത്തിന് പിന്നാലെ കലാകാരന്മാരെ ഞെട്ടിച്ച മറ്റൊരു വിയോഗമായിരുന്നു ധര്‍മ്മജന്റെ അമ്മയുടെ വിയോഗം. ഇന്നലെ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ധര്‍മ്മജനോടൊപ്പം നിന്നതും, സംസ്കാര ചടങ്ങിന് വരെ താരങ്ങളെത്തിയതും വാര്‍ത്തകളില്‍ ഇടംപിടിച്ച ഒന്നുതന്നെയായിരുന്നു. സംസ്കാര ചടങ്ങുകളില്‍ താരങ്ങളെത്തിയതിനേക്കാള്‍, വീട് നിശബ്ദമായി പോയതും, ആര്‍ക്കും ഒന്നും പറയാതെ ആയതും, ഒന്നും ചെയ്യാനാകാതെ ആയതും സുബിയുടെ നാത്തൂന് വന്നപ്പോഴാണ്. എബി, സുബിയുടെ ഏക സഹോദരന്. എബി പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹം കഴിച്ചതോ് തൊട്ടു അയല്പക്കത്തെ പെണ്‍കുട്ടിയെ. പ്രണയിച്ചത് സുബിയോട് പറഞ്ഞിരുന്നു. സുബിയാണ് വിവാഹം നടത്തിയതും. നിങ്ങളുടെ ഇഷ്ടം നടക്കട്ടെ എന്നുപറഞ്ഞ് നല്ല പ്രായത്തില്‍ വിവാഹം കഴിപ്പിച്ചു. ബില്‍ഡിംഗ് കോണ്‍ട്രാക്ടറും അത് വില്‍ക്കുന്ന ബിസിനസുമൊക്കെയായിയാണ് എബി മുന്നോട്ടുപോകുന്നത്. അങ്ങനെയൊരു ജീവിതം ആയപ്പോള്‍ അവര്‍ക്ക് വേണ്ടി ഒരു കടവുമില്ലാതെ വീട് വെച്ചു. പിന്നാലെ നൈലു മോള് വന്നു. സ്വന്തം മോളെ പോലെ നോക്കി.…
Read More