തൊടുപുഴ: മീന്‍ പിടിക്കാനുപയോഗിക്കുന്ന കുട്ടവഞ്ചിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ജലാശയത്തിനു നടുവിലെ തുരുത്തില് എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മുട്ടം മാത്തപ്പാറ കോളനി താന്നിക്കാമറ്റത്തില് ഉദയലാല്‍ ഘോഷിനായാണ് മുട്ടം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ആദ്യ ഭാര്യയെ ഉപേക്ഷിക്കുകയും രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തയാളാണ് പ്രതി. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ പ്രതി സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നെന്ന് മുട്ടം എസ്എച്ച്ഒ പ്രിന്‍സ് ജോസഫ് പറഞ്ഞു. മലങ്കര ജലാശയത്തില്‍ മീന്‍ പിടിത്തമാണ് പ്രതിയുടെ പ്രധാന തൊഴില്‍. മലങ്കര ജലാശയം കാണാനെത്തിയ പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. കഴിഞ്ഞ ജനുവരി 26നായിരുന്നു കേസിനാസ്പദമായ സംഭവം. ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടി കോട്ടയം ജില്ലയിലെ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. ഉദയ ലാലിന് പെണ്‍കുട്ടിയും കുടുംബവുമായി മുന്‍ പരിചയമുണ്ടായിരുന്നു. സംഭവ ദിവസം ഉച്ചയോടെ പെണ്‍കുട്ടിയും ബന്ധുക്കളും മലങ്കര ജലാശയം സന്ദര്‍ശിക്കുന്നതിനായി എത്തിയിരുന്നു. ഈ സമയം…
Read MoreCategory: Top News
സുബി സുരേഷിന് വിട ചൊല്ലി കലാകേരളം! ഒരു നോക്കു കാണാൻ എത്തിയത് ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേര്
കൊച്ചി: അവതാരകയും നടിയുമായി സുബി സുരേഷിന് വിട ചൊല്ലി കലാകേരളം. ആയിരങ്ങളെ സാക്ഷിയാക്കി ചേരാനല്ലൂർ ശ്മശാനത്തിൽ വൈകുന്നേരം നാലിന് ചടങ്ങുകൾ പൂർത്തിയായി. ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്. കരള്‍ സംബന്ധമായ രോഗംമൂലം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ 9.35-നായിരുന്നു അന്ത്യം. കരള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായതോടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള നടപടികള്‍ പുരോഗമിച്ചുവരികയായിരുന്നു. സുബിക്ക് അടുത്ത ബന്ധു കരള്‍ നല്കാന് തയാറായി മുന്നോട്ടു വന്നിരുന്നു. ഇതോടെ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന ആരോഗ്യ ബോര്‍ഡിനു വിവരം കൈമാറിയിരുന്നു. അവരുടെ അനുമതി ലഭിക്കാനിരിക്കെയാണു വിയോഗം. കഴിഞ്ഞ ജനുവരി 20 നാണ് സുബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read Moreബ്രിട്ടണില്‍ മലയാളി വിദ്യാര്‍ഥിനി കാറിടിച്ച് മരിച്ചു! പഠനത്തിനായി യുകെയില്‍ എത്തിയത് ഒരു മാസം മുമ്പ്…
