തൊടുപുഴ: ഭര്‍ത്താവിന്റെ കഴുത്തു മുറിച്ചതിനു ശേഷം ഭാര്യ ജീവനൊടുക്കി.ഇടുക്കി കുളമാവ് കരിപ്പലങ്ങാടിനു സമീപമാണ് സംഭവം. കരിപ്പലങ്ങാട് കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. സുകുമാരനെ കഴുത്തില്‍ ഗുരുതരമായ പരിക്കേറ്റ നിലയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ മിനിയെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇവരെ തൂങ്ങി മരിച്ച നിലയിലും സുകുമാരനെ കഴുത്തു മുറിഞ്ഞ നിലയിലും കണ്ടെത്തിയത്. കുളമാവ് പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തിയാണ് സുകുമാരനെ ആശുപത്രിയിലെത്തിച്ചത്. മക്കളില്ലാത്ത ദമ്പതികള്‍ മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന സുകുമാരന്‍ ഏതാനും വര്‍ഷമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ആൽസ്ഹൈമേഴ്സ് ബാധിച്ചിരുന്നു. മിനിയാണ് ഭര്‍ത്താവിനെ നോക്കിയിരുന്നത്.ഭര്‍ത്താവിന്റെ രോഗത്തില്‍ മനംനൊന്താണ് മിനി കൃത്യം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് കുളമാവ് എസ്എച്ച്ഒ അറിയിച്ചു.
Read MoreCategory: Top News
പതിവായി വിളിക്കുന്നുണ്ടെങ്കിലും ബിജു ഫോണ്‍ എടുക്കുന്നില്ലെന്ന് കുടുംബം ! വീസ റദ്ദാക്കണമെന്ന് ആവശ്യം…
ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ കേരളത്തില്‍ നിന്ന് ഇസ്രയേലിലേക്ക് പുറപ്പെട്ട സംഘത്തില്‍ നിന്നു കാണാതായ ഇരിട്ടി കെപി മുക്കിലെ കോച്ചേരില്‍ ബിജു കുര്യനെപ്പറ്റി വിവരങ്ങളൊന്നുമില്ലെന്ന് കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയ്ക്കു ശേഷം ബിജു കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിട്ടില്ല. എല്ലാ ദിവസവും തുടര്‍ച്ചയായി ഫോണില്‍ വിളിക്കുന്നുണ്ടെങ്കിലും ഫോണ്‍ എടുക്കുന്നില്ല. സന്ദേശങ്ങള്‍ക്കും മറുപടിയില്ല. ഇസ്രയേലിലെ മലയാളി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് ബിജുവിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനുമുള്ള ശ്രമത്തിലാണെന്ന് സഹോദരന് ബെന്നി പറഞ്ഞു. ഇസ്രയേലില്‍ തങ്ങാന്‍ പദ്ധതിയുള്ളതിനെക്കുറിച്ച് ബിജു കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കര്‍ഷകനെ കാണാതായതു സംബന്ധിച്ച് പായം കൃഷി ഓഫിസര്‍ കെ.ജെ.രേഖ പ്രിലിമിനറി റിപ്പോര്‍ട്ട് വകുപ്പിനു കൈമാറി. ബിജു കുര്യനെ ഇസ്രയേലിലേക്കുള്ള യാത്രയ്ക്കു തിരഞ്ഞെടുത്തത് നടപടിക്രമങ്ങളെല്ലാം പാലിച്ചാണെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. അതേസമയം ബിജുവിന്റെ വീസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയ്ക്ക് കത്തയച്ചു വീസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്നാണ്…
Read Moreആ ചിരിമാഞ്ഞു…! നടി സുബി സുരേഷ് അന്തരിച്ചു; കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു
കൊച്ചി: മലയാളികളെ കുടുകുടാ ചിരിപ്പിച്ച മലയാളികളുടെ സ്വന്തം സുബി സുരേഷ് (41) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെയാണ് സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ സുബി ചെയ്തിട്ടുണ്ട്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ… എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Read Moreഇസ്രയേലിൽ പോയി മുങ്ങിയ ബിജു കുര്യനെ പൂട്ടാൻ സംസ്ഥാന സർക്കാർ! ബിജു കുര്യന് അപ്രത്യക്ഷനായത് നാട്ടിലേക്ക് മടങ്ങുന്നതിനു തലേന്ന് രാത്രി
