കര്‍ണാടകത്തിലെ ഐഎഎസ്-ഐപിഎസ് പോര് പുതിയ തലത്തിലേക്ക്. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഐപിഎസ് ഉദ്യോഗസ്ഥയായ ഡി.രൂപ. ഇരുവരും തമ്മിലുള്ള പ്രശ്നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഡി. രൂപ ചിത്രങ്ങള്‍ പുറത്തുവിട്ടത്. മൂന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് രോഹിണി സിന്ദൂരി അയച്ചുനല്‍കിയ ചിത്രങ്ങളാണിതെന്ന് അവകാശപ്പെട്ടാണ് ഏഴ് ചിത്രങ്ങള്‍ രൂപ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. സര്‍വീസ് ചട്ടപ്രകാരം ഐ.എ.എസ്. ഉദ്യോഗസ്ഥ ഇത്തരം ചിത്രങ്ങള്‍ അയച്ചുനല്‍കുന്നത് കുറ്റകരമാണെന്നും ഇതൊരു വ്യക്തിപരമായ കാര്യമല്ലെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നുമാണ് രൂപയുടെ ആവശ്യം. എന്നാല്‍ ആരോപണങ്ങളെ നിഷേധിച്ച രോഹിണി. ഡി രൂപയുടെ മാനസിക നിലയ്ക്ക് എന്തോ തകരാറുണ്ടെന്നാണ് പ്രതികരിച്ചത്. തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍നിന്നും വാട്സാപ്പ് സ്റ്റാറ്റസുകളില്‍നിന്നും സ്ക്രീന്‍ഷോട്ടെടുത്ത ചിത്രങ്ങളാണ് രൂപ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ചില ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കിയതാണെന്നാണ് അവരുടെ അവകാശവാദം. അങ്ങനെയാണെങ്കില്‍ ആ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താന്‍ ആവശ്യപ്പെടുകയാണെന്നും രൂപയ്ക്കെതിരേ നിയമനടപടികള്‍…
Read MoreCategory: Top News
നിങ്ങളുടെ പേരിന് നേരെ ബ്ലൂ ടിക് വീഴും; ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ബ്ലൂ ടിക് വാങ്ങാൻ ചെയ്യേണ്ടത് എന്തെക്കെയെന്നറിയാം…
ന്യൂയോർക്ക്: ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നൽകി ബ്ലൂ ടിക് വാങ്ങാം. സർക്കാർ അംഗീകൃത ഐഡി കാർഡ് കൈവശമുള്ളവർക്ക് വെരിഫിക്കേഷന് അപേക്ഷിക്കാമെന്ന് മാതൃകമ്പനിയായ മെറ്റയുടെ സിഇഒയും ചെയർമാനുമായ മാർക്ക് സുക്കർബർഗ് അറിയിച്ചു. വെബ് ഉപയോക്താക്കൾക്ക് പ്രതിമാസം 11.99 ഡോളറും (992.36 ഇന്ത്യൻ രൂപ) ഐഒഎസിൽ 14.99 ഡോളറും(1,240.65 ഇന്ത്യൻ രൂപ) ആയിരിക്കുമെന്ന് സുക്കർബർഗ് വ്യക്തമാക്കി. വ്യാജ ഐഡികളിൽ നിന്ന് ആൾമാറാട്ടം അടക്കമുള്ള ഭീക്ഷണികൾ ഇതോടെ ഇല്ലാതാക്കാം എന്ന് സുക്കർബർഗ് വ്യക്തമാക്കി. മെറ്റ സേവനങ്ങളുടെ ആധികാരികതയും സുരക്ഷയും വർധിപ്പിക്കുന്നതാണ് പുതിയ ഫീച്ചർ. ഈയാഴ്ച ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും പുതിയ സംവിധാനം അവതരിപ്പിക്കും. കൂടുതൽ രാജ്യങ്ങളിൽ ഉടൻ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രമുഖ ബിസിനസുകാരനായ ഇലോൺ മസ്ക് അടുത്തിടെ ട്വിറ്ററിന്റെ സിഇഒ ആയി സ്ഥാനമേറ്റെടുത്തയോടെ സമാനമായ നീക്കം നടത്തിയിരുന്നു.