ബ്രിട്ടണിൽ മലയാളി വിദ്യാര്‍ഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനിന്‍കുമാര്‍, ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ആണ് മരിച്ചത്. പഠനത്തിനായി ഒരു മാസം മുമ്പ് മാത്രമാണ് യുകെയില്‍ ആതിര എത്തിയത്. ലീഡ്സിലെ ആംലിക്ക് സമീപം സ്റ്റാനിങ് ലീ റോഡിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ, നിയന്ത്രണം വിട്ട കാര്‍, ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8.30ന് ആതിര ഉള്‍പ്പെടെ നിരവധിപേര്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ്റ്റ് സ്റ്റോപ്പിലെ നടപ്പാതയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ആതിര സംഭവ സ്ഥലത്തുവെച്ചതന്നെ മരിച്ചതായാണ് വിവരം. ആതിരയ്ക്ക് ഒപ്പമുള്ള രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഒരു മദ്ധ്യവയസ്കനും നിസാര പരിക്കുകളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആതിരയുടെ മൃതദേഹം ബ്രാഡ്ഫോര്‍ഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലീഡ്സിലെ ബെക്കറ്റ് യൂണിവേഴ്സിറ്റിയില്‍…
Read Moreഇസ്രയേലില്‍ വച്ച് മുങ്ങിയ ബിജുവിന് നാട്ടില്‍ ഏക്കര്‍കണക്കിന് വസ്തു ! റബര്‍ ഉള്‍പ്പെടെ പലവിധ കൃഷികളും…
ആധുനീക കൃഷിരീതികള്‍ പഠിക്കാന്‍ ഇസ്രയേലിലേക്ക് പുറപ്പെട്ട സംഘത്തില്‍ നിന്നു കാണാതായ ഇരിട്ടി പേരട്ട കെപി മുക്കിലെ കോച്ചേരില്‍ ബിജു കുര്യനെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊര്‍ജിതം. ഇയാള്‍ പഠനസംഘത്തില്‍ ഉള്‍പ്പെട്ടതു സംബന്ധിച്ച് മന്ത്രിയുടെ ഓഫീസ് അടക്കം നല്കിയ നിര്‍ദേശ പ്രകാരം പായം കൃഷി ഓഫിസര്‍ കെ.ജെ.രേഖ കഴിഞ്ഞ ദിവസം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഓണ്‍ലൈനായി ലഭിച്ച അപേക്ഷ പരിശോധിച്ചു കര്‍ഷകനാണെന്ന് ഉറപ്പു വരുത്തിയിരുന്നതായാണു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. കിളിയന്തറയിലെ രണ്ട് ഏക്കറില്‍ ടാപ്പ് ചെയ്യുന്ന റബര്‍ മരങ്ങളുണ്ട്. കൂടാതെ തെങ്ങും കുരുമുളകു കൃഷിയുമുണ്ട്. പേരട്ട കെപി മുക്കിലെ 30 സെന്റ് പുരയിടത്തില്‍ വാഴയും കമുകും ഉള്ളതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വൈവിധ്യമായ വിളകള്‍ കണ്ടുബോധ്യപ്പെട്ട ശേഷമാണ് അപേക്ഷ അംഗീകരിച്ചതെന്നും കൃഷി ഓഫിസര്‍ വ്യക്തമാക്കി. മൈസൂരുവില്‍ ഉള്‍പ്പെടെ സ്ഥലം പാട്ടത്തിനെടുത്ത് മരച്ചീനി, വാഴ, ഇഞ്ചി കൃഷികള്‍ നടത്തിയ പാരമ്പര്യവും ബിജു കുര്യന് ഉള്ളതായി…
Read Moreഡാ ധർമൂ എന്നു വിളിക്കാതെ കിടക്കുന്ന അവളെ കാണാൻ എനിക്കു കഴിയുമോയെന്നറിയില്ല; 19 വർഷം ഒപ്പം നിന്നവൾ; വാക്കുകൾ മറിഞ്ഞു ധർമ്മജൻ