തിരുവനന്തപുരം: ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ ഇസ്രയേലിൽ പോയി മുങ്ങിയ ബിജു കുര്യനെ പൂട്ടാൻ സംസ്ഥാന സർക്കാർ. കണ്ണൂര്‍ തൊട്ടിപ്പാലം സ്വദേശി ബിജു കുര്യകുര്യന്റെ വീസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇസ്രയേലിലെ ഇന്ത്യൻ അംബാസിഡർക്ക് കത്ത് നൽകി. വീസ റദ്ദാക്കി ഇന്ത്യയിലേക്ക് കയറ്റിവിടണമെന്ന് ആവശ്യം. 26 അംഗ സംഘമാണ് ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ സംസ്ഥാന കൃഷിവകുപ്പ് മുഖേന ഇസ്രയേലില്പ്പോയത്. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. മടങ്ങിയെത്തിയ സംഘത്തിൽ ബിജു കുര്യൻ ഉണ്ടായിരുന്നില്ല. ബിജു കുര്യന് അപ്രത്യക്ഷനായത് നാട്ടിലേക്ക് മടങ്ങുന്നതിനു തലേന്ന് രാത്രിയാണെന്ന് സംഘാംഗങ്ങള്‍ പറയുന്നു. രാത്രി ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയശേഷം പെട്ടെന്ന് ബിജുവിനെ കാണാതാവുകയായിരുന്നു. പോലീസെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
Read Moreസൗഹൃതത്തിന്റെ പേരിൽ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി; മദ്യം നൽകി നഴ്സിംഗ് വിദ്യാര്‍ഥിനിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു; സുഹൃത്തുക്കൾ പിടിയില്‍; ഒന്നുമറിയില്ലെന്ന് യുവാക്കൾ
സ്വന്തം ലേഖകന്‍കോഴിക്കോട്: നഴ്സിംഗ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികൾ കസ്റ്റഡിയിൽ. എറണാകുളം സ്വദേശികളായ അമല്‍(21), അമ്പാടി (19) എന്നിവരാണ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസിലാക്കിയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പീഡനത്തിന് ഇരയായ എറണാകുളം സ്വദേശിയായ നഴ്സിംഗ് വിദ്യാർഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ് പെൺകുട്ടി. സുഹൃത്തുക്കളായി രണ്ടു പേർ സൗഹൃദം നടിച്ച് വിദ്യാർഥിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മദ്യം നൽകി ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. കോഴിക്കോട് ഗോവിന്ദപുരത്തെ ലോഡ്ജില്‍വച്ചാണ് പീഡനം നടന്നത്. പീഡനശേഷം പെൺകുട്ടിയെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകള ഞ്ഞുവെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. അതേസമയം പോലീസ്…
Read Moreഇസ്രയേലില്‍ കൃഷിയ്ക്കിറങ്ങിയാല് ഒരു ദിവസം 30000 വരെ ശമ്പളം ! ബിജു കുര്യന് ഇസ്രയേലിലേക്ക് വിമാനം കയറിയത് ഒന്നും കാണാതെയല്ല…
നവീന കൃഷിരീതികള്‍ പഠിക്കാന്‍ ഇസ്രയേലിലേക്ക് പറന്ന കര്‍ഷക പ്രതിധിനി സംഘം തിരികെയെത്തിയപ്പോള്‍ ചര്‍ച്ചയാകുന്നത് സംഘാംഗമായിരുന്ന ബിജു കുര്യന്റെ തിരോധാനം. സംസ്ഥാന കൃഷിവകുപ്പ് മുഖേന ഇസ്രയേലിലേക്ക് തിരിച്ച കര്‍ഷക സംഘത്തില്‍ കണ്ണൂര്‍ തൊട്ടിപ്പാലം സ്വദേശി ബിജു കുര്യന് കയറിക്കൂടിയത് കൃത്യമായ പദ്ധതികളോടെയായിരുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നാട്ടിലേക്ക് മടങ്ങുന്നതിനു തലേന്ന് രാത്രിയാണ് ഇയാളെ കാണാതാവുന്നതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. രാത്രി ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയശേഷം പെട്ടെന്ന് ബിജുവിനെ കാണാതാവുകയായിരുന്നു. പോലീസെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. യാത്ര ഏറെ ഗുണകരമായിരുന്നെന്നും പുതിയ കൃഷിമാതൃകകള്‍ പഠിക്കാനായെന്നും കര്‍ഷകര്‍ പറഞ്ഞു. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. ബിജു കുര്യന്റെ അപേക്ഷ പരിഗണിച്ച് കൃഷിയിട പരിശോധനയും മറ്റു പരിശോധനകളുംകഴിഞ്ഞ് യോഗ്യതയുണ്ടെന്ന് കണ്ടശേഷമാണ് അപേക്ഷ അംഗീകരിച്ചതെന്ന് കൃഷി ഓഫീസര്‍ കെ.ജെ. രേഖ പറഞ്ഞു. ഇസ്രയേലിലെ കനത്ത ശമ്പളമാണ് ബിജു കുര്യനെ ഈ ഉദ്യമത്തിന്…
Read Moreഭർത്താവിനെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം താമസം; പങ്കാളി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ ചൊല്ലിത്തർക്കം; യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്
ന്യൂഡൽഹി: മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവതിയെ ആൺ സുഹൃത്തി തീകൊളുത്തി കൊലപ്പെടുത്തി. വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ അമൻ വിഹാറിലാണ് സംഭവം. 28കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 11നാണ് ഗുരുതര പൊള്ളലേറ്റ നിലയിൽ യുവതിയെ എസ്ജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഇവരെ സഫ്ദർജംഗ് ആശുപത്രിയിലേക്കും പിന്നീട് എയിംസ് ട്രോമ സെന്ററിലേക്കും മാറ്റി. യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് ശ്രമിച്ചുവെങ്കിലും ഇവരുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അതിന് സാധിച്ചില്ല. ഡൽഹിയിലെ ബൽബീർ വിഹാറിലെ താമസക്കാരിയാണ് പൊള്ളലേറ്റ യുവതിയെന്നും ഒരു ചെരുപ്പ് ഫാക്ടറിയിൽ തൊഴിലാളിയാണ് ഇവരെന്നും പോലീസ് കണ്ടെത്തി. ഭർത്താവിനെ ഉപേക്ഷിച്ച ഇവർ കഴിഞ്ഞ ആറ് വർഷങ്ങളായി മോഹിത് എന്നയാൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ചികിത്സയിൽ തുടരുന്നതിനിടെ ഇവർ കഴിഞ്ഞ ദിവസം മരിച്ചു. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമൻ വിഹാർ പോലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തു.…
Read Moreമരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി; കുഞ്ഞിനെ പെട്ടിയിലാക്കി വീട്ടുകാർക്ക് കൈമാറി; സംസ്കാരത്തിന് തൊട്ടുമുൻപ് വീട്ടുകാർ കണ്ടത് ശ്വാസമെടുക്കുന്ന കുഞ്ഞിനെ…
സിനിമയിൽ മരിച്ചവർ എഴുന്നേറ്റ് വരുന്നത് കണ്ട് ചിരിക്കുന്ന ജനങ്ങൾക്ക് ഈ സംഭവം ഒരു ഞെട്ടലായിരിക്കും. രാജ്യ തലസ്ഥാനത്ത് മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി സംസ്കാരത്തിനായി വിട്ടു നൽകിയ പിഞ്ചുകുഞ്ഞിനാണ് സംസ്കാരത്തിന് തൊട്ടു മുൻപ് പുതുജീവൻ കിട്ടിയത്. ഡൽഹിയിലാണ് സംഭവം. പിഞ്ചോമനയെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ വീട്ടുകാർ. ലോക് നായക് ജയ് പ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിലാണ് നവജാത ശിശു മരിച്ചതായി ഡോക്ടർമാർ വിധിയെഴുതിയത്. തുടർന്ന് കുഞ്ഞിനെ പെട്ടിയിലാക്കി വീട്ടുകാർക്ക് കൈമാറി. എന്നാൽ, സംസ്കാര ചടങ്ങുകൾക്കിടെ പെൺകുഞ്ഞിന് ജീവനുണ്ടെന്ന് മനസിലായതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടി തുറന്നപ്പോൾ പെൺകുട്ടി