Read Moreകോഴിയിറച്ചി നൂറ്റിപ്പത്തിലേക്ക്… ലാഭം കൊയ്ത് ഇടനിലക്കാർ; ഇറച്ചിക്കോഴി വിലയിടിയുമ്പോഴും തീറ്റവില ഉയരുന്നു; കര്‍ഷകര്‍ക്കു തിരിച്ചടി
കോട്ടയം: ഇറച്ചിക്കോഴി വിലയിടിയുമ്പോഴും തീറ്റവില ഉയരുന്നത് കര്‍ഷകര്‍ക്കു തിരിച്ചടിയാകുന്നു. ഇറച്ചിക്കോഴിയുടെ ഉത്പാദനം കൂടിയതും കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ കുറഞ്ഞതുമാണ് വിലയിടിവിന് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. 40 രൂപയുടെ വരെ വ്യത്യാസത്തിലാണ് ഫാമുകളില്‍ നിന്ന് കോഴികള്‍ കടകളിലെത്തുന്നത്.കഴിഞ്ഞ ആഴ്ചയില്‍ 60-65 രൂപയ്ക്കാണ് ഫാമുകളില്‍ കച്ചവടം നടന്നത്. കടകളില്‍ 110-113 രൂപയാണ് വില. ജനുവരി മാസം മുതലാണ് വിലയിടിവ് തുടങ്ങിയത്. 27 രൂപ മുതലാണ് കോഴിക്കുഞ്ഞുങ്ങളുടെ വില. കൃത്യമായി പരിപാലനം നല്കി 45 ദിവസംവരെ ഫാമില്‍ വളര്‍ത്തണം. ഒരു കോഴി പൂര്‍ണ വളര്‍ച്ചയെത്താന്‍ മൂന്നര കിലോ തീറ്റ വേണ്ടിവരുമെന്നാണു ഫാമുകാര്‍ പറയുന്നത്. ഇറച്ചിക്ക് വില കുറയുമ്പോള്‍ തീറ്റയുടെ വില ഉയരുന്ന സഹാചര്യമാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. 50 കിലോഗ്രാമിന്റെ ഒരു ചാക്കിന് രണ്ട് വര്‍ഷത്തിനുള്ളില്‍ 700 രൂപവരെ വില വ്യത്യാസമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. ഇപ്പോള്‍ 50 കിലോഗ്രാമിനു 2060 രൂപ മുതല്‍ 2200…
Read Moreഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ കര്‍ഷകനെ കാണാതായി ! സുരക്ഷിതനാണെന്നും അന്വേഷണിക്കേണ്ടെന്നും ഫോണ്‍ സന്ദേശം…
ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ കേരളത്തില്‍ പോയ സംഘത്തിലെ കര്‍ഷകനെ കാണാതായി. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ആണ് കാണാതായത്. ബിജു കുര്യന് അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകും ഈ മാസം 12നാണ് ഇസ്രയേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്. എംബസിയിലും ഇസ്രയേല്‍ പോലീസിലും ബി അശോക് പരാതി നല്കി. മറ്റുള്ളവര്‍ നാട്ടിലേക്ക് തിരിച്ചു. ഇസ്രയേല്‍ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്ന് 17നു രാത്രിയോടെയാണ് ബിജുവിനെ കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യന് വാഹനത്തില്‍ കയറിയില്ല. തുടര്‍ന്ന് അപ്രത്യക്ഷനാവുകയായിരുന്നു. കയ്യില്‍ പാസ്പോര്‍ട്ട് അടങ്ങിയ ഹാന്‍ഡ്ബാഗ് കണ്ടെന്ന് സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവര്‍ പറഞ്ഞു. ഇസ്രയേലിലേക്കുള്ള എയര്‍ ടിക്കറ്റിനുള്ള പണം ബിജു കുര്യന് നല്‍കിയിരുന്നുവെങ്കിലും വീസ സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമുള്ളതാണ്. ഇതിനു…
Read Moreജസ്നയെക്കുറിച്ച് നിര്‍ണായക വിവരം ! ജസ്നയ്ക്ക് എന്തു സംഭവിച്ചുവെന്ന് അറിയാമെന്ന് മോഷണക്കേസ് പ്രതി…
പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്ന മരിയ ജെയിംസിന്റെ തിരോധാനക്കേസില്‍ നിര്‍ണായക വിവരം. മോഷണക്കേസില്‍ പ്രതിയായ യുവാവിന് ജസ്നയുടെ തിരോധാനത്തില്‍ അറിവുണ്ടെന്ന് സിബിഐയ്ക്ക് മൊഴി ലഭിച്ചു. ഈ യുവാവിനൊപ്പം ജയിലില്‍ കഴിഞ്ഞ മറ്റൊരു പ്രതിയുടെതാണ് വെളിപ്പെടുത്തല്‍. പത്തനംതിട്ട സ്വദേശിയായ മോഷണക്കേസിലെ പ്രതി ഒളിവിലൊണെന്നാണ് കണ്ടെത്തല്‍. 2018 മാര്‍ച്ച് 22ന് രാവിലെ എരുമേലിയിലെ വീട്ടില്‍ നിന്നിറങ്ങിയ ജസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. ജസ്ന വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ നിഗമനങ്ങള്‍ തെറ്റാണെന്നു സിബിഐ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് നാലു മാസങ്ങള്‍ക്ക് മുന്‍പ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് ഫോണ്‍ സന്ദേശമെത്തുന്നത്. പോക്സോ കേസില്‍ പ്രതിയായ കൊല്ലം സ്വദേശിക്ക് ജസ്ന കേസിനെക്കുറിച്ച് പറയാനുണ്ടെന്നായിരുന്നു സന്ദേശം. സിബിഐ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി പ്രതിയുടെ മൊഴിയെടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ യുവാവ് രണ്ടു വര്‍ഷം മുന്‍പ് മറ്റൊരു…
Read Moreമാരാമണിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് സഹോദരങ്ങൾ! മണൽമാറി ചെളി നിറഞ്ഞു കിടക്കുന്ന ഭാഗത്ത് നീന്തൽ വശമുള്ളവർ പോലും ഒഴുക്കി ൽപെട്ടാൽ രക്ഷപ്പെടൽ പ്രയാസം
പത്തനംതിട്ട: മാരാമൺ കൺവൻഷൻ നഗറിനു സമീപം പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് സഹോദരങ്ങൾ. മാവേലിക്കര ചെട്ടിക്കുളങ്ങര കണ്ണമംഗലം മെറി നിവാസിൽ അനിയൻ കുഞ്ഞിന്റെ മക്കളായ മെറിന് (18) സഹോദരന് മെഫിന്‍ (15) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ചെട്ടിക്കുളങ്ങര തോണ്ടപ്പുറത്ത് രാജുവിന്റെ മകൻ എബിനായാണ് (24) കാണാതായത്. കൺവൻഷനിലെ യുവവേദി യോഗത്തിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു ഇവർ. വൈകുന്നേരം 5.30ഓടെ മാരാമൺ കൺവൻഷൻ നഗറിനു താഴെ ആറന്മുള പരപ്പുഴ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ഏറെ നേരത്തെ തെരച്ചിലിനുശേഷം രണ്ടു പേരുടെ മൃതദേഹങ്ങൾ നിക്ഷേപമാലിക്കടവിനു സമീപത്തു നിന്നു കണ്ടെടുത്തു. യുവവേദി യോഗത്തിൽ പങ്കെടുക്കാൻ ചെട്ടികുളങ്ങരയിൽ നിന്നുള്ളസംഘം ബൈക്ക് റാലിയായാണ് മാരാമണ്ണിൽ എത്തിയതെന്ന് പറയുന്നു. ചെട്ടികുളങ്ങരയിൽ നിന്നെത്തിയ എട്ടംഗസംഘത്തിലെ അഞ്ചുപേരാണ് കുളിക്കാനിറങ്ങിയത്. ഇവരിൽ മെറിനാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്. മെറിനെ രക്ഷപ്പെ ടുത്താനുള്ള ശ്രമത്തിനിടെ മെഫിനും പിന്നാലെ എബിനും ഒഴുക്കിൽപ്പെട്ടു. മാരാമൺ കൺവൻഷൻ നഗറിനു താഴെ…
Read Moreമാരാമൺ കൺവൻഷനെത്തിയ മൂന്നു യുവാക്കൾ പമ്പാനദിയിൽ ഒഴുക്കിൽപെട്ടു! രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി
മാരാമൺ: മാരാമൺ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ മൂന്നു യുവാക്കൾ പന്പാനദിയിൽ ഒഴുക്കിൽപ്പെട്ടു, രണ്ടു പേരുടെ മൃതദേഹങ്ങൾ കിട്ടി. മൂന്നാമനായി തെരച്ചിൽ തുടരുന്നു. മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം മെറി നിവാസിൽ അനിയൻകുഞ്ഞിന്റെ മക്കളായ മെറിൻ (18), സഹോദരൻ മെഫിൻ (15) എന്നിവരുടെ മൃതദേഹമാണു കണ്ടെത്തിയത്. ഇവരോടൊപ്പമുണ്ടായിരുന്ന ചെട്ടികുളങ്ങര തോണ്ടപ്പുറത്ത് രാജുവിന്റെ മകൻ എബിനെ (24) കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇന്നലെ വൈകുന്നേരം 5.30ഓടെ മാരാമൺ കൺവൻഷൻ നഗറിനു താഴെ ആറന്മുള പരപ്പുഴ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ഏറെ നേരത്തെ തെരച്ചിലിനുശേഷം രണ്ടു പേരുടെ മൃതദേഹങ്ങൾ നിക്ഷേപമാലിക്കടവിനു സമീപത്തുനിന്നു കണ്ടെടുത്തു. മാരാമൺ കൺവൻഷനിൽ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന മാർത്തോമ്മ യുവജനസഖ്യം യുവവേദി യോഗത്തിൽ പങ്കെടുക്കാനായി ചെട്ടികുളങ്ങര മാർത്തോമ്മ പള്ളിയിൽനിന്നെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ബൈക്കുകളിലാണ് ഇവർ മാരാമണ്ണിലെത്തിയത്. യോഗത്തിനുശേഷം എട്ടംഗ സംഘം കുളിക്കാനായി കൺവൻഷൻ നഗറിനു താഴെ പന്പാനദിയുടെ പരപ്പുഴ കടവിലേക്കു നീങ്ങി.…
Read Moreഭാര്യയെ വിളിച്ചപ്പോള്‍ കുടുങ്ങി ! മോഷണവും അത് ചെയ്ത രീതിയും എല്ലാം ഉഷാറാണ് മോനേ… പക്ഷേ വലയിലായി; ഒരു ഒന്നൊന്നര മോഷണക്കഥ
സ്വന്തം ലേഖകന്‍ കോഴിക്കോട്: മോഷണവും അത് ചെയ്ത രീതിയും എല്ലാം ഉഷാറാണ് മോനേ…പക്ഷെ വലയിലായിപോയി. ക്ലൈമാക്സില്‍ ആശുപത്രിയില്‍നിന്നും ഇനി പേകേണ്ടത് ജയിലിലേക്കും. വഴിയരികില്‍ അപകടത്തില്‍പ്പെട്ട് കിടന്നയാളാണ് കഥയിലെ മുഖ്യകഥാപാത്രം. ഇനി ഫ്ളാഷ് ബാക്ക്… താമരശേരിക്കടുത്ത് തച്ചംപൊയിൽ പിസി മുക്ക് പുത്തൻതെരുവിൽ പി.ടി. അഷ്റഫിന്റെ പിടി സ്റ്റോർ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ കള്ളൻ കയറിയത്. കടയുടെ ഷട്ടർ തുറന്നു കിടക്കുന്നത് കണ്ട പ്രദേശവാസി കടയുടെ സമീപത്ത് താമസിക്കുന്ന സ്ഥാപന ഉടമയെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ഓടി കൂടുന്നത് കണ്ട മോഷ്ടാവും ഒപ്പമുണ്ടായിരുന്നയാളും ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. എണ്ണായിരം രൂപ വിലവരുന്ന സിഗരറ്റ് ഉത്പന്നങ്ങളും അഞ്ഞൂറുരൂപ വിലമതിക്കുന്ന പഴയ ഒരു മൊബൈൽ ഫോണും ഒരു മിഠായിഭരണിയിൽ സൂക്ഷിച്ച രണ്ടായിരത്തിലധികം രൂപയും ഇതിനകം കൈക്കലാക്കി. വന്ന ബൈക്കുപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട മോഷ്ടാക്കൾ പിന്നീട് ചുങ്കം ഭാഗത്തുനിന്ന് മറ്റൊരു ബൈക്ക്…
Read Moreഅയൽവാസിയായ പതിനേഴുകാരന് സ്കൂട്ടർ ഓടിക്കാൻ നൽകി; പോലീസ് പിടിച്ചപ്പോൾ ഉടമയ്ക്ക് കിട്ടിയത് 30,000 രൂപ പിഴ; മലപ്പുറത്തെ സംഭവം ഇങ്ങനെ…