സീമ മോഹൻലാൽകൊച്ചി: ‘ഞാൻ അവളെക്കാണാൻ ആശുപത്രിയിൽ പോയില്ല. ഫ്രീസറിൽ തണുത്തുറഞ്ഞു മുഖത്തു ചിരിയില്ലാതെ കിടക്കുന്ന സുബിയെ എനിക്കു കാണാൻ കഴിയില്ല. അവളെക്കണ്ടാൽ എന്റെ നിയന്ത്രണം വിട്ടുപോകും. ധർമൂ എന്നു വിളിച്ചു എപ്പോഴും കലപിലായെന്നു തമാശ പറയുമായിരുന്ന എന്റെ അനുജത്തിയായിരുന്നു അവൾ. കഴിഞ്ഞ 19 വർഷമായി തനിക്കൊപ്പം മിമിക്രി വേദി പങ്കിട്ട നടി സുബി സുരേഷിന്റെ ഓർമകളിൽ ധർമജൻ ബോൾഗാട്ടി തേങ്ങി. ഇന്നലെ വൈകുന്നേരം മുതൽ സുബിയുടെ വീട്ടിൽ ധർമജനുണ്ട്. ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന് അനുജത്തിയുടെ അവസാന യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തുന്നു. 19 വർഷം മുന്‍പ് സുബിയും ധർമജനും ഒരുമിച്ചാണ് സിനിമാലയിൽ ജോയിൻ ചെയ്തത്. അന്നത്തെ ആദ്യ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തില്ല. പക്ഷേ, സുബി അതിൽ തുടർന്നു. 2000 മുതൽ ധർമജൻ സിനിമാലയിൽ സജീവമായി. തുടർന്ന് സുബിക്കൊപ്പമുള്ള ധർമജന്റെ ഓരോ എപ്പിസോഡുകളും പ്രേക്ഷകരുടെ കൈയടി നേടി.…
Read Moreദമ്പതികൾ ചമഞ്ഞ് വീട്ടുജോലിക്കു നിന്നത് കമിതാക്കൾ; സ്വർണം ഉൾപ്പെടെ വീട്ടുസാധനങ്ങൾ മോഷ്ടിച്ച് വിറ്റുണ്ടാക്കിയത് 5 ലക്ഷത്തോളം രൂപ; ചേർത്തലയിലെ തട്ടിപ്പ് പൊളിഞ്ഞതിങ്ങനെ…
ചേര്‍ത്തല: ദമ്പതികൾ ചമഞ്ഞ് വീട്ടുജോലിക്കുനിന്ന് മോഷണം നടത്തിയ കമിതാക്കൾ പോലീസിന്റെ പിടിയിലായി. കോട്ടയം പാറത്തോട് പോത്തല വീട്ടിൽ ജിജോ (38), കോട്ടയം മുണ്ടക്കയം കാര്യാട്ട് വീട്ടിൽ സുജ ബിനോയ് (43) എന്നിവരാണ് അർത്തുങ്കൽ പോലീസിന്റെ പിടിയിലായത്. എറണാകുളം പോണേക്കരയിൽ സ്ഥിരതാമസക്കാരിയായ ഷിജി ജിനേഷിന്റെ അർത്തുങ്കൽ ചെത്തിയിലുള്ള തോട്ടപ്പിള്ളി വീട്ടിലാണ് ഇവർ ദമ്പതികൾ ചമഞ്ഞ് വീട്ടു ജോലി ചെയ്ത് തട്ടിപ്പ് നടത്തിയത്. ഇവിടെനിന്നു സ്വർണമാല, മൂന്ന് ലാപ്ടോപ്, ഓടിന്റെയും മറ്റും പാത്രങ്ങൾ, തുണിത്തരങ്ങൾ, ഗ്യാസ് കുറ്റികൾ, ഇരുമ്പ് ഗേറ്റ്, വാഹനത്തിന്റെ സ്റ്റെപ്പിനി ടയർ, കാർപ്പറ്റുകൾ മുതലായവയാണ് മോഷ്ടിച്ചത്. ഏകദേശം 5,32,500 രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചു വിൽപ്പന നടത്തിയെന്നാണ് കണ്ടെത്തൽ.പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള ചെത്തി തോട്ടപ്പിള്ളി വീട്ടിൽ താമസിക്കുന്ന ഭർതൃമാതാവിനെ സംരക്ഷിക്കുന്നതിനും വീട്ടുജോലിക്കുമായി ദമ്പതികളെ ആവശ്യപ്പെട്ട് പത്രപരസ്യം കൊടുത്തിരുന്നു. ഈ പത്രപരസ്യം കണ്ട് കുട്ടികളും കുടുംബവുമുള്ള ദമ്പതികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജിനോയും…
Read Moreവിവാഹത്തിന്റെ മൂന്നാംനാൾ..! വിവാഹസത്ക്കാര ദിവസം യുവാവിന്റെ മുറിയിൽ നിന്നും അലറുന്ന ശബ്ദം; ഓടിയെത്തിയ ബന്ധുക്കൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്…