ശ്വാസമെടുക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ, കുഞ്ഞിനെ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ വിസമ്മതിക്കുകയും വെന്റിലേറ്റർ സഹായം നിഷേധിക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു. അതേസമയം, അധികൃതർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Read Moreഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സംഘം തിരികെയെത്തി ! ബിജു എട്ടുമാസത്തിനകം മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടി…
നവീന കൃഷിരീതികള്‍ പഠിക്കാനായി ഇസ്രയേലിലേക്ക് പോയ കര്‍ഷകസംഘം മടങ്ങിയെത്തി. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ആയിരുന്നു ഇസ്രയേല്‍ സന്ദര്‍ശനത്തിനായി പോയത്. 27 പേരടങ്ങുന്ന സംഘമായിരുന്നു ഇസ്രയേലിലേക്ക് പോയത്. എന്നാല്‍ അവിടെ വച്ച് കാണാതായ കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇസ്രയേല്‍ ഇന്റലിജന്‍സ് ബിജുവിനായില്‍ തെരച്ചില്‍ തുടരുകയാണ്. മേയ് എട്ടുവരെയാണ് വിസ കാലാവധി. ഇതിനകം ബിജു തിരികെ മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. 17ന് രാത്രി മുതലാണ് ബിജുവിനെ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍ നിന്ന് കാണാതായത്. സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ഭാര്യയ്ക്ക് 16ന് വാട്സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം ബിജുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. വിമാനടിക്കറ്റിനുള്ള പണം ബിജു നല്‍കിയിരുന്നുവെങ്കിലും വിസ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമുള്ളതാണ്. ഈ മാസം 12 നാണ് 27 കര്‍ഷകര്‍ അടങ്ങുന്ന പരീശീലന സംഘം ഇസ്രയേലില്‍ എത്തിയത്. 10…
Read Moreപൂർവ വിദ്യാർഥിയെ ഇൻസ്റ്റഗ്രാം ഫ്രണ്ടാക്കി; പരിചയം ശക്തമായപ്പോൾ സൗജന്യമായി മയക്കുമരുന്ന് നൽകി വശത്താക്കി; പിന്നാലെ ഒമ്പതാം ക്ലാസുകാരിയെ കാരിയറാക്കി; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട്ട്…
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ലഹരി വെളിപ്പെടുത്തല്‍. ഒമ്പതാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയെന്നാണ് വിവരം. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു. മൊഴിപ്രകാരം പത്ത് പേര്‍ക്കെതിരേ പോലീസ് കേസ് എടുത്തു.പെൺകുട്ടിയുടെ മൊഴിയില്‍ നിന്ന് ആളുകളെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് അറിയിച്ചു. 25 പേര് അടങ്ങുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റമെന്നും കണ്ടെത്തി. ലഹരിമാഫിയ സംഘം തനിക്ക് മയക്കുമരുന്ന് ഉപയോഗിക്കാൻ തന്നുവെന്നും മയക്കുമരുന്നു കാരിയറാക്കി ഉപയോഗിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. വിദ്യാർഥിനി മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് കൈയിൽ ഉണ്ടായ മുറിവ് കണ്ട വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും മൊഴി എടുത്തു. ഇന്‍സ്റ്റഗ്രാം വഴി ഡബിള്‍ ലഹരിലഹരി മാഫിയ സംഘവുമായി ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് വിദ്യാർഥിനി പറയുന്നു. ആദ്യം തനിക്ക് മയക്കുമരുന്ന് ഉപയോഗിക്കാൻ…
Read More