മലപ്പുറം: അയൽവാസിയായ 17കാരന് സ്കൂട്ടർ ഓടിക്കാൻ നൽകിയ യുവാവിന് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 30,250 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചു. വെള്ളയൂർ പൂങ്ങോട് ചെറുതുരുത്തി നൂറുദ്ദീൻ (40)നെയാണ് മജിസ്ട്രേറ്റ് എം.എ. അഷ്റഫ് ശിക്ഷിച്ചത്. 2022 നവംബർ 12നാണ് കേസിന്നാസ്പദമായ സംഭവം. കാളികാവ് എസ്ഐയായിരുന്ന ടി.കെ. ജയപ്രകാശും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്കൂട്ടറിൽ വണ്ടൂരിൽനിന്ന് കാളികാവിലേക്ക് പോകുകയായിരുന്ന പതിനേഴുകാരൻ പിടിയിലാകുന്നത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ സിവിൽ പൊലീസ് ഓഫീസർക്കൊപ്പം വീട്ടിലെത്തിച്ചു. പോലീസ് ഇൻസ്പെക്ടർ വേലായുധൻ പൂശാലി അന്വേഷിച്ച കേസ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം. നീതു ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് അയയ്ക്കുകയായിരുന്നു. മുന്‍പും സമാനസംഭവംസമാനമായ വിധി മുന്‍പും മലപ്പുറത്തുണ്ടായിരുന്നു. കൂട്ടിലങ്ങാടി കൂരിവീട്ടിൽ റിഫാക്ക് റഹ്മാൻ (33)നെയാണ് മജിസ്ട്രേറ്റ് എ.എ. അഷ്റഫ് ശിക്ഷിച്ചത്. 2022 ഒക്ടോബർ…
Read Moreപിഴ അടച്ചാൽ തീരുന്ന ഭക്ഷ്യസുരക്ഷ..! പൂട്ടിച്ച ഹോട്ടൽ വീണ്ടും തുറന്നപ്പോൾ മൊട്ടക്കറിക്കൊപ്പം കിട്ടിയത് പുഴുവിനെ; വിദ്യാർഥികളുടെ പരാതി ശരിവച്ച് ആരോഗ്യവകുപ്പ്
ഉപ്പുതറ: വാഗമണ്ണിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിനെത്തുടർന്ന് ഒരു മാസം മുമ്പ് പൂട്ടിച്ച ഹോട്ടൽ വീണ്ടും തുറന്നപ്പോൾ കിട്ടിയത് പുഴുവിനെ. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ആറു കുട്ടികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10 ഓടെ വാഗമൺ ടൗണിൽ പ്രവർത്തിക്കുന്ന വാഗലാൻഡ് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവരുടെ മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടതായി പറയുന്നത്. കോഴിക്കോടു നിന്നെത്തിയ 95 അംഗ വിനോദ സഞ്ചാര സംഘത്തിലെ രണ്ടു വിദ്യാർഥികൾക്കാണ് പുഴുവിന്റെ ഭാഗം കറിയിൽനിന്ന് കിട്ടിയത്. തുടർന്ന് കുട്ടികൾ ഛർദിക്കുകയും മറ്റു നാലു കുട്ടികൾക്കുകൂടി ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ചെയ്തതിനെത്തുടർന്ന് ആറുപേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രാ സംഘത്തിലുണ്ടായിരുന്ന അധ്യാപകർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് വാഗമൺ പോലീസ് സ്ഥലത്തെത്തിയശേഷം ഏലപ്പാറ പഞ്ചായത്തിനെയും ആരോഗ്യവിഭാഗത്തെയും വിവരമറിയിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിനെത്തുടർന്ന് ഒരു മാസം മുന്‍പ് ഈ ഹോട്ടലിനെതിരേ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി…
Read More