റായ്പുർ: ചത്തീസ്ഗഡില്‍ നവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. റായ്പൂരിലെ തിക്രപാറ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ബ്രിജ്നഗറിലാണ് സംഭവം. അസ്ലം (24), കഹ്കാഷ ബാനോ (22) എന്നിവരാണ് മരിച്ചത്. വിവാഹസത്ക്കാരം ആരംഭിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വരന്റെയും വധുവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ മുറിവുകളുണ്ട്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വരന് വധുവിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. ചൊവ്വാഴ്ചയാണ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഇവർ വിവാഹസത്ക്കാരം തയാറാക്കിയത്. ചടങ്ങിനായി അവർ ഒരുങ്ങുന്നതിനിടെ മുറിക്കുള്ളിൽ നിന്നും വധുവിന്റെ നിലവിളി കേട്ട് വരന്റെ അമ്മ ഓടിയെത്തിയരുന്നു. മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇവർ വിളിച്ചുവെങ്കിലും അകത്ത് നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ല. ജനാല തുറന്ന് നോക്കിയപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് ബന്ധുക്കൾ കണ്ടത്. തുടർന്ന് പോലീസെത്തി വാതിൽ തകർത്താണ് മുറിയുടെ അകത്ത് പ്രവേശിച്ചത്. ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും…
Read Moreപണിപാളി..! രോഗിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തി; ചോദിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞ മറുപടി കേട്ട് ഞെട്ടി ബന്ധുക്കള്‍; സംഭവം കോഴിക്കോട്…
കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവ്. ഇടതുകാലിന്റെ അസ്ഥിക്ക് പൊട്ടലേറ്റ് ചികിത്സ തേടിയ വീട്ടമ്മയുടെ വലതുകാലിനാണ് ചികിത്സാസംഘം ശസ്ത്രക്രിയ നടത്തിയത്. കക്കോടി സ്വദേശി സജ്നയാണ് ചികിത്സാപ്പിഴവിന് ഇരയായത്. ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചത്. അനസ്തേഷ്യ മരവിപ്പ് മാറിയ ശേഷം വലതുകാലിന് വേദന അനുഭവപ്പെട്ടത് സജ്ന ആരോഗ്യപ്രവർത്തകരെ അറിയിച്ചിരുന്നു. ഇത് പരിശോധിക്കാനായി കാൽ താഴെ വച്ച് നടക്കാൻ ശ്രമിച്ചപ്പോഴാണ് കാലുമാറി ശസ്ത്രക്രിയ നടത്തിയ വിവരം തിരിച്ചറിഞ്ഞത്. ഇക്കാര്യം ഡോക്ടറോട് ചോദിച്ചെങ്കിലും, വലതുകാലിന് ബ്ലോക്ക് ഉണ്ടെന്നും അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് മറുപടി ലഭിച്ചത്. ചികിത്സാപ്പിഴവ് മനസിലായതോടെ ആശുപത്രി അധികൃതർ തെറ്റ് ഏറ്റുപറഞ്ഞു. എന്നാൽ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്ന് സജ്നയുടെ കുടുംബം ആവശ്യപ്പെട്ടു.
Read Moreഇസ്രയേലിലെത്തിയ 6 മലയാളികള്‍ കൂടി മുങ്ങി, അഞ്ച് പേര് സ്ത്രീകള്‍! ബിജു കുര്യനെ കാണാതായ സംഭവത്തില്‍ ഏറെ ദുരൂഹത
ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ കര്‍ഷകനെ കാണാതായതിനെ പിന്നാലെ സമാന പരാതിയുമായി പുരോഹിതന് രംഗത്ത്. ഇസ്രയേല്‍ സന്ദര്‍ശിച്ച തീര്‍ഥാടകസംഘത്തിലെ ആറു പേരെ കാണാനില്ലെന്നാണ് പരാതി. 26 അംഗ സംഘത്തില്‍പ്പെട്ട അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേരെ കുറിച്ചാണ് വിവരമില്ലാത്തത്. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ മുങ്ങിയത്. യാത്രയ്ക്കു നേതൃത്വം നല്കിയ നാലാഞ്ചിറയിലുള്ള പുരോഹിതന് ഡിജിപി അനില്‍ കാന്തിന് പരാതി നല്കി. തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സി മുഖാന്തരമായിരുന്നു ഇത്തവണ തീര്‍ഥാടകയാത്ര സംഘടിപ്പിച്ചത്. ഈ മാസം എട്ടിന് സംഘം കേരളത്തില്‍ നിന്ന് യാത്ര തിരിച്ചു. ഇസ്രയേലിനൊപ്പം ഈജിപ്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്താനായിരുന്നു പദ്ധതി. ഫെബ്രുവരി 11ന് തീര്‍ഥാടക സംഘം ഇസ്രയേലില്‍ എത്തി. തുടര്‍ന്ന് 14ന് എന്‍കരേം എന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍ വെച്ച് മൂന്ന് പേരെ കാണാതായി. പിറ്റേന്ന് പുലര്‍ച്ചെ ബെത്ലഹേമിലെ ഹോട്ടലില്‍ നിന്ന്…
Read Moreമകളെ നിയന്ത്രിക്കാന്‍ തുടങ്ങിയപ്പോള്‍ കൊല്ലുമെന്ന് ഭീഷണി ! മയക്കുമരുന്ന് മാഫിയയുടെ പിടിയിലകപ്പെട്ട വിദ്യാര്‍ഥിനിയുടെ അമ്മ പറയുന്നതിങ്ങനെ…
ലഹരിമരുന്ന് മാഫിയ മയക്കുമരുന്ന് കാരിയറായി ഉപയോഗിച്ച ഒമ്പതാക്ലാസുകാരിയുടെ അമ്മയ്ക്ക് ലഹരിസംഘത്തില്‍ നിന്ന് ഭീഷണി. മകളെ നിയന്ത്രിക്കാന്‍ തുടങ്ങിയതു മുതല്‍ തന്നേയും മകനേയും കൊല്ലുമെന്നാണ് ഭീഷണിയെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ലഹരിമരുന്ന് മാഫിയയുടെ വലയില്‍ അകപ്പെട്ട പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്. ചികിത്സ കഴിഞ്ഞ് മകള്‍ തിരിച്ചു വന്നാല്‍ വീണ്ടും മയക്കുമരുന്ന് നല്കാന് സംഘം ശ്രമിക്കുമോ എന്ന ഭയവുമുണ്ട്. മകളുടെ കൂടെ തങ്ങള്‍ നടക്കുമ്പോള്‍ കൊന്നുകളയട്ടേ എന്ന് പോലും കുട്ടിയോട് സംഘം ചോദിച്ചിരുന്നു. ഇപ്പോഴും ഭീഷണി തുടരുകയാണ്. ഇതൊരു വലിയ ശൃംഖലയാണെന്നും പിന്നാലെ പോകരുതെന്നുമാണ് പലരും പറയുന്നത്. പേടിയുണ്ടെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയത്തിലായ ലഹരിമാഫിയ സംഘം മയക്കുമരുന്നു കാരിയറായി ഉപയോഗിച്ചെന്ന് ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിലൂടെയാണ് മയക്കുമരുന്ന് സംഘത്തെ കുറിച്ച് പുറത്തറിഞ്ഞത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടവരാണ് മയക്കുമരുന്ന്…
